Smiley face>
Cinema
യാത്രയുടെ പാഠങ്ങള്‍

യാത്രയുടെ പാഠങ്ങള്‍

സഹജീവികള്‍ക്കു ന്യായവും നീതിയും പരിഗണനകളുമൊക്കെ നിഷേധിക്കാന്‍ നാം മുന്‍കൂട്ടി നിശ്ചയിച്ച ചില ഭാവനകളും പരികല്‍പ്പനകളുമൊക്കെ പലപ്പോഴും കാരണമാവാറുണ്ട്. ‘ക്രിമിനല്‍’, ‘കറുത്തവന്‍’, ‘വൃത്തിയില്ലാത്തവന്‍’ തുടങ്ങിയ വിശേഷണങ്ങളിലൂടെ വലിയൊരു വിഭാഗവുമായുള്ള ചര്‍ച്ചകളെ തടഞ്ഞുനിര്‍ത്തുകയാണ് നമ്മുടെ പൊതുബോധം. അന്യന്റെ കൈയില്‍നിന്നു ‘ഭക്ഷണം വാങ്ങി കഴിക്കുന്നതും അവനുമായി സഹവസിക്കുന്നതും മഹാപാതകമായി കാണുകയും അരുതെന്നു കുട്ടികളോടു വിലക്കുകയും ചെയ്യുന്ന കപടബോധത്തെ തോല്‍പ്പിക്കുന്നിടത്താണ് ‘ഹൈവേ’വിജയിക്കുന്നത്. വിവാഹത്തിനു നാലു ദിവസം മുമ്പ് കാമുകനോടൊത്ത് ഹൈവേയുടെ രാത്രികാല സൗന്ദര്യം ആസ്വദിക്കാന്‍ പുറപ്പെടുന്നു വീരാ ത്രിപാഠിയെന്ന കോടീശ്വരപുത്രി. അപ്രതീക്ഷിതമായി അവരുടെ...
പ്ലേറ്റോയ്ക്കുള്ള മറുപടിയാണ് ഇ-റീഡര്‍

പ്ലേറ്റോയ്ക്കുള്ള മറുപടിയാണ് ഇ-റീഡര്‍

പ്ലേറ്റോയുടെ കാലത്ത് ഉന്നയിക്കപ്പെട്ട പുസ്തകത്തെക്കുറിച്ചുള്ള ആശങ്കകള്‍ പിന്നീടുള്ള മനുഷ്യപരിണാമത്തില്‍ സുരക്ഷിതമായി അതിജീവിച്ചതായാണ് ചരിത്രം പറയുന്നത്. 70 മില്യണ്‍ ടൈറ്റിലുകളെങ്കിലും ഇതിനകം ഭൂമിയില്‍ ഇറങ്ങിക്കഴിഞ്ഞതായാണ് ഏകദേശകണക്ക്. സിനിമയും ഇലക്‌ട്രോണിക് ടെക്‌സ്ച്വാലിറ്റിക്ക് പ്രാമുഖ്യം കൊടുക്കുന്ന ഇതര സങ്കേതങ്ങളും അഭിനവവും വിചിത്രവും ഉജ്ജ്വലവുമായ ഭാഷാവിനിമയങ്ങള്‍ സൃഷ്ടിച്ചിട്ടും ‘വായന’ കുതിക്കുകതന്നെയാണ്. ചട്ടയും അലേകകളും ഉള്ള പുസ്തകത്തിനുവേണ്ടി ചങ്കുപൊട്ടി വാദിക്കുമ്പോഴും ”The internet has returned us to the alphabet.”’ എന്ന് ഉംബെര്‍ത്തോ എക്കോ പോലും സമ്മതിക്കുന്നുണ്ട്. ടാബ്‌ലെറ്റുകളും ഫാബ്‌ലെറ്റുകളും വ്യാപകമായതോടെ തീര്‍ത്തും...
പ്രണയായനങ്ങളുടെ ഇരണ്ടാം ഉലകം

പ്രണയായനങ്ങളുടെ ഇരണ്ടാം ഉലകം

ജനിമൃതികളിലൂടെ പ്രണയാനുഗാമിയാവു മനുഷ്യനെയും അതിഭാവനാത്മകമായൊരു നിര്‍മ്മിത ലോകത്തെയും തഥ്യാമിഥ്യകളുടെ പ്രതീതിപരതയില്‍ ആവിഷ്‌കരിച്ച ഇരണ്ടാം ഉലകം സാങ്കേതിക ഫാന്റസിയില്‍ ഒരു പുത്തന്‍ ഇന്ത്യന്‍ സിനിമാനുഭവം തെയാണ്. ദുര്‍ഗ്രാഹ്യമായ കഥാഖ്യാനം ഈ സിനിമയുടെ രസാനുഭവത്തെ സാരമായി ബാധിക്കുന്നുണ്ടെ സംശയം ഇവിടെ പ്രകടിപ്പിക്കാതിരിക്കുന്നില്ല. എിന്നിരിക്കിലും ദ്വിലോകസഞ്ചാരം, ആ പെണ്‍ ലിംഗപദവി, മാതൃദൈവം തുടങ്ങിയ സൗന്ദര്യാതമകവും സാമൂഹികവുമായ വിവക്ഷകള്‍ ഇരണ്ടാം ഉലകത്തിലെ ഭാവനാതീതയാഥാര്‍ത്ഥ്യങ്ങളാണ്. ___________ രതീഷ്‌ ശങ്കരൻ ___________ ജീവിതബാഹ്യമായ പ്രത്യയശാസ്ത്രാനുഭവങ്ങളിലും, വരേണ്യാനുഭാവങ്ങളിലും സിനിമയുടെ ലാവണ്യ വ്യാവസായികത നൈരന്തര്യം സൃഷ്ടിക്കുമ്പോള്‍ ‘ദേശി’യായ പ്രതിരോധ ശമങ്ങള്‍ ഉണ്ടാകാറുണ്ട്....
അഗമ്യഗമനമെന്ന 'ചീത്ത വ്യാകരണ'വും ഹിംസയുടെ പൊരുളും

അഗമ്യഗമനമെന്ന ‘ചീത്ത വ്യാകരണ’വും ഹിംസയുടെ പൊരുളും

ഹിംസയുടെ ചിത്രീകരണത്തില്‍ കാണിച്ച വ്യത്യസ്തത മൂലം വളരെയധികം ശ്രദ്ധിക്കപ്പെട്ട പടമാണ് ‘ചിന്താമണി കൊലക്കേസ്’. 2006-ല്‍ റിലീസ് ചെയ്ത ഈ പടം ബോക്‌സോഫീസില്‍ വലിയ ഹിറ്റായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സ്റ്റിയുടെ കീഴിലുള്ള ‘സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനി’ല്‍ ദരിദ്രയായ ഒരു പിന്നാക്കസമുദായ പെണ്‍കുട്ടി റാഗിംങ്ങിന്റെ ഭാഗമായി ബലാത്സംഗത്തിന് വിധേയയായി. ഈ സംഭവത്തില്‍നിന്നും പിന്നാക്കക്കാരിയെ മാറ്റുകയും തല്‍സ്ഥാലത്ത് ചിന്താമണി വാര്യര്‍ എന്ന സവര്‍ണ പെണ്‍കുട്ടിയെ പകരംവെച്ചുമാണ് എ.കെ.സാജന്‍ തിരക്കഥയെഴുതിയിട്ടുള്ളത്. ഡോണ്‍ മാക്‌സ് എഡിറ്റിംഗും ഷാജി കൈലാസ് സംവിധാനവും ചെയ്ത ഈ സിനിമയെ...
ആണത്തങ്ങളെക്കുറിച്ച്

ആണത്തങ്ങളെക്കുറിച്ച്

ആണെന്നും പെണ്ണെന്നുമുള്ള വ്യത്യാസങ്ങള്‍, ‘ഉത്തമ’ സ്ഥാനത്തുനില്ക്കുന്ന ചില വര്‍ഗ്ഗങ്ങള്‍, ജാതികള്‍, മതങ്ങള്‍, ലൈംഗികതകള്‍ എന്നിവയുണ്ടാക്കുന്ന ഉച്ചനീചത്വങ്ങള്‍ എന്നിങ്ങനെ പലതരം മേല്‍ക്കോയ്മകളുടേതാണ് ഈ ലോകം. എന്നാല്‍ ‘മെന്‍സ് സ്റ്റഡീസ്’ എന്ന പേരില്‍ ആദ്യമായി ആണത്തങ്ങളെ പഠിപ്പിച്ചുതുടങ്ങിയ വെള്ളക്കാരായ ആണുങ്ങള്‍ ആണ്‍കോയ്മയ്ക്കപ്പുറം മറ്റൊരു അധികാരസ്ഥാനത്തെയും അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.1 ലിംഗബോധത്തിന്റെ ഘടനകള്‍മാത്രം കാണാന്‍ തയ്യാറായ ഈ പഠനങ്ങള്‍ വെളുത്ത ആണുങ്ങളുടെ ആണത്തത്തെ വിവരിച്ചുകൊണ്ട് എല്ലാ ആണുങ്ങള്‍ക്കും വേണ്ടിയെന്നോണം സംസാരിച്ചു-വെളുത്ത/സവര്‍ണ്ണ പെണ്‍വാദങ്ങള്‍ ചെയ്തിരുന്നത്/ ചെയ്യുന്നത് പോലെതന്നെ. താമസിയാതെ ഈ സംരംഭം അദൃശ്യമാക്കിയ ‘അപര’...
ദൃശ്യവും എണ്‍പതുകളിലെ മോഹന്‍ലാലിന്റെ വരവും

ദൃശ്യവും എണ്‍പതുകളിലെ മോഹന്‍ലാലിന്റെ വരവും

കറുത്തവരെയും ദളിതരെയും അപരപക്ഷത്തുവെച്ചു അവരെ കുറ്റവാളികള്‍ ആക്കി; ഇത്തരം ഒരു കണ്‍സ്ട്രക്ഷന്‍ ജിത്തു ജോസഫ് എന്ന സംവിധായകന്‍ ചെയ്യുന്നത് ആദ്യമായിട്ടല്ല. മെമ്മറീസ് എന്ന അദ്ദേഹത്തിന്റെ മറ്റൊരു സിനിമയില്‍ ഇത് അദ്ദേഹം ചെയ്തുതെളിയിച്ചതുമാണ്. ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രം ഇതുപോലെ നായര്‍ , സിറിയന്‍ ക്രിസ്ത്യന്‍ സ്വത്വങ്ങളില്‍ നിന്ന് വേറിട്ട ഒരു കറുത്ത അല്ലെങ്കില്‍ ദളിത് ശരീരവും വ്യക്തിത്വവുമാണ്. അയാളെ അപരവത്കരിച്ചു കുറ്റവാളിയാക്കി ഭ്രമാത്മാകമായ ഒരു അന്തരീക്ഷത്തിലൂടെ ആണ് ആ സിനിമ സഞ്ചരിക്കുന്നത്. കേരളത്തിന്റെ പൊതു നായര്‍ /ബ്രാഹ്മനിക...
പെയ്തുതീരാത്ത ഫെസ്റ്റിവല്‍ മരം

പെയ്തുതീരാത്ത ഫെസ്റ്റിവല്‍ മരം

അറുപതു രാജ്യങ്ങളില്‍ നിന്നായി ഇരുനൂറു സിനിമകളാണ് കേരളത്തിന്‍റെ പതിനെട്ടാമത് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലി,ല്‍ എട്ട് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കപ്പെട്ടത്‌. ഇതില്‍ ഒരാള്‍ക്ക്‌ കാണാ,ന്‍ കഴിയുന്ന പരമാവധി സിനിമകളുടെ എണ്ണം മുപ്പത്തിയാറാണ്. ഏഴു ദിവസംകൊണ്ട് ഞാന്‍ മുപ്പതോളം സിനിമകള്‍കണ്ടു. ഫിലിം ഫെസ്റ്റിവലില്‍ പത്തിലധികം വര്‍ഷങ്ങളായി തുടര്‍ച്ചയായി പങ്കെടുക്കുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയധികം സിനിമകള്‍ കാണുന്നത് അപൂര്‍വമാണ്. മനസും ചിന്തയും ഭാവനയുമെല്ലാം വിവിധ രാജ്യങ്ങളിലുടെയും അവിടുത്തെ ദൃശ്യങ്ങളിലുടെയും അഭിനേതാക്കളുടെ മുഖഭാവങ്ങളിലുടെയും സംസാരരീതികളിലൂടെയും ഇതുവരെ സഞ്ചരിച്ചു തീര്‍ന്നിട്ടില്ല. ഫെസ്റ്റിവല്‍ തീര്‍ന്നെങ്കിലും ഫെസ്റ്റിവ,ല്‍ മരം പെയ്തുതീരുന്നില്ല...
കറുത്ത ശീലയിലെ മേളത്തിളക്കങ്ങള്‍

കറുത്ത ശീലയിലെ മേളത്തിളക്കങ്ങള്‍

ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്നവയാണോ തങ്ങളുടെ സൃഷ്ടികളെന്ന ജിജ്ഞാസയോടെ സ്വന്തം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രവേദിയില്‍ കാത്തുനിന്ന വിദേശ സംവിധായകരെ കണ്ടപ്പോള്‍ ഈ കഥയാണു മനസ്സിലേക്കു വന്നത്. ചലച്ചിത്രമേളയോട് അയിത്തം കല്‍പ്പിച്ചു മാറിനില്‍ക്കുന്ന ന്യൂജനറേഷന്‍ സിനിമാപ്രവര്‍ത്തകരെയും സൂപ്പര്‍താരങ്ങളെയും ഇത് ഓര്‍മിപ്പിച്ചു. ലോകം വിരല്‍ത്തുമ്പിലെത്തുന്ന ഇക്കാലത്ത് ചലച്ചിത്രമേളകള്‍ക്ക് എന്തു പ്രസക്തിയെന്ന ചോദ്യവുമായാണ് ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തുടക്കമായത്. 1995ല്‍ കേരളത്തിലേക്കു വന്ന ഈ സാംസ്‌കാരികോല്‍സവം എല്ലാ വര്‍ഷത്തെയും പോലെ ഇപ്രവാശ്യവും ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. നിരന്തരം ചൂണ്ടിക്കാണിക്കാറുള്ള...
സിനിമയുടെ അട്ടിമറികളും ചതുപ്പുകളും 2013ലെ കേരള രാജ്യാന്തര മേളയില്‍

സിനിമയുടെ അട്ടിമറികളും ചതുപ്പുകളും 2013ലെ കേരള രാജ്യാന്തര മേളയില്‍

പന്നിവേട്ടയും ലിംഗവേട്ടയും കുരങ്ങുപട്ടടകളും: സിനിമയുടെ അട്ടിമറികളും ചതുപ്പുകളും 2013ലെ കേരള രാജ്യാന്തര മേളയില്‍ ________________________________________________ 2013ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയെക്കുറിച് അജയ് ശേഖര്‍ വിലയിരുത്തുന്നു _______________________________________ അജയ് ശേഖര്‍ മനുഷ്യരെ പന്നികളാക്കുകയും ആ പന്നിയെ തല്ലിക്കൊല്ലുകയും ചെയ്യുന്ന കാടത്തമാണ് ഇന്ത്യയിലെ വര്‍ണധര്‍മം എന്ന സനാതന ഹിന്ദുത്വം. തെന്നിന്ത്യന്‍ ജനതയെ ആകെ കുരങ്ങുകളും രാക്ഷസരുമാക്കിയ ബ്രാഹ്മണിക ഹിന്ദുവ്യവഹാരത്തിന് രാമായണാദി സംസ്‌കൃത ഇതിഹാസങ്ങള്‍ തന്നെയാണ് മുഖ്യതെളിവെന്ന് ഭാഷയില്‍ നിന്നും ചരിത്രത്തിലേക്കു കടന്നുകയറിയ ഇളങ്കുളം കുഞ്ഞന്‍ പിള്ള ഏതാണ്ട് അരനൂറ്റാണ്ടിനു മുമ്പുതന്നെ എഴുതിയിട്ടുണ്ട്....
നമുക്ക് രക്ഷപെടേണ്ട നരകഭാവനകള്‍

നമുക്ക് രക്ഷപെടേണ്ട നരകഭാവനകള്‍

മുഹമ്മദ് ഷാ. എസ് സ്ഥലത്തിന് മലയാളിയുടെ സിനിമാഭാവനയില്‍ കൃത്യമായ ചിലനിര്‍ണ്ണയനങ്ങളുണ്ട്.  അത് നിഷ്കളങ്കമായി രൂപപ്പെട്ടതുമല്ല. മലപ്പുറത്തെക്കുറിച്ച് നിലവിലുള്ള ധാരണകള്‍ ഉദാഹരണമാണ്. പോത്തിറച്ചിയില്‍ ഉണ്ടുറങ്ങുന്ന അപകടകാരികളായ സംസ്കാര വിരുദ്ധര്‍ എന്നത് മലപ്പുറത്തെക്കുറിച്ചുള്ള കേരളത്തിന്റെ സ്ഥായീഭാവമാണ്. തിരുവനന്തപുരത്തെ ബീമാപള്ളി എന്ന പ്രദേശത്തെ പൊതു സമൂഹം കാണുന്നതും സമാനമായി തന്നെ ചില അധികാര പരിപ്രേക്ഷ്യങ്ങളിലൂടെയാണ്. ‘പ്രാകൃതരായ കുറേ മനുഷ്യര്‍ ജീവിക്കുന്ന സ്ഥലം’ ആണ് ബീമാപള്ളി. കേരളത്തിലെ പൊതുസാമൂഹിക സംസ്കാര വിശുദ്ധിയെ അപകടപ്പെടുത്തുന്ന സ്ഥലം. കിഴക്കിനെക്കുറിച്ചുള്ള യൂറോപ്യന്‍ ഭാവനകളും ഇന്ത്യന്‍/മലയാള സിനിമയുടെ സ്ഥലാവിഷ്കാരങ്ങളെ...
ഇടുക്കി ഗോള്‍ഡ് - കഞ്ചാവ് പുകയും ഇടതുപക്ഷ ജാതിയും

ഇടുക്കി ഗോള്‍ഡ് – കഞ്ചാവ് പുകയും ഇടതുപക്ഷ ജാതിയും

രൂപേഷ് കുമാര്‍ ബെഹെന്നാന്‍ അനുഭവിച്ച അക്രമത്തിലും വലിയ ജീവിതാനുഭവങ്ങള്‍ ഉള്ള ദലിതര്‍ തങ്ങളുടെ സമുദായത്തിന്റെ സഹായത്തോടെ കഞ്ചാവ് കൃഷിയില്‍ അവസാനിക്കാതെ മുഖ്യധാരയില്‍ എത്തിയിട്ടുണ്ട്. ബെഹെന്നാന്റെ സമുദായം, കുടുംബം എന്നിവയൊക്കെ ഒഴിവാക്കി 2013 ലെ വിധേയനായി അദ്ദേഹത്തിന്റെ മകനെ കാണിക്കാനാണ് സിനിമ താല്പര്യപ്പെടുന്നത്. കഞ്ചാവ് കൃഷിയുടെ അടുത്തുതന്നെയാവണം ദലിതരിലെ പുതുതലമുറയെന്നും ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ദലിത് പിള്ളേര്‍ ഇംഗ്ലീഷ് മീഡയത്തില്‍ പഠിച്ചും വിദേശത്ത് ജോലി ചെയ്തും പൊതുജീവിതത്തില്‍ ഇടപെട്ടും ആശയ സമരങ്ങളില്‍ തങ്ങളുടെ ഇടം പിടിച്ചും മുന്നേറുന്നു....
കാഴ്ചയുടെ 'അപര' സ്ത്രീ രേഖകള്‍

കാഴ്ചയുടെ ‘അപര’ സ്ത്രീ രേഖകള്‍

ജെനി റൊവീന   പുതിയ ഫെമിനിസ്റ്റ് വായനകള്‍ നീലിയെ (നീലക്കുയിൽ ) പുരുഷമേല്‍ക്കോയ്മയില്‍ അനുവദിക്കപ്പെടാത്ത സ്ത്രീ ലൈംഗികതയുടെ ‘അപര’സ്ഥാനമായും, നളിനിയെ പാത്രിവ്രത്യത്തിന്റെ ‘ഉത്തമ’ സ്ഥാനമായും തീര്‍ച്ചയായും വായിച്ചെടുക്കും. എന്നാല്‍ നാഗവല്ലിയുടെ കാര്യത്തില്‍ പറഞ്ഞപോലെ അമിത ലൈംഗികത അടയാളപ്പെടുത്തുന്ന സ്ത്രീരൂപം എന്തുകൊണ്ടാണ് നീലി എന്ന പുലയ സ്ത്രീയുടേതായത്? നായര്‍ സ്ത്രീ എങ്ങനെയാണിവിടെ ദേവതയായത്? ഇത്തരം ചോദ്യങ്ങള്‍ നിലവിലുള്ള ഫെമിനിസ്റ്റ് വായനകളില്‍ ഒരിക്കലും കടന്നുവരാറില്ല. എന്നാല്‍ കാഴ്ചയുടെ ലോകത്ത് ഇത്തരം പ്രതിനിധാനങ്ങള്‍ തന്നെയാണ് നമ്മള്‍ വീണ്ടും വീണ്ടും കാണുന്നത്. ആസക്തി നിറഞ്ഞ സ്ത്രീ...