കറുത്ത വെളിച്ചം – ബഹുസ്വരതകളുടെ ഗ്യാലറി

January 22, 2015

ചിത്രകല കേരളപശ്ചാത്തലത്തില്‍ ഏറെ ജനകീയമാകുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. ഒരുപക്ഷേ ഈ ചിത്രങ്ങളും മുന്നോട്ട് വയ്ക്കുന്ന സുതാര്യത അതാവാം. കാഴ്ചയ്ക്കാണ് ഇന്ന് പ്രാധാന്യം. ഒരര്‍ത്ഥത്തില്‍ കാഴ്ച കേള്‍വിയെക്കാള്‍ സത്യത്തോട് അടുക്കുന്നു. എന്നാല്‍, ചിത്രകല, ശില്‍പ്പകല, സിനിമ എന്നീ കാര്യങ്ങളിലാണ് ഈ പ്രസ്താവം കൂടുതല്‍ ശരിയാകുന്നത്. കെട്ടുകാഴ്ചകളുടെ ലോകത്തെ തിരുത്തുവാന്‍, കാഴ്ചയിലെ സത്യം വെളിപ്പെടുത്താന്‍ ഈ കലകള്‍ക്കാകുന്നു. ബിനോയിയുടെ ചിത്രങ്ങളും ഈ പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെടുന്നത്.

പി.ജെ. ബിനോയിയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ജനുവരി 10 മുതല്‍ 16 വരെ ഡി.സി.ആര്‍ട്ട് ഗ്യാലറിയില്‍ നടന്നു. ചിത്രകലയെ സംബന്ധിച്ച് ചില തുറന്ന സാധ്യതകള്‍ പങ്കുവെയ്ക്കുന്ന ഒരു പ്രദര്‍ശനമായിരുന്നു അത്. പലതരം ചിത്രങ്ങള്‍ ക്രമീകരിക്കപ്പെട്ടിരുന്നു. പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തത് പ്രശസ്ത ശില്‍പി വലസന്‍ കൊല്ലേരി ആയിരുന്നു. കാഴ്ചക്കാരുടെ നല്ലൊരു പങ്കാളിത്തവും ഉണ്ടായിരുന്നു.
ബഹുസ്വരത ഇക്കാലത്തിന്റെ മുഖമുദ്രയാണല്ലോ. അതിനാലാവണം ഈ പ്രദര്‍ശനത്തെ ബഹുസ്വരതകളുടെ പ്രദര്‍ശനം എന്നുവിളിക്കാന്‍ കഴിയുന്നത്. കുറെയധികം പ്രൊട്രൈറ്റുകള്‍, ലാന്‍ഡ് സ്‌കേപ്പുകള്‍, ട്രായിങ്ങുകള്‍, പെയിന്റിങ്ങുകള്‍ ഒക്കെ ‘കറുത്ത വെളിച്ചം’ എന്നു പേരിട്ട ഈ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. കറുത്ത വെളിച്ചം എന്ന വാക്ക് മലയാളത്തില്‍ ആദ്യമായി പ്രയോഗിച്ചത് അയ്യപ്പപ്പണിക്കര്‍ ആയിരുന്നു. ഭോപ്പാല്‍ ദുരന്തത്തെപ്പറ്റി അദ്ദേഹമെഴുതിയ മരണത്തിനപ്പുറം എന്ന കവിതയിലാണിത്. ഒരുപക്ഷേ, ബിനോയിയും അത്തരം ദൗരാന്തികാര്‍ഥത്തിലാകും ഈ പ്രദര്‍ശനത്തിന് അത്തരമൊരു പേരിട്ടത്.
ചിത്രകല കേരളപശ്ചാത്തലത്തില്‍ ഏറെ ജനകീയമാകുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. ഒരുപക്ഷേ ഈ ചിത്രങ്ങളും മുന്നോട്ട് വയ്ക്കുന്ന സുതാര്യത അതാവാം. കാഴ്ചയ്ക്കാണ് ഇന്ന് പ്രാധാന്യം. ഒരര്‍ത്ഥത്തില്‍ കാഴ്ച കേള്‍വിയെക്കാള്‍ സത്യത്തോട് അടുക്കുന്നു. എന്നാല്‍, ചിത്രകല, ശില്‍പ്പകല, സിനിമ എന്നീ കാര്യങ്ങളിലാണ് ഈ പ്രസ്താവം കൂടുതല്‍ ശരിയാകുന്നത്. കെട്ടുകാഴ്ചകളുടെ ലോകത്തെ തിരുത്തുവാന്‍, കാഴ്ചയിലെ സത്യം വെളിപ്പെടുത്താന്‍ ഈ കലകള്‍ക്കാകുന്നു. ബിനോയിയുടെ ചിത്രങ്ങളും ഈ പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെടുന്നത്.
The play of light (pen and ink on paper) എന്ന ചിത്രം സവിശേഷമായ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. സൂക്ഷ്മത, വെളിച്ചത്തിന്റെ ട്രീറ്റ്‌മെന്റ് എന്നിവ ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തില്‍ ഒത്തിണങ്ങിയിരിക്കുന്നു. Fire and ashes എന്നതില്‍ മൂന്ന് ജലച്ഛായ ചിത്രങ്ങളുണ്ട്. പലനിറങ്ങളുടെ ഒരു റിഥം ചിത്രങ്ങള്‍ക്കുണ്ട്. ഒരു നല്ല കളറിസ്റ്റിനുമാത്രമേ ഇത്തരം ചിത്രങ്ങള്‍ രചിക്കാനാവൂ. ഈ പ്രദര്‍ശനത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ ഇവയായിരുന്നു. Tribute to Hareendran,Tribute to Paula Rego(colage) എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങള്‍ തന്നെ. വ്യക്തികളുടെ പ്രൊട്രൈറ്റുകള്‍ മറ്റൊരു ശ്രദ്ധേയമായ ശ്രമമാണ്. ശരിക്കും മനുഷ്യശരീരങ്ങള്‍ പഠനവിധേയമാക്കാന്‍ ബിനോയിക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെ മറ്റൊരു വിഭാഗമാണ് പ്രകൃതിചിത്രങ്ങള്‍. ഇക്കാലത്ത് ഒരാള്‍ പ്രകൃതിയെ വരയ്ക്കുന്നുവെങ്കില്‍ അതിലൊരു ഗൃഹാതുരത്വമോ കാല്പനികതയോ മാത്രമല്ല, ഒരു രാഷ്ട്രീയം കൂടിയുണ്ട്. പ്രകൃതിയുടെ രാഷ്ട്രീയം ബിനോയിയുടെ ഈ പ്രദര്‍ശനത്തില്‍ ഏറെ പ്രതിഫലിച്ചത് ഒരുപക്ഷേ, ഡ്രായിംഗുകള്‍ ആകാം. The bat,Cow and dilemma, ‘ബലിയുടെ അള്‍ത്താരകള്‍’ തുടങ്ങിയ പെയിന്റിങ്ങുകളും എടുത്തുപറയത്തക്കതാണ്.

Top