അറബ് അരമനകളുടെ രഹസ്യങ്ങള്‍

October 13, 2015

സഊദി അരമനയുടെ പിന്നാമ്പുറങ്ങള്‍ എന്ന ഈ കൃതി ഇബ്‌നു സഊദിന്റെ വംശപരമ്പരയിലുള്ള 6000ത്തോളം വരുന്ന രാജകുമാരന്‍മാരും കുമാരികളും ഒരു രാജ്യത്തിന്റെ എണ്ണ സമ്പത്ത് കൊള്ളയടിക്കുന്നതിന്റെയും ചാരസംഘടനകളെ ഉപയോഗിച്ചു ദുര്‍ഭരണം നടത്തുതിന്റെയും പാതി വെളിച്ചമുള്ള ലോകത്തിലേക്കുള്ള വാതായനമാണ്. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ നിയന്ത്രിക്കുന്ന ഒരു പ്രസാധനാലയവും പ്രസിദ്ധീകരിക്കാന്‍ സാധ്യതയില്ലാത്ത ചരിത്രരേഖയുമാണിത്. കാരണം ലളിതം. ഗള്‍ഫില്‍ നിന്നുള്ള പണം ലഭിച്ചില്ലെങ്കില്‍ അന്നം മുട്ടിപ്പോവുന്നവരാണ് പല സംഘടനകളും പണ്ഡിതശിരോമണികളും. ഗള്‍ഫ് നാടുകളിലെ കുടുംബവാഴ്ചയെ മറയ്ക്കുന്ന മതത്തിന്റെ തിരശ്ശീല വലിച്ചുകീറിക്കൊണ്ട് പ്രഗല്ഭ ഗ്രന്ഥകാരനായ വി.എ. കബീര്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ ഒരു പുതുയുഗം കുറിക്കുകയാണ്. അറബിയിലും ഇംഗ്ലീഷിലുമുള്ള അദ്ദേഹത്തിന്റെ നൈപുണി മറ്റാര്‍ക്കും ലഭ്യമല്ലാത്ത വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിന് ഏറെ സഹായമായിട്ടുണ്ടാവും.

ഗള്‍ഫ് നാടുകളിലെ കുടുംബവാഴ്ചയെ മറയ്ക്കു മതത്തിന്റെ തിരശ്ശീല വലിച്ചുകീറിക്കൊണ്ട് പ്രഗല്ഭ ഗ്രന്ഥകാരനായ വി.എ. കബീര്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ ഒരു പുതുയുഗം കുറിക്കുകയാണ്

1932ല്‍ ഇസ്‌ലാമിന്റെ സംരക്ഷണം വാഗ്ദാനം ചെയ്തുകൊണ്ട് ഗോത്രങ്ങളുടെ പിന്തുണയോടെ അറേബ്യന്‍ ഉപദ്വീപ് പൂര്‍ണനിയന്ത്രണത്തിലാക്കിയ അബ്ദുല്‍ അസീസ് ഇബ്‌നു സഊദിന്റെ കുടുംബം അറബ്‌ലോകത്ത് ഇസ്‌ലാമിന്റെയും ജനാധിപത്യത്തിന്റെയും ഏറ്റവും വലിയ ശത്രുക്കളില്‍ ഒാണ്. രാജ്യത്തിന്റെ പേരുതന്നെകുടുംബസ്വത്താക്കിയ സഊദ് രാജവംശമാണ് അയല്‍പക്കത്തെ മറ്റു ഏകാധിപതികളുമായി ചേര്‍ന്നുനിന്നുകൊണ്ട് ഈജിപ്തിലെ ജനാധിപത്യ വസന്തത്തെ ജയിലിലടച്ചത്. അതിന് പ്രതിഫലമായി ജന. അബ്ദുല്‍ ഫതാഹ് അല്‍ സീസിക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയത് ഏതാണ്ട് 70,000 കോടി രൂപ. ജിദ്ദയിലെ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് ദരിദ്രമുസ്‌ലിംകള്‍ക്ക് നല്‍കിയിരുന്ന വിദ്യാഭ്യാസ സഹായം വരെ വെട്ടിച്ചുരുക്കിയാണ് അല്‍ സീസിയെ സഹായിച്ചത്.

എന്നാല്‍, സൗദി അറേബ്യയെപ്പോലെ ആഗോളമുസ്‌ലിംകളുടെ കണ്ണില്‍ പൊടിയിടാന്‍ മറ്റൊരു രാജ്യം കാണില്ല. രണ്ടു ഹറമുകളുടെ സംരക്ഷകര്‍ (ഖാദിമുല്‍ ഹറമെയ്ന്‍) എ കിന്നരി തലപ്പാവ് ധരിച്ചുകൊണ്ടവര്‍ ലോകത്തെങ്ങുമുള്ള മുസ്‌ലിം സംഘടനകളില്‍ പലതിനെയും വിലയ്ക്കു വാങ്ങിയും സ്വാധീനിച്ചും കുറഞ്ഞചെലവില്‍ രാജഭരണത്തിന്റെ പ്രചാരവേലയുടെ ഭാഗമാക്കി. സലഫി ചിന്തകള്‍ പ്രചരിപ്പിക്കുന്നു എന്ന നാട്യത്തില്‍ തങ്ങള്‍ ഇസ്‌ലാമികനീതി നടപ്പാക്കുകയാണെന്ന ധാരണയ്ക്ക് ശക്തി നല്‍കി. അതേയസവരം നവസാമ്രാജ്യത്വത്തിന്റെ ദുഷ്ടപ്രതീകമായ അമേരിക്കയുടെ കല്‍പ്പനകള്‍ വരി വിടാതെ അനുസരിക്കുകയും ചെയ്തു.

  • ചരിത്രരേഖ

സഊദി അരമനയുടെ പിന്നാമ്പുറങ്ങള്‍ എന്ന ഈ കൃതി ഇബ്‌നു സഊദിന്റെ വംശപരമ്പരയിലുള്ള 6000ത്തോളം വരുന്ന രാജകുമാരന്‍മാരും കുമാരികളും ഒരു രാജ്യത്തിന്റെ എണ്ണ സമ്പത്ത് കൊള്ളയടിക്കുന്നതിന്റെയും ചാരസംഘടനകളെ ഉപയോഗിച്ചു ദുര്‍ഭരണം നടത്തുതിന്റെയും പാതി വെളിച്ചമുള്ള ലോകത്തിലേക്കുള്ള വാതായനമാണ്. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ നിയന്ത്രിക്കുന്ന ഒരു പ്രസാധനാലയവും പ്രസിദ്ധീകരിക്കാന്‍ സാധ്യതയില്ലാത്ത ചരിത്രരേഖയുമാണിത്. കാരണം ലളിതം. ഗള്‍ഫില്‍ നിന്നുള്ള പണം ലഭിച്ചില്ലെങ്കില്‍ അന്നം മുട്ടിപ്പോവുന്നവരാണ് പല സംഘടനകളും പണ്ഡിതശിരോമണികളും. ഗള്‍ഫ് നാടുകളിലെ കുടുംബവാഴ്ചയെ മറയ്ക്കുന്ന മതത്തിന്റെ തിരശ്ശീല വലിച്ചുകീറിക്കൊണ്ട് പ്രഗല്ഭ ഗ്രന്ഥകാരനായ വി.എ. കബീര്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ ഒരു പുതുയുഗം കുറിക്കുകയാണ്. അറബിയിലും ഇംഗ്ലീഷിലുമുള്ള അദ്ദേഹത്തിന്റെ നൈപുണി മറ്റാര്‍ക്കും ലഭ്യമല്ലാത്ത വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിന് ഏറെ സഹായമായിട്ടുണ്ടാവും.

ഈജിപ്തിലെ പരാജയപ്പെട്ട ജനാധിപത്യ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ് കബീര്‍ ഗള്‍ഫ് ശെയ്ഖുമാരുടെ കഥ പറയുത്. ജനാധിപത്യത്തിനുവേണ്ടി അറബ്‌തെരുവുകള്‍ പ്രക്ഷുബ്ധമായപ്പോള്‍ പ്രധാനമായും യു.എ.ഇയാണ് ഹുസ്‌നി മുബാറക്കിന്റെ അനുയായികള്‍ക്ക് അഭയം നല്‍കിയത്: വിപ്ലവം നടന്ന നാടുകളിലെ ഏകാധിപത്യത്തിന്റെ അവശിഷ്ടങ്ങള്‍ തുനീസിലെ സൈനുല്‍ ആബിദീന്‍ ബിന്‍ അലി, യമനിലെ അലി അബ്ദുല്ല സാലിഹ്, ഈജിപ്തിലെ മുന്‍ പ്രധാനമന്ത്രി അഹ്മദ് ശഫീഖ് തുടങ്ങിയ പലരും ചേക്കേറിയത് ഗള്‍ഫ് നാടുകളിലാണ്. ശഫീഖും കൂട്ടരും യു.എ.ഇയില്‍ എത്തിയത് ജനാധിപത്യം അട്ടിമറിക്കാനുള്ള പദ്ധതികളുമായിട്ടായിരുന്നു. ദുബയ് പോലിസ് ചീഫ് ദാഹി ഖല്‍ഫാനായിരുന്നു അവരുടെ സംരക്ഷകന്‍.
ഒരേസമയം, വ്യഭിചാരശാലകളും പാനഗേഹങ്ങളും ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ക്കുള്ള സൗകര്യങ്ങളുമൊരുക്കു ശെയ്ഖ്ഡമാണ് ദുബയ്. ഇസ്‌ലാമികപ്രസ്ഥാനങ്ങള്‍ക്കെതിരേ വാതോരാതെ പ്രസംഗിക്കുന്ന ഖല്‍ഫാന്‍ മക്ത്തൂം കുടുംബത്തിന്റെ വേട്ടനായ്ക്കളില്‍ പ്രമുഖനും കേരളത്തില്‍ നിന്നുവരുന്ന പല പുരോഹിതന്‍മാരുടെയും ഉറ്റ സുഹൃത്തുമാണ്. ഖത്തറിലെ ഡോ. യൂസുഫുല്‍ ഖര്‍ദാവിയെ ഇന്റര്‍പോളിനെ ഉപയോഗിച്ചു പിടികൂടാന്‍ നോക്കിയ വീരനാണയാള്‍.
അംബരചുംബികളും ഷോപ്പിങ്മാളുകളും ആഡംബരവസതികളും കടല്‍ത്തീര രമ്യഹര്‍മ്യങ്ങളും ഏറെയുള്ള യു.എ.ഇ. പോലുള്ള രാജ്യങ്ങള്‍ പൗരന്‍മാര്‍ക്കു നേരെ നടത്തു ആക്രമണങ്ങളെ മാധ്യമങ്ങള്‍ മൂടിവയ്ക്കുന്നു എന്നു ഗ്രന്ഥകാരന്‍ പറയുന്നു.

  • വിചിത്ര സഖ്യം

ഇസ്‌ലാമിനെ അക്ഷരവ്യാഖ്യാനത്തില്‍ തളച്ചിടു സലഫി പണ്ഡിതന്‍മാരും ആത്മീയത വിറ്റു കാശാക്കുന്ന സൂഫിവര്യന്‍മാരും യഥാര്‍ഥ ജനാധിപത്യത്തിന്നെതിര് നില്‍ക്കുന്ന പാശ്ചാത്യവല്‍കൃത ലിബറലുകളും ചേര്‍ന്നു കൂട്ടുകെട്ടാണ് ഏകാധിപതികള്‍ക്കു പിന്തുണ നല്‍കുന്നത്. ഏതു ദുഷ്‌ചെയ്തിക്കും മതാനുമതി നല്‍കാന്‍ പുരോഹിതന്‍മാര്‍ തയ്യാര്‍. 2014ല്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചപ്പോള്‍ സൗദി പുരോഹിതസംഘത്തിലെ മുഖ്യന്‍ ശെയ്ഖ് സാലിഹ് ഫൗസാന്‍ ബ്രദര്‍ഹുഡ് ശരിയായ പാതയില്‍നിന്നു വ്യതിചലിച്ച സംഘടനയാണെന്നു പ്രസ്താവനയിറക്കി. മറ്റൊരു പണ്ഡിതനായ സ്വലാഹ് ബിന്‍ മുഹമ്മദ് ലഹീദാന്‍ അടങ്ങിനിന്നില്ല. ബ്രദര്‍ഹുഡില്‍ ഗൂഢപ്രവര്‍ത്തനമാണ് പുള്ളി കണ്ടുപിടിച്ചത്. ശെയ്ഖ് സാലിഹ് ബിന്‍ അബ്ദുല്‍ അസീസ് ആലു ശെയ്ഖാണ് മറ്റൊരു ജനാധിപത്യ വിരോധി.

_____________________________
സൗദി അറേബ്യ എന്നു കേള്‍ക്കുമ്പോള്‍ ഇസ്‌ലാമിന്റെ ശക്തിദുര്‍ഗം എന്നു തെറ്റിദ്ധരിച്ച് ഭയഭക്തി ബഹുമാനങ്ങളോടെ നില്‍ക്കുവരെ നടുക്കുന്ന മറ്റു വിവരങ്ങളും ഈ പുസ്തകത്തില്‍കാണാം. സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ഗാഢമായ രഹസ്യബന്ധമാണ് അതിലൊന്ന്‍. 2014ല്‍ 500ലധികം കുഞ്ഞുങ്ങളടക്കം രണ്ടായിരത്തിലധികം പേരുടെ കൊലയ്ക്കും വന്‍ നശീകരണത്തിനും വഴിവച്ച ഇസ്രായേലിന്റെ ഗസ ആക്രമണത്തിനു സാമ്പത്തികസഹായമെത്തിച്ചവരില്‍ സൗദി അറേബ്യയുമുണ്ട്. ഹമാസിനെ തകര്‍ക്കുതില്‍ സൗദിക്കും യു.എ.ഇക്കും ഇസ്രായേലിനെ സഹായിക്കാന്‍ പറ്റുമെന്നു പറയുത് മുന്‍ ഇസ്രായേല്‍ യുദ്ധമന്ത്രി ശൗല്‍ മൊഫാസ് തെന്നെയാണ്. ഇസ്രായേലി യുദ്ധമന്ത്രാലയത്തിലെ വിദഗ്ധന്‍ അമോസ് ഗിലാദ് ഈജിപ്തും ഗള്‍ഫ് രാജ്യങ്ങളുമായുള്ള തങ്ങളുടെ സുരക്ഷാസഹകരണം മികച്ചതാണെന്നു തുറുന്നുപറയുന്നു. മൊസാദിന്റെയും സൗദിയുടെയും ചാരന്‍മാര്‍ ടൈം ടേബിള്‍ വച്ചു സന്ധിക്കുന്നു. യു.എ.ഇയും ഒട്ടും പിറകിലല്ല. ഹമാസ് നേതാവ് മഹ്മൂദ് അല്‍ മബ്ഹുഅ് യു.എ.ഇയിലെ ഒരു ഹോട്ടലില്‍ വച്ചു കൊല്ലപ്പെട്ടതിനു സഹായം ചെയ്തുകൊടുത്തത് ഖല്‍ഫാന്റെ പോലിസ് തന്നെയാണെന്ന്‍ സംശയം ഒട്ടും അസ്ഥാനത്താവാന്‍ വഴിയില്ല. 
_____________________________ 

അറബ്‌രാജ്യങ്ങളില്‍ ജനാധിപത്യം വേണമെന്നു വാദിക്കുന്ന ഏതൊരു സംഘവും ഗള്‍ഫ് നാടുകളില്‍ സൂക്ഷ്മനിരീക്ഷണത്തിലാണ്. ജി.സി.സി. രാഷ്ട്രങ്ങളില്‍ പൊതുവെ, ഡീപ് സ്റ്റേറ്റ് എന്നു രാഷ്ട്രമീമാംസകര്‍ വിളിക്കുന്ന ചാരസംഘങ്ങളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മുഖാബറാ എന്ന അറബിയില്‍ പറയുന്ന അവയ്ക്ക് സി.ഐ.എയുമായും ബ്രിട്ടീഷ് എം.ഐ.6 മായും ഫ്രാന്‍സിലെ ഡി.ജി.എസ്.ഇയുമായും കൊടിയ ശത്രുവായ ഇസ്രായേലിന്റെ മൊസാദുമായും അടുത്തബന്ധമുണ്ട്. എല്ലാവര്‍ക്കും ഭയം അറബ്‌നാടുകളില്‍ ജനാധിപത്യം വരുന്നതാണ്. ലബ്‌നാനില്‍ ഇസ്രായേലിനെ ചെറുക്കുന്നതില്‍ വന്‍ വിജയം നേടിയ ഹിസ്ബുല്ലയെയും ഗസയില്‍ ഫലസ്തീന്‍ അതോറിറ്റി എന്ന ഇസ്രായേല്‍ നിയന്ത്രിത മുന്‍സിപ്പല്‍ സംവിധാനത്തെ എതിര്‍ക്കുന്ന ഹമാസിനെയും ആര്‍ക്കും കണ്ണെടുത്ത് കണ്ടുകൂട. അതോറിറ്റിയുടെ സൈനികമേധാവി മഹ്മൂദ് ലഹ്ദാനെ ഉപയോഗിച്ചു ഹമാസിനെ തകര്‍ക്കാന്‍ ഇസ്രായേലും യു.എ.ഇയും സൗദി അറേബ്യയും ചേര്‍ന്നൊരു പദ്ധതിയാവിഷ്‌കരിച്ചതിനെ പറ്റി ഗ്രന്ഥകാരന്‍ വിവരിക്കുുണ്ട്.

ഖുര്‍ആന്റെ അടിസ്ഥാനത്തിലാണ് ഭരണമെന്നു സൗദികളുടെ പ്രഖ്യാപിത നയം കടലാസില്‍ മാത്രം. തലവെട്ടും, കൈവെട്ടും മാത്രമാണ് രാജാവിന്റെ ശരീഅഃ അതും സാധാരണ പൗരന്‍മാര്‍ക്കു മാത്രം.

  • രാജാവാണ് നിയമം

സൗദിയില്‍ നിലനില്‍ക്കു ഏക നിയമം രാജകീയ ഉത്തരവുകളാണ്. ഇന്നുള്ള നിയമമല്ല നാളെ രാവിലെയുണ്ടാവുക. സുതാര്യത കണ്ണാടി അലമാരകള്‍ക്കു മാത്രം. ചരിത്രത്തിലൊരിക്കലും സൗദി പൗരന്‍മാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ടായിരുില്ല. ദുസ്സഹമായ നിയന്ത്രണവും നിരീക്ഷണവുമുള്ളതിനാലാണ് അല്‍ ഖാഇദയിലേക്കും ഇസ്‌ലാമിക് സ്റ്റേറ്റിലേക്കും അറബ് യുവാക്കള്‍ പലായനം ചെയ്യുത് എന്നു പറയാറുണ്ട്. ഹിജ്‌റ 15ാം നൂറ്റാണ്ട് പിറപ്പോള്‍ (1979 നവംബര്‍ 20) മക്കയിലെ ഹറം കൈയടക്കി ഭരണകൂടത്തിനെതിരേ അലസിപ്പോയ കലാപം നടത്തിയവര്‍ക്കുള്ള പ്രചോദനവും ഒരര്‍ഥത്തില്‍ സ്വാതന്ത്ര്യദാഹമായിരുു. അതുസംബന്ധിച്ച് ഒരധ്യായം തന്നെ ഈ കൃതിയിലുണ്ട്. ഒരുപക്ഷേ, ഈ വിഷയത്തില്‍ ഇതുവരെ ലഭ്യമാവാത്ത വിവരങ്ങളാണ് ആ അധ്യായത്തിലുള്ളത്.
സൗദി അറേബ്യ എന്നു കേള്‍ക്കുമ്പോള്‍ ഇസ്‌ലാമിന്റെ ശക്തിദുര്‍ഗം എന്നു തെറ്റിദ്ധരിച്ച് ഭയഭക്തി ബഹുമാനങ്ങളോടെ നില്‍ക്കുവരെ നടുക്കുന്ന മറ്റു വിവരങ്ങളും ഈ പുസ്തകത്തില്‍കാണാം. സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ഗാഢമായ രഹസ്യബന്ധമാണ് അതിലൊന്ന്‍. 2014ല്‍ 500ലധികം കുഞ്ഞുങ്ങളടക്കം രണ്ടായിരത്തിലധികം പേരുടെ കൊലയ്ക്കും വന്‍ നശീകരണത്തിനും വഴിവച്ച ഇസ്രായേലിന്റെ ഗസ ആക്രമണത്തിനു സാമ്പത്തികസഹായമെത്തിച്ചവരില്‍ സൗദി അറേബ്യയുമുണ്ട്. ഹമാസിനെ തകര്‍ക്കുതില്‍ സൗദിക്കും യു.എ.ഇക്കും ഇസ്രായേലിനെ സഹായിക്കാന്‍ പറ്റുമെന്നു പറയുത് മുന്‍ ഇസ്രായേല്‍ യുദ്ധമന്ത്രി ശൗല്‍ മൊഫാസ് തെന്നെയാണ്. ഇസ്രായേലി യുദ്ധമന്ത്രാലയത്തിലെ വിദഗ്ധന്‍ അമോസ് ഗിലാദ് ഈജിപ്തും ഗള്‍ഫ് രാജ്യങ്ങളുമായുള്ള തങ്ങളുടെ സുരക്ഷാസഹകരണം മികച്ചതാണെന്നു തുറുന്നുപറയുന്നു. മൊസാദിന്റെയും സൗദിയുടെയും ചാരന്‍മാര്‍ ടൈം ടേബിള്‍ വച്ചു സന്ധിക്കുന്നു. യു.എ.ഇയും ഒട്ടും പിറകിലല്ല. ഹമാസ് നേതാവ് മഹ്മൂദ് അല്‍ മബ്ഹുഅ് യു.എ.ഇയിലെ ഒരു ഹോട്ടലില്‍ വച്ചു കൊല്ലപ്പെട്ടതിനു സഹായം ചെയ്തുകൊടുത്തത് ഖല്‍ഫാന്റെ പോലിസ് തന്നെയാണെന്ന്‍ സംശയം ഒട്ടും അസ്ഥാനത്താവാന്‍ വഴിയില്ല. ഗസയില്‍ ഇസ്രായേലി ആക്രമണം നടക്കുമ്പോള്‍ വൈദ്യസംഘത്തിന്റെ വേഷത്തില്‍ അവിടെയെത്തിയത് യു.എ.ഇ. ചാരസംഘമായിരുന്നു എന്നു കരുതപ്പെടുു. ഇസ്രായേലിനു വിവരങ്ങള്‍ നല്‍കുകയായിരുന്നു വൈദ്യസംഘത്തിന്റെ യഥാര്‍ഥ ലക്ഷ്യം. ചാരപ്പണി പുറത്തുവതോടെ സംഘം ഗസയില്‍നിന്നു രായ്ക്കുരാമാനം തടിതപ്പുകയായിരുുവെന്ന്ലേ ലേഖകന്‍ പറയുന്നു.
ഇസ്രായേലുമായി ഗള്‍ഫ് ഭരണകര്‍ത്താക്കള്‍ക്കുള്ള ഈ ബന്ധം മൂലം അറബ് സയണിസ്റ്റുകള്‍ എന്ന പ്രയോഗം തന്നെ ഇപ്പോള്‍ പ്രചാരത്തിലായിട്ടുണ്ട്. സമീപഭാവിയില്‍ അറബ് ജനതയും ഭരണകൂടങ്ങളും തമ്മിലുള്ള നിര്‍ണായകമായ പോരാട്ടത്തില്‍ അറബ്‌ലോകത്തെ ‘ഒരേയൊരു ജനാധിപത്യം’ ആരുടെ ഭാഗത്തായിരിക്കുമെന്നു പ്രവചിക്കാന്‍ അസാമാന്യ ബുദ്ധിശക്തിയൊന്നും വേണ്ടതില്ല.

111 പേജുള്ള ഈ ചെറുകൃതി അങ്ങനെ സ്‌ഫോടനാത്മകമായ പല വിവരങ്ങളുമുള്‍ക്കൊള്ളുന്നു. അറബ് ശെയ്ഖുമാരുടെ ഇസ്‌ലാമികഭരണത്തിന്റെ തനിനിറം വെളിപ്പെടുത്തു പിന്നാമ്പുറങ്ങള്‍ ശെയ്ഖുമാരുടെ ഇസ്‌ലാമികഭരണത്തെക്കുറിച്ച് മിഥ്യാഭിമാനം കൊള്ളുന്നു സംഘടനാ നേതാക്കളുടെയും എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാംസ്‌കാരിക നായകന്‍മാരുടെയും കണ്ണിലെ തിമിരം നീക്കാന്‍ മാത്രം മൂര്‍ച്ചയുള്ളതാണ്.
________________
വി.എ. കബീര്‍ വിചാരം ബുക്‌സ്: തൃശൂര്‍ -1
വില: 100 ക

Top