സ്ത്രീ പ്രതിഷേധങ്ങളുടെ ഔചിത്യവും അനൗചിത്യവും

അതിക്രമങ്ങള്‍ക്കെതിരെ മെഴുകുതിരി കത്തിക്കുക, മാര്‍ച്ച് നടത്തുക, കോലം കത്തിക്കുക തുടങ്ങിയ നിരുപദ്രവകരമായ (കുലീനമായ) പ്രതിഷേധരൂപങ്ങളില്‍ നിന്നും മാറി, സ്വന്തം ശരീരങ്ങള്‍ തന്നെ ഉപയോഗിച്ച് സ്ത്രീകള്‍ നടത്തിയ ശക്തമായ ഒരു statement ആയിരുന്നു അത്. ബലാത്സംഗത്തിനും കൊലപാതകത്തിനും വധശിക്ഷയ്ക്കുമെല്ലാം എതിരെ, സ്വന്തം ലൈംഗികതയെ ഭയക്കാതെ ശരീരങ്ങള്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. സ്ത്രീകള്‍ ലെഗ്ഗിന്‍സ് ഇട്ട് നടന്നാല്‍പ്പോലും സ്ഖലിക്കുന്ന ബൈബിള്‍ക്കോലങ്ങളും തമ്പുരാട്ടി ക്കോലങ്ങളും സദാചാരപ്പോലീസും ഇളകിയാടുന്ന കേരളത്തിന്, ഇത്തരം പ്രഖ്യാപനങ്ങളോട് രാഷ്ട്രീയമായോ അര്‍ത്ഥവത്തായോ ഇടപെടാനുള്ള കഴിവ് ഇല്ലാതെ പോയി. കേരളത്തിന് പരിചയമുള്ള സ്ത്രീ ശരീരങ്ങള്‍ ഒന്നുകില്‍ ‘ന്യൂഡ്’ എന്ന ഓമനപ്പേരില്‍ ആര്‍ട്ട് ഗാലറികളിലും പൊതു സ്ഥലങ്ങളിലും അല്ലെങ്കില്‍ നീലച്ചിത്രനായികാരൂപത്തില്‍ തീയേറ്ററിലും കാണപ്പെടുന്നതാണ്.

മറുവാദം:-
____________________

എന്റെ അനുഭവം വെച്ച്, സ്ത്രീകളുടെ ‘താന്തോന്നിത്തം, തെമ്മാടിത്തം, അഹങ്കാരം’ തുടങ്ങിയ വാക്കുകള്‍ കേള്‍ക്കാതെ ഒരു ഫെമിനിസ്റ്റിനും കേരളത്തില്‍ exist ചെയ്യാന്‍ സാധ്യമല്ല. എന്നാല്‍ mainstream-majority ഉണ്ടാക്കി വിടുന്ന സദാചാര paranoia ബഹളങ്ങള്‍ക്കിടയില്‍ ഈ സമരങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ക്രീയാത്മകമായ സംവാദങ്ങള്‍ കാണാതിരുന്നുകൂടാ. പ്രതിഷേധത്തിനോട് ആള്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഏതാണ്ടൊക്കെ guess ചെയ്താല്‍ത്തന്നെയും, അല്ലെങ്കില്‍ അങ്ങനെ കേരള സമൂഹത്തെ അറിഞ്ഞു പ്രതികരിക്കണം എന്ന് വാദിച്ചാല്‍ത്തന്നെയും, ആ ഒരു estimate നടത്തുന്നതില്‍ ഈ സമരം പരാജയപ്പെട്ടു എന്നുവരികിലും, ഈ പ്രതികരണത്തിന് അതിന്റേതായ പ്രസക്തി ഉണ്ട്.
____________________

ശ്രുതി ഹെര്‍ബര്‍ട്ട് എഴുതിയ ‘ബദാവൂനിലെ പെണ്‍കുട്ടികള്‍’: പ്രതിരോധത്തിന്റെ രാഷ്ട്രീയം‘ എന്ന ലേഖനം ഉണര്‍ത്തിയ ചില ചിന്തകള്‍.
‘ദാമിനിക്ക് ശേഷം ദളിതര്‍ക്ക് നേരെ ഉണ്ടായ 101 ബലാല്‍സങ്ക കേസുകള്‍’ എന്ന പേരില്‍ ഒരു ലിസ്റ്റ് കണ്ടതായി ഞാന്‍ ഓര്‍ക്കുന്നു. ദളിതര്‍ക്കെതിരെ ബലാത്സംഗം ഉപയോഗപ്പെടുത്തുമ്പോള്‍, ദളിതര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍, അടുത്ത ഒരു നൂറുവര്‍ഷത്തേക്കെങ്കിലും ഇന്ത്യന്‍ മധ്യ വര്‍ഗ മനസാക്ഷി നിസ്സംഗമായി അത് കണ്ടു നില്‍ക്കുകയേ ഉള്ളൂ എന്ന എന്റെ ധാരണയെ കുറച്ചൊന്നു ഉലച്ചു കൊണ്ടാണ് ബദവൂര്‍ പ്രശ്‌നത്തില്‍ ഒരുപാട് പ്രതിഷേധങ്ങള്‍ നടന്നത്. അധികം താമസിയാതെതന്നെ, much to my distress, even close friends started sharing pictures of the girls hanging. പടം ഷെയര്‍ ചെയ്തിട്ടുള്ള പ്രതിഷേധം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെ ചെയ്യുന്നതിന് എല്ലാവര്‍ക്കും അവരുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ”ശരീരം ഒളിച്ചുവെയ്ക്കുന്നതും അതിന്റെ ലൈംഗികതയെയും അതിനുമേല്‍ നടന്ന അതിക്രമങ്ങളെയും പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുന്നതിനും ഒരു സവര്‍ണ രീതിയാണെന്നും ‘ഖൈര്‍ലാഞ്ചി തുടങ്ങിയ സംഭവങ്ങളില്‍ violate ചെയ്യപ്പെട്ട ദളിത് ശരീരങ്ങളുടെ ചിത്രങ്ങള്‍ പ്രതിഷേധത്തിനായി വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നെ എന്തുകൊണ്ട് ഇപ്പോള്‍ അങ്ങനെ ചെയ്തുകൂടാ” എന്നും ഒക്കെ പോയി കാരണങ്ങള്‍.
രാഷ്ട്രീയമായ ശരികള്‍ എന്തെന്ന് സാങ്കേതികമായി ആലോചിച്ചു കണ്ടുപിടിക്കേണ്ടതായി വരുമ്പോള്‍ ഉണ്ടാകുന്ന ഓരോ അവസ്ഥകള്‍ എന്ന് കരുതി ഞാന്‍ പിന്നെ മിണ്ടാതിരുന്നു. പക്ഷെ ബദവൂരില്‍ കൊല്ലപ്പെട്ടത് ദളിതരല്ല എന്ന് ഈ ലേഖനം വായിക്കുവോളം എനിക്ക് അറിവുണ്ടായിരുന്നില്ല. ”…പെണ്‍കുട്ടികളുടെ മാനത്തിന് അവരുടെ ജീവനെക്കാള്‍ വില കല്‍പിക്കുന്ന പരികല്‍പ്പനയിലേക്കാണ്.” ”മനുഷ്യമനഃസാക്ഷിയെ ഉണര്‍ത്താനെന്ന പേരില്‍ പലരും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയ്‌ക്കോ, അവരുടെ ഉറ്റവരുടെയോ, അവരുടെ സമുദായത്തിന്റെയോ വികാരങ്ങള്‍ക്കോ യാതൊരു വിലയും കല്‍പ്പിച്ചില്ല.’ എന്നി നിരീക്ഷണങ്ങളോട് പൂര്‍ണമായും യോജിക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അവയുടെ complexity യെ കണ്ണടച്ച് ഇരുട്ടാക്കിക്കൊണ്ട് പരിചിത സമവാക്യങ്ങളിലൊതുക്കി പ്രതിഷേധ ‘ഗ്വാ ഗ്വാക’കള്‍ക്ക് അവസരമാക്കുന്നവര്‍ ഇനിയെങ്കിലും ഒരു ആത്മപരിശോധന നടത്തുമെന്ന് പ്രത്യാശിക്കുന്നു.” എന്നാല്‍, ”അവയില്‍ ശ്രദ്ധിക്കപ്പെട്ട പ്രതിഷേധങ്ങള്‍ അവയ്ക്ക് കാരണമായ ക്രൂരതയോളം ”തന്നെ” അപലനീയമാണ്.” എന്ന ലിസ്റ്റില്‍ എറണാകുളത്തുവെച്ചു നടന്ന സ്ത്രീകൂട്ടായ്മയുടെ പ്രതിഷേധത്തെ ചേര്‍ത്തുകെട്ടിയത് കടന്ന കൈയായിപ്പോയി.
ലേഖനത്തില്‍ പറയുന്നതുപോലെ, ‘സ്ത്രീശരീരം, സാമൂഹികമായി അംഗീകരിക്കപ്പെട്ട പ്രതിഷേധ രീതികള്‍, പൊതുവിടങ്ങളിലെ സ്ത്രീകളുടെ വസ്ത്രധാരണം, സദാചാരബോധം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചില സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തിവിടാന്‍ ഈ ചര്‍ച്ചകള്‍ക്കു കഴിഞ്ഞു.’ എന്നതു കൊണ്ടുതന്നെ ‘അവയ്ക്ക് കാരണമായ ക്രൂരതയോളം തന്നെ അപലനീയമായ’ ഒന്നായിരുന്നില്ല ഈ പ്രതിഷേധം. സ്ത്രീശരീരത്തിന് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മെഴുകുതിരി കത്തിക്കുക, മാര്‍ച്ച് നടത്തുക, കോലം കത്തിക്കുക തുടങ്ങിയ നിരുപദ്രവകരമായ (കുലീനമായ) പ്രതിഷേധരൂപങ്ങളില്‍ നിന്നും മാറി, സ്വന്തം ശരീരങ്ങള്‍ തന്നെ ഉപയോഗിച്ച് സ്ത്രീകള്‍ നടത്തിയ ശക്തമായ ഒരു statement ആയിരുന്നു അത്. ബലാത്സംഗത്തിനും കൊലപാതകത്തിനും വധശിക്ഷയ്ക്കുമെല്ലാം എതിരെ, സ്വന്തം ലൈംഗികതയെ ഭയക്കാതെ ശരീരങ്ങള്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. സ്ത്രീകള്‍ ലെഗ്ഗിന്‍സ് ഇട്ട് നടന്നാല്‍പ്പോലും സ്ഖലിക്കുന്ന ബൈബിള്‍ക്കോലങ്ങളും തമ്പുരാട്ടി ക്കോലങ്ങളും സദാചാരപ്പോലീസും ഇളകിയാടുന്ന കേരളത്തിന്, ഇത്തരം പ്രഖ്യാപനങ്ങളോട് രാഷ്ട്രീയമായോ അര്‍ത്ഥവത്തായോ ഇടപെടാനുള്ള കഴിവ് ഇല്ലാതെ പോയി.

____________________________
വിവേചനപരമായി മാത്രം, നഗരത്തിലെ മധ്യവര്‍ഗ്ഗസ്ത്രീ ആക്രമണത്തിനിരയാകുമ്പോള്‍ മാത്രം, പൊതുസമൂഹത്തിന് ദഹിക്കുന്ന രീതിയില്‍ മാത്രം പ്രതികരിച്ചാല്‍ മതി നിങ്ങള്‍ എന്ന് പൊതുസമൂഹത്തോട് പറയാതെ പറയുന്നു ഈ തള്ളിക്കളയല്‍.
സവര്‍ണ്ണ പുരുഷ കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയുടെ ഉല്പന്നങ്ങളായ ബലാത്സംഗം, സത്രീവിരുദ്ധഅതിക്രമങ്ങള്‍ എന്നിവയിലേക്ക് ഈ ചര്‍ച്ചകള്‍ കടന്നുചെന്നില്ല എന്ന സാമാന്യപ്രസ്താവനം എത്രത്തോളം ശരിയാണ് എന്നതിലും എനിക്കു സംശയമുണ്ട്. രാഷ്ട്രീയബോധം കുറച്ചെങ്കിലും ഉള്ള പലരും സ്ത്രീകൂട്ടായ്മയുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും constructive ആയ രീതിയില്‍ത്തന്നെ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. 
____________________________

കേരളത്തിന് പരിചയമുള്ള സ്ത്രീ ശരീരങ്ങള്‍ ഒന്നുകില്‍ ‘ന്യൂഡ്’ എന്ന ഓമനപ്പേരില്‍ ആര്‍ട്ട് ഗാലറികളിലും പൊതു സ്ഥലങ്ങളിലും അല്ലെങ്കില്‍ നീലച്ചിത്രനായികാരൂപത്തില്‍ തീയേറ്ററിലും കാണപ്പെടുന്നതാണ്. രണ്ടും ആണുങ്ങള്‍ക്ക് വേണ്ടി ആണുങ്ങള്‍ ഉണ്ടാക്കുന്നത്. ഈ ഭാഷകളിലല്ലാതെ സ്ത്രീ ശരീരം സംസാരിക്കുമ്പോള്‍ മലയാളി അവന്റെ സ്ഥിരം lewd comments mode ലേക്ക് മാറി എന്നതാണ് സംഭവിച്ചത്. ശരീരം പൂര്‍ണമായും മറച്ചിരുന്ന സ്ത്രീകളില്‍ വീണ്ടും വീണ്ടും നഗ്നത ആരോപിച്ചുകൊണ്ടിരുന്ന മലയാളിയും – ”തങ്ങള്‍ക്ക് സംസാരിക്കാനും എഴുതാനും പാകത്തിലുള്ള ഒരു വീക്ഷണകോണിലേയ്ക്ക് എല്ലാ സംഭവങ്ങളേയും ചുരുക്കി” എടുക്കുക തന്നെയാണ് ചെയ്തത്. വസ്തുതകളെക്കാള്‍, രാഷ്ട്രീയത്തെക്കാള്‍ ഹരം പിടിപ്പിക്കുന്നത് തെറി വിളിയാണ്.
”പുതിയ പ്രതിഷേധങ്ങളും പുത്തന്‍ രീതികളും ഉയര്‍ത്തിവിട്ട ചര്‍ച്ചകളില്‍ മുഖ്യവിഷയമാകാതെ ബദാവൂര്‍ സംഭവം വഴിമാറികൊടുത്തു.” എന്നതുകൊണ്ട് ഇങ്ങനെ പ്രതിഷേധിക്കുന്നതിനേക്കാള്‍ നല്ലത് പ്രതിഷേധിക്കാതിരിക്കലാണ് എന്ന അനുമാനത്തില്‍ എത്തിച്ചേരുന്നതില്‍ പ്രശ്‌നമുണ്ട്. സംഭവത്തെ കൂടുതല്‍ ശക്തമായി ചര്‍ച്ചകളില്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നത് നല്ലതാണ്. എന്നാല്‍ പൂര്‍ണമായും ഈ outcome ഉണ്ടാക്കിയില്ല എന്നകാരണം കൊണ്ട് ചില പ്രതിഷേധങ്ങളെ അപലപനീയമായി മുദ്രകുത്തിത്തള്ളിക്കളയുന്നത് സ്ത്രീവിരുദ്ധവും ജാതീയവുമായ അതിക്രമങ്ങളെ എതിര്‍ക്കുവാനും ഉള്ള ശ്രമങ്ങളെ നിശ്ശബ്ദമാക്കാനും മാത്രമേ സഹായിക്കുകയുള്ളൂ. ഇത്തരം സമരരൂപങ്ങളെ ഒറ്റപ്പെടുത്തുമ്പോള്‍ ബലാത്സംഗങ്ങള്‍ക്ക് ഇരയായ വര്‍ക്കെല്ലാം ഐക്യദാര്‍ഢ്യത്തോടെ എന്ന കുറിപ്പില്‍ അനു രാംദാസ് പറഞ്ഞതുപോലെ, ”വചതിയിലും ഛത്തിസ്ഗഢിലും ഹരിയാനയിലും മണിപ്പൂരിലും രാജ്യമെമ്പാടുമുള്ള ജയിലുകളിലും പോലീസ് സ്റ്റേഷനുകളിലും കോടതികളിലും ഗ്രാമങ്ങളിലും ദളിത് – ആദിവാസി സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധസമരങ്ങളെ മായിച്ചു കളയുന്ന രീതിയില്‍” വിവേചനപരമായി മാത്രം, നഗരത്തിലെ മധ്യവര്‍ഗ്ഗസ്ത്രീ ആക്രമണത്തിനിരയാകുമ്പോള്‍ മാത്രം, പൊതുസമൂഹത്തിന് ദഹിക്കുന്ന രീതിയില്‍ മാത്രം പ്രതികരിച്ചാല്‍ മതി നിങ്ങള്‍ എന്ന് പൊതുസമൂഹത്തോട് പറയാതെ പറയുന്നു ഈ തള്ളിക്കളയല്‍.
സവര്‍ണ്ണ പുരുഷ കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയുടെ ഉല്പന്നങ്ങളായ ബലാത്സംഗം, സത്രീവിരുദ്ധഅതിക്രമങ്ങള്‍ എന്നിവയിലേക്ക് ഈ ചര്‍ച്ചകള്‍ കടന്നുചെന്നില്ല എന്ന സാമാന്യപ്രസ്താവനം എത്രത്തോളം ശരിയാണ് എന്നതിലും എനിക്കു സംശയമുണ്ട്. രാഷ്ട്രീയബോധം കുറച്ചെങ്കിലും ഉള്ള പലരും സ്ത്രീകൂട്ടായ്മയുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും constructive ആയ രീതിയില്‍ത്തന്നെ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
പൊതുസ്ഥലങ്ങളില്‍ സ്ത്രീ ശരീരം പ്രത്യക്ഷമാവുമ്പോള്‍ വളിച്ച കമന്റ്‌സ് പാസ്സാക്കുക എന്ന മലയാളിയുടെ escape mechanism പുതിയതൊന്നും അല്ല. നക്‌സലറ്റ് ആയിരുന്ന അജിതയെ പിടികൂടിയപ്പോള്‍ അവരുടെ ചിത്രം പത്രങ്ങളില്‍ വന്നതും അതിനെ പൊതുസമൂഹം സ്വീകരിച്ച രീതിയും ഉദാഹരണമാണ്. ചെങ്ങറ സമരത്തിന് അനുഭാവം പ്രഖ്യാപിച്ച് തിരുവനന്തപുരത്തു നടന്ന രാത്രിസമരത്തിനു പിന്നാലെയും മലയാളി അശ്ലീലത്തിന്റെ ഒളിക്യാമറയുമായി നടന്നു. സമരപ്പന്തലില്‍ സ്ത്രീകള്‍ കുറച്ചുകൂടെ അച്ചടക്കം പാലിക്കണമായിരുന്നു, ചെങ്ങറ സമരത്തിന്റെ കാരണങ്ങളില്‍ നിന്നും പൊതു സമൂഹത്തിന്റെ ശ്രദ്ധ മാറിപ്പോയി. എന്നൊക്കെ പരാതിപ്പെട്ടുകൊണ്ട് ഒരു കൂട്ടം ഗുണകാംക്ഷികള്‍ അന്നും ഉണ്ടായിരുന്നു. (എന്നാല്‍ സി.പി.എം. നടത്തിയ രാത്രിസമരത്തിന്റെ പരിസരത്തൊന്നും ഇവരെ കണ്ടുമില്ല.) ഈയടുത്ത് തൃശ്ശൂരിലെ vibgyor ചലച്ചിത്രമേളയില്‍ അവതരിപ്പിച്ച vagina monologues എന്ന നാടകം കഴിഞ്ഞപ്പോള്‍ മേളയുടെ പേര് ചീത്തയാക്കി എന്നും അടുത്ത കൊല്ലം മുതല്‍ പെണ്‍കുട്ടികളെ ഒന്നും അവരുടെ parents മേളക്ക് വിടില്ല ഈ നാടകം കാരണം എന്നും ഒക്കെയുള്ള പരാതികള്‍ ഉണ്ടായി.

_____________________________________
നക്‌സലറ്റ് ആയിരുന്ന അജിതയെ പിടികൂടിയപ്പോള്‍ അവരുടെ ചിത്രം പത്രങ്ങളില്‍ വന്നതും അതിനെ പൊതുസമൂഹം സ്വീകരിച്ച രീതിയും ഉദാഹരണമാണ്. ചെങ്ങറ സമരത്തിന് അനുഭാവം പ്രഖ്യാപിച്ച് തിരുവനന്തപുരത്തു നടന്ന രാത്രിസമരത്തിനു പിന്നാലെയും മലയാളി അശ്ലീലത്തിന്റെ ഒളിക്യാമറയുമായി നടന്നു. സമരപ്പന്തലില്‍ സ്ത്രീകള്‍ കുറച്ചുകൂടെ അച്ചടക്കം പാലിക്കണമായിരുന്നു, ചെങ്ങറ സമരത്തിന്റെ കാരണങ്ങളില്‍ നിന്നും പൊതു സമൂഹത്തിന്റെ ശ്രദ്ധ മാറിപ്പോയി. എന്നൊക്കെ പരാതിപ്പെട്ടുകൊണ്ട് ഒരു കൂട്ടം ഗുണകാംക്ഷികള്‍ അന്നും ഉണ്ടായിരുന്നു. (എന്നാല്‍ സി.പി.എം. നടത്തിയ രാത്രിസമരത്തിന്റെ പരിസരത്തൊന്നും ഇവരെ കണ്ടുമില്ല.) ഈയടുത്ത് തൃശ്ശൂരിലെ vibgyor ചലച്ചിത്രമേളയില്‍ അവതരിപ്പിച്ച vagina monologues എന്ന നാടകം കഴിഞ്ഞപ്പോള്‍ മേളയുടെ പേര് ചീത്തയാക്കി എന്നും അടുത്ത കൊല്ലം മുതല്‍ പെണ്‍കുട്ടികളെ ഒന്നും അവരുടെ parents മേളക്ക് വിടില്ല ഈ നാടകം കാരണം എന്നും ഒക്കെയുള്ള പരാതികള്‍ ഉണ്ടായി. – 
_____________________________________

അതേസമയം, ഇത്തരം ശ്രമങ്ങളെ രാഷ്ട്രീയമായി കാണാനും അവയുമായി സംവാദത്തില്‍ ഇടപെടാനും തയ്യാറായ ഒരുകൂട്ടം ആളുകളും ഉണ്ടായിരുന്നു എന്നതും കാണാതിരുന്നുകൂടാ. ആ നാടകത്തില്‍ അഭിനയിച്ച ഒരാള്‍ എന്ന നിലയ്ക്ക്, ശ്രദ്ധയോടെ നാടകം കണ്ടിരിക്കുകയും നാടകത്തിനുശേഷം എഴുന്നേറ്റു നിന്ന് കയ്യടിക്കുകയും ചെയ്ത പ്രേക്ഷകരെയും, (അതില്‍ നല്ലൊരു പങ്കും ചെറുപ്പക്കാരായ സ്ത്രീകളായിരുന്നു.) നാടകത്തിനുശേഷം ഗ്രീന്‍ റൂമിലേക്ക് ഇടിച്ചുകയറിവന്ന് അഭിനന്ദിച്ച സ്ത്രീകളെയും ഒരുപക്ഷേ ആ സ്റ്റേജിലുണ്ടായിരുന്ന ഞങ്ങള്‍ അഞ്ചുപേര്‍ മാത്രമായിരിക്കാം ഓര്‍ക്കുന്നത്. ഭൂരിപക്ഷത്തിന്റെ സദാചാര അരക്ഷിതാവസ്ഥകളോട് സംവാദിക്കാന്‍ നില്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരമായിരിക്കില്ലേ ഈ ന്യൂനപക്ഷത്തോട് സംവദിക്കുന്നത്?
എന്റെ അനുഭവം വെച്ച്, സ്ത്രീകളുടെ ‘താന്തോന്നിത്തം, തെമ്മാടിത്തം, അഹങ്കാരം’ തുടങ്ങിയ വാക്കുകള്‍ കേള്‍ക്കാതെ ഒരു ഫെമിനിസ്റ്റിനും കേരളത്തില്‍ exist ചെയ്യാന്‍ സാധ്യമല്ല. എന്നാല്‍ mainstream-majority ഉണ്ടാക്കി വിടുന്ന സദാചാര paranoia ബഹളങ്ങള്‍ക്കിടയില്‍ ഈ സമരങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ക്രീയാത്മകമായ സംവാദങ്ങള്‍ കാണാതിരുന്നുകൂടാ. പ്രതിഷേധത്തിനോട് ആള്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഏതാണ്ടൊക്കെ guess ചെയ്താല്‍ത്തന്നെയും, അല്ലെങ്കില്‍ അങ്ങനെ കേരള സമൂഹത്തെ അറിഞ്ഞു പ്രതികരിക്കണം എന്ന് വാദിച്ചാല്‍ത്തന്നെയും, ആ ഒരു estimate നടത്തുന്നതില്‍ ഈ സമരം പരാജയപ്പെട്ടു എന്നുവരികിലും, ഈ പ്രതികരണത്തിന് അതിന്റേതായ പ്രസക്തി ഉണ്ട്.
____________________________
സന്ധ്യ മല്ലിക – ബാംഗ്ലൂരിര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു

Top