Smiley face>
Report
ഹര്‍ത്താല്‍ ജനവിരുദ്ധം : ദലിത് - ആദിവാസി സംഘടനകള്‍

ഹര്‍ത്താല്‍ ജനവിരുദ്ധം : ദലിത് – ആദിവാസി സംഘടനകള്‍

നുണകളുടെ ഏറ്റവും വലിയ പ്രചാരകരായാണ് ഇടതുപക്ഷം രംഗത്തുള്ളത്. താല്കാലികമായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കുവേണ്ടി പശ്ചിമഘട്ടത്തെ മാഫിയാസംഘങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. തികച്ചും ജനവിരുദ്ധമായ കാര്യത്തിനുവേണ്ടി തിങ്കളാഴ്ച നടത്താന്‍പോകുന്ന സംസ്ഥാനഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ ജനാധിപത്യത്തിലും സാമൂഹികനീതിയിലും വിശ്വസിക്കുന്നവര്‍ മുന്നോട്ട്‌വരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിന്റെ സുസ്ഥിരവികസനത്തിനും നിലനില്പിനും അനിവാര്യമായ ശാസ്ത്രീയവും, ജനാധിപത്യപരവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങളാണ് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഗാഡ്ഗ്ഗിൽ റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചത്. ഇതിനെ അട്ടിമറിക്കുന്നതിന് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഇന്ന് കസ്തൂരിരംഗന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍...
പി കെ റോസി പുരസ്കാരം ഈ വര്‍ഷം മുതല്‍ നല്‍കണം

പി കെ റോസി പുരസ്കാരം ഈ വര്‍ഷം മുതല്‍ നല്‍കണം

മലയാള ചലച്ചിത്രത്തിലെ ആദ്യ നായികനടി പി കെ റോസിയുടെ പേരിലുള്ള ചലച്ചിത്ര പുരസ്കാരം ഈ വര്‍ഷം മുതല്‍ തന്നെ നല്‍കണമെന്ന് പി കെ റോസി സ്മാരക സമിതി ആവശ്യപ്പെട്ടു. ഈ മാസം 22ന് പ്രഖ്യാപിക്കാനിരിക്കുന്ന ചലച്ചിത്ര പുരസ്കാരത്തില്‍ പി കെ റോസിയുടെ പേരിലുള്ള പുരസ്കാരം ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ സെപ്തംബര്‍ 10ന് സെല്ലുലോയ്ഡ് എന്ന സിനിമയുടെ പൂജാവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. 2009ല്‍ തൃശൂരില്‍ ചേര്‍ന്ന ദലിത് സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്...
സംസ്കൃത സര്‍വകലാശാലയില്‍ ദ്രാവിഡഭാഷകള്‍ക്ക് അയിത്തം

സംസ്കൃത സര്‍വകലാശാലയില്‍ ദ്രാവിഡഭാഷകള്‍ക്ക് അയിത്തം

ഇ പി കാര്‍ത്തികേയന്‍ തത്വചിന്ത, ആയുര്‍വേദം, ഗണിതം, ജ്യോതിശാസ്ത്രം, സംഗീതം, ചിത്രകല, നാടകം, നീതിന്യായം, ഭരണസമ്പ്രദായം തുടങ്ങിയ മേഖലകളില്‍ പാലിയിലും തമിഴിലും രചിച്ചിട്ടുള്ള കൃതികള്‍ പഠിക്കേണ്ടി വന്നാല്‍ സംസ്കൃതത്തിന്റെ ഔന്നത്യം തകരുമെന്ന് ഭയക്കുന്നതുകൊണ്ടാണ് ഈ ഭാഷകളെ അവഗണിക്കുന്നതെന്നും അഭിപ്രായമുയരുന്നുണ്ട്. തത്വചിന്ത, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, നീതിവ്യവസ്ഥ, സംഗീതം, കല തുടങ്ങിയവയില്‍ അറബി, ഹീബ്രു ഭാഷകളുടെ സംഭാവനകളും പുറംലോകം അറിയരുതെന്ന ചിന്തയും ഉണ്ടെന്നാണ് സംശയമുയരുന്നത്.   കാലടി സംസ്കൃത സര്‍വകലാശാലയില്‍ ദ്രാവിഡ ഭാഷകള്‍ക്ക് അവഗണന. തമിഴ്, തെലുഗു എന്നീ ദ്രാവിഡ...
'സമഗ്ര സ്വയംപര്യാപ്ത ഗ്രാമം':  ദളിതരെ കോളനികളില്‍ ഒതുക്കാന്‍ ഗൂഢാലോചന

‘സമഗ്ര സ്വയംപര്യാപ്ത ഗ്രാമം’: ദളിതരെ കോളനികളില്‍ ഒതുക്കാന്‍ ഗൂഢാലോചന

ഇ പി കാര്‍ത്തികേയന്‍ കേരളത്തിലെ ദളിതരും ആദിവാസികളും കൃഷിഭൂമിക്കും പൊതു ഭൂമിക്കും വേണ്ടിയുള്ള ശക്തമായ സമരങ്ങള്‍ നടത്തുമ്പോഴാണ്  രണ്ട് സെന്റും നാല് സെന്റും കോളനികളെ സ്വയംപര്യാപ്ത ഗ്രാമങ്ങളാക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കോളനി സന്ദര്‍ശന പരിപാടിയും ഇത്തരം തട്ടിപ്പിന്റെ മറ്റൊരു മുഖമാണെന്ന്‌ വ്യക്തം. പട്ടികജാതി കോളനികളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര സ്വയംപര്യാപ്ത ഗ്രാമം പദ്ധതി തട്ടിപ്പാണെന്ന് സംശയമുയരുന്നു. സംസ്ഥാനത്തെ 100 പട്ടികജാതി കോളനികളിലാണ് പദ്ധതി നടപ്പാക്കുന്നത്. മാര്‍ച്ച് 31നു മുമ്പ് 100...
ഗാസയില്‍ ഇസ്രയേലിന്റെ യുദ്ധം

ഗാസയില്‍ ഇസ്രയേലിന്റെ യുദ്ധം

പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളമാക്കി   ഇസ്രായേല്‍ സേന  ഗാസയില്‍ ആക്രമണം തുടരുന്നു.   ഇസ്രായേല്‍ കരയുദ്ധത്തിന് ഒരുക്കം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.  അതിര്‍ത്തിയില്‍ ഇസ്രായേല്‍ ടാങ്കുകള്‍ ഗാസാ അതിര്‍ത്തിയില്‍ നിരന്നിട്ടുണ്ട്.75000 സൈനികരെ ഗാസ ആക്രമണത്തിന് ഒരുക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഗാസയില്‍ ഇസ്രയേലിന്റെ യുദ്ധം അതെ സമയം ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ടു ടെല്‍അവീവിനു പിന്നാലെ തലസ്ഥാനമായ ജറുസലേമിലും ഹമാസിന്റെ റോക്കറ്റുകള്‍ പതിച്ചു. ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖന്ദീലിന്റെ  ഗാസാ സന്ദര്‍ശനത്തിനിടെയും ഇസ്രായേലിന്റെ ആക്രമണം തുടര്‍ന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വെടിനിര്‍ത്തലിന്സമ്മതിച്ചിരുന്നുവെങ്കിലും...
കൂടങ്കുളത്തിന് ഐക്യദാര്‍ഢ്യവുമായി മലയാളി വിദ്യാര്‍ഥികള്‍

കൂടങ്കുളത്തിന് ഐക്യദാര്‍ഢ്യവുമായി മലയാളി വിദ്യാര്‍ഥികള്‍

കൂടങ്കുളം ആണവനിലയത്തിനെതിരെ 400 ദിവസത്തിലേറെയായി നടക്കുന്ന ജനകീയ പോരാട്ടത്തിന് കേരളത്തിലെ കാമ്പസിന്റെ ഐക്യദാര്‍ഢ്യം. ഫറോക്ക് ഇര്‍ശാദിയ കോളജില്‍നിന്നുള്ള 20 അംഗ വിദ്യാര്‍ഥി സംഘമാണ് കൂടങ്കുളത്തെത്തി പൊരുതുന്ന ജനതക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇടിന്തകരൈ കടല്‍ക്കരയില്‍ മണലില്‍ ‘ശവക്കുഴി’ തോണ്ടി കഴുത്തറ്റം മണ്ണുമൂടി പോരാട്ടം നടത്തി വിദ്യാര്‍ഥികള്‍ ആണവനിലയസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ആദ്യമായാണ് ഏതെങ്കിലുമൊരു കാമ്പസില്‍നിന്നുള്ള പ്രതിനിധിസംഘം കൂടങ്കുളത്തെത്തുന്നത്. ഇര്‍ശാദിയ കോളജ് യൂനിയന്‍ ചെയര്‍മാന്‍ ഫസല്‍ റഹ്മാന്‍െറ നേതൃത്വത്തില്‍ എത്തിയ സംഘം പൊലീസ് അതിക്രമങ്ങള്‍ നടന്ന സ്ഥലം സന്ദര്‍ശിച്ചു. അവിടെനിന്ന്...
കൂടങ്കുളം സമരം പുതിയ ഘട്ടത്തിലേക്ക്; തൂത്തുക്കുടിയില്‍ തുറമുഖ ഉപരോധം

കൂടങ്കുളം സമരം പുതിയ ഘട്ടത്തിലേക്ക്; തൂത്തുക്കുടിയില്‍ തുറമുഖ ഉപരോധം

ആയിരക്കണക്കിന് തീരദേശ വാസികളാണ്  മത്സ്യബന്ധന ബോട്ടുകളിലെത്തി  ഉപരോധം നടത്തുന്നത്. ഉപരോധത്തെത്തുടര്‍ന്ന് തൂത്തുക്കുടിയിലെ കപ്പല്‍ചാല്‍ അടച്ചു. സമരസമിതിയുടെ നേതൃത്വത്തില്‍  തമിഴ്‌നാടിന്റെ തീരദേശങ്ങളിലുടനീളം ജലസത്യാഗ്രഹവും  മനുഷ്യച്ചങ്ങലയും  തീര്‍ക്കുന്നുണ്ട്. കൂടംകുളം ആണവനിലയത്തിലെ ആദ്യറിയാക്ടറില്‍ ഇന്ധനം നിറക്കല്‍ പുരോഗമിച്ചതോടെ,  നിലയത്തിനെതിരായ രണ്ടാംഘട്ട ജനകീയ സമരവും ശക്തമായി. സമരത്തിന്റെ  ഭാഗമായി  തൂത്തുക്കുടി നാഗപട്ടണം തുറമുഖങ്ങളില്‍   ഉപരോധ സമരം തുടങ്ങി. ആയിരക്കണക്കിന് തീരദേശ വാസികളാണ്  മത്സ്യബന്ധന ബോട്ടുകളിലെത്തി  ഉപരോധം നടത്തുന്നത്. ഉപരോധത്തെത്തുടര്‍ന്ന് തൂത്തുക്കുടിയിലെ കപ്പല്‍ചാല്‍ അടച്ചു. സമരസമിതിയുടെ നേതൃത്വത്തില്‍  തമിഴ്‌നാടിന്റെ തീരദേശങ്ങളിലുടനീളം ജലസത്യാഗ്രഹവും  മനുഷ്യച്ചങ്ങലയും ...
SC/ST പ്രൊഫഷണല്‍ സീറ്റുകളുടെ വില്പന: വിജിലന്‍സ് അന്വേഷണം നടത്തുക

SC/ST പ്രൊഫഷണല്‍ സീറ്റുകളുടെ വില്പന: വിജിലന്‍സ് അന്വേഷണം നടത്തുക

എന്‍ട്രന്‍സ് കമ്മീഷണര്‍ ഓഫീസിന്റെയും കിര്‍താഡ്സിന്റെയും ഉദ്യോഗസ്ഥര്‍ അഴിമതിയിലൂടെ കോടികള്‍ സമ്പാദിക്കുമ്പോള്‍, കഴിഞ്ഞ 8 വര്‍ഷത്തിനകം SC/ST വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ട സീറ്റുകള്‍ നൂറുകണക്കിനാണ്. പലവര്‍ഷങ്ങളിലും MBBSന് ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം പൂജ്യമാണ്. പട്ടികജാതിക്കാരുടെ പ്രാതിനിധ്യം പകുതിയില്‍ താഴെയുമാണ്. പ്രൊഫഷണല്‍ കോളേജുകളിലെ SC/ST പ്രൊഫഷണല്‍ സീറ്റുകള്‍  ഇതര വിഭാഗങ്ങള്‍ക്ക് വന്‍തോതില്‍ വില്പന നടത്തുന്ന എന്‍ട്രന്‍സ് കമ്മീഷ്ണറെയും , ഇതിന് സൌകര്യം ചെയ്യുന്ന കിര്‍താഡ്സ് ഉദ്യോഗസ്ഥരെയും മാറ്റണമെന്നും അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും വിവിധ ആദിവാസി- ദലിത് സംഘടനകള്‍ ആവശ്യപ്പെട്ടു. എന്‍ട്രന്‍സ് ...
കൂടങ്കുളത്ത് ജനങ്ങള്‍ക്കെതിരെ യുദ്ധം; സമരം തുടരുന്നു

കൂടങ്കുളത്ത് ജനങ്ങള്‍ക്കെതിരെ യുദ്ധം; സമരം തുടരുന്നു

കൂടങ്കുളം ആണവനിലയത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന ഉപരോധ സമരത്തിനെതിരായ  പോലിസ് നടപടി യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചു.  പൊലീസ് വെടിവെപ്പിലും അക്രമത്തിലും ഒരു മല്‍സ്യതൊഴിലാളി മരിച്ചു. തിരുച്ചെന്തൂര്‍ സ്വദേശി അന്തോണി ജോര്‍ജാണ് മരിച്ചത്. വൈകുന്നേരം തൂത്തുക്കുടിക്കു സമീപം  കുലശേഖരപട്ടണം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് വെടിവച്ചത്. എന്നാല്‍ അടിച്ചമര്‍ത്തല്‍ വക വെക്കാതെ സമരം തുടരാനുള്ള തീരുമാനത്തിലാണ് സമരസമിതി. പോലിസ് അക്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.  ഗാന്ധിയന്‍ രീതിയിലുള്ള സമരമാണ് തങ്ങള്‍ നടത്തുന്നതെന്നും ആണവനിലയം അടച്ചുപൂട്ടുംവരെ സമരം...
സദാചാര പോലിസ് വിരുദ്ധ സമ്മേളനം

സദാചാര പോലിസ് വിരുദ്ധ സമ്മേളനം

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന നല്കുന്ന അവകാശങ്ങളായ സഞ്ചാര സ്വാതന്ത്ര്യം , അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങള്‍ ഇന്ത്യയിലുള്ള എല്ലാ സ്ത്രീ-പുരുഷന്മാര്‍ക്കും ഒരുപോലെ ഉറപ്പു നല്കപ്പെട്ടവയാണ്. എന്നാല്‍ ഇന്ന് സ്ത്രീ-പുരുഷ സുഹൃത്തുക്കള്‍ ഒന്നിച്ചു കേരളത്തില്‍ യാത്ര ചെയ്യാന്‍ പോലും രണ്ടു തവണ ആലോചിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത് . ഒരു വശത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീ ലൈംഗികാക്രമണങ്ങള്‍ക്ക് വിധേയയാക്കപ്പെടാവുന്ന സ്ഥിതി നിലനില്ക്കുമ്പോള്‍ മറുവശത്ത് ഒരുമിച്ചു യാത്ര ചെയ്യുന്ന , സിനിമയ്ക്ക് പോവുന്ന ,...
സത്നാം സിങ്ങിന്റെ  കൊലപാതകം: ഫലപ്രദമായ അന്വേഷണം വേണം

സത്നാം സിങ്ങിന്റെ കൊലപാതകം: ഫലപ്രദമായ അന്വേഷണം വേണം

“അമൃതാനന്ദമയി മഠത്തില്‍ സത്നാം സിങ്ങിനെതിരെ നടന്ന മര്‍ദ്ദനന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ട്. മഠത്തില്‍  നിന്ന് സിങ്ങിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍, ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കുകയും അയാളുടെ ശരീരത്തില്‍ ഗുരുതരമായ മുറിവുകള്‍ ഉണ്ടെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഉണ്ടായെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം മഠത്തിലേക്കെത്താതെ തിരിച്ചുവിടാനുള്ള പോലീസിന്റെ നീക്കവും അതിനുനേരെ കണ്ണടക്കുന്ന സര്‍ക്കാരിന്റെ നിലപാടും അപലപനീയമാണ്.” ആനന്ദ്, സക്കറിയ, ബി.ആര്‍.പി.ഭാസ്ക്കര്‍, എം.ജി.എസ്.നാരായണന്‍, സാറാജോസഫ്, എന്‍. പ്രഭാകരന്‍, സി.ആര്‍.പരമേശ്വരന്‍, കെ.വേണു, പി.സുരേന്ദ്രന്‍, എന്‍.എം.പിയേഴ്സണ്‍, ടി.പി.രാജീവന്‍ , എം.ഗംഗാധരന്‍, കെ.ആര്‍.മീര, എം.എന്‍.കാരശ്ശേരി, കെ.അരവിന്ദാക്ഷന്‍, കെ.എം.സലീംകുമാര്‍,...
ക്വിയര്‍ പ്രൈഡ് 2012: മണ്‍സൂണിലെ  മഴവില്‍  വസന്തം

ക്വിയര്‍ പ്രൈഡ് 2012: മണ്‍സൂണിലെ മഴവില്‍ വസന്തം

സ്വന്തം ലേഖകന്‍ കോഴിക്കോട് ആദ്യ ക്വിയര്‍ പ്രൈഡ് (queer pride) ആഘോഷങ്ങള്‍ക്ക് 2012 ജൂലൈ 26 ന് വേദിയാവുകയാണ്. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ തുടങ്ങിയ വിവിധ ലൈംഗിക വിഭാഗങ്ങളില്‍ പെടുന്നവരും അവരെ പിന്തുണയ്ക്കുന്നവരും ചേര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കാറുള്ള ആഘോഷ പരിപാടികളാണ് ക്വിയര്‍ പ്രൈഡ് (ലൈംഗിക അഭിമാന വിളംബര ഘോഷയാത്ര) എന്നറിയപ്പെടുന്നത്. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍, ഹിജഡ, ഭിന്ന ലൈംഗിക തല്‍പരര്‍ തുടങ്ങി ഏത് വിഭാഗത്തില്‍ പെട്ടവരും അതിലഭിമാനിക്കുകയും മറ്റുള്ളവരുടെ...