Smiley face>
International
ബറാക്കയും കറുത്ത കലാ പ്രസ്ഥാനവും.

ബറാക്കയും കറുത്ത കലാ പ്രസ്ഥാനവും.

അമേരിക്കന്‍ അധീശ ദേശീയതയുടെ വരേണ്യ ആണത്ത മൂലധന കാമനകളുടെ അടിത്തറയിലാഞ്ഞടിച്ച അതിധീരനായ സംസ്‌കാര പോരാളിയെയാണ് നമുക്കു നഷ്ടമായിരിക്കുന്നത്. ബെല്‍ ഹുക്‌സും ആലീസ് വാക്കറും ഇതര വുമണിസ്‌ററുകളും മറ്റും വിമര്‍ശാത്മകമായി അടയാളപ്പെടുത്തുന്ന വെളുത്ത വംശീയ മുതലാളിത്ത ആണ്‍കോയ്മയെ തന്റെ ഓരോ രചനയിലും അട്ടിമറികളോടെ അപനിര്‍മിക്കുകയും ആക്രാമകമായി വിമര്‍ശിച്ചു തരിപ്പണമാക്കുകയും ചെയ്യുകയായിരുന്നു ലിറോയി ജോണ്‍സെന്ന അമിരി ബറാക്ക (1934-2014). കവിയും നാടകക്കാരനും വിമര്‍ശകനും മാത്രമല്ല അധ്യാപകനും നടനും സംസ്‌കാര പ്രവര്‍ത്തകനും പ്രക്ഷോഭകാരിയും കൂടിയായിരുന്നു ബറാക്ക. ജാസ്, റിഥമാന്‍ബ്ലൂസ് തുടങ്ങിയ കീഴാള...
മണ്ടേല അനാഥമാക്കുന്ന നൈതിക ജനാധിപത്യത്തിന്റെ ജീവിത സന്ദര്‍ഭങ്ങള്‍

മണ്ടേല അനാഥമാക്കുന്ന നൈതിക ജനാധിപത്യത്തിന്റെ ജീവിത സന്ദര്‍ഭങ്ങള്‍

കെ അഷ്‌റഫ്‌ പീഡനത്തില്‍ നിന്ന് മോചിതമായ സമൂഹത്തിനു തങ്ങളുടെ ഭൂതകാലം പല രീതിയില്‍ നിരന്തരം വേട്ടയാടുന്ന അസ്തിത്വ പ്രശ്നമായി തന്നെ അവശേഷിക്കുന്നു. അതിലൂടെ തങ്ങള്‍ അനുഭവിച്ചതിലും വലിയ ക്രൂരതകള്‍ മറ്റുള്ളവരോട് കാണിക്കാന്‍ അവര്‍ തയ്യാറാവ്വുന്നതിനു ഇസ്രായേല്‍ അടക്കമുള്ള നിരവധി സമീപകാല ഉദാഹരണങ്ങളുണ്ട്. അപ്പാർതീഡ് എന്ന വംശീയ വിഭജനം മനസ്സുകളെയും ശരീരങ്ങളെയും വിഭജിച്ചു നിറുത്തുന്ന അതിക്രൂരത തന്നെയായിരുന്നെങ്കിലും അതിനെ മണ്ടേലയുടെ നേത്രത്വത്തില്‍ കറുത്ത ജീവിതത്തിന്റെ അനുഭവത്തില്‍ നിന്നുയര്‍ന്നവന്ന ജനാധിപത്യബോധ്യങ്ങള്‍ കൊണ്ട് ചെറുത്തു തോല്‍പ്പിചു എന്നതാണ് ദ്കഷിനാഫ്രിക്ക ലോകത്തിനു നല്‍കുന്ന രാഷ്ട്രീയ സന്ദേശം. കറുത്തവരുടെ...
മധ്യപൗരസ്ത്യം: സൈക്‌സ് -പികോ വ്യവസ്ഥയുടെ അന്ത്യം?

മധ്യപൗരസ്ത്യം: സൈക്‌സ് -പികോ വ്യവസ്ഥയുടെ അന്ത്യം?

കലിം  അറേബ്യന്‍ ഗള്‍ഫിലെ എല്ലാ ഏകാധിപത്യ രാജ്യങ്ങളും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ബാക്കിപത്രങ്ങളാണ്. സാംസ്‌കാരികമായും ‘ഭാഷാപരമായും മതപരമായും വലിയ ഐക്യമുള്ള അറബി നാടുകള്‍ പലതരം സാമ്രാജ്യത്വ ശക്തികളുടെ സാമന്തരാജ്യങ്ങളായി ഛിന്നഭിന്നമായി നില്‍നില്‍ക്കുന്നതിന്റെ കാരണവും അതുതന്നെ. കുവൈത്തും ബഹ്‌റയിനും ഖത്തറും അതുപോലെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളും വേറിട്ടു നില്‍ക്കുന്നതിന്റെ അടിസ്ഥാന കാരണം ബ്രിട്ടീഷ് കൊളോണിയല്‍ യജമാനന്‍മാര്‍ക്ക് ദാസ്യപ്പണിയെടുത്തവരെ ശെയ്ഖുമാരായി വാഴിച്ചതാണ്. പല പ്രദേശങ്ങളിലും എണ്ണ ശേഖരമുള്ളതുകൊണ്ടു മാത്രമാണ് അവര്‍ വേറിട്ടു നില്‍ക്കുന്നത്. കൊള്ളയടിക്കുന്നതിനു സൗകര്യമുള്ള ചെറിയ നാട്ടുരാജ്യങ്ങളാണ് അവ. ആധുനിക...
ദാഭോല്‍ക്കര്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നല്‍കിയ ആത്മബലി

ദാഭോല്‍ക്കര്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നല്‍കിയ ആത്മബലി

എ.എം. നജീബ്  അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനുമെതിരെ ബില്‍ തയാറാക്കി, മഹാരാഷ്ട്ര നിയമസഭയിലൂടെ പാസാക്കിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഡോ. നരേന്ദ്ര അച്യുത ദഭോല്‍ക്കര്‍ 8 വര്‍ഷം മുമ്പ് സമര്‍പ്പിച്ച ബില്ല് മൂന്നുതവണ നിയമസഭയില്‍ അവതരിപ്പിച്ചു. 29 ഭേദഗതികളാണ് പലഘട്ടങ്ങളിലായി ബി.ജെ.പിയും ശിവസേനയും ചേര്‍് കൊണ്ടുവത്. എന്നിട്ടും ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഒരിക്കല്‍കൂടി നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമെ് കോഗ്രസ്-എന്‍.സി.പി. സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുങ്കെിലും പാലിക്കപ്പെട്ടില്ല. മഹാരാഷ്ട്ര നിയമസഭയിലെ ഹിന്ദുത്വവാദികളുടെ എതിര്‍പ്പ് അത്രത്തോളമുണ്ടായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ പറഞ്ഞത് മഹാത്മാ...
ഈജിപ്ത് / മുബാറക് ചിരിക്കുന്നു

ഈജിപ്ത് / മുബാറക് ചിരിക്കുന്നു

വി.എ കബീര്‍‌ _______________________ ഈജിപ്തില്‍ 2011 ‘ജനുവരി 25 വിപ്ളവം’ നടന്നപ്പോൾ ഈ ലേഖകന്‍ ഇങ്ങനെ കുറിച്ചിരുന്നു: ”ബഹുസ്വരതയെ നിരാകരിക്കുന്ന നിഷ്ഠുരമായ ഏകധ്രുവ അധികാര കേന്ദ്രം, ഭരണത്തിന്റെ മധുരത്തില്‍ പങ്കുപറ്റുന്ന സൈന്യവും പോലീസും, ഉഭയ വിഭാഗങ്ങളെയും… _____________________________  ഈജിപ്തില്‍ 2011 ‘ജനുവരി 25 വിപ്ലവം ’ നടന്നപ്പോള്‍ ഈ ലേഖകന്‍ ഇങ്ങനെ കുറിച്ചിരുന്നു: ”ബഹുസ്വരതയെ നിരാകരിക്കുന്ന നിഷ്ഠുരമായ ഏകധ്രുവ അധികാര കേന്ദ്രം, ഭരണത്തിന്റെ മധുരത്തില്‍ പങ്കുപറ്റുന്ന സൈന്യവും പോലീസും, ഉഭയ വിഭാഗങ്ങളെയും സുഖിപ്പിച്ചു കൊണ്ട് രാജ്യത്തെ കൊള്ളയടിക്കുന്ന ബിസിനസ് ടൈക്കൂണുകള്‍-ദുഷിച്ച...
ഈജിപ്തിലെ മാറ്റം

ഈജിപ്തിലെ മാറ്റം

ഡോ. എ.കെ. രാമകൃഷ്ണന്‍ __________________________________ ഈജിപ്തിലെ ശക്തമായ രാഷ്ട്രീയ ധ്രുവീകരണം കൂടുതല്‍ സംഘര്‍ഷങ്ങളിലൂടെയാണോ, കുറച്ചുകൂടി സമാധാനപരമായ മാര്‍ഗങ്ങളിലൂടെയാണോ പ്രകടമാക്കപ്പെടുക എന്നത് വരുംനാളുകളില്‍ ഏറെ നിര്‍ണായകമാണ്. ജനാധിപത്യ പ്രക്രിയയില്‍നിന്നുള്ള പിറകോട്ടുപോക്ക് ഈജിപ്ഷ്യന്‍ ജനത സഹിക്കുമെന്ന് തോന്നുന്നില്ല. അതിന് നേരിട്ട ഒരു തിരിച്ചടിയാണ് ജൂലൈ മൂന്നിന് നാം കണ്ടത്. കുറച്ചുകൂടി രാഷ്ട്രീയ ദീര്‍ഘവീക്ഷണത്തോടുകൂടി മുര്‍സി ഭരണകൂടവും പ്രതിപക്ഷവും ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്തിരുന്നെങ്കില്‍, ജൂലൈ മൂന്നിലെ സാഹചര്യം ഒരുപക്ഷേ, ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. ഈജിപ്ഷ്യന്‍ ജനത കഴിഞ്ഞ രണ്ടരവര്‍ഷമായി മുന്നോട്ടുവെച്ച ജനകീയ ഇടപെടലിന്റെ...
ഫെമന്‍ : "നഗ്നതാ ബാധയും'' വംശീയ  കൊളോണിയല്‍ ഫെമിനിസവും

ഫെമന്‍ : “നഗ്നതാ ബാധയും” വംശീയ കൊളോണിയല്‍ ഫെമിനിസവും

ചിത്രനാഗരാജ് _______________________________ ഇതര രാജ്യങ്ങള്‍ക്ക്‌മേല്‍ സാംസ്‌കാരിക സാമ്രാജ്യത്വം അടിച്ചേല്പിക്കാനുള്ള പടിഞ്ഞാറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് സ്ത്രീ അവകാശങ്ങളെക്കുറിച്ച സംവാദങ്ങള്‍ എന്ന വാദം പുരുഷ വരേണ്യത നന്നായി ഫ്രെയിം ചെയ്‌തെടുത്തത്, പ്രചാരം നല്കി പ്രതിഷ്ഠിച്ചതിന്റെ തിരിച്ചടികള്‍ അന്താരാഷ്ട്ര സ്ത്രീപ്രസ്ഥാനം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഫെമന്റെ പ്രക്ഷോഭം ആരംഭിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ”ബുര്‍ഖ ധരിക്കുന്നതിനേക്കാള്‍ നല്ലത് നഗ്നരായിരിക്കുന്നതാണ്” എന്നത്‌പോലുള്ളവെള്ളക്കാരായ ഫ്രഞ്ച് ഫെമിനിസ്റ്റുകളുടെ വാക്കുകള്‍, അവര്‍ സ്വന്തം സഹോദരികളായി വിശേഷിപ്പിക്കുന്ന സ്ത്രീ വിഭാഗത്തിന്റെ  പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനേക്കാള്‍ കൂടുതലായി അവയെ തകര്‍ക്കുകയും ഇതുപോലുള്ള ആഖ്യാനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുകയുമാണ്...
ഫെമെന്‍ മുസ്‌ലിം സ്ത്രീരാഷ്ട്രീയത്തോടു ചെയ്യുന്നത്

ഫെമെന്‍ മുസ്‌ലിം സ്ത്രീരാഷ്ട്രീയത്തോടു ചെയ്യുന്നത്

"ആമിന ടൈലറിനെ പോലുള്ള "സ്വദേശി മുസ്‌ലിം" ഫെമിനിസ്റ്റുകള്‍ അങ്ങേയറ്റം പ്രശ്നകരമായ വെളുത്ത സ്ത്രീവാദികളുമായി കൈകോര്‍ത്ത് കൊണ്ട് വളരെ ദീര്‍ഘ കാലം മുസ്ലിം ലോകത്ത് ശക്തിപെട്ടു വരുന്ന സ്ത്രീയെകുറിച്ചും മതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുള്ള അന്വേഷണങ്ങളെയും പഠനങ്ങളെയും പോരാട്ടങ്ങളെയും അദൃശ്യ വല്കരിക്കുക മാത്രമല്ല അങ്ങിനെയുള്ള ജീവിത വഴികളെ ഇല്ലാതാക്കാന്‍ കൂടിയാണ് സഹായിക്കുന്നത്". അതുകൊണ്ട് തന്നെ ആണ്‍കോയ്മക്കെതിരെ മാത്രമല്ല കൊളൊണിയലിസതിന്നെതിരെയും സാംസ്കാരിക മേല്‍ക്കോയ്മക്കെതിരെയും "സ്വയം നിര്‍ണ്ണയതിന്റെ" രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്ന മുസ്ലിം സ്ത്രീരാഷ്ട്രീയവും കോളനിവിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായ ഫെമിനിസ്റ്റുകളും ആമിനയിലൂടെ ഫെമെന്‍ പുലര്‍ത്തുന്ന...
"ഞങ്ങളൊന്നും ആ പുസ്തകങ്ങളില്‍ എവിടേയുമില്ല"

“ഞങ്ങളൊന്നും ആ പുസ്തകങ്ങളില്‍ എവിടേയുമില്ല”

വെന്‍ഡി റോസുമായി ലോറാ കോള്‍ടെല്ലി നടത്തിയ അഭിമുഖത്തില്‍ നിന്ന്  കാലിഫോര്‍ണിയയിലെ ഓക് ലാന്‍ഡില്‍ 1948 മേയ് ഏഴാം തീയതി ജനിച്ചു. അമേരിന്ത്യന്‍ വംശജയായ എഴുത്തുകാരിയും, ചിത്രകാരിയും. കൌമാരത്തില്‍ സ്കൂളുപേക്ഷിച്ച് സാന്‍ഫ്രാന്‍സിസ്കോയിലെ ബൊഹീമിയന്‍ വൃത്തങ്ങളുമായി ബന്ധപ്പെട്ടു. പിന്നീട് പഠിച്ച് നരവംശശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അമേരിക്കന്‍ ഇന്ത്യന്‍ സാഹിത്യ വൃത്തങ്ങളില്‍ സജീവം. വൈറ്റ് ഷമാനിസത്തിന്റെ വിമര്‍ശകയും ചെറു സാഹിത്യത്തിന്റെ ആദ്യകാല പ്രയോക്താക്കളിലൊരാളും. Hopi Roadrunner Dancing(1973), What Happened When the Hopi Hit Newyork (1982), The Half-breed Chronicles And...
ഇസ്ലാമോഫോബിയയും  ഇസ്ലാമോഫീലിയയും.

ഇസ്ലാമോഫോബിയയും ഇസ്ലാമോഫീലിയയും.

കെ. അശ്റഫ്   ഭൂരിപക്ഷത്തിന് എപ്പോഴും ഒരൊറ്റ അനുഭവമേ കാണൂ. ന്യൂനപക്ഷം എല്ലായ്പ്പോഴും രണ്ട് അനുഭവങ്ങള്‍ ഉള്ളവരാണ്. ന്യൂനപക്ഷം ഒരേസമയം ഭൂരിപക്ഷത്തിന് സമാനമായി നില്‍ക്കാനും അതേസമയം തങ്ങളുടെ സവിശേഷമായ ലോക വീക്ഷണം ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നവരാണ്. ഇങ്ങനെ ന്യൂനപക്ഷം വൈരുധ്യങ്ങള്‍ നിറഞ്ഞ ‘ഇരുബോധം’ (double conscions) പുലര്‍ത്തുന്നവരാണ്. മേലെ കൊടുത്ത കോമഡിയില്‍ ഇങ്ങനെയൊരു ഇരട്ടബോധം ഉള്ളതുകൊണ്ടാണ് അമേരിക്കന്‍ ഭൂരിപക്ഷ ലോക ബോധത്തില്‍നിന്ന് അനൌണ്‍സ്മെന്റ് കേട്ടയുടനെ ‘ഭീകരനെ’ തിരയാനും അതേസമയം ന്യൂനപക്ഷബോധത്തില്‍നിന്ന് ‘അത് ഞാന്‍ തന്നെ’ എന്ന് ഞെട്ടാനും സാധിക്കുന്നത്. ഇസ്ലാമിനെക്കുറിച്ച...
ക്രിസ്ത്യാനിറ്റിയും ഇസ്ലാമും മതേതരത്വ രൂപീകരണവും

ക്രിസ്ത്യാനിറ്റിയും ഇസ്ലാമും മതേതരത്വ രൂപീകരണവും

ജെയിംസ് മൈക്കിള്‍ ____________________________________________________  സെക്ക്യുലരിസത്തിന്റെ രാഷ്ട്രീയ ബന്ധ (Political Career)ത്തിന് കാലങ്ങളോളം പഴക്കമുണ്ട്. യൂറോപ്പിലെ പ്രൊട്ടസ്റന്റ് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വികാസവുമായി ബന്ധപ്പെട്ട് ഒരാള്‍ക്ക് വേണമെങ്കില്‍ അത് ചികഞ്ഞെടുക്കാം. ഇനിയും ഒരാള്‍ക്ക് ഒന്നുകൂടി പിറകോട്ടുപോയി പ്രവാചകന്‍ മുഹമ്മദ് ഇസ്ലാമിന്റെ പ്രോദ്ഘാടനം നിര്‍വഹിച്ചതിലും ഇത് കണ്ടെത്താം. ഒരാശയത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഒരാള്‍, ഏത് മാര്‍ഗത്തില്‍ മുന്നോട്ട് പോയാലും, ഒരു സ്വപ്നത്തെക്കുറിച്ച് അന്വേഷിക്കുന്നതുപോലെ, എല്ലായ്പ്പോഴും ഒന്നിലധികം ഊന്നലുകള്‍ക്കായി ജാഗ്രത കാണിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പ്രസ്തുത ആശയം അതിന്റെ വികാസഗതിയില്‍ എങ്ങനെയാണ് രാഷ്ട്രീയമായി...
ബലിയുടെ അള്‍ത്താരകള്‍ : ബാസ്ക്യൂയാറ്റിനെ ഓര്‍മിക്കുമ്പോള്‍

ബലിയുടെ അള്‍ത്താരകള്‍ : ബാസ്ക്യൂയാറ്റിനെ ഓര്‍മിക്കുമ്പോള്‍

ബെല്‍ ഹുക്സ് സ്വന്തം രചനകളില്‍ ഒരു സാക്ഷിയായിത്തീരുന്നതിന് ബാസ്ക്യൂയാറ്റ് പറയാന്‍ പാടില്ലാത്തത് പറയുവാനായി കഠിനയത്നം ചെയ്തു. ഒരു പ്രവാചകദൌത്യം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം അപമാനവീകരണത്തിന്റെ രാഷ്ട്രീയത്തിന്റെ വിശാലവും കലാപരവുമായ ഒരു വ്യാഖ്യാനത്തിലേര്‍പ്പെട്ടു. അദ്ദേഹത്തിന്റെ രചനകളില്‍, കറുത്ത ശരീരങ്ങളുടെയും മനസ്സുകളുടെയും മേലുള്ള അധിനിവേശം, ഉപേക്ഷിക്കപ്പെടല്‍, അന്യവത്കരണം, വിച്ഛേദിക്കപ്പെടല്‍, മരണം എന്നിവയുമായി ബന്ധപ്പെട്ട തീവ്രവേദനയാല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. നിനക്കുള്ളതെല്ലാം ബലിക്കല്ലിലര്‍പ്പിച്ചുവോ? -കറുത്തവരുടെ പള്ളിപ്പാട്ട്. 1992 ലെ ജീന്‍- മിഷേല്‍ ബാസ്ക്യൂയാറ്റ് പ്രദര്‍ശനം വിറ്റ്നി മ്യൂസിയത്തില്‍ ആരംഭിച്ചവേളയില്‍ ഞാന്‍ ആ ആള്‍ത്തിരക്കിനിടയിലൂടെ ആളുകളുമായി കലയെക്കുറിച്ച്...