Smiley face>
STATE
ആത്മീയത, ഫാഷിസം മുതലാളിത്തം

ആത്മീയത, ഫാഷിസം മുതലാളിത്തം

അമൃതാനന്ദമയി ദേവിയുടെ സമ്മേളനങ്ങളില്‍ നരേന്ദ്രമോഡി പങ്കെടുക്കുന്നതും അവരുടെ കാല്‍തൊട്ടുവണങ്ങുന്നതിലും അദ്ഭുതപ്പെടുന്നവര്‍ അത്തരം ആത്മീയതയും ഫാഷിസവും തമ്മിലുള്ള ബന്ധം തിരിച്ചറിയാത്തവരാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഫാഷിസവും യൂറോപ്യന്‍ അര്‍ഥമുള്ള വലതുപക്ഷവും തമ്മില്‍ ഐക്യത്തിലായിരുന്നു. ഹിന്ദുമതത്തിന്റെ പിന്തുണയുണ്ടെന്നു വരുത്തിയതോടെ ഇന്ത്യയിലതിന് പതിവില്‍ കവിഞ്ഞ വീര്യമുണ്ടായി. ജീവനകലയിലൂടെ കോടിക്കണക്കിന് രൂപ വിലയുള്ള ആസ്തികള്‍ സമ്പാദിച്ച ശ്രീ ശ്രീ രവിശങ്കര്‍ തന്റെ അത്രയൊന്നും ആകര്‍ഷകമല്ലാത്ത ഓലയില്‍ രചിച്ച ലഘുകൃതികളില്‍ അന്യമതസ്ഥരോടുള്ള വിരോധം ആത്മയീതയുടെ നേരിയ ആവരണത്തില്‍ മൂടിവയ്ക്കുന്നതു കാണാം. സ്‌നേഹം, കാരുണ്യം, പാരസ്പര്യം,...
ഒരു രാഷ്ട്രീയ ആള്‍ദൈവത്തിന്‍െറ പതനം

ഒരു രാഷ്ട്രീയ ആള്‍ദൈവത്തിന്‍െറ പതനം

വി.എസ് എന്ന വ്യക്തിവിഗ്രഹത്തോടൊപ്പം തന്നെ ഒരു പ്രത്യയശാസ്ത്ര വിഗ്രഹവും സൃഷ്ടിക്കപ്പെട്ടിരുന്നു. സാമൂഹിക നീതി, പരിസ്ഥിതി, സ്ത്രീ അവകാശങ്ങള്‍ എന്നിവക്കുവേണ്ടിയും അഴിമതിക്കെതിരെയും മുതലാളിത്തവത്കരണത്തിനെതിരെയും പോര് നയിക്കുന്ന മഹാനായി വി.എസ് എളുപ്പം പ്രതിഷ്ഠിക്കപ്പെട്ടു. പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ് വരട്ടുവാദിയായിരിക്കത്തെന്നെയാണ് നവസാമൂഹിക, സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിചയപ്പെടുത്തിയ ആശയങ്ങളുടെ പ്രവാചകനായി വി.എസ് ബിംബവത്കരിക്കപ്പെട്ടത് എന്നൊരു വൈരുധ്യവും ഇവിടെയുണ്ട്. പാര്‍ട്ടിയിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടരുത് എന്ന് കല്‍പിച്ച്, അതിനെ സൈദ്ധാന്തികവത്കരിച്ച എം.എന്‍. വിജയനായിരുന്നു അദ്ദേഹത്തിന്‍െറ പ്രധാന ആശയസ്രോതസ്സ്. കണ്ണൂര്‍ ജില്ലയില്‍ സി.പി.എം വാളുകൊണ്ട് നടപ്പാക്കിയ ക്രൂരമായ...
ഗാനഗന്ധര്‍വന്റെ യാഗസംസ്‌കാരപ്രചാരണം

ഗാനഗന്ധര്‍വന്റെ യാഗസംസ്‌കാരപ്രചാരണം

പുനഃപ്രസാധനം ____________  രാജാക്കന്മാരേക്കാള്‍ മഹാന്മാരാണ് ബ്രാഹ്മണപുരോഹിതര്‍ എന്ന് സ്ഥാപിക്കലാണ് യാഗത്തിന്റെ ഒരു ലക്ഷ്യം. രാജസൂയയാഗത്തില്‍ രാജാവിനെ അഭിഷേകം ചെയ്തശേഷം പുരോഹിതര്‍ പറയുന്ന മന്ത്രമിതാണ്:” അല്ലയോ ജനങ്ങളേ, ഇദ്ദേഹമാണ് നിങ്ങളുടെ രാജാവ്, ഞങ്ങളുടെ രാജാവാകട്ടെ സോമമാണ്” (ശതപഥബ്രാഹ്മണം 5-3-3-12) ”രാജാപ്രത്യക്ഷ ദൈവം” എന്ന ക്ഷത്രിയരുടെ തിരിച്ചടി വന്നത് ഈ മേധാവിത്തസമീപനം കൊണ്ടായിരിക്കാം. ഇക്കഥകള്‍ അറിയാതെയാണ് യേശുദാസന്മാര്‍ യാഗഭൂമിയിലെ ബലിയാടായിത്തീരുന്നത്. അതുകൊണ്ടാണ് ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും യാഗത്തിന് പോകണമെന്ന് പന്നിയൂരില്‍ യേശുദാസ് പറഞ്ഞത്. ഫലത്തില്‍ ആധുനിക കേരള സൃഷ്ടിക്ക് നിദാനമായ...
വിശുദ്ധ നരകത്തിലെ സേവനം

വിശുദ്ധ നരകത്തിലെ സേവനം

അനുഭവം:- മാതാ അമൃതാനന്ദമയിയുടെ അമൃതാ ആശുപത്രിയിലെ സൗജന്യ ചികിത്സ വലിയൊരു തട്ടിപ്പാണെന്നാണ് എനിക്ക് മനസിലായിട്ടുള്ളത്‌. ആന്റിയോപ്ലാസ്റ്റിനുള്ള പണം സര്‍ക്കാരില്‍ നിന്നും ലഭിക്കില്ലാത്തതിനാല്‍ ആയത് രോഗിയില്‍ നിന്നും ഈടാക്കുന്നു. മറ്റ് സഹായധനങ്ങള്‍ ആശുപത്രി അധികൃതര്‍ മേടിച്ചെടുക്കുന്നു. ഇതിലൂടെ യഥാര്‍ത്ഥ ചെലവിലേക്കാള്‍ അധികം പണമാണ് ആശുപത്രിക്ക് ലഭിക്കുന്നത്. ഇതാണ് അമൃതാ ആശുപത്രിയിലെ സൗജന്യ ചികിത്സയുടെ കഥ. ____________ കെ.കെ. കൊച്ച് മാതാ അമൃതാനന്ദമയി വാഴ്ത്തപ്പെടുന്നത് വിറ്റഴിക്കപ്പെടുന്ന ആത്മീയതയോടൊപ്പം സേവനത്തിന്റേയും പേരിലാണല്ലോ. മുമ്പ് ശ്രീനി പട്ടത്താനം, എം.ടി ഋഷികുമാര്‍ എന്നിവരുടെ പുസ്തകങ്ങളിലൂടെ ഈ...
അരിപ്പ ഭൂസമരം ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങി

അരിപ്പ ഭൂസമരം ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങി

ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജെ.എന്‍.യു വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതോടെ സംസ്ഥാനസര്‍ക്കാരിന്റെ ഭൂരഹിതരല്ലാത്ത കേരളം പദ്ധതി (Zero landless Kerala) യുടെ വഞ്ചന തുറന്നുകാണിക്കപ്പെട്ടു. ഭൂപരിഷ്‌കരണനിയമം നടപ്പിലാക്കിയതിലൂടെ കേരളം ലോകത്തിനുമുഴുവന്‍ മാതൃകയായെന്ന് മേനി നടിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളും കോണ്‍ഗ്രസ് പിന്തുണയോടെ ഭരിച്ച സി.പി.ഐ.നേതാവ് അച്ചുതമേനോന്റെ കാലത്താണ് ഭൂപരിഷ്‌കരണം നടപ്പാക്കിയതെന്ന് പ്രചരിപ്പിക്കുന്ന വലതുപക്ഷ പ്രസ്ഥാനങ്ങളും ഫലത്തില്‍ കേരളത്തിന്റെ ദരിദ്രജനവിഭാഗങ്ങളെ വഞ്ചിക്കുകയായിരുന്നു. ഭൂപരിഷ്‌കരണനിയമത്തിന്റെ ഫലം ലഭിക്കാതെപോയ ആദിവാസികളും, ദലിതരും, ഒരുസെന്റും മൂന്നുസെന്റുമായി പതിനായിരകണക്കിന് കോളനികളില്‍...
ഹിന്ദുത്വത്തിലേയ്‌ക്കൊഴുകുന്ന കായല്‍ നവോത്ഥാനം

ഹിന്ദുത്വത്തിലേയ്‌ക്കൊഴുകുന്ന കായല്‍ നവോത്ഥാനം

1909 രൂപീകരിക്കപ്പെട്ട കൊച്ചി പുലയ മഹാസഭയും ആ സംഘടനയുടെ തുടര്‍ച്ച നിലനിര്‍ത്തിയിരിക്കുന്ന ദലിത് പ്രസ്ഥാനങ്ങളുമാണ്. കേരളത്തിലെ ദലിതരുടെ ആത്മാഭിമാനപോരാട്ടത്തിന്റെ ഉജ്ജ്വലാദ്ധ്യായമായ, കൊച്ചിപുലയമഹാസഭ 1914 ഫെബ്രുവരി 14 ന് കൊച്ചിക്കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ പ്ലാറ്റുഫോമില്‍ നടത്തിയ സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം, കേരളാപുലയര്‍ മഹാസഭ (റ്റി.വി. ബാബുവിഭാഗം) ഉദ്ഘാടകനായ നരേന്ദ്രമോഡിയുടെ സൗകര്യാര്‍ത്ഥം ഫെബ്രുവരി 9 ന് എറണാകുളം മറൈന്‍ഡ്രൈവില്‍ നടത്തുകയാണ്. കേരളത്തിലെ ദലിതരുടെ അവിസ്മരണീയ ഭൂതകാലമായ കായല്‍ സമ്മേളന ശതാബ്ദിയാഘോഷത്തിലെ മോഡിയുടെ സാന്നിദ്ധ്യം സൃഷ്ടിക്കുന്നത് ആശങ്കയും അസ്വസ്ഥതയുമാണ്. കാരണം, നരേന്ദ്രമോഡിയെന്ന പ്രതീകവല്‍ക്കരണത്തിലൂടെ...
കേരളം രണ്ടായാല്‍

കേരളം രണ്ടായാല്‍

ബി.ആര്‍ .പി. ഭാസ്‌കര്‍ ______________________________ വിസ്തൃതിയിലും ജനസംഖ്യയിലും വലിയ അന്തരമുള്ള സംസ്ഥാനങ്ങളാണ് ഇപ്പോഴുള്ളത്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നു. വലിയ സംസ്ഥാനങ്ങളേക്കാള്‍ വേഗം പുരോഗമിക്കാന്‍ ചെറിയ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്ന അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ യു.പി.യില്‍ നിന്നും ബീഹാറില്‍ നിന്നും മദ്ധ്യപ്രദേശത്തില്‍ നിന്നും കുറെ ജില്ലകള്‍ അടര്‍ത്തി മാറ്റി ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ രൂപീകരിച്ചു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വലിയ അന്തരം ഇപ്പോഴും നിലനില്‍ക്കുന്നു....
ഏദന്‍ തോട്ടത്തിലെ ഒരു കനി ദൈവം വിലക്കിയതെന്തിന്?

ഏദന്‍ തോട്ടത്തിലെ ഒരു കനി ദൈവം വിലക്കിയതെന്തിന്?

ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. ഏക്കര്‍ കണക്കിന് കൃഷി ഭൂമിയും തോട്ടങ്ങളും കൈവശപ്പെടുത്തിയവര്‍ എന്നുമുതലാണ് കേരളത്തില്‍ ‘പാവപ്പെട്ട കര്‍ഷകര്‍’ എന്ന് അറിയപ്പെട്ടു തുടങ്ങിയത് എന്ന ചോദ്യം പ്രസക്തമാണ്. അവരെയെല്ലാം കര്‍ഷകരാക്കി അവരുടെ പേരിലാണ് സമരങ്ങള്‍ നടക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടനുസരിച്ച് ഇനിയും അധിനിവേശങ്ങള്‍ സാധിക്കില്ളെന്നത് യാഥാര്‍ഥ്യമാണ്. അതങ്ങനെ തന്നെ വേണം. കുടിയേറ്റങ്ങള്‍ ഇനിയും സാധിക്കില്ല, വനവും കൃഷിഭൂമിയും ഒന്നും കൈയേറുവാനുള്ള അവസരം ഇനിയും ലഭിക്കില്ല. ഇതാണ് ഭൂക്വാറി മാഫിയ ശക്തികളെ ബുദ്ധിമുട്ടിക്കുന്നത്. അതാണ് അവരെ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍,...
പള്ളിയുടെയും പാര്‍ട്ടിയുടെയും സാദ്ധ്യതകള്‍

പള്ളിയുടെയും പാര്‍ട്ടിയുടെയും സാദ്ധ്യതകള്‍

കെ.കെ.കൊച്ച് ഇടയലേഖനങ്ങളിലൂടെയും അതിക്രമങ്ങളിലൂടെയും ക്രൈസ്തവ സമുദായത്തെ പാറപോലെ ഉറച്ച വോട്ടുബാങ്കാക്കിയ മതമേലദ്ധ്യക്ഷന്മാര്‍ രാഷ്ട്രീയനേട്ടം കൊയ്‌തെടുത്തത് കേരളാകോണ്‍ഗ്രസിന്റെ ഭരണപങ്കാളിത്തത്തിലൂടെയാണ്. യു.ഡി.എഫിലും എല്‍.ഡി.എഫിലും ഘടകകക്ഷികളായ കേരളാ കോണ്‍ഗ്രസിന്റെ കഷണങ്ങള്‍, സഭാപിതാക്കന്മാര്‍ക്ക് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അവസ്ഥ സൃഷ്ടിച്ചു. മറിച്ച് സംഭവിക്കുമ്പോള്‍ ഇടയലേഖനങ്ങളുടെ പെരുവഴിയിലൂടെ വിമോചനസമരത്തിന്റെ ഭീഷണി മുഴക്കി സര്‍ക്കാരുകളെ വരുതിയിലാക്കാന്‍ കഴിഞ്ഞിരുന്നു. ക്രൈസ്തവ സഭകള്‍ അരനൂറ്റാണ്ടിലേറെക്കാലമായി പുലര്‍ത്തുന്ന ഇതേ സമീപനം തന്നെയാണ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ ആവാസവ്യവസ്ഥയേയും ജീവജാലങ്ങളേയും സസ്യവൈവിധ്യങ്ങളേയും ഒരളവോളം സംരക്ഷിക്കാനുതകുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനും, അതിന്റെ അന്തസ്സത്ത ചോര്‍ത്തിക്കളഞ്ഞ...
ഈ ഭരണകൂടത്തില്‍നിന്ന് എങ്ങനെ നാടിനെ രക്ഷിക്കും

ഈ ഭരണകൂടത്തില്‍നിന്ന് എങ്ങനെ നാടിനെ രക്ഷിക്കും

ഡോ. ഗോവര്‍ധന്‍ പശ്ചിമഘട്ട മലനിരകളിലെ ജനജീവിതം സുസ്ഥിരമാക്കാനുദ്ദേശിച്ചുള്ള മാധവ് ഗാഡ്കില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചപ്പോള്‍തന്നെ കേരളത്തില്‍ വ്യാജപ്രചരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇതിനുള്ള കാരണം, ഗാഡ്കില്‍ റിപ്പോര്‍ട്ടിന്റെ താഴെപ്പറയുന്ന മൂന്ന് പ്രത്യേകതകളായിരുന്നു. ഒന്നാമതായി, ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തിക ഭരണരീതിയില്‍നിന്നും പാരിസ്ഥിതിക ഭരണരീതിയിലേക്കുള്ള മാറ്റം. രണ്ടാമതായി, ഇന്ന് നിലനില്‍ക്കുന്ന അഞ്ചുവര്‍ഷത്തിലൊരിക്കല്‍മാത്രം ജനങ്ങള്‍ ഇടപെട്ടുള്ള ജനാധിപത്യത്തില്‍നിന്നും ഗ്രാമസഭകളെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള തുടര്‍ച്ചയായ ജനാധിപത്യത്തിലേക്കുള്ള മാറ്റം. മൂന്നാമതായി, ഇന്ന് സ്വയം ഓരോ രാവണന്‍കോട്ടകളായി മാറിയിരിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും ജനപങ്കാളിത്തത്തോടുകൂടിയുള്ളതുമാവണം എന്ന നിര്‍ദ്ദേശം. തെറ്റിദ്ധരിക്കരുത്. കേരളം...
അക്ഷരങ്ങൾ അറസ്റ്റ് വരിക്കുന്ന കാലം

അക്ഷരങ്ങൾ അറസ്റ്റ് വരിക്കുന്ന കാലം

സുദീപ് കെ എസ് മലയാളിമെമ്മോറിയല്‍ നല്‍കിയ നായന്മാര്‍ ഈഴവരെ വഞ്ചിച്ചു. അതിന്റെ ഫലമായി ഡോ. പല്‍പു ഈഴവ മൊമ്മോറിയലിന് രൂപം നല്‍കി. വൈക്കം ഗുരുവായൂര്‍ സത്യാഗ്രഹങ്ങളെ സവര്‍ണശക്തികള്‍ പരാജയപ്പെടുത്തി. നിവര്‍ത്തന പ്രക്ഷോഭത്തെ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് പരാജയപെടുത്തി. നിവര്‍ത്തന പ്രക്ഷോഭം നല്‍കിയത് ഈഴവ, ക്രിസ്ത്യന്‍ , മുസ്ലീം സമുദായങ്ങളുടെ ഐക്യമുന്നണിയായിരുന്നു. സി കേശവനായിരുന്നു പ്രധാന നായകന്‍ . കേശവനെ രാജ്യദ്രോഹിയാക്കി ജയിലടച്ചു. എസ്.എന്‍ .ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. കേശവന്‍ ജയിലായതോടെ പ്രക്ഷോഭം നിലച്ചു. ഈഴവര്‍ ഹിന്ദു...
പാട്ടിന്റെ തലയാഴി: കെ. രാഘവനും കേരള സംഗീതവും

പാട്ടിന്റെ തലയാഴി: കെ. രാഘവനും കേരള സംഗീതവും

അജയ് ശേഖര്‍ ഒരേ സമയം നാടോടിയും നവീനവും നവ്യവുമാകുന്ന കീഴാളമായ കലര്‍പ്പാണ് കെ. രാഘവന്റെ കടലാഴം. അടിത്തട്ടിന്റെ ജീവതാളങ്ങളേയും മണ്ണിന്റെ ഈണങ്ങളേയും കേരള സംഗീതത്തില്‍ സര്‍ഗാത്മകമായി കുടിയിരുത്തിയ അനശ്വരനായ കീഴാള സംഗീത പ്രതിഭയായിട്ടായിരിക്കും ഭാവിയില്‍ രാഘവന്‍ മാസ്റ്റര്‍ ജീവിക്കുക, നമ്മെ കൂടുതല്‍ ജീവോന്മുഖരാക്കുക. തലായി കടപ്പുറം മൂകമാകുന്നില്ല… തലയെടുപ്പും തലമൂപ്പും കൂടിയ തലയാഴിതന്നെയാണ് തലായി… തലമൂത്ത കടലാണത്… ആദ്യത്തെ ആഴി… അതു പാട്ടിന്റെ തലയാഴിയാണ്… തലയാഴിയെന്ന തലായി പാടിക്കൊണ്ടേയിരിക്കുന്നു… മന്ദ്രമധുരമായും… പിന്നെ ഘനഗംഭീരമായും… മാനത്തെ കായലില്‍ ആ...