Smiley face>
Performance
കാതലുള്ള  ധിക്കാരി

കാതലുള്ള ധിക്കാരി

തിലകന്‍  സിനിമയില്‍ അവതരിപ്പിച്ച 200ലേറെ  കഥാപാത്രങ്ങളില്‍ ഏറെയും കരുത്തുറ്റ വേഷങ്ങള്‍ തന്നെയാണ്. ഒരുപക്ഷെ തിലകനെപ്പോലെ ഒരു നടന്റെ അഭിനയ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സംവിധായകരോ  സിനിമകളോ എഴുത്തുകാരോ മലയാള സിനിമയില്‍ വേണ്ടത്ര ഇല്ല എന്ന് പറയേണ്ടി വരും. ഇന്ത്യ കണ്ട എക്കാലത്തേയും ഡീറ്റയില്‍ഡ് ആക്ടര്‍ എന്നാണ് ശിവാജി ഗണേശനെ  തിലകന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്‌. ആ വിശേഷണത്തിന് അര്‍ഹനായ മലയാള നടന്മാരില്‍ ഒന്നാം സ്ഥാനത്തുള്ള ഒരാള്‍ തിലകന്‍ തന്നെയാണ്. തിലകന്‍ അഭിനയിച്ച ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് അദ്ദേഹം തന്നെയായിരിക്കും....
"ഈ ഭൂമി ഞങ്ങള്‍ക്കും അവകാശപ്പെട്ടതാണ്" ഒരു ഗ്രാമീണ (ദളിത്) നാടകാനുഭവം

“ഈ ഭൂമി ഞങ്ങള്‍ക്കും അവകാശപ്പെട്ടതാണ്” ഒരു ഗ്രാമീണ (ദളിത്) നാടകാനുഭവം

റോബിന്‍ വര്‍ഗ്ഗീസ് കൂലിപ്പണിക്കാരായ അവര്‍ പണി പോലുമുപേക്ഷിച്ച് ദിവസങ്ങളോളം നാടകക്കളരിക്ക് വേണ്ടി കഷ്ടപ്പെട്ടത് നാട്ടില്‍ നാടകമുണ്ടാകണം എന്ന ആഗ്രഹം കൊണ്ടു മാത്രമല്ല, തങ്ങള്‍ കടന്നുപോകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ്മ രൂപപ്പെടുത്താന്‍ പറ്റിയ ഏറ്റവും നല്ല ആയുധം നാടകമാണെന്നുമുളള തിരിച്ചറിവിലാണ് ഇത്തരത്തിലൊരു നാടകക്കളരി സംഘടിപ്പിച്ചതെന്നാണ് അവിടെയെത്തിയവരോട് സംസാരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായത്. ഓരോ നാടകവും നാടകക്യാമ്പും എനിക്ക് പുതിയ അനുഭവങ്ങളും പഠങ്ങളുമാണ്. ഷൊര്‍ണ്ണൂരിനടുത്തുള്ള തലശ്ശേരി ഗ്രാമത്തിലെ നാടക ക്യാമ്പനുഭവം സ്കൂള്‍, കോളേജ് നാടകാനുഭവപാഠങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഒരു ഗ്രാമം മുഴുവനും...