Smiley face>
Media
പ്ലേറ്റോയ്ക്കുള്ള മറുപടിയാണ് ഇ-റീഡര്‍

പ്ലേറ്റോയ്ക്കുള്ള മറുപടിയാണ് ഇ-റീഡര്‍

പ്ലേറ്റോയുടെ കാലത്ത് ഉന്നയിക്കപ്പെട്ട പുസ്തകത്തെക്കുറിച്ചുള്ള ആശങ്കകള്‍ പിന്നീടുള്ള മനുഷ്യപരിണാമത്തില്‍ സുരക്ഷിതമായി അതിജീവിച്ചതായാണ് ചരിത്രം പറയുന്നത്. 70 മില്യണ്‍ ടൈറ്റിലുകളെങ്കിലും ഇതിനകം ഭൂമിയില്‍ ഇറങ്ങിക്കഴിഞ്ഞതായാണ് ഏകദേശകണക്ക്. സിനിമയും ഇലക്‌ട്രോണിക് ടെക്‌സ്ച്വാലിറ്റിക്ക് പ്രാമുഖ്യം കൊടുക്കുന്ന ഇതര സങ്കേതങ്ങളും അഭിനവവും വിചിത്രവും ഉജ്ജ്വലവുമായ ഭാഷാവിനിമയങ്ങള്‍ സൃഷ്ടിച്ചിട്ടും ‘വായന’ കുതിക്കുകതന്നെയാണ്. ചട്ടയും അലേകകളും ഉള്ള പുസ്തകത്തിനുവേണ്ടി ചങ്കുപൊട്ടി വാദിക്കുമ്പോഴും ”The internet has returned us to the alphabet.”’ എന്ന് ഉംബെര്‍ത്തോ എക്കോ പോലും സമ്മതിക്കുന്നുണ്ട്. ടാബ്‌ലെറ്റുകളും ഫാബ്‌ലെറ്റുകളും വ്യാപകമായതോടെ തീര്‍ത്തും...
മാധ്യമവിമര്‍ശനത്തിലെ നൈതിക സംഘര്‍ഷങ്ങള്‍

മാധ്യമവിമര്‍ശനത്തിലെ നൈതിക സംഘര്‍ഷങ്ങള്‍

‘ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും’ എന്ന ആദ്യലേഖനം തന്നെ സമീപകാല കേരള മാധ്യമ പ്രവര്‍ത്തനത്തിലെ ചില പ്രവണതകളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതാണ്. മാധ്യമങ്ങളിലെ ഇടതുപക്ഷ പ്രതിനിധാനത്തെ സി.പി.ഐ.എം. നോക്കിക്കാണുന്നതില്‍ നിന്ന് വ്യത്യസ്തമായും നിശിതമായ വിവേചനബുദ്ധിയോടെയും സമീപിക്കുന്ന ലേഖനമാണിത്. സി.പി.ഐ. എമ്മിന്റെ പക്ഷത്തുനിന്ന് നോക്കുമ്പോഴുള്ള മാധ്യമഭീതിയെയല്ല കമല്‍റാം പിന്താങ്ങുന്നത്. എന്നാല്‍ സി.പി.ഐ.എം വിമര്‍ശനത്തെ ഒരുതരം വയറ്റുപ്പിഴപ്പ് പോലെ കൊണ്ടുനടക്കുന്ന വലതുപക്ഷ മാധ്യമശീലത്തെ, അതിന്റെ പ്രത്യാഘാതങ്ങളെ വിലയിരുത്തുകയാണ് ചെയ്യുന്നത്. ഒരു സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തനം എങ്ങനെ കേവലം ക്ഷുദ്രമായ ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകളുടെ...
മലയാളി ഹൗസും ജാതിചിന്തയും

മലയാളി ഹൗസും ജാതിചിന്തയും

ഡോ. പി കെ യാസിര്‍ അറഫാത്ത്  ഹിന്ദു(ത്വ)പൂജാരിയും (രാഹുല്‍ ഈശ്വര്‍) വടക്കന്‍ വേരുകളുള്ള രാജ്പുത്ത്/ക്ഷത്രിയശരീരവും (തിങ്കള്‍ബാല്‍ ) ഫ്യൂഡല്‍/തറവാട് പരിസരങ്ങളിലെ അക്ഷരസാന്നിധ്യമായ മേനോനും (സന്ദീപ് മേനോന്‍) പൊതു സാംസ്‌കാരികശരീരത്തിന് സംരക്ഷകരായുള്ള കുറുപ്പ്/നമ്പ്യാര്‍ പടയാളികളും (നീനാ കുറുപ്പ്, സ്‌നേഹ നമ്പ്യാര്‍ ) തൊഴിയും പഴിയും തെറിയും താങ്ങാനുള്ള അടിയാളശരീരങ്ങളും (സന്തോഷ് പണ്ഡിറ്റ്) ചിരിപ്പിക്കുന്ന ‘വിഡ്ഢിവേഷങ്ങളും’ (നാരായണന്‍ കുട്ടിയും) എഡ്ഗാര്‍ തെസ്ട്ടനും ലോഗനും വിശേഷിപ്പിച്ച ഒരു റിയല്‍ നായര്‍ തറവാടിന്റെ ഭാഗമാണ്. മലയാള സാഹിത്യ ചലച്ചിത്രമാധ്യമങ്ങള്‍ പണിത ‘ഈഴവ/തിയ്യ’ വാര്‍പ്പുകളുടെ...
''ഫ്രീ പ്രസ്സ് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും സ്വതന്ത്രമായ പരീക്ഷണം'' വിനോദ് കെ. ജോസ്

”ഫ്രീ പ്രസ്സ് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും സ്വതന്ത്രമായ പരീക്ഷണം” വിനോദ് കെ. ജോസ്

സംഭാഷണം:-മുഹമ്മദ് അഫ്‌സല്‍ പി. ജാവേദ്- വിനോദ് കെ. ജോസ്  കാരവന്‍മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ ഡോക്ടര്‍ വിനോദ് കെ. ജോസിനെ നരേറ്റീവ് ജേണലിസത്തിന്റെ ഇന്ത്യയിലെ pioneer എന്ന് വിളിക്കാവുന്നതാണ്. വയനാട്ടില്‍ ജനിച്ച വിനോദ്, 2001 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ക്രൈം റിപ്പോര്‍ട്ടറായാണ് ദേശീയ തലത്തിലുള്ള തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ‘പസിഫിക്ക ‘ റേഡിയോയുടെ ഇന്ത്യന്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തു. അതിനോടൊപ്പം തന്നെ ഏതാനും സുഹൃത്തുക്കളോടൊത്ത് ഡല്‍ഹിയില്‍ നിന്നു’ഫ്രീ പ്രസ്സ് എന്ന വളരെയധികം ചര്‍ച്ച ചെയ്യപ്പോട്ട മലയാളം ലോങ്ങ്...
വിവരക്കേടിനുള്ള ജനപ്രിയതയും 'പ്രതിസംസ്കാര'സാദ്ധ്യതകളും

വിവരക്കേടിനുള്ള ജനപ്രിയതയും ‘പ്രതിസംസ്കാര’സാദ്ധ്യതകളും

സുദീപ് കെ എസ് . _______________________________ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ രീതികൾ പല തരത്തിലുള്ള വെറുപ്പുകളും വംശീയതകളും വമിയ്ക്കുന്ന വിഷകേന്ദ്രങ്ങളായി വർത്തിക്കുന്നു. പലപ്പോഴും മാദ്ധ്യമങ്ങൾ പ്രധാന പങ്കുവഹിക്കുക്കുന്ന വംശീയതയുടെ ചരിത്രം ഇന്ത്യയുടേത് മാത്രമല്ല. യൂറോപ്പിലെയും അമേരിക്കയിലെയും ആദ്യകാല സാഹിത്യത്തിലും പത്രങ്ങളിലും സിനിമയിലുമെല്ലാം അത് സാധാരണമായിരുന്നു. നിയമങ്ങൾ ഇന്ത്യയിലെക്കാൾ കൂടുതൽ കർക്കശമായത് കാരണം ഇപ്പോൾ അത് ഒരൽപ്പം മയപ്പെട്ട രൂപത്തിലാണ് പ്രകടമാവുന്നത് എന്നുമാത്രം. അതേസമയം, ഇത്തരം വംശീയ വിവേചനങ്ങളും മുൻവിധികളും സമൂഹത്തിൽ ഉണ്ടാക്കുന്നതിനെക്കാളേറെ സമൂത്തിൽ നിലനിൽക്കുന്ന വിവേചനങ്ങളെയും വെറുപ്പുകളെയും പ്രതിഫലിപ്പിക്കുകയാണ്‌...
മലയാളി ഹൌസിലേക്ക് ഒളിഞ്ഞു നോക്കുമ്പോൾ

മലയാളി ഹൌസിലേക്ക് ഒളിഞ്ഞു നോക്കുമ്പോൾ

അജിത്‌ കുമാര്‍ എ എസ് . ഈ റിയാലിറ്റി ഷോ സംപ്രേക്ഷേപണം ചെയ്യുന്ന സൂര്യാ ടീ വി തന്നെയാണ് പരിപാടിയെ എന്ന പോലെ അതിനെ കുറിച്ചുള്ള ഗോസിപ്പുകളും പ്രോത്സാഹിപ്പിക്കുന്നത് എന്നത് പരിപാടിയുടെ യൂറ്റ്യൂബ് വീഡിയോകൾ കണ്ടാല്‍ അറിയാം. ‘മലയാളി ഹൗസിന്റെ’ ഔദ്യോഗിക സൈറ്റിൽ ‘ഗോസ്സിപ്സ്’ എന്ന ഒരു സെക്ഷനും ഉണ്ട്. അപ്പോൾ പരിപാടിയോടെ വിവാദങ്ങളും സാംസ്കാരിക ആശങ്കകളുമാണു സൂര്യാ ടീവി വില്ക്കുന്നത്. റിയാലിറ്റി ഷോകളിലെ “യാഥാർത്ഥ്യം” mediated ആയ യാഥാർത്ഥ്യമാണ് എന്ന് മനസിലാക്കേണ്ടതുണ്ട്. തിരക്കഥക്ക് അകത്തും പുറത്തുമുള്ള...
മലയാളികളോടാണോ സദാചാര പരീക്ഷണം?

മലയാളികളോടാണോ സദാചാര പരീക്ഷണം?

ശോഭന   ” മലയാളി ഹൌസ് എന്ന കൂതറ പ്രോഗ്രാമിലേക്ക് ഒരു എത്തിനോട്ടം” മലയാളികളുടെ സദാചാര ബോധത്തെ പരീക്ഷണത്തിന്റെ തീച്ചൂളയിലിട്ടു പൊരി ക്കുകയാണ് മലയാളി ഹൌസ് എന്ന റിയാലിറ്റി ഷോ.ഏറ്റവും അവസാനമായി നമ്മുടെ സാംസ്‌കാരിക മന്ത്രിയാണ് വളരെ ക്ഷോഭിച്ചു കൊണ്ട് ഈ പരിപടിക്കെതിരെ പ്രതികരിച്ചത്. ഈ പ്രോഗ്രാം അതിന്റെ അവസാനമെത്തി നില്ക്കുന്ന ഈ ഘട്ടത്തിലെങ്കിലും ഇതിനെ ഒന്ന് വിലയിരുതെണ്ടേ?   ആരുടെയൊക്കെ രക്തമാണ് ഇതിനു വേണ്ടി തിളക്കുന്നത്‌? പ്രധാനമായും നമ്മുടെ മഹത്തായ ,ഉറച്ച സദാചാരത്തെ സംരക്ഷിക്കാനായി രാപകല്...
മഞ്ചൂപ്രവേശം ആട്ടക്കഥ: മാധ്യമങ്ങളുടെ ഉള്‍പ്പുളകവും വരേണ്യ നിര്‍വൃതിയും

മഞ്ചൂപ്രവേശം ആട്ടക്കഥ: മാധ്യമങ്ങളുടെ ഉള്‍പ്പുളകവും വരേണ്യ നിര്‍വൃതിയും

അജയ് ശേഖര്‍ _______________________________ സിനിമ തന്നെ പുരുഷ സംവിധാകന്റെ കലയാണെന്ന പഴകിയ സ്ഥാപിത പ്രമാണങ്ങളുമായി വരുന്ന കരനാഥന്‍മാരും പ്രമാണികളുമായ കുലീനനായകന്മാരും ഇപ്പോഴും ബഹുജനങ്ങളുടെ ചിലവില്‍ തിന്നു കൊഴുക്കുകയാണ്, വര്‍ണവെറിയും ദമിത സവര്‍ണതയും മുറ്റിയ കുലീനാഖ്യാനങ്ങളുമായി സമൂഹമനസ്സിനേയും ശരീരത്തേയും മലീമസമാക്കുകയാണ്. സവര്‍ണ നായികാനായകന്മാരോടുള്ള അതിരറ്റ അഭിനിവേശങ്ങളും വാഴ്ത്തുപാട്ടുകളും സവര്‍ണേതരരായ കലാപ്രവര്‍ത്തകരോടുള്ള പകയും അവര്‍ണര്‍ക്കെതിരായ ദുരാരോപണ വ്യവഹാരങ്ങളും വെളിപ്പെടുത്തുന്നത് രാഷ്ട്രീയാധികാരവും പൊതുസേവനരംഗവും അക്കാദമികളും മാധ്യമങ്ങളും സ്വകാര്യമേഖലയും പോലെ സംസ്‌കാര വ്യവസായത്തിലും വര്‍ണവെറിയും ബ്രാഹ്മണിക മൂല്യവ്യവസ്ഥയും കൊടികുത്തി വാഴുകയാണെന്നാണ്. ________________________________ ഒന്നാം...
ഫോസില്‍ ജേണലിസ്റാവാന്‍ വിസമ്മതിച്ച ജയചന്ദ്രന്‍

ഫോസില്‍ ജേണലിസ്റാവാന്‍ വിസമ്മതിച്ച ജയചന്ദ്രന്‍

_______________________________________________ കെ.കെ. സുരേന്ദ്രന്‍ _______________________________________________ “ഹായ് സായ്നാഥെ” ന്നൊക്കെ കുട്ടികള്‍ അത്ഭുതം കുറുമ്പോള്‍ വളരെ മുമ്പൊരാള്‍ വയനാട്ടിലും വടകരയിലും തെക്കന്‍ തിരുവതാംകൂറിലുമൊക്കെ നടന്ന് ദാരിദ്യ്രത്തിന്റെയും മഹാദുഖങ്ങളുടെയുമൊക്കെ  ഗ്രാമീണജീവിതചിത്രങ്ങള്‍ അച്ചടിയിലൂടെയും ദൃശ്യങ്ങളിലൂടെയുമൊക്കെ കോറിയിട്ടിരുന്നെന്ന് നാമവര്‍ക്ക് പറഞ്ഞുകൊടുക്കണം. ജയചന്ദ്രന്‍ ഏഷ്യനെറ്റില്‍ ചെയ്ത എപ്പിസോഡുകള്‍ ഇന്നായിരുന്നെങ്കില്‍ കിട്ടുമായിരുന്ന പകിട്ടും പത്രാസുമേറ്റ് ഫോസിലായി, ഇപ്പോഴത്തെ ചില മുന്‍കാല തീവ്രവാദി എഡിറ്റര്‍മാരെപ്പോലെ, പിന്‍തിരിപ്പത്വത്തിന്റെ മൂര്‍ത്തീമദ്ഭാവമാവാതെ മരണം പുകിയെന്നതൊരു അപൂര്‍വ ഭാഗ്യം തന്നെയാണ്. ________________________________________________ വയനാട്ടില്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം തുടങ്ങുന്നത് ജയചന്ദ്രനിലൂടെയാണെന്ന് പറയാം. വയനാട്ടില്‍ അന്ന്...
ജസിന്താ, നീ മരിച്ചാലെന്ത്? ഞങ്ങള്‍ക്ക് റേറ്റിംഗ് കൂടണം

ജസിന്താ, നീ മരിച്ചാലെന്ത്? ഞങ്ങള്‍ക്ക് റേറ്റിംഗ് കൂടണം

ബഷീര്‍ വള്ളിക്കുന്ന് റേറ്റിംഗ് കൂട്ടുന്നതിനു മാധ്യമങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ അവകാശമുണ്ട്‌?. ജസിന്ത സല്‍ദാനയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വരുന്ന ഒരു വലിയ ചോദ്യമിതാണ്. കര്‍ണാടക ഉഡുപ്പി  സ്വദേശിനിയായ ജസിന്തയുടെ മരണത്തെക്കുറിച്ച വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. പക്ഷെ അവരുടെ മരണത്തിലേക്ക് നയിച്ച മാധ്യമ നാടകം സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. തങ്ങളുടെ രീതികള്‍ കൂടി ചോദ്യം ചെയ്യപ്പെടുമോ എന്ന് ഭയന്നാണോ എന്നറിയില്ല കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിക്കാതെ പോയ ഒരു വാര്‍ത്തയാണിത്. എന്നാല്‍ വിദേശ മാധ്യമങ്ങളില്‍ ചൂട് പിടിച്ച വിവാദങ്ങള്‍ ഈ...
"യൂ പീപ്പിള്‍ ആര്‍ മേക്കിംഗ് സോ മച്ച് ട്രബിള്‍''*

“യൂ പീപ്പിള്‍ ആര്‍ മേക്കിംഗ് സോ മച്ച് ട്രബിള്‍”*

നുഐമാന്‍ 1992 ഡിസംബര്‍ ആറിനോ അതിനു ശേഷം എന്‍ എസ് മാധവന്‍ തിരുത്ത് എന്ന കഥ എഴുതുമ്പോഴോ ഏറ്റവും കുറഞ്ഞത് കേരളത്തിലെങ്കിലും ന്യൂസ് റൂമില്‍ ഒരു സുഹ്റ ഉണ്ടായിരുന്നില്ല. മാധവന്‍ തന്റെ കഥയുടെ പശ്ചാത്തലമായി അവതരിപ്പിക്കുന്ന, ഏതെങ്കിലും ഉത്തരേന്ത്യന്‍ പത്രത്തിലും ഒന്നാം പേജിലെ മുഖ്യവാര്‍ത്തക്ക് തലക്കെട്ടിടാന്‍ മാത്രം സ്വാധീനമുള്ള ഒരു സുഹറ ഉണ്ടായിരുന്നില്ല എന്നു തന്നെ വേണം അനുമാനിക്കാന്‍. പത്രമാധ്യമങ്ങളിലെ, പ്രത്യേകിച്ചും നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന എഡിറ്റോറിയല്‍ തസ്തികകളിലെ മുസ്ലിം, ദളിത്, സ്ത്രീ പ്രാതിനിധ്യങ്ങളെക്കുറിച്ച് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍...
ഈ അറസ്റ്റ് ക്രിമിനല്‍ നടപടി: മാര്‍ക്കണ്ഡേയ കട്ജു

ഈ അറസ്റ്റ് ക്രിമിനല്‍ നടപടി: മാര്‍ക്കണ്ഡേയ കട്ജു

ശിവസേന മേധാവി  ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് നടന്ന മുംബൈ ബന്ദിനെതിരെ ഫേസ്ബുക്കില്‍ പ്രതിഷേധിച്ച പെണ്‍കുട്ടിയെ അറസ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ അടിയന്തിരമായി സസ്പെന്‍ഷന്‍, അറസ്റ്, കുറ്റപത്രം, പ്രോസിക്യൂഷന്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസ്  കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു മഹാരാഷ്ട്രാ മുഖ്യമന്ത്രിക്കയച്ച കത്ത്. To, മുഖ്യമന്ത്രി, മഹാരാഷ്ട്ര പ്രിയ മുഖ്യമന്ത്രി, ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് നടന്ന മുംബൈ ബന്ദിനെതിരെ ഫേസ്ബുക്കില്‍ പ്രതിഷേധിച്ച പെണ്‍കുട്ടിയെ അറസ്റ് ചെയ്തുവെന്ന് ആരോപിച്ച് എനിക്ക് ലഭിച്ച ഇ മെയില്‍ ഞാന്‍...