Smiley face>
Book Review
ഇന്ത്യ എന്ന ആശയവും പ്രത്യയശാസ്ത്രവും

ഇന്ത്യ എന്ന ആശയവും പ്രത്യയശാസ്ത്രവും

വിമോചന സമരമെന്ന’ പ്രതിലോമാത്മകതയെ മതത്തിന്റെ അഴകില്‍ പൊതിഞ്ഞ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ജനാധിപത്യത്തിന്റെ അള്‍ത്താരയില്‍ ബലിയര്‍പ്പിച്ചതും. അതായത് ഒരു സോഷ്യലിസ്റ്റിനാല്‍ മറിച്ചിട്ട കമ്മ്യൂണിസ്റ്റു മന്ത്രിസഭ. ഇത് തന്നെയാണ് പിന്നീട് ഇന്ദിരയും ചെയ്തത്. ഏകാധിപതിയായിരുന്ന ഇന്ദിര ഒരു ലക്ഷത്തോളം പൗരന്മാരെ കുറ്റംചാര്‍ത്താതെ ജയിലിലടച്ച് ബ്രിട്ടീഷ് രാജിന്റെ കിരാത നിയമങ്ങള്‍ ഒരു മാറ്റവും ഇല്ലാതെ ഒരു ജനതയുടെ മേല്‍ പ്രയോഗിക്കുന്നത് നാം കണ്ടു. 1977 വരെ 40 പ്രാവശ്യം അടിയന്തരാവസ്ഥ എന്ന ‘മര്‍ദ്ദക മുഷ്ടി’ ഉപയോഗിച്ച കോണ്‍ഗ്രസ്സ് ഏതു അവസ്ഥയിലാണ്...
ഭാവനയിലെ കാമനകള്‍

ഭാവനയിലെ കാമനകള്‍

മിശ്രഭോജന്‍, കഥയിലെപ്പോലെ മിശ്രഭക്ഷണങ്ങളുടെ ഭോജനമായിരുന്നില്ല. സസ്യഭക്ഷണമായിരുന്നു അവയില്‍ വിളമ്പിയിരുന്നത്. വി.ടിയുടെ നേതൃത്വത്തില്‍ 1933 ല്‍ നടന്നതും അതിനുമുമ്പ് 1917 മെയ് 29 ന് ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്നതും അത്തരം സദ്യകളാണ്. കഥയില്‍ പരാമര്‍ശമുള്ള ചെറായിയിലെ പന്തിഭോജനത്തില്‍ രണ്ട പുലയക്കുട്ടികളടക്കം ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്. പാകപ്പെടുത്തിയ ഭക്ഷണം (പായസം) നറുക്കിലയില്‍ പള്ളിപ്പുറത്തുകാരന്‍ അയ്യപ്പന്‍ എന്നു പേരായ പുലയക്കുട്ടിയെക്കൊണ്ട വിളമ്പിച്ച് മറ്റുള്ളവര്‍ക്ക് കൊടുക്കുകയാണുണ്ടായത്. വാസ്തവത്തില്‍ വിളമ്പല്‍ക്കാരോ തീറ്റക്കാരോ ആയി മാത്രം മിശ്രഭോജനത്തില്‍ സ്ഥാനപ്പെട്ട ദലിതുകള്‍ക്ക് തങ്ങളുടെ വിഭവങ്ങല്‍...
മാധ്യമവിമര്‍ശനത്തിലെ നൈതിക സംഘര്‍ഷങ്ങള്‍

മാധ്യമവിമര്‍ശനത്തിലെ നൈതിക സംഘര്‍ഷങ്ങള്‍

‘ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും’ എന്ന ആദ്യലേഖനം തന്നെ സമീപകാല കേരള മാധ്യമ പ്രവര്‍ത്തനത്തിലെ ചില പ്രവണതകളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതാണ്. മാധ്യമങ്ങളിലെ ഇടതുപക്ഷ പ്രതിനിധാനത്തെ സി.പി.ഐ.എം. നോക്കിക്കാണുന്നതില്‍ നിന്ന് വ്യത്യസ്തമായും നിശിതമായ വിവേചനബുദ്ധിയോടെയും സമീപിക്കുന്ന ലേഖനമാണിത്. സി.പി.ഐ. എമ്മിന്റെ പക്ഷത്തുനിന്ന് നോക്കുമ്പോഴുള്ള മാധ്യമഭീതിയെയല്ല കമല്‍റാം പിന്താങ്ങുന്നത്. എന്നാല്‍ സി.പി.ഐ.എം വിമര്‍ശനത്തെ ഒരുതരം വയറ്റുപ്പിഴപ്പ് പോലെ കൊണ്ടുനടക്കുന്ന വലതുപക്ഷ മാധ്യമശീലത്തെ, അതിന്റെ പ്രത്യാഘാതങ്ങളെ വിലയിരുത്തുകയാണ് ചെയ്യുന്നത്. ഒരു സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തനം എങ്ങനെ കേവലം ക്ഷുദ്രമായ ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകളുടെ...
കെ.കെ. കൊച്ചിന്റെ പുസ്തകം വായിക്കുമ്പോൾ

കെ.കെ. കൊച്ചിന്റെ പുസ്തകം വായിക്കുമ്പോൾ

സാബു ഷണ്മുഖം കെ.കെ.കൊച്ചിന്റെ ‘കേരളചരിത്രവും സാമൂഹികരൂപീകരണവും’എന്ന പുസ്തകം പൊതു ചരിത്രത്തെ, അഥവാ അംഗീകൃത ചരിത്രത്തെ പുനര്‍വായിക്കുന്നതിനുള്ള പ്രസക്തമായ  ശ്രമമാണ്. ദലിത് കാഴ്ചപ്പാടില്‍ ചരിത്രത്തിലെ ദലിതത്വത്തെയും ദലിതത്വത്തിന്റെ ചരിത്രത്തെയും വിശകലവിധേയമാക്കുന്നതിനാല്‍ വര്‍ത്തമാനകാല സാമൂഹിക പരിസരങ്ങളില്‍ ഈ പുസ്തകം സവിശേഷമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ പൊതു ചരിത്രത്തെ പുനര്‍വായിക്കുന്ന ഏത് ചരിത്രരചനയിലും സംഭവിക്കാനിടയുള്ള ഒരു കുഴപ്പം ഈ പുസ്തകത്തിന്നുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു. കെ. കെ. കൊച്ചിന്റെ ‘കേരളചരിത്രവും സാമൂഹിക രൂപീകരണവും’എന്ന പുസ്തകം പൊതു ചരിത്രത്തെ, അഥവാ...
വരരുചി: പുരാവൃത്തത്തിലെ ഒരു ഭീകരമുഖം

വരരുചി: പുരാവൃത്തത്തിലെ ഒരു ഭീകരമുഖം

ഡോ. വല്‍സലന്‍ വാതുശ്ശേരി   ‘പറയിപെറ്റ പന്തിരുകുലം’ എന്നാണ് ഐതിഹ്യത്തിന്റെ തലക്കെട്ടെങ്കിലും ഈ പറയസ്ത്രീക്ക് ആദ്യഘട്ടത്തിലല്ലാതെ കഥയിലെന്താണ് പങ്ക് എന്ന് ഐതിഹ്യമാലയില്‍ പരാമര്‍ശമില്ല. പന്ത്രണ്ട് മക്കളെ പ്രസവിച്ചു കൂട്ടി എന്നതിനപ്പുറം എന്താണ് ആ സ്ത്രീയുടെ ജീവിതത്തിന്റെ ബാക്കിപത്രം? അതികേമനായ ഒരു ഭര്‍ത്താവുണ്ടായിട്ടും കേമന്മാരായ പന്ത്രണ്ട് മക്കളെ പ്രസവിച്ചുട്ടും ആ പറയിയുടെ ജീവിതം ദുരിതമയമായ ഒരു അലച്ചിലില്‍ ഒതുങ്ങി എന്നത് ഐതിഹ്യത്തിന്റെ കൗതുകത്തില്‍ അഭിരമിക്കുന്ന പലരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്നുവരാം. എന്തുകൊണ്ടാണ് ആ സ്ത്രീക്ക് ഇങ്ങനെ അലഞ്ഞുതിരിയാന്‍ വിധിയുണ്ടായത് എന്നന്വേഷിക്കുമ്പോള്‍...
ഹിജാബ്: അടിച്ചമര്‍ത്തലിനും വിമോചനത്തിനുമപ്പുറം

ഹിജാബ്: അടിച്ചമര്‍ത്തലിനും വിമോചനത്തിനുമപ്പുറം

ഉമ്മുല്‍ ഫായിസ    മുസ്ലീംങ്ങൾ ന്യുനപക്ഷമായ സാഹചര്യങ്ങളില്‍ ഹിജാബു തെരഞ്ഞെടുക്കുന്ന മുസ്ലിം സ്ത്രികള്‍ക്ക് തങ്ങളുടെ സാമൂഹികവും മതപരവും ലിംഗപാരവുമായ വ്യത്യാസം നില നിറുത്താന്‍ ഹിജാബ് സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയുടെ പൊതു മണ്ഡലത്തില്‍ ഹിജബു ധരിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുന്ന സ്ത്രികള്‍ . തങ്ങള്‍ക്കു “പൊതു മതേതര ” വസ്ത്രമായ സാരി വഹിക്കുന്ന “ഹിന്ദു” സാംസ്കാരിക പരിസരത്തില്‍ നിന്ന് വ്യത്യസ്തമായി നില്‍കാന്‍ സഹായിക്കുന്നു. സോണിയ ഗാന്ധി (കോണ്ഗ്രസ് ), സുഷമ സ്വരാജ് (ബീ ജെ പി ), വൃന്ദ കാരാട്ട് (സീ...
മനുഷ്യന് ഒരു ആമുഖം: ദേശചരിത്രത്തിലെ ജാതി ചരിത്രം

മനുഷ്യന് ഒരു ആമുഖം: ദേശചരിത്രത്തിലെ ജാതി ചരിത്രം

നോവല്‍ വിമര്‍ശം __________________________________________________ ഡോ. ടി. ടി. ശ്രീകുമാര്‍ മനുഷ്യന് ഒരു ആമുഖം എന്ന  നോവലില്‍ സുഭാഷ് ചന്ദ്രന്‍ അനുഭവിപ്പിക്കുന്ന സംഘര്‍ഷം ആത്മീയ വിരുദ്ധമായ മതാത്മകതയുടെതാണ്. ഒപ്പം ലിബറല്‍ വ്യക്തിവാദത്തെ സംശയത്തോടെ വീക്ഷിക്കുന്ന ഒരു കമ്യൂണിറ്റേറിയന്‍ വിമര്‍ശന സമീപനം ഇതിന്റ അന്തര്‍ധാര ആകുന്നുമുണ്ട്. അടിമത്ത വ്യവസ്ഥിതിയും ഗോത്ര സമൂഹവും ഫ്യൂഡലിസവും ആധുനിക മുതലാളിത്ത സമൂഹവും പലതരത്തിലുള്ള അച്ചടക്കത്തെ ജീവിതത്തിനു നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം പുരുഷാധിപത്യപരവും ഇതരലിംഗവിരുദ്ധവുമാണ്. സ്വാതന്ത്ര്യത്തിന്റെ അര്‍ഥം പുരുഷന്റെ സ്വാതന്ത്ര്യം മാത്രമായിരുന്ന കാലങ്ങളുടെ ചരിത്രസന്ദര്ഭങ്ങളാണ് അവയിലുള്ളത്. മനുഷ്യന്റെ...
മുമ്പേ പറക്കുന്ന ഭാഷാന്തരങ്ങള്‍

മുമ്പേ പറക്കുന്ന ഭാഷാന്തരങ്ങള്‍

എം. ആര്‍. രേണുകുമാര്‍   1900 മുതല്‍ 2012 വരെയുളള ദലിത് രചനകളുടെ മികച്ച ഒരു പരിച്ഛേദമാണ് ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ദലിത് ജീവിതത്തോടും വിഷയങ്ങളോടും കാലങ്ങളായി മലയാളസാഹിത്യം പുലര്‍ത്തുന്ന പ്രതിലോമ സമീപനങ്ങളുടെ സാമൂഹ്യകാരണങ്ങളെ ഈ കൃതി പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ഒപ്പം ഒരു പുതിയ കര്‍തൃത്വമായി സ്വന്തം നിലയില്‍ പരിണമിച്ചുകൊണ്ട് ദലിതെഴുത്തുകാര്‍ മലയാളസാഹിത്യത്തില്‍ ഇടം നേടുകയും അതിനെ ഇളക്കിയടുക്കുകയും ചെയ്യുന്നതിന്റെ മുഴക്കങ്ങളും ഈ കൃതി പങ്കുവെക്കുന്നു. വിവിധ സര്‍ഗ്ഗാത്മക/ സര്‍ഗ്ഗാത്മകേതര സാഹിത്യ രൂപങ്ങളെ ഉള്‍പ്പെടുത്തി മാതൃഭാഷയില്‍ ഒരു സമാഹാരം...
ഇസ്ലാമോഫോബിയയും  ഇസ്ലാമോഫീലിയയും.

ഇസ്ലാമോഫോബിയയും ഇസ്ലാമോഫീലിയയും.

കെ. അശ്റഫ്   ഭൂരിപക്ഷത്തിന് എപ്പോഴും ഒരൊറ്റ അനുഭവമേ കാണൂ. ന്യൂനപക്ഷം എല്ലായ്പ്പോഴും രണ്ട് അനുഭവങ്ങള്‍ ഉള്ളവരാണ്. ന്യൂനപക്ഷം ഒരേസമയം ഭൂരിപക്ഷത്തിന് സമാനമായി നില്‍ക്കാനും അതേസമയം തങ്ങളുടെ സവിശേഷമായ ലോക വീക്ഷണം ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നവരാണ്. ഇങ്ങനെ ന്യൂനപക്ഷം വൈരുധ്യങ്ങള്‍ നിറഞ്ഞ ‘ഇരുബോധം’ (double conscions) പുലര്‍ത്തുന്നവരാണ്. മേലെ കൊടുത്ത കോമഡിയില്‍ ഇങ്ങനെയൊരു ഇരട്ടബോധം ഉള്ളതുകൊണ്ടാണ് അമേരിക്കന്‍ ഭൂരിപക്ഷ ലോക ബോധത്തില്‍നിന്ന് അനൌണ്‍സ്മെന്റ് കേട്ടയുടനെ ‘ഭീകരനെ’ തിരയാനും അതേസമയം ന്യൂനപക്ഷബോധത്തില്‍നിന്ന് ‘അത് ഞാന്‍ തന്നെ’ എന്ന് ഞെട്ടാനും സാധിക്കുന്നത്. ഇസ്ലാമിനെക്കുറിച്ച...
കാതല്‍

കാതല്‍

മലയാളത്തിലെ ദലിത് കവിതകള്‍ പ്രകാശനവും ചര്‍ച്ചയും. ഡോ. ഒ കെ സന്തോഷ് എഡിറ്റുചെയ്ത പുസ്തകത്തിന്റെ പ്രകാശനം, ആലുവ വൈ എം സി ഹാളില്‍ നവംബര്‍ 18 ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വാഗതം: ഡോ ഒ കെ സന്തോഷ് അദ്ധ്യക്ഷന്‍: സണ്ണി എം കപിക്കാട് പ്രകാശനം: കെ കെ കൊച്ച് സ്വീകരിക്കുന്നത്: വീരാന്‍കുട്ടി പുസ്തക പരിചയം:  ഡോ.അജയ്ശേഖര്‍, ചര്‍ച്ച: ഡോ. വി സി ഹാരിസ്, സി ജെ ജോര്‍ജ്, കെ കെ ബാബുരാജ്, സി അശോകന്‍, കെ കെ...
ആത്മസാഹോദര്യത്തിന്റെ പാഠപുസ്തകം

ആത്മസാഹോദര്യത്തിന്റെ പാഠപുസ്തകം

കെ. കെ. കൊച്ച് ____________________________________________________________ ദലിത് രാഷ്ട്രീയത്തിന്റെ ദിശാബോധം നിര്‍ണ്ണയിക്കുന്നതില്‍ ആദിവാസി, ദലിത് ജനതകള്‍ രക്ഷാപുരുഷന്മാരില്ലാതെ, സ്വന്തം കര്‍ത്തൃത്വത്തിലൂടെ നയിച്ച മുത്തങ്ങ മുതല്‍ ചെങ്ങറ വരെയുള്ള സമരങ്ങള്‍ക്ക് വലുതായ പങ്കാണുള്ളത്. ഈ അനുഭവങ്ങളെ രാഷ്ട്രീയമായി പരിവര്‍ത്തനപ്പെടുത്താന്‍ ഇന്ന് ജാതികളും ഗോത്രങ്ങളുമായി ചിതറിക്കിടക്കുന്ന ദലിത്- ആദിവാസി ജനത ഒരു സമുദായമായി മാറേണ്ടതുണ്ട്. ഇപ്രകാരമൊരു ഏകീകരണത്തിന്റെ അഭാവമാണ് ഈ ജനത നേരിടുന്ന വെല്ലുവിളി. ചുരുക്കത്തില്‍ കേരളീയ സമൂഹത്തിന്റെ കീഴടരുകളോട് പുലര്‍ത്തുന്ന ആത്മസാഹോദര്യമാണ് കെ. കെ. സുരേന്ദ്രന്റെ പുസ്തകത്തിന്റെ ഉള്ളടക്കം __________________________________________________________________...
മഗ്രിബിലെ മുസ്ലിം സ്ത്രീ ജീവിതം: ലൈല അബു സൈദിന്റെ നോവല്‍

മഗ്രിബിലെ മുസ്ലിം സ്ത്രീ ജീവിതം: ലൈല അബു സൈദിന്റെ നോവല്‍

ഉമ്മുല്‍ ഫായിസ സ്വാതന്ത്ര്യാനന്തര മൊറോക്കോയില്‍ ഉയര്‍ന്നു വന്ന സ്ത്രീ നോവലിസ്റ്റുകളില്‍ പ്രമുഖയാണ് ലൈല അബു സൈദ്‌. 1950 ല്‍ രാബാതില്‍ ജനിച്ച അബു സൈദ്‌ ദേശീയ വാദ-സ്ത്രീ വിമോചന സങ്കല്‍പ്പങ്ങളുടെ    ഭാഗമായി ഉയര്‍ന്നു വന്ന എഴുത്തുകാരിയാണ്.അവരുടെ ഏറെ ശ്രദ്ധ നേടിയ ‘ദി ലാസ്റ്റ്‌ ചാപ്റ്റര്‍ ‘ (The Last Chapter) എന്ന നോവല്‍ ആത്മകഥാ സ്വഭാവം ഉള്ളതാണ്. സ്വാതന്ത്ര്യാനന്തര മൊറോക്കോയില്‍ തന്റെ വ്യക്തിത്വം/ സ്വത്വം രൂപപ്പെടുത്തുന്നതില്‍ മുസ്ലിം സ്ത്രീ അനുഭവിക്കുന്ന പ്രതിസന്ധികളും അന്വേഷണങ്ങളുമാണ് ആയിഷ എന്ന കേന്ദ്ര...