ലിംഗപദവി സംവാദങ്ങളും ‘ജാതിരഹിത’ കേരളവും

ജാതി, ശരീരം, നിറം, പാരമ്പര്യം, സാമ്പത്തികവും സാംസ്‌കാരികവുമായ മൂലധനങ്ങളുടെ വിശേഷാധികാരം തുടങ്ങി നിരവധി നിര്‍ണയന ഘടകങ്ങളുടെ മുഖാമുഖ ഭൂമികയാണു സമൂഹം. പുരുഷനുമായി ബന്ധപ്പെട്ട്‌ വിനിമയം ചെയ്യപ്പെടുന്ന അതേ മൂല്യത്തിലല്ല ഇവയുടെ സ്ത്രീയുമായുള്ള വിനിമയ ബന്ധങ്ങളും മൂല്യങ്ങളും. സാമൂഹിക അസമത്വങ്ങളെ നിലനിര്‍ത്തുന്ന പ്രധാന ഉറവിടങ്ങളാണ് സാമൂഹിക- സാംസ്‌കാരിക മൂലധനങ്ങള്‍ എന്ന് പിയറി ബോര്‍ദ്യോ നിരീക്ഷിക്കുന്നുണ്ട്. കുടുംബവും ജാതിയും ലിംഗവും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

മനുഷ്യാന്തസ്സിനെയും ലിംഗ നീതിയെയും പറ്റി ഉന്നീതമായിട്ടുള്ള എല്ലാ സംവാദങ്ങളുടെയും ഓരത്തേക്കു മാറ്റിവെക്കപ്പെടുന്നതാണ്, ചിലപ്പോഴെങ്കിലും സ്ത്രീ ശരീരവുമായി ബന്ധപ്പെട്ട ചില സംവാദങ്ങള്‍. സ്ത്രീശരീരം ഉള്‍ക്കൊള്ളുന്നതും പ്രവഹിപ്പിക്കുന്നതുമായ എന്തിനെയും ഒരേസമയം, അഭിലഷിക്കത്തക്കതും ഒതുക്കിവെക്കേണ്ടതും എന്ന ബോധ്യത്തിലാണു പൊതു സമൂഹം ഉള്‍ക്കൊള്ളുന്നതും ധാര്‍മിക- വൈജ്ഞാനിക മൂല്യങ്ങളായി വിനിമയം ചെയ്യുന്നതും. പുരുഷ ശരീരങ്ങള്‍ക്ക് രാഷ്ട്രീയാസ്തിത്വം കല്പിക്കപ്പെടുകയും സ്ത്രീ ശരീരങ്ങളെ ജീവശാസ്ത്രപരമായി മാത്രം സങ്കല്പിച്ചെടുക്കുകയും ചെയ്യുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിര്‍ബന്ധം നമ്മുടെ സമൂഹം എല്ലാ കാലത്തും പുലര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പെണ്‍ശരീരത്തെ ഒരു പൊളിറ്റിക്കല്‍ ബോഡി ആയോ ബൗദ്ധിക അസ്തിത്വമായോ നമ്മുടെ സാമൂഹിക നിര്‍മ്മിതി പരിഗണിക്കുന്നില്ല. പെണ്ണിന്റെ വസ്ത്രവും നടപ്പും മുടി ചീകിവെക്കേണ്ടതിന്റെ രീതിയുമൊക്കെ ഒത്ത വരയിലൂടെ വരച്ചു കാണിക്കുന്നതും ഈ അരാഷ്ട്രീയ ബോധ്യത്തിന്റെ ഭാഗമായാണ്. കുടുംബത്തിലും പൊതുസമൂഹത്തിലും അനുഭവിക്കുന്ന രണ്ടാംകിട പൗരത്വത്തിന്റെ സ്ഥാനപദവികള്‍, ആര്‍ത്തവം പോലെയുള്ള ജൈവിക കാര്യങ്ങളില്‍ മതപരമായ അനുമതിയോടെ പിന്നെയും ഇരട്ടിയാവുന്നതായാണു പെണ്ണനുഭവങ്ങളുടെ യാഥാര്‍ഥ്യം .

ഇമേജുകളിലൂടെ സ്ത്രീശരീരത്തെ അശ്ലീലമായി അടയാളപ്പെടുത്തുമ്പോള്‍, സ്വാഭാവികവും അനുഷ്ഠിക്കപ്പെടേണ്ടതുമായ സാമൂഹിക പ്രക്രിയയുടെ ഭാഗമാകുകയോ സമൂഹത്തെ വളവുകളില്ലാതെ, ഗതിമാറ്റമില്ലാതെ മുന്നോട്ടു നയിക്കുകയോ ചെയ്യുന്ന ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നതെന്ന ബോധ്യമാണ് ഇത്തരം വഴിപിഴച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുടെ പിന്നാമ്പുറത്തുള്ളത്. എല്ലാ മതവിഭാഗങ്ങളും ഏറ്റക്കുറച്ചിലുകളില്ലാതെ തന്നെ ഈ ഉദ്യമത്തെ പിന്തുണക്കുന്നവരാണ്. നിലപാടുള്ളതും ചോദ്യം ചെയ്യുന്നതും യുക്തിക്കു കീഴ്‌പ്പെടുന്നതുമായ പെണ്‍ശരീരങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥത നിര്‍മിക്കുന്നവരും ‘ഫെമിനിച്ചികളു’മാകുന്നത്, അവര്‍ പുരുഷ മൂല്യ കേന്ദ്രീകൃതമായ ഈ നിയമങ്ങളെ അവഗണിക്കുന്നതുകൊണ്ടാണ്. കുലസ്ത്രീ ഇമേജുകളുടെ ചുറ്റുവട്ടങ്ങള്‍ക്കു കൈകാര്യം ചെയ്യാന്‍ കഴിയുന്ന അടിച്ചമര്‍ത്തല്‍ നിയമങ്ങളാണ് ഇവയൊക്കെ.

പി.സി ജോര്‍ജ്ജ്

അതേസമയം തന്നെ , മാറുമറക്കല്‍ സമരവുമായി ഇത്തരം പ്രതിഷേധങ്ങളെ കണ്ണി ചേര്‍ക്കുന്നതിന്റെ യുക്തി കൂടി പരിശോധിക്കേണ്ടതുണ്ട്. 1813-നും 1859-നും ഇടയില്‍ തിരുവിതാംകൂറിലെ നാടാര്‍ വിഭാഗത്തിലെ സ്ത്രീകള്‍, മാറുമറക്കുന്നതിനുള്ള അവകാശങ്ങള്‍ക്കുവേണ്ടി നടത്തിയ സമരമാണ് ചാന്നാര്‍ ലഹള അല്ലെങ്കില്‍ മറുമറക്കല്‍ സമരമായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. സവര്‍ണ അധികാരത്തിന്റെയും ജാതിമേല്‍ക്കോയ്മയുടെയും മനുഷ്യത്വരഹിതമായ നീതിനിഷേധങ്ങളോടൊപ്പമാണു് മറുമറക്കല്‍ സമരവും കല്ലുമാല സമരവുമൊക്കെ വായിക്കപ്പെടുന്നത്. ഇതിന്റെയൊക്കെ പ്രബല പ്രഭവകേന്ദ്രം ജാതിവ്യവസ്ഥിതി തന്നെയാണ്. ‘പുലയസ്ത്രീക്കു പിറന്ന അച്ചന്‍  പറഞ്ഞാല്‍ ആള്‍ക്കാര്‍ കേള്‍ക്കുമോ?’ എന്ന പി.സി ജോര്‍ജിന്റെ വാദവും, ലിംഗ ജാതി ബോധങ്ങളുടെ ആധിപത്യ ബോധ്യങ്ങളെ ഉള്‍വഹിക്കുന്നതാണ്. പെണ്ണായിരിക്കുക എന്നതിനപ്പുറത്ത്‌ പുലയപ്പെണ്ണാവുക എന്നത് നിന്ദ്യവും പരിഹാസ്യവുമാണെന്ന വിധത്തിലുള്ള, അപമാനകരമായ പ്രസ്താവനയാണത്. സ്ത്രീ അനുഭവങ്ങള്‍ ഒന്നാണെന്ന പ്രബല വാദങ്ങളെ പുറന്തള്ളി, ദലിത് സ്ത്രീ അനുഭവം, സവര്‍ണ സ്ത്രീയുടേതില്‍ നിന്നു വ്യത്യസ്തമാണെന്നു പറയുന്നതിന്റെ യുക്ത്യാടിത്തറ ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കപ്പെടുന്നു. പുലയനു ജനിക്കുന്നതു ഹീനവും പുലയ സ്ത്രീക്കു ജനിക്കുന്നത് അതിഹീനവുമാണെന്നു കരുതുന്ന ഈ സവര്‍ണ, ആണധികാര യുക്തിക്ക് കേരളം മാപ്പുകൊടുക്കുന്നതാണു് ജനാധിപത്യ ലംഘനം എന്ന് ഉറച്ചു വിശ്വസിക്കേണ്ടിയിരിക്കുന്നു.

സവര്‍ണ സ്ത്രീയുടെ വയറ്റില്‍ പിറക്കുന്നത് അയോഗ്യതകളെ മറികടത്തും എന്ന ഉറച്ച വിശ്വാസമാണ് ജോര്‍ജിനുള്ളതെങ്കില്‍ ജോര്‍ജിന്റെ പ്രശ്‌നം ധാര്‍മ്മികതയും മൂല്യബോധവുമല്ല, മറിച്ച് ജാതി പ്രിവിലിജ് തന്നെയാണെന്നു സമ്മതിക്കേണ്ടി വരും. ജാതി, ശരീരം, നിറം, പാരമ്പര്യം, സാമ്പത്തികവും സാംസ്‌കാരികവുമായ മൂലധനങ്ങളുടെ വിശേഷാധികാരം തുടങ്ങി നിരവധി നിര്‍ണയന ഘടകങ്ങളുടെ മുഖാമുഖ ഭൂമികയാണു സമൂഹം. പുരുഷനുമായി ബന്ധപ്പെട്ട്‌ വിനിമയം ചെയ്യപ്പെടുന്ന അതേ മൂല്യത്തിലല്ല ഇവയുടെ സ്ത്രീയുമായുള്ള വിനിമയ ബന്ധങ്ങളും മൂല്യങ്ങളും. താഴ്ന്ന ജാതിയും കറുത്ത ശരീരവും ഒരേസമയം അടിച്ചമര്‍ത്തലിനു വിധേയമാകുമ്പോഴും താഴ്ന്ന ജാതിയും വെളുത്ത തൊലിനിറവും അപമാനിക്കപ്പെടുന്നത് പിതൃത്വം, പാരമ്പര്യം മുതലായവയെ സംബന്ധിച്ച ചോദ്യങ്ങളിലൂടെയാണ്. ശരീരങ്ങളും ജാതിശരീരങ്ങളും തമ്മിലുള്ള ദൂരവും സ്ത്രീക്കും ദലിത് സ്ത്രീക്കും ഇടയിലുള്ള ദൂരവും അതുകൊണ്ടുതന്നെ വലിയതാണ്.

പെണ്ണായിരിക്കുക എന്നതിനപ്പുറത്ത്‌ പുലയപ്പെണ്ണാവുക എന്നത് നിന്ദ്യവും പരിഹാസ്യവുമാണെന്ന വിധത്തിലുള്ള, അപമാനകരമായ പ്രസ്താവനയാണത്. സ്ത്രീ അനുഭവങ്ങള്‍ ഒന്നാണെന്ന പ്രബല വാദങ്ങളെ പുറന്തള്ളി, ദലിത് സ്ത്രീ അനുഭവം, സവര്‍ണ സ്ത്രീയുടേതില്‍ നിന്നു വ്യത്യസ്തമാണെന്നു പറയുന്നതിന്റെ യുക്ത്യാടിത്തറ ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കപ്പെടുന്നു. പുലയനു ജനിക്കുന്നതു ഹീനവും പുലയ സ്ത്രീക്കു ജനിക്കുന്നത് അതിഹീനവുമാണെന്നു കരുതുന്ന ഈ സവര്‍ണ, ആണധികാര യുക്തിക്ക് കേരളം മാപ്പുകൊടുക്കുന്നതാണു് ജനാധിപത്യ ലംഘനം എന്ന് ഉറച്ചു വിശ്വസിക്കേണ്ടിയിരിക്കുന്നു.

ദലിത് ഫെമിനിസം വര്‍ഗീയമാണെന്നും വിഭാഗീയമാണെന്നും പറയുന്ന സവര്‍ണ പെണ്‍ഭാവനകളെ നിരന്തരം തോല്‍പ്പിക്കുന്നതും അപ്രാപ്തിയിലെത്തിക്കുന്നതുമാണ് ഇത്തരം അപമാനങ്ങളുടെ, വേദനിപ്പിക്കുന്ന കഥകള്‍. അതുകൊണ്ടുതന്നെ, ജാതി നിലനില്‍ക്കുന്ന കാലത്തോളം ദലിത് ഫെമിനിസത്തിനു് സവര്‍ണ സൈദ്ധാന്തിക സ്ത്രീവാദങ്ങളോടു കലഹിക്കേണ്ടി വരും. ‘വീട്ടുവേലക്കാരിയായ പുലയസ്ത്രീക്കു ജനിച്ചത്’ എന്ന പ്രയോഗം തന്നെ ഏതോ മുട്ടന്‍ തെറിക്കു തുല്യമായ വാക്ക് എന്ന നിലയില്‍ത്തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്. അതിഹീനമായ എന്തിനെയെങ്കിലും കൂടുതല്‍ വെറുപ്പോടെയും അറപ്പോടെയും ആവിഷ്‌കരിക്കുന്നതിനു ചേര്‍ക്കേണ്ട ഘടകങ്ങള്‍, ജാതിയും തൊഴില്‍ പദവിയും ലിംഗവും നിറവും ഒക്കെയാണെന്നു തിരിച്ചറിഞ്ഞുകൊണ്ടു തന്നെ നടത്തുന്ന വെര്‍ബല്‍ വയലെന്‍സാണത്. അതുകൊണ്ട്‌, ജനപക്ഷത്തെന്നു നടിക്കുകയും ജനാധിപത്യം പ്രസംഗിക്കുകയും ചെയ്യുന്ന ഒരു ജനപ്രതിനിധി കേരളത്തിലെ ദലിത് സ്ത്രീകളോടു മാപ്പു പറയുമ്പോള്‍ തീരുന്ന പ്രശ്‌നമല്ല ഇതെന്ന് ഏതൊരാള്‍ക്കും പരോപദേശം ഇല്ലാതെ തന്നെ മനസിലാകും.

പിയറി ബോര്‍ദ്യോ

പ്രയോഗങ്ങള്‍ എന്തായാലും ഹീനമായ ലക്ഷ്യങ്ങളെ പൂര്‍ത്തീകരിക്കുന്നതിന് ആണ്‍ബോധം തെരഞ്ഞെടുക്കുന്നതു പെണ്‍ശരീരങ്ങളെ സൂചിപ്പിക്കുന്ന വാക്കുകള്‍ തന്നെയാണ്. വാക്കുകളുടെ തെരഞ്ഞെടുപ്പും ലക്ഷ്യവുമെല്ലാം ഏറ്റവും മോശമായതു പറഞ്ഞു കൊണ്ടു തൃപ്തി അടയുക എന്നതു തന്നെയാണ്. ഏറ്റവും മോശമായത് എന്താണ് എന്ന ആണന്വേഷണത്തിന്റെ ഉത്തരം തന്നെയാണ് സ്ത്രീ ശരീരങ്ങളെ അപമാനിക്കുന്ന തെറികള്‍. മോശമായതു സ്ത്രീ തന്നെയാണ് എന്നതാണ് അതിന്റെ വിവക്ഷിതര്‍ത്ഥവും. അഭ്യസ്തവിദ്യന്റെയും പള്ളിക്കൂടം കാണാത്തവന്റെയുമൊക്കെ നിഗമനങ്ങള്‍ ഇക്കാര്യത്തില്‍ ഒന്നു തന്നെയാണ്. പുറമേക്കു സ്ത്രീപക്ഷമെന്നും ലിംഗനീതിയെ പരിഗണിക്കുന്നവര്‍ എന്നും കരുതാവുന്ന ആളുകളുടെ പോലും ദേഷ്യത്തിന്റെ, പ്രതികാരത്തിന്റെ ഭാഷ സ്ത്രീ വിരുദ്ധം തന്നെയാണ്.

ആധുനിക ലി൦ഗപദവി സ൦വാദങ്ങളിൽനിന്നു് ഏറെ മുന്നേറുമ്പോഴു൦ യുക്തിയെ നേരിടാൻ ഉപാധികൾ അന്വേഷിക്കുന്നവർ തന്നെയാണു നമ്മൾ. നവോത്ഥാന പ്രസ്ഥാനങ്ങൾ മുൻപോട്ടുവെച്ച ജാതിവിരുദ്ധ ആശയങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തിയില്ലെന്നും ജാതിരഹിത സമൂഹം എന്ന പച്ചക്കള്ളം മൂടുപടമിട്ടു നിൽക്കുക മാത്രമാണു ചെയ്തതെന്നുമാണ് അരീക്കോടു സ്വദേശിനിയായ ആതിരയുടെ ദുരഭിമാനകൊലപാതകവും കേരളത്തെ ബോധ്യപ്പെടുത്തുന്നത്. മാതാപിതാക്കൾക്ക് മക്കളുടെ ജീവനും സന്തോഷത്തിനും മുകളിലായി ജാതി പ്രധാനമാകുന്നത് ജാതിബദ്ധമായ സമൂഹത്തിൽ നിരതെറ്റി നിൽക്കുക എന്നത് അസാധ്യമാണെന്നതുകൊണ്ടുകൂടിയാണ് . കൊലപാതകത്തിനേക്കാൾ ജാതിസംരക്ഷണം മൂല്യവത്താണെന്നു കരുതുന്ന ബോധത്തിനെ എന്തു പേരിൽ വിശേഷിപ്പിക്കണം എന്നത് ഒരു പ്രധാന ചോദ്യമാണ് . ജാതിയുണ്ടോയെന്ന് ഇനി കേരളത്തിൽ ആരും ചോദിക്കേണ്ടതില്ല. ഒരു പെണ്‍കുട്ടിയെന്ന നിലയിൽ നിന്നു വ്യക്തി എന്ന നിലയിലേക്കു വളർന്ന ആതിരയുടെ അഭിപ്രായങ്ങളെയും തെരെഞ്ഞെടുപ്പുകളെയും അച്ഛനു മാനിക്കാൻ കഴിയാതെ പോയതിനു പിന്നിലുള്ള വിചാരവും ജാതിബോധത്തോടൊപ്പം ആണധികാര കേന്ദ്രീകൃതമായ കുടുംബസങ്കല്പത്തിന്റെ അച്ചടക്കസങ്കൽപ്പങ്ങളെ അവൾ മറികടന്നു എന്നതു തന്നെയാണ് .വൈവാഹിക കാര്യങ്ങളിൽ പുരുഷനും സ്ത്രീക്കും നടത്താവുന്ന തെരഞ്ഞെടുപ്പുകളിൽ പെണ്ണിന്റെ വഴികൾ കൂടുതൽ സങ്കീർണം തന്നെയാണ് . സംരക്ഷിത സ്ഥാപനമെന്ന നിലയിൽ കുടുംബം വഹിക്കുന്ന പങ്കും മൂല്യസ്ഥാപനമെന്ന നിലയിൽ കുടുംബം പുലർത്തേണ്ട മാതൃകയുമാണ് ഈ സങ്കീർണതകളെ പിന്തുണക്കുന്നത് .നിര തെറ്റാത്ത പെൺചലനങ്ങൾ കുടുംബത്തിന്റെ അന്തസ്സിന്റെ മൂല്യം വർധിപ്പിക്കുന്നു എന്ന ധാരണ തന്നെയാണത് . ജാതിയെ മറികടക്കുന്ന വിവാഹബന്ധങ്ങൾ പുരുഷനു വിപ്ലവമാകുന്നതും സ്ത്രീയെസംബന്ധിച്ച് പിഴച്ചുപോകലാകുന്നതും ആണന്തസ്സ് കുടുംബവിനിമയങ്ങളുടെ അളവുകോൽ ആകുന്നതുകൊണ്ടുകൂടിയാണ് .ഇതിന്റെ നിർണായകത്വം ജാതിക്കു തന്നെയാണ് എന്നതാണു യാഥാർഥ്യം. അതുകൊണ്ടുതന്നെ, ജാതിരഹിത ഭാവനകൾ ചതിക്കുഴികൾ തന്നെയാണെന്നതിൽ ചോദ്യത്തിനോ സംശയത്തിനോ ഇടയുണ്ടാകേണ്ടതില്ല .

പ്രയോഗങ്ങള്‍ എന്തായാലും ഹീനമായ ലക്ഷ്യങ്ങളെ പൂര്‍ത്തീകരിക്കുന്നതിന് ആണ്‍ബോധം തെരഞ്ഞെടുക്കുന്നതു പെണ്‍ശരീരങ്ങളെ സൂചിപ്പിക്കുന്ന വാക്കുകള്‍ തന്നെയാണ്. വാക്കുകളുടെ തെരഞ്ഞെടുപ്പും ലക്ഷ്യവുമെല്ലാം ഏറ്റവും മോശമായതു പറഞ്ഞു കൊണ്ടു തൃപ്തി അടയുക എന്നതു തന്നെയാണ്. ഏറ്റവും മോശമായത് എന്താണ് എന്ന ആണന്വേഷണത്തിന്റെ ഉത്തരം തന്നെയാണ് സ്ത്രീ ശരീരങ്ങളെ അപമാനിക്കുന്ന തെറികള്‍. മോശമായതു സ്ത്രീ തന്നെയാണ് എന്നതാണ് അതിന്റെ വിവക്ഷിതര്‍ത്ഥവും. അഭ്യസ്തവിദ്യന്റെയും പള്ളിക്കൂടം കാണാത്തവന്റെയുമൊക്കെ നിഗമനങ്ങള്‍ ഇക്കാര്യത്തില്‍ ഒന്നു തന്നെയാണ്. പുറമേക്കു സ്ത്രീപക്ഷമെന്നും ലിംഗനീതിയെ പരിഗണിക്കുന്നവര്‍ എന്നും കരുതാവുന്ന ആളുകളുടെ പോലും ദേഷ്യത്തിന്റെ, പ്രതികാരത്തിന്റെ ഭാഷ സ്ത്രീ വിരുദ്ധം തന്നെയാണ്.

തെളിവുകള്‍ക്കുമേല്‍ അല്ലാതെ വളര്‍ന്നു നില്‍ക്കുന്ന ഭാവനകള്‍ ശുദ്ധ നുണക്കഥകള്‍ മാത്രമാണ്. യുക്തിക്കു തള്ളിപ്പറയാന്‍ കഴിയുന്ന കാര്യങ്ങളെപ്പോലും വിഡ്ഢികളായി ലാളിക്കാന്‍ നമുക്കു കഴിയുന്നതിന്റെ കാരണം വലിയ വിഡ്ഢിത്തങ്ങള്‍ക്കുള്ളില്‍ നിലനില്‍ക്കപ്പെടുന്ന പ്രിവിലിജുകള്‍ തന്നെയാണ്. ശാഠ്യങ്ങളെ ആശ്ലേഷിച്ചുകൊണ്ടു യുക്തിയെ തള്ളിപ്പറയുന്ന സാമൂഹിക മന:സ്ഥിതിക്ക് ജാതിസമൂഹങ്ങള്‍ക്കപ്പുറത്തേക്ക്  ഉദാഹരണം കണ്ടെത്തുക അസാധ്യമാണ്. ഒന്നായിരിക്കുമ്പോഴും പലതായിരിക്കുവാന്‍ കാണിക്കുന്ന ഈ ആര്‍ജ്ജവത്തിന്റെ പ്രേരകശക്തി ജാതി നല്‍കുന്ന വിശേഷാധികാരങ്ങള്‍ തന്നെയാണ്. ജാതി എന്നത് എല്ലാവരും മനുഷ്യരാകുമ്പോഴും ചില മനുഷ്യരെ ഉപാധികളോടെ മാത്രമേ നമുക്കു പരിഗണിക്കാന്‍ കഴിയൂ എന്ന ചിന്ത കൂടിയാണെന്നു നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. സാമൂഹിക അസമത്വങ്ങളെ നിലനിര്‍ത്തുന്ന പ്രധാന ഉറവിടങ്ങളാണ് സാമൂഹിക- സാംസ്‌കാരിക മൂലധനങ്ങള്‍ എന്ന് പിയറി ബോര്‍ദ്യോ നിരീക്ഷിക്കുന്നുണ്ട്. കുടുംബവും ജാതിയും ലിംഗവും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അസമത്വങ്ങള്‍ നിലനിര്‍ത്തേണ്ടത് അധികാര-വിശേഷാധികാര സ്‌നേഹികളെ സംബന്ധിച്ച് പ്രധാന കാര്യമാണ്. ഈ ശാഠ്യങ്ങളുടെ മാനദണ്ഡങ്ങളില്‍ അതുകൊണ്ടു തന്നെ പെണ്‍ശരീരവും പെണ്ണിന്റെ ജാതിയും തെരഞ്ഞെടുപ്പും ഒക്കെ പ്രധാന ഘടകങ്ങളാക്കി വെക്കപ്പെടുന്നു. ഒരിത്തിരി മുന്നോട്ടും ഒരുപാടു പിന്നോട്ടും പോകാത്ത ഒരു പെണ്‍ വിചാരബോധം, യുക്തി ബോധം എന്നിവയുടെ നിലനില്‍പ്പു തന്നെയാണ് കുടുംബ -സാമൂഹിക ഘടനയുടെ ഭദ്രതയെ ഉറപ്പു വരുത്തുന്നതെന്ന, ചലനാത്മകമല്ലാത്ത ചിന്തയുടെ പുനരുല്പാദനം തന്നെയാണ് പി.സി ജോര്‍ജിന്റെ പ്രസ്താവനയിലൂടെയും ആതിരയുടെ മരണത്തിലൂടെയും ജനാധിപത്യകേരളം കേട്ടതെന്ന് ഉറപ്പിച്ചു പറയാം.

Top