ലൈംഗികതയുടെ വര്‍ത്തമാനം: ആണ്‍കോയ്മയുടെ ലിംഗഭാവനയ്ക്കപ്പുറം

സ്ത്രീ എന്ന സംവര്‍ഗത്തെ സാര്‍വത്രീകരിച്ചുകൊണ്ട് ഈ നവസ്ത്രീവാദം ഞങ്ങളുടെയൊക്കെ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുമോ എന്നു പേടിച്ച് മാധ്യമങ്ങളുമായി ഇടപെടാന്‍ അതു ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു. വംശ, വര്‍ഗ ഉച്ചനീചത്വങ്ങള്‍ സൃഷ്ടിച്ച വ്യത്യസ്തതകളില്‍ നിന്നും ശ്രദ്ധ തിരിച്ചുകൊണ്ട് സാമാന്യതയെ കുറിച്ചുള്ള ഒരയഥാര്‍ഥ ദര്‍ശനം അവതരിപ്പിക്കുകായണ് മാധ്യമങ്ങളുടെ ഈ നവസ്ത്രീവാദം.

ലൈംഗിക വിമോചനം സ്ത്രീവാദപ്രസ്ഥാനങ്ങളുടെ പ്രധാന അജണ്ടകളിലൊന്നാണെന്ന് വര്‍ത്തമാന മുന്നേറ്റങ്ങളുമായി ബന്ധമുള്ള സ്ത്രീകള്‍ക്കറിയാം. നമ്മുടെ ശരീരത്തിനുമേലുള്ള പുരുഷാവകാശങ്ങള്‍ക്കു മേല്‍ നമ്മുടെ തന്നെ അവകാശങ്ങളെ സ്ഥാപിക്കുക എന്നത് പ്രാഥമികമാണ്. പ്രത്യേകിച്ചും നമ്മുടെ പ്രത്യുല്‍പാദന അവകാശങ്ങള്‍, അനാസൂത്രിതമോ അനാവശ്യമോ ആയ ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം, ശരീരത്തെ ആനന്ദത്തിന്റെ ഭൂമികയായി തിരിച്ചറിയാനുള്ള അവകാശം എന്നിങ്ങനെയുള്ള അടിസ്ഥാന അവകാശങ്ങള്‍. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരിക്കെ ഞാന്‍ ആവേശത്തോടെ ആലിംഗനം ചെയ്ത സ്ത്രീവാദം ശരീരത്തെ മുന്നോട്ടു വയ്ക്കുന്നതായിരുന്നു. ക്ഷൗരം ചെയ്യാന്‍ മുതിരാതെ ഞങ്ങള്‍ കാലുകളിലും കക്ഷങ്ങളിലും രോമം വളര്‍ത്തി. ഉള്‍വസ്ത്രം ധരിക്കണമോ വേണ്ടയോ എന്നു ഞങ്ങള്‍ തീരുമാനിച്ചു. കച്ചകളുംപട്ടകളും അടിയുടുപ്പുകളും ഉപേക്ഷിച്ചു. പെണ്ണുങ്ങള്‍ മാത്രമുള്ള പാര്‍ട്ടികളും രാത്രികളും ഉണ്ടായിരുന്നു. ഞങ്ങളൊരുമിച്ചുറങ്ങി. ഒന്നിച്ചു ലൈംഗികതയാസ്വദിച്ചു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമൊപ്പം ഞങ്ങളിതു ചെയ്തു. വംശത്തിനും വര്‍ഗത്തിനും ദേശീയതയ്ക്കും കുറുകെ ഞങ്ങളിതു ചെയ്തു.
സംഘങ്ങളായിത്തന്നെ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. പരസ്പരം കണ്ടുകൊണ്ടാണിങ്ങനെ ചെയ്തത്. നിരവധി ആണുങ്ങളുമായി വ്യത്യസ്തമായ രീതികളില്‍ ഇങ്ങനെ ചെയ്യുകയുണ്ടായി. പെണ്‍ ലൈംഗിക നിര്‍വാഹകത്വത്തിന്റെ കണ്ടെത്തലിനെ ആഘോഷിക്കാന്‍ ഞങ്ങളവരെ അനുവദിച്ചു. ലൈംഗികമായ പരസ്പര തിരഞ്ഞെടുപ്പിന്റെ ആനന്ദങ്ങള്‍ ഞങ്ങള്‍ അവരെ അറിയിച്ചു. ഞങ്ങള്‍ നഗ്നതയെ കെട്ടിപ്പുണര്‍ന്നു. സ്ത്രീശരീരത്തെ അധികാര സാധ്യതകളുടെ ഇടമായി ഞങ്ങള്‍ വീണ്ടെടുത്തു.
ജനനനിയന്ത്രണ ഗുളികയുടെ തലമുറയായിരുന്നു ഞങ്ങള്‍. സ്ത്രീസ്വാതന്ത്ര്യവും ശരീരാവകാശങ്ങളും തമ്മിലുള്ള ബന്ധത്തെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. ആണ്‍കോയ്മയുടെ തടവറയില്‍ നിന്നും ലൈംഗിക അടിമത്തത്തില്‍ നിന്നും ശരീരാവകാശങ്ങളെ തിരിച്ചുപിടിച്ചില്ലെങ്കില്‍ സ്ത്രീകളൊരിക്കലും സ്വതന്ത്രരാകില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഞങ്ങള്‍ രാവുകള്‍ തിരിച്ചെടുക്കയായിരുന്നില്ല, അതിനുമേല്‍ അവകാശം ഉന്നയിക്കയായിരുന്നു. മധ്യവര്‍ഗ ആണ്‍കോയ്മയുടെ ദമനത്തിനും ക്രമീകരണത്തിനും മടുപ്പിനും നിര്‍ബന്ധിത സാമൂഹ്യ പദവികള്‍ക്കും പ്രതിരോധം തീര്‍ക്കാന്‍ ഇരുട്ടിനുമേല്‍ അവകാശം നേടുകയായിരുന്നു ഞങ്ങള്‍. സ്ത്രീകളെന്ന നിലയില്‍ സ്വയം കാണാനുള്ള പുതിയ രീതികളെ കണ്ടെത്തുകയായിരുന്നു ഞങ്ങളാ ഇരുട്ടില്‍. അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ വിപ്ലവം ഉണ്ടാക്കുകയായിരുന്നു. ഞങ്ങള്‍ സ്വതന്ത്രമാക്കിയ രാജ്യങ്ങള്‍ ഞങ്ങളുടെ ശരീരങ്ങള്‍ തന്നെയായിരുന്നു.
വര്‍ത്തമാനകാല സ്ത്രീവാദ പ്രസ്ഥാനത്തെ കുറിച്ചുള്ള ഈ ദര്‍ശനമാണ് എസ്‌ക്വയര്‍ മാസികയുമായി ഞാന്‍ പങ്കുവച്ചത്. സ്ത്രീവാദികളും ലൈംഗികതയുമായുള്ള ബന്ധവും ഇത്തരുണത്തിലുള്ളതാണ്. സ്ത്രീവാദത്തിന്റെ          കലാപ ക്ഷമതയെ ഇല്ലാതാക്കിക്കൊണ്ടുള്ള നവമാധ്യമ സ്ത്രീവാദങ്ങള്‍ സങ്കുചിത വാണിജ്യ താല്‍പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഏതാണ് കൂടുതല്‍ ഫലപ്രദമായ സ്ത്രീവാദമെന്ന് സ്ത്രീകളെ തമ്മില്‍ പോരടിപ്പിക്കാനുള്ള ഒരു വിദ്യയാണ് നവസ്ത്രീവാദം. സ്ത്രീവാദത്തെ ഒരു ചരക്കെന്ന പോലെ വിഷാംശങ്ങളുമായി ഉല്‍പ്പന്നവല്‍ക്കരിക്കുകയും നമുക്കു തന്നെ വില്‍ക്കുകയും ചെയ്യുന്ന ചൂഷണാത്മകവും ഭോഗാത്മകവുമായ ഉപഭോഗവ്യവസ്ഥയെ നിരവധി സ്ത്രീവാദ പ്രവര്‍ത്തകരും  ചിന്തകരും എതിര്‍ക്കുന്നുണ്ട്. നമുക്ക് മുഖ്യധാരാ മാധ്യമങ്ങളില്‍ ശബ്ദമില്ലെന്നും നമ്മുടെ അധീശത്വവിരുദ്ധ നിലപാടുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നും പലര്‍ക്കും തോന്നുന്നുണ്ട്. മാധ്യമങ്ങളുടെ മാധ്യസ്ഥവേലകളും സ്വാംശീകരണവും ഭയന്ന് മാധ്യമങ്ങളില്‍ നിന്നും വര്‍ഷങ്ങളായി അകന്നു നിന്ന സ്ത്രീപക്ഷ പ്രവര്‍ത്തകരില്‍ ഞാനും പെടുന്നു. എന്നാല്‍ ഈ അകല്‍ച്ച മുതലെടുത്ത് ലിംഗതുല്യതയെ കുറിച്ചുള്ള ബഹുജനാഭിപ്രായം രൂപീകരിക്കാന്‍ ഉദാരവാദികള്‍ക്കും പരിഷ്‌കരണവാദികള്‍ക്കും കഴിഞ്ഞു.
ആണ്‍കോയ്മയുടെ അധികാരം നിറഞ്ഞുനില്‍ക്കുന്ന മാധ്യമങ്ങള്‍ക്കാവശ്യം ഫെമിനിസത്തെ കുറിച്ചു പറയുകയും അതിനെ നിരാകരിക്കുകയും ചെയ്യുന്ന സ്ത്രീശബ്ദങ്ങളെയാണ്. കാമിലി പഗ്ലിയ, കെയിറ്റി റോയ്ഫി, നവോമി വുള്‍ഫ് എന്നിവരുടെ സ്വീകാര്യതയിവിടെയാണ്. സ്ത്രീവാദത്തിന്റെ പ്രതീക്ഷയായി വെളുത്തആണ്‍കോയ്മ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ ഇവരെ മുന്നോട്ടു നിരത്തുന്നു. സ്ത്രീവാദ ശബ്ദങ്ങള്‍ കേള്‍ക്കാനുള്ള കാമനയുണരുമ്പോള്‍ മാധ്യമങ്ങള്‍ ഉറ്റുനോക്കുന്നതിവരെയാണ്. ഈ സ്ത്രീകളെല്ലാം വെളുത്തവരാണ്. ഉന്നത വര്‍ഗരാണ്. വരേണ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവരാണ്. ലിംഗപ്രശ്‌നങ്ങളില്‍ യാഥാസ്ഥിതിക നിലപാടുകളെടുക്കുന്നവരാണ്. വിധ്വംസകമായ സ്ത്രീവാദ നിലപാടുകളെ അവര്‍ ഒരു തരത്തിലും പ്രതിനിധാനം ചെയ്യുന്നില്ല. അത്തരം നിലപാടുകളിലേക്ക് ശ്രദ്ധ തിരിക്കാന്‍ മാധ്യമങ്ങള്‍ക്കും താല്‍പര്യമില്ല.

_________________________________________
ലൈംഗിക വിമോചനം സ്ത്രീവാദം പ്രസ്ഥാനങ്ങളുടെ പ്രധാന അജണ്ടകളിലൊന്നാണെന്ന് വര്‍ത്തമാന മുന്നേറ്റങ്ങളുമായി ബന്ധമുള്ള സ്ത്രീകള്‍ക്കറിയാം. നമ്മുടെ ശരീരത്തിനുമേലുള്ള പുരുഷാവകാശങ്ങള്‍ക്കു മേല്‍ നമ്മുടെ തന്നെ അവകാശങ്ങളെ സ്ഥാപിക്കുക എന്നത് പ്രാഥമികമാണ്. പ്രത്യേകിച്ചും നമ്മുടെ പ്രത്യുല്‍പാദന അവകാശങ്ങള്‍, അനാസൂത്രിതമോ അനാവശ്യമോ ആയ ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം, ശരീരത്തെ ആനന്ദത്തിന്റെ ഭൂമികയായി തിരിച്ചറിയാനുള്ള അവകാശം എന്നിങ്ങനെയുള്ള അടിസ്ഥാന അവകാശങ്ങള്‍. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരിക്കെ ഞാന്‍ ആവേശത്തോടെ ആലിംഗനം ചെയ്ത സ്ത്രീവാദം ശരീരത്തെ മുന്നോട്ടു വയ്ക്കുന്നതായിരുന്നു. ക്ഷൗരം ചെയ്യാന്‍ മുതിരാതെ ഞങ്ങള്‍ കാലുകളിലും കക്ഷങ്ങളിലും രോമം വളര്‍ത്തി. ഉള്‍വസ്ത്രം ധരിക്കണമോ വേണ്ടയോ എന്നു ഞങ്ങള്‍ തീരുമാനിച്ചു. കച്ചകളുംപട്ടകളും അടിയുടുപ്പുകളും ഉപേക്ഷിച്ചു. പെണ്ണുങ്ങള്‍ മാത്രമുള്ള പാര്‍ട്ടികളും രാത്രികളും ഉണ്ടായിരുന്നു. ഞങ്ങളൊരുമിച്ചുറങ്ങി. ഒന്നിച്ചു ലൈംഗികതയാസ്വദിച്ചു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമൊപ്പം ഞങ്ങളിതു ചെയ്തു. വംശത്തിനും വര്‍ഗത്തിനും ദേശീയതയ്ക്കും കുറുകെ ഞങ്ങളിതു ചെയ്തു.
_________________________________________

തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാന്‍ വെളുത്തവരല്ലാത്ത സ്ത്രീവാദചിന്തകന്മാര്‍ക്ക് വംശീയതയുടേയും ശ്വേതവരേണ്യത്തിന്റെയും ചുറ്റുമതിലുകളോടു മല്ലടിക്കേണ്ടിയിരിക്കുന്നു. സ്ത്രീ എന്ന സംവര്‍ഗത്തെ സാര്‍വത്രീകരിച്ചുകൊണ്ട് ഈ നവസ്ത്രീവാദം ഞങ്ങളുടെയൊക്കെ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുമോ എന്നു പേടിച്ച് മാധ്യമങ്ങളുമായി ഇടപെടാന്‍ അതു ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു. വംശ, വര്‍ഗ ഉച്ചനീചത്വങ്ങള്‍ സൃഷ്ടിച്ച വ്യത്യസ്തതകളില്‍ നിന്നും ശ്രദ്ധ തിരിച്ചുകൊണ്ട് സാമാന്യതയെ കുറിച്ചുള്ള ഒരയഥാര്‍ഥ ദര്‍ശനം അവതരിപ്പിക്കുകായണ് മാധ്യമങ്ങളുടെ ഈ നവസ്ത്രീവാദം.
വിധ്വംസകമായ പ്രതിനിധാന രാഷ്ട്രീയവുമായുള്ള തന്ത്രപരമായ ബന്ധങ്ങള്‍ സ്ത്രീവാദ പ്രസ്ഥാനത്തെ കുറിച്ചുള്ള മുഖ്യധാരാ പൊതുചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. എസ്‌ക്വയര്‍ മാസികയുമായി സംസാരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതിതാണ്. മാസികയിലെ ലേഖനങ്ങളുടെ ലിംഗവിവേചന സ്വഭാവം അതില്‍ നിന്നും എന്നെ തടയുന്നുവെങ്കിലും അങ്ങനെ ചെയ്യുവാന്‍ ഒരു കറുത്ത സ്ത്രീവാദ പ്രവര്‍ത്തകയുടെ വാക്കുകള്‍ എന്നെ പ്രേരിപ്പിക്കുന്നു. വെളുത്ത പുരുഷ റിപ്പോര്‍ട്ടര്‍ നമ്മുടെ കാഴ്ചപ്പാടുകളെ വളച്ചൊടിക്കുകയും വക്രീകരിക്കുകയും കളിയാക്കുകയും ഇല്ലെന്നും അയാളില്‍ വിശ്വസിക്കാമെന്നും അവര്‍ പറയുന്നു. റ്റാഡ് ഫ്രെണ്ടിനോടു ഞാന്‍ സംസാരിച്ചപ്പോള്‍ ലൈംഗികതയെ കുറിച്ച് സ്ത്രീവാദികള്‍ക്കിടയിലുള്ള വ്യത്യസ്ത അഭിപ്രായങ്ങളെ കുറിച്ചാണയാള്‍ അന്വേഷിച്ചിരുന്നത്. അയാളുടെ ചര്‍ച്ചയുടെ പ്രാഥമിക വിവക്ഷയതയാണെന്നാണു ഞാന്‍ മനസ്സിലാക്കിയത്. എന്നാല്‍ മാസികയുടെ 1994 ലെ പതിപ്പിറങ്ങിയപ്പോഴാണ് എന്റെ വാദങ്ങളെ എത്രമാത്രം വക്രീകരിച്ചു എന്നു ഞാന്‍ മനസ്സിലാക്കിയത്. പഴയതും പുതിയതുമായ സ്ത്രീവാദികളുടെ തമ്മിലടിയായിരുന്നു പുറത്തുവന്നത്. ടെലിഫോണ്‍ സംഭാഷണത്തിലുടനീളം ഫ്രെണ്ട് ഒരുള്‍ക്കൊള്ളല്‍ മനോഭാവമായിരുന്നു കാണിച്ചത്. ആ നിലപാടിനെ ഞാന്‍ സ്വാഗതം ചെയ്യുകയും ചെയ്തു. പുരുഷ വിദ്വേഷി അല്ലാതിരുന്നതു കൊണ്ടും വംശീയ വിവേചനത്തില്‍ വിശ്വസിക്കാതിരുന്നതുകൊണ്ടും പഠനത്തില്‍ തികച്ചും തല്‍പ്പരനായ മികച്ച വര്‍ഗ പശ്ചാത്തലമുള്ള ഒരു വെളുത്ത ചെറുപ്പക്കാരനുമായി സ്ത്രീവാദത്തേയും ലൈംഗികതയേയും കുറിച്ച് സംസാരിക്കാന്‍ ഞാനിഷ്ടപ്പെട്ടു. വ്യതിരിക്തതകള്‍ക്കു കുറുകെയുള്ള സംവാദങ്ങള്‍ വിമര്‍ശാവബോധത്തിനു വേണ്ടിയുള്ള വിദ്യാഭ്യാസത്തില്‍ സുപ്രധാനമാണ്. വ്യത്യസ്തതകള്‍ക്കു കുറുകെയുള്ള ഐക്യദാര്‍ഢ്യത്തെ പുറന്തള്ളുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വംശീയതയേയും ലിംഗവിവേചനത്തേയും വര്‍ഗവരേണ്യതയേയും നമുക്കെന്നെങ്കിലും മാറ്റിത്തീര്‍ക്കണമെങ്കില്‍ അത്തരം സംവാദങ്ങളാവശ്യമാണ്. ആര്‍ജവത്തോടും ഉദാരതയോടുംകൂടി ഫെമിനിസത്തേയും ലൈംഗികതയേയും കുറിച്ചുള്ള ചര്‍ച്ചയില്‍ ഞാനേര്‍പ്പെട്ടു.
സംഭാഷണത്തിലുടനീളം വളരെ ആവേശത്തോടെ നവസ്ത്രീവാദത്തിന്റെ അപകടങ്ങളെ കുറിച്ചു ഞാനൂന്നിപ്പറഞ്ഞു. അതു ലൈംഗികാനുഭവം പുരുഷാനുഭാവവമുള്ള യാഥാസ്ഥിതിക പ്രതിനിധാന രാഷ്ട്രീയവുമായി ചാര്‍ച്ചയുള്ളതാണെന്ന് ഞാന്‍ വിശദീകരിച്ചു. എന്നാല്‍ ഇതൊന്നും ലേഖനത്തിലില്ലായിരുന്നു. പ്രസിദ്ധീകരണത്തിനു മുന്‍പ് അതെന്നെ കാണിക്കയുമുണ്ടായില്ല. ശ്വേതവരേണ്യ മൂലധന ആണ്‍കോയ്മ കറുത്ത പെണ്‍മയേയും സ്ത്രീവാദത്തേയും വിലയിടിച്ചു കാണിക്കാന്‍ നിരന്തരം നടത്തുന്ന തന്ത്രങ്ങളിലൊന്നായി അതു മാറുകയാണുണ്ടായത്. ഞാന്‍ ചെയ്യരുതെന്നു പറഞ്ഞകാര്യം ചെയ്യാനായി, അതായത് വെളുത്ത പെണ്‍കുട്ടികളുടെ നവ സ്ത്രീവാദത്തെ സമര്‍ഥിക്കുവാനായി, എന്റെ വാദങ്ങളെ ഉപയോഗിച്ചു കൊണ്ട് ഫ്രെണ്ട് വിശ്വാസവഞ്ചന നടത്തി. സ്ത്രീവാദ പ്രസ്ഥാനത്തിലെ വെളുത്ത വംശീയവാദികളായ സഹയാത്രികമാരെ അവയ്‌ക്കെതിരെ തന്നെ അയാള്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. ശകലിത ഭാഷണങ്ങളും സാന്ദര്‍ഭികവും അനൗപചാരികവുമായ വിശദീകരണങ്ങളും മറ്റുമാണ് പ്രാതിനിധ്യത്തിനായി എന്റെ വര്‍ത്തമാനത്തില്‍ നിന്നും എടുത്തു ചേര്‍ത്തിട്ടുള്ളത്.
കറുത്ത പെണ്ണിന്റെ ശരീരത്തേയും ശബ്ദത്തേയും പച്ചയും താണതും പരുക്കനുമാക്കുന്നതിലൂടെ കറുത്ത പെണ്ണിനെ കാമവെറിപൂണ്ടവളും ചൂടുപിടിച്ച ജനനേന്ദ്രിയമുള്ളവളുമാക്കുന്ന വര്‍ണ, ലിംഗാധീശ പ്രതിനിധാനം അയാള്‍ തുടരുന്നു. ബ്ലാക് ലുക്കിലും മറ്റും ഇത്തരം പ്രതിനിധാനത്തെ ഞാന്‍ നേരത്തെ വിമര്‍ശിച്ചിട്ടുണ്ട്. ഈ വംശീയ ലിംഗാധീശ വരേണ്യ പ്രതിനിധാനം പ്രവര്‍ത്തിക്കുന്നത് മിതമായ ലൈംഗികതയും ദമന സ്വഭാവവുമുള്ള വെളുത്ത സ്ത്രീ ഭാഷണങ്ങളുമായുള്ള താരതമ്യത്തിലൂടെയാണ്. കറുത്തതും വെളുത്തതുമായ പെണ്ണുങ്ങളെ കുറിച്ചുള്ള വംശീയ ആണ്‍കോയ്മയുടെ വാര്‍പ്പുമാതൃകകളെ ഒട്ടും അസ്ഥിരപ്പെടുത്താതെയാണ് ഈ വെളുത്ത ആണ്‍മാസിക ഭാഷണങ്ങളെ ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീകള്‍ ലൈംഗികമായ ഭാഷ ഉപയോഗിക്കരുതെന്നല്ല എന്റെ വാദം (അതിനുള്ള അവകാശത്തിനായി പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ സ്ത്രീകള്‍ പോരാടിപ്പോന്നിരുന്നു. മറിച്ച് എന്റെ ഭാഷണത്തിലെ ലൈംഗിക വിവക്ഷകളെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി വിപരീതമായ സൂചനകളും ലക്ഷ്യങ്ങളും നേടിയതിനെ വിശദീകരിക്കുകയാണ് ഞാന്‍.

______________________________________
കറുത്ത പെണ്ണിന്റെ ശരീരത്തേയും ശബ്ദത്തേയും പച്ചയും താണതും പരുക്കനുമാക്കുന്നതിലൂടെ കറുത്ത പെണ്ണിനെ കാമവെറിപൂണ്ടവളും ചൂടുപിടിച്ച ജനനേന്ദ്രിയമുള്ളവളുമാക്കുന്ന വര്‍ണ, ലിംഗാധീശ പ്രതിനിധാനം അയാള്‍ തുടരുന്നു. ബ്ലാക് ലുക്കിലും മറ്റും ഇത്തരം പ്രതിനിധാനത്തെ ഞാന്‍ നേരത്തെ വിമര്‍ശിച്ചിട്ടുണ്ട്. ഈ വംശീയ ലിംഗാധീശ വരേണ്യ പ്രതിനിധാനം പ്രവര്‍ത്തിക്കുന്നത് മിതമായ ലൈംഗികതയും ദമന സ്വഭാവവുമുള്ള വെളുത്ത സ്ത്രീ ഭാഷണങ്ങളുമായുള്ള താരതമ്യത്തിലൂടെയാണ്. കറുത്തതും വെളുത്തതുമായ പെണ്ണുങ്ങളെ കുറിച്ചുള്ള വംശീയ ആണ്‍കോയ്മയുടെ വാര്‍പ്പുമാതൃകകളെ ഒട്ടും അസ്ഥിരപ്പെടുത്താതെയാണ് ഈ വെളുത്ത ആണ്‍മാസിക ഭാഷണങ്ങളെ ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീകള്‍ ലൈംഗികമായ ഭാഷ ഉപയോഗിക്കരുതെന്നല്ല എന്റെ വാദം (അതിനുള്ള അവകാശത്തിനായി പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ സ്ത്രീകള്‍ പോരാടിപ്പോന്നിരുന്നു. മറിച്ച് എന്റെ ഭാഷണത്തിലെ ലൈംഗിക വിവക്ഷകളെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി വിപരീതമായ സൂചനകളും ലക്ഷ്യങ്ങളും നേടിയതിനെ വിശദീകരിക്കുകയാണ് ഞാന്‍.
______________________________________

ഞാനുപയോഗിച്ച കറുത്ത സംസാരഭാഷ പരാവര്‍ത്തനത്തില്‍ ഒരുതരം വെളുത്ത പാരഡിയായി മാറി. വൈവിധ്യമുള്ള ബഹുമുഖരായ പുരുഷന്മാരെയാണ് ഭിന്നലൈംഗികതയില്‍ തല്‍പരരായ സ്ത്രീകളിഷ്ടപ്പെടുന്നതെന്ന് എന്റെ പ്രസ്താവനത്തെ വൈവിധ്യമുള്ള ലിംഗങ്ങളോടുള്ള അഭിനിവേശമായി മാറ്റിയെഴുതുന്നു. വൈവിധ്യമുള്ള പുരുഷനെ കുറിച്ചു പറയുമ്പോളുണ്ടാകുന്ന കര്‍തൃത്വവും നിര്‍വാഹകത്വവും മാറാനുള്ള അയാളുടെ ആഭിമുഖ്യവും മറ്റും കേവല ലിംഗപരമാര്‍ശത്തിലില്ല. പുരുഷന്മാരെയും പുരുഷലൈംഗികതയേയും വസ്തുവല്‍ക്കരിക്കുന്ന കാഴ്ച ഇതിലുള്‍പ്പെടുന്നു. വൈവിധ്യമുള്ള ലിംഗമെന്ന പ്രയോഗം തന്നെ അപമാനവീകരിക്കുന്നതാണ്. എന്റെ വാക്കുകളെ മാറ്റിമറിച്ചു കൊണ്ട് ഞാന്‍ പുരുഷവസ്തുവല്‍ക്കരണത്തെയും ശരീരവല്‍ക്കരത്തെയും അനുകൂലിക്കുന്നതായി ഫ്രെണ്ട് വരുത്തിത്തീര്‍ക്കുന്നു. എന്റെ പ്രസ്താവനകളെ വളച്ചൊടിച്ച് അവയെ ലിംഗകേന്ദ്രിത ലോകബോധത്തിലേക്കു തളയ്ക്കുകയും വര്‍ണ, ലിംഗവിവേചാത്മകമായ വാര്‍പ്പുമാതൃകകളുമായടുപ്പിക്കുകയും വരിയുടുക്കുന്നവരും ലിംഗഛേദം നടത്തുന്നവരുമായ പ്രഛന്നപുരുഷരായ കള്ളക്കറുമ്പികളുടെ ഭാവനാബിംബങ്ങളെ ഉണര്‍ത്തുകയും ചെയ്യുന്നു.
നമ്മുടെ കാമനകളുടെ വഴികളെ നാം മാറ്റേണ്ടിയിരിക്കുന്നു. കേവല ശരീരവല്‍ക്കരണവും വസ്തുവല്‍ക്കരണവും നാം ഒഴിവാക്കേണ്ടതുണ്ട്. ഫ്രെണ്ട് എന്റെ ആശയങ്ങളെ കൊണ്ട് കളിക്കുന്നു. അവയെ പരുവപ്പെടുത്തി ആണ്‍കോയ്മയുടെ ലൈംഗികാനന്ദത്തെക്കുറിച്ചും ലിംഗവിഭജനത്തെക്കുറിച്ചും ഭിന്നലൈംഗികതയെക്കുറിച്ചുമുള്ള ആശയങ്ങളുമായി ബന്ധിപ്പിക്കുന്നു. അവയാകട്ടെ ഞാന്‍ നിരന്തരം വിമര്‍ശിക്കുന്നതുമാണ്. എന്നാലും എന്റെ പ്രസ്താവങ്ങളുടെ വിധ്വംസക ലക്ഷ്യങ്ങള്‍ക്ക് വലിയ കോട്ടമൊന്നും തട്ടിയിട്ടില്ല. സ്ത്രീവദികളായ പെണ്ണുങ്ങളുടെ ആവശ്യങ്ങളെ സംബോധന ചെയ്യണമെങ്കില്‍ ലിംഗാധീശവാദികളായ പുരുഷന്മാര്‍ ഒരു സ്ത്രീവാദ വിചാരവിപ്ലവത്തിലൂടെ കടന്നു പോകേണ്ടതുണ്ട്. ആണ്‍കോയ്മയുടെ ലിംഗഭാവനയ്ക്കു പുറത്തുള്ള ഒരു വിപരീത വിതാനത്തിലാണ് ഞങ്ങള്‍ ഏറ്റവും തീവ്രമായ ലൈംഗികാനന്ദം അനുഭവിക്കുന്നത്. സ്ത്രീവാദത്തിന്റെ ഭിന്നലൈംഗികതയെ കുറിച്ചുള്ള ഈ വിമോചന ദര്‍ശനമാണ് പുരുഷന്മാരെ കിടിലം കൊള്ളിക്കുന്നത്.
പുരുഷന്മാരുമായി വ്യവസ്ഥാപിത ലൈംഗികതയാഗ്രഹിക്കുന്ന പെണ്ണുങ്ങള്‍ സ്ത്രീവാദത്തെ വികലമായ രീതിയില്‍ പുനരുല്‍പ്പാദിപ്പിക്കുന്നതില്‍ അല്‍ഭുതമില്ല. ആണ്‍കോയ്മയുടെ കാമനകളെ തൃപ്തിപ്പെടുത്തുന്ന രീതിയിലും ആണ്‍നിര്‍വാഹകത്വം ഒരിക്കലും മാറ്റിത്തീര്‍ക്കാത്ത രീതിയിലുള്ള ലിംഗഭാവനയിലേക്കുള്ള കുടിച്ചേരലാണിത്. വെളുത്ത ആണധികാരത്തിന്റെ ബൃഹദ് ഘടനകളെ പ്രതിനിധാനം ചെയ്തുകൊണ്ട് റ്റാഡ് ഫ്രെണ്ടും കലാപോന്മുഖമായ സ്ത്രീവാദപ്രയോഗത്തോടെ പുച്ഛത്തോടെ കാണുന്നു. ഈ വിമോചന പ്രയോഗമാകട്ടെ പുരുഷന്മാരുമായുള്ള ഇടപെടലും തുല്യസംവാദവും വിലമതിക്കുന്നതും അവരെ സമരസഖാക്കളായി കാണുന്നതുമാണ്. അവസരവാദികളായ വെളുത്ത പെണ്‍സഖ്യകക്ഷികളുമായൊത്തു ചേര്‍ന്നു കൊണ്ട് മാസികയും ബഹുജന മാധ്യമങ്ങള്‍ പൊതുവേയും പറയുന്നതിനു വിപരീതമായി വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ മുതിര്‍ന്ന സ്ത്രീവാദികള്‍ പ്രസ്ഥാനത്തില്‍ ആണുങ്ങളുടെ പ്രാതിനിധ്യത്തെ സ്വാഗതം ചെയ്തിരുന്നു. ഇതിലേക്കായി തന്നെ എന്നെപ്പോലുള്ളവര്‍ നിരവധി ഉപന്യാസങ്ങളെഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗികതയെ (ആണുങ്ങളേയും!) വാരിപ്പുണരുന്ന ഒരു പുതിയ തലമുറ സ്ത്രീവാദികളുണ്ടെന്ന എസ്‌ക്വയറിന്റെ വാദത്തിനു വിപരീതമായി നാം കാണുന്നത് ആണ്‍പങ്കാളികളെ പോലെ തന്നെ ലിംഗവിവേചനവും ആക്രാമകമായ ചരിത്രബോധമില്ലായ്മയും പങ്കുപറ്റുന്ന പുതിയ തലമുറയെയാണ്. വിമോചന ലൈംഗികതയും ഉള്‍ക്കൊള്ളലും പ്രധാനമായ സ്ത്രീവാദത്തിന്റെ നീണ്ട വിധ്വംസക പാരമ്പര്യം അവര്‍ക്കറിയില്ല. അവര്‍ ആണുങ്ങളേയും ലൈംഗികതയേയും കുറിച്ചുളള തികച്ചും യാഥാസ്ഥിതികവും ഇടുങ്ങിയതുമായ ചിന്തകളെ പിന്‍പറ്റുകയും അവയുപയോഗിച്ച് പ്രസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നതായി അഹങ്കരിക്കുകയും ചെയ്യുന്നു.
ലിംഗകേന്ദ്രിതത്വത്തിനും  ആണ്‍കോയ്മയ്ക്കും എതിര്‍നില്‍ക്കുന്ന സ്ത്രീകളെ ലൈംഗിക ഉദാരവാദികളായ സ്ത്രീവാദികളുടെ ബിംബങ്ങളാല്‍ അക്രമിക്കുകയാണ് ഇത്തരം പ്രതിനിധാനങ്ങള്‍. കാര്യങ്ങളെ വൈകാരികമാത്രമാക്കി പോരാട്ടങ്ങളുടെയും പ്രതിരോധത്തിന്റെയും തുടര്‍ച്ചയെ അംഗീകരിക്കാതിരിക്കുകയാണവര്‍. ആണ്‍കോയ്മയെ തിരസ്‌കരിക്കുന്ന പെണ്ണുങ്ങള്‍ (ആണ്‍ കൂട്ടുകാരും) പരസ്പരം മാനവീകരിക്കുകയും തൃപ്തിപ്പെടുത്തുകയും  ചെയ്യുന്ന നവ്യവും ആവേശകരവുമായ രീതികളില്‍ ലൈംഗിക നിര്‍വാഹകത്വത്തെ ഉറപ്പിക്കുന്നു എന്ന് സ്ത്രീവിരുദ്ധരായ പല ആണുങ്ങള്‍ക്കും സമ്മതക്കാന്‍  മടിയാണ്. മാസിക എന്നെ അമിതാസക്തയാക്കുന്നതിന്റെ ഉദ്ദേശവുമിതാണ്. സ്ത്രീവാദികളെ പുരുഷവിരോധികളും ലൈംഗിക വിരുദ്ധരുമാക്കുന്നത് പരമ്പരാഗതമായി ആണ്‍കോയ്മയുടെ തല്‍സ്ഥിതി താല്‍പര്യങ്ങളെയാണ് സംരക്ഷിച്ചു പോന്നിട്ടുള്ളത്. പ്രസ്ഥാനത്തില്‍ സജീവരായ സ്ത്രീകളുടെ ജീവിതം ഈ പ്രതിനിധാനവുമായി ചേര്‍ന്നു പോകാത്തതാണെങ്കിലും ജനപ്രിയ ഭാവനയില്‍ അതിടം നേടി. അത് തമസ്‌കൃതവും അപകടകരവുമായ വിജ്ഞാനത്തിന്റെ ഇടമാണല്ലോ. സ്ത്രീവാദത്തിന്റെ ലൈംഗിക പരിവര്‍ത്തനോന്മുഖതയുടെ ശക്തിയും ഊര്‍ജവും പിടികിട്ടിയിരുന്നെങ്കില്‍ പലരും അതിലേക്കു മാനസാന്തരം ചെയ്‌തേനേ. സ്ത്രീകള്‍ക്ക് എന്നും അതൃപ്തികരമായ പഴകിയ പുരുഷാധിപത്യ സമ്മോഹന രീതികളില്‍ മാത്രമേ പുരുഷന്മാരെ ഇഷ്ടപ്പെടുന്ന സ്ത്രീവാദികള്‍ക്ക് ലൈംഗികത ലഭ്യമാകൂ എന്ന് എല്ലാവരേയും വിശ്വസിപ്പിക്കുന്നതാണ് ആണ്‍കോയ്മയ്ക്ക് എളുപ്പവും ഗുണവും.
പുരുഷാധിപത്യ പ്രസിദ്ധീകരണങ്ങള്‍ക്ക് ഈ സ്ഥാപിത സന്ദേശം പ്രചരിപ്പിക്കാനും പ്രയാസമില്ല. കാരണം സ്ത്രീവാദത്തെ കുറിച്ചുള്ള ശക്തമായ ചര്‍ച്ചകള്‍ എല്ലായിടത്തും തുടര്‍ച്ചയായി നടക്കുന്നില്ല. അതി-ഭാഷയിലും സൈദ്ധാന്തിക ഗദ്യത്തിലുമുള്ള ലൈംഗിക ഭാഷണം പണിയെടുത്തു ജീവിക്കുന്ന ബഹുജനങ്ങളുടെ ഭാവനയെ ആകര്‍ഷിക്കുന്നുമില്ല. ലൈംഗികതയെക്കുറിച്ചും ലിംഗപദവികളെക്കുറിച്ചും മറ്റും അറിയാനവര്‍ക്ക് ആഗ്രഹമുണ്ടുതാനും ലൈംഗികമായ വൈരസ്യത്തില്‍ നിന്നും സ്ത്രീവാദത്തിന് നമ്മെ രക്ഷിക്കാനാവുമോ എന്നറിയാനും അവരാഗ്രഹിക്കുന്നുണ്ടാവും. നമ്മുടേതു പോലൊരു ലൈംഗിക വിരുദ്ധ സംസ്‌കാരത്തില്‍ ജീവിക്കുമ്പോള്‍, നമ്മുടെ ലൈംഗിക ഭാവനയിലും നിര്‍വാഹകത്വത്തിലും ആണ്‍കോയ്മ സ്ഥാപനവല്‍കൃതമായ അക്രമണം നടത്തവെ, സ്ത്രീവാദം പെണ്ണുങ്ങളെ ആണുങ്ങളില്‍ നിന്നും ലൈംഗികതയില്‍  നിന്നും അകറ്റുന്നുവെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ഭയാനകവും വികൃതവുമാണ്. പുരുഷാധിപത്യവാദികളായ ആണുങ്ങളുമായുള്ള മൃതലൈംഗിക ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ സ്ത്രീവാദം പെണ്ണുങ്ങളെ സഹായിക്കുന്നു. ലൈംഗികതയെ നവ്യവും വ്യത്യസ്തവും വിമോചനവും വിനോദവുമാക്കിമാറ്റാനാവും. പ്രസ്ഥാനത്തിനുള്ളിലെ വിമര്‍ശാവബോധവും ജാഗ്രതയും ഇത്തരം മാറ്റങ്ങളെ തിരിച്ചറിയുന്ന തലത്തിലേക്കു വികസിക്കേണ്ടതുണ്ട്. സ്ത്രീവാദികളായ പെണ്ണുങ്ങള്‍ ആണ്‍വിരോധികളും ലൈംഗിക വിരുദ്ധരുമാണെന്ന ജനപ്രിയ സ്ത്രീവിരുദ്ധ ചിത്രീകരണത്തെ പ്രതിരോധിച്ചു നമ്മില്‍ പലരും ലൈംഗിക ജീവിതത്തെ ദൃശ്യകലകളിലും എഴുത്തിലും സിനിമയിലും ഇതരമാധ്യമങ്ങളിലും അധീശവിരുദ്ധമായി തന്നെ പ്രതിനിധാനം ചെയ്യാറുണ്ടല്ലോ. ലിംഗവിവേചന സ്വഭാവമുള്ള മാധ്യമങ്ങളുടെ ലിംഗകേന്ദ്രിത ലൈംഗികതയെ അംഗീകരിക്കുന്നതിലൂടെ ലൈംഗികതയെ കുറിച്ചുള്ള പൊതുവ്യവഹാരത്തിന്റെ യാഥാസ്ഥിതക ദമനത്തില്‍ ഉദാരരും തീവ്രവാദകളുമായ സ്ത്രീവാദികളും പങ്കുകാരാകുന്നു. എസ്‌ക്വയര്‍ മാസികയിലേതു പോലുള്ള ലേഖനങ്ങള്‍ ഒരു തരം ഓര്‍മപ്പെടുത്തലാണ്. സ്ത്രീവാദികള്‍ ലൈംഗികതയെ കുറിച്ചുള്ള ചലനാത്മകമായ പൊതു ചര്‍ച്ച എപ്പോഴും സജീവമായി നിര്‍ത്തേണ്ടതുണ്ട്.
സംഘമെന്ന നിലയില്‍ പല സ്ത്രീവിമോചനവാദികളും ലൈംഗികതയെ കുറിച്ചു സംസാരിക്കുന്നതാകുന്നു. അത് നമ്മുടെ വ്യത്യസ്തതകളേക്കാളുപരി വൈരുദ്ധ്യങ്ങളെ വെളിപ്പെടുത്തുന്നതു കൊണ്ടും വിമോചന ലൈംഗികതയുടെ ദാര്‍ശനിക മാതൃകകള്‍ നാമിതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അതു വെളിവാക്കുന്നതു കൊണ്ടുമാണീ നിശബ്ദത. ലൈംഗികവാദികളായ സ്ത്രീവിമോചന സംഘം മിണ്ടാതായപ്പോള്‍, ലൈംഗിക വിരുദ്ധ യാഥാസ്ഥിതിക വാദവും ലിംഗാവകാശ പ്രചാരണവും ശക്തമാവുകയും ചില സങ്കുചിത വെളുത്ത ശബ്ദങ്ങള്‍ സ്ത്രീവാദ ലൈംഗികതയുടെ ആധികാരിക വക്താക്കളാവുകയും ചെയ്തു. ഈ ശബ്ദങ്ങളെ പ്രാതിനിധ്യസ്വഭാവത്തോടെ പരിഗണിക്കുന്നത് പ്രസ്ഥാനത്തിനു പുറത്തുള്ളവര്‍ മാത്രമാകും. എന്നാല്‍ ബഹുജനമാധ്യമങ്ങള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന സ്ത്രീവാദ ഭാഷണം നടത്താന്‍ ഈ ശബ്ദങ്ങള്‍ക്കു കഴിയും. ഈ ശബ്ദങ്ങള്‍ മാധ്യമ സംസ്‌കാരത്തെ സന്തോഷിപ്പിക്കുന്നവയാണ.് കാരണം അവയെ ചെറുതാക്കാനും കളിയാക്കാനും തള്ളിക്കളയാനും എളുപ്പമാണ്. ഈ ശബ്ദങ്ങള്‍ പലപ്പോഴും ലൈംഗിക വിരുദ്ധവും, ആനന്ദവിരുദ്ധവും നര്‍മം തരിമ്പുമില്ലാത്തതുമാണ്. അവ ദയാരഹിതവും മൂഡവിശ്വാസപരവുമാണ്. മനുഷ്യരുടെ പെരുമാറ്റത്തിലെ വൈരുദ്ധ്യ-വാസ്തവികതയെ നിരാകരിക്കുകയും കണിശമായ കൃത്യതയെ ഊന്നുകയും ചെയ്യുന്നു അവ. സ്ത്രീവാദത്തിലെ ഈ മതനവീകരണ ശാഖ ബഹുജനഹിതത്തിലേക്കുള്ളതല്ല. സ്ത്രീലൈംഗിക ആനന്ദത്തേയും നിര്‍വാഹകത്വത്തേയും കുറിച്ചുള്ള കാലഹരണപ്പെട്ട ലിംഗവിവേചന കാഴ്ചപ്പാടുകള്‍ പിന്‍പറ്റവേ നാം പലപ്പോഴും ഇത്തരം സന്ദേശങ്ങളെ ചെറുക്കുന്നില്ല.
സ്ത്രീയുടെ ആനന്ദത്തെ അപചയമാക്കുന്ന ആണ്‍കോയ്മയുടെ പോണോ-ഭാവനകള്‍ പ്രബലമാണ്. മാസിക ഉദ്ധരിക്കുന്ന സ്ത്രീകള്‍ ലൈംഗിക ഭാവനയില്ലാത്തവരാണ്. നിര്‍വാഹകത്വവും ആവിഷ്‌കാരവും അതുപോലെ തന്നെ. ആണ്‍കോയ്മയുടെ നിലപാടുകളെ തലതിരിച്ച് സ്വന്തമെന്നവകാശപ്പെടുന്നവരാണവര്‍. അവരുടെ വാദങ്ങള്‍ സ്ത്രീവിമോചനപരമെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം ആണ്‍കോയ്മയുമായി ഒത്തുചേര്‍ന്നു പോകുന്നു. സ്ത്രീലൈംഗിക ചാലകതയെ കുറിച്ചുള്ള അവരുടെ ഭാഷണം ആണ്‍ഭാവനയെ തരിപ്പിക്കാനേ ഉതകൂ. സ്ത്രീവിമോചന ലൈംഗിക വിപ്ലവം മാറ്റങ്ങളൊന്നുമുണ്ടാക്കിയില്ലെന്നു തോന്നിപ്പിക്കുന്നതാണ് ഈ ശബ്ദങ്ങള്‍. ആണ്‍കോയ്മയുടെ ലിംഗഭാവനയില്‍ എല്ലാവര്‍ക്കുമിടയില്‍ എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.
ഇത്തരത്തിലുള്ള അദമ്യമായ സ്വയംഭോഗ ഭാഷണമാണ് റ്റാഡ് ഫ്രെണ്ട് നടത്തുന്നത്. അതിലെ സങ്കുചിതത്വവും ദ്വന്ദ്വവാദവും പ്രതിഫലിപ്പിക്കുന്നത് അതു വിമര്‍ശിക്കാനൊരുമ്പെടുന്ന മൂഢബോധത്തെ തന്നെയാണ്. വിപ്ലവകരമായ സ്ത്രീവാദം ആണുങ്ങളുടെ പരാജയത്തിലല്ല, ആണ്‍കോയ്മയുടെ ഹിംസയിലും ലിംഗവിവേചന ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വേദനയിലും ആണ് ഊന്നുന്നത്. രതിയുടെ ഇടങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ ലൈംഗിക പീഡനത്തെ അതുപയോഗിക്കുന്നു. അനിഷേധ്യമായ അവകാശമായി സ്ത്രീ ലൈംഗിക നിര്‍വാഹകത്വത്തെ മാറ്റുകയും ലൈംഗിക ആനന്ദത്തെ നിരന്തരവും സുസ്ഥിരവുമാക്കുകയുമാണ് ലക്ഷ്യം. കാമനയും പൂരണവും പരസ്പര വിധേയതയിലേക്ക് പോകാത്ത കര്‍തൃത്വ തലത്തിലുള്ള സംവാദത്തിനു സന്നദ്ധരായ ആണുങ്ങളെ ലൈംഗിക ഭാവനയെ കുറിച്ചുള്ള സ്ത്രീവാദ ദര്‍ശനത്തില്‍ കടക്കാന്‍ ചുരുക്കം ആണുങ്ങള്‍ക്കേ കഴിയുന്നുളളു.

(വിവര്‍ത്തനം അജയ് ശേഖര്‍ )

Top