Smiley face>
National
അരുന്ധതിറോയിയും പ്രച്ഛന്ന മാവോവാദവും

അരുന്ധതിറോയിയും പ്രച്ഛന്ന മാവോവാദവും

സംവാദം ഡോ. അംബേദ്ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ യഥാര്‍ത്ഥത്തില്‍ വിഛേദിച്ച പ്രധാനപ്പെട്ട emergence ആയിരുന്നു ബി..എസ്.പി.യുടേത്. അതിന്റെ നേതാവായിരുന്ന കാന്‍ഷിറാം, അനിഹിലേഷന്‍ ഓഫ് കാസ്റ്റിനെക്കുറിച്ച് പറഞ്ഞത് ആ പുസ്തകം വായിച്ചിട്ട് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ്. ആ ഉറക്കമില്ലായ്മയില്‍നിന്നാണ് ബി.എസ്.പി. എന്നുപറയുന്ന വലിയ ബഹുജനപ്രസ്ഥാനം രൂപംകൊള്ളുന്നത്. ആ പുസ്തകത്തിന്റെ ആഴത്തെ ബോധ്യപ്പെടുത്താന്‍ ഇതിനപ്പുറം എന്തുവേണം? ഇങ്ങനെ ഒരു ജനതയുടെ രാഷ്ട്രീയഭാവിയെമാറ്റിമറിച്ച; വ്യക്തികളെ സ്വാധീനിച്ച പുസ്തകത്തെക്കുറിച്ചാണ് അരുന്ധതി എഴുതുന്നത്. അത് വലിയൊരു ഉത്തരവാദിത്വമാണ്. അതു നിറവേറ്റുന്നതില്‍ അവര്‍ പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുു എന്നാണെനിക്ക്...
ആമുഖങ്ങളുടെ രാഷ്ട്രീയവും, ജാതി നിര്‍മ്മൂലനവും

ആമുഖങ്ങളുടെ രാഷ്ട്രീയവും, ജാതി നിര്‍മ്മൂലനവും

ഇവിടെ പ്രസക്തമായ ചോദ്യം, ജാതിനിര്‍മ്മൂലനം എന്ന കൃതിക്ക് അരുന്ധതി റോയിയെപ്പോലുള്ള ഒരാളുടെമുഖവുര ആവശ്യമുണ്ടോഎന്നതാണ് കാരണം. ഇന്ത്യയിലെ ദളിത് രാഷ്ട്രീയം സവിശേഷ രീതിയില്‍ വികസിച്ചുവരുന്ന ഈ ഘട്ടത്തിലും അംബേദ്ക്കറിനും, ദളിത് ജനവിഭാഗങ്ങളുടെ അനുഭവവാദപരമായ ജ്ഞാനത്തിനും (experiential knowledge) ”ബ്രാഹ്മനിക്”മുഖവുര ആവശ്യമാണെന്നുള്ള ഇന്ത്യന്‍ പൊതുമനസ്സിന്റെ ജാതിബോധം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ജാതിനിര്‍മ്മൂലനം എന്നത് ഒരു സിദ്ധാന്തം അഥവാ പ്രയോഗം എന്ന നിലയില്‍ വ്യാഖ്യാനിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ വിലയിരുത്തുന്നതോടൊപ്പം തങ്ങളുടെ ജാതീയമൂലധനത്തെ (caste capital) തിരിച്ചറിയുകയും സാമൂഹിക വിപ്ലവത്തിനു പ്രതിബന്ധമായി അംബേദ്കര്‍ നിരീക്ഷിച്ച ഈ...
ദലിത് ക്യാമറ ഗ്രൂപ്പില്‍നിന്നുണ്ടായ ചോദ്യങ്ങള്‍ക്ക് അരുന്ധതി റോയിയുടെ മറുപടി

ദലിത് ക്യാമറ ഗ്രൂപ്പില്‍നിന്നുണ്ടായ ചോദ്യങ്ങള്‍ക്ക് അരുന്ധതി റോയിയുടെ മറുപടി

എനിക്ക് വ്യക്തമാക്കാനുള്ള ഒരുകാര്യം, ഇഫ്‌ലുവില്‍ എന്റെ പ്രഭാഷണം റദ്ദാക്കിയതും ഹൈദരാബാദിലെ പുസ്തകപ്രകാശനച്ചടങ്ങ് മാറ്റിയതും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണ്. തീര്‍ച്ചയായും പുസ്തകപ്രകാശനച്ചടങ്ങ് ‘നവയാന’ റദ്ദാക്കിയതില്‍ അനേകം കാരണങ്ങളുണ്ട്. വ്യാപകമായി പ്രചരിപ്പിച്ച ഒരു എസ്.എം.എസ്സും അതിലൊരു ഘടകമാണ്. അതിപ്രകാരമാണ്,. ”അംബേദ്കര്‍ എഴുത്തുകള്‍ സംരക്ഷിക്കുക, നവയാന പബ്ലിക്കേഷനെ എതിര്‍ക്കുക. അനിഹിലേഷന്‍ ഓഫ് കാസ്റ്റ് നമ്മുടെ വിശുദ്ധരചനയാണ്. അരുന്ധതിയും ആനന്ദും അതിനെ അവഹേളിക്കുകയാണ്. സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തില്‍ മാര്‍ച്ച് 9 ന് നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുക.” ആരാണ് ഈ സന്ദേശം അയച്ചതെന്ന് എനിക്കറിയില്ല. ആരുമാകാം....
അരുന്ധതിറോയിക്ക് ഒരു തുറന്ന കത്ത്.

അരുന്ധതിറോയിക്ക് ഒരു തുറന്ന കത്ത്.

ഡോ.ബി.ആര്‍ അംബേദ്കറുടെ ജാതി നിര്‍മ്മൂലനം (Annihilation of caste) എന്ന കൃതി അരുന്ധതിറോയി എഴുതിയ ആമുഖത്തോടെ നവയാന പബ്ലികകേഷന്‍സ് പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത ആമുഖം ദലിത് ബുഹജന്‍ ബുദ്ധിജീവികള്‍ക്കിടയില്‍ വലിയ പ്രതികരണമുളവാക്കിയിരിക്കുകയാണ്. ‘ഉത്തരകാലം’ ഈ വിവാദങ്ങളില്‍ ഇടപെട്ടുകൊണ്ട് ദലിത് ക്യാമറ ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. തുടര്‍ന്ന് അരുന്ധതിറോയി നല്‍കിയ മറുപടിയും അതിനുശേഷം പ്രവീണ താളി, സണ്ണി എം.കപിക്കാട് എന്നിവര്‍ ഈ വിഷയത്തില്‍ നടത്തിയ ഇടപെടലുകളും പ്രസിദ്ധീകരിക്കുന്നതാണ്. ______________________________________ അരുന്ധതിറോയിക്ക് ഒരു തുറന്ന കത്ത്.- ദലിത് ക്യാമറ:- ___________________________________ പ്രിയപ്പെട്ട...
പിന്നില്‍ കിടന്ന ചൂല് ദലിതന്റെ മുന്നിലെത്തുമ്പോള്‍

പിന്നില്‍ കിടന്ന ചൂല് ദലിതന്റെ മുന്നിലെത്തുമ്പോള്‍

ആംആദ്മി പാര്‍ട്ടിയുടെ സ്വരാജില്‍ ദലിതരുടെ താല്‍പര്യങ്ങള്‍ എങ്ങനെയാണ് സംരക്ഷിക്കപ്പെടുക എന്നതിന്റെ വ്യക്തമായ ഉത്തരം യഥാര്‍ത്ഥ ആംആദ്മികളായ ദലിതര്‍ക്ക് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അവ തൊട്ടാല്‍പൊള്ളുന്ന വിഷയങ്ങളായതിനാല്‍ അവയോട് കെജ്‌രിവാള്‍ പുലര്‍ത്തുന്ന മൗനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയുടെ ലക്ഷണമായി വ്യാഖ്യാനിക്കുന്നവരുണ്ടാകാം. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ മൂടിവച്ച് കേവലം വോട്ടിനായി ആംആദ്മികളെ പറഞ്ഞുപറ്റിക്കുന്നത് രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയാണോ അങ്ങേയറ്റത്തെ അഴിമതിയാണോ? ആ അര്‍ത്ഥത്തില്‍ ആംആദ്മിപാര്‍ട്ടിയുടേയും കെജ്‌രിവാളിന്റെയും സ്വരാജ് സ്വജനരാജാണ്. അതില്‍ ദലിതര്‍ക്ക് പങ്കില്ല. അതുകൊണ്ടുതന്നെ ചൂലുംകൊണ്ടുവരുന്നവരുടെ ചൂലുവാങ്ങി അവരുടെ പിന്നില്‍ത്തന്നെ ഒരടി കൊടുക്കാന്‍ ദലിതര്‍...
തിരഞ്ഞെടുപ്പ് : സങ്കീര്‍ണ്ണതകളും സാധ്യതകളും

തിരഞ്ഞെടുപ്പ് : സങ്കീര്‍ണ്ണതകളും സാധ്യതകളും

ആറുപതിറ്റാണ്ടുകള്‍ പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ രാഷ്ട്രീയധാര്‍മ്മികതയെക്കുറിച്ചുള്ള സംവാദങ്ങളാണ് ഇപ്പോള്‍ സജീവമാകുന്നത്. നേതാക്കന്‍മാരുടെ ജീവിതമാതൃകകള്‍, വിശേഷിച്ചും ലാളിത്യം ചര്‍ച്ച ചെയ്യപ്പെടുന്നു. ആഗോളീകരണം സമ്പദ്ഘടനയിലുണ്ടാക്കിയ അസമത്വം, സാമൂഹികമായ വിവേചനങ്ങള്‍, വികസനസങ്കല്‍പങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രതിരോധങ്ങള്‍, എല്ലാ മേഖലകളെയും കീഴടക്കുന്ന കോര്‍പ്പറേറ്റ്‌വല്‍ക്കരണം, സ്വകാര്യമേഖലയുടെ വളര്‍ച്ചയിലൂടെ നഷ്ടപ്പെടുന്ന സാമൂഹികനീതി, കുടുംബവാഴ്ചയോടു കാണിക്കുന്ന അമിതവിധേയത്വം, ഉദ്യോഗസ്ഥമേഖലയില്‍ ശക്തമായി തുടരുന്ന വരേണ്യാധീശത്വം, ന്യൂനപക്ഷങ്ങളും കീഴാളരും നേരിടുന്ന പൗരത്വസംഘര്‍ഷങ്ങള്‍, സ്ത്രീകളോട് ഇന്ത്യന്‍ സമൂഹം പുലര്‍ത്തുന്ന വിവേചനങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കി, രാഷ്ട്രീയത്തിലെ സംശുദ്ധിക്ക് വേണ്ടിയുള്ള...
ആംആദ്മി പാര്‍ട്ടിയും ആദര്‍ശാത്മക രാഷ്ട്രീയത്തിന്റെ പരിമിതിയും

ആംആദ്മി പാര്‍ട്ടിയും ആദര്‍ശാത്മക രാഷ്ട്രീയത്തിന്റെ പരിമിതിയും

ആസന്നമായ ഫാസിസത്തെ പ്രതിരോധിക്കുകയെന്നതിനുപകരം സാമ്പത്തികാഴിമതിയ്‌ക്കെതിരായ ധാര്‍മികരോഷത്തെ അടിസ്ഥാനമാക്കുന്ന ഒരു രാഷ്ട്രീയം ഫലത്തില്‍ ജനാധിപത്യത്തെയാണ് ദുര്‍ബലമാക്കുന്നത്. ലോകപ്രശസ്ത സംസ്‌കൃത പണ്ഡിതയും ഇന്‍ഡോളജിസ്റ്റുമായ വെന്‍ഡി ഡോണിഗറുടെ വിഖ്യാതമായ ‘ദ് ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി’ എന്ന കൃതി ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പ്രസാധകരായ പെന്‍ഗ്വിനെ നിര്‍ബന്ധിതമാക്കിയത് ചില സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ധൈഷണിക പ്രവര്‍ത്തനത്തിനും നേരെ ആസന്ന ഫാസിസം ഉയര്‍ത്തുന്ന ഭീഷണി എത്രത്തോളം വലുതാണെന്ന് ഇതു തെളിയിക്കുന്നു. എന്നാല്‍, വിശാലമായ ജനാധിപത്യ-ധൈഷണിക സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നങ്ങളൊന്നും ആം...
അരിപ്പ ഭൂസമരം ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങി

അരിപ്പ ഭൂസമരം ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങി

ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജെ.എന്‍.യു വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതോടെ സംസ്ഥാനസര്‍ക്കാരിന്റെ ഭൂരഹിതരല്ലാത്ത കേരളം പദ്ധതി (Zero landless Kerala) യുടെ വഞ്ചന തുറന്നുകാണിക്കപ്പെട്ടു. ഭൂപരിഷ്‌കരണനിയമം നടപ്പിലാക്കിയതിലൂടെ കേരളം ലോകത്തിനുമുഴുവന്‍ മാതൃകയായെന്ന് മേനി നടിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളും കോണ്‍ഗ്രസ് പിന്തുണയോടെ ഭരിച്ച സി.പി.ഐ.നേതാവ് അച്ചുതമേനോന്റെ കാലത്താണ് ഭൂപരിഷ്‌കരണം നടപ്പാക്കിയതെന്ന് പ്രചരിപ്പിക്കുന്ന വലതുപക്ഷ പ്രസ്ഥാനങ്ങളും ഫലത്തില്‍ കേരളത്തിന്റെ ദരിദ്രജനവിഭാഗങ്ങളെ വഞ്ചിക്കുകയായിരുന്നു. ഭൂപരിഷ്‌കരണനിയമത്തിന്റെ ഫലം ലഭിക്കാതെപോയ ആദിവാസികളും, ദലിതരും, ഒരുസെന്റും മൂന്നുസെന്റുമായി പതിനായിരകണക്കിന് കോളനികളില്‍...
ഒരു ചൂലിന്റെ രാഷ്ട്രീയ സ്വരൂപങ്ങള്‍

ഒരു ചൂലിന്റെ രാഷ്ട്രീയ സ്വരൂപങ്ങള്‍

നിലനില്ക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മകള്‍ മാത്രമല്ല, അനിയന്ത്രിതമായ നഗരവല്‍ക്കരണത്തിന്റെ ഫലമായ തനിമാനഷ്ടം, വൈദേശിക സംസ്‌കാരങ്ങളുടെ പകര്‍ച്ചവ്യാധിപോലുള്ള കടന്നുകയറ്റം, ഒരു ഉത്തമസമുദായത്തില്‍ ഒരിക്കലും കണ്ടുകൂടാത്ത പിന്നോട്ടടിയുടെ ചിഹ്നങ്ങളായ ”ജാതി-മത-വര്‍ഗ്ഗീയ” ശക്തികളുടെ അപരസാന്നിധ്യം എന്നിവയും ദേശത്തെ ജീവശാസ്ത്രപരമായി ദ്രവിപ്പിക്കുന്നതായി പലരും മുറവിളിയുയര്‍ത്താന്‍ തുടങ്ങി. പുറത്തെ ശത്രുക്കളുടെ കടന്നുകയറ്റവും അകത്തുള്ളവരുടെ കുത്തിത്തിരിപ്പുകള്‍ മൂലവും നമ്മുടെ മഹത്തായ ദേശം ആകെ തകരാറിലായിരിക്കുന്നു. അതിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ കടുത്ത നടപടികള്‍ തന്നെ ആവിശ്യമാണ്. ഇത്തരം പൊതുധാരണകള്‍ പെരുത്തുകയറിയപ്പോഴാണ് ചില വിഭാഗങ്ങളുടെ ഉന്മൂലനം എന്ന പരിഹാരക്രിയ ഫാഷിസ്റ്റുകളില്‍...
ലിംഗസ്വത്വത്തിന്റെ ദ്വന്ദ്വഭാവനകള്‍

ലിംഗസ്വത്വത്തിന്റെ ദ്വന്ദ്വഭാവനകള്‍

ലൈംഗികതയെയും ലിംഗസ്വത്വത്തെയും കുറിച്ചുള്ള ചര്‍ച്ചകളിലും ചിന്തകളിലും നിരന്തരം കടന്നു കയറുന്ന ഇത്തരമൊരു ദ്വന്ദ്വഭാവന ഏറെ പ്രതിലോമകരമായൊരു ദൗത്യമാണ് പാലിക്കുന്നത്. എന്തിനെയും കറുപ്പും വെളുപ്പുമായോ ഹോമോയും ഹെറ്റ്‌റോയുമായോ ആണും പെണ്ണുമായോ തരംതിരിക്കാനുള്ള വ്യഗ്രത സൃഷ്ടിച്ചെടുക്കുന്നത് വിരുദ്ധ ദ്വന്ദ്വങ്ങളായി വര്‍ത്തിക്കുന്ന വാര്‍പ്പുമാതൃകകളെയാണ്. അവ പിന്നെ മോചനമില്ലാത്ത കാരാഗൃഹങ്ങളായി മാറി സ്വത്വ സങ്കല്പങ്ങളെയും മോഹഭാവനകളെയും തടവിലാക്കുന്നു. അതുകൊണ്ട് വിവേചനപരമായ നിയമങ്ങള്‍ക്കും സാമൂഹ്യനീതികള്‍ക്കുമെതിരായ സമരങ്ങളോടൊപ്പംതന്നെ പോകേണ്ടവയാണ് ദ്വന്ദ്വ ധ്രുവീകരണങ്ങളെ ചെറുക്കുന്ന ബൗദ്ധികാന്വേഷണങ്ങളും പരീക്ഷണങ്ങളും. ഒരു പക്ഷേ, ദില്ലി ഹൈക്കോടതി വിധിയുടെ തണലില്‍ അണഞ്ഞു...
ആം ആദ്മി പാര്‍ട്ടിയും ശുദ്ധീകരണത്തിന്റെ രാഷ്ട്രീയവും

ആം ആദ്മി പാര്‍ട്ടിയും ശുദ്ധീകരണത്തിന്റെ രാഷ്ട്രീയവും

പൊതുജീവിതത്തിലെ അഴിമതി തുടച്ചുനീക്കുന്നതിനായി ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയരംഗത്തേക്ക് ഒരു ചൂലുമായി ഇറങ്ങിയ ഈ പാര്‍ട്ടി എന്തുകൊണ്ട് സാമൂഹിക ജീവിതത്തില്‍ നിലനില്‍ക്കുന്ന ജാതിയെയും ജാതിജന്യമായ സാമൂഹിക അനീതികളെയും പ്രശ്‌നവല്‍ക്കരിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്തില്ല അഥവാ ജാതിയുടെ പേരില്‍ നടക്കുന്ന അനീതിയും ഹിംസയും കൊലപാതകവും സ്വാഭാവികമായി കരുതുന്നു.   ജെ. രഘു ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം യഥാര്‍ത്ഥത്തില്‍ ഹിന്ദുയിസത്തിന്റെ അവസാനത്തെ അഭയകേന്ദ്രമായ പൗരസമൂഹത്തിന്റെ പ്രത്യാഘാതമായിട്ടാണ് ഞാന്‍ കാണുന്നത്. ഈ പാര്‍ട്ടിക്ക് പ്രത്യക്ഷത്തില്‍ ബി.ജെ.പിയുമായുള്ള ബന്ധം താല്ക്കാലികം...
അധഃസ്ഥിത ജനതയുടെ രാഷ്‌ട്രീയാധികാരത്തെക്കുറിച്ച്‌

അധഃസ്ഥിത ജനതയുടെ രാഷ്‌ട്രീയാധികാരത്തെക്കുറിച്ച്‌

ഡോ.ബി.ആര്‍.അംബേദ്‌കര്‍ ഇന്ത്യയിലെ അധഃസ്ഥിതര്‍ ഒരു പ്രത്യേക ജനതതിയാണ്‌. അവര്‍ മുസ്ലീംങ്ങളില്‍നിന്നും വ്യത്യസ്‌തരാണ്‌. ഈ ജനത ഹിന്ദുസമുദായത്തില്‍ ഉള്‍പ്പെടുന്നവരായിട്ടാണ്‌ പരിഗണിക്കപ്പെടുന്നത്‌. എനാല്‍ അവര്‍ ഒരിക്കലും ഹിന്ദുസമുദായത്തിന്റെ അനിഷേധ്യഭാഗമായി നിലനിന്നിട്ടില്ല. അധഃസ്ഥിതര്‍ക്ക്‌ സ്വതന്ത്രമായൊരു അസ്‌തിത്വമുണ്ടെന്നുമാത്രമല്ല, മറ്റേതൊരു ഇന്ത്യന്‍ സാമുദായിക വിഭാഗത്തില്‍ നിന്നും വേറിട്ടതായ സാമൂഹികനില അവര്‍ നേടിയെടുത്തിട്ടുമുണ്ട്‌. അവരുടെ സാമൂഹികനിലയെ കുടിയായ്‌മയ്‌ക്കും അടിമത്വത്തിനും ഇടയിലുള്ളതായി രേഖപ്പെടുത്താനാവും. സൗകര്യത്തിനുവേണ്ടി ഈ നിലയെ അടിയായ്‌മ എന്നുവിളിക്കുന്നതാവും ഉത്തമം. എന്നാല്‍ ഒരു കുടിയാനോ അടിമയോ അയിത്തത്തിനു വിധേയമാക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അടിയാനാവട്ടെ അയിത്തത്തിന്‌ പാത്രീഭവിക്കപ്പെട്ടു എന്നുള്ളതാണ്‌...