മോഡിയുടെ ഉയർച്ച: രാഷ്ട്രീയവും മതം മാറ്റവും

പിന്നോക്കസമുദായമായിരുന്ന നിങ്ങൾ എന്ത് വളർച്ച നേടിയാലും ബ്രാഹ്മണർ എന്ന ഉയർച്ചയിൽ എത്താനാവില്ല. അത് ഞങ്ങൾ തന്നെ മാറ്റണം. ഞങ്ങൾ മനസ്സ് വച്ചാലേ നിങ്ങൾക്ക് ആ ഉയർച്ച നേടാൻ കഴിയൂ എന്ന ഒരു അധികാരമനോഭാവം വച്ചിരിക്കുന്നു സുബ്രഹ്മണ്യൻ സ്വാമി. ഇതാണ് ബ്രാഹ്മണരുടെ ഏറ്റവും വലിയ അധികാരം. മോഡി വലിയ അളവിൽ ജയിച്ചാലും ഇന്ത്യ ഭരിക്കാനുള്ള യോഗ്യത നേടുന്നില്ല. കാരണം അദ്ദേഹം പിന്നോക്കസമുദായത്തിൽ ഉള്ളയാളാണ് എന്ന താഴ്ന്ന മനോഭാവം ഉണ്ടാക്കുന്നതിനാൽ ബ്രാഹ്മണ്യത്തിനെ മുന്നിൽ വയ്ക്കുന്നു. ശൂദ്രന് ഭരിക്കാൻ കഴിവില്ലെന്ന് മനു പറയുന്നു.

ടുത്തിടെ സുബ്രഹ്മണ്യൻ സ്വാമിയുടെ ഒരു ട്വീറ്റ് ഒരുപാട് ചർച്ച ചെയ്യപ്പെട്ടിരുന്നു. “ഒരു ബ്രാഹ്മണനുള്ള ഗുണങ്ങൾ നമോയ്ക്ക് ഉള്ളത് കൊണ്ട് എനിക്കുള്ള അധികാരം വച്ച് അദ്ദേഹത്തെ ഒരു ബ്രാഹ്മണനാക്കുന്നു”
ഇത് പതിവ് പോലെ അദ്ദേഹത്തിന്റെ കോമാളിത്തരമായ വരികളാണെന്ന് തള്ളിക്കളയാൻ പറ്റില്ല. രണ്ടായിരം വർഷത്തെ ബ്രാഹ്മണ മേൽക്കോയ്മയുടെ ഇന്ത്യൻ ചരിത്രമാണത്. Historical replay.
സ്വാമി ധാരാളം ട്വീറ്റാറുണ്ട്. അവയെല്ലാം മണ്ടത്തരങ്ങളെന്ന് തള്ളിക്കളയാം. എന്നാൽ, ഈ അഭിപ്രായം മാത്രം ജാതിവ്യവസ്ഥയിലെ വർണ്ണാശ്രമത്തിനെ മുന്നോട്ട് വയ്ക്കുന്നു.
“മോഡി എന്ന മനുഷ്യന് ബ്രാഹ്മണഗുണങ്ങൾ ഉണ്ട് എന്ന നല്ല കാര്യമല്ലേ സ്വാമി പറയുന്നത്…” എന്ന് ഉപരിവിപ്ലവമായ ദ്രാവിഡ പരിഹാസത്തിൽ നിർത്താതെ ഇതിനെ വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
തമിഴകത്ത് ഇപ്പോൾ ഉണർന്ന് വന്നിരിക്കുന്ന മദ്ധ്യവർഗജാതികളുടെ രാഷ്ട്രീയ ആധിക്യം, സംവരണത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വിവാദങ്ങൾ, സാമ്പത്തികവളർച്ച കാരണമുള്ള നേട്ടങ്ങളുടെ അവസ്ഥകൾ മാറിവരുന്ന ചൂഴ്നില… എന്നിങ്ങനെ ഈ സമയത്ത് സ്വാമിയുടെ അഭിപ്രായം, കോമാളിത്തരം എന്ന പുതപ്പിൽ തന്ത്രപൂർവ്വം കെട്ടിച്ചമച്ചതാകുന്നു.
അടുത്ത കാലത്തായി മദ്ധ്യവർഗ ജാതികളുടെ രാഷ്ട്രീയം ഉണർന്ന് വരുന്നുണ്ട്. അതിനെ പിന്താങ്ങിക്കൊണ്ട് ഓരോ ജാതിയിൽ‌പ്പെട്ടവരും തങ്ങളെ ഓരോ രാഷ്ട്രീയ നേതാക്കളുടെ പാരമ്പര്യമാണെന്ന് തീരുമാനിക്കുന്നു. പുസ്തകങ്ങൾ എഴുതുന്നു. വാദപ്രതിവാദങ്ങളെ നിരത്തുന്നു. അതിനുള്ള ആധാരങ്ങൾ തേടിപ്പിടിച്ച്, തെളിവുകൾ ശേഖരിച്ചും, സ്ഥാപിച്ചും പൊടിപൊടിക്കുന്നു.
ഈ വളർച്ച, അധികാരത്തിലിരുന്ന സമൂഹത്തിന് വലിയ ഭീഷണിയായിത്തീരുന്നു. അതുകൊണ്ട് വീണ്ടും വേദ ശാസ്ത്രങ്ങളെ കൈയ്യിലെടുക്കേണ്ട അവസ്ഥ ഉരുവാകുന്നു.
പണ്ടുകാലം തൊട്ടേ ഓരോ നൂറ്റാണ്ടിന്റെ ഒടുക്കവും, ഇതുപോലത്തെ അവസരങ്ങൾ ഉണ്ടാകാറുണ്ട്. സംഘകാലത്തിൽ തുടിയർ, പറയർ, പുലയർ എന്നിങ്ങനെയുള്ളവർ ഉണർന്ന് വന്നപ്പോൾ വേദശാസ്ത്രങ്ങളിലെ മന്ത്രങ്ങൾ അവരെ അടക്കിയിരുന്നു. പല്ലവരും ചോഴരും ഭരിച്ചിരുന്നപ്പോൾ ജാതിവ്യവസ്ഥകൾ ഏറ്റുമുട്ടിയപ്പോൾ വലം കൈ ഇടം കൈ എന്നിങ്ങനെ ജാതികളെ മാറ്റി മാറ്റി വീര്യം കലർത്തുമായിരുന്നു. 19 ആം നൂറ്റാണ്ടിൽ ജാതി സംഘങ്ങൾ വീണ്ടും ഉണർന്നു. ഓരോ ജാതിക്കാരും തങ്ങളുടെ ജാതിപ്പെരുമയെ ഉയർത്തിക്കാണിച്ചു. എതിർ ജാതിയെ ഇകഴ്ത്തിക്കാണിച്ചു. ജാതി പുസ്തകങ്ങൾ പെരുകി. അപ്പോൾ ചാതുർ വർണ്യം മുൻ നിർത്തി ബഹളമായി.
അതിനുശേഷം ഈ വർണഭേദം ആധാരമാക്കി ബ്രിട്ടീഷ് ഭരണം, കോളനിയൽ ഇന്ത്യയിൽ ജാതികളെ ആസ്പദമാക്കി ജനസംഖ്യ കണക്കാക്കിയപ്പോൾ അത് സ്ഥിരമാക്കപ്പെട്ടു. പതുക്കെപ്പതുക്കെ അതിന്റെ തണലിൽ വളർന്ന് ഇന്ന് വലിയ ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയിലാണ് ബ്രാഹ്മണ്യം ഇങ്ങനെയൊരു അഭിപ്രായം മുൻ വയ്ക്കുന്നത്.
പിന്നോക്കസമുദായമായിരുന്ന നിങ്ങൾ എന്ത് വളർച്ച നേടിയാലും ബ്രാഹ്മണർ എന്ന ഉയർച്ചയിൽ എത്താനാവില്ല. അത് ഞങ്ങൾ തന്നെ മാറ്റണം. ഞങ്ങൾ മനസ്സ് വച്ചാലേ നിങ്ങൾക്ക് ആ ഉയർച്ച നേടാൻ കഴിയൂ എന്ന ഒരു അധികാരമനോഭാവം വച്ചിരിക്കുന്നു സു. സ്വാമി.
ഇതാണ് ബ്രാഹ്മണരുടെ ഏറ്റവും വലിയ അധികാരം. മോഡി വലിയ അളവിൽ ജയിച്ചാലും ഇന്ത്യ ഭരിക്കാനുള്ള യോഗ്യത നേടുന്നില്ല. കാരണം അദ്ദേഹം പിന്നോക്കസമുദായത്തിൽ ഉള്ളയാളാണ് എന്ന താഴ്ന്ന മനോഭാവം ഉണ്ടാക്കുന്നതിനാൽ ബ്രാഹ്മണ്യത്തിനെ മുന്നിൽ വയ്ക്കുന്നു. ശൂദ്രന് ഭരിക്കാൻ കഴിവില്ലെന്ന് മനു പറയുന്നു.

____________________________
ഞാൻ ഇവിടെ ജാതിമാറ്റം എന്ന് സൂചിപ്പിക്കുമ്പോൾ വർണമാറ്റത്തിനേയും കൂടെക്കൂട്ടുന്നെന്ന് മനസ്സിലാക്കണം. ഇന്ത്യൻ രാഷ്ട്രീയത്തിൽ വർണമാണ് വലിയ പങ്ക് വഹിക്കുന്നത്. സമൂഹത്തിൽ മനുഷ്യരുടെ നില എന്തായിരിക്കണമെന്ന് വർണ്ണവ്യവസ്ഥയാണ് തീരുമാനിക്കുന്നത്. ഒരു ജാതിയിൽ നിന്നും മറ്റൊരു ജാതിയിലേയ്ക്ക് മാറുമ്പോൾ അതേ ജാതിയിൽ ഒട്ടേറെ വിഭാഗങ്ങൾ ഉണ്ടാകാം. അതുമല്ല വിഷയം. ജാതിവ്യവസ്ഥയിൽ ഒരു വർണ്ണത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക് മാറുന്നതാണ് വിഷയം.
ഇങ്ങനെയിരിക്കുമ്പോൾ വേറെ പല ചോദ്യങ്ങളും ഉയരുന്നു.
____________________________ 

അതുകൊണ്ടാണ്, മഹാഭാരതത്തിൽ പിറന്ന ജാതിയറിയാത്ത കർണ്ണൻ ആ ദേശം ഭരിക്കുമ്പോൾ, കിരീടധാരണത്തിന് മുമ്പ് ഒരു പ്രത്യേക യാഗം ചെയ്യേണ്ടി വന്നത്.
അതുപോലെ, പഴങ്കുടി വംശത്തിലെ മറാത്തിയായ ശിവാജി ഭരണത്തിലേറുമ്പോൾ വലിയ എതിർപ്പ് നെരിടേണ്ടി വന്നു. അതിനുശേഷം ബ്രാഹ്മണയോഗ്യന്മാരുടെ തീരുമാനപ്രകാരം പ്രത്യേക ചടങ്ങ് നടത്തി, യാഗം ചെയ്ത്, അദ്ദേഹത്തിന്റെ ക്ഷത്രിയനായി മാറ്റിയതിന് ശേഷമാണ് അധികാരത്തിലിരിക്കാൻ കഴിഞ്ഞത്.
ഇങ്ങനെയുള്ള പല കാഴ്ചകൾ ആ അഭിപ്രായം നമ്മുടെ മുന്നിൽ വയ്ക്കുന്നു.
അതുവച്ച് ഞാൻ മോഡിയ്ക്ക് ആദരവ് കൊടുക്കുന്നു എന്ന ഉപരിപ്ലവമായ തീരുമാനത്തിലെത്തേണ്ടതില്ല. ഇതിൽ ഞാൻ മുന്നോട്ട് വയ്ക്കുന്നത് വേറെ ഒരു കാഴ്ചപ്പാടാണ്. സ്വാമിയുടെ പ്രസ്താവനയിലെ സൂക്ഷ്മരാഷ്ട്രീയം, സ്വാമിയുടെ ഒരു പിന്നോക്കക്കാരനെ ഉയർന്ന ജാതിക്കാരനായി മാറ്റാനുള്ള ശ്രമം.
ഇത് ചെമ്പുതകിടുകളിലും ശിലാലിഖിതങ്ങളിലും ചൂണ്ടിക്കാണിക്കപ്പെടുന്ന ഹിരണ്യഗർഭം എന്ന ചടങ്ങ് ഓർമ്മിപ്പിക്കുന്നു. ഋഗ്വേദവും ഉപനിഷത്തുകളും ശാസ്ത്രങ്ങളും ഇതിനെപ്പറ്റി പുക്ഴ്ത്തി സംസാരിക്കുന്നു. ഈ ചടങ്ങിനെപ്പറ്റിയൂള്ള ആചാരങ്ങളെ, അനുഷ്ഠാനങ്ങളെ പല ഗവേഷകരും പലവിധമായ കോണുകളിലൂടെ മുന്നിൽ വയ്ക്കുന്നു.
അതിലൊന്ന് ഇവിടെ പരിശോധിക്കാം:
രാജരാജചോഴൻ, തന്റെ മകനായ രാജേന്ദ്രചോഴന് ഈ ചടങ്ങ് ചെയ്തിട്ടുള്ളതായി ബ്രിട്ടനിലെ ചരിത്രഗവേഷകൻ മൈക്കേൾ വിറ്റ്സ് തന്റെ The Story of India – Ages of gold എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

ഹിരണ്യഗർഭം എന്നാൽ ‘ജാതിമാറ്റം’ ചെയ്യുന്ന ചടങ്ങാണ്. ഹിരണ്യ: സ്വർണം. ഗർഭം: ഗർഭപാത്രം. ‘സ്വർണഗർഭപാത്രത്തിൽ കിടക്കുക എന്നതിന്റെ അർഥം മറുപിറവി എന്ന ആശയത്തിനെ സംബന്ധിച്ചുള്ള ചടങ്ങ് എന്നാകുന്നു.
ഈ ചടങ്ങിനായി 101 ബ്രാഹ്മണർ ചേർന്ന് യാഗം ചെയ്യണം. സ്വർണം കൊണ്ടുള്ള പശു – ഒരു മനുഷ്യന് അകത്ത് കടക്കാൻ പറ്റുന്നത്ര വലുപ്പത്തിൽ – ഉണ്ടാക്കണം. സ്വന്തം ജാതി മാറ്റുന്നതിനുള്ള ചടങ്ങ് ചെയ്യുന്നയാൾ, ആ പശുവിന്റെ വയറിനുള്ളിൽ കയറി ഗർഭഗൃഹത്തിൽ ഇത്ര നാഴികകളെന്ന് ഇരുന്ന്, പിന്നീട് പുറത്ത് വന്നാൽ പുതുജന്മമെടുത്ത് വരുന്നതാണെന്നും, തന്റെ ജാതി മാറി ഉന്നതജാതിയായി മാറുമെന്നും ഐതിഹ്യം. (ആ പശുവിലെ സ്വർണം ബ്രാഹ്മണർക്ക് ദാനം ചെയ്യണം).
ഈ ചടങ്ങിലെ വഴിപാട് ഒരുപാട് തവണ പ്രാചീന തമിഴ് സമൂഹത്തിൽ നടന്നിട്ടുണ്ടെന്ന് ചെമ്പുതകിടുകൾ പറയുന്നു. കേരളത്തിൽ തിരുവിതാം കൂർ സംസ്ഥാനത്തിൽ കഴിഞ്ഞ നൂറ്റാണ്ട് വരെ ജാതിമാറ്റച്ചടങ്ങ് നമ്പൂതിരികൾ മുൻ കൈ എടുത്ത് നടത്തിയിരുന്നു.
ശ്രീപത്മനാഭപുരം കൊട്ടാരത്തിൽ ഇപ്പോഴുമുള്ള മനോഹരമായ ഒരു ചിത്രത്തിൽ ഈ ചടങ്ങ് കാണിച്ചിരിക്കുന്നു. മലമ്പുഴ അണക്കെട്ടിലുള്ള ഒരു പശുവിന്റെ ശില്പത്തിനെപ്പറ്റിയും അന്വേഷിക്കാവുന്നതാണ്. ആ ശില്പത്തിന്റെ വയറ്റിൽ കയറിയിരുന്ന് പുറത്ത് വന്നാൽ എല്ലാ പ്രശ്നങ്ങളും തീർന്ന് പുതിയ മനുഷ്യനായി ജനിക്കാമെന്ന് ആളുകളുടെ വിശ്വാസവും ഇതിനോടൊപ്പം ചേർത്ത് വായിക്കണം.
ഇങ്ങനെ ഓരോ പ്രാവശ്യവും പിന്നോക്കമാക്കപ്പെട്ട ജനങ്ങളുടെ സാമൂഹ്യനില ഉയരുമെന്ന് കരുതുമ്പോഴെല്ലാം, ജാതിവ്യവസ്ഥയും അതിന്റെ നിയമങ്ങളും ചൂണ്ടിക്കാണിച്ചു കൊണ്ടിരുന്നു ഹിന്ദുത്വമനസ്സുകൾ.
ഞാൻ ഇവിടെ ജാതിമാറ്റം എന്ന് സൂചിപ്പിക്കുമ്പോൾ വർണമാറ്റത്തിനേയും കൂടെക്കൂട്ടുന്നെന്ന് മനസ്സിലാക്കണം. ഇന്ത്യൻ രാഷ്ട്രീയത്തിൽ വർണമാണ് വലിയ പങ്ക് വഹിക്കുന്നത്. സമൂഹത്തിൽ മനുഷ്യരുടെ നില എന്തായിരിക്കണമെന്ന് വർണ്ണവ്യവസ്ഥയാണ് തീരുമാനിക്കുന്നത്. ഒരു ജാതിയിൽ നിന്നും മറ്റൊരു ജാതിയിലേയ്ക്ക് മാറുമ്പോൾ അതേ ജാതിയിൽ ഒട്ടേറെ വിഭാഗങ്ങൾ ഉണ്ടാകാം. അതുമല്ല വിഷയം. ജാതിവ്യവസ്ഥയിൽ ഒരു വർണ്ണത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക് മാറുന്നതാണ് വിഷയം.
ഇങ്ങനെയിരിക്കുമ്പോൾ വേറെ പല ചോദ്യങ്ങളും ഉയരുന്നു.

_______________________________
സ്വാമി ചെയ്തതായി പറയുന്നത്, അധികാരത്തിനെ സൃഷ്ടിക്കുന്നെന്നാണ്, ശൂദ്രന്റെ സ്വത്വത്തിനെ ബ്രാഹ്മണ്യത്തിനുള്ളിൽ പുതപ്പിച്ച് ഉയർന്ന നില എന്ന വിചാരം നൽകുന്ന അധികാരവും, മേൽക്കോയ്മയും. രാമാനുജർ ഒരു വലിയ ആൾക്കൂട്ടത്തിനെ ബ്രാഹ്മണരാക്കി മാറ്റിയ ചരിത്രവും നമുക്കറിയാം. അദ്ദേഹം അവർക്ക് ‘തിരുക്കുലത്താർ’ എന്ന് നാമകരണം ചെയ്തു. അതിനെപ്പറ്റിയുള്ള കടുത്ത വിമർശനങ്ങളും അസഹിഷ്ണുതയും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.
_______________________________

ഇന്നത്തെക്കാലത്ത് ഇങ്ങനെയുള്ള ജാതി മാറ്റത്തിനുള്ള നിയമങ്ങൾ ഇന്ത്യയിലെ നിയമവ്യവസ്ഥയിൽ ഉണ്ടോ? ഒരു ജാതിയിൽ ഉള്ളയാൾ വേറെ ഒരു ജാതിയിലേയ്ക്ക് ചേരുന്നതിന് അതായത് മതമാറ്റം പോലെ ജാതി മാറ്റം എന്നതിന് സാധ്യതയുണ്ടോ? അത് ഇന്ത്യയിലെ നിയമം അനുവദിക്കുന്നുണ്ടോ? മതമാറ്റം അംഗീകരിക്കുന്നത് പോലെ ജാതി മാറ്റവും അംഗീകരിക്കുന്നുണ്ടോ?
വെറുതെ ഏ സി മുറിയിലിരുന്ന് അഭിപ്രായങ്ങൾ തൊടുത്ത് വിടുന്ന മഹാനുഭാവന്മാരുടെ ഈ വാക്കുകളാണ് സംവരണത്തിനെ സംബന്ധിച്ചുള്ള വീക്ഷണങ്ങളെ പരിഹാസ്യമാക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയത്തിന്റെ തുടർച്ചയായി വരുന്ന ഭാവി രാഷ്ട്രീയത്തിൽ, തന്റെ സ്വന്തം ലാഭത്തിനായി എന്ത് വേണമെങ്കിലും എങ്ങിനെ വേണമെങ്കിലും മാറ്റുന്നതിനുള്ള തയ്യാറെടുക്കലായി ഇതിനെ കാണാവുന്നതാണ്.
അന്ന് ഭാരതിയാർ, ദളിതനായിരുന്ന കനകലിങ്കത്തിനെ പൂണൂൽ അണിയിച്ച് ബ്രാഹ്മണനാക്കി മാറ്റി. ആ സംഭവം, കാലങ്ങളായി ആധിപത്യം ചെലുത്തി വരുന്ന ബ്രാഹ്മണ്യത്തിന്റെ സ്വത്വത്തിനെ തകർക്കുന്ന എതിർപ്പിന്റെ സ്വരമായിരുന്നു.
സ്വാമി ചെയ്തതായി പറയുന്നത്, അധികാരത്തിനെ സൃഷ്ടിക്കുന്നെന്നാണ്, ശൂദ്രന്റെ സ്വത്വത്തിനെ ബ്രാഹ്മണ്യത്തിനുള്ളിൽ പുതപ്പിച്ച് ഉയർന്ന നില എന്ന വിചാരം നൽകുന്ന അധികാരവും, മേൽക്കോയ്മയും.
രാമാനുജർ ഒരു വലിയ ആൾക്കൂട്ടത്തിനെ ബ്രാഹ്മണരാക്കി മാറ്റിയ ചരിത്രവും നമുക്കറിയാം. അദ്ദേഹം അവർക്ക് ‘തിരുക്കുലത്താർ’ എന്ന് നാമകരണം ചെയ്തു. അതിനെപ്പറ്റിയുള്ള കടുത്ത വിമർശനങ്ങളും അസഹിഷ്ണുതയും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.
എന്നാൽ, ഈ മഹാനുഭാവർ എല്ലാവരും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള വഴി കണ്ടെത്താതെ, ബ്രാഹ്മണരായി (അതായത് അവരുടെ ദൃഷ്ടിയിൽ ഉയർന്ന നില) മാറ്റുന്നതിനാണ് ആവേശം കൊള്ളുന്നത്. അതാണ് ഹിന്ദുത്വ മന:ശാസ്ത്രം.
ഈ മന:ശാസ്ത്രത്തിനുള്ളിൽ രോഷം കൊണ്ട് ഇരയായിത്തീർന്നയാളാണ് ഭാരതി.
അവൈദീകവകുപ്പിൽ പെട്ട ജൈനന്മാരെ ശൈവന്മാരായി മാറുവാൻ ഭീഷണിപ്പെടുത്തിയും, പീഢിപ്പിച്ചും, അനുസരിക്കാത്തവരെ കഴുവേറ്റിയും ചെയ്ത ചരിത്രവും നമുക്കറിയാം. എന്നാൽ ഇപ്പോഴത്തെ ചരിത്രവിദഗ്ദ്ധന്മാർ അങ്ങിനെയൊരു കഴുവേറ്റം നടന്നിട്ടേയില്ലെന്ന് തിരിമറി ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നാന്ദിയാണ് ഈ വർണാശ്രമ ജാതിമാറ്റം എന്നും അഭിപ്രായം ഉണ്ട്.
ഇങ്ങനെ മനുഷ്യരുടെ ജാതി മാറ്റുന്നത് ഇന്ത്യൻ നിയമവ്യവസ്ഥ അംഗീകരിക്കുന്ന നില വരെയെത്തിക്കാനുള്ള പരിശ്രമമായും ഇതിനെ കാണാം.
1980 കളിൽ നടന്ന മീനാക്ഷിപുരം സംഭവത്തിനെ ഇതിന് ഉദാഹരണമായി എടുക്കാം. ഇസ്ലാം മതത്തിൽ ചേർന്ന ഹിന്ദുക്കളെ വലിയ യാഗങ്ങൾ നടത്തി വീണ്ടും ഹിന്ദുക്കളാക്കി മാറ്റിയത് ആര്യസമാജമാണ്. അവർ തിരിച്ച് വന്നപ്പോൾ അവർ മുമ്പ് ഉണ്ടായിരുന്ന ജാതികളിൽത്തന്നെ ചേർന്നു.
അപ്പോൾ, ഇന്ത്യൻ നിയമവ്യവസ്ഥ അനുവദിക്കുന്ന ജാതിമാറ്റം എന്നതിനാണ് ഇന്നത്തെ സമൂഹത്തിൽ പ്രാധാന്യം കൊടുക്കപ്പെടുന്നത്. കാരണം, സാമൂഹ്യവ്യവസ്ഥിതിയിൽ മുന്നിൽ നിൽക്കുന്നത് സാമ്പത്തികകാര്യങ്ങളും അതിനെ ആശ്രയിച്ചിരിക്കുന്ന സംവരണവുമാണ്.
സർക്കാർ അംഗീകരിച്ചിട്ടുള്ള ജാതിവ്യവസ്ഥ അധികവും മുന്നോട്ട് വയ്ക്കുന്നത് സംവരണത്തിനെപ്പറ്റിയുള്ള വീക്ഷണങ്ങൾ മാത്രമാണ്. ഈ ഉപരിപ്ലവതയെ രാഷ്ട്രീയ ചിന്തകനായ ആനന്ദ് തെൽഡുംബ്ഡേ വിമർശിക്കുന്നുണ്ട്. സംവരണത്തിൽ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. സാമ്പത്തിക അവകാശങ്ങൾ, സാമൂഹിക അവകാശങ്ങൾ, സാംസ്കാരിക അവകാശങ്ങൾ എന്നിവയാണത്. ഈ അവകാശങ്ങൾക്കായുള്ള പോരാട്ടമണ് സംവരണത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറയുന്നു.
പൊതുവിൽ ഇന്ത്യയിൽ അവസ്ഥയിൽ ജാതീയമായ സംവരണം എന്നത് ഇളവുകൾ ലഭിക്കാനുള്ള കാരണം മാത്രമായി മാറിയിരിക്കുന്നു. സംവരണത്തിൽ ഇടം പിടിക്കാനുള്ള വിഷമം, ജാതികൾ വളരുമ്പോൾ തങ്ങൾക്ക് അവസരം നഷ്ടപ്പെടുമോയെന്ന ആശങ്ക, അസൂയ, തങ്ങളുടെ ജാതിപ്പട്ടികയിൽ വേറെ ജാതികളെ ചേർക്കാൻ പാടില്ലെന്ന സ്വാർഥത നിറഞ്ഞ സമരം, ജാതികൾക്കിടയിലുള്ള പക എന്നിങ്ങനെയുള്ള ചിന്തകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
ഈ നിലയിൽ സ്വാമി മുന്നോട്ട് വയ്ക്കുന്ന ജാതിമാറ്റ അഭിപ്രായങ്ങൾ മദ്ധ്യവർഗ്ഗജാതികൾക്കിടയിൽ ഉണ്ടാക്കാവുന്ന എതിർപ്പുകളും, ഹിന്ദുത്വത്തിനോടുള്ള ആദരവും ഊഹിക്കാവുന്നതാണ്.
സാമ്പത്തികമായി വളരെ വളരെ പിന്നോക്കം നിൽക്കുകയായിരുന്ന ദളിതർ മദ്ധ്യവർഗ്ഗത്തിന്റെ സാമ്പത്തികനില പിന്തുടർന്ന് ഉയർന്നു വരുന്നതിന് സംവരണം വലിയ കാരണമാണെന്നാണ് പൊതുവായ അഭിപ്രായം.
എന്നാൽ, ഒരു ദളിതന്റെ ഉയർച്ച പൂർണ്ണമാകാൻ സാമ്പത്തിക അവകാശം ലഭിച്ചാൽ മാത്രം മതിയാവില്ല. സാംസ്കാരികമായും സാമൂഹികമായുമുള്ള അവകാശങ്ങൾ അവർക്ക് ലഭിക്കുന്നില്ലെന്നത് അടുത്ത കാലത്ത് ദളിതർക്ക് മീതെ നടന്ന സംഭവങ്ങൾ വച്ച് മനസ്സിലാക്കാവുന്നതാണ്.
ഈയ്യിടെ ഞാൻ കണ്ട ഫാന്ട്രി എന്ന മാറാത്തി സിനിമ ഓർമ്മ വരുന്നു. ഉയർന്ന ജാതിയിലെ പെണ്ണിനോട് പ്രണയം തോന്നുന്ന ഒരു ദളിത് പയ്യൻ, തന്റെ നിലയിൽ നിന്നും ഉയർന്ന് നാഗരീകമായ നിലയിലേയ്ക്ക് മാറാൻ അവൻ തീരുമാനിക്കുന്നു. അതിന് ജീൻസ് വസ്ത്രങ്ങൾ അണിയണമെന്ന് അവൻ ആഗ്രഹിക്കുന്നു. ജീൻസാണ് നാഗരീകമായ ഉയർന്ന നിലയിലുള്ള വസ്ത്രമെന്ന ആശയം പൊതുസമൂഹത്തിൽ വിതയ്ക്കപ്പെട്ടിരിക്കുന്നു. ഈ ദേശീയ കാഴ്ചപ്പാട്, തമിഴ് അവസ്ഥയിൽ, ‘ദളിതർ ജീൻസ് അണിഞ്ഞ് മേൽ ജാതിയിലെ പെണ്ണുങ്ങളെ മയക്കുന്നു’ എന്ന് പറഞ്ഞ ഡോ. രാമദാസിന്റെ അഭിപ്രായവും ഇവിടെ ചേർത്ത് വായിക്കാം.

_______________________________
ഈ അവസരത്തിലാണ് ജാതിയമായ വേർതിരിവിനെപ്പറ്റി കാലങ്ങളായി പിന്തുടർന്ന് വരുന്ന ആശയങ്ങൾ പരിശോധിക്കേണ്ടത്. ജാതീയമായ ഉയർച്ച എന്നത് സാമ്പത്തിക മുന്നേറ്റത്തിലില്ല. അത് സാമൂഹിക അവകാശത്തിലും സാംസ്കാരിക അവകാശത്തിലുമാണ്. സംവരണം നൽകുന്ന ഇന്ത്യൻ നിയമത്തിൽ എല്ലാവരേയും പ്രത്യേക വിഭാഗത്തിൽ ചേർക്കുന്നുണ്ടെങ്കിലും സമൂഹത്തിന്റെ കണ്ണിൽ താങ്കളെ എങ്ങിനെ കാണുന്നുയെന്നത് തീരുമാനിക്കുന്നത് സമൂഹമാണ്.
_______________________________

ഈ അവസരത്തിലാണ് ജാതിയമായ വേർതിരിവിനെപ്പറ്റി കാലങ്ങളായി പിന്തുടർന്ന് വരുന്ന ആശയങ്ങൾ പരിശോധിക്കേണ്ടത്. ജാതീയമായ ഉയർച്ച എന്നത് സാമ്പത്തിക മുന്നേറ്റത്തിലില്ല. അത് സാമൂഹിക അവകാശത്തിലും സാംസ്കാരിക അവകാശത്തിലുമാണ്. സംവരണം നൽകുന്ന ഇന്ത്യൻ നിയമത്തിൽ എല്ലാവരേയും പ്രത്യേക വിഭാഗത്തിൽ ചേർക്കുന്നുണ്ടെങ്കിലും സമൂഹത്തിന്റെ കണ്ണിൽ താങ്കളെ എങ്ങിനെ കാണുന്നുയെന്നത് തീരുമാനിക്കുന്നത് സമൂഹമാണ്.
ഇപ്പോൾ സ്വാമിയുടെ ആ ട്വീറ്റ് ശ്രദ്ധിച്ച് വായിക്കൂ. തനിക്കുള്ള അധികാരം വച്ച് ബ്രാഹ്മണാക്കി മാറ്റുന്നു എന്ന് പറയുന്നു അദ്ദേഹം. അങ്ങിനെയാണെങ്കിൽ അദ്ദേഹത്തിന് എന്ത് അധികാരമാണുള്ളത്? ആ അധികാരമാണ് ബ്രാഹ്മണ്യം.
ഇതാണ് സുബ്രഹ്മണ്യസ്വാമിയുടെ കുറിപ്പ് ചെയ്യുന്നത്. ഇന്ത്യൻ ഭ്രണവ്യ്‌വസ്ഥ അംഗീകരിക്കുന്ന ജാതികൾ മാത്രമല്ലാതെ, സമൂഹത്തിൽ നിലവിലുള്ള ജാതിവ്യ്‌വസ്ഥയിലും ബ്രാഹ്മണനാണ് അധികാരത്തിലുള്ളതെന്ന് അദ്ദേഹം പറയുന്നു. വെറും സാധാരണ സാമ്പത്തികകാര്യം മാത്രമായ സംവരണം കൊണ്ട് ജാതീയമായ അവകാസങ്ങൾ പുർത്തിയാകുന്നില്ല. മറ്റൊരു തരത്തിൽ, ജാതിമാറ്റമാണ് സമൂഹികമായി, സാംസ്കാരികമായി, പൂർണത നൽകുന്നതെന്ന താല്പര്യത്തെ മുന്നോട്ട് വച്ച്, അത് ബ്രാഹ്മണ്യം മനസ്സ് വച്ചാൽ മാത്രമേയുള്ളൂ എന്ന സൂക്ഷ്മരാഷ്ട്രീയം സ്വാമി പതുക്കെ തിരുകിക്കയറ്റുന്നു.
മതമാറ്റത്തിനേക്കാൾ ജാതിമാറ്റം ഒരു മനുഷ്യനെ ഉയർത്തും; അതും മുന്തിയ ജാതിയായി മാറുന്നതാണെന്ന അടുത്ത പടിയായുള്ള ജാതിരാഷ്ട്രീയം മുന്നോട്ട് വയ്ക്കുകയാണ് സ്വാമി. ഈ അഭിപ്രായം കാരണം സംവരണത്തിനെപ്പറ്റിയുള്ള വീക്ഷണങ്ങൾ മാറുന്നതിനുള്ള അവസരങ്ങൾ നോക്കി നടക്കുകയാണ് അദ്ദേഹം. അതായത്, സംവരണം ചോദ്യം ചെയ്യപ്പെടാം എന്നത് തന്നെ ഉദ്ദേശ്യം.
സ്വാമി പറയുന്ന ജാതിമാറ്റം എന്നത് സാധ്യമല്ലെന്ന് നിരാകരിക്കാൻ പറ്റില്ല. മതമാ‍റ്റം അംഗീകരിക്കുന്ന ഇന്ത്യൻ നിയമവ്യ്‌വസ്ഥ, മനുദർശനത്തിലെ ജാതിയ്പ്പറ്റിയുള്ള ഒരുപാട് വീക്ഷണങ്ങൾ അടങ്ങിയിരിക്കുന്നതാണ്. ഈ നിലയിൽ, മോഡിയുടെ സർക്കാർ ജാതിമാറ്റം അംഗീകരിക്കുന്ന നില വന്നാലും അതിശയിക്കേണ്ടതില്ല.
ഇന്ത്യൻ നിയമം അംഗീകരിക്കുന്ന ജാതിമാറ്റം എന്നത് ഇന്ത്യൻ അവസ്ഥയിൽ സാദ്ധ്യമാണോ? അതിന്റെ മുക്കും മൂലയും പരിശോധിക്കാൻ രാഷ്ട്രീയചിന്തകൾ തുടങ്ങേണ്ടിയിരിക്കുന്നു.
______________________

വിവർത്തനം:- ജെയേഷ്
_______________________
  • Gouthama Siddarthan is a noted columnist, Short-Story writer, Essayist and a micro-political critic in Tamil, who is a reputed name in the Tamil Neo-Literary and Little-Magazine Circle

 

Top