Smiley face>
Sports
ഐ.എം.വിജയന്‍ കറുത്തമുത്ത് : സ്വരൂപവും പ്രദേശവും

ഐ.എം.വിജയന്‍ കറുത്തമുത്ത് : സ്വരൂപവും പ്രദേശവും

അരുണ്‍ എ. കേരളീയ കളി-കായിക ആഖ്യാനത്തിന്റെ വിസ്തൃതപ്രദേശങ്ങളില്‍ ദലിതരും പുറമ്പോക്കുകളും അടയാളപ്പെടുന്നത് കറുപ്പിന്റെ ചിഹ്നവ്യവസ്ഥയിലാണ്. ഫുട്ബാളിന്റെ പ്രാരംഭഘട്ടത്തില്‍തന്നെ കളിയെഴുത്തുകല്‍, റേഡിയോ-ടി. വി കമന്ററികള്‍ , ദൃശ്യസംപ്രേഷണങ്ങള്‍ എന്നിവയിലൂടെ ‘കരിമാടിക്കുട്ടന്‍ മുന്നേറുന്നു’, ‘കറുത്ത മുത്തിന്റെ തകര്‍പ്പന്‍ ഗോള്‍’, കറുപ്പിന്റെ കരുത്ത് തെളിയിച്ചവന്‍’ തുടങ്ങിയ വാങ്മയങ്ങളിലൂടെയാണ് ദലിത് താരങ്ങളുടെ മുന്നേറ്റങ്ങള്‍ പ്രത്യക്ഷീകരിക്കപ്പെട്ടിട്ടുള്ളത്. നേര്‍ക്കാഴ്ചയില്‍ ഇവ സ്വഭാവിക പ്രതികരണങ്ങളാണെന്ന് തോന്നാമെങ്കിലും സൂക്ഷ്മനിരീക്ഷണങ്ങള്‍ അവയുടെ വംശീയ അടിവേരുകള്‍ വെളിപ്പെടുത്തും. കരുമാടിക്കുട്ടന്‍/കറുത്തമുത്ത് എന്നീ പ്രയോഗങ്ങളുടെ ജ്ഞാനശാസ്ത്രപരമായ പ്രഭവം അന്വേഷിക്കുന്നവര്‍ ചെന്നെത്തുന്നത് ആഫ്രോ- അമേരിക്കന്‍ സാമൂഹിക സന്ദര്‍ഭങ്ങളിലെ...
പെലെയെ മറികടന്ന് മെസി മാജിക്

പെലെയെ മറികടന്ന് മെസി മാജിക്

ഇതിഹാസ ഫുട്ബാള്‍ താരം  പെലെയെയും മറികടന്ന് കളിക്കളത്തില്‍ പുതിയ ചരിത്രം രചിക്കുകയാണ്  സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി. ഒരു  വര്‍ഷം നേടിയ ഗോളുകളുടെ എണ്ണത്തിലാണ് മെസ്സി പെലെയെയും  പിന്നിലാക്കിയത്. ഈ വര്‍ഷം ഇതുവരെ 76 ഗോളുകളാണ് മെസ്സി എതിരാളികളുടെ വലയിലാക്കിയത്. 59 കളികളില്‍നിന്നാണ് മെസി 76 ഗോള്‍ നേടിയത്. 75 ഗോളുകളായിരുന്നു  പെലെയുടെ നേട്ടം. 85 ഗോളുകള്‍ നേടിയ ജര്‍മന്‍താരം ഗെര്‍ഡ് മുള്ളര്‍ മാത്രമാണ് ഇനി മെസ്സിക്ക് മുന്നിലുള്ളത്. റയല്‍ മയോര്‍ക്കയ്‌ക്കെതിരെ നേടിയ രണ്ടു ഗോളുകളുടെ ബലത്തിലാണ്...
എല് ക്ലാസിക്കോയിലെ രണ്ടു പോരാട്ടങ്ങള്

എല് ക്ലാസിക്കോയിലെ രണ്ടു പോരാട്ടങ്ങള്

ഷാനവാസ്. എസ് “രാഷ്ട്രീയമോ, സാമൂഹികമോ, വംശീയമോ ആയിട്ടുള്ള നിറം കലരുമ്പോഴെല്ലാം കായിക പോരാട്ടം കൂടുതല് വൈകാരികമായി തീരാറുണ്ട്. നിലനില്പ്പിന്റെ പോരാട്ടമായി തന്നെ അത് മാറുന്ന കാഴ്ച പലപ്പോഴായി നാം കണ്ടിട്ടുള്ളതുമാണ്. അതിനാല്, ഇനിയുണ്ടാകുന്ന ‘എല് ക്ലാസിക്കോ’കള് ആവേശത്തിനപ്പുറം കൂടുതല് സംഘര്ഷഭരിതമായേക്കും.” ചിരവൈരികളായ രണ്ടു ടീമുകള് കളിക്കളത്തില് ഏറ്റുമുട്ടുമ്പോള് വിശേഷിപ്പിക്കുക പോരാട്ടമെന്നും യുദ്ധമെന്നുമൊക്കെയാണ്. എന്നാല്, ബാഴ്സലോണയും റയല് മാഡ്രിഡും തമ്മില് ഏറ്റുമുട്ടുമ്പോള് അത് ‘എല് ക്ലാസിക്കോ’ ആണ്. സ്പാനിഷ് ലീഗിലും, യൂറോപ്യന് ചാമ്പ്യന്സ് ലീഗിലും ഇരു ടീമുകളും തമ്മില്...
വംശീയ അസഹിഷ്ണുതയുടെ കളിക്കളം

വംശീയ അസഹിഷ്ണുതയുടെ കളിക്കളം

    വംശീയ അധിക്ഷേപങ്ങളും ആക്രമണങ്ങളും കലാപങ്ങളും ഫുട്ബോളിന്‍റെ സൌന്ദര്യത്തെ ഇല്ലാതാക്കുമെന്ന വാദത്തിന് രണ്ടു പക്ഷമില്ല. തൊലിനിറവും ഗോത്രവും വംശവും അതിന്‍റെ വിവിധ തലങ്ങളിലൂടെ കാലത്തിനൊപ്പം സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നതായി യൂറോപ്പിന്‍റെ ചരിത്രങ്ങള്‍ നമ്മോട് വിളിച്ചുപറയുന്നുണ്ട്. വംശത്തിന്‍റെ/ഗോത്രത്തിന്‍റെ സാമ്പ്രദായിക അധികാരശ്രേണി വ്യവസ്ഥയിലൂടെയാണ് യൂറോപ്പിന്‍റെ ചരിത്രത്തിന് തുടക്കമിടുന്നത്. വെളുത്തവരെ ഉന്നതനായും കറുത്തവനെ താണവനായും നോക്കിക്കാണുക യൂറോപ്യന്മാരുടെ മന:സ്ഥിതിയാണ്. വലതുപക്ഷ തീവ്രവാദികള്‍ ഉയര്‍ന്നുവരുന്ന യൂറോപ്പിന്‍റെ സാമൂഹ്യ സാഹചര്യത്തില്‍ തന്നെയാണ് മാറ്റം വരേണ്ടത്, ഷാനവാസ്. എസ് എഴുതുന്നു ഒരു രാജ്യത്തിന്‍റെ അല്ലെങ്കില്‍ ദേശത്തിന്‍റെ വികാരങ്ങളെ...

ഡൗ സ്പോണ്‍സര്‍ഷിപ്പ്: ഒളിംപിക്സ് എത്തിക്സ് കമീഷണര്‍ രാജിവെച്ചു

ഭോപ്പാല്‍ വിഷ വാതക കൂട്ടക്കൊലക്ക് ഇരകളായവര്‍ക്ക് നഷ്ട പരിഹാരം നല്‍കാത്ത  ഡൗ കെമിക്കല്‍സ് ഒളിംപിക്സ് സ്പോണ്‍സര്‍ ചെയ്യുന്നതില്‍ പ്രതിഷേധിച്ചു 2012 ലണ്ടന്‍ ഒളിംപിക്സ് എത്തിക്സ് കമീഷണര്‍ മെരഡിത്ത് അലക്സാണ്ടര്‍ രാജിവെച്ചു. ലണ്ടനിലെ ഒളിംപിക്സ് സ്റ്റേഡിയം ആവരണം ചെയ്യുന്നതിനാണ്  ഡൗ കെമിക്കല്‍സിന്റെ  7 ദശലക്ഷം ഡോളറിന്റെ   സ്പോണ്‍സര്‍ഷിപ്പ്. 10 വര്‍ഷത്തേക്കുള്ള 100 ദശലക്ഷം ഡോളറിന്റെ   മറ്റൊരു സ്പോണ്‍സര്‍ഷിപ്പ് ഇടപാടും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുമായി ഡൗ കെമിക്കല്‍സിനുണ്ട്. ഡൗ കെമിക്കല്‍സുമായുള്ള ഇടപാടിനെ 2012 ലണ്ടന്‍ ഒളിംപിക്സ് സംഘാടക...
മെസി യുഗം

മെസി യുഗം

എസ്‌ ഷാനവാസ്‌ 2011ല്‍ ടൈം മാഗസിന്‍ പുറത്തുവിട്ട ലോകത്തെ ഏറ്റവും കൂടുതല്‍ പേരെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയില്‍ ഒരാള്‍ മെസിയായിരുന്നു. മിന്നല്‍ വേഗതയില്‍ എതിരാളികളെ കളിപ്പിച്ച് ഗോള്‍വല കുലുക്കുന്ന താരമെന്ന നിലയിലും കണിശവും കൃത്യവുമായ പാസുകളിലൂടെ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന അപകടകാരിയായ പ്ലെമേക്കറെന്ന നിലയിലുമാണ് മെസി ആരാധക ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഫുട്ബോള്‍ പ്രേമികളുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല. കളിക്കളത്തില്‍ ആരെയും കബളിപ്പിച്ചു മുന്നേറുന്ന അതേ പ്രാഗത്ഭ്യത്തോടെ 2011ലെ മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന്‍റെ അവസാന...