Smiley face>
Poem
തെളിഞ്ഞ ഇടങ്ങളും തെളിയാത്ത ഇടങ്ങളും

തെളിഞ്ഞ ഇടങ്ങളും തെളിയാത്ത ഇടങ്ങളും

കവി എസ്. ജോസഫുമായി നടത്തിയ അഭിമുഖം __________________________________ പെങ്ങളുടെ ബൈബിളിന്റെ കേന്ദ്രപ്രമേയം ക്രിസ്റ്റ്യാനിറ്റി എന്ന വിശാല ഭൂപടത്തിനുള്ളിലെ ദലിത ക്രൈസ്തവരുടെ അനുഭവലോകമാണ്. പരിസ്ഥിതിയോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന ഒരു ജനസമൂഹത്തിന്റെ തിരോധാനം ‘പെങ്ങള്‍’ എന്ന കവിതയിലുണ്ട്. കുന്നുകളുടെ ഇല്ലാതാവല്‍, പക്ഷികളും മരങ്ങളും ഉള്‍പ്പെടെ ഒരു വലിയ ജൈവലോകത്തിന്റെ വേര്‍പെടല്‍ കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. മലയാളരുടെ സാംസ്‌ക്കാരിക ഗര്‍വ്വിന്റെ മേലുള്ള പ്രവാചകത്വം ‘ബന്ധങ്ങള്‍’ എന്ന കവിതയില്‍ മുഴങ്ങുന്നുണ്ടെന്നു തോന്നുന്നു. മറുവശത്ത് കന്നുകളിലും പുറമ്പോക്കുകളിലും പാറമടക്കുകളിലും പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ മേല്‍ നടത്തപ്പെടുന്ന...
ഇരുട്ടിലെ കണ്ണാടി: പുതു ദലിത്കവിതയും സമകാലീന ജ്ഞാന സിദ്ധാന്തത്തിലെ തകരാറുകളും

ഇരുട്ടിലെ കണ്ണാടി: പുതു ദലിത്കവിതയും സമകാലീന ജ്ഞാന സിദ്ധാന്തത്തിലെ തകരാറുകളും

കെ. കെ. ബാബുരാജ്. ________________________________________ ആധുനികമായ ജ്ഞാനാധികാരങ്ങളുടെ കേന്ദ്രവും അരികുകളും തമ്മില്‍ വലിയ പിളര്‍പ്പാണ് നിലനിന്നിരുന്നത്. ഈഘട്ടത്തില്‍, സംസ്‌ക്കാരത്തിന്റെ ഈടുവെപ്പുകളായി കരുതപ്പെട്ട സാഹിത്യകൃതികള്‍ മിക്കവയും ദേശീയപൗരത്വത്തെയും പ്രാദേശികമായ വരേണ്യതയെയും അവലംബമാക്കിയവയാണ്. ഇത്തരം പ്രതിപാദനങ്ങളുടെ താന്‍പോരിമയെ വെല്ലുവിളിച്ചത് ആധുനികതയുടെ അരികുകളില്‍ നിന്നുമുയര്‍ന്ന സ്വരങ്ങളാണ്. ഇവ യൂറോകേന്ദ്രീകൃത/ പൗരസ്ത്യവാദ നെടുംപാരമ്പര്യം അപരത്വവല്‍ക്കരിച്ച ജനങ്ങളെയും പ്രദേശങ്ങളെയും സമയങ്ങളെയും ഉള്‍ക്കൊളളുന്ന പുതിയൊരു പരിക്രമണ മണ്ഡലത്തെ (trajectory) നിര്‍മ്മിച്ചെടുത്തു. ‘ചെറുസാഹിത്യങ്ങള്‍’ എന്ന പേരില്‍ ലോകമെമ്പാടും തിരിച്ചറിയപ്പെടുന്ന ഈ സാംസ്‌ക്കാരിക മണ്ഡലത്തിലാണ് ജോസഫിന്റെയും നിരവധി പുതുമലയാള...
കവിതയുടെ വഴികള്‍

കവിതയുടെ വഴികള്‍

എസ്. ജോസഫ്/എ.കെ.വാസു. പത്തമ്പത് കുട്ടികളുള്ള ക്ളാസ്സിൽ ഒരധ്യാപകന്‍ ക്ളാസെടുക്കുന്നു. അയാള്‍ക്ക് ഒരു തെറ്റുപറ്റിയെന്നു വിചാരിച്ച് കുട്ടികള്‍ മരിച്ചൊന്നും പോകില്ല. എന്നാല്‍ ഒരു ഡ്രൈവര്‍ ബസ് ഓടിക്കുമ്പോള്‍ അയാള്‍ക്കൊരു തെറ്റുപറ്റിയാല്‍ വണ്ടിയിലുള്ളവര്‍ക്ക് മരണം വരെ സംഭവിക്കാം. ഒറ്റനോട്ട’ത്തില്‍ അത്തരം കാര്യങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പെടില്ല. വഞ്ചി തുഴയുന്നവര്‍ , മീന്‍ പിടിക്കുന്നവര്‍ , മടയില്‍ പാറയുടക്കുന്നവര്‍ , വലിയ കെട്ടിടങ്ങളില്‍ കയറി ജീവന്‍ പണയം വച്ച് പണിയെടുക്കുന്നവര്‍ , തെങ്ങില്‍ കയറി തേങ്ങയിടുന്നവര്‍ , കിണറു താഴ്ത്തുന്നവര്‍ , ഖനി തൊഴിലാളികള്‍...
ഇളവരശൻ

ഇളവരശൻ

സജിൻ പി ജെ ________________________________________ മരണപ്പെടാൻ മാത്രം അത്ര വലുതൊന്നുമല്ല ഇളവരശാ പ്രണയം! അത് സമാന്തരങ്ങളായ റയിൽപ്പാതയോരം ചതഞ്ഞുമുറിഞ്ഞവസാനിക്കുന്നുവെന്നു നീ ഇതിനകം തിരിച്ചറിഞ്ഞുകാണുമല്ലോ? എത്രപേരയിരുന്നു അവർ? എന്തെങ്കിലും ചോദിചിരുന്നോ അവര്‍ അവളെക്കുറിചോ മറ്റൊ? മറുപടിയായി നീ പരഞ്ഞിട്ടുണ്ടാവുക ഭൂമിയിലെ എല്ലാ കാമുകന്മ്മാരും പറയുന്ന വാക്കുകൾ തന്നെയാവും അല്ലെ? അവളെ മറക്കാനാവില്ല എന്ന്! മണ്ടന്മാരാണു നമ്മൾ, ഇടയിൽ വളരുന്ന മതിലുകൾ ചാടിക്കടക്കാമെന്നു കരുതുന്ന മണ്ടന്മാർ! ഒരുപാട് ഉയരമുണ്ട് ഇളവരശാ, മറുവശം ആഴവും! എന്നാലും അങ്ങിനെയൊക്കെ അപകടപരമായി പ്രണയിക്കുന്നുവെന്നതല്ലോ നമ്മുടെ...
അളവുതൂക്കം

അളവുതൂക്കം

സി എസ് രാജേഷ്‌                 …………………………………………….     ചിലപ്പോളകത്തൊരു സിംഹമലറീടും നഖം പോലും ബാക്കിവെക്കാതെ കൊന്നുതിന്നീടുവാനപ്പോള്‍ തലച്ചോറുകല്‍പിച്ചുനില്‍ക്കും, മുന്നില്‍ വന്നു നിന്നാകെപ്പരുങ്ങുവോന്‍ താണവനെന്നറിയുമ്പോള്‍     ചിലപ്പൊഴുള്ളില്‍ കാട്ടുപന്നി മുരണ്ടിടും പള്ള കുത്തിക്കീറി വീഴ്ത്താന്‍,തേറ്റയില്‌ തൂക്കി ചതുപ്പിലെറിഞ്ഞിടാന്‍ തലച്ചോറുറഞ്ഞുതുള്ളീടും, മുന്നില്‍ കുശലം പറഞ്ഞിരിക്കുന്നോന്‍, ഒപ്പത്തി നൊപ്പമുള്ളോനെന്നൊരറിവില്‍     ചിലപ്പൊഴാത്മാവിലൊ രാമ  ഞരങ്ങും, കുനിഞ്ഞുവഴിവിട്ടിറങ്ങാന്‍ ചാകാതെ പാത്തിരുന്നീടാന്‍ തലച്ചോറു ശാസിച്ചുനില്‍ക്കും, മുന്നില്‍ അധിഗൗരവം പൂണ്ടുനില്പോന്‍ ഉയര്‍ന്നവനെന്നുറപ്പിക്കെ  ...
ഉമ്പ്രികള്‍

ഉമ്പ്രികള്‍

സി എസ് രാജേഷ്‌           ________________________ 1.പത്തി ……………………………… ഉപഗ്രഹ ചിത്രങ്ങളില്‍ ജാഥ വരുന്നത് കണ്ടിട്ടുണ്ടോ, നല്ല രസമാണ്, അനക്കോണ്ട പോലിരിക്കും ഉടലെല്ലാം കറുത്തും പത്തി മാത്രം വെളുത്തും മൈതാനമെത്തിയാല്‍ ഇരുട്ടില്‍ ഉടലുചുരുട്ടി മായ്ച്ച് ലൈറ്റുംവെട്ടത്ത് പത്തിമാത്രം  നീട്ടിപ്പിടിച്ച്, ആട്ടിയാട്ടി   ഇങ്ങനെയൊരുകളിയുണ്ട്, ഹയ്യടാ, ഒന്ന് കാണേണ്ടതാണത്   2 . സംവരണം ………………………………….. ദാണ്ടാ വെയിലത്തിട്ടേക്കുന്ന അമ്പതു കസേര കണ്ടോ നിങ്ങളീ എണ്‍പത്തഞ്ച്  പേരൂടെ അവിടഡ്ജസ്റ്റുചെയ്തിരുന്നോണം ദേണ്ടീ  വേദിയിലിട്ടേക്കുന്ന അമ്പതു...
തിരിയല്‍

തിരിയല്‍

പാട്ടിപ്പോള്‍ ഗാല്യ ഭാഷയിലാണ് പീതസാരരത്നം കൊണ്ടുള്ള വാക്കുകള്‍ ചുവന്ന മുടിയുള്ള സ്ത്രീകള്‍ വാരിക്കൂട്ടിയ പച്ച കാലിത്തീറ്റപ്പുല്ലിന്റെ നിറം; അല്ലെങ്കില്‍ പാട്ട് മിവുവിന്റെ താളവും വെളുത്ത എല്ലിന്‍നിറമുള്ള ഓക്കുമാണ്, കരിങ്കല്ലിന്റെ കോണുകളില്‍ ശ്വസിക്കുന്ന ഒരറിവ് ഒച്ചപ്പാടോടെ നിലത്തുവീഴുന്നു. അല്ലെങ്കിലാ പാട്ട് ഒരു നക്ഷത്രത്തില്‍ നിന്നും താഴേക്കു സഞ്ചരിച്ച് ചുവന്ന വീഞ്ഞിന്റെ നിറമുള്ള പാറക്കെട്ടുകള്‍ക്കു മുകളിലൂടെ വെട്ടിത്തിളങ്ങുന്ന നീലാകാശത്തിനു കീഴില്‍ ഭൂമിയില്‍ ആഴത്തില്‍ കുഴിച്ചിടപ്പെട്ട പഴയ വാക്കുകള്‍ കണ്ടെത്തുവാന്‍.
കടലിലെ നെയ്ത്തുകളും പായിലെ തുഴച്ചിലുകളും

കടലിലെ നെയ്ത്തുകളും പായിലെ തുഴച്ചിലുകളും

ശരീരത്തിന്റെയും പ്രണയത്തിന്റെയും സാമൂഹിക വിവക്ഷകള്‍ കലര്‍ന്ന വ്യതിരിക്ത സര്‍ഗ്ഗാത്മക പ്രകാശനങ്ങളായി മാറുന്നുണ്ട് ധന്യയുടെ പല കവിതകളും. പെണ്ണിന്റെ ഉളളിനെയും ഉടലിനെയും കുറിച്ച് പുതുകവിതകളില്‍ കണ്ടുവരാറുളള സാമാന്യ ആവിഷ്കാരങ്ങളുടെ അകങ്ങളിലൂടെ അതിനെ പാടെ ഇളക്കിയടുക്കുന്ന വിധത്തില്‍ പുതിയ ഊര്‍ജ്ജ പ്രവാഹങ്ങളെ കടത്തിവിടാന്‍ ഈ കവിതകള്‍ക്കാകുന്നുണ്ട്. സ്ഥിരതയാര്‍ന്നുപോയ പെണ്ണനുഭവങ്ങളുടെയും കിനാവുകളുടെയും അഭിലാഷങ്ങളുടെയും ചതുരവടിവുകള്‍ക്ക് അപ്പുറത്തേക്ക്, ആരും തീണ്ടാത്ത ഇടങ്ങളിലേക്ക് കയറിച്ചെല്ലാന്‍ ഈ കവിതകള്‍ നമുക്ക് ചൂണ്ടുപലകകള്‍ ആകുന്നുണ്ട്.
മാന്‍മിഴി നീയെങ്കിലും

മാന്‍മിഴി നീയെങ്കിലും

വെന്‍ഡി റോസ്     സെപ്തംബര്‍ 11, 2001 അവര്‍ നിന്നെ കടന്നു പോവുന്നു കരഞ്ഞുകൊണ്ട് കത്തുകയും വീഴുകയുംചെയ്ത ഇലകളെയോര്‍ത്ത്, എല്ലു പോലെ തെളിഞ്ഞുവന്ന തടി വെളുത്തമൂടലില്‍ നിന്നും പെട്ടെന്നു തെളിഞ്ഞുവരുന്ന ശില്പം. ഭാവി പ്രവചിക്കുന്ന ഒരു പഴമക്കാരിയായ നീ നിനക്കവരോടു പറയാമായിരുന്നു തെളിമയുള്ള ദുഃഖത്തില്‍ രാത്രിയിലെ കാറ്റില്‍ മന്ത്രിക്കുന്ന അവരോട് നാളെയുടെ വിറപൂണ്ട പ്രതീക്ഷയെന്നോണം നിന്റെ ഹൃദയത്തില്‍ ശ്വാസത്തെ അടക്കിക്കൊണ്ട്, പ്രഭാതത്തിനു മുന്‍പ് വേദനയൊന്നുമില്ലായിരുന്നു നീ കാടായിരുന്നു ഇലയായിരുന്നില്ല, വീഴ്ച വീഴ്ചയായിരുന്നില്ല അര്‍ച്ചനയായിരുന്നു. _______________ *എന്നെപ്പോലെയുള്ള...
എന്നെപ്പോലെയുള്ള സ്ത്രീകള്‍

എന്നെപ്പോലെയുള്ള സ്ത്രീകള്‍

വെന്‍ഡി റോസ്   അവര്‍ക്കു പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നു. നിനക്കു വേണ്ടി, മുത്തശ്ശീ, നിന്റെ തൊലിയില്‍ നിന്ന് കടന്നു കയറുന്ന ഓരോ ഊര്‍പ്പവും ഞെരിഞ്ഞിലും ഞാന്‍ വലിച്ചെടുക്കും തലചുറ്റിക്കുന്ന എളുപ്പം ഒടിയുന്ന യൂക്കാലി മുറിച്ചു മാറ്റും, മണ്ണില്‍ നിന്നും ഇരുണ്ട എണ്ണമയമുള്ള വിഷത്തെ എടുത്തുമാറ്റും, നിന്നെ പ്രൌഢിയിലും സന്തോഷത്തിലും പുനഃസ്ഥാപിക്കുവാന്‍ മാത്രമായി മുഴുവനായും മാറിയ നാളെയിലേക്ക് പൊട്ടിവിരിയുന്ന നിന്നെ. പക്ഷേ ആദ്യം ഞാനെവിടെ വെട്ടും? എവിടെ നിന്നു ഞാന്‍ പിടിച്ചുവലിക്കാന്‍ തുടങ്ങണം? കുന്നിന്‍ചെരുവില്‍ പൊക്കിലിയന്‍ കടിച്ച...

ഇന്ത്യനാവണമെന്നുള്ള വെള്ളക്കാരായ കവികള്‍ക്ക്

വെന്‍ഡി റോസ് ഒരിക്കല്‍ മാത്രം വേണ്ടുവോളം നേരം മാത്രം ഞങ്ങളുടെ വാക്കുകള്‍ മീന്‍ ചൂണ്ടയിട്ട് ഞങ്ങളുടെ നാവുകളില്‍ നിന്നും പിടിച്ചെടുക്കുവാന്‍. നീ ഇപ്പോള്‍ ഞങ്ങളെ ഓര്‍മ്മിക്കുന്നു ഭൂമിയില്‍ മുട്ടുകുത്തി നില്ക്കേ, ഞങ്ങളുടെ ആത്മാവുകളുടെ ഒരു താല്‍ക്കാലിക വിനോദ സഞ്ചാരത്താല്‍ വിശുദ്ധി നേടവേ. വാക്കുകളാല്‍ നിങ്ങള്‍ സ്വന്തം മുഖങ്ങള്‍ ചായംപൂശിയെടുക്കുന്നു ഞങ്ങളുടെ പേടമാന്‍ തോല്‍ ചവയ്ക്കുന്നു, മരത്തില്‍ നെഞ്ചുരയ്ക്കുന്നു ഒരമ്മയെ പങ്കിടുക മാത്രം മതി ഏറ്റവും അരികെയുള്ളതും ആദിമവുമായ അറിവ് നേടാന്‍ എന്ന മട്ടില്‍. നീ ഞങ്ങളെക്കുറിച്ചാലോചിക്കുന്നത് നിന്റെ...
തല്ലും തലോടലും: കുരീപ്പുഴയുടെ നഗ്നകവിതകളിലെ രാഷ്ട്രീയം

തല്ലും തലോടലും: കുരീപ്പുഴയുടെ നഗ്നകവിതകളിലെ രാഷ്ട്രീയം

ഡോ. ഒ. കെ. സന്തോഷ് കരുത്തുറ്റ കുറെ ആഹ്വാനങ്ങള്‍ നല്‍കി മനുഷ്യസമുദായത്തെ നേര്‍വഴിക്ക് നടത്തിയേക്കാം എന്ന വ്യാമോഹമൊന്നും കുരീപ്പുഴയുടെ കവിതകള്‍ പുലര്‍ത്തുന്നില്ല. തുറന്ന പ്രഖ്യാപനങ്ങള്‍ കവിതയില്‍ അസംഗതമാണെന്ന തിരിച്ചറിവിലാണ് ഓരോ കവിതയും സംവദിക്കുന്നത്. പക്ഷേ സ്നിഗ്ധത നിറച്ച് നമ്മെ തലോടുന്ന സൌന്ദര്യപരതയില്‍ നിന്നും അവ വിട്ടു നില്‍ക്കുന്നു. സമകാലീനതയുടെ യുക്തിരാഹിത്യങ്ങള്‍ക്ക് എതിരെ തീവ്രമായല്ല; സൂക്ഷ്മമായിട്ടാണ് കുരീപ്പുഴ വിമര്‍ശനമുയര്‍ത്തുന്നത്. സാമൂഹിക ജീവിതത്തിന്റെ പൊരുത്തക്കേടുകളില്‍ അസ്വസ്ഥനാകുന്നുണ്ടെങ്കിലും , ക്ഷോഭത്തേക്കാള്‍ തുളച്ചുകയറുന്ന ഹാസ്യമാണ് കവിതയിലെ ആവിഷ്ക്കാരഭാവം. _______________________________ കവിതയുടെ സാമൂഹ്യപ്രയോഗത്തിന്റെ സാധ്യതകള്‍...