Smiley face>
Youth & Campus
എസ്. എഫ്. ഐ.യുടെ ജാതി

എസ്. എഫ്. ഐ.യുടെ ജാതി

അരുണ്‍ എ. അനുഭവങ്ങളുടെ തീക്ഷ്ണതയെ അറിവാക്കി മാറ്റിയ അവബോധമാണ് ഈ പാഠങ്ങളുടെ ഉള്ളടക്കം. (ദലിതരോടുള്ള) ”ഫാസിസത്തിന്റെ കാര്യത്തില്‍ ചുവപ്പും കാവിയും ഒരുപോലെയാണ്,” ”ദലിതരെക്കുറിച്ചുള്ള ജാതീയമായി അധിക്ഷേപങ്ങളും തമാശകളും എസ്. എഫ്.ഐ, കെ. എസ്.യു, എ.ബി.വി.പി ഭേദമില്ലാതെ കാമ്പസില്‍ സജീവമാണെന്നകാര്യം…” എന്നിവ യാഥാര്‍ഥ്യത്തിന്റെ പ്രതിഫലനങ്ങള്‍ എന്നതിലുപരി ഇന്ത്യന്‍ സമൂഹത്തിലെ സാമുദായിക കര്‍ത്തൃത്വാവസ്ഥകളുടെ സങ്കീര്‍ണതയാണ് ഉള്‍ക്കൊള്ളുന്നത്. ഇടതു-വലത് പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അതിവര്‍ത്തിച്ചുനില്‍ക്കുന്നത ദലിത് വിരുദ്ധ സവര്‍ണ കര്‍ത്തൃത്വത്തിന്റെ അധീശത്വമാണിവിടെ വെളിപ്പെടുന്നത്. ഗാന്ധിയന്‍ / നെഹ്‌റുവിയന്‍ ദേശീയവാദവും ഹൈന്ദവ സാംസ്‌കാരിക...
അസുര വാരാഘോഷം; ഇഫ്‍ലു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്

അസുര വാരാഘോഷം; ഇഫ്‍ലു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്

അസുര വാരാഘോഷം ഇഫ്‍ലു ഹൈദരാബാദ് യൂണീവേഴ്സിറ്റിയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ മത-വംശീയ വിദ്വേഷം വളര്‍ത്തുന്നു എന്നാരോപിച്ച് ഹൈദരാബാദ് ഇഫ്‌ലുവിലെ 6 വിദ്യാര്‍തഥികള്‍ക്ക് പൊലീസ് നോട്ടീസ്. അസുരന്മാരെ പൈശാചികവല്‍ക്കരിക്കുന്ന സവര്‍ണ ആചാരങ്ങളോട് പ്രതിഷേധിച്ചുകൊണ്ട് കാമ്പസില്‍ നടന്ന ‘അസുരവാരം’ ആഘോഷങ്ങളുടെ സംഘാടകസമിതിയംഗങ്ങള്‍ക്കെതിരെയാണ് കുറ്റംചുമത്തിയത്. ജാമ്യമില്ലാവകുപ്പായ ഐ.പി.സി 150 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം തടവും പിഴയുമടങ്ങുന്ന ശിക്ഷ അനുഭവിക്കേണ്ടി വരും. കേസ് ഫയല്‍ചെയ്യുതിന് മുമ്പ് യൂനിവേഴ്‌സിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയോ വിവരം നല്‍കുകയോ ചെയ്തിട്ടില്ലെന്ന്...
സാംസ്‌കാരിക പ്രതിരോധങ്ങളെ പോലീസ് അച്ചടക്കവൽക്കരിക്കുന്നു

സാംസ്‌കാരിക പ്രതിരോധങ്ങളെ പോലീസ് അച്ചടക്കവൽക്കരിക്കുന്നു

മാനസി മോഹന്‍ എസ് ഔദ്യോകികമായി യാതൊരു നടപടിയും എടുക്കാതെ നേരിട്ട് പോലീസിന്റെ സഹായം തേടിയ അഡ്മിന്റെ ഇടപെടൽ വിദ്യാർത്ഥികൾകിടയിൽ വലിയൊരു നടുക്കം തന്നെയായാണ് സൃഷ്ടിച്ചത്. ഇത്തരം കർശനമായ നടപടിയിലേക്ക് നീങ്ങാൻ മാത്രമുള്ള എന്ത് ക്രമസമാധാന പ്രശ്നമാണ് കാമ്പസ്സിൽ നിലനില്ക്കുന്നതെന്നു ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കണമെന്നാണ് വിദ്യാർത്ഥികളുടെ അവശ്യം. പാർശ്വവൽക്കരിക്കപ്പെട്ട സാംസ്കാരിക ചിഹ്നങ്ങളെ ക്രിമിനൽവല്ക്കരിക്കുന്ന യൂണിവേഴ്സിറ്റി നയങ്ങള്‍ അക്കാദമിക മേഖലയിലെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പൊതുകാഴ്ചകളിൽനിന്നും വേറിട്ടു നില്ക്കുന്ന എല്ലാവിധ സാംസ്കാരിക പ്രതിരോധങ്ങളെയും അക്കാദമിക ഭീഷണിയായി കണ്ടുകൊണ്ട്, ഇത്തരം പ്രതിരോധങ്ങളെ മുളയിലെ നുള്ളുക...
കൂള്‍ സ്‌പേയ്‌സ് : സമകാലീന യുവജനങ്ങളുടെ പ്രശ്‌ന അജണ്ടകള്‍

കൂള്‍ സ്‌പേയ്‌സ് : സമകാലീന യുവജനങ്ങളുടെ പ്രശ്‌ന അജണ്ടകള്‍

കെ. കെ. ബാബുരാജ് ________________________________ ”ഇന്നത്തെ യുവജനങ്ങള്‍ ആകെ തകരാറാണ്” എന്നുപറയുന്ന അതേ യാഥാസ്ഥിതിക യുക്തി തന്നെയാണ് യുവത്വത്തെ കേവലമായി കാല്പനികവല്‍ക്കരിക്കുന്നതിലുമുള്ളത്. ഇങ്ങിനെ രണ്ട് അറ്റങ്ങളായി കാണാതെ; സമകാലീന സമൂഹത്തിലെ പല കര്‍ത്തൃത്വസ്ഥാനങ്ങളിലും യുവത്വം സന്നിഹിതമാണെന്ന് പറയുന്നതാവും നല്ലത്. ഈ കര്‍ത്തൃത്വസ്ഥാനങ്ങളില്‍ , സവര്‍ണ്ണരും ഉപരിമധ്യവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടവരുമായ യുവതി യുവാക്കള്‍ക്കാണ് ദൃശ്യതയും ശബ്ദിക്കാനുള്ള അവസരവും സ്ഥാപനങ്ങളുടെ പരിഗണനയും കൂടുതലായി കിട്ടുന്നത്. ഇവര്‍ക്ക് കിട്ടുന്ന കൂടിയ പ്രാതിനിധ്യത്തിന്റെ അതേ അനുപാതത്തില്‍ അപരരും അവര്‍ണ്ണരുമായ യുവതീയുവാക്കള്‍ തരം താഴ്ത്തലിന് വിധേയരാകുന്നു. ഇതേസമയം നവ...
'കറുപ്പ് സുന്ദരമാണ്' എന്ന പ്രചാരണത്തിന് ഒരു വിയോജനക്കുറിപ്പ്

‘കറുപ്പ് സുന്ദരമാണ്’ എന്ന പ്രചാരണത്തിന് ഒരു വിയോജനക്കുറിപ്പ്

ശ്രുതി ഹെര്‍ബെര്‍ട്ട് നന്ദിതാദാസിനെപ്പോലെ അംഗീകാരമുള്ള ഒരു നടി പിന്താങ്ങുമ്പോള്‍ അത് അവരുടെ സാമൂഹ്യസ്ഥാനത്തെ കുറച്ചുകൂടി ഉറപ്പിക്കുകയും അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്താനുള്ള ഒരു താങ്ങായി മാറുകയും ചെയ്യുകയാണ്. സൗന്ദര്യത്തെയും  വംശീയതയേയും കുറിച്ച് നിലനില്ക്കുന്ന പൊതുധാരണകളേയും അവ ഉള്‍ക്കൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണ സമസ്യകളെയും അഭിമുഖീകരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് മുമ്പ് ഉദയം ചെയ്ത ‘Black is Beautiful’ എന്ന പ്രചാരണത്തെ ഗൂഢമായി അനുകരിക്കുക മാത്രമാണിവിടെ ചെയ്യുന്നത്. വാക്കുകള്‍കൊണ്ടുള്ള ഒരു കളി  മാത്രമാണ്. തീര്‍ച്ചയായും ഇപ്പോള്‍ നടക്കുന്ന ‘കറുപ്പ് സുന്ദരമാണ്’ എന്ന പ്രചാരണം രാഷ്ട്രീയമായി...
സെക്യുലർ മേളങ്ങളും അസുര താളങ്ങളും

സെക്യുലർ മേളങ്ങളും അസുര താളങ്ങളും

ആര്യ പി ദിനേശ് , അജയൻ ഇടുക്കി. മണ്ഡൽ കാലഘട്ടത്തിനു ശേഷം ദളിത്‌ ബഹുജൻ വിദ്യാർഥികൾ കലാലയ രാഷ്ട്രീയ ഭൂമികയിൽ ഇടം പിടിച്ചപ്പോഴാണ്, ഹൈന്ദവ താൽപര്യത്തിന് സംരഷണവലയം തീർത്ത ബിംബങ്ങളും, ആശയങ്ങളും ചോദ്യം ചെയ്തു തുടങ്ങിയത്. പ്രത്യകിച്ചും ഹൈന്ദവത അടിചേൽപ്പിച്ച രാഷ്ട്രീയ, സാമൂഹിക മുറിവുകളെ അക്കാദമിക് തലങ്ങളിൽ മാത്രം കേന്ദ്രീകരിക്കാതെ സാമൂഹിക തലത്തിലും ശ്രേദ്ധപെടുത്താൻ ഇത്തരം ആശയങ്ങൾക്ക് സാധിച്ചിട്ടുണ്ട്. നവ- ഹിന്ദു ലിബറലുകൾ ഉയർത്തുന്ന ഹൈന്ദവ ദേശീയതയുടെ മതേതരത്വ മനോഭാവത്തെയാണ് ദളിത്‌ വിദ്യാർഥികൾ ചോദ്യം ചെയ്തു തുടങ്ങിയത്....
വിദ്യാഭ്യാസ മേഖലയിലെ 'വിവേചന ഭീകരതകള്‍ '

വിദ്യാഭ്യാസ മേഖലയിലെ ‘വിവേചന ഭീകരതകള്‍ ‘

വാസു ഏ. കെ സര്‍ക്കാര്‍ മേഖലയിലെ 10% അധ്യാപക തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന SC/ST വിഭാഗങ്ങള്‍ പൊതുപരീകഷകളില്‍ (PSC), വിജയിച്ച് അക്കാദമിക് മികവ് തെളിയിച്ചവരാണ്. അതേ സമയം 3 ഇരട്ടിയിലേറെ വരുന്ന എയ്ഡഡ് മേഖലയിലെ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ യോഗ്യത ജാതി/മതം മാത്രമാണെന്ന സവര്‍ണ്ണ നാട്യങ്ങളുടെ പൂച്ച് പുറത്തുചാടിക്കുന്നുണ്ട്. എയ്ഡഡ് മേഖലയില്‍ സംവരണം പാലിക്കപ്പെടണമെന്നാവശ്യപ്പെടുന്ന ‘അനന്തമൂര്‍ത്തി കമ്മീഷന്‍’റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് NSS അടക്കമുള്ള സാമുദായിക നേതൃത്വങ്ങള്‍ സാമൂഹീക നീതിക്കെതിരെ പടവെട്ടുന്നവരായി അധ:പ്പതിക്കുന്നതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസ മേഖല സാമൂഹ്യാനീതി പ്രതിഫലിക്കുന്ന സ്വാഭാവിക ഇടങ്ങളായി മാറുന്നതിനുള്ള പങ്കും ഗൗരവമായി...
''ഫ്രീ പ്രസ്സ് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും സ്വതന്ത്രമായ പരീക്ഷണം'' വിനോദ് കെ. ജോസ്

”ഫ്രീ പ്രസ്സ് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും സ്വതന്ത്രമായ പരീക്ഷണം” വിനോദ് കെ. ജോസ്

സംഭാഷണം:-മുഹമ്മദ് അഫ്‌സല്‍ പി. ജാവേദ്- വിനോദ് കെ. ജോസ്  കാരവന്‍മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ ഡോക്ടര്‍ വിനോദ് കെ. ജോസിനെ നരേറ്റീവ് ജേണലിസത്തിന്റെ ഇന്ത്യയിലെ pioneer എന്ന് വിളിക്കാവുന്നതാണ്. വയനാട്ടില്‍ ജനിച്ച വിനോദ്, 2001 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ക്രൈം റിപ്പോര്‍ട്ടറായാണ് ദേശീയ തലത്തിലുള്ള തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ‘പസിഫിക്ക ‘ റേഡിയോയുടെ ഇന്ത്യന്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തു. അതിനോടൊപ്പം തന്നെ ഏതാനും സുഹൃത്തുക്കളോടൊത്ത് ഡല്‍ഹിയില്‍ നിന്നു’ഫ്രീ പ്രസ്സ് എന്ന വളരെയധികം ചര്‍ച്ച ചെയ്യപ്പോട്ട മലയാളം ലോങ്ങ്...
കേരളവും ബംഗാളും നോര്‍ത്ത് ഈസ്റ്റും പിന്നെ ആസാമും

കേരളവും ബംഗാളും നോര്‍ത്ത് ഈസ്റ്റും പിന്നെ ആസാമും

മുഹമ്മദ്ഷാ. കെ ___________________________________ പിന്നോക്ക ജാതി-സമുദായങ്ങള്‍ വസിക്കുന്ന ആ ഗ്രാമത്തില്‍ മുഖ്യന്‍ ആയി വരുന്നത് സവര്‍ണ്ണ ബ്രാഹ്മണനായ ബിമല്‍ദാസ് എന്ന കഥാപാത്രമാണ്. ”വിവരമില്ലാത്ത,” പുറമേ നിന്നു വന്ന ആളോട് സംവദിക്കാനറിയാത്ത, പേരു പോലും ചോദിക്കാതെ തോക്കുചൂണ്ടുന്ന, ബിമല്‍ദാസിനോട് സമ്പൂര്‍ണ്ണ വിധേയത്വം പ്രഖ്യാപിച്ച ജനതയായാണ് ആ ഗ്രാമീണരെ ഒന്നടങ്കം ചിത്രീകരിച്ചത്. ആ ജാതി വംശീയതയുടെ നേതൃസ്ഥാനത്തിരുന്നുകൊണ്ട് ”ബലീകുടീരങ്ങളെ” പാടുന്ന ബിമല്‍ദാസും അതുകേട്ട് എസ്. എഫ്. ഐ കാലത്തെ ഗൃഹാതുരത്വം നിറഞ്ഞുതുളുമ്പുന്ന ഖാസിയും ചേര്‍ന്ന് താരാട്ടു പാടുന്നത് ബ്രാഹ്മണിസത്തിനാണ്. ഇം.എം.എസിനെ...
എസ് എഫ് ഐ-യുടെ 'മതനിരപേക്ഷ' സവര്‍ണ്ണ ഇടപെടലുകള്‍

എസ് എഫ് ഐ-യുടെ ‘മതനിരപേക്ഷ’ സവര്‍ണ്ണ ഇടപെടലുകള്‍

അനുനാദ് വിനോദിനി _______________________________________ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിള്‍ പഠിക്കുന്ന കീഴാള വിദ്യാര്‍ഥികളുടെ തുടര്‍ച്ചയായുള്ള ആത്മഹത്യകളെപ്പറ്റി ഗൗരവകരമായ നിരവധി പഠനങ്ങളും ചര്‍ച്ചകളും പ്രക്ഷോഭങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. എന്നിട്ടും ഇത്തരം ആത്മഹത്യകളെ ഒരു സാമൂഹ്യ പ്രശ്നമായി കാണാനോ അതിന്റെ രാഷ്ട്രീയവും സ്വത്വപരവുമായ ഘടകങ്ങളെ സൂക്ഷ്മതയില്‍ മനസിലാക്കി ഇടപെടാനോ ഇതുവരെ എസ് എഫ് ഐക്ക് കഴിഞ്ഞിട്ടില്ല. വ്യവസ്ഥിതിയില്‍ ഇടം നഷ്ട്ടപ്പെടുന്ന അരികുവല്കൃത വിഭാഗങ്ങളുടെ രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാന്‍ പ്രത്യയശാസ്ത്രപരമായി സാധിക്കുന്നില്ലെന്ന് മാത്രമല്ല, ഈ രാഷ്ട്രീയവുമായി മുന്നോട്ടുവരുന്ന കീഴാള വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ സങ്കുചിത മതജാതി രാഷ്ട്രീയം...
പുതിയ പ്രക്ഷോഭങ്ങള്‍, പുതിയ കാമ്പസുകള്‍

പുതിയ പ്രക്ഷോഭങ്ങള്‍, പുതിയ കാമ്പസുകള്‍

ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഈ വിഷയത്തില്‍ കാണിക്കുന്ന മൗനവും ചര്‍ച്ച ചെയ്യേണ്ടതാണ്.മുദസ്സിര്‍ കമ്രാന്‍ രക്തസാക്ഷി ആയതിന് തൊട്ടുടനെ തന്നെ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥിയായ പുല്യാല രാജു ആത്മഹത്യ ചെയ്തു. അവിടെ സവര്‍ണ വിദ്യാര്‍ഥികളിലൂടെ നിലനില്‍ക്കുന്ന എസ്.എഫ്.ഐ ആസൂത്രിതമായ നിശ്ശബ്ദതയാണ് പുലര്‍ത്തുന്നത്. ഹൈദരാബാദില്‍ അതാണ് സ്ഥിതിയെങ്കില്‍ ദേശീയ, അന്തര്‍ദേശീയ വിഷയങ്ങള്‍ ഇപ്പോഴും ചര്‍ച്ചചെയ്യുന്ന കേരളത്തില്‍ എസ്.എഫ്.ഐ ആഘോഷിക്കുന്നത് മറ്റൊരു വിദ്യാഭ്യാസ പ്രശ്നമാകുന്നു. ഇവിടെ കാമ്പസുകളില്‍ വ്യവസ്ഥാപിതമായി ദലിത്- ഒ.ബി.സി -മുസ്ലിം വിദ്യാര്‍ഥികള്‍ക്കുനേരെ തിരിയുമ്പോള്‍ അഫ്ഗാന്‍ പാക്...
അപര മഹാരാജാസുകള്‍,  ഇതര 80'കള്‍

അപര മഹാരാജാസുകള്‍, ഇതര 80′കള്‍

കെ. കെ. ബാബുരാജ് ________________________________ കാല്പനിക കവികളും ജനപ്രിയ സിനിമകളും വര്‍ണ്ണിക്കുന്നതുപോലെ ഏവര്‍ക്കും അനുഭൂതി പകര്‍ന്നു നല്‍കുന്ന ഇടമൊന്നുമല്ല മഹാരാജാസ്. അരികുകളെ പറ്റി ചിന്തിക്കുന്നതുപോലും അപകടകരമാകുന്ന സ്ഥലമാണിത്. കേരളത്തിലെ ഫ്യൂഡല്‍ സാഹിത്യകോയ്മയുടെ നെടുങ്കോട്ടയായ ഇവിടെ പുത്തന്‍ ധൈഷണിക വിഷയങ്ങളെയും സാഹിത്യധാരകളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുക അപൂര്‍വ്വമാണ്. അങ്ങേയറ്റം സംവാദവിരുദ്ധമായിട്ടാണ് ഇരു വിദ്യാര്‍ത്ഥി സംഘടനകളും പ്രവര്‍ത്തിക്കുന്നത്. _______________________________________________________ ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കത്തിലാണ് ഞാന്‍ മഹാരാജാസ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായി എത്തുന്നത്. ദേവഗിരി കോളേജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഉറ്റ...