Smiley face>
Reflections
അരുന്ധതിറോയിയും മാവോവാദത്തിന്റെ  വിശുദ്ധീകരണവും

അരുന്ധതിറോയിയും മാവോവാദത്തിന്റെ വിശുദ്ധീകരണവും

പ്രതികരണം, ____________ ഗാന്ധിയില്‍നിന്നും നെഹ്‌റുവില്‍നിന്നും വ്യത്യസ്തമായി അംബേദ്കര്‍ ഒരു സാന്നിധ്യമായത് പുതിയ സാമൂഹിക ഏജന്‍സികള്‍ രംഗത്തുവന്ന ‘ജിയോ പൊളിറ്റിക്‌സി’ന്റെ ഭാഗമായാണ്. ഈ വസ്തുതയെ അഭിമുഖീകരിക്കാതെ ഗാന്ധി- അംബേദ്കര്‍ അച്ചുതണ്ടില്‍ ചുറ്റിത്തിരിയുന്നത് അരുന്ധതിറോയിയെ പോലുള്ളവര്‍ ഉള്‍ക്കൊള്ളുന്ന കേവല മോഡേണിസത്തിന്റെ പരിമിതിയാണ്. നിരവധി കീഴാള പ്രതിനിധാനങ്ങളേയും ഉഭയമണ്ഡലങ്ങളെയും അപ്രത്യക്ഷീകരിക്കുകയാണ് ഈ മോഡേണിസത്തിന്റെ മറുപുറമെന്നത്. ഇപ്രകാരത്തിലുള്ള അപ്രത്യക്ഷപ്പെടുത്തലുകളെ തിരിച്ചറിയുന്ന ദളിത് ധൈക്ഷണിക ഇടപെടലുകള്‍ അരുന്ധതിറോയിയെ പോലുള്ളവരുടെ ക്രെഡിബിലിറ്റിയെ സംശയാസ്പദമാക്കുന്നതില്‍ അത്ഭുതമില്ല. ചുരുക്കിപ്പറഞ്ഞാല്‍, സവര്‍ണ്ണയായതിനാലല്ല, കേവല മോഡേണിസ്റ്റും മറ്റുപലതുമായതിനാലാണ് അവര്‍ക്ക് എതിരെ വിമര്‍ശനമുയരുന്നത്....
എങ്ങനെ ആയിരിക്കും അലോഷ്യസച്ചന്‍ ഭാവിയിലറിയപ്പെടുക ?

എങ്ങനെ ആയിരിക്കും അലോഷ്യസച്ചന്‍ ഭാവിയിലറിയപ്പെടുക ?

യുക്തിവിചാരംകൊണ്ട് ആട്ടിയോടിക്കാവുന്നതാണോ ദൈവവിചാരം? അല്ല എന്ന് സ്വന്തം അനുഭവത്തില്‍ നിന്നെനിക്കു പറയാനാവും. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കുറ്റിപ്പുഴയുടെ വിചാരവിപ്ലവം വായിച്ചിട്ട്, അന്നുവരെ മനസ്സില്‍ കൊണ്ടുനടന്ന ക്രൈസ്തവദൈവത്തെ കുടിയിറക്കി എന്നു വിശ്വസിച്ചവനാണു ഞാന്‍. അരനൂറ്റാണ്ടിനു ശേഷം ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഏതു സത്യവിശ്വാസിയുടെയും മനസ്സിലെന്നതിനെക്കാള്‍ ശക്തമായി ആ ദൈവം എന്നും എന്റെ മനസ്സിലുണ്ടായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു. ബോധതലത്തിലേക്കു കടന്നുവരാന്‍ ശ്രമിക്കുമ്പോഴെല്ലാം, യുക്തിബലത്താല്‍ ചവുട്ടിത്താഴ്‌ത്തേണ്ട ഒരു മാവേലിയായി അബോധത്തിലെവിടെയോ അയാള്‍ പതുങ്ങിക്കിടന്നിരുന്നു. _______________ സെബാസ്റ്റ്യന്‍ വട്ടമറ്റം _________________ ഏതൊരു മനുഷ്യനും പിറന്നുവീഴുന്നതും വളരുന്നതും...
പ്രാദേശികചരിത്ര ഇടപെടീലും മഞ്ചാടിക്കരിയും

പ്രാദേശികചരിത്ര ഇടപെടീലും മഞ്ചാടിക്കരിയും

വിനില്‍ പോള്‍ ഇതില്‍ പറയാന്‍ ശ്രമിക്കുന്നതായ ഇടപെടീല്‍ എന്നത് ഏതെങ്കിലും പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടുകൂടി തദ്ദേശീയരുടെ അനുവാദത്തോടെയോ അല്ലാതെയോ അവരുടെ സമസ്തജീവിത മേഖലയിലേക്കുള്ള കടന്നുകയറ്റമാണ്-ഇവിടെ കടന്നുകയറ്റമെന്നത് പ്രത്യക്ഷവും, പരോക്ഷവുമായി പ്രവര്‍ത്തിക്കുന്നതുമാണ്. ഇത്തരത്തിലുള്ള ഇടപെടീലുകള്‍ക്ക് രണ്ട് നൂറ്റാണ്ടുകളോളം വിധേയമായ മഞ്ചാടിക്കരി എന്ന ദലിത് പ്രദേശത്തെ മുന്‍നിര്‍ത്തി, പ്രാദേശികതലത്തില്‍ നടന്നിട്ടുള്ളതായ ജാതീയ സംഘടനാപ്രവര്‍ത്തനങ്ങളും, മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടാതെപോയ ദലിത് വികസന ഇടപെടീലുകളെയും നക്‌സല്‍ പാര്‍ട്ടിയുടെ ദലിത്ബന്ധത്തെയും കുറിച്ചുള്ള അന്വേഷണമാണിത്. ഇതില്‍ മഞ്ചാടിക്കരി എന്ന പ്രദേശത്ത് നടന്ന മൂന്ന് പ്രസ്ഥാനങ്ങളുടെ ഇടപെടീലുകളെ മാത്രം ചൂണ്ടിക്കാണിക്കാനുള്ള...
ബാല വിവാഹം :- ശ്രീനാരായണ ഗുരുവും - ടാഗോറും

ബാല വിവാഹം :- ശ്രീനാരായണ ഗുരുവും – ടാഗോറും

പ്രദീപ് കുളങ്ങര ഇന്ത്യയിലെ രാഷ്ട്രീയ സാംസ്‌കാരിക-സാഹിത്യ മണ്ഡലത്തില്‍ അതി ശക്തമായി പുനസ്ഥാപിക്കപ്പെട്ട ബ്രാഹ്മണിക്കല്‍ ബാലവിവാഹ മനോഘടന കൊണ്ടാവാം ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ബാലവിവാഹ നിരോധന പ്രമേയത്തില്‍ നിന്നും വിട്ടു നിന്നത്. ബ്രാഹ്മണിസത്തിനെതിരായി ഉയര്‍ന്നുവന്ന സിക്കുമതത്തിന്റെ പ്രതിനിധി കൂടിയായിരുന്നിട്ടും മന്‍മോഹന്‍ സിംഗിന് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതും അതുകൊണ്ട്തന്നെയാവാം. ചുരുക്കത്തില്‍ ‘ബാലവിവാഹനിരോധനം’ പുരുഷമേധാവിത്വത്തിന്റെ ‘മത’ മതിലില്‍ ഞെരുങ്ങിപ്പോവുകയാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നത് ഗാന്ധി-ടാഗോര്‍-ഗുരു സമാഗമ കാലത്ത് തന്നെ അട്ടിമറിക്കപ്പെട്ടു എന്നു സാരം. അതിനാല്‍ ബാലവിവാഹ നിരോധനം കേവലം ഒരു...
ദാഭോല്‍ക്കര്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നല്‍കിയ ആത്മബലി

ദാഭോല്‍ക്കര്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നല്‍കിയ ആത്മബലി

എ.എം. നജീബ്  അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനുമെതിരെ ബില്‍ തയാറാക്കി, മഹാരാഷ്ട്ര നിയമസഭയിലൂടെ പാസാക്കിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഡോ. നരേന്ദ്ര അച്യുത ദഭോല്‍ക്കര്‍ 8 വര്‍ഷം മുമ്പ് സമര്‍പ്പിച്ച ബില്ല് മൂന്നുതവണ നിയമസഭയില്‍ അവതരിപ്പിച്ചു. 29 ഭേദഗതികളാണ് പലഘട്ടങ്ങളിലായി ബി.ജെ.പിയും ശിവസേനയും ചേര്‍് കൊണ്ടുവത്. എന്നിട്ടും ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഒരിക്കല്‍കൂടി നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമെ് കോഗ്രസ്-എന്‍.സി.പി. സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുങ്കെിലും പാലിക്കപ്പെട്ടില്ല. മഹാരാഷ്ട്ര നിയമസഭയിലെ ഹിന്ദുത്വവാദികളുടെ എതിര്‍പ്പ് അത്രത്തോളമുണ്ടായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ പറഞ്ഞത് മഹാത്മാ...
അഡ്വ. റ്റി.ഡി. എല്‍ദോ : സമുദായഏകീകരണത്തിന്റെ പ്രതീകം

അഡ്വ. റ്റി.ഡി. എല്‍ദോ : സമുദായഏകീകരണത്തിന്റെ പ്രതീകം

പി.ആര്‍ .സുരേഷ്‌കുമാര്‍ . സമൂഹത്തിന്റെ എല്ലാവിധ അഴുക്കുചാലുകളിലേക്കും തള്ളിമാറ്റപ്പെട്ട ദലിത് ജനതയെ വിമോചിപ്പിക്കുന്നതിന് ഒരുപക്ഷേ, നാം അഴുക്കുചാലിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ അവ തന്നെ ഗ്രസിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച വ്യക്തിത്വമായിരുന്നു എല്‍ദോയുടേത്.ഒരു സാമൂഹ്യ വിഭാഗമെന്ന നിലയില്‍ ഗണ്യമായി ഭൂരാഹിത്യം നേരിടുന്ന ദലിത് സമുദായത്തെ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉത്തമബോധ്യമുള്ള ആളായിരുന്നു അദ്ദേഹം. ചെങ്ങറയടക്കം നിരവധി ഭൂസമരങ്ങളുടെ സന്ദേശം സമൂഹത്തില്‍ എത്തിക്കുന്നതിനും സാമുദായിക പിന്‍ബലം ഉറപ്പുവരുത്തുന്നതിനും എല്‍ദോയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണപാടവത്തോടെ പരിശോധിക്കാവുന്നതാണ്. അരിപ്പ ഭൂസമര ഭൂമിയില്‍...
പുതിയ ജ്ഞാനാധികാരങ്ങളും ദലിത് പ്രതിരോധവും

പുതിയ ജ്ഞാനാധികാരങ്ങളും ദലിത് പ്രതിരോധവും

എന്‍.എം.സിദ്ദിഖ് __________________ വരാനിരിക്കുന്ന കേരളത്തിന്റെ മുഖ്യധാര രാഷ്ട്രീയ കര്‍ത്തൃത്വം രൂപപ്പെടുക കീഴാളസ്ത്രീകള്‍ , ദലിതര്‍ , മുസ്ലീംങ്ങള്‍ , ക്രിസ്ത്യാനികള്‍ , അവര്‍ണ്ണരിലേയും സവര്‍ണ്ണരിലേയും ജാതിവിരുദ്ധരായ ഒരു ഉല്‍ബുദ്ധവിഭാഗം എന്നിവരുടെ ഇടയില്‍ നടക്കുന്ന സോഷ്യല്‍ എഞ്ചിനീയറിംഗിലൂടെയാവും. ഈാഷ്ട്രീയ കര്‍ത്തൃത്വം സംജാതമാകുമ്പോഴാവും യഥാര്‍ത്ഥമായ മാക്രോലെവല്‍ പരിവര്‍ത്തനങ്ങള്‍ നടക്കുക. ഇതിന്റെ സൂചനകളാണ് സാഹിത്യത്തിലും, വിജ്ഞാനത്തിലും, സിനിമയിലും, അക്കാദമിക് മേഖലയിലും സൈബര്‍സ്‌പെയ്‌സിലും ദൃശ്യമാകുന്ന പുതിയ ജ്ഞാനാധികാരം. ________________________________ സംഭാഷണം:- കെ.കെ.ബാബുരാജ് കുത്തിനിറച്ചമാറാപ്പിന്റെഅവസ്ഥയിലാണ് ദലിത് പ്രതിരോധം. കല്ലേല്‍ പൊക്കുടനും പാപ്പിലിയോബുദ്ധയും കെ.കെ.കൊച്ചും മുത്തങ്ങായും ഡി.എച്ച്.ആര്‍.എമ്മും....
ക്ലാരയുടെ കൃപയാൽ (കുരുവിളയുടെയും)

ക്ലാരയുടെ കൃപയാൽ (കുരുവിളയുടെയും)

സുദീപ് കെ എസ് ______________________________________ ‘കുടുംബജീവിതം നിലനിർത്തേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തമാണ്’ എന്ന് (സ്ത്രീയ്ക്കുള്ള ഉപദേശമായി)നിലനില്ക്കുന്ന കുടുംബ വ്യവസ്ഥിതിയുടെ വക്താക്കളും (ആ വ്യവസ്ഥിതി സ്ത്രീവിരുദ്ധമാണെന്ന വാദത്തിന് ഉപോദ്ബലകമായി) അതിനെ കുറ്റം പറയുന്നവരും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ അതൊരുപടികൂടി കടന്നാണ് പോവുന്നത്. ഭാര്യയുടെമാത്രമല്ല, കുടുംബത്തിനു ‘പുറത്തു’നില്ക്കുന്ന സ്ത്രീയുടെ കൂടി ഉത്തരവാദിത്തമാണ് ജയകൃഷ്ണനും രാധയും – അല്ലെങ്കിൽ ഏതൊരു ഭർത്താവും ഭാര്യയും – സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു എന്നുറപ്പുവരുത്തേണ്ടത് എന്ന്. ഭാര്യ മാത്രം വിചാരിച്ചാലും മതിയാവില്ല എന്ന്. (ഭർത്താവ് എന്തായാലും അങ്ങനെയൊന്നും...
പോലീസും കള്ളന്മാരും

പോലീസും കള്ളന്മാരും

പോള്‍ ഗില്‍റോയ്- കറുത്തവരുടെ മേലുള്ള കുറ്റകൃത്യങ്ങളെ തമസ്‌കരിച്ചും കുറ്റകൃത്യങ്ങളുടെ ഇരകളായ കറുത്തവരെ തന്നെ കുറ്റവാളികളായി കണ്ടും എങ്ങനെയാണ് ഈ അധീശ വ്യവഹാരം ഈ പാറ്റേണുകളുമായി കൈകോര്‍ക്കുതെും മനസ്സിലാകും. വംശീയ ഹിംസയെ കുറിച്ച് ധാര്‍മിക ഹാലിളക്കവും മുറവിളിയും ഒന്നും ഇല്ല എതും ശ്രദ്ധിക്കേണ്ടതാണ്. പൊതുബോധം പറഞ്ഞുകൊടുക്കുത് കുടിയേറ്റക്കാര്‍ ഇതെല്ലാം സ്വയം ക്ഷണിച്ചു വരുത്തുന്നു എന്നണ്. അവരുടെ വ്യതിരിക്തതയുടെ ഫലമാണിതെല്ലാം. അവരുടെ കറുപ്പും നിയമവിരുദ്ധതയും. നാടുകടത്തലും തിരിച്ചുവിടലും വ്യവഹാരത്തിലേക്കു കടന്നു വരുന്നു. ജനപ്രിയമായ ആധികാരികതയോടെ അവരെ തിരിച്ചോടിക്കാനുള്ള വ്യവഹാരം കൊഴുക്കുന്നു....
അതിരുകള്‍ക്കതീതമായ പ്രണയം "ക്വിയർ പ്രൈഡ് കേരളം-2013"

അതിരുകള്‍ക്കതീതമായ പ്രണയം “ക്വിയർ പ്രൈഡ് കേരളം-2013″

“സ്വകാര്യത വ്യക്തിയുമായാണ്, സ്ഥലവുമായല്ല ബന്ധപ്പെട്ടിരിക്കുന്നത്. താനാഗ്രഹിക്കുന്നത് സ്വകാര്യമായൊരിടത്തില്‍ ഒളിച്ചു ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല സ്വകാര്യതക്കുള്ള അവകാശം. എങ്ങനെ ജീവിക്കണം, സ്വന്തം ജീവിതം എങ്ങനെ നിര്‍ണയിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമാണ്, വ്യക്തിപരമായ സ്വാശ്രയത്വമാണ് സ്വകാര്യതക്കുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കേണ്ടത്- നാസ് ഫൗണ്ടേഷനും ഇന്ത്യന്‍ യൂണിയനുമായുള്ള കേസില്‍ സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലാതാക്കിക്കൊണ്ട് സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയില്‍ നിന്ന്. ഈ വിധി പ്രഖ്യാപിച്ചത് ജസ്റ്റിസ് എ.പി.ഷായും ജസ്റ്റിസ് ഡോ.എസ്.മുരളിധറും ചേര്‍ന്ന്.   “ചരിത്രത്തിൽ നിങ്ങളെന്നെ എഴുതിത്തള്ളിയേയ്ക്കാം,” നിങ്ങളുടെ കയ്പ്പേറിയ വളച്ചൊടിച്ച നുണകളാൽ ചെളിയിലേക്ക്...
ഡോ. എം എസ് ജയപ്രകാശിനെ ഓര്‍ക്കുന്നതും മറക്കുന്നതും

ഡോ. എം എസ് ജയപ്രകാശിനെ ഓര്‍ക്കുന്നതും മറക്കുന്നതും

എന്‍ എം സിദ്ദിഖ് 2013 മെയ് 10ന് അന്തരിച്ച പ്രമുഖ ചരിത്രകാരന്‍ ഡോ. എം എസ് ജയപ്രകാശിനെ സ്മരിക്കുന്നതും വിസ്മരിക്കുന്നതും ചരിത്രത്തോട് അദ്ദേഹം പുലര്‍ത്തിയ സമീപനത്തെ മുന്‍നിറുത്തിയാണ്. ഒരുമാസം മുമ്പ് ഡോ. എം എസ് ജയപ്രകാശിനെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പത്മകുമാരിയാണ് ഫോണെടുത്തത്. ഇങ്ങേത്തലക്കല്‍ ഈയുള്ളവനാണ് എന്നുപറഞ്ഞതും സെല്‍ഫോണ്‍ എം എസിനു കൈമാറി. കൊച്ചിയില്‍ ഒരു പരിപാടിയ്ക്ക് ക്ഷണിയ്ക്കാനായിരുന്നു വിളി. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള കാഴ്ചമങ്ങലിന് തിരുനെല്‍വേലിയില്‍ ചികില്‍സ കഴിഞ്ഞ വിശ്രമവേളയിലായിരുന്നു എം എസ്. എന്റെ ക്ഷണം നിരസിക്കുവാന്‍...
അതങ്ങ് പള്ളീപ്പോയി പറഞ്ഞാല്‍ മതി

അതങ്ങ് പള്ളീപ്പോയി പറഞ്ഞാല്‍ മതി

വിശ്വാസി ശരീരങ്ങള്‍ കേരളത്തിലെ സുറിയാനി സഭകള്‍ക്ക് വാര്‍പ്പ് രൂപം നല്കിയത് ഒരു സാമുദായിക സ്വത്വം തന്നെ ആയിരുന്നു. എന്നാല്‍ ദളിത് ശരീരങ്ങള്‍ ഈ വാര്‍പ്പ് രൂപത്തില്‍ എപ്പോഴും ഇളകി തെറിച്ചു കൊണ്ടിരിക്കും. ഒരേസമയം ഒരു പൊതു സ്വത്വ രൂപം (ബോധമല്ല) നല്കുകയും അതേസമയം തന്നെ അഴിഞ്ഞു പോകുകയും ചെയ്യുന്ന ഒന്നാണ് ദളിത് ക്രൈസ്തവ ശരീരങ്ങള്‍. ഇന്ന് സഭകള്‍ അതിന്റെ വാര്‍പ്പ് രൂപത്തെ പരിഷ്കരിച്ചിട്ടുണ്ട്. കട്ടിയായ അതിന്റെ പുറംതോടിനെ ഇലാസ്തികതയുള്ള ഒരു പ്രതലം ആക്കി അത് പുനര്‍നിര്‍മ്മിച്ചിരിക്കുന്നു....