Smiley face>
കോളം / തുറസ്സ്
ഒരു രാഷ്ട്രീയ ആള്‍ദൈവത്തിന്‍െറ പതനം

ഒരു രാഷ്ട്രീയ ആള്‍ദൈവത്തിന്‍െറ പതനം

വി.എസ് എന്ന വ്യക്തിവിഗ്രഹത്തോടൊപ്പം തന്നെ ഒരു പ്രത്യയശാസ്ത്ര വിഗ്രഹവും സൃഷ്ടിക്കപ്പെട്ടിരുന്നു. സാമൂഹിക നീതി, പരിസ്ഥിതി, സ്ത്രീ അവകാശങ്ങള്‍ എന്നിവക്കുവേണ്ടിയും അഴിമതിക്കെതിരെയും മുതലാളിത്തവത്കരണത്തിനെതിരെയും പോര് നയിക്കുന്ന മഹാനായി വി.എസ് എളുപ്പം പ്രതിഷ്ഠിക്കപ്പെട്ടു. പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ് വരട്ടുവാദിയായിരിക്കത്തെന്നെയാണ് നവസാമൂഹിക, സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിചയപ്പെടുത്തിയ ആശയങ്ങളുടെ പ്രവാചകനായി വി.എസ് ബിംബവത്കരിക്കപ്പെട്ടത് എന്നൊരു വൈരുധ്യവും ഇവിടെയുണ്ട്. പാര്‍ട്ടിയിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടരുത് എന്ന് കല്‍പിച്ച്, അതിനെ സൈദ്ധാന്തികവത്കരിച്ച എം.എന്‍. വിജയനായിരുന്നു അദ്ദേഹത്തിന്‍െറ പ്രധാന ആശയസ്രോതസ്സ്. കണ്ണൂര്‍ ജില്ലയില്‍ സി.പി.എം വാളുകൊണ്ട് നടപ്പാക്കിയ ക്രൂരമായ...
നൃത്തത്തിലെ സ്ത്രീപക്ഷം എന്താണ് ? 'സംഘടിത'യുടെ നൃത്ത പതിപ്പിനെ കുറിച്ചുള്ള ചില സംശയങ്ങൾ

നൃത്തത്തിലെ സ്ത്രീപക്ഷം എന്താണ് ? ‘സംഘടിത’യുടെ നൃത്ത പതിപ്പിനെ കുറിച്ചുള്ള ചില സംശയങ്ങൾ

എ.എസ്. അജിത്കുമാര്‍  __________________________________ ‘ശാസ്ത്രീയം’ എന്ന് നിർവചിക്കപ്പെട്ടവയ്ക്ക് ഈ രീതിയിൽ ഒരേ സമയം ‘പാരമ്പര്യവും’ ‘ആധുനികതയും’ അവകാശപെടാൻ കഴിയുന്നു. ഒരു ഭാഗത്ത് നീണ്ട ഒരു ചരിത്രം ഇവ അവകാശപ്പെടുമ്പോൾ മറുഭാഗത്ത് ആധുനികത അവകാശപെടുകയും ചെയ്യുന്നു. ഈ നൃത്തങ്ങൾക്ക് ദേശീയം എന്ന പദവിയും അവകാശപ്പെടാൻ കഴിയുന്നു. മതപരവും ജാതീയവുമായ ചിഹ്നങ്ങള നിലനിര്ത്തി കൊണ്ട് തന്നെ ‘ശാസ്ത്രീയ’ നൃത്തങ്ങൾക്ക് ആധുനികവും മതേതരവുമായ പദവി അവകാശപ്പെടാൻ കഴിയുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട രാഷ്ട്രീയം. കഥകളി എന്ന നൃത്ത രൂപം ‘കേരളീയം’ ആകുന്നതു ഈ...
ദലിത് രാഷ്ട്രീയത്തിന്റെ പുതിയ മുഖം

ദലിത് രാഷ്ട്രീയത്തിന്റെ പുതിയ മുഖം

ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയായി ഇന്ത്യന്‍ ഗ്രാമത്തെ അംഗീകരിക്കണമെന്ന നിലപാടായിരുന്നു നിയമനിര്‍മാണസഭയിലെ ഹിന്ദു അംഗങ്ങള്‍ക്ക്. അംബേദ്കര്‍ ഈ വാദങ്ങളെ എതിര്‍ത്തുകൊണ്ട് പറഞ്ഞു: "റിപബ്ളിക്കിന്റെ അടിസ്ഥാനസ്വഭാവത്തിന് കടകവിരുദ്ധമാണ് ഇന്ത്യന്‍ ഗ്രാമം. അത് ഒരു റിപബ്ളിക്കാണെങ്കില്‍, ജാതിഹിന്ദുക്കളുടെ റിപബ്ളിക്കാണ്; ജാതിഹിന്ദുക്കളാല്‍ ജാതി ഹിന്ദുക്കള്‍ക്കുവേണ്ടിയുള്ള റിപബ്ളിക്കാണ്. അസ്പൃശ്യരുടെ മേല്‍ ജാതിഹിന്ദുക്കളുടെ സാമ്രാജ്യമാണ് ഈ റിപബ്ളിക്. അസ്പൃശ്യരെ ചൂഷണം ചെയ്യാന്‍ ജാതിഹിന്ദുക്കള്‍ രൂപപ്പെടുത്തിയ ഒരുതരം കോളനിവാഴ്ചയാണിത്.'' കേരളത്തിലെ കോളനികളെ 'ഗാന്ധിഗ്രാമമായി' ദത്തെടുക്കാനുള്ള ഗാന്ധിയന്‍ കാരുണ്യപ്രവര്‍ത്തനം ഈ 'കോളനിവാഴ്ചയുടെ' തുടര്‍ച്ചയാവണം; 1933ല്‍ ഗാന്ധി രൂപീകരിച്ച 'ഹരിജന്‍ സേവക്...
ഓണങ്ങളും കേരളങ്ങളും

ഓണങ്ങളും കേരളങ്ങളും

എ എസ് അജിത്കുമാര്‍ കേരളത്തിന്റെ ഉല്‍പ്പത്തിയെ കുറിച്ചും മഹാബലിയെ കുറിച്ചുള്ള “കെട്ടുകഥകളെ’ കുറിച്ചും ധാരാളം വിമര്‍ശനങ്ങള്‍ ഓണ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നു. പക്ഷെ ഇതില്‍ ചരിത്രം എന്നത് മാത്രമാണ് ഭൂതകാലത്തെ കുറിച്ചുള്ള ആധികാരികമായ വ്യവഹാരമെന്ന ഒരു ബോധത്തെ കൊണ്ട് വരുന്നുണ്ട്. മിത്തുകള്‍  ഭൂതകാലത്തെ പല സംഘര്‍ഷങ്ങളെ സൂചിപ്പിക്കുന്ന രേഖകള്‍ തന്നെയാണ് എന്ന് മനസിലാക്കപ്പെടുന്നുണ്ടോ?ജാതി മേല്‍ക്കോയ്മക്കെതിരായ കീഴാള പ്രതിരോധങ്ങള്‍ തന്നെ വ്യത്യസ്ത മിത്തുകളിലും വിശ്വാസങ്ങളിലും നാടന്‍പാട്ടുകളിലും  കാണാന്‍ കഴിയില്ലേ?  കെട്ടുകഥകളെ നിരാകരിക്കുകയും  ഒടുവില്‍ മാവേലി ദലിത്‌ രാജാവായിരുന്നു എന്ന ലളിതമായ ഒരു തീര്‍പ്പിലേക്ക് ...
കൊലവെറിയും ബോബ് മാര്‍ലിയും

കൊലവെറിയും ബോബ് മാര്‍ലിയും

  എ എസ് അജിത്കുമാര്‍  കെ കെ ബാബുരാജിന്‍റെ ലേഖനവും ഫോര്‍ട്ട്‌കൊച്ചിയില്‍ നടന്ന ബോബ് മാര്‍ലി ഫെസ്റ്റിവലില്‍ മീനാ കന്ദസ്വാമി നടത്തിയ പ്രസംഗവും ആ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളും പാട്ടിന്‍റെ രാഷ്ട്രീയത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ ചില  സാമ്യതകള്‍ പങ്കുവെക്കുന്നുണ്ട് എന്ന് തോന്നുന്നു. പ്രധാനമായും ജനപ്രിയതയോടുള്ള  സമീപനത്തിലും, പാട്ടിലെ സംഗീത ഘടനയോടുള്ള സമീപനത്തിലുമാണീ സാമ്യത. മുതലാളിത്തം, വിപണി, ജനപ്രിയത എന്നിവയെ കുറിച്ചുള്ള അങ്കലാപ്പുകള്‍ ഏതാണ്ടോരുപോലെയാണ് പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നത്. കെ കെ ബാബുരാജിന്‍റെ “കൊലവറിയും ധനുഷിന്റെ താരശരീരവും: സി. എസ്.വെങ്കിടേശ്വരനോടുള്ള വിയോജനക്കുറിപ്പുകള്‍“ എന്ന...
അടി കൊള്ളാന്‍ ചെണ്ടയും : ജാതിയുടെ കീഴ് മേല്‍  കാലങ്ങള്‍

അടി കൊള്ളാന്‍ ചെണ്ടയും : ജാതിയുടെ കീഴ് മേല്‍ കാലങ്ങള്‍

എ എസ് അജിത്കുമാര്‍ “കലയെന്നത് ജാതി,  മതം പോലുള്ള കാര്യങ്ങള്‍ ബാധിക്കാത്ത ശുദ്ധമായ ഇടം എന്ന നിലയില്‍ ബോധ്യപെടുത്താന്‍ ഇപ്പോഴും ശ്രമം നടക്കാറുണ്ട്. ജാതിയുടെ പ്രശ്നം ചൂണ്ടിക്കാട്ടിയാല്‍ ഉടന്‍ വേവലാതിയായി. സംഗീതത്തിലും ജാതിയോ? വളരെ ആദര്‍ശവല്‍കരിക്കപെട്ട ഒരു ആശയമാണ് കലയ്ക്ക് ജാതിയും മതവും ദേശവും ഭാഷയും ഇല്ലെന്നത്. കലാപരമായ എല്ലാ ഇടപാടുകളിലും ജാതിയുടെ പ്രശ്നങ്ങള്‍ പൊന്തിവരുമ്പോളെല്ലാം അതിനെ നിശബ്ദമാക്കാനാണ് സാധാരണായി ശ്രമിച്ചു കാണുന്നത്.  ഇവിടെ സ്കൂള്‍ കലോത്സവങ്ങളുടെ  ജാതിയെകുറിച്ചുള്ള ചില ചിന്തകളാണ് പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്”   തൃശൂരില്‍ നടന്ന അന്‍പത്തിരണ്ടാമത്‌  കേരള സ്കൂള്‍ യുവജനോത്സവത്തിലെ ചെണ്ട...
ശരീരങ്ങളും ശാരീരങ്ങളും

ശരീരങ്ങളും ശാരീരങ്ങളും

എ എസ് അജിത്കുമാര്‍ ശരീരങ്ങള്‍ `മലയാളികളെ’ ഇങ്ങനെ പേടിപ്പിക്കുന്നതിന്റെ കാരണമെന്താണ്? ശരീരങ്ങള്‍ അനങ്ങുകയും, വെളിവാകുകയും, ‘മലിനമാക്കപെടുകയും’, തൃഷ്ണകള്‍ പ്രകടിപ്പിക്കുകയും ചെയുന്നതോക്കെയും മലയാളികളുടെ ഉറക്കം കെടുത്തുന്നു.  രഞ്ജിനി ഹരിദാസിന്റെ വേഷം,ഉഷഉതുപിന്റെ പാട്ട്,  സിനിമാറ്റിക് ഡാന്‍സ്, പാട്ടുകളോടൊപ്പം ശരീരം അനങ്ങുന്നത്, കമ്പി പടങ്ങള്‍ എന്നിവയോടുള്ള നമ്മുടെ പേടികള്‍ ശരീരവുമായി ബന്ധപെട്ടിരിക്കുന്നതാവാം. ജാതീയവും  ലിംഗപരവുമായ മാനങ്ങളുണ്ട്  ഈ ശരീര പേടിക്ക്‌.അതിനെ കുറിച്ച് ചിന്തിക്കാനാണ് ഇവിടെ ശ്രമിക്കുനത്.  ടി വി ,സിനിമ ,സംഗീതം ,പോതുയിടങ്ങള്‍ ,രാഷ്ട്രീയ മണ്ഡലത്തില്‍ എന്നിവയുമായി ബന്ധപെട്ടു സവിശേഷ രീതിയിലാണ് ശരീരങ്ങളെ കുറിച്ചുള്ള...