Smiley face>
Children’s Corner
തുമ്പി

തുമ്പി

എം ആർ രേണുകുമാർ ഇലഞ്ഞിക്കുന്നിലായിരുന്നു ചാച്ചന്റെ വീട്. ഒന്നിടവിട്ടുളള ഞായറാഴ്ചകളില്‍ ചാച്ചന്‍ അങ്ങോട്ട് പോകാറുണ്ട്. വല്ലപ്പോഴുമൊക്കെ എന്നെയം ഒപ്പം കൂട്ടും. എപ്പോഴുമെന്നെ കൊണ്ടുപോയാല്‍ ചാച്ചന് കഷ്ടപ്പാടാണ്. അതുകൊണ്ട് കഴിവതും എന്നെ ഒഴിവാക്കാറാണ് പതിവ്. പക്ഷേ തുടര്‍ച്ചയായി ഞാനില്ലാതെ ചെന്നാല്‍ അപ്പച്ചന്‍ ഒച്ചയെടുക്കും. ”എന്തിയേടാ ന്റെ പെങ്കൊച്ച്” കുത്തിനടക്കാന്‍ ഉപയോഗിക്കുന്ന കാശാവുകമ്പുകൊണ്ട് അപ്പച്ചന്‍ ചാച്ചനെ അടിക്കാനോങ്ങും. അപ്പച്ചനെ പേടിച്ചായിരുന്നു വല്ലപ്പോഴുമെങ്കിലും ചാച്ചനെന്നെ അങ്ങോട്ടുകൊണ്ടുപോയിരുന്നത്. അവിടെച്ചെന്നാല്‍ പിന്നെ നല്ല രസമാണ്. ചാച്ചന്റെ കൂടെപ്പിറപ്പുകള്‍ എല്ലാവരും അവിടാണ് താമസിക്കുന്നത്. എല്ലാ വീട്ടിലും...
ആമയും മുയലും-റീലോഡഡ്

ആമയും മുയലും-റീലോഡഡ്

ബിനോയ്‌ പി ജെ - _________________________ ആ സ്ഥലം പരിശോധിച്ചാല്‍ നീന്താനുള്ള എന്റെ കഴിവ് എങ്ങിനെയാണു എന്നെ സഹായിച്ചതെന്നു കാണാം. മത്സരത്തിന്റെ അധികഭാഗവും നല്ല ആഴമുള്ള വീതികുറഞ്ഞ ഒരു തടാകത്തിനു ചുറ്റിലുമായാണു നടന്നത് എന്നോര്‍ക്കുമല്ലോ. മുയലിന് ആ വഴിയത്രയും ഓടി തടാകം ചുറ്റി വരേണ്ടതുണ്ടായിരുന്നു. എനിക്കാവട്ടെ, വീതികുറഞ്ഞ തടാകം എളുപ്പം നീന്തിക്കടന്ന് ഫിനിഷിങ് പോയിന്റിലെത്താന്‍ കഴിഞ്ഞു. ഈ മത്സരം അതേ ട്രാക്കില്‍ വെച്ച് വീണ്ടും നടത്തിയാലും ഞാനാണു ജയിക്കാന്‍ സാധ്യത എന്നു പറയേണ്ടതില്ലല്ലോ. മറ്റൊരു സാഹചര്യത്തിലും പരിസരത്തും...
അരസൈക്കിള്‍

അരസൈക്കിള്‍

എം.ആര്‍ . രേണുകുമാര്‍ എങ്ങനെയെങ്കിലും സൈക്കിളുകേറ്റം പഠിക്കണം. കുറച്ചു ദിവസമായി അതുമാത്രമായിരുന്നു പാച്ചുവിന്റെ ചിന്ത. ഊണിലും ഉറക്കത്തിലുമൊന്നും ആ ചിന്ത പാച്ചുവിനെ വിട്ടുപോയില്ല. കൂട്ടുകാരായ മനുവിനും ഗോപുവിനും തോമസ്‌കുട്ടിക്കും മുനീറിനുമൊക്കെ സൈക്കിളുചവിട്ടാനറിയാം. എന്തിനധികം പറയുന്നു എല്ലാവരേയും സൈക്കിളുചവിട്ട് പഠിപ്പിക്കുന്ന ആനന്ദ് ചേട്ടായിയുടെ അനിയത്തിക്കൊച്ച് നീലിമക്കുവരെ അറിയാം സൈക്കിളുകേറ്റം എല്ലാവരും കഴിഞ്ഞ വല്യവധിക്കാണ് സൈക്കിളുചവിട്ടാന്‍ പഠിച്ചത്. ഈയവധിക്ക് എനിക്കും പഠിക്കണം. പാച്ചു മനസ്സിലുറച്ചു. ഏതായാലും കൂട്ടുകാരില്‍ ചിലര്‍ക്ക് ഇപ്പോഴും സൈക്കിളുചവിട്ട് അറിയാത്തത് ഭാഗ്യം. അല്ലെങ്കില്‍ ആകെ നാണക്കേടായിപ്പോയേനെ. എങ്ങനെയെങ്കിലും...
ഒബാമയുടെ മക്കള്‍ക്ക് കൂടംകുളത്തെ കുട്ടികളുടെ കത്ത്

ഒബാമയുടെ മക്കള്‍ക്ക് കൂടംകുളത്തെ കുട്ടികളുടെ കത്ത്

“പ്രിയപ്പെട്ട മലിയ, സാഷാ,  ആണവനിലയങ്ങളും ആണവായുധങ്ങളുമില്ലാത്ത സുരക്ഷിതമായ ഒരു ഭാവി നമുക്കെല്ലാം വേണ്ടി കെട്ടിപ്പടുക്കാന്‍ നമുക്ക് ഒന്നിച്ച് നില്‍ക്കാം, അമേരിക്കയിലെയും, ഇന്‍ഡ്യയിലെയും, ലോകത്തെ മറ്റ് രാജ്യങ്ങളിലെയും കുട്ടികള്‍ക്ക് ഒന്നിക്കാം. കൂടംകുളം ആണവനിലയം അടച്ചുപൂട്ടാനും ഞങ്ങളുടെ രാജ്യത്ത് അമേരിക്കന്‍ ആണവ നിലയം തുടങ്ങാതിരിക്കാനും ഞങ്ങളെ സഹായിക്കുന്നതിന് നിങ്ങള്‍ മമ്മിയോടും ഡാഡിയോടും കൂട്ടുകാരോടും സംസാരിക്കണമെന്ന് ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു.” കൂടംകുളം ആണവനിലയത്തിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കെ കൂടംകുളത്തെ കുട്ടികള്‍  അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ മക്കള്‍ക്ക് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ്...
"ഈ ഭൂമി ഞങ്ങള്‍ക്കും അവകാശപ്പെട്ടതാണ്" ഒരു ഗ്രാമീണ (ദളിത്) നാടകാനുഭവം

“ഈ ഭൂമി ഞങ്ങള്‍ക്കും അവകാശപ്പെട്ടതാണ്” ഒരു ഗ്രാമീണ (ദളിത്) നാടകാനുഭവം

റോബിന്‍ വര്‍ഗ്ഗീസ് കൂലിപ്പണിക്കാരായ അവര്‍ പണി പോലുമുപേക്ഷിച്ച് ദിവസങ്ങളോളം നാടകക്കളരിക്ക് വേണ്ടി കഷ്ടപ്പെട്ടത് നാട്ടില്‍ നാടകമുണ്ടാകണം എന്ന ആഗ്രഹം കൊണ്ടു മാത്രമല്ല, തങ്ങള്‍ കടന്നുപോകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ്മ രൂപപ്പെടുത്താന്‍ പറ്റിയ ഏറ്റവും നല്ല ആയുധം നാടകമാണെന്നുമുളള തിരിച്ചറിവിലാണ് ഇത്തരത്തിലൊരു നാടകക്കളരി സംഘടിപ്പിച്ചതെന്നാണ് അവിടെയെത്തിയവരോട് സംസാരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായത്. ഓരോ നാടകവും നാടകക്യാമ്പും എനിക്ക് പുതിയ അനുഭവങ്ങളും പഠങ്ങളുമാണ്. ഷൊര്‍ണ്ണൂരിനടുത്തുള്ള തലശ്ശേരി ഗ്രാമത്തിലെ നാടക ക്യാമ്പനുഭവം സ്കൂള്‍, കോളേജ് നാടകാനുഭവപാഠങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഒരു ഗ്രാമം മുഴുവനും...
കൂടെപ്പോരുന്ന മീനുകള്‍

കൂടെപ്പോരുന്ന മീനുകള്‍

    ഡോ. ബി ആര്‍ അംബേദ്‌കറുടെ ജീവിതത്തെ ആസ്പദമാക്കുന്ന ഭീമായനം: തൊട്ടുകൂടായ്മയുടെ അനുഭവങ്ങള്‍ എന്ന  പുസ്തകത്തെ എം.ആര്‍.രേണുകുമാര്‍ പരിചയപ്പെടുത്തുന്നു     ഒമ്പതില്‍ പഠിക്കുമ്പോഴാണ് അംബേദ്കര്‍ എന്ന പേര് ഞാനാദ്യമായി കേള്‍ക്കുന്നത്. അതിന് മുമ്പേ ഗാന്ധി, നെഹ്റു, പട്ടേല്‍ എന്നൊക്കെ കേട്ടിരുന്നെങ്കിലും അംബേദ്കര്‍ എന്നൊരാളെപ്പറ്റി ഞാന്‍ കേട്ടതേയില്ല. ഇങ്ങനെയൊരാള്‍ അവരുടെകാലത്ത് ജീവിച്ചിരുന്നതായി പഠിച്ച ഒരു പുസ്തകവും പറഞ്ഞുതന്നതുമില്ല. മുതിര്‍ന്നവരുടെ നാവില്‍നിന്നോ അപൂര്‍വ്വമായി കൈയിലെത്തിയ മറ്റു പുസ്തകങ്ങളില്‍നിന്നോ അങ്ങനെയൊരുപേര് വീണ് കിട്ടിയതുമില്ല. ഒരു പക്ഷെ ഒമ്പതാം ക്ളാസ്സില്‍ മലയാളം...
രണ്ടു കവിതകള്‍

രണ്ടു കവിതകള്‍

  ജയഗീത എന്റെ ഗ്രാമം   കുട്ടനാടന്‍ ഗ്രാമം ചന്തമുള്ള  ഗ്രാമം നെല്‍പ്പാടങ്ങള്‍ പുല്‍കിയുണര്‍ത്തും കുട്ടനാടന്‍ ഗ്രാമം നെല്ലുതരും കതിരു തരും പുല്ലുതരും ഗ്രാമം പുഴകളുള്ള ഗ്രാമം കുരുന്നുകൂട്ടം കുട്ടികളുടെ സ്വന്തമായ ഗ്രാമം         മഴക്കാലം കുടയും വടിയും പുസ്തകവും സ്കൂളില്‍ പോവുകയാണല്ലോ മഴയും ഇടിയും മിന്നലുമായ് പനിനീര്‍ തുള്ളികള്‍വീഴുന്നു സന്തോഷത്തിന്‍ ഓര്‍മകളായ് വര്‍ഷകാലം വരവായീ   ജയഗീത: പട്ടാമ്പി സിജിഎം ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി. അമ്മ: കുമാരി ഗീത,...
അടിമത്തകേരളം

അടിമത്തകേരളം

എം.ആര്‍. രേണുകുമാര്‍: അച്ഛന്‍ ഒന്നു നിര്‍ത്തി. പിന്നെ തുടര്‍ന്നു. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല യജാനര്‍ വില്‍ക്കുകയും വാങ്ങുകയും വാങ്ങുകയും ചെയ്തിരുന്നത്. ജനിക്കാനുളളവരെകൂടി അവര്‍ കച്ചവടം ചെയ്തിരുന്നു. 1788ല്‍ തിരുവിതാംകൂറില്‍ ഒരു പുലയ സ്ത്രീയെയും അവര്‍ക്ക് ജനിക്കാനിടയുളള എല്ലാ കുട്ടികളെയും ഉള്‍പ്പെടെ വിലയ്ക്കുവാങ്ങിയതായി പുസ്തകങ്ങളിലുണ്ട്. ”മനുഷ്യന്‍ മനുഷ്യരോട് ഇങ്ങനെയൊക്കെ ചെയ്തിരുന്നുവെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുകേല. എത്ര ക്രൂരമായിട്ടാണ്  അവര്‍ നമ്മുടെ പൂര്‍വ്വികരോട് പെരുമാറിയിരുന്നത്. ശരിക്കും എനിക്ക് ദേഷ്യം വരുന്നുണ്ട്.” കുറച്ചു നേരമായി ഞാനൊരു വലിയ ആലോചനയിലാണ്. ഒരു ക്ളാസ്സുകാരന് ഇത്രയധികം ആലോചിക്കുവാന്‍ എന്തിരിക്കുന്നുവെന്ന് എന്റെ അച്ചനെപ്പോലെ...
വിത്തിനുള്ളിലെ മഹാവൃക്ഷം

വിത്തിനുള്ളിലെ മഹാവൃക്ഷം

ഇഞ്ചക്കാട്  ബാലചന്ദ്രന്‍ വിത്തുകള്‍ക്കുള്ളില്‍ മഹാ വൃക്ഷങ്ങളെ എത്ര ഗുഡം നീ ഒളിച്ചുവെച്ചു . ആ ശില്പ നൈപുണ്യത്തിന്‍ മുന്നിലായ് നമ്ര മനസ്സുമായ് നില്‍ക്കുന്നു ഞാന്‍ (വിത്തുകള്‍ക്കുള്ളില്‍ ഒരു ചെറു വിത്തില്‍ യുഗങ്ങള്‍ ജന്മങ്ങള്‍ വിസ്മയം വാരിചൊരിയാന്‍ നിറങ്ങളും പച്ചപ്പിന്‍ പ്രളയവും അളവില്ലാ സുഗന്ധവും മധു ചഷകങ്ങളും മറഞ്ഞിരിപ്പൂ ( (വിത്തുകള്‍ക്കുള്ളില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത ഇലകള്‍ ഫലങ്ങളും തണലിന്‍ പ്രവാഹങ്ങള്‍ പൂക്കാലങ്ങള്‍ ഇത്തിരിപ്പോന്നൊരു വിത്തിനുള്ളില്‍ ശില്പീ നീയെന്നെ വിനീതനാക്കി. ( (വിത്തുകള്‍ക്കുള്ളില്‍