Smiley face>
Music
പാട്ടിന്റെ തലയാഴി: കെ. രാഘവനും കേരള സംഗീതവും

പാട്ടിന്റെ തലയാഴി: കെ. രാഘവനും കേരള സംഗീതവും

അജയ് ശേഖര്‍ ഒരേ സമയം നാടോടിയും നവീനവും നവ്യവുമാകുന്ന കീഴാളമായ കലര്‍പ്പാണ് കെ. രാഘവന്റെ കടലാഴം. അടിത്തട്ടിന്റെ ജീവതാളങ്ങളേയും മണ്ണിന്റെ ഈണങ്ങളേയും കേരള സംഗീതത്തില്‍ സര്‍ഗാത്മകമായി കുടിയിരുത്തിയ അനശ്വരനായ കീഴാള സംഗീത പ്രതിഭയായിട്ടായിരിക്കും ഭാവിയില്‍ രാഘവന്‍ മാസ്റ്റര്‍ ജീവിക്കുക, നമ്മെ കൂടുതല്‍ ജീവോന്മുഖരാക്കുക. തലായി കടപ്പുറം മൂകമാകുന്നില്ല… തലയെടുപ്പും തലമൂപ്പും കൂടിയ തലയാഴിതന്നെയാണ് തലായി… തലമൂത്ത കടലാണത്… ആദ്യത്തെ ആഴി… അതു പാട്ടിന്റെ തലയാഴിയാണ്… തലയാഴിയെന്ന തലായി പാടിക്കൊണ്ടേയിരിക്കുന്നു… മന്ദ്രമധുരമായും… പിന്നെ ഘനഗംഭീരമായും… മാനത്തെ കായലില്‍ ആ...
ജനപ്രിയ തമിഴ്‌സിനിമകള്‍ , മലയാളിത്തത്തിനെതിരെ

ജനപ്രിയ തമിഴ്‌സിനിമകള്‍ , മലയാളിത്തത്തിനെതിരെ

വിനില്‍ പോള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ മലയാളസിനിമകള്‍ക്ക് ലഭ്യമാകുന്ന ശ്രദ്ധയ്ക്കും, സ്വീകാര്യതയ്ക്കും അപ്പുറത്തുള്ള സ്വീകരണം തമിഴ് സിനിമകള്‍ക്ക് ലഭിക്കുന്നത്? ഈ സ്വീകരണത്തിനു പിന്നില്‍ ഈ സിനിമകള്‍ക്ക് ലഭിക്കുന്ന ഒരുജനതയുടെ പരക്കെയുള്ള അംഗീകാരവും, അതിന്റെ ജനകീയതയും കാണാന്‍ സാധിക്കുന്നു. ഒരാഴ്ചകൊണ്ട് കോടിക്കണക്കിനു രൂപയ്ക്കടുത്ത ലാഭം നിര്‍മ്മിക്കുന്ന ആരാധകരെ/പ്രേക്ഷകരെ നിസാരമായി കാണാതെ, അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ് ഈ ലാഭനിര്‍മ്മിതിയുടെ ഒപ്പം ഉണ്ടാക്കപ്പെടുന്നത് എന്ന നിലയില്‍ കാണേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ ഇവരാണ് ജനപ്രിയസംസ്‌ക്കാരത്തിന്റെ നിര്‍മ്മാതാക്കള്‍ എന്നതുകൊണ്ടും, ജനപ്രിയ സംസ്‌ക്കാരം എന്നത് അര്‍ത്ഥമാക്കുന്നത്...
യന്ത്രമാധുര്യം

യന്ത്രമാധുര്യം

പ്രദീപന്‍ പാമ്പിരികുന്ന് എല്ലാതരം കലര്‍പ്പുകളെയും ചലച്ചിത്ര സംഗീതം സ്വീകരിച്ചു. എല്ലാതരം മനുഷ്യരുടെയും സമൂഹമായി കേരളത്തെ ചലച്ചിത്രലോകമാണ് ആദ്യം സങ്കല്പിച്ചത്. കാരണം ആധുനിക സാസ്‌കാരിക മുതലാളിത്തത്തിന്റെ വഴി സിനിമയാണ് കേരളത്തില്‍ ആദ്യം കൊണ്ടുവന്നത്. സിനിമാ ഇന്‍ഡസ്ട്രിയാണ് കേരളത്തിലെ ആദ്യ ആധുനിക വിനോദ വ്യാവസായിക സംരംഭം. അതിലെ വലിയ ഇന്‍വെസ്റ്റുകളിലൊന്ന് യേശുദാസിന്റെ ‘സൗണ്ട് ക്യാപിറ്റല്‍ ‘ ആയിരുന്നു. നവോത്ഥാനാനന്തര മാനവികതയുടെ ശബ്ദസ്വരൂപമമായിരുന്നു യേശുദാസ് എന്ന നിരീക്ഷണം പ്രധാനമാവുന്നതും ഇക്കാരണത്താലാണ്. ജാതിമത ലിംഗേതരമായ മാനകശബ്ദമായി യേശുദാസ് രൂപപ്പെട്ടു. അതു ചരിത്രപരമായ ഒരാവശ്യകതയുടെ നിറവേറലായിരുന്നു....
നൃത്തത്തിലെ സ്ത്രീപക്ഷം എന്താണ് ? 'സംഘടിത'യുടെ നൃത്ത പതിപ്പിനെ കുറിച്ചുള്ള ചില സംശയങ്ങൾ

നൃത്തത്തിലെ സ്ത്രീപക്ഷം എന്താണ് ? ‘സംഘടിത’യുടെ നൃത്ത പതിപ്പിനെ കുറിച്ചുള്ള ചില സംശയങ്ങൾ

എ.എസ്. അജിത്കുമാര്‍  __________________________________ ‘ശാസ്ത്രീയം’ എന്ന് നിർവചിക്കപ്പെട്ടവയ്ക്ക് ഈ രീതിയിൽ ഒരേ സമയം ‘പാരമ്പര്യവും’ ‘ആധുനികതയും’ അവകാശപെടാൻ കഴിയുന്നു. ഒരു ഭാഗത്ത് നീണ്ട ഒരു ചരിത്രം ഇവ അവകാശപ്പെടുമ്പോൾ മറുഭാഗത്ത് ആധുനികത അവകാശപെടുകയും ചെയ്യുന്നു. ഈ നൃത്തങ്ങൾക്ക് ദേശീയം എന്ന പദവിയും അവകാശപ്പെടാൻ കഴിയുന്നു. മതപരവും ജാതീയവുമായ ചിഹ്നങ്ങള നിലനിര്ത്തി കൊണ്ട് തന്നെ ‘ശാസ്ത്രീയ’ നൃത്തങ്ങൾക്ക് ആധുനികവും മതേതരവുമായ പദവി അവകാശപ്പെടാൻ കഴിയുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട രാഷ്ട്രീയം. കഥകളി എന്ന നൃത്ത രൂപം ‘കേരളീയം’ ആകുന്നതു ഈ...
സംഗീതത്തിന്റെ ജാതീയമാനങ്ങള്‍

സംഗീതത്തിന്റെ ജാതീയമാനങ്ങള്‍

അജിത്‌ കുമാര്‍ എ എസ് സംവിധാനം ചെയ്ത ‘ത്രീഡി സ്റ്റീരിയോ കാസ്റ്റ് ‘ എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്കില്‍ തുടങ്ങിയതും ഇ-മെയിലില്‍ തുടര്‍ന്നതുമായ ഒരു ചര്‍ച്ചയില്‍ നിന്ന് പ്രസക്തം എന്നുതോന്നിയ ഭാഗങ്ങള്‍ കൂട്ടിത്തുന്നിയത്. ഇത് പൂര്‍ണ്ണമാവാത്ത ഒരു ചര്‍ച്ചയാണ്, മുഖ്യമായും എനിക്ക് സംഗീതത്തെക്കുറിച്ച് വലിയ അറിവില്ലാത്തതുകൊണ്ട്. ഈ വിഷയങ്ങളില്‍ കൂടുതല്‍ അറിവുള്ളവര്‍ക്ക് ഇതില്‍ ഇടപെടുകയും കമന്റ് ചെയ്യുകയും ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഈ ചര്‍ച്ച ഒരു public space-ല്‍ തുറന്നുവയ്ക്കുന്നത് നന്നാവും എന്ന് തോന്നുന്നതുകൊണ്ട്. -  തുടര്‍...
ക്രൈസ്തവ ഗാനങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം

ക്രൈസ്തവ ഗാനങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം

_________________________________________________ വിനില്‍ പോള്‍ ഭിന്നസ്വത്വബോധത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ട / നടന്നുകയറിയ ഒരു സമൂഹമാണ് ദലിത് ക്രൈസ്തവര്‍. വൈരുദ്ധ്യങ്ങളുടെ കലവറയാണ് ദലിത് ക്രൈസ്തവര്‍.. പൊതുസമൂഹം ഏല്‍പ്പിച്ച മുറിവുകളും വര്‍ണജാതീയ വേര്‍തിരിവും, മറ്റ് ക്രിസ്ത്യാനികളാല്‍ ഉള്ള പരിഹാസങ്ങളും വകവയ്ക്കാതെ അവയെ പ്രതിരോധിച്ചുകൊണ്ടാണ് ദലിതരുടെ ആത്മീയത വികാസം പ്രാപിച്ചത്. യൂറോപ്യന്‍ മിഷണറിമാരാല്‍ പ്രചരിപ്പിക്കപ്പെട്ട പ്രൊട്ടസ്റന്റ് ക്രൈസ്തവീയത ദലിതരെ പുതിയതരം സാംസ്കാരിക സ്വരൂപീകരണത്തിനു വിധേയരാക്കി. “ക്രിസ്ത്യാനികള്‍ എന്ന നിലയിലുള്ള അപമാനങ്ങളും അധിക്ഷേപങ്ങളും, ക്രിസ്തുവിനെ പിന്‍ചെല്ലുന്ന ആര്‍ക്കും വിധിക്കപ്പെട്ടതാണെന്നും ക്രിസ്തുവിന്റെ ജീവിതം തന്നെയും അത്തരം അതിക്രമങ്ങളെ...
വാദ്യകലയ്ക്കും ജാതിയുണ്ട്

വാദ്യകലയ്ക്കും ജാതിയുണ്ട്

ഇ പി കാര്‍ത്തികേയന്‍ അസുരവാദ്യമായ ചെണ്ടയില്‍ വിസ്മയം തീര്‍ക്കുന്ന അസുരജാതികള്‍ക്ക് ദേവസന്നിധിയില്‍ എന്തുകാര്യം എന്നാണ് ഉല്‍പ്പതിഷ്ണുവെന്ന് കരുതുന്നവര്‍ പോലും വിചാരിക്കുന്നത്. പുകള്‍പ്പെറ്റ തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് എന്നിവയില്‍ ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നുവെന്നത് അവിതര്‍ക്കിതമായ സംഗതിയാണ്. മലയാളത്തിന്റെ മഹത്വത്തിനു മാറ്റ് കുറയ്ക്കുന്ന വിധത്തിലുള്ള ഇത്തരം ആചാരം ഇപ്പോഴും തുടരുന്നുവെന്നതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷ്യങ്ങളില്‍ ഒരാളാണ് കലാമണ്ഡലം താമിയാശാന്‍. ചെണ്ടയിലും മദ്ദളത്തിലും തിമിലയിലും ഒരുപോലെ പ്രാവീണ്യമുള്ള താമിയാശാന് ക്ഷേത്രങ്ങളില്‍ കൊട്ടുന്നതിന് ദിവസങ്ങള്‍ നീണ്ട സമരം നടത്തേണ്ടി വന്നുവെന്നതും ചരിത്രം. ക്ഷേത്രപ്രവേശന...
കാഴ്ചയുടെ ചരിവുകള്‍: 'ത്രീഡി സ്റ്റീരിയോ കാസ്റ്റിനെ'പ്പറ്റി

കാഴ്ചയുടെ ചരിവുകള്‍: ‘ത്രീഡി സ്റ്റീരിയോ കാസ്റ്റിനെ’പ്പറ്റി

ഡോ: ഒ. കെ. സന്തോഷ് __________________________________________________________ കലയും മനുഷ്യാനുഭവങ്ങളും തമ്മിലുള്ള ബന്ധം പരിഗണിക്കപ്പെടാത്തിടത്തോളം കാലം ശുദ്ധവാദവും ദൈവികപരിവേഷങ്ങളും നിലനില്‍ക്കും. ജനാധിപത്യവല്‍ക്കരിക്കപ്പെടാത്ത ഇടങ്ങളായി ക്ളാസിക് വ്യവഹാരങ്ങള്‍ മാറുന്നതിന്റെ കാരണം, ജാതിവിനിമയങ്ങളുടെ ബലതന്ത്രങ്ങളെ മറികടക്കാന്‍ അവയ്ക്കിനിയും കഴിഞ്ഞിട്ടില്ല എന്നുള്ളതുകൊണ്ടാണ്. എല്ലാം മാറും. പക്ഷേ, കലയുടെ നിയമങ്ങള്‍ ശാശ്വതമാണ് എന്ന ശാഠ്യം ജാതിശുദ്ധിയുടെ ഉറപ്പിക്കല്‍ തന്നെയാണ്. എഴുത്തും ഇതര സാമൂഹിക ഇടപെടലും ഒരു പരിധിവരെ ഉപരി ജാതിശാഠ്യങ്ങളെ അതിജീവിച്ചതിന്റെ ആഘാതം ‘മലയാളി’ക്കിനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. തീര്‍ച്ചയായും സിനിമാറ്റിക് ഡാന്‍സും പുതു നാടന്‍പാട്ടുകളും ദലിത്/കീഴാള...
ബോബ് മാര്‍ലിയുടെ 'രാഷ്ട്രീയ വിരുദ്ധതയും' സാര്‍വ്വലൌകികമായ കഷ്ടാനുഭവങ്ങളും

ബോബ് മാര്‍ലിയുടെ ‘രാഷ്ട്രീയ വിരുദ്ധതയും’ സാര്‍വ്വലൌകികമായ കഷ്ടാനുഭവങ്ങളും

പോള്‍ ഗില്‍റോയി _________________________________________________________________________ സാംസ്കാരികമായ ഉദ്ദീപനത്തിന്റെ മായക്കാഴ്ചകളെ സാധ്യമാക്കുന്നതില്‍ സാങ്കേതികവിദ്യയുടെ ശക്തിയുടെ ഒരു പ്രധാനപ്പെട്ട ഓര്‍മ്മപ്പെടുത്തല്‍ എന്നതിനപ്പുറം പലതും അടങ്ങിയതാണ് മാര്‍ലിയുടെ ആഗോള ജനപ്രിയ സംസ്കാരത്തിലുള്ള കനത്ത സാന്നിധ്യം. അദ്ദേഹത്തിന്റെ ഔന്നത്യത്തെ മനസ്സിലാക്കണമെങ്കില്‍ നമുക്ക് ആ താരപദവിയുടെ ചട്ടക്കൂട് നിര്‍മ്മിച്ച സംസ്കാരം, രാഷ്ട്രീയം, സാങ്കേതികവിദ്യ എന്നിവയിലെ ചരിത്രസന്ധിയെ ഉള്‍ക്കൊള്ളാന്‍ കഴിയണം. എന്നാലത് അദ്ദേഹത്തിന്റെ ജനപ്രീതിക്ക് തൃപ്തികരമായ വിശദീകരണം ആവുന്നില്ല.ലോകമെമ്പാടും അദ്ദേഹത്തിനുള്ള സ്വീകാര്യതയെ കേവലം വീഡിയോ അടിസ്ഥാനപ്പെടുത്തിയുള്ള സമര്‍ത്ഥമായ പുനരുത്ഥാനമോ അദ്ദേഹത്തിന്റെ അതിനായക വ്യക്തിത്വത്തിന്റെ സ്ഥാപനമോ വഴി അദ്ദേഹത്തിന്റെ...
പോപ്പുലര്‍ കള്‍ച്ചറും പോസ്റ് മാര്‍ക്സിസവും

പോപ്പുലര്‍ കള്‍ച്ചറും പോസ്റ് മാര്‍ക്സിസവും

കെ.കെ. ബാബുരാജ് “കേരളത്തിലെ സിനിമാപ്പാട്ടിന്റെ രംഗത്തെ അതിമാനുഷിക ബിംബങ്ങളായി വാഴ്ത്തപ്പെടുന്നത് വയലാറും പി. ഭാസ്കരനും ഒ.എന്‍.വിയും ദേവരാജനും മറ്റുമായ ഫ്യൂഡല്‍ മാര്‍ക്സിസ്റുകളാണെന്നത് യാദൃശ്ചികമല്ല. നവോത്ഥാനാനന്തര കേരളത്തിലെ പോപ്പുലര്‍ കള്‍ച്ചറിന്റെ നിര്‍മ്മാതാക്കളും മൊത്തവിതരണക്കാരും ഈ ഫ്യൂഡല്‍ കവികളും സംഗീതജ്ഞരുമാണെന്ന അവകാശവാദമാണ് ‘ദേശാഭിമാനി’ ബുദ്ധിജീവികളും ഇടതുപക്ഷ അക്കാദമിക്കുകളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഭാവഗാനങ്ങളെയും ഫ്യൂഡല്‍ ആത്മലോകങ്ങളെയും കുത്തിനിറച്ച് പോപ്പുലര്‍ കള്‍ച്ചര്‍ എന്ന സങ്കല്പനത്തെ തന്നെ അട്ടിമറിക്കുകയാണ് ഇക്കൂട്ടര്‍ എന്നതാണ് വസ്തുത.” കെ കെ ബാബുരാജിന്‍റെ “കൊലവറിയും ധനുഷിന്റെ താരശരീരവും“എന്ന ലേഖനത്തോടു പ്രതികരിച്ച് എസ്‌...
കൊലവെറിയും ബോബ് മാര്‍ലിയും

കൊലവെറിയും ബോബ് മാര്‍ലിയും

  എ എസ് അജിത്കുമാര്‍  കെ കെ ബാബുരാജിന്‍റെ ലേഖനവും ഫോര്‍ട്ട്‌കൊച്ചിയില്‍ നടന്ന ബോബ് മാര്‍ലി ഫെസ്റ്റിവലില്‍ മീനാ കന്ദസ്വാമി നടത്തിയ പ്രസംഗവും ആ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളും പാട്ടിന്‍റെ രാഷ്ട്രീയത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ ചില  സാമ്യതകള്‍ പങ്കുവെക്കുന്നുണ്ട് എന്ന് തോന്നുന്നു. പ്രധാനമായും ജനപ്രിയതയോടുള്ള  സമീപനത്തിലും, പാട്ടിലെ സംഗീത ഘടനയോടുള്ള സമീപനത്തിലുമാണീ സാമ്യത. മുതലാളിത്തം, വിപണി, ജനപ്രിയത എന്നിവയെ കുറിച്ചുള്ള അങ്കലാപ്പുകള്‍ ഏതാണ്ടോരുപോലെയാണ് പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നത്. കെ കെ ബാബുരാജിന്‍റെ “കൊലവറിയും ധനുഷിന്റെ താരശരീരവും: സി. എസ്.വെങ്കിടേശ്വരനോടുള്ള വിയോജനക്കുറിപ്പുകള്‍“ എന്ന...
കൊലവറിയും ധനുഷിന്റെ താരശരീരവും: സി. എസ്.വെങ്കിടേശ്വരനോടുള്ള വിയോജനക്കുറിപ്പുകള്‍

കൊലവറിയും ധനുഷിന്റെ താരശരീരവും: സി. എസ്.വെങ്കിടേശ്വരനോടുള്ള വിയോജനക്കുറിപ്പുകള്‍

കെ.കെ.ബാബുരാജ്     ഉടല്‍ വിന്യാസത്തിലും സംഗീതം, നൃത്തം, അഭിനയം പോലുള്ള ആവിഷ്കാരങ്ങളിലും വ്യക്തമായ കീഴാള ഇടങ്ങള്‍ നിലനില്ക്കുന്നതാണ് തമിഴ് സാംസ്കാരിക ലോകം. ഇത്തരം ഇടങ്ങളെ സ്പഷ്ടമായി തന്നെ തിരോഭവിപ്പിച്ചു കൊണ്ടാണ് യന്തിരനും കൊലവറിയും പോലുള്ള കെട്ടുകാഴ്ചകള്‍ ആഗോളീകരിക്കപ്പെടുന്നത്. ഈ പ്രതിഭാസത്തെ വിശദീകരിക്കാന്‍ ഉച്ചസാങ്കേതികവിദ്യയ്ക്കും നവ മാധ്യമങ്ങള്‍ക്കും ഒപ്പം പുതുജീവന്‍ നേടിയ  തെന്നിന്ത്യന്‍ ബ്രാഹ്മണിസത്തെ പ്രശ്നവല്‍ക്കരിക്കേണ്ടതുണ്ട്. ജനപ്രിയസാഹിത്യം, ജനപ്രിയ സിനിമകള്‍, ജനപ്രിയ താരശരീരങ്ങള്‍ എന്നിവയിലൂടെ പ്രചരിക്കുന്ന അധികാര പ്രയോഗങ്ങളെയും അധിനിവേശത്തെയും പറ്റി നിശബ്ദത പാലിക്കുന്നവയാണ് മുഖ്യധാര സിനിമ/...