ഷെഫീഖേ, നിന്നെയും ഇസ്‌ലാമിലെടുത്തെടാ

January 5, 2016

ഉത്തരേന്ത്യയില്‍ മേല്‍ജാതിക്കാര്‍ ദലിതുകളുടെ വീടിനു തീയിടുന്നതില്‍ നിന്നു വേറിട്ടു കാണാനാവില്ല ചിത്രലേഖക്കു നേരെ മാര്‍ക്‌സിസ്റ്റുകള്‍ നടത്തിയ അതിക്രമങ്ങള്‍. ജീവിതമാര്‍ഗമായ ഓട്ടോ തീയിട്ടു നശിപ്പിച്ചു. ജാതിപ്പേരും തെറിയും കൂട്ടിയല്ലാതെ അവരെ പാര്‍ട്ടിക്കാര്‍ സംബോധന ചെയ്യാറുപോലുമില്ല. തങ്ങള്‍ക്ക് മേധാവിത്തമുള്ള കാമ്പസുകളില്‍ മറ്റുസംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദികാതെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ സോഷ്യല്‍ ഫാഷിസം നടത്തുന്നത് എസ് എഫ് ഐ എന്ന വിദ്യാര്‍ഥി സംഘടനയാണ്.എറണാകുളം മഹാരാജാസ് കോളേജില്‍ ദലിത് വിദ്യാര്‍ഥികളെ തല്ലിപ്പരിപ്പെടുക്കുന്ന എസ്.എഫ്.ഐ സംഗമത്തിന്റെ മുന്നണി സംഘടനകളിലൊന്നായിരുന്നു. (മുസ്‌ലിം സംഘടനകളെ ബോധപൂര്‍വം ഒഴിവാക്കി പ്രശ്‌നവല്‍ക്കരിച്ചു എന്നു പൊതുവേദിയില്‍ വെളിപ്പെടുത്തിയ പ്രാസംഗികന്‍ എസ്.എഫ്.ഐക്ക് പ്രശംസയും ചൊരിഞ്ഞിരുന്നു).ബഹുഭാര്യത്വവും വിവാഹമോചനവും മുസ്‌ലിംകളുടെ മാത്രം ജീര്‍ണതയല്ല. ഫാഷിസ്റ്റ് മനോഭാവത്തിന്റെ സൂചകങ്ങളുമല്ല. കര്‍ശനമായ ഉപാധികളോടെയാണ് ഇസ്‌ലാമില്‍ ബഹുഭാര്യത്വവും വിവാഹമോചനവും അനുവദിച്ചിട്ടുളളത് എന്നത് വെറെ കാര്യം.അത്തരം ഇളവുകളെ ആരെങ്കിലും ദുരുപയോഗം ചെയ്താല്‍ അതിന്റെ പഴി ഇസ്‌ലാമില്‍ ചുമത്തേണ്ടതില്ല. –

കാലഘട്ടത്തിന്റെ ആവശ്യമായ, മഹത്തായ ഒരു പ്രമേയവുമായാണ് എറണാകുളത്ത് മനുഷ്യസംഗമം നടത്താന്‍ തീരുമാനിച്ചത്. വൈവിധ്യമാര്‍ന്ന പരിപാടികളും സംഘാടന മികവും കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്തു. മികച്ച ഒട്ടേറെ പ്രസംഗങ്ങള്‍ക്കും മുഹൂര്‍ത്തങ്ങള്‍ക്കും വേദിയായ സംഗമം പക്ഷെ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സമാപന ചടങ്ങിലെ ഏതാനും നിമിഷങ്ങളെച്ചൊല്ലിയാണ്. മുഖ്യസംഘാടകരിലൊരാളായ പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍.പി.ജോണ്‍സന്‍ നടത്തിയ പരാമര്‍ശത്തെ സംഘാടക സമിതി അംഗമായ നവമാധ്യമപ്രവര്‍ത്തകന്‍ എച്ച്. ഷെഫീഖ് (ഷഫീഖ് സുബൈദ ഹക്കീം എന്ന് ഫേസ്ബുക്ക് നാമം) തത്‌സമയം ചോദ്യം ചെയ്തു. മനുഷ്യ സംഗമവേദിയില്‍ മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കാന്‍ ശ്രമിച്ചുവെന്ന പേരിലാണ് മാര്‍ക്‌സിസത്തില്‍ ആകൃഷ്ടനായി വര്‍ഷങ്ങളായി മതരഹിത ജീവിതം നയിക്കുന്ന ഷെഫീഖ് പൊട്ടിത്തെറിച്ചത്.പ്രതിഷേധത്തെതുടര്‍ന്ന് വേദിയില്‍ നിലപാട് വ്യക്തമാക്കാന്‍ അവസരം ലഭിച്ച ഷഫീഖ് ഖുര്‍ആനിലെ പ്രഥമ ഭാഗം പാരായണം ചെയ്തുകൊണ്ടാണ് സംസാരം ആരംഭിച്ചത്.എന്നാല്‍ പൂര്‍ത്തിയാക്കാനായില്ല.പത്തുവര്‍ഷത്തിലധികമായി മതരഹിത ജിവിതം നയിക്കുന്ന അദ്ദേഹത്തിന് ആ ചെറു അധ്യായം ഓര്‍മപോലും ഇല്ലായിരുന്നു.തുടര്‍ന്ന് ഞാന്‍ മുസ്‌ലിമല്ല പണ്ടുമല്ല ഇപ്പോഴുമല്ല തുടര്‍ന്നും അങ്ങിനെയായിരിക്കും എന്നാലും ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സംഘടിപ്പിക്കപ്പെട്ട വേദിയില്‍ പോലും താന്‍ ജനിച്ച സമുദായം അകാരണമായി അപമാനിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ചെറുക്കുമെന്നും പ്രഖ്യാപിച്ച് വേദിവിടുകയായിരുന്നു.

സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച എന്‍ പി ജോണ്‍സണ്‍ നടത്തിയ പരാമര്‍ശമാണ് ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ ഷെഫീഖിനെ പ്രേരിപ്പിച്ചത്. ഞങ്ങള്‍ ചിലരെ ഈപരിപാടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് വിഷയം പ്രശ്‌ന വത്കരിക്കാന്‍ ബോധപൂര്‍വം ചെയ്തതാണ് അത് വിജയിച്ചിരിക്കുന്നു. തസ്‌നിബാനുവിനെയും രഹ്‌നയേയും ജോളി ചിറയത്തിനെയും വേദിയില്‍ നിന്ന് ഇറക്കിവിടാന്‍ കഴിയാത്തതിനാലാണ് ചില സമുദായങ്ങളെ ക്ഷണിക്കാതിരുന്നത് എന്നായിരുന്നു അധ്യക്ഷന്റെ വാക്കുകള്‍. മതേതര കേരളത്തിന്റെ നെഞ്ചില്‍ കയറി കുമ്മനത്തെപ്പോലുള്ളവര്‍ കുമ്മിയടിക്കുമ്പോഴും വര്‍ഗീയവാദത്തിന്റെ പ്രതീകങ്ങളായി എണ്ണിപ്പറഞ്ഞത് കാന്തപുരം മുസലിയാരെയും വെള്ളാപ്പള്ളിയെയും. വെള്ളാപ്പള്ളി ഈയിടെ ലേശം ഓവറാണ്. പക്ഷെ ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ അദ്ദേഹം വര്‍ഗീയത പറഞ്ഞു തുടങ്ങിയിട്ട്. കാന്തപുരം അന്തക്കേടുകള്‍ ഒരുപാട് പറയാറുണ്ടങ്കിലും മതവൈരം വളര്‍ത്തുന്ന ഒറ്റവരി പ്രസംഗം പോലും നടത്തിയതായി എതിരാളികള്‍ പോലും പറഞ്ഞിട്ടില്ല. ഷഫീഖിനു പ്രതിഷേധം തോന്നിയ വരികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ തന്നെ ഫാഷിസത്തിന്റെ യഥാര്‍ഥ മുഖങ്ങളെക്കുറിച്ചു മിണ്ടാതെ ഒരു അവിഞ്ഞ നിലപാടാണ് ജോണ്‍സണ്‍ നടത്തിയ പ്രസംഗം പുറത്തുവിടുന്നത്. ഇതായിരുന്നില്ല സംഗമത്തിന്റെ സംഘാടക സമിതി യോഗങ്ങളില്‍ പരസ്യമായി പറഞ്ഞിരുന്ന നിലപാട്. സംഗമം പ്രഖ്യാപിച്ച സമീപന രേഖവായിച്ചാലും അതല്ല തോന്നുക ” വര്‍ഗീയ ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പ്പുകളില്‍ അതിന്റെ ഇരകളാക്കപ്പെടുന്ന ജന വിഭാഗങ്ങളുമായുള്ള സംവാദത്തിന് ഒരിടം നല്‍കാന്‍ നാം സന്നദ്ധമാകണം. അതോടൊപ്പംമതമൗലിക വാദത്തിന്റെ വിപത്തുകളെകുറിച്ചുള്ള വീണ്ടുവിചാരങ്ങള്‍ക്കുള്ള സന്നദ്ധതകള്‍ അത്തരം സംവാദങ്ങളുടെ അനുബന്ധമായിരിക്കേണ്ടതുണ്ട് എന്ന ഉറച്ച നിലപാടെടുക്കുന്നതിനും നമൂക്കാകണം.”
(ഫാസിസത്തിനെതിരെ ബഹുജനങ്ങള്‍- സാംസ്‌കാരിക കൂട്ടായ്മക്കുള്ള സമീപന രേഖ)
ഫാഷിസത്തിനെതിരായ മനുഷ്യ സംഗമത്തില്‍ നിന്ന് ഫാഷിസത്തിന്റെ ഇരകളായ മുസ്‌ലിംകളെ ഒഴിവാക്കുന്നുവെന്ന നിരീക്ഷണം നേരത്തെ ഉണ്ടായിരുന്നു. സംഘാടക സമിതി യോഗങ്ങളില്‍ തന്നെ ഇക്കാര്യം പലരും ഉന്നയിച്ചിരുന്നുവെങ്കിലും മുഖ്യകാര്‍മികര്‍ കട്ടായം പിടിച്ചതോടെ ഒഴിവാക്കാനുള്ള തീരുമാനവുമായി തന്നെ മുന്നോട്ടുപോകേണ്ടി വന്നു. ഷെഫീഖും ഷെഫീഖിനെ കുറ്റപ്പെടുത്താനായി കുറിപ്പുകളെഴുതുന്നവരും ഇപ്പോള്‍ ഇക്കാര്യം ഏറ്റു പറയുന്നുമുണ്ട്.-ഇതേക്കുറിച്ച് കവയത്രിയും ആക്ടിവിസ്റ്റുമായ മീനാ കന്ദസ്വാമി നടത്തിയ അഭിപ്രായ പ്രകടനമാണ് സംഭവം പൊതു ചര്‍ച്ചയാക്കിയത്.

____________________________________
പ്രെഫസര്‍ ടി ജെ ജോസഫിനെ ആക്രമിച്ചതിനെ മുസ്‌ലിം സമുദായം ഒന്നടങ്കം തളളിപ്പറഞ്ഞതാണെന്നും ജമാഅത്തെ ഇസ്‌ലാമിക്കും പോപ്പുലര്‍ ഫ്രണ്ടിനും മുസ്‌ലിം സമുദായത്തിന്റെ മൊത്തം പ്രാതിനിധ്യം തീറുനല്‍കിയിട്ടില്ലെന്നും മറ്റുമുസ്‌ലിംകളെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും ഒരു ചോദ്യം ബാക്കിയുണ്ട്. അസഹിഷ്ണുത മുസ്‌ലിംകളോ അവരുടെ സംഘടനകളോ മാത്രം കാണിക്കുന്നതാണോ? സാഹിത്യകാരന്‍ സക്കറിയയെ പയ്യന്നൂര് വെച്ചും മനുഷ്യ സംഗമം സംഘാടകനായ സി ആര്‍ നീലകണ്ഠനെ പാലേരിയില്‍ വെച്ചും വളഞ്ഞിട്ട്തല്ലിയതും സി പി രാജശേഖരനെ വടകര റെയില്‍വേസ്‌റ്റേഷനില്‍ വെച്ച് കരിഓയില്‍ ഒഴിച്ചതും പുറത്തു നിര്‍ത്തപ്പെട്ട മുസ്‌ലിം സംഘടനക്കാരല്ല, സംഗമ സംഘാടക സമിതിയില്‍ ഉള്‍പ്പെടുന്ന ഡി വൈ എഫ് ഐ കാരായിരുന്നു.പയ്യന്നുരിലെ ഓട്ടോഡ്രൈവര്‍ ചിത്രലേഖയെ ജിവിക്കാന്‍ അനുവദിക്കാത്തത് സി പി എം തൊഴിലാളിയൂണിയനാണ്. ഉത്തരേന്ത്യയില്‍ മേല്‍ജാതിക്കാര്‍ ദലിതുകളുടെ വീടിനു തീയിടുന്നതില്‍ നിന്നു വേറിട്ടു കാണാനാവില്ല ചിത്രലേഖക്കു നേരെ മാര്‍ക്‌സിസ്റ്റുകള്‍ നടത്തിയ അതിക്രമങ്ങള്‍. ജീവിതമാര്‍ഗമായ ഓട്ടോ തീയിട്ടു നശിപ്പിച്ചു. ജാതിപ്പേരും തെറിയും കൂട്ടിയല്ലാതെ അവരെ പാര്‍ട്ടിക്കാര്‍ സംബോധന ചെയ്യാറുപോലുമില്ല. 
____________________________________ 

മീന പരാമര്‍ശിച്ച രണ്ട് സംഘടനകളെ ഒഴിവാക്കാനുള്ള കാരണങ്ങള്‍ സംഘാടകര്‍ വിശദീകരിച്ചെങ്കിലും അത് കൂടുതല്‍ കുരുക്കായി. പ്രൊഫസര്‍ ടി ജെ ജോസഫിനെ ആക്രമിച്ചതും തസ്‌നിബാനുവിന്റെ കല്യാണം മുടക്കിയതുമാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉയര്‍ത്തിയ മുഖ്യ ആരോപണങ്ങളെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും മത മൗലിവാദികളും ബഹുഭാര്യത്വവും വിവാഹമോചനവും തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നും പുറമെനിന്നുള്ള ഇടപെടല്‍ വേണ്ട എന്ന് വാദിക്കുന്നവരുമാണത്രെ. എന്നാല്‍ മത മൗലിവാദവും ഫാഷിസവും സമീകരിക്കാന്‍ പറ്റാത്ത ധാരകളാണെന്നും സി പി എമ്മും സി പി ഐ യും ഇതര കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും അവശിഷ്ട നക്‌സല്‍ ഗ്രൂപ്പുകളും ഉണ്ടായതും ഇപ്പോഴും ഉണ്ടായികൊണ്ടിരിക്കുന്നതും മൗലികവാദം മൂലമല്ലേ എന്ന ചോദ്യത്തിനും മറുപടിയില്ല. പ്രെഫസര്‍ ടി ജെ ജോസഫിനെ ആക്രമിച്ചതിനെ മുസ്‌ലിം സമുദായം ഒന്നടങ്കം തളളിപ്പറഞ്ഞതാണെന്നും ജമാഅത്തെ ഇസ്‌ലാമിക്കും പോപ്പുലര്‍ ഫ്രണ്ടിനും മുസ്‌ലിം സമുദായത്തിന്റെ മൊത്തം പ്രാതിനിധ്യം തീറുനല്‍കിയിട്ടില്ലെന്നും മറ്റുമുസ്‌ലിംകളെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും ഒരു ചോദ്യം ബാക്കിയുണ്ട്. അസഹിഷ്ണുത മുസ്‌ലിംകളോ അവരുടെ സംഘടനകളോ മാത്രം കാണിക്കുന്നതാണോ? സാഹിത്യകാരന്‍ സക്കറിയയെ പയ്യന്നൂര് വെച്ചും മനുഷ്യ സംഗമം സംഘാടകനായ സി ആര്‍ നീലകണ്ഠനെ പാലേരിയില്‍ വെച്ചും വളഞ്ഞിട്ട്തല്ലിയതും സി പി രാജശേഖരനെ വടകര റെയില്‍വേസ്‌റ്റേഷനില്‍ വെച്ച് കരിഓയില്‍ ഒഴിച്ചതും പുറത്തു നിര്‍ത്തപ്പെട്ട മുസ്‌ലിം സംഘടനക്കാരല്ല, സംഗമ സംഘാടക സമിതിയില്‍ ഉള്‍പ്പെടുന്ന ഡി വൈ എഫ് ഐ കാരായിരുന്നു.പയ്യന്നുരിലെ ഓട്ടോഡ്രൈവര്‍ ചിത്രലേഖയെ ജിവിക്കാന്‍ അനുവദിക്കാത്തത് സി പി എം തൊഴിലാളിയൂണിയനാണ്. ഉത്തരേന്ത്യയില്‍ മേല്‍ജാതിക്കാര്‍ ദലിതുകളുടെ വീടിനു തീയിടുന്നതില്‍ നിന്നു വേറിട്ടു കാണാനാവില്ല ചിത്രലേഖക്കു നേരെ മാര്‍ക്‌സിസ്റ്റുകള്‍ നടത്തിയ അതിക്രമങ്ങള്‍. ജീവിതമാര്‍ഗമായ ഓട്ടോ തീയിട്ടു നശിപ്പിച്ചു. ജാതിപ്പേരും തെറിയും കൂട്ടിയല്ലാതെ അവരെ പാര്‍ട്ടിക്കാര്‍ സംബോധന ചെയ്യാറുപോലുമില്ല. തങ്ങള്‍ക്ക് മേധാവിത്തമുള്ള കാമ്പസുകളില്‍ മറ്റുസംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദികാതെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ സോഷ്യല്‍ ഫാഷിസം നടത്തുന്നത് എസ് എഫ് ഐ എന്ന വിദ്യാര്‍ഥി സംഘടനയാണ്.എറണാകുളം മഹാരാജാസ് കോളേജില്‍ ദലിത് വിദ്യാര്‍ഥികളെ തല്ലിപ്പരിപ്പെടുക്കുന്ന എസ്.എഫ്.ഐ സംഗമത്തിന്റെ മുന്നണി സംഘടനകളിലൊന്നായിരുന്നു. (മുസ്‌ലിം സംഘടനകളെ ബോധപൂര്‍വം ഒഴിവാക്കി പ്രശ്‌നവല്‍ക്കരിച്ചു എന്നു പൊതുവേദിയില്‍ വെളിപ്പെടുത്തിയ പ്രാസംഗികന്‍ എസ്.എഫ്.ഐക്ക് പ്രശംസയും ചൊരിഞ്ഞിരുന്നു).ബഹുഭാര്യത്വവും വിവാഹമോചനവും മുസ്‌ലിംകളുടെ മാത്രം ജീര്‍ണതയല്ല. ഫാഷിസ്റ്റ് മനോഭാവത്തിന്റെ സൂചകങ്ങളുമല്ല. കര്‍ശനമായ ഉപാധികളോടെയാണ് ഇസ്‌ലാമില്‍ ബഹുഭാര്യത്വവും വിവാഹമോചനവും അനുവദിച്ചിട്ടുളളത് എന്നത് വെറെ കാര്യം.അത്തരം ഇളവുകളെ ആരെങ്കിലും ദുരുപയോഗം ചെയ്താല്‍ അതിന്റെ പഴി ഇസ്‌ലാമില്‍ ചുമത്തേണ്ടതില്ല.ചുംബന സമരം എന്ന ആശയത്തെ ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടങ്കില്‍ അതിന്റെ ഉത്തരവാദിത്തം സദാചാരപോലീസിനെതിരായ സമരത്തിനല്ല എന്ന ന്യായം ഇവിടെയും പ്രസക്തമാണ്. ലതികാ സുഭാഷ്, സിന്ധു ജോയി എന്നിവരെ പറ്റിയുളള വി എസ് അച്യുതാനന്ദന്റെ അശ്ലീല പരാമര്‍ശങ്ങളെ എത്ര ഇടതുപക്ഷക്കാര്‍ തളളിപ്പറഞ്ഞു.അവസാനം ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റിനെ കേരളം ഒന്നടങ്കം അപലപിച്ചപ്പോള്‍ പാര്‍ട്ടിനേതൃത്വത്തിന്റെ നിലപാടെന്തായിരുന്നു. ചുംബനസമരത്തെ പരാമര്‍ശിച്ച് വീട്ടില്‍ വെച്ച് ചെയ്യേണ്ടത് റോട്ടില്‍ വെച്ച് ചെയ്താല്‍ ചിലപ്പോള്‍ അടികിട്ടിയെന്നിരിക്കും എന്ന് പറഞ്ഞതാരാണ്. പിന്തിരിപ്പത്തരത്തിന്റെയും വര്‍ഗീയതയുടെയും പ്രതീകമായി സംഗമ സംഘാടകന്‍ വിശേഷിപ്പിച്ച കാന്തപുരത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ചുമന്ന് നടക്കുന്നതാരെന്നറിയണമെങ്കില്‍ അരിവാള്‍ സുന്നിയുടെ ചരിത്രമറിയണം. ടി പി ചന്ദ്രശേഖനെ 51 വെട്ടുകള്‍കെണ്ട് കൊത്തിനുറുക്കിയ, അരിയില്‍ ഷുക്കുറിനെ കോര്‍ട്ട് മാഷലിംഗ് നടത്തി വധിച്ച, അധ്യാപകനെ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് വെട്ടികൊന്ന, ഫസല്‍ വധക്കേസിലെ പ്രതികളായ കാരായിമാരെ മല്‍സരിപ്പിച്ച് ജനപ്രതിനിധികളാക്കിയ പാര്‍ട്ടിയുടെ നേതാക്കളെ മനുഷ്യ സംഗമത്തില്‍ പങ്കെടുപ്പിക്കാമെങ്കില്‍ പ്രശ്‌നവല്‍ക്കരിക്കാന്‍ ഒഴിവാക്കിയ ‘ചില’ സംഘടനകളെയും പങ്കെടുപ്പിക്കാമായിരുന്നു.

_____________________________________
.ചുംബന സമരം എന്ന ആശയത്തെ ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടങ്കില്‍ അതിന്റെ ഉത്തരവാദിത്തം സദാചാരപോലീസിനെതിരായ സമരത്തിനല്ല എന്ന ന്യായം ഇവിടെയും പ്രസക്തമാണ്. ലതികാ സുഭാഷ്, സിന്ധു ജോയി എന്നിവരെ പറ്റിയുളള വി എസ് അച്യുതാനന്ദന്റെ അശ്ലീല പരാമര്‍ശങ്ങളെ എത്ര ഇടതുപക്ഷക്കാര്‍ തളളിപ്പറഞ്ഞു.അവസാനം ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റിനെ കേരളം ഒന്നടങ്കം അപലപിച്ചപ്പോള്‍ പാര്‍ട്ടിനേതൃത്വത്തിന്റെ നിലപാടെന്തായിരുന്നു. ചുംബനസമരത്തെ പരാമര്‍ശിച്ച് വീട്ടില്‍ വെച്ച് ചെയ്യേണ്ടത് റോട്ടില്‍ വെച്ച് ചെയ്താല്‍ ചിലപ്പോള്‍ അടികിട്ടിയെന്നിരിക്കും എന്ന് പറഞ്ഞതാരാണ്. പിന്തിരിപ്പത്തരത്തിന്റെയും വര്‍ഗീയതയുടെയും പ്രതീകമായി സംഗമ സംഘാടകന്‍ വിശേഷിപ്പിച്ച കാന്തപുരത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ചുമന്ന് നടക്കുന്നതാരെന്നറിയണമെങ്കില്‍ അരിവാള്‍ സുന്നിയുടെ ചരിത്രമറിയണം. ടി പി ചന്ദ്രശേഖനെ 51 വെട്ടുകള്‍കെണ്ട് കൊത്തിനുറുക്കിയ, അരിയില്‍ ഷുക്കുറിനെ കോര്‍ട്ട് മാഷലിംഗ് നടത്തി വധിച്ച, അധ്യാപകനെ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് വെട്ടികൊന്ന, ഫസല്‍ വധക്കേസിലെ പ്രതികളായ കാരായിമാരെ മല്‍സരിപ്പിച്ച് ജനപ്രതിനിധികളാക്കിയ പാര്‍ട്ടിയുടെ നേതാക്കളെ മനുഷ്യ സംഗമത്തില്‍ പങ്കെടുപ്പിക്കാമെങ്കില്‍ പ്രശ്‌നവല്‍ക്കരിക്കാന്‍ ഒഴിവാക്കിയ ‘ചില’ സംഘടനകളെയും പങ്കെടുപ്പിക്കാമായിരുന്നു.
_____________________________________ 

ഇനി ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും പ്രതിനിധീകരിക്കുന്ന ധാരയെയാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെങ്കില്‍ അവരെ രാഷ്ട്രീയമായി എതിര്‍ക്കുന്ന മുസ്‌ലിംലീഗുകാരെ വിളിക്കാമായിരുന്നല്ലോ. മുസ്‌ലിം ലീഗിനെ ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്നാണ് സംഘാടകാരുടെ വാദം അവര്‍ മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗത്തിനതിരെ സമരംചെയ്തതാണ് കാരണം.അതില്‍ മുസ്‌ലിം ലീഗ് മാത്രമല്ല കോണ്‍ഗ്രസുകാരും സഭകളുമുണ്ടായിരുന്നു. ഷാനിമോള്‍ ഉസ്മാന്‍ പങ്കെടുക്കുമെന്നിറിയിച്ചെങ്കിലും വന്നില്ല.കോണ്‍ഗ്രസില്‍ നിന്ന് എം ലിജു മാത്രം.മുസ്‌ലിം സമുദായത്തില്‍ നിന്ന് വി പി സുഹറ മാത്രം. കേരളാ മുസ്‌ലിം മഹിളാ ആന്ദോളന്‍ എന്ന സംഘടനയെ ക്ഷണിച്ചിരുന്നെങ്കിലും വേദിയില്‍ കയറ്റിയില്ല. സമൂഹത്തിലെ പുരുഷ അതിക്രമങ്ങള്‍ക്കെതിരെ പൊരുതാന്‍ ഉറച്ചിറങ്ങിയ അത്തരമൊരു സംഘടനയെ വിളിച്ചുവരുത്തി വേദി നല്‍കാതെ അപമാനിക്കാനും സംഘാടകസമിതി ബോധപൂര്‍വം തീരുമാനിച്ചതാണാവോ? ഏതെങ്കിലും സംഘടനയെ വിളിച്ചില്ലെങ്കില്‍ സമുദായത്തെ വിളിച്ചില്ല എന്നു പറയാനാകുമോ എന്ന ചോദ്യമാണ് സംഘാടകര്‍ പരത്തുന്നത് .ഒരു സമുദായസംഘടയുമായും ബന്ധമില്ലാത്ത ധാരാളം എഴുത്തുകാരും ചിന്തകരും ബുദ്ധിജിവികളും മുസ്‌ലിംകള്‍ക്കിടയിലും ഉണ്ട് ഫാഷിസത്തെ പ്രതിരോധിക്കാന്‍ മുന്‍നിരയില്‍ നിന്ന് ഒച്ച ഉയര്‍ത്തുന്നവര്‍-ഇര്‍ഫാന്‍ ഹബീബ്, കെ ഇ എന്‍, പി കെ പോക്കര്‍, ഹമിദ് ചേന്നമംഗലൂര്‍, എം എന്‍ കാരശ്ശേരി, ഡോ.എം എം ബഷീര്‍, എ പി കുഞ്ഞാമു, ഫസല്‍ഗഫൂര്‍, എന്‍ എം ഹുസൈന്‍, അഷ്‌റഫ് കടക്കല്‍, ഡോ പി നസീര്‍, ഡോ ഖദീജാ മുംതാസ്, ബി എം സുഹറ, വി സി ഹാരിസ്, ഡോ ഉമര്‍ തറമേല്‍, എന്‍ പി ഹാഫിസ്മുഹമമദ്, ഷാജഹാന്‍ മടമ്പാട്ട് തുടങ്ങിയവര്‍. പക്ഷെ ആരെയും ക്ഷണിച്ചില്ല. ഇത് ബോധപൂര്‍വമായിരുന്നോ അതോ അറിവില്ലായ്മകൊണ്ടോ.  അതുപോലെ ബിനോയ് വിശ്വത്തെപോലുള്ള ക്ലീന്‍ രാഷ്ട്രിയക്കാരെ മാറ്റിനിര്‍ത്തി സവര്‍ണബോധത്തെ താലോലിക്കുന്ന കാനം രാജേന്ദ്രനെ പോലുള്ളവരെ മുഖ്യപ്രാസംഗികരാക്കാന്‍ കാരണം അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകളാണോ എന്ന സംശയമുയരാം.
ന്യൂനപക്ഷങ്ങള്‍ക്ക് നേരെ UAPA തുടങ്ങിയ കരിനിയമങ്ങള്‍ പ്രയോഗിക്കുന്നതും വിചാരണകുടാതെ ദീര്‍ഘകാലം തടവില്‍ പാര്‍പ്പിക്കുന്നതും പ്രസ്തുത വിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധം വ്യാപിപ്പിക്കുന്നുണ്ട്. അകാരണമായി തടവിലാക്കപ്പെട്ട യുവാക്കള്‍ അടക്കമുള്ളവര്‍ക്ക് നീതിലഭ്യമാക്കുന്നതിനുള്ള സമരങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.(ഫാസിസത്തിനെതിരെ ബഹുജനങ്ങള്‍ സാംസ്‌കാരിക കൂട്ടായ്മക്കുള്ള സമീപന രേഖ)
ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലയിലെ പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥ പിളള മനുഷ്യ സംഗമത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും എത്തിയില്ല. അതിന്റെ കാരണം മനസ്സിലാക്കാന്‍ ഒരുവക്കീല്‍ ഗുമസ്തന്റെ ഐ ക്യു മതിയാവും. എന്നാല്‍ കൊച്ചി നഗരത്തില്‍ ജീവിക്കുന്ന, ഭരണകൂടത്തിന്റെ സവര്‍ണ ഫാഷിസ്റ്റ് വേട്ടയുടെ ഇരയായ സൂഫിയാ മഅ്ദനിക്ക് ഒരു കസേരയിട്ടില്ല. മഅദനി കേസിന്റെ മുഴുവന്‍ കാര്യങ്ങളും കളളത്തരങ്ങളും മനുഷ്യ സംഗമം സംഘാടകയായ കെ കെ ഷാഹിനക്ക് അറിവുള്ളതും അവര്‍ അതിലെ ഇരയുമാണല്ലോ. പാനയികുളം കേസില്‍ കോടതി വിട്ടയച്ച ഒരു യുവാവിനെയെങ്കിലും പങ്കെടുപ്പിക്കാമായിരുന്നു. പിന്നെ മറ്റൊരുകാര്യം കേരളത്തില്‍ ആദ്യമായി UAPA നിയമപ്രകാരം കേസ് ചാര്‍ജ് ചെയ്തത് സി പി എമ്മുകാരന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴായിരുന്നു.ഫാഷിസം വലതുവശത്തുകൂടി മാത്രമല്ല ഇടതു വശത്തുകൂടിയും വരാം.
പൊതുവിഭവങ്ങള്‍ക്ക് മേലുള്ള അവകാശങ്ങള്‍ സ്ഥാപിക്കുന്നതിന്റെ പേരിലും ജാതിമാറി വിവാഹം കഴിക്കുന്നതിന്റെ പേരിലുമെല്ലാം സവര്‍ണ്ണ ജാതി വിഭാഗങ്ങളുടെ ഭാഗത്തുനിന്ന് ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരാകുകയാണ് ആദിവാസി വിഭാഗങ്ങള്‍ .(ഫാസിസത്തിനെതിരെ ബഹുജനങ്ങള്‍ സാംസ്‌കാരിക കൂട്ടയ്മക്കുള്ള സമീപന രേഖ)
വടക്കേ ഇന്ത്യയിലെ ജാതി പീഡനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദലിത് സ്‌നേഹം പ്രസംഗിക്കുക എളുപ്പമാണ്. എന്നാല്‍ ഏതാനും വര്‍ഷംമുമ്പ് വര്‍ക്കലയിലുണ്ടായ ഒരുകൊലപാതകത്തിന്റെ മറവില്‍ ദലിത് തീവ്രവാദം എന്ന പരികല്‍പന രൂപപ്പെടുത്തി കേരളത്തിലെ പട്ടിക ജാതി കോളനികള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളാക്കി മാറ്റിയവരെകുറിച്ച് എന്തുപറയുന്നു. ചെങ്ങറയിലെ സമരക്കാരെ റബര്‍ മോഷ്ടാക്കളെന്ന് അപഹസിച്ച, ഭൂമിക്ക്‌വേണ്ടിയുള്ള നില്‍പ്‌സമരത്തെ അരാചക സമരമായി പരിഹസിക്കുന്ന പാര്‍ട്ടിസെക്രട്ടറിയെ ആര് അപലപിക്കും.
രാജ്യത്ത് സവര്‍ണ ഹിന്ദുത്വ ഫാഷിസം ഭീകരരൂപം പ്രാപിക്കുന്ന വര്‍ത്തമാനകാലത്ത് ഫാഷിസത്തിനെതിരായ ചെറുവിരലനക്കം പോലൂം സ്വാഗതം ചെയ്യപ്പെടണം. ഇതില്‍ ഇടതുപക്ഷത്തിന്റെ റോള്‍ നിര്‍ണായകവുമാണ്. അതിനുബദലായി അമാനവസംഗമം പോലുള്ളവ സംഘടിപ്പിക്കുന്നത് വിവേകമില്ലയ്മയാണ്. പരസ്പരം കൊതിക്കെറുവ് തീര്‍ക്കേണ്ട സന്ദര്‍ഭവുമല്ലിത്. പക്ഷേ മനുഷ്യ സംഗമത്തില്‍ കണ്ടത് സംഘാടകരിലെ ഒരു വിഭാഗത്തിന്റെ അസഹിഷ്ണുതയാണ്. സാമൂഹിക മാധ്യമങ്ങളിലും ബുദ്ധിജീവികള്‍ക്കും ഇടയിലെ സ്വാധീനം പ്രയോജനപ്പെടുത്തി സംഗമത്തിന്റെ സമാപന സമ്മേളനത്തിലെ സംഭവത്തെ വളച്ചൊടിക്കാനും മതേതരത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി അന്നും ഇന്നും ശബ്ദമുയര്‍ത്തുകയും ചീത്തവിളി കേള്‍ക്കുകയും ചെയ്തിട്ടുള്ള ഷെഫീഖിനെ വര്‍ഗീയവാദി പട്ടം ചാര്‍ത്താനുള്ള ശ്രമവും അവര്‍ നടത്തുന്നു.

Last Card
പാലേരിമാണിക്യം ഒരുപാതിരാ കൊലപാതകത്തിന്റെ കഥ
ഇതൊരു കമ്യുണിസ്റ്റിന്റെ വാക്കുകളല്ല വിശ്വാസിയുടേതാണ്
(ഹരിദാസ് മമ്മൂട്ടി )
ഞാനൊരു വിശ്വസിയുമല്ല കമ്മ്യണിസ്റ്റുമല്ല
വെറുമൊരു ക്ഷുരകന്‍മാത്രം
(അമ്പട്ടന്‍ കേശവന്‍ ശ്രീനിവാസന്‍)

ഷഫിഖ് ഒരു ഫാഷിസ്റ്റ് വിരുദ്ധനുമല്ല മതരഹിതനുമല്ല
ഒരു മുസ്‌ലിം ഫനാറ്റിക് മാത്രം

പേരാണ് പ്രശ്‌നം അഹമ്മദ് അഖ്‌ലാകായാലും ഷെഫീഖായാലും

Top