Smiley face>
Education
അടിത്തട്ടില്‍ നിന്നൊരു കേരള ചരിത്രം.

അടിത്തട്ടില്‍ നിന്നൊരു കേരള ചരിത്രം.

സ്ഥിരം ചരിത്രകാരനല്ലാത്തതിന്റെ വ്യത്യാസങ്ങളും രീതിശാസ്ത്രഭദ്രതക്കുറവും കൊച്ചിന്റെ വിധ്വംസകമായ ചരിത്രരചനയില്‍ അക്കാദമിക വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്. ചരിത്രത്തെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ സമഗ്രജീവനത്തിന്റേയും ജീവിത സമരത്തിന്റേയും അവിഭാജ്യ ഭാഗമായി മനസ്സിലാക്കുന്നവര്‍ക്ക് ഇത്തരം വിശേഷാവഗാഹ വരേണ്യവാദങ്ങളെ തൊടുത്തുവിടുന്ന വാമനാദര്‍ശസംഹിതയെ എളുപ്പത്തില്‍ തിരിച്ചറിയാനാവും. ഭുതത്തിലും വര്‍ത്തമാനത്തിലും ഭാവിയിലുമുള്ള ബഹുജനങ്ങളുടെ താല്‍പ്പര്യമാണ് പുതിയ ചരിത്രവിഷയികളേയും കീഴാള ചരിത്രരചയിതാക്കളേയും നിര്‍മിക്കുന്നതും നിലനിര്‍ത്തുന്നതും. ചരിത്രകര്‍തൃത്വങ്ങളുടെ സവിശേഷമായ ഒരു വിമോചനയാനമാണ് ഇവിടെ അടിത്തട്ടില്‍ നിന്നും ഉടലെടുക്കുന്നത്. ചരിത്രം ഗവേഷണബിരുദങ്ങളുള്ള പ്രഫസര്‍മാര്‍ക്കുമാത്രം വിരാജിക്കാനും ആത്യന്തിക വിധി കല്‍പ്പിക്കാനുമുള്ളതാണെന്ന സങ്കുചിതവാദത്തെ ജനായത്തപരമായി...
കോട്ടയം ഭാഷയുടെ താളം

കോട്ടയം ഭാഷയുടെ താളം

മിഷണറികാലത്ത് കോട്ടയം കേന്ദ്രമായി നടത്തപ്പെട്ട ഭാഷാശുദ്ധീകരണത്തിലൂടെയും, അച്ചടിയിലൂടെയും രൂപംകൊണ്ട ആധുനികഭാഷയുടെ അവകാശികളെന്നു നടിക്കുന്ന ജനതയാണ് കോട്ടയത്തെ അച്ചായന്മാര്‍. ക്രിസ്ത്യന്‍ മിഷണറിമാരുടെ മുന്‍കൈയാല്‍ കൃത്യമായി സംസ്‌ക്കരണം നടത്തപ്പെട്ട മലയാളഭാഷയുടെ പ്രചാരകര്‍ മാത്രമായിരുന്ന കോട്ടയത്തെ നസ്രാണിപത്രങ്ങള്‍, അച്ചടി ഭാഷയായ ആധുനികഭാഷയെ കോട്ടയത്തെ നസ്രാണി ജനതയുടെമേല്‍ വെച്ചുകെട്ടുകയായിരുന്നു. ജാതീയത ഉണ്ടാക്കിയ ഭാഷാശൈലികളുടെ തകര്‍ച്ചയും, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചരണവും, ക്രിസ്തുമതവും, സായിപ്പിന്റെ പഠിപ്പിക്കലുകളും, അച്ചടിഭാഷാരീതിയും എല്ലാം നേരിട്ട് സംഭവിച്ച പ്രദേശമാണ് കോട്ടയം. കേരളസമൂഹത്തിന്‍ മുകളിലുണ്ടായിരുന്ന സംസ്‌കൃതത്തിന്റെയും, സിറിയക്കിന്റെയും ഭാഷാമേധാവിത്വത്തെ അവസാനിപ്പിക്കുകയും, കൂടുതല്‍ ജനായത്തമായതും,...
ഹിന്ദു ദേശീയചരിത്രാഖ്യായിക

ഹിന്ദു ദേശീയചരിത്രാഖ്യായിക

ജെ. രഘു __________________________________ കൊളോണിയലിസത്തിനെതിരെ സമരം ചെയ്തപ്പോള്‍ കീഴാള പ്രക്ഷോഭങ്ങള്‍ മുഖ്യമായും ഹിന്ദു കൊളോണിയലിസത്തെയാണ് നേരിട്ടത്. ആധുനിക ഇന്ത്യയുടെ ചരിത്രം അതിനാല്‍ രണ്ടു വ്യത്യസ്ത രാഷ്ട്രീയ സന്ദര്‍ഭങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഒന്ന്: ദേശീയവത്കരിക്കപ്പെട്ട ന്യൂനപക്ഷ സവര്‍ണ മൂല്യങ്ങള്‍ ദേശീയ പ്രതിനിധാനാവകാശത്തിനുവേണ്ടി നടത്തിയ രാഷ്ട്രീയ പ്രക്ഷോഭം. രണ്ട്: ജാതിമേധാവിത്വത്തിനും ഹിന്ദു കൊളോണിയലിസത്തിനുമെതിരായി ദലിത്-പിന്നാക്ക ജനതകള്‍ നടത്തിയ പ്രക്ഷോഭം. സവര്‍ണ ജാതിമൂല്യ മണ്ഡലത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിര്‍വചിക്കപ്പെട്ട ആധുനിക ഇന്ത്യന്‍ ദേശീയതയെയും ഹിന്ദു സംസ്‌കാരത്തെയും ഇന്ത്യയുടെ ഒരേയൊരു ചരിത്രവും പാരമ്പര്യവുമാക്കി മാറ്റാന്‍...
എസ്. എഫ്. ഐ.യുടെ ജാതി

എസ്. എഫ്. ഐ.യുടെ ജാതി

അരുണ്‍ എ. അനുഭവങ്ങളുടെ തീക്ഷ്ണതയെ അറിവാക്കി മാറ്റിയ അവബോധമാണ് ഈ പാഠങ്ങളുടെ ഉള്ളടക്കം. (ദലിതരോടുള്ള) ”ഫാസിസത്തിന്റെ കാര്യത്തില്‍ ചുവപ്പും കാവിയും ഒരുപോലെയാണ്,” ”ദലിതരെക്കുറിച്ചുള്ള ജാതീയമായി അധിക്ഷേപങ്ങളും തമാശകളും എസ്. എഫ്.ഐ, കെ. എസ്.യു, എ.ബി.വി.പി ഭേദമില്ലാതെ കാമ്പസില്‍ സജീവമാണെന്നകാര്യം…” എന്നിവ യാഥാര്‍ഥ്യത്തിന്റെ പ്രതിഫലനങ്ങള്‍ എന്നതിലുപരി ഇന്ത്യന്‍ സമൂഹത്തിലെ സാമുദായിക കര്‍ത്തൃത്വാവസ്ഥകളുടെ സങ്കീര്‍ണതയാണ് ഉള്‍ക്കൊള്ളുന്നത്. ഇടതു-വലത് പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അതിവര്‍ത്തിച്ചുനില്‍ക്കുന്നത ദലിത് വിരുദ്ധ സവര്‍ണ കര്‍ത്തൃത്വത്തിന്റെ അധീശത്വമാണിവിടെ വെളിപ്പെടുന്നത്. ഗാന്ധിയന്‍ / നെഹ്‌റുവിയന്‍ ദേശീയവാദവും ഹൈന്ദവ സാംസ്‌കാരിക...
സാംസ്‌കാരിക പ്രതിരോധങ്ങളെ പോലീസ് അച്ചടക്കവൽക്കരിക്കുന്നു

സാംസ്‌കാരിക പ്രതിരോധങ്ങളെ പോലീസ് അച്ചടക്കവൽക്കരിക്കുന്നു

മാനസി മോഹന്‍ എസ് ഔദ്യോകികമായി യാതൊരു നടപടിയും എടുക്കാതെ നേരിട്ട് പോലീസിന്റെ സഹായം തേടിയ അഡ്മിന്റെ ഇടപെടൽ വിദ്യാർത്ഥികൾകിടയിൽ വലിയൊരു നടുക്കം തന്നെയായാണ് സൃഷ്ടിച്ചത്. ഇത്തരം കർശനമായ നടപടിയിലേക്ക് നീങ്ങാൻ മാത്രമുള്ള എന്ത് ക്രമസമാധാന പ്രശ്നമാണ് കാമ്പസ്സിൽ നിലനില്ക്കുന്നതെന്നു ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കണമെന്നാണ് വിദ്യാർത്ഥികളുടെ അവശ്യം. പാർശ്വവൽക്കരിക്കപ്പെട്ട സാംസ്കാരിക ചിഹ്നങ്ങളെ ക്രിമിനൽവല്ക്കരിക്കുന്ന യൂണിവേഴ്സിറ്റി നയങ്ങള്‍ അക്കാദമിക മേഖലയിലെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പൊതുകാഴ്ചകളിൽനിന്നും വേറിട്ടു നില്ക്കുന്ന എല്ലാവിധ സാംസ്കാരിക പ്രതിരോധങ്ങളെയും അക്കാദമിക ഭീഷണിയായി കണ്ടുകൊണ്ട്, ഇത്തരം പ്രതിരോധങ്ങളെ മുളയിലെ നുള്ളുക...
നിലവാര തകര്‍ച്ചക്ക് കാരണം സംവരണമോ?

നിലവാര തകര്‍ച്ചക്ക് കാരണം സംവരണമോ?

ഉത്തരകാലം പ്രസിദ്ധികരിച്ച  കേന്ദ്ര  സര്‍വ്വകലാശാലകളില്‍  സംവരണം അട്ടിമറിക്കപ്പെടുന്നു എന്ന  റിപ്പോര്‍ട്ടിനോടുള്ള   ഡോ. പി കെ ബാലകൃഷ്ണന്റെ  പ്രതികരണം    കേന്ദ്ര സര്‍വ കലാശാലകളില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അദ്ധ്യാപകരുടെ എണ്ണം എത്രയെന്ന ലെക്നൌവിലുള്ള പൊതുപ്രവര്‍ത്തകന്‍ മഹേന്ദ്ര പ്രതാപ് സിങ്ങിന്‍റെ വിവരാവകാശ ചോദ്യത്തിനു കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നതാണ്. അതിലേറെ ഞെട്ടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാര്യമാണ് ബനാറസ് ഹിന്ദു യുണിവേഴ്സിറ്റിയിലെ ഒരു അദ്ധ്യാപകന്‍ നല്‍കിയ വിശദീകരണം. നിലവില്‍ കേന്ദ്ര സര്‍വ കലാശാലകളെല്ലാം വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നത് ആണെന്നും...
കേരളത്തിന്റെ സമഗ്ര വിദ്യാഭ്യാസദര്‍ശനം: ഒരു സമീപന രേഖ

കേരളത്തിന്റെ സമഗ്ര വിദ്യാഭ്യാസദര്‍ശനം: ഒരു സമീപന രേഖ

ലോകത്തിനു മാതൃകയായിരുന്ന കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുള്ള അവലോകനവും കേരളത്തിന്റെ സമഗ്ര വിദ്യാഭ്യാസദര്‍ശനം രൂപപെടുത്താനുള്ള ഒരു സമീപന രേഖയുമാണിത്.  താനൂര്‍, അയനം ജനകീയ വിദ്യാഭ്യാസ വേദിക്കുവേണ്ടി വി പി രവീന്ദ്രന്‍, കെ കുഞ്ഞുകൃഷ്ണന്‍എന്നിവര്‍ തയ്യാറാക്കിയ ഈ സമീപന രേഖ ചര്‍ച്ചക്കുവേണ്ടി  ഉത്തരകാലം പ്രസിദ്ധീകരിക്കുന്നു വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു തുറന്ന സംവാദത്തിന് വേദിയൊരുക്കുകയാണ് ഈ കുറിപ്പിന്റെ ലക്‌ഷ്യം. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആധികാരികമായ അഭിപ്രായങ്ങളല്ല, സമഗ്രമായ ഒരു വിദ്യാഭ്യാസ ദര്‍ശനം രൂപപ്പെടുത്താനുള്ള അന്വേഷണങ്ങളാണ് ഇവിടെ. ഇതിന് മുമ്പ് പല വേദികളിലും നടന്ന...
വിദ്യാഭ്യാസവും ജനാധിപത്യവും

വിദ്യാഭ്യാസവും ജനാധിപത്യവും

ഇന്നുള്ള വിദ്യാഭ്യാസ രീതിശാസ്ത്രം വ്യത്യസ്ത സ്വത്വമുളള ജനതകളെ പുറം തള്ളുന്നു എന്നു വിലയിരുത്തുന്നത് ശരിയായിരിക്കുമ്പോള്‍ തന്നെ, ആ ജനതകളുടെ സാമൂഹികോന്നമനം സാദ്ധ്യമാകും വിധം വിദ്യാഭ്യാസ ഉള്ളടക്കത്തില്‍ പങ്കാളിത്തം കിട്ടാതെ വിദ്യാഭ്യാസത്തെ എങ്ങനെയാണ് അവര്‍ക്ക് തങ്ങളുടേത് എന്നു പറയാനാവുക. അതിനാല്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലെ ജനാധിപത്യവത്കരണത്തില്‍ വ്യത്യസ്ത സ്വത്വമുളള ജനതകളുടെ പങ്കാളിത്തം ലഭ്യമാക്കുന്ന ഒരു ജാഗ്രത രൂപപ്പെടുത്തിയെടുക്കണം. ഇവിടെയാണ് വ്യക്തികളോടൊപ്പം സമുദായത്തിനും വിദ്യാഭ്യാസം വേണം എന്നു പറയുന്നതിന്റെ അര്‍ത്ഥം. വിദ്യാഭ്യാസത്തില്‍ അദ്ധ്യാപകര്‍ക്കും എക്സ്പേര്‍ട്ടുകള്‍ക്കും മാത്രമേ ഇടപെടാനാകൂ എന്നത് മാറണം. മനുഷ്യനെ...