Smiley face>
Arts
ഫാഷിസത്തേയും ഹിംസയേയും ചെറുക്കുന്ന കലാകലാപം :

ഫാഷിസത്തേയും ഹിംസയേയും ചെറുക്കുന്ന കലാകലാപം :

പി. എസ്. ദേവരാജന്‍ അജയ് ശേഖറും ടി മുരളിയും ചേര്‍ന്നൊരുക്കുന്ന ഇമേജ്/കാര്‍നേജ് ചിത്രപ്രദര്‍ശനം സമകാലീന സമൂഹത്തിലേയും സംസ്‌കാര ചരിത്രത്തിലേയും ഹിംസയുടെ ബിംബാവലിയെ അനാവരണം ചെയ്യുകയും അപനിര്‍മിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് ഇമേജ്-കാര്‍നേജ് പ്രദര്‍ശനത്തിലുള്ളത്. കേരള ചരിത്രത്തിലേയും വര്‍ത്തമാനത്തിലേയും സവിശേഷ സവര്‍ണ ഹിംസാമൂഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്നതും അതിലെ അധീശ മതപൊതുബോധത്തെ അട്ടിമറിക്കുന്നതുമാണ് മുരളിയുടെ ചിത്രങ്ങള്‍ . അധികാരത്തിന്റേയും സംസ്‌കാര അധീശത്വത്തിന്റേയും സൂക്ഷ്മ പ്രോയോഗങ്ങളേയും ദമിത ഹിംസാവ്യവഹാരങ്ങളേയും ദൃശ്യമാക്കുന്നവയാണ് അജയ് ശേഖറുടെ ചിത്രങ്ങള്‍ . കേരള നവോത്ഥാന പോരാളികളായ കറുപ്പന്‍ മാഷിന്റേയും പൊയ്കയിലപ്പച്ചന്റേയും...
നൃത്തത്തിലെ സ്ത്രീപക്ഷം എന്താണ് ? 'സംഘടിത'യുടെ നൃത്ത പതിപ്പിനെ കുറിച്ചുള്ള ചില സംശയങ്ങൾ

നൃത്തത്തിലെ സ്ത്രീപക്ഷം എന്താണ് ? ‘സംഘടിത’യുടെ നൃത്ത പതിപ്പിനെ കുറിച്ചുള്ള ചില സംശയങ്ങൾ

എ.എസ്. അജിത്കുമാര്‍  __________________________________ ‘ശാസ്ത്രീയം’ എന്ന് നിർവചിക്കപ്പെട്ടവയ്ക്ക് ഈ രീതിയിൽ ഒരേ സമയം ‘പാരമ്പര്യവും’ ‘ആധുനികതയും’ അവകാശപെടാൻ കഴിയുന്നു. ഒരു ഭാഗത്ത് നീണ്ട ഒരു ചരിത്രം ഇവ അവകാശപ്പെടുമ്പോൾ മറുഭാഗത്ത് ആധുനികത അവകാശപെടുകയും ചെയ്യുന്നു. ഈ നൃത്തങ്ങൾക്ക് ദേശീയം എന്ന പദവിയും അവകാശപ്പെടാൻ കഴിയുന്നു. മതപരവും ജാതീയവുമായ ചിഹ്നങ്ങള നിലനിര്ത്തി കൊണ്ട് തന്നെ ‘ശാസ്ത്രീയ’ നൃത്തങ്ങൾക്ക് ആധുനികവും മതേതരവുമായ പദവി അവകാശപ്പെടാൻ കഴിയുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട രാഷ്ട്രീയം. കഥകളി എന്ന നൃത്ത രൂപം ‘കേരളീയം’ ആകുന്നതു ഈ...
കൊച്ചി-മുസിരിസ് ബിനാലെ: കലയുടെ സാധ്യതകളും സാധ്യതകളുടെ കലയും

കൊച്ചി-മുസിരിസ് ബിനാലെ: കലയുടെ സാധ്യതകളും സാധ്യതകളുടെ കലയും

ഡോ. അജയ് ശേഖര്‍ _____________________________________________________________ ഇന്ത്യയുടെ ആദ്യത്തെ ബിനാലെ കൊച്ചിയിൽനടന്നു എന്നത് വിവാദങ്ങള്‍ക്കപ്പുറം എല്ലാ കേരളീയർക്കും അഭിമാനിക്കാവുന്ന സാംസ്കാരിക ചരിത്ര സന്ദർഭമായി മാറുകയാണ്. സമകാലിക കലയേയും സംസ്കാര സംവാദങ്ങളേയും കുറിച്ചുള്ള ജനകീയവും വിദ്യാഭ്യാസപരവും ഉദാരമാനവികവുമായ ബോധോദയം കൂടിയാകുന്നു വിപുലമായ അതിന്റെ ദൃശ്യസംസ്കാര വ്യവഹാരങ്ങളും വായനകളും. കലയേയും ജീവിതത്തേയും രാഷ്ട്രീയത്തേയും വേർതിരിക്കാനാവാത്ത വിധം കലർത്തിക്കൊണ്ട് കൊച്ചി-മുസിരിസ് ബിനാലെ കേരളത്തിന്റേയും ഇന്ത്യയുടേയും ലോകത്തിന്റേയും കലാചരിത്രത്തിലും സംസ്കാര ചരിത്രത്തിലും നിർണായകമായ ഇടം നേടിയിരിക്കുന്നു. _____________________________________________________________  കവിത ഒന്നും സാധ്യമാക്കുന്നില്ല, പക്ഷേ അതൊരു നാവാണ്…...
വാഴ്വുകലകളിലെ പാട്ടും പറച്ചിലും ബിനാലെയില്‍

വാഴ്വുകലകളിലെ പാട്ടും പറച്ചിലും ബിനാലെയില്‍

ശശികുമാര്‍ കുന്നന്താനം ചരിത്രമുറങ്ങുന്ന ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍‍വാള്‍ ഹൌസിലെ വിശാലമായ മുറ്റത്ത് പടര്‍‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയ മാവിന്‍റെ ചുവട്ടില്‍‍ തിരുവല്ല ടെറാഫെസ്റ്റ് കൂട്ടായ്മ ഒരുക്കിയ ‘നാഴികക്കളം ‘, പൊയ്പ്പോയ കാലത്തിന്‍റെ ഓര്‍മപ്പെടുത്തലും, പുതിയ കാലത്ത് കലയുടെയും എഴുത്തിന്‍റെയും തുറസ്സുകളില്‍‍ രേഖപ്പെടുത്താതെ പോകുന്ന കുട്ടനാടിന്‍റെ സമ്പന്നമായ മണ്ണ് മര്യാദയും വെച്ചൊരുക്കവും, ഈറയിലും മുളയിലും പേരറിയാത്ത അനേകം കാട്ടുവള്ളികളിലും നെയ്ത്തുകെട്ടിന്‍റെ അപാരമായ കൈവേലകളുടെ നേര്‍ക്കാഴ്ച്ചയും ചൊല്ലരങ്ങും ആയിരുന്നു..  ‘മണ്ണിന്‍റെ കല , സ്നേഹം, മര്യാദ’ അടയാളമാക്കിയ ടെറാഫെസ്റ്റ് (Terrafest- Festival...
ബലിയുടെ അള്‍ത്താരകള്‍ : ബാസ്ക്യൂയാറ്റിനെ ഓര്‍മിക്കുമ്പോള്‍

ബലിയുടെ അള്‍ത്താരകള്‍ : ബാസ്ക്യൂയാറ്റിനെ ഓര്‍മിക്കുമ്പോള്‍

ബെല്‍ ഹുക്സ് സ്വന്തം രചനകളില്‍ ഒരു സാക്ഷിയായിത്തീരുന്നതിന് ബാസ്ക്യൂയാറ്റ് പറയാന്‍ പാടില്ലാത്തത് പറയുവാനായി കഠിനയത്നം ചെയ്തു. ഒരു പ്രവാചകദൌത്യം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം അപമാനവീകരണത്തിന്റെ രാഷ്ട്രീയത്തിന്റെ വിശാലവും കലാപരവുമായ ഒരു വ്യാഖ്യാനത്തിലേര്‍പ്പെട്ടു. അദ്ദേഹത്തിന്റെ രചനകളില്‍, കറുത്ത ശരീരങ്ങളുടെയും മനസ്സുകളുടെയും മേലുള്ള അധിനിവേശം, ഉപേക്ഷിക്കപ്പെടല്‍, അന്യവത്കരണം, വിച്ഛേദിക്കപ്പെടല്‍, മരണം എന്നിവയുമായി ബന്ധപ്പെട്ട തീവ്രവേദനയാല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. നിനക്കുള്ളതെല്ലാം ബലിക്കല്ലിലര്‍പ്പിച്ചുവോ? -കറുത്തവരുടെ പള്ളിപ്പാട്ട്. 1992 ലെ ജീന്‍- മിഷേല്‍ ബാസ്ക്യൂയാറ്റ് പ്രദര്‍ശനം വിറ്റ്നി മ്യൂസിയത്തില്‍ ആരംഭിച്ചവേളയില്‍ ഞാന്‍ ആ ആള്‍ത്തിരക്കിനിടയിലൂടെ ആളുകളുമായി കലയെക്കുറിച്ച്...
അതര്‍ സ്റ്റെപ്സ്-ചിത്രകലയിലെ നിശബ്ദകലാപം

അതര്‍ സ്റ്റെപ്സ്-ചിത്രകലയിലെ നിശബ്ദകലാപം

എസ്. ജോസഫ് ചിത്രകലയോടു ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചകളും മാധ്യമങ്ങളില്‍ നിറയുന്ന ദിവസങ്ങളാണിവ. എന്നാല്‍ ഇതൊന്നും മനുഷ്യരുടെ സൃഷ്ട്യുന്മുഖതയില്‍ വേലിയിറക്കങ്ങള്‍ ഉണ്ടാക്കുന്നില്ല. നിറങ്ങളും വരകളും അവയിലൂടെ രൂപപ്പെടുന്ന ബിംബങ്ങളും കൊണ്ട് ചിത്രങ്ങള്‍ ഒരു പുതിയ അനുഭവലോകം നിര്‍വ്വചിക്കുന്നു. ഒരുതരത്തില്‍ ചിത്രങ്ങള്‍ പ്രതിഫലനങ്ങളാണ്. പക്ഷെ അത് ഒരു വ്യത്യസ്തഭാഷ കണ്ടെത്തുന്നു. മെയ്മാസം. പൊള്ളുന്ന വെയിലും ഇടയ്ക്കിടെ പെയ്യുന്ന മഴകളുംകൊണ്ട് വരയ്ക്കപ്പെടുന്ന ഈ വേളയില്‍ സെന്‍സ്സ്റ്റൂഡില്ല ഗ്യാലറി കോട്ടയത്ത് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. ധാരാളം ആളുകള്‍ ചിത്രങ്ങള്‍ കാണാനെത്തി എന്നത് ഒരു വിജയം...
കൊച്ചി മുസിരിസ് ബിനാലെ: കലാ പ്രവാചകന്മാര്‍ ഭയപ്പെടുന്നതെന്തിന്?

കൊച്ചി മുസിരിസ് ബിനാലെ: കലാ പ്രവാചകന്മാര്‍ ഭയപ്പെടുന്നതെന്തിന്?

ഇപ്പോള്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്ന കൊച്ചി മുസിരിസ്സ് ബിനാലെയെക്കുറിച്ച് ഉയര്‍ന്നു വന്നിട്ടുള്ള വിവാദത്തെ സംബന്ധിച്ച് പ്രസിദ്ധ ശില്പിയും ചിത്രകാരനുമായ കെ.രഘുനാഥനുമായി പി.എ.ഉത്തമന്‍ നടത്തിയ ഒരഭിമുഖം. സുതാര്യത, കാര്യസ്ഥത, ജനകീയത, എന്നിങ്ങനെയുള്ള പ്രയോഗങ്ങളുടെ നിറംചാര്‍ത്തി ഏതൊരു സംരംഭത്തേയും ഇന്ന് വിമര്‍ശന വിധേയമാക്കാവുന്നതാണ്. സ്ഥാപിത താല്പര്യങ്ങള്‍, വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങള്‍, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തുടങ്ങി പലതും ഇഴചേര്‍ന്നു കിടക്കുന്നവയാണ് നവലിബറല്‍ കാലത്തെ ഇത്തരം വിമര്‍ശനങ്ങള്‍. അവസരവാദപരമായ സമീപനങ്ങള്‍ ഇന്ന് ചിത്ര-ശില്പകലകളുടെ മണ്ഡലത്തിലും സജീവമാണ്. ഓരോ ദേശ-രാഷ്ട്രങ്ങളും അവരുടെ സാംസ്കാരിക രാഷ്ട്രീയ ഉപകരണമാക്കി...
മണ്ണിനായുള്ള തിരച്ചില്‍

മണ്ണിനായുള്ള തിരച്ചില്‍

ശില്പി എ കെ ശിവദാസുമായുള്ള അഭിമുഖം. തയ്യാറാക്കിയത് ബിനോയ് പി ജെ “സമൂഹത്തിന്റെ പൊതുഘടനയില്‍ നിന്നും ഒരു വലിയ വിഭാഗം ജനതയെ താഴ്ത്തട്ടിലേയ്ക്ക് തള്ളിമാറ്റുകയും അവരുടെ കായികശക്തിക്കും സംസ്കൃതിക്കും മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുകയും ചെയ്ത സവര്‍ണ്ണാധികാര വ്യവസ്ഥയോടുള്ള ഒരുതരം കലാപവാസന ചെറുപ്പം മുതലെ എന്റെ സ്വാഭാവത്തിന്റെ ഭാഗമായിരുന്നു.” ചിത്രശില്പകലകളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ താങ്കളുടെ ഭാഷ, ആവിഷ്കാരം ഇവയെ സംബന്ധിച്ച് ഒന്നു വിശദീകരിക്കാമോ?എന്റെ ഇതുവരെയുള്ളകലാജാവിതത്തില്‍ ഞാന്‍ പിന്നിട്ട വഴികളെ പഠനാത്മകമായി വീണ്ടും തിരിഞ്ഞുനോക്കുവാന്‍ പ്രേരകമായിത്തീര്‍ന്നു ഈ...