‘പെണ്‍പിളൈ ഒരുമയ്ക്ക് ഐക്യദാര്‍ഢ്യം.

April 24, 2017

മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ സെക്രട്ടറിയേറ്റ് അംഗവുമായ എം.എം. മണി ‘പെണ്‍പിളൈ ഒരുമയെ’ക്കുറിച്ച് നടത്തിയ വാചിക അക്രമത്തില്‍ ഞങ്ങള്‍ ശക്തിയായി പ്രതിഷേധിക്കുന്നു. മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി പോലുള്ള സംഘടനകളിലൂടെ സംരക്ഷിക്കപ്പെടുന്ന ആണധികാരത്തിന്റെ ഭാഗമാണ് ഈ അതിക്രമമെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.

കേരളത്തിലെ പിണറായിവിജയന്‍ സര്‍ക്കാരിലെ വൈദ്യുതിവകുപ്പ് മന്ത്രിയും മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ സെക്രട്ടറിയേറ്റ് അംഗവുമായ എം.എം. മണി ‘പെണ്‍പിളൈ ഒരുമയെ’ക്കുറിച്ച് നടത്തിയ വാചിക അക്രമത്തില്‍ ഞങ്ങള്‍ ശക്തിയായി പ്രതിഷേധിക്കുന്നു. മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി പോലുള്ള സംഘടനകളിലൂടെ സംരക്ഷിക്കപ്പെടുന്ന ആണധികാരത്തിന്റെ ഭാഗമാണ് ഈ അതിക്രമമെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. മണിയുടെ വിദ്യാഭ്യാസപരവും ജാതിപരവും പ്രദേശപരവുമായ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിയും, അദ്ദേഹം മാധ്യമപ്രവര്‍ത്തകരെയാണ് പഴി പറഞ്ഞതെന്നും മറ്റുമുള്ള ന്യായീകരണങ്ങള്‍ പലഭാഗത്തു നിന്നും ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള വഴിതിരിച്ചുവിടലുകളെ ഞങ്ങള്‍ അപലപിക്കുന്നു. കുറ്റവാളിയായ മന്ത്രിയെ ഉടനടി പുറത്താക്കണമെന്നും കര്‍ശനമായ നിയമനടപടികള്‍ക്ക് വിധേയമാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ദളിത്‌ പെണ്‍കൂട്ടത്തിനു വേണ്ടി
__________________________

അഡ്വ. കെ കെ പ്രീത
രേഖാരാജ്
സതി അങ്കമാലി
മൃദുലാ ദേവി എസ്
മായാ പ്രമോദ്
ധന്യാ രാമന്‍
ധന്യാ മാധവ്
പ്രവീണ കെ.പി
ധന്യ എം ഡി
വൈഖരി ആര്യാട്ട്
സോണിമ
ജയസൂര്യ
സുനിത ഓതറ
ലിന്‍സി കെ.തങ്കപ്പന്‍
മായ ടി.കെ
രഞ്ജിനി ചെല്ലപ്പന്‍
ആതിര സജി
സുനിത തോപ്പില്‍

____________________________________________

Top