Smiley face>
Short Story
തുമ്പി

തുമ്പി

എം ആർ രേണുകുമാർ ഇലഞ്ഞിക്കുന്നിലായിരുന്നു ചാച്ചന്റെ വീട്. ഒന്നിടവിട്ടുളള ഞായറാഴ്ചകളില്‍ ചാച്ചന്‍ അങ്ങോട്ട് പോകാറുണ്ട്. വല്ലപ്പോഴുമൊക്കെ എന്നെയം ഒപ്പം കൂട്ടും. എപ്പോഴുമെന്നെ കൊണ്ടുപോയാല്‍ ചാച്ചന് കഷ്ടപ്പാടാണ്. അതുകൊണ്ട് കഴിവതും എന്നെ ഒഴിവാക്കാറാണ് പതിവ്. പക്ഷേ തുടര്‍ച്ചയായി ഞാനില്ലാതെ ചെന്നാല്‍ അപ്പച്ചന്‍ ഒച്ചയെടുക്കും. ”എന്തിയേടാ ന്റെ പെങ്കൊച്ച്” കുത്തിനടക്കാന്‍ ഉപയോഗിക്കുന്ന കാശാവുകമ്പുകൊണ്ട് അപ്പച്ചന്‍ ചാച്ചനെ അടിക്കാനോങ്ങും. അപ്പച്ചനെ പേടിച്ചായിരുന്നു വല്ലപ്പോഴുമെങ്കിലും ചാച്ചനെന്നെ അങ്ങോട്ടുകൊണ്ടുപോയിരുന്നത്. അവിടെച്ചെന്നാല്‍ പിന്നെ നല്ല രസമാണ്. ചാച്ചന്റെ കൂടെപ്പിറപ്പുകള്‍ എല്ലാവരും അവിടാണ് താമസിക്കുന്നത്. എല്ലാ വീട്ടിലും...
ആമയും മുയലും-റീലോഡഡ്

ആമയും മുയലും-റീലോഡഡ്

ബിനോയ്‌ പി ജെ - _________________________ ആ സ്ഥലം പരിശോധിച്ചാല്‍ നീന്താനുള്ള എന്റെ കഴിവ് എങ്ങിനെയാണു എന്നെ സഹായിച്ചതെന്നു കാണാം. മത്സരത്തിന്റെ അധികഭാഗവും നല്ല ആഴമുള്ള വീതികുറഞ്ഞ ഒരു തടാകത്തിനു ചുറ്റിലുമായാണു നടന്നത് എന്നോര്‍ക്കുമല്ലോ. മുയലിന് ആ വഴിയത്രയും ഓടി തടാകം ചുറ്റി വരേണ്ടതുണ്ടായിരുന്നു. എനിക്കാവട്ടെ, വീതികുറഞ്ഞ തടാകം എളുപ്പം നീന്തിക്കടന്ന് ഫിനിഷിങ് പോയിന്റിലെത്താന്‍ കഴിഞ്ഞു. ഈ മത്സരം അതേ ട്രാക്കില്‍ വെച്ച് വീണ്ടും നടത്തിയാലും ഞാനാണു ജയിക്കാന്‍ സാധ്യത എന്നു പറയേണ്ടതില്ലല്ലോ. മറ്റൊരു സാഹചര്യത്തിലും പരിസരത്തും...
അരസൈക്കിള്‍

അരസൈക്കിള്‍

എം.ആര്‍ . രേണുകുമാര്‍ എങ്ങനെയെങ്കിലും സൈക്കിളുകേറ്റം പഠിക്കണം. കുറച്ചു ദിവസമായി അതുമാത്രമായിരുന്നു പാച്ചുവിന്റെ ചിന്ത. ഊണിലും ഉറക്കത്തിലുമൊന്നും ആ ചിന്ത പാച്ചുവിനെ വിട്ടുപോയില്ല. കൂട്ടുകാരായ മനുവിനും ഗോപുവിനും തോമസ്‌കുട്ടിക്കും മുനീറിനുമൊക്കെ സൈക്കിളുചവിട്ടാനറിയാം. എന്തിനധികം പറയുന്നു എല്ലാവരേയും സൈക്കിളുചവിട്ട് പഠിപ്പിക്കുന്ന ആനന്ദ് ചേട്ടായിയുടെ അനിയത്തിക്കൊച്ച് നീലിമക്കുവരെ അറിയാം സൈക്കിളുകേറ്റം എല്ലാവരും കഴിഞ്ഞ വല്യവധിക്കാണ് സൈക്കിളുചവിട്ടാന്‍ പഠിച്ചത്. ഈയവധിക്ക് എനിക്കും പഠിക്കണം. പാച്ചു മനസ്സിലുറച്ചു. ഏതായാലും കൂട്ടുകാരില്‍ ചിലര്‍ക്ക് ഇപ്പോഴും സൈക്കിളുചവിട്ട് അറിയാത്തത് ഭാഗ്യം. അല്ലെങ്കില്‍ ആകെ നാണക്കേടായിപ്പോയേനെ. എങ്ങനെയെങ്കിലും...
കുഞ്ഞു കഥകള്‍

കുഞ്ഞു കഥകള്‍

 അജ്മല്‍ ഖാന്‍ നക്സലൈറ്റ് ഇത്രയും കാലം ജീവിച്ച ഭൂമിയും മണ്ണും എന്റെതാണെന്നു പറഞ്ഞതിന് അവര്‍ എന്നെ നക്സലൈറ്റ് എന്നുപറഞ്ഞു വെടിവച്ചുകൊന്നു. ജാതി രക്തം നല്കിക്കൊണ്ടിരിക്കെയാണ് അയാള്‍ ഓര്‍ത്തത്‌. ഞാന്‍ ഒരു ദളിതന്‍ അല്ലെ! എന്റെ രക്തം ഇയാള്‍ക്ക് യോജിക്കുമോ? ആദിവാസി ഒരുനേരത്തെ ആഹാരത്തിനു വകയില്ലാത്ത പാവം ആദിവാസികളോട് നേതാവും പാര്‍ട്ടിയും നാലുവരിപ്പാതയെകുറിച്ചും മെട്രോ റെയിലിനെക്കുറിച്ചും പറഞ്ഞു വാചാലനായി. കാശ്മീര്‍ കൊല, വെടിവെപ്പ്, ബലാല്‍സംഗം, വംശീയാധിക്ഷേപം ഇവിടെ ഇതിനെല്ലാം ‘പ്രത്യേക പദവി’യാണ്. അവകാശം തെരുവുപട്ടികളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള റാലി ...
അവന്‍

അവന്‍

കഥ: പി. കെ. പ്രകാശ് നമ്മുടെ സി വി യുടെ ജന്മദിനമാണല്ലോ ഇന്ന്. അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ സി വി യു ടെ ഒരു ഡയലോഗ് പെട്ടെന്ന് ഓര്‍മ്മ വരുന്നു. നമ്മുടെ സി വി കൊടന്ത ആശാന്‍ എന്ന നികൃഷ്ടനെക്കുറിച്ച് എഴുതിയിരിക്കുമ്പോഴാണ് ഇതു പറഞ്ഞിട്ടുള്ളത്- ‘അല്ലെങ്കിലും അവനങ്ങനെയെ ചെയ്യൂ.’ എന്തിനാണ് ഈ സി വി ജന്മദിന വേളയില്‍ ഞാന്‍ അവനെക്കുറിച്ച് ചിന്തിച്ച് സമയം കളയുന്നത്. അവനങ്ങനെയേ ചെയ്യൂ. പിന്നെ എന്റെ നിര്‍മ്മലമായ മനസ്സില്‍ അവന്‍ ഒരു വിസര്‍ജ്യമാകുന്നു. മികച്ച...
ആസ്വാദനത്തിന്റെ അദ്ധ്യായങ്ങള്‍..

ആസ്വാദനത്തിന്റെ അദ്ധ്യായങ്ങള്‍..

ശ്രീജിത്ത്‌ മുത്തേടത്ത് “യൂ ഗറ്റ് ലോസ്റ്റ് വിത്ത് യുവര്‍ ഡേര്‍ട്ടി ഡെവിള്‍ ഗിഫ്റ്റ്…. ലീവ് മീ എലോണ്‍…” കരഞ്ഞലറിയ നീതുവിന്റെ മുന്നില്‍നിന്നും തലകുമ്പിട്ടിറങ്ങിപ്പോരുമ്പോള്‍ എന്തുചെയ്യണമെന്നൊരു രൂപവുമില്ലായിരുന്നു ദീപക്കിന്. അഭയം പ്രാപിച്ച ബാറിലെ ഇരുണ്ടവെളിച്ചത്തില്‍ മദ്യക്കുപ്പികളുടെ പശ്ചാത്തല സംഗീതത്തില്‍ സൂഹൃത്തായ സുധാകരനുപറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു. – നിവര്‍ത്തിക്കാട്ടിയ ന്യൂസ് പേപ്പറിന്റെ തലക്കെട്ട്- “സ്വവര്‍ഗ്ഗാനുരാഗം നിയമവിധേയമാക്കുന്നു.” “ലീവിറ്റ് യാര്‍ നമുക്കിതാഘോഷിക്കണം.”-   മഞ്ഞുവീണു കുതിര്‍ന്ന അക്കേഷ്യാമരങ്ങളുടെ അരിവാളുപോലെ വളഞ്ഞ സ്വര്‍ണ്ണ ഇലകള്‍ വിരിച്ച മെത്തയിലൂടെ അവര്‍ നടന്നു. അധികം അകലെയല്ലാതെ ടാര്‍പാതയ്ക്കരികിലെ...
ഒരു ബി. എസ്. പി. കഥ

ഒരു ബി. എസ്. പി. കഥ

കഥ: പി. കെ. പ്രകാശ് പി. കെ.പ്രകാശന്റെ പതിനാലു കഥകള്‍ “സൂചകം മാസിക” പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് പ്രകാശന്റെ വരവ്. നിലവിലുള്ള കഥാഖ്യാന സങ്കല്‍പ്പങ്ങളെ തകിടം മാറിച്ചുകൊണ്ടുള്ള പ്രകാശന്റെ കഥപറച്ചില്‍ കീഴാള പരിസരങ്ങളുടെ ഭാവനാത്മകമായ സാധ്യതകളെയും അസാധ്യതകളെയും കുറിച്ചുള്ള പുതിയ സന്ദേഹങ്ങള്‍ പങ്കുവക്കുന്നുണ്ട്‌. സി അയ്യപ്പന്‍റെ പിന്‍ഗാമി എന്നല്ല പ്രകാശനെ വിശേഷിപ്പിക്കേണ്ടത് അയ്യപ്പന്‍ കഥകള്‍ പോലെ എഴുതുവാന്‍ കഴിവുള്ള മറ്റൊരാള്‍ എന്നാകും പി. കെ.പ്രകാശന്റെ കഥകളെ വിലയിരുത്തേണ്ടത്‌.           “ഞങ്ങള്‍...