ആത്മീയത, ഫാഷിസം മുതലാളിത്തം

അമൃതാനന്ദമയി ദേവിയുടെ സമ്മേളനങ്ങളില്‍ നരേന്ദ്രമോഡി പങ്കെടുക്കുന്നതും അവരുടെ കാല്‍തൊട്ടുവണങ്ങുന്നതിലും അദ്ഭുതപ്പെടുന്നവര്‍ അത്തരം ആത്മീയതയും ഫാഷിസവും തമ്മിലുള്ള ബന്ധം തിരിച്ചറിയാത്തവരാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഫാഷിസവും യൂറോപ്യന്‍ അര്‍ഥമുള്ള വലതുപക്ഷവും തമ്മില്‍ ഐക്യത്തിലായിരുന്നു. ഹിന്ദുമതത്തിന്റെ പിന്തുണയുണ്ടെന്നു വരുത്തിയതോടെ ഇന്ത്യയിലതിന് പതിവില്‍ കവിഞ്ഞ വീര്യമുണ്ടായി. ജീവനകലയിലൂടെ കോടിക്കണക്കിന് രൂപ വിലയുള്ള ആസ്തികള്‍ സമ്പാദിച്ച ശ്രീ ശ്രീ രവിശങ്കര്‍ തന്റെ അത്രയൊന്നും ആകര്‍ഷകമല്ലാത്ത ഓലയില്‍ രചിച്ച ലഘുകൃതികളില്‍ അന്യമതസ്ഥരോടുള്ള വിരോധം ആത്മയീതയുടെ നേരിയ ആവരണത്തില്‍ മൂടിവയ്ക്കുന്നതു കാണാം. സ്‌നേഹം, കാരുണ്യം, പാരസ്പര്യം, ദയ തുടങ്ങി അമൂര്‍ത്തമായ സംജ്ഞകള്‍ ഉപയോഗിച്ചുകൊണ്ട് ആരാധകരെ സൃഷ്ടിക്കുമ്പോള്‍ തന്നെ സസ്യാഹാരികളല്ലാത്തവര്‍ തമോഗുണുള്ളവരാണെന്ന് സൂചിപ്പിക്കാനും രവിശങ്കര്‍ മടികാണിക്കാറില്ല, ഭക്തിലഹരിയാല്‍ ഹിന്ദുക്കളല്ലാത്തവര്‍ അതു ശ്രവിക്കുന്നില്ലെന്നേയുള്ളു. നേതാക്കന്‍മാരെ കാണുമ്പോള്‍ തന്നെ കുറിച്ചു വന്നവാര്‍ത്തകളുടെ ക്ലിപ്പിങുകളുമായിട്ടാണ് ശ്രീ ശ്രീ സഞ്ചരിക്കാറ്.


____________
കലീം
____________

ള്ളിക്കാവിലെ മാതാ അമൃതാനന്ദമയീ മഠത്തില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് ആസ്‌ത്രേലിയക്കാരി ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ ‘ഹോളിഹെല്‍’ എന്ന രസികന്‍ പേരുള്ള ഓണ്‍ലൈന്‍ പുസ്തകത്തില്‍ വന്ന നടുക്കുന്ന വിവരങ്ങള്‍ സാധാരണഗതിയില്‍ വലിയ വിഷയദാരിദ്ര്യമുള്ള കേരളത്തിലെ ചാനലുകള്‍ ദിവസങ്ങളോളം ആഘോഷിക്കേണ്ടതാണ്. എന്നാല്‍ നിക്ഷ്പക്ഷമായ പത്രപ്രവര്‍ത്തകരെന്നു മാധ്യമമേഖലയില്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പോലും അമ്മയെ പരോക്ഷമായി പുകഴ്ത്തിക്കൊണ്ട് അമൃതാ ടിവിയില്‍ പ്രത്യക്ഷപ്പെടുന്നു. ആത്മീയ സംതൃപ്തിയുടെയും സഹജീവി സ്‌നേഹത്തിന്റെയും ആശ്ലേഷം എന്ന ബ്രാന്റ് ഐഡന്റിറ്റിയിലൂടെ ഒരു മഹാസാമ്രാജ്യമായി വളര്‍ന്ന മഠത്തിന്റെ ഗുണഭോക്താക്കളും ലക്ഷക്കണക്കിനു വിശ്വാസികളും എന്തിനും തയ്യാറായ മട്ടിലാണ് പുസ്തകത്തിനെതിരായി രംഗത്തുവന്നിരിക്കുന്നത് അത് ഹിന്ദുമതത്തിനെതിരായ ആക്രമണമാണെന്ന് പറഞ്ഞാണ്. സകലമാന ഹിന്ദുക്കളുടെയും രക്ഷയ്ക്കായി എവിടെയും പാഞ്ഞെത്തുന്ന വി.എച്ച്.പി. നേതാവ് അശോക് സിംഗാളും നാക്കെടുത്താല്‍ മാലിന്യം മാത്രം പുറത്തേക്കുവിടുന്ന പ്രവീണ്‍ തൊഗാഡിയയും പ്രസിദ്ധ കുരിശുപോരാളി ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയും ഇതിന്നകം അമ്മയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ഉപശാലകളില്‍ പ്രവര്‍ത്തനം തുടങ്ങിക്കാണും. അതിലൊന്നും അദ്ഭുതപ്പെടാനില്ല. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നുകില്‍ മൗനംപാലിക്കുകയോ അല്ലെങ്കില്‍ ആള്‍ ദൈവത്തിന്റെ കാവല്‍ മാലാഖമാരായി മഠത്തിനു പുറത്തു കാവല്‍ നില്‍ക്കുകയോ ചെയ്യുന്നു. സി.പി.എമ്മിന്റെ പീപ്പിള്‍ ടിവി ഗെയ്‌ലുമായി നടത്തിയ അഭിമുഖം പാര്‍ട്ടിയിലെ മതേതരത്വത്തില്‍ ഈമാന്‍ കൊള്ളുന്ന മുസ്‌ലിംകളടക്കമുള്ള വിഭാഗങ്ങളെ തിരഞ്ഞെടുപ്പിനു ശേഷം ആശ്വസിപ്പിക്കാനാവണം. സി.പി.എമ്മിന് ഇപ്പോള്‍ പ്രത്യയശാസ്ത്രമെന്നത് വെറുമൊരു തിരഞ്ഞെടുപ്പ് വിജയമായതിനാല്‍ ലോ പ്രഫൈല്‍ വിമര്‍ശനമേ സാധ്യമാവൂ. ജാതിയുടെ അടിസ്ഥാനത്തിലുള്ള പരിരക്ഷയും മല്‍സ്യംപിടിക്കുന്നവരുടെ സമുദായത്തില്‍പ്പെട്ട അമൃതാനന്ദമയിക്ക് ലഭിക്കുന്നുണ്ട്. പച്ചവെള്ളത്തിനു തണുപ്പാണ്; മഴക്കാര്‍ മൂടുമ്പോള്‍ ഉഷ്ണം കൂടും തുടങ്ങിയ മഹദ് വചനങ്ങള്‍ മക്കളേ എന്നു വിളിച്ച് ഉദീരണം ചെയ്യുന്ന ഒരു സ്ത്രീക്ക് ഇത്രയേറെ പിന്തുണലഭിക്കാനുള്ള പ്രധാനകാരണം ആത്മീയതയുടെ കമ്പോളവല്‍ക്കരണമാണ്.
സുധാമണി ‘അമ്മയും’ ‘ദേവിയും’ മഹല്‍വചനങ്ങളുടെ ഉറവിടങ്ങളാവുന്നതിന്റെ പിന്നില്‍ കമ്പോളവര്‍ക്കരണത്തിന്റെ നിഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ആത്മീയതയായാലും ഭൗതികതയായാലും വെട്ടി രൂപപ്പെടുത്തി വര്‍ണക്കടലാസില്‍ പൊതിഞ്ഞുവില്‍ക്കുന്നതിലാണ് കമ്പോളത്തിനു താല്‍പ്പര്യം . പ്രേമത്തിന്റെയും കാമത്തിന്റെയും തനതായ പാരമ്പര്യമുള്ള ഇന്ത്യയില്‍ യൂറോപ്പില്‍ പോലും അത്ര പ്രചാരത്തിലില്ലാത്ത വാലന്റൈന്‍ എന്ന ഐതിഹ്യകഥാപാത്രത്തിന്റെ പേരില്‍ ആഭരണശാലകളും കമ്പനികളും വസ്ത്രവ്യാപാരികളും വമ്പിച്ച ലാഭമടിച്ചെടുക്കുന്നു. ഒരു കാലത്ത് നന്നെ ചെറിയ ഒരു ബ്രാഹ്മണവിഭാഗത്തിനു മാത്രമറിയുന്ന ‘അക്ഷയതൃതീയ’ എന്ന, ശാസ്ത്രീയകാലഗണനയുമായി യാതൊരു ബന്ധവുമില്ലാത്ത, ഒരു ദിവസം ഇസ്‌ലാമിസ്റ്റ് സ്വാധീനമുള്ള ജ്വല്ലറികള്‍ക്കുവരെ പരസ്യത്തിനുള്ള ന്യായമാണ്. അതുപോലെയാണ് അമൃതാനന്ദമയി മഠത്തിന്റെ വ്യാപാരവല്‍ക്കരണവും. ഒരു നിമിഷം ആലോചിച്ചാല്‍ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതെന്നു വ്യക്തമാവുന്ന, എന്നാല്‍ സുഖിപ്പിക്കുന്ന ആത്മീയവചനങ്ങള്‍ ഭക്തര്‍ വാപൊളിച്ചിരുന്നു കേള്‍ക്കുകയും ഭജനപാടുന്നതിന്റെ ഹിപ്‌നോട്ടിക് നിദ്രയില്‍ സ്വയം മറക്കുകയും ചെയ്യുന്നു. ശ്രീ ശ്രീ രവിശങ്കറിന്റെയും ദുആ, ദിഖ്‌റ് സമ്മേളനങ്ങളും അത്തരമൊരു വ്യാപാരവല്‍ക്കരണത്തിന്റെ ഇരകളാണ്. സൂഫി ആചാര്യന്‍മാരുടെ വാചാടോപവും അത്തരം ഫലങ്ങള്‍ വിശ്വാസികളില്‍ സൃഷ്ടിക്കുന്നു. പ്രപഞ്ചനാഥന്റെ രഹസ്യം തേടി അവരങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഇരകള്‍ സ്വമേധയാ ഇരകളാവുന്നു എന്ന അന്തരം മാത്രമേയുള്ളൂ: പൊതുവില്‍ ആട്ടിന്‍പറ്റങ്ങളെ പോലെ നേതാവിനെ അനുസരിക്കുന്നതാണ് മനുഷ്യരുടെ ശീലമെന്ന് പല മനശ്ശാസ്ത്രജ്ഞന്‍മാരും വ്യക്തമാക്കിയിട്ടുണ്ട്. ലളിതവല്‍ക്കരിച്ച സമവാക്യങ്ങള്‍ അവരെ വിസ്മയിപ്പിക്കുന്നു. അവിടെയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ജീവനകല എന്ന അര്‍ഥരഹിതമായ പേരുള്ള ആത്മീയോല്‍പ്പന്നങ്ങള്‍ കൂട്ടം ചേര്‍ന്നുള്ള ഗാനാലാപനത്തിനിടയില്‍ വില്‍പ്പനയാവുന്നത്. പ്രവാചകന്റേതെന്നു പ്രചരിപ്പിക്കുന്ന മുടിയിട്ട വെള്ളം മോന്തിക്കുടിക്കാനായി പതിനായിരങ്ങള്‍ ഒരു പ്രത്യേക ദിവസം ചുറ്റുപാടുമെന്തു നടക്കുന്നു എന്നുപോലുമറിയാതെ കുതിച്ചു ചെല്ലുന്നതിലും അതേ ഊര്‍ജമാണ് പ്രവര്‍ത്തിക്കുന്നത്.

_______________________________
പൊതുവില്‍ ആട്ടിന്‍പറ്റങ്ങളെ പോലെ നേതാവിനെ അനുസരിക്കുന്നതാണ് മനുഷ്യരുടെ ശീലമെന്ന് പല മനശ്ശാസ്ത്രജ്ഞന്‍മാരും വ്യക്തമാക്കിയിട്ടുണ്ട്. ലളിതവല്‍ക്കരിച്ച സമവാക്യങ്ങള്‍ അവരെ വിസ്മയിപ്പിക്കുന്നു. അവിടെയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ജീവനകല എന്ന അര്‍ഥരഹിതമായ പേരുള്ള ആത്മീയോല്‍പ്പന്നങ്ങള്‍ കൂട്ടം ചേര്‍ന്നുള്ള ഗാനാലാപനത്തിനിടയില്‍ വില്‍പ്പനയാവുന്നത്. പ്രവാചകന്റേതെന്നു പ്രചരിപ്പിക്കുന്ന മുടിയിട്ട വെള്ളം മോന്തിക്കുടിക്കാനായി പതിനായിരങ്ങള്‍ ഒരു പ്രത്യേക ദിവസം ചുറ്റുപാടുമെന്തു നടക്കുന്നു എന്നുപോലുമറിയാതെ കുതിച്ചു ചെല്ലുന്നതിലും അതേ ഊര്‍ജമാണ് പ്രവര്‍ത്തിക്കുന്നത്.
_______________________________

അമൃതാനന്ദമയി ദേവിയുടെ സമ്മേളനങ്ങളില്‍ നരേന്ദ്രമോഡി പങ്കെടുക്കുന്നതും അവരുടെ കാല്‍തൊട്ടുവണങ്ങുന്നതിലും അദ്ഭുതപ്പെടുന്നവര്‍ അത്തരം ആത്മീയതയും ഫാഷിസവും തമ്മിലുള്ള ബന്ധം തിരിച്ചറിയാത്തവരാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഫാഷിസവും യൂറോപ്യന്‍ അര്‍ഥമുള്ള വലതുപക്ഷവും തമ്മില്‍ ഐക്യത്തിലായിരുന്നു. ഹിന്ദുമതത്തിന്റെ പിന്തുണയുണ്ടെന്നു വരുത്തിയതോടെ ഇന്ത്യയിലതിന് പതിവില്‍ കവിഞ്ഞ വീര്യമുണ്ടായി. ജീവനകലയിലൂടെ കോടിക്കണക്കിന് രൂപ വിലയുള്ള ആസ്തികള്‍ സമ്പാദിച്ച ശ്രീ ശ്രീ രവിശങ്കര്‍ തന്റെ അത്രയൊന്നും ആകര്‍ഷകമല്ലാത്ത ഓലയില്‍ രചിച്ച ലഘുകൃതികളില്‍ അന്യമതസ്ഥരോടുള്ള വിരോധം ആത്മയീതയുടെ നേരിയ ആവരണത്തില്‍ മൂടിവയ്ക്കുന്നതു കാണാം. സ്‌നേഹം, കാരുണ്യം, പാരസ്പര്യം, ദയ തുടങ്ങി അമൂര്‍ത്തമായ സംജ്ഞകള്‍ ഉപയോഗിച്ചുകൊണ്ട് ആരാധകരെ സൃഷ്ടിക്കുമ്പോള്‍ തന്നെ സസ്യാഹാരികളല്ലാത്തവര്‍ തമോഗുണുള്ളവരാണെന്ന് സൂചിപ്പിക്കാനും രവിശങ്കര്‍ മടികാണിക്കാറില്ല, ഭക്തിലഹരിയാല്‍ ഹിന്ദുക്കളല്ലാത്തവര്‍ അതു ശ്രവിക്കുന്നില്ലെന്നേയുള്ളു. നേതാക്കന്‍മാരെ കാണുമ്പോള്‍ തന്നെ കുറിച്ചു വന്നവാര്‍ത്തകളുടെ ക്ലിപ്പിങുകളുമായിട്ടാണ് ശ്രീ ശ്രീ സഞ്ചരിക്കാറ്.

അതേ രവിശങ്കര്‍ തന്നെയാണ് ജൈനസഹോദരര്‍ നടത്തുന്ന വലിയ വിറ്റുവരവുള്ള ടൈംസ് ഓഫ് ഇന്ത്യയില്‍ ആത്മീയതയെക്കുറിച്ച് പംക്തി എഴുതുന്നത്. ജൈനര്‍ക്ക് ഉള്ളിയോടുള്ള വിരോധം പോലെ സ്ഥിരീകൃതമായ ഇഷ്ടാനിഷ്ടങ്ങള്‍ കാണും. എന്നാല്‍ അതിനേക്കാള്‍ അവര്‍ക്ക് പ്രധാനം അത്തരമൊരു പംക്തിയുടെ വിപണന മൂല്യമാണ്. മറ്റു ജോലികളോ ബന്ധങ്ങളോ ഇല്ലാത്ത നഗരവാസികളായ പ്രഫഷനലുകളുടെയും ഇടത്തരക്കാരുടെയുമിടയില്‍ രവിശങ്കറിന്റെ സൂപ്പര്‍ സ്റ്റാര്‍ ഇമേജിനുള്ള സ്വാധീനം ടൈംസ് മാനേജ്‌മെന്റിനറിയാം. അവരധികവും ഇംഗ്ലീഷ് പത്രങ്ങള്‍ വായിക്കുന്നവരും കൈയില്‍ അടുത്ത പെട്ടിക്കടയില്‍നിന്നു കിട്ടുന്ന പല വര്‍ണങ്ങളിലുള്ളതും ആത്മീയ ശേഷികളുള്ളതുമായ ചരടുകള്‍ വാങ്ങിക്കെട്ടുന്നവരുമാണ്. അതുപോലെ ലഘൂകരിക്കപ്പെട്ട ഉല്‍പ്പന്നമാണ് അമ്മയുടെ ആശ്ലേഷം. ബാബാരാംദേവ് കൂട്ടായ യോഗാഭ്യാസങ്ങള്‍ നടത്തുന്നു. രവിശങ്കര്‍ സംഘഗാനത്തിനും ശ്വാസനിയന്ത്രണത്തിനും നേതൃത്വം നല്‍കുന്നു. ഒരുകോടി സുബ്ഹാനല്ല ഒന്നിച്ചിരുന്നു ഉച്ചരിക്കുന്നതായിരിക്കും മുസ്‌ലിം പുരോഹിതരുടെ ഗിമ്മിക്ക്. ബാബാ രാംദേവ് തന്റെ അഭ്യാസത്തെടൊപ്പം ആയുര്‍വേദ ഔഷധങ്ങള്‍ ആംവേ ചെയ്യുന്നപോലെ വലിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നു. അമേരിക്കയില്‍ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളും അതുപോലെ കൂട്ടുപ്രാര്‍ഥനയ്ക്കും അദ്ഭുത വസ്തുക്കളുടെ വിപണനത്തിനും പ്രാധാന്യം നല്‍കുന്നു. വശീകരണശേഷിയുള്ള പ്രഭാഷകരുടെ പ്രാര്‍ഥനായോഗങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നു. എല്ലായിടത്തും ആത്മീയ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കുണ്ടാവും. എല്ലാ മഹായോഗങ്ങളിലും അമേരിക്ക കര്‍ത്താവ് ക്രൈസ്തവര്‍ക്കു മാത്രം കൈമാറിയതാണെന്ന പ്രഘോഷണവുമുണ്ടാവും. ആ ചിത്രീകരണത്തില്‍ അമേരിക്കയുടെ യഥാര്‍ത്ഥ ഉടമകളായ ചുവന്ന ഇന്ത്യക്കാരുണ്ടാവില്ല. അമേരിക്കക്കാരുടെ പ്രധാന ആഘോഷം നവംബര്‍ നാലിന് നടത്തുന്ന താങ്‌സ് ഗിവിങ് ആണ്. തീര്‍ഥാടക പിതാക്കള്‍ക്ക് ഒരു മഹാഭൂഖണ്ഡം ദൈവദത്തമായി ലഭിച്ചു എന്ന കാപട്യമാണ് അന്ന് പ്രത്യേക വചനപ്രഘോഷണവും കുര്‍ബാനയും വിരുന്നുമായി ആചരിക്കുന്നത്. കൃത്യമായ മതവിശ്വാസത്തിന്റെ അത്തരമൊരു അന്തരീക്ഷത്തില്‍ രണ്ടാം ജോര്‍ജ് ബുഷിനെപ്പോലുള്ള മന്ദബുദ്ധികള്‍ വൈറ്റ് ഹൗസില്‍ കയറിപ്പറ്റും. കുറെകൂടി മുമ്പോട്ടു പോയാല്‍ അവര്‍ യേശുവിന്റെ രണ്ടാം വരവിന് വേഗം കൂട്ടാന്‍ ഫലസ്തീനിലെ ‘അവിശ്വാസികളായ’ മുസ്‌ലിംകളെ നശിപ്പിക്കുന്നതിന് പദ്ധതികള്‍ വേണമെന്നു പറയും.

ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെടുകയും സ്വാധീനമുറപ്പിക്കുകയും ചെയ്യുന്ന ആള്‍ദൈവങ്ങളും പുരോഹിതരും അടിസ്ഥാനപരമായി ചൂഷണവ്യവസ്ഥയുടെ സംരക്ഷകരും ഗുണഭോക്താക്കളുമാണ്. ത്വരീഖത്ത് പ്രസ്ഥാനങ്ങളില്‍ ബഹുഭൂരിപക്ഷവും ഭരണകൂടത്തിന്റെ പണിയാളുകളാവുന്നത് ഒരു യാദൃശ്ചികതയല്ല. അനുയായികളെ അരാഷ്ട്രീയവല്‍ക്കരിക്കുന്നു എന്ന തോന്നലുളവാക്കുമ്പോള്‍ തന്നെ അവര്‍ ഭരണകൂടത്തിന്റെ സംരക്ഷകരായി ഒരു ജനവിഭാഗത്തെ വളര്‍ത്തിയെടുക്കുന്നു. ‘സമസ്ത’യില്‍ നിന്നു തെറ്റിപ്പിരിഞ്ഞു സുന്നി ജംഇയ്യത്തുല്‍ ഉലമ സ്ഥാപിച്ച എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ സ്ഥാപനങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളെ സ്വീകരിക്കുന്നപോലെ ആര്‍.എസ്.എസ്സിന്റെ നേതാക്കള്‍ക്കും പരവതാനി വിരിക്കും. മന്നം സമാധി സന്ദര്‍ശിക്കുന്നപോലെയോ ശിവഗിരി കയറുന്നതുപോലെയോ രാഷ്ട്രീയനേതാക്കന്‍മാരുടെ കലണ്ടറില്‍ ഈ സന്ദര്‍ശനങ്ങളും ഇടം പിടിക്കും.

_____________________________
ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെടുകയും സ്വാധീനമുറപ്പിക്കുകയും ചെയ്യുന്ന ആള്‍ദൈവങ്ങളും പുരോഹിതരും അടിസ്ഥാനപരമായി ചൂഷണവ്യവസ്ഥയുടെ സംരക്ഷകരും ഗുണഭോക്താക്കളുമാണ്. ത്വരീഖത്ത് പ്രസ്ഥാനങ്ങളില്‍ ബഹുഭൂരിപക്ഷവും ഭരണകൂടത്തിന്റെ പണിയാളുകളാവുന്നത് ഒരുയാദൃശ്ചികതയല്ല. അനുയായികളെ അരാഷ്ട്രീയവല്‍ക്കരിക്കുന്നു എന്ന തോന്നലുളവാക്കുമ്പോള്‍ തന്നെ അവര്‍ ഭരണകൂടത്തിന്റെ സംരക്ഷകരായി ഒരു ജനവിഭാഗത്തെ വളര്‍ത്തിയെടുക്കുന്നു. ‘സമസ്ത’യില്‍ നിന്നു തെറ്റിപ്പിരിഞ്ഞു സുന്നി ജംഇയ്യത്തുല്‍ ഉലമ സ്ഥാപിച്ച എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ സ്ഥാപനങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളെ സ്വീകരിക്കുന്നപോലെ ആര്‍.എസ്.എസ്സിന്റെ നേതാക്കള്‍ക്കും പരവതാനി വിരിക്കും. 
_____________________________ 

വ്യവസ്ഥയുടെ അനീതികളെ ചെറുക്കുന്നവര്‍ക്ക് അത്തരം കൂട്ടായ്മകളുടെ നേതൃനിരയില്‍ സ്ഥാനം കാണില്ല. അഹമ്മദാബാദില്‍; ഈ അക്കാദമിക വര്‍ഷം അവസാനിക്കുകയും വിദ്യാര്‍ഥികളൊക്കെ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയും ചെയ്യുമ്പോള്‍ എ പി വിഭാഗം തിരക്കു പിടിച്ചു ഒരു വിദ്യാഭ്യാസ സമ്മേളനം നടത്തുമ്പോള്‍ അതിന്റെ രാഷ്ട്രീയം അതിനാല്‍ത്തന്നെ ഏവര്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ കഴിയും. അതില്‍ പങ്കെടുത്തവരില്‍ പലരും മോഡി അനുകൂലികളോ കടുത്ത യാഥാസ്ഥിതികരോ ആയിരുന്നു.
ഇത്തരം ആത്മീയത തന്നെയാണ് ക്രൈസ്തവര്‍ക്കിടയില്‍ സ്വാധീനമുള്ള സംഘങ്ങളിലും നാം കാണുന്നത്. മനംമയക്കുന്ന വചനപ്രഘോഷണത്തിന്റെ ലക്ഷ്യം മിക്കപ്പോഴും മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ ന്യായങ്ങള്‍ സൂചിപ്പിക്കുന്ന ഗിരിപ്രഭാഷണങ്ങള്‍ തന്നെയാവുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ഈ അരാഷ്ട്രീയതയുടെ ബലത്തില്‍ കെട്ടിപ്പൊക്കിയതാണ്. ആന്ധ്രാ പ്രദേശില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വലംകൈയായി പ്രവര്‍ത്തിക്കുകയും വൈ.എസ്.ആര്‍. റെഡ്ഡി മുഖ്യമന്ത്രിയായപ്പോള്‍ കോടിക്കണക്കിനു രൂപയുടെ ആസ്തിയുണ്ടാക്കുകയും ചെയ്തത് ഒരു ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനിയായിരുന്നു.
ഫാഷിസത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് ഇത്തരം ആത്മീയ സംഘങ്ങള്‍ക്കുമുള്ളത്. ജനാധിപത്യത്തിന് അതില്‍ സ്ഥാനമില്ല. അധികാര ശ്രേണിയാണ് പ്രധാനം. തെറ്റാവരമുള്ള ആത്മീയാചാര്യര്‍ തിരഞ്ഞെടുക്കപ്പെട്ട ഭക്തന്‍മാര്‍ക്കു മാത്രമേ ആത്മീയതയുടെ നിഗൂഢ കവാടങ്ങള്‍ തുറന്നു കൊടുക്കൂ. സൂഫി പ്രസ്ഥാനങ്ങളില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ ആചാര്യന്റെ പ്രത്യേകാനുഗ്രഹം വേണം. തിന്മ നന്മയാവുന്നതും നന്മ തിന്മയാവുന്നതും അവരുടെ നിര്‍ദേശപ്രകാരമായിരിക്കും. അവരുടെ ശിഷ്യരും അഭ്യുദയകാംക്ഷികളും ചോദ്യം ചെയ്യാന്‍ ശീലിച്ചവരല്ല. അധികാരവും സമ്പത്തുമുള്ള വ്യക്തികള്‍ പോലും ആള്‍ദൈവങ്ങളുടെ കാല്‍ക്കീഴില്‍ അമര്‍ന്നിരിക്കും. ജനങ്ങളുപേക്ഷിച്ച ദുരാചാരങ്ങള്‍ അവര്‍ തിരിച്ചുകൊണ്ടുവരും. കേരളത്തില്‍ ആരും തിരിഞ്ഞുനോക്കാത്ത അജ്ഞാതരുടെ കുഴിമാടങ്ങള്‍ പെട്ടെന്ന് ജനനിബിഡമാവുന്നത് നോക്കുക. പ്രാദേശികമായ ആചാരങ്ങള്‍ ഒന്നോരണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ വമ്പിച്ച ആഘോഷങ്ങളായി മാറുന്നു. കൂട്ടായി ചെയ്യുന്ന ഐച്ഛിക കര്‍മങ്ങള്‍ക്ക് മുസ്‌ലിംകളില്‍ പ്രചാരം വര്‍ധിക്കുന്നത് ഉദാഹരണമായി പറയാം.

പ്രതീകങ്ങളുടെ നിര്‍മാണവും അതിന്റെ ഭാഗമാണ്. ലഘൂകരണമാണ് അവിടെയും നടക്കുന്നത്. മുടിയിലേക്കും പാനപാത്രത്തിലേക്കും ചര്‍ച്ചകള്‍ ഒതുങ്ങുന്നു. രാവണന്‍കോട്ട പോലെയുള്ള ചര്‍ച്ചകളില്‍ നിന്നു പുറത്തുവരാന്‍ ബുദ്ധിമുട്ടാവും. പ്രവാചകന്റെ മുടിക്ക് നിഴലുണ്ടാവുകയില്ലെന്ന് അതു തീയിലിട്ടാല്‍ സാധാരണ മുടിപോലെ പെരുമാറുന്നില്ലെന്നും പറയുന്നവര്‍ തന്നെ അതു പരിശോധനയ്ക്കു വയ്ക്കുന്നത് പ്രവാചക നിന്ദയാണെന്നു പറയും. മുടിയുടെ ഡി.എന്‍.എ. മാത്രം തര്‍ക്കവിഷയമായതിനാല്‍ മറ്റു വിശ്വാസികള്‍ ഈ കുരുട്ടു വാദത്തിനു മുമ്പില്‍ മലര്‍ന്നടിക്കുകയേ ഉള്ളൂ. അമൃതാനന്ദമയി ദേവിയെക്കുറിച്ചുള്ള തെളിവു സഹിതമുള്ള വിമര്‍ശനങ്ങള്‍ക്ക് അമ്മ ആത്മീയതയുടെ ഉന്നതങ്ങളില്‍ വസിക്കുന്നതിനാല്‍ മറുപടി നല്‍കില്ലെന്ന് വിശദീകരണം വരും. ആശാറാം ബാപ്പു എന്ന ആള്‍ദൈവത്തെ പിടികൂടാന്‍ പോലിസ് കാത്തുനിന്നത് അയാളുടെ ആത്മീയതയെ ഭയപ്പെട്ടതുകൊണ്ടാണ്. ടെഹല്‍ക്കയുടെ തരുണ്‍ തേജ്പാലിനെ പിടികൂടാന്‍ അവര്‍ അധികം കാത്തുനിന്നില്ല. തേജ്പാലിനു ആത്മീയതയുടെ കവചമില്ലാത്തതു തന്നെ കാരണം.

___________________________________
ഹിറ്റ്‌ലര്‍ അധികാരത്തിലേറിയപ്പോള്‍ പോപ് പിയൂസ് പന്ത്രണ്ടാമന്‍ നാത്‌സി ഭരണത്തെ പിന്തുണയ്ക്കുകയായിരുന്നു. സ്‌പെയിനില്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ ഫാഷിസ്റ്റ് ഭരണത്തിന്റെ അടിത്തറ തന്നെ കത്തോലിക്കാ സഭയായിരുന്നു. ആവിലായിലെ തെരീസയുടേതെന്നു കരുതപ്പെടുന്ന കൈപ്പടം തലയിണക്കടിയില്‍ വച്ചായിരുന്നു ഫ്രാങ്കോ ഉറങ്ങിയിരുന്നതത്രെ. ഇത്തരം കള്‍ട്ടുകളില്‍ നിന്നും ആരാണ് ലാഭമെടുക്കുന്നതെന്നും അവരുടെ ജീവിതശൈലി എന്താണെന്നും പരിശോധിക്കുമ്പോള്‍ തന്നെ വ്യാപാരവല്‍ക്കരണത്തിന്റെ ആശങ്കയുളവാക്കുന്ന വിവരങ്ങള്‍ ലഭിക്കും. അമൃതാനന്ദമയി മഠത്തിന്റെ ആസ്തികള്‍ സഹകോടികളില്‍ എത്തിനില്‍ക്കുന്നു. സുധാമണിയുടെ കുടുംബത്തിനു തന്നെയാണ് വിറ്റുവരവിന്റെ പ്രധാന ഭാഗം ചെല്ലുന്നത്. വ്യക്തി കേന്ദ്രീകൃതമായ ധ്യാന കേന്ദ്രങ്ങള്‍ക്കുമുണ്ട് വലിയ ആസ്തികള്‍. ബന്ധുജനങ്ങള്‍ക്കാണ് അതിന്റെ പ്രധാന ഗുണം. വിപണനത്തിന്റെ ആധുനികവല്‍ക്കരണത്തിനും മികച്ച മാര്‍ക്കറ്റിങിനും മര്‍ക്കസ് സ്ഥാപനങ്ങള്‍ ഒട്ടും പിന്നിലല്ല. സുതാര്യതയും സത്യസന്ധതയും താരതമ്യേന കുറവായ റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിലൂടെ ഉയര്‍ന്നു വരുന്ന ജ്ഞാനകേന്ദ്രങ്ങള്‍ വ്യക്തികളുടെ കൊച്ചു സാമ്രാജ്യങ്ങളായി വളരുന്നു. 
___________________________________ 

കഴിഞ്ഞ രണ്ടു ദശകങ്ങളിലായാണ് ഇത്തരം ആത്മീയ വിപണന കേന്ദ്രങ്ങള്‍ രാജ്യത്ത് വ്യാപകമാവുന്നത്. ജനകീയപ്രശ്‌നങ്ങളുടെ മുനയൊടുച്ചുകളയുന്ന സര്‍ക്കാരേതര സംഘടനകള്‍ പോലെ നവ ലിബറല്‍ വികസന മാതൃകയുടെ വ്യാപനവും ആത്മീയത ശക്തിപ്പെട്ടതും ഒരേ സമയത്താണ്. ചരിത്രത്തില്‍ പലപ്പോഴും അങ്ങനെതന്നെയായിരുന്നു. ഹിറ്റ്‌ലര്‍ അധികാരത്തിലേറിയപ്പോള്‍ പോപ് പിയൂസ് പന്ത്രണ്ടാമന്‍ നാത്‌സി ഭരണത്തെ പിന്തുണയ്ക്കുകയായിരുന്നു. സ്‌പെയിനില്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ ഫാഷിസ്റ്റ് ഭരണത്തിന്റെ അടിത്തറ തന്നെ കത്തോലിക്കാ സഭയായിരുന്നു. ആവിലായിലെ തെരീസയുടേതെന്നു കരുതപ്പെടുന്ന കൈപ്പടം തലയിണക്കടിയില്‍ വച്ചായിരുന്നു ഫ്രാങ്കോ ഉറങ്ങിയിരുന്നതത്രെ. ഇത്തരം കള്‍ട്ടുകളില്‍ നിന്നും ആരാണ് ലാഭമെടുക്കുന്നതെന്നും അവരുടെ ജീവിതശൈലി എന്താണെന്നും പരിശോധിക്കുമ്പോള്‍ തന്നെ വ്യാപാരവല്‍ക്കരണത്തിന്റെ ആശങ്കയുളവാക്കുന്ന വിവരങ്ങള്‍ ലഭിക്കും. അമൃതാനന്ദമയി മഠത്തിന്റെ ആസ്തികള്‍ സഹകോടികളില്‍ എത്തിനില്‍ക്കുന്നു. സുധാമണിയുടെ കുടുംബത്തിനു തന്നെയാണ് വിറ്റുവരവിന്റെ പ്രധാന ഭാഗം ചെല്ലുന്നത്. വ്യക്തി കേന്ദ്രീകൃതമായ ധ്യാന കേന്ദ്രങ്ങള്‍ക്കുമുണ്ട് വലിയ ആസ്തികള്‍. ബന്ധുജനങ്ങള്‍ക്കാണ് അതിന്റെ പ്രധാന ഗുണം. വിപണനത്തിന്റെ ആധുനികവല്‍ക്കരണത്തിനും മികച്ച മാര്‍ക്കറ്റിങിനും മര്‍ക്കസ് സ്ഥാപനങ്ങള്‍ ഒട്ടും പിന്നിലല്ല. സുതാര്യതയും സത്യസന്ധതയും താരതമ്യേന കുറവായ റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിലൂടെ ഉയര്‍ന്നു വരുന്ന ജ്ഞാനകേന്ദ്രങ്ങള്‍ വ്യക്തികളുടെ കൊച്ചു സാമ്രാജ്യങ്ങളായി വളരുന്നു. മാതാപിതാക്കളും മക്കളും മരുമക്കളും ഇടപ്രഭുക്കന്‍മാരും എല്ലാം നിയന്ത്രിക്കുമ്പോള്‍ പാവം വിശ്വാസികള്‍ ഭജനപാടിയും പല ഭാഷകളില്‍ സ്‌ത്രോത്രം ചൊല്ലിയും ജീവിതം സ്വാര്‍ഥകമായെന്ന ധാരണയില്‍ അതൊക്കെ മറക്കുന്നു. അവസാനം ചിരിക്കുന്നത് ആള്‍ദൈവങ്ങളും ആചാര്യന്‍മാരും തന്നെ.
_____________________________

Top