കുടുംബ വിരുദ്ധതതയോ പുത്തന്‍ കുടിയിറക്കുകളോ?

പാശ്ചാത്യ ആശയങ്ങളിലേക്ക് വാതിലുകള്‍ തുറന്നിട്ടെങ്കിലും, അവ്യവസ്ഥിതവും അധികാരത്താല്‍ നിര്‍ണ്ണയിക്കപ്പെട്ടതുമായ സ്ത്രീ – പുരുഷബന്ധങ്ങളെ ഘടനാപരമായി പുനസംഘടിപ്പിക്കുന്നതില്‍ വീഴ്ചവരുത്തരുതെന്ന പക്ഷക്കാരായിരുന്നു നവോത്ഥാനത്തെ മുന്നോട്ടു നയിച്ചതെന്നും കാണാം. നവോത്ഥാനം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഉണ്ടായ വലിയ ഒരു കെണിയായിരുന്നു എന്നമട്ടില്‍ പലരും ഇന്നു മേനിപറയുന്നുണ്ട്. നൂറ്റാണ്ടുകളായി തുടര്‍ന്നുവന്നിരുന്ന ജാതിവ്യവസ്ഥയ്ക്ക് വിള്ളലേല്‍പ്പിച്ചത് നവോത്ഥാനമല്ലാതെ മറ്റെന്താണ്? നവോത്ഥാനത്തില്‍നിന്നും മുന്നോട്ടുപോകണമെന്നു പറയുന്നതിനു പകരം നവോത്ഥാനം തന്നെ തകരാറാണെന്ന് പറയുന്നതിന്റെ പിന്നിലുള്ള യുക്തി പുത്തന്‍കുടിയിറക്കിന്റേതെന്ന് പറയേണ്ടതുണ്ട്. മാറുമറയ്ക്കല്‍ സമരത്തോട് ചുംബനസമരത്തെ അയുക്തികമായി കൂട്ടിചേര്‍ക്കുന്നവര്‍ മറന്നുപോകുന്ന വസ്തുതയാണ് ഇക്കാര്യങ്ങളെല്ലാം.

ഘടനാപരമായി കുടുംബം ജനാധിപത്യവിരുദ്ധമാണെന്നും തെരുവുകള്‍ ആണ് സ്വാതന്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും യഥാര്‍ത്ഥ ഇടങ്ങളെന്നും വാദിക്കുന്നവരുടെ എണ്ണം കേരളത്തില്‍ സമീപകാലത്തു വര്‍ദ്ധിച്ചിരിക്കുന്നു. സദാചാരം, ആണ്‍കോയ്മ, രക്ഷാകര്‍തൃത്വം, മതഭീകരത തുടങ്ങിയ സങ്കീര്‍ണ്ണവും കൃത്യമായ നിര്‍വ്വചനങ്ങള്‍ അസാധ്യവുമായ കാറ്റഗറികള്‍ ആണ് ഈ ചര്‍ച്ചകളില്‍ ആവര്‍ത്തിക്കുന്ന പ്രമേയങ്ങളെന്നും കാണാം. പെണ്‍പക്ഷത്തു നിലയുറപ്പിക്കുന്നു എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ ഐക്യമുണ്ടാക്കുകയും വൈകാരികമായ ആവിഷ്‌ക്കാരങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു എന്നതാണ് ഈ വ്യവഹാരങ്ങളുടെ മറ്റൊരു ഫലം. അതായത്, ധൈഷണികവും സമരോത്സുകവുമായി ഉയര്‍ന്നുവന്ന പുതുജനാധിപത്യത്തിന്റെയും കീഴാള-ദളിത്-ആദിവാസി മുന്നേറ്റങ്ങളെയും താല്‍ക്കാലികമായെങ്കിലും പ്രതിസന്ധിയിലാക്കി, വരാനിരിക്കുന്ന ചരിത്രം എല്ലാവിഭാഗം ജനങ്ങളെയും അപ്രസക്തമാക്കുന്ന പുതുതലമുറയുടെതാണെന്ന പ്രഖ്യപനങ്ങളും ഉണ്ടായിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ വാദം കഴിഞ്ഞ രണ്ടു ദശകങ്ങളായി കേരളത്തില്‍ ശക്തമായി ചോദ്യം ചെയ്യപ്പെട്ടതാണെന്ന വസ്തുതയില്‍ നിന്നാണ് ചര്‍ച്ചകള്‍ ആരംഭിക്കേണ്ടത്. ജനപ്രിയതയുടെ ചതിക്കുഴികളും നവമാധ്യമങ്ങള്‍ നല്‍കുന്ന പെരുത്ത ഇമേജുകളും അഭിപ്രായരൂപീകരണത്തിന്റെ മാറിയ ഇടങ്ങളുമെല്ലാം ചെറുതല്ലാത്ത വിധത്തില്‍ ഈ സംവാദങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.

  • കുടുംബത്തോടു കലഹിക്കുന്നവര്‍ ആരാണ്?

നവോത്ഥാനകാലത്തു രൂപപ്പെട്ട വിമോചനസങ്കല്പങ്ങള്‍ കുടുംബ പരിഷ്‌ക്കരണത്തില്‍ ഊന്നിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. ആഭ്യന്തര പരിഷ്‌ക്കരണത്തിന്റെ വിവിധങ്ങളായ ഊന്നലുകളില്‍ ആയിരുന്നു നവോത്ഥാനമുന്നേറ്റങ്ങള്‍ ശ്രദ്ധപതിപ്പിച്ചത്. സി. കേശവന്റെ ‘ജീവിതസമരം’ എന്ന ആത്മകഥ കുടുംബബന്ധങ്ങള്‍ നല്‍കുന്ന ദൃഢതയും ഊഷ്മളതയും പലമട്ടില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സമുദായം പോലുള്ള വിശാലമായ സങ്കല്‍പ്പനങ്ങള്‍ മുന്നോട്ടുവച്ച സഹോദരന്‍ അയ്യപ്പന്‍ കുടുംബത്തില്‍ പുലര്‍ത്തിയ ലിബറല്‍ മൂല്യങ്ങളും സ്‌നേഹവും എം.കെ. സാനു എഴുതിയ ജീവചരിത്രത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. പൊയ്കയില്‍ അപ്പച്ചനാകട്ടെ ദളിത് കുടുംബവ്യവസ്ഥയെ ആഭ്യന്തരമായി പുനസംഘടിപ്പിക്കുവാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കീഴാളസമുദായങ്ങള്‍ക്ക് ഈ വ്യവസ്ഥ എത്രത്തോളം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. പാശ്ചാത്യ ആശയങ്ങളിലേക്ക് വാതിലുകള്‍ തുറന്നിട്ടെങ്കിലും, അവ്യവസ്ഥിതവും അധികാരത്താല്‍ നിര്‍ണ്ണയിക്കപ്പെട്ടതുമായ സ്ത്രീ – പുരുഷബന്ധങ്ങളെ ഘടനാപരമായി പുനസംഘടിപ്പിക്കുന്നതില്‍ വീഴ്ചവരുത്തരുതെന്ന പക്ഷക്കാരായിരുന്നു നവോത്ഥാനത്തെ മുന്നോട്ടു നയിച്ചതെന്നും കാണാം. നവോത്ഥാനം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഉണ്ടായ വലിയ ഒരു കെണിയായിരുന്നു എന്നമട്ടില്‍ പലരും ഇന്നു മേനിപറയുന്നുണ്ട്. നൂറ്റാണ്ടുകളായി തുടര്‍ന്നുവന്നിരുന്ന ജാതിവ്യവസ്ഥയ്ക്ക് വിള്ളലേല്‍പ്പിച്ചത് നവോത്ഥാനമല്ലാതെ മറ്റെന്താണ്? നവോത്ഥാനത്തില്‍നിന്നും മുന്നോട്ടുപോകണമെന്നു പറയുന്നതിനു പകരം നവോത്ഥാനം തന്നെ തകരാറാണെന്ന് പറയുന്നതിന്റെ പിന്നിലുള്ള യുക്തി പുത്തന്‍കുടിയിറക്കിന്റേതെന്ന് പറയേണ്ടതുണ്ട്. മാറുമറയ്ക്കല്‍ സമരത്തോട് ചുംബനസമരത്തെ അയുക്തികമായി കൂട്ടിചേര്‍ക്കുന്നവര്‍ മറന്നുപോകുന്ന വസ്തുതയാണ് ഇക്കാര്യങ്ങളെല്ലാം.

______________________________
സനാതന മൂല്യങ്ങളുടെ വെറും ഉല്‍പ്പാദനശാലകള്‍ മാത്രമല്ല കുടുംബമെന്നും അവയില്‍ തന്നെ ജനാധിപത്യത്തിന്റെ വികസിതമണ്ഡലങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടതെന്നചിന്ത പങ്കുവയ്ക്കുന്നവരും ഇന്നും കുറവല്ല. (സനാതനന്‍, പുരോഷത്തമന്‍ തുടങ്ങിയ പേരുകളിലൂടെ ലിംഗവ്യവസ്ഥയ്ക്കുപരി ആണ്‍പ്രതിയോഗികളെ സൃഷ്ടിച്ചത് സാറാ ജോസഫിന്റെ കഥകള്‍ ആണെന്ന് ഓര്‍മ്മിക്കാം) ചിതറിത്തെറിക്കുന്നതാണ് സ്വാതന്ത്ര്യം എന്നചിന്തയുടെ വികാസം സാഹിത്യഭാവനകളില്‍ നിന്നാണ് തുടങ്ങുന്നത്. ഇതിനെ സ്ഥാപനവല്‍ക്കരിച്ചതാകട്ടെ സാമൂഹ്യശാസ്ത്രങ്ങളുടെ സുചിന്തിതമായ വഴികളില്‍ നിന്നല്ലെന്നും കാണേണ്ടതുണ്ട്. മലയാളിയുടെ തീര്‍പ്പുകള്‍ പലപ്പോഴും ഭാവന കളെ ഉപജീവിച്ചാണ് നടത്തപ്പെടുന്നത്. 
______________________________

ഏതൊരു സാമൂഹികനിര്‍മ്മിതിയും അഴിച്ചുപണികള്‍ക്കും അടിമുടിയുള്ള മാറ്റങ്ങള്‍ക്കും വിധേയമാണ്. കുടുംബവും സ്ഥായിയായി ഓരേ സ്വഭാവത്താല്‍ നിലനില്‍ക്കണമെന്നു കരുതുന്നത് അതുകൊണ്ടുതന്നെ യുക്തിരഹിതമാണ്.
എന്നാല്‍, കുടുംബങ്ങള്‍ പരിവര്‍ത്തനത്തിനു വിധേയമായാല്‍ പോരാ അവ തകര്‍ക്കപ്പെടണമെന്ന് വാദിക്കുന്നവര്‍ ആരെണെന്ന തിരിച്ചറിവ് സ്വാഭാവികമായും ചില സൂചനകള്‍ തരുന്നുണ്ട്. സാമൂഹ്യഭാവനകളില്‍ കഴിഞ്ഞ രണ്ടുദശകങ്ങളായി നിശ്ചലമായിപ്പോയവരുടെ അതിജീവനത്തിന്റെ വേദി കൂടിയാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍ എന്നു കാണാം. കേരളം ഏറ്റെടുത്ത പല സമരങ്ങളിലും കാഴ്ചക്കാരായി മാത്രം സ്ഥാനപ്പെടേണ്ടി വന്നതിന്റെ മടുപ്പും പരിഭവങ്ങളും ഒറ്റയടിക്ക് തീര്‍ക്കാന്‍ പറ്റിയ സന്ദര്‍ഭമായി ഇത്തരം ചര്‍ച്ചകളെ പ്രയോജനപ്പെടുത്തി എന്നതാണ് അവരുടെ നേട്ടം. മറ്റൊരു വിഭാഗമാവട്ടെ, മോഹഭംഗം നേരിട്ട നക്‌സലൈറ്റുകളും വരണ്ട ഇടതു – വിദ്യാര്‍ത്ഥി യുവജനരക്തം സിരകളില്‍ ഓടുന്ന, ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നവരുമാണ്. ‘ഫേസ്ബുക്ക്’പോലുള്ള നവമാധ്യങ്ങളിലും പുതുവായനാ ഇടമായ ‘വെബ്‌പോര്‍ട്ടലു’കളിലും മേല്‍ക്കൈയുള്ള ഇവരാകട്ടെ കഴിഞ്ഞുപോയ നിശബ്ദതയെയും ഇടതു രാഷ്ട്രീയം നേരിടുന്ന തിരിച്ചടികളെയും മറികടക്കാനുള്ള അവസരമായും ഇതിനെ കണ്ടു. കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനാല്‍ പ്രത്യയശാസ്ത്രപരമായ സാധൂകരണവും ഈ വ്യവഹാരങ്ങള്‍ക്ക് കിട്ടി എന്നും കാണാം.
നക്‌സല്‍ രാഷ്ട്രീയവും പ്രച്ഛന്നമായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റു സംഘങ്ങളും പഴയമട്ടിലുള്ള ആക്രമണങ്ങളുടെ രീതിശാസ്ത്രം കൈയ്യൊഴിയുകയും പകരം ബഹുജനപിന്തുണയുള്ള സമരങ്ങളില്‍ നുഴഞ്ഞുകയറ്റി ഭിന്നിപ്പും ആശയപരമായ സംഘര്‍ഷങ്ങളും സൃഷ്ടിക്കുകയാണെന്നു അവരുടെ നേതാക്കന്മാരുടെതന്നെ പേരില്‍ സമീപകാലത്തു വന്ന ലേഖനങ്ങള്‍ പറയുന്നു. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ആദിവാസി – ദളിത് ഭൂസമരങ്ങള്‍ ശക്തമായ സന്ദര്‍ഭത്തില്‍ എ.ഡി.ബി. വിരുദ്ധപോരാട്ടങ്ങളും ജിം വിരുദ്ധ സമരങ്ങളും പോലുള്ളവയായിരുന്നു ഇവരുടെ നേതൃത്വത്തില്‍ നടന്നത് എന്നുകാണാം. നാമമാത്രമായ അംഗബലംകൊണ്ടു നടപ്പാക്കിയ ഇത്തരം ഓപ്പറേഷനുകളെ ഭരണകൂടം കളിമട്ടില്‍കാണുകയാണുണ്ടായത്. ജിം വിരുദ്ധസമരത്തിന്റെ കോടതി വ്യവഹാരങ്ങള്‍ അഞ്ഞൂറു രൂപാ പിഴയൊടുക്കി അവസാനിപ്പിച്ചത് ഈയടുത്തകാലത്തായിരുന്നത്രെ. യഥാര്‍ത്ഥത്തില്‍ സാമൂഹിക അജണ്ടകളെ മാറ്റിമറിക്കുകയും തങ്ങളുടെ കാല്‍പ്പനികവും വിഭ്രാത്മകവുമായ പ്രയോഗങ്ങളെ പൊതുവാണെന്നു വരുത്തിതീര്‍ക്കുകയുമാണ് കേരളത്തില്‍ ഇക്കൂട്ടര്‍ ചെയ്യുന്നത്. ഒളിഞ്ഞും തെളിഞ്ഞും കാലങ്ങളായി നടത്തിയ ‘പോരാട്ടങ്ങള്‍’ ആദിവാസികള്‍ക്കും ദളിതര്‍ക്കും എന്തുനേടിക്കൊടുത്തു എന്നു വിശദീകരിക്കാന്‍ ഇവര്‍ മിനക്കെടാറില്ല. നേട്ടങ്ങളായി ചൂണ്ടിക്കാണിച്ചതാകട്ടെ, ആദിവാസികളും ദളിതരും സ്വന്തമായി ജനാധിപത്യസമരങ്ങളിലൂടെ കേരളീയസമൂഹത്തില്‍ ആര്‍ജ്ജിച്ചെടുത്തവയാണെന്നും കാണാം.
അടിയോരുടെ പെരുമന്റെ ”ഇതിഹാസ സമാനമായ” രക്തസാക്ഷിത്വത്തിനു ശേഷവും ആദിവാസി ജീവിതം എന്തായിരുന്നു എന്നു സി.കെ ജാനുവിന്റെ ആത്മകഥയും സമരജീവിതവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലും ആദിവാസി നേതൃത്വവും ദളിത് ധൈഷണികതയും ഒക്കെയാണ് പ്രതിസ്ഥാനത്തു നില്‍ക്കുന്നതെന്നതും യാദൃശ്ചികമല്ല.
മതേതര വ്യവഹാരങ്ങള്‍ എന്നപേരില്‍ ആണയിട്ടുകൊണ്ടാണ് വ്യാജപ്രമാണങ്ങള്‍ സാമൂഹിക നീതികരണം നേടുന്നത്. ബഹുസ്വരസമൂഹത്തില്‍ ചില ടാര്‍ഗറ്റ് ഗ്രൂപ്പുകളെ നിലനിര്‍ത്തി കൊണ്ടുമാത്രമേ അധീശവ്യവഹാരങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയു. ഇന്ത്യയില്‍ ദളിതരും ന്യൂനപക്ഷങ്ങളും സ്ത്രീകളും ഒക്കെയാണവര്‍. കേരളത്തില്‍ ആവട്ടെ മറ്റൊരു വാക്കിലാണ് (ജാതി -മത- വര്‍ഗീയശക്തികള്‍) ഈ ശത്രുപക്ഷം അറിയപ്പെടുന്നത്. വര്‍ഗീകരണത്തിന്റെ ഈ ഇടതുയുക്തി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നമ്മുടെ പൊതുബോധം നിര്‍മ്മിക്കുന്നത് ഇവയുടെ ആവര്‍ത്തനങ്ങള്‍ മാത്രമാണ്.

______________________________
കഴിഞ്ഞ രണ്ടു ദശകങ്ങളായി ദളിതരിലെയും ന്യൂനപക്ഷങ്ങളിലെയും ഉദ്ബുദ്ധവിഭാഗങ്ങള്‍ ഉയര്‍ത്തിയ സംവാദങ്ങള്‍ നിലനിന്ന സാമൂഹികവര്‍ഗീകരണങ്ങളെ അസ്ഥിരപ്പെടുത്തിയെന്നതും കാണേണ്ട വസ്തുതയാണ്. ‘സോളിഡാരിറ്റി’ പോലുള്ള ന്യൂനപക്ഷയുവജനപ്രസ്ഥാനം കേരളത്തില്‍ ഒരുപതിറ്റാണ്ട് കൊണ്ടുനേടിയ സ്വീകാര്യത ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്ന് പറയേണ്ടിയിരിക്കുന്നു. ദളിതരും ആദിവാസികളും സമാനമായ ധൈഷണികപ്രകിയയുടെയും പ്രായോഗിക രാഷ്ട്രീയത്തിന്റെയും വഴി സ്വീകരിക്കുന്നത് ഇവരെ എക്കാലത്തും ആശ്രിതരാക്കി നിര്‍ത്താന്‍ ആഗ്രഹിച്ചവരെ നിരാശപ്പെടുത്തി. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഉയര്‍ന്നുവന്ന ശ്രദ്ധേയമായ സംവാദങ്ങള്‍ വ്യവസ്ഥയ്ക്ക് പുറത്തുകഴിഞ്ഞ വിഭാഗങ്ങളുടെ സമ്പദ്-പദവി-അധികാരം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു എന്നത് എടുത്തു പറയേണ്ടകാര്യമാണ്. ഈ വ്യവഹാരങ്ങളില്‍ ഒരിടത്തും സാന്നിധ്യമാവാന്‍ കഴിയാത്തവരുടെ തന്ത്രപൂര്‍വ്വമായ ഐക്യമാണ് സമീപകാല ചര്‍ച്ചകളിലും ‘വിപ്ലവ സമരങ്ങളിലും’ കാണുന്നത്.
______________________________ 

കഴിഞ്ഞ രണ്ടു ദശകങ്ങളായി ദളിതരിലെയും ന്യൂനപക്ഷങ്ങളിലെയും ഉദ്ബുദ്ധവിഭാഗങ്ങള്‍ ഉയര്‍ത്തിയ സംവാദങ്ങള്‍ നിലനിന്ന സാമൂഹികവര്‍ഗീകരണങ്ങളെ അസ്ഥിരപ്പെടുത്തിയെന്നതും കാണേണ്ട വസ്തുതയാണ്. ‘സോളിഡാരിറ്റി’ പോലുള്ള ന്യൂനപക്ഷയുവജനപ്രസ്ഥാനം കേരളത്തില്‍ ഒരുപതിറ്റാണ്ട് കൊണ്ടുനേടിയ സ്വീകാര്യത ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്ന് പറയേണ്ടിയിരിക്കുന്നു. ദളിതരും ആദിവാസികളും സമാനമായ ധൈഷണികപ്രകിയയുടെയും പ്രായോഗിക രാഷ്ട്രീയത്തിന്റെയും വഴി സ്വീകരിക്കുന്നത് ഇവരെ എക്കാലത്തും ആശ്രിതരാക്കി നിര്‍ത്താന്‍ ആഗ്രഹിച്ചവരെ നിരാശപ്പെടുത്തി. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഉയര്‍ന്നുവന്ന ശ്രദ്ധേയമായ സംവാദങ്ങള്‍ വ്യവസ്ഥയ്ക്ക് പുറത്തുകഴിഞ്ഞ വിഭാഗങ്ങളുടെ സമ്പദ്-പദവി-അധികാരം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു എന്നത് എടുത്തു പറയേണ്ടകാര്യമാണ്. ഈ വ്യവഹാരങ്ങളില്‍ ഒരിടത്തും സാന്നിധ്യമാവാന്‍ കഴിയാത്തവരുടെ തന്ത്രപൂര്‍വ്വമായ ഐക്യമാണ് സമീപകാല ചര്‍ച്ചകളിലും ‘വിപ്ലവ സമരങ്ങളിലും’ കാണുന്നത്.

  • ഫാന്റസികളുടെ ലോകങ്ങള്‍

ലോകത്തെ കീഴ്‌മേല്‍ മറിക്കുവാന്‍ ചുംബനത്തെ ഉപയോഗിക്കണമെന്നു വാദിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ പുരുഷാധിപത്യ ലോകത്തെ നേരിടേണ്ടതിന്റെ ആവശ്യകതയും ഉന്നയിക്കുവാന്‍ കേരളത്തിലെ ചില സ്ത്രീ എഴുത്തുകാര്‍ ശ്രദ്ധിക്കാറുണ്ട്. ജനപ്രിയവും വൈകാരികവുമായ ആഹ്വാനങ്ങളായി ഇവ നമ്മുടെ മുഖ്യധാരാപ്രസിദ്ധീകരണങ്ങളിലും സോഷ്യല്‍ മീഡിയാകളിലും പ്രത്യക്ഷപ്പെടുന്നു. ഏകശിലാത്മകമായി ലിംഗവ്യവസ്ഥയെ കാണുന്നു എന്നതാണ് ഈ വ്യവഹാരങ്ങള്‍ പങ്കിടുന്ന പൊതുയുക്തി. എസ്. ശാരദക്കുട്ടിയെപ്പോലുള്ളവരുടെ വൈകാരികഭാവനകള്‍ മുഴുവന്‍ ഇത്തരം എഴുത്തുകള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുമ്പോള്‍ ‘അധികാര ഫെമിനിസത്തെ’ക്കുറിച്ചുള്ള ജെനി റൊവീനയെപ്പോലുള്ളവരുടെ വിമര്‍ശനകള്‍ അധികമാരും ശ്രദ്ധിക്കുന്നില്ലെന്നു പറയേണ്ടിവരും. കോട്ടയത്തെ തന്റെ ബാല്യകൗമാരങ്ങളെ ഓര്‍ത്തെടുക്കുന്ന കുറിപ്പുകളിലും (നായര്‍ കുടുംബങ്ങളില്‍ നിന്നു നായര്‍കുടുംബങ്ങളിലേക്കുള്ള യാത്രകള്‍ മാത്രമാണവ) പുസ്തകകെട്ടുകളുമായി എത്തുന്ന അച്ഛനെക്കുറിച്ചുള്ള സ്മരണകളിലും (മോബിഡിക് എന്ന പുസ്തകത്തിന്റെ വായനാനുഭവം) തരളമായ കുടുംബാനുഭവങ്ങള്‍ എഴുതിയ ശാരദക്കുട്ടി വലിയൊരു രൂപാന്തരത്തിനു വിധേയമായതാണ് അടുത്തകാലത്ത് വിവാഹമോചനത്തെ കുറിച്ചെഴുതിയ ലേഖനം സൂചിപ്പിക്കുന്നത്. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2015 ഏപ്രില്‍ 5) തീര്‍ച്ചയായും, സവര്‍ണ്ണ മധ്യമജാതി-വര്‍ഗഭാവനകളുടെ പക്ഷത്തുനിന്നാണ് സംസാരിക്കുന്നതെന്നു അവര്‍ ഉദാഹരിക്കുന്ന സെലിബ്രിറ്റികളുടെ ജീവിതം തന്നെ പറയുന്നുണ്ട്. ദളിത് – കീഴാള-ന്യൂനപക്ഷ ഫെമിനിസങ്ങള്‍ ശക്തമായ സാന്നിധ്യമായ ഇക്കാലത്ത് കുടുംബവ്യവസ്ഥയെ സംബന്ധിച്ച മാറിയ സമീപനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നു പ്രതീക്ഷിക്കാം.
സനാതന മൂല്യങ്ങളുടെ വെറും ഉല്‍പ്പാദനശാലകള്‍ മാത്രമല്ല കുടുംബമെന്നും അവയില്‍ തന്നെ ജനാധിപത്യത്തിന്റെ വികസിതമണ്ഡലങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടതെന്നചിന്ത പങ്കുവയ്ക്കുന്നവരും ഇന്നും കുറവല്ല. (സനാതനന്‍, പുരോഷത്തമന്‍ തുടങ്ങിയ പേരുകളിലൂടെ ലിംഗവ്യവസ്ഥയ്ക്കുപരി ആണ്‍പ്രതിയോഗികളെ സൃഷ്ടിച്ചത് സാറാ ജോസഫിന്റെ കഥകള്‍ ആണെന്ന് ഓര്‍മ്മിക്കാം) ചിതറിത്തെറിക്കുന്നതാണ് സ്വാതന്ത്ര്യം എന്നചിന്തയുടെ വികാസം സാഹിത്യഭാവനകളില്‍ നിന്നാണ് തുടങ്ങുന്നത്. ഇതിനെ സ്ഥാപനവല്‍ക്കരിച്ചതാകട്ടെ സാമൂഹ്യശാസ്ത്രങ്ങളുടെ സുചിന്തിതമായ വഴികളില്‍ നിന്നല്ലെന്നും കാണേണ്ടതുണ്ട്. മലയാളിയുടെ തീര്‍പ്പുകള്‍ പലപ്പോഴും ഭാവന കളെ ഉപജീവിച്ചാണ് നടത്തപ്പെടുന്നത്. വായനാനുഭവവും ആധുനികതയുടെ സ്വാംശീകരണവും ഒക്കെ കൂടികുഴഞ്ഞ മണ്ഡലത്തില്‍ ആണവ വെളിച്ചം നേടുന്നത്. എംഗല്‍സിന്റെ നിരീക്ഷണങ്ങളില്‍ നിന്നു ലിംഗഭാവനകളെ മാററിയെടുക്കാന്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ക്ക് പോലും കഴിയാറില്ല എന്നത് അടയാളപ്പെടുത്തുന്നത് മറ്റെന്താണ്? അതുകൊണ്ടാണ് നക്‌സലൈറ്റുകള്‍ക്കും വരേണ്യ ബുദ്ധിജീവികള്‍ക്കും ഇതൊന്നുമല്ലാത്ത ബഹുജനവിദ്വേഷികള്‍ക്കും ഒന്നിക്കാവുന്ന പ്രതലമായി കുടുംബവിരുദ്ധത മാറുന്നത്. ഇതിനെതിരെ ഘടനാപരമായ അഴിച്ചുപണികളില്‍ ഊന്നിയ കീഴാളസങ്കല്‍പ്പങ്ങള്‍ വികസിപ്പിക്കുകയാണ് അഭികാമ്യമെന്നു തോന്നുന്നു.

Top