പ്രവാസത്തിന്റെ കാണാപ്പുറങ്ങള്‍

 കെ.പി.സേതുനാഥ്

 

ആദിവാസി-ദളിത് വിഭാഗങ്ങളിലെ ജനങ്ങളെ ഒഴിവാക്കിയാല്‍ കേരളത്തിലെ പ്രബല സമുദായങ്ങളെല്ലാം ഗള്‍ഫ് കുടിയേറ്റത്തിന്റെ ഗുണഭോ ക്താക്കളാണ്. എന്തുകൊണ്ടാണ് ആദിവാസി-ദളിത് ജനവിഭാഗങ്ങള്‍ കൂടിയേറ്റത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്ന വിഷയം കേരളത്തിന്റെ സാമൂഹിക ചരിത്രം പഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇനിയും മാറ്റിവെക്കാനാവാത്ത വിഷയമാണ്. കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ചരിത്രത്തില്‍ ഭൂരിഭാഗവും കായികശേഷി ആവശ്യമായിരുന്ന മേഖലയിലാണ് നടന്നതെന്ന യാഥാര്‍ത്ഥ്യം പരിഗണിക്കുമ്പോഴാണ് ആദിവാസി-ദളിത് വിഭാഗങ്ങള്‍ കൂടിയേറ്റത്തില്‍ നിന്നും അസ്പ്രശ്യരായതിന്റെ കാരണം പ്രസക്തമാകുന്നത്. കായികാദ്ധ്വാനത്തിന്റെ കാര്യത്തില്‍ ഏതൊരു സവര്‍ണ്ണനെയും പിന്നിലാക്കുന്നതിന്റെ ചരിത്രമുള്ള ഒരു ജനത എങ്ങനെയാണ് പിന്തള്ളപ്പെട്ടത്? കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ അവഗണിക്കപ്പെടുന്ന നിരവധി വിഷയങ്ങള്‍ കണ്ടെത്താനാകും.

രുപതാം നൂറ്റണ്ടിലെ കേരളചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ് കുടിയേറ്റം.കേരളത്തിനകത്തും, കേരളത്തില്‍ നിന്നു പുറത്തേക്കുമുള്ള കുടിയേറ്റങ്ങളും അഥവാ പറിച്ചുനടീലുകളും ആധുനികമലയാളിയുടെ സ്വത്വനിര്‍മിതിയെ എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്ന വിഷയം അതര്‍ഹിക്കുന്ന ഗൌരവത്തോടെയും, അവധാനതയോടെയും ഇനിയും വിശകലനവിധേയമാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ജന്മസിദ്ധമായ സവിശേഷതയായും, ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം സംഭവിച്ചതായുമുള്ള അലസ നിഗമനങ്ങളാണ് മലയാളിയുടെ കുടിയേറ്റത്തെപ്പറ്റിയുള്ള ജനപ്രിയമായ ആഖ്യാനങ്ങളുടെ പൊതുസ്വഭാവം. ആഗോളതലത്തില്‍ മുതലാളിത്ത സാമ്പത്തികവ്യവസ്ഥയുമായി ബന്ധപ്പെട്ട മാറ്റങ്ങളുടെ പശ്ചാത്തലം കേരളത്തിനകത്തും, പുറത്തേക്കുമുള്ള കുടിയേറ്റത്തെ എങ്ങനെയാണ് സ്വാധീനച്ചതെന്ന വിഷയം ഗൌരവമായ പഠനമര്‍ഹിക്കുന്ന മേഖലയാണ്. കേരളത്തിനകത്തു നടന്ന പറിച്ചുനടീലിന്റെ ഒരു സുപ്രധാനപ്രേരണയായി തോട്ടം മേഖലയെ കണക്കാക്കാവുന്നതാണ്. കൊളോണിയല്‍ മൂലധനം തദ്ദേശീയമായ നിക്ഷേപക സാധ്യതകള്‍ തേടിയതിന്റെ ഫലമാണ് തോട്ടവിളകളുടെ വ്യാപനത്തിന്റെ കാരണം.

തോട്ടംകൃഷിയുടെ വികാസം കേരളത്തിലെ കാര്‍ഷിക മേഖലയുടെ പുന:സംഘാടനമായി മാറിയതും, അതിനുവേണ്ടുന്ന രീതിയില്‍ അദ്ധ്വാനശക്തിയെ പുന:ക്രമീകരിച്ചതും ഇപ്പോള്‍ സുവ്യക്തമായ വിവരങ്ങളാണ്. തിരുവിതാംകൂറില്‍ അടിമവേല നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങുന്നതും തോട്ടം കൃഷിയുടെ ആരംഭവും ഒരേകാലത്തുതന്നെ സംഭവിക്കുകയെന്നത് വെറും യാദൃച്ഛികം മാത്രമല്ലെന്നു ചരിത്രം പഠിക്കുന്നവര്‍ക്ക് വ്യക്തമാണ്.

_____________________________________

കേരളത്തിനകത്തുണ്ടായ കുടിയേറ്റങ്ങളുടെ പശ്ചാത്തലം ആഗോള മൂലധനവ്യവസ്ഥയിലെ മാറ്റങ്ങളുമായി പ്രത്യക്ഷമായും, പരോക്ഷമായും ബന്ധപ്പെട്ടിരിക്കുന്നതുപോലെയാണ് കേരളത്തിന് പുറത്തേക്കുള്ള മലയാളിയുടെ കുടിയേറ്റത്തിന്റെ ചരിത്രവും. കേരളത്തിനുപുറത്തുള്ള ഇന്‍ഡ്യയുടെ ഇതരഭാഗങ്ങളിലേക്കും, വിദേശത്തേക്കുമുള്ള മലയാളിയുടെ പറിച്ചുനടീലിന്റെ ഒരു പ്രധാനകാലഘട്ടമാണ് 1920-കളും മുപ്പതുകളും. ആഗോളമുതലാളിത്തത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി വിശേഷിപ്പിക്കുന്ന മുപ്പതുകളിലെ ഗ്രേറ്റ് ഡിപ്രഷന്റെ കാലത്താണ് സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക (പഴയകാലത്തെ സിലോണ്‍) എന്നിവടങ്ങളിലേക്കുള്ള മലയാളി കൂടിയേറ്റത്തിന്റെ പ്രഭവകാലം

____________________________________

കേരളത്തിനകത്തുണ്ടായ കുടിയേറ്റങ്ങളുടെ പശ്ചാത്തലം ആഗോള മൂലധനവ്യവസ്ഥയിലെ മാറ്റങ്ങളുമായി പ്രത്യക്ഷമായും, പരോക്ഷമായും ബന്ധപ്പെട്ടിരിക്കുന്നതുപോലെയാണ് കേരളത്തിന് പുറത്തേക്കുള്ള മലയാളിയുടെ കുടിയേറ്റത്തിന്റെ ചരിത്രവും. കേരളത്തിനുപുറത്തുള്ള ഇന്‍ഡ്യയുടെ ഇതരഭാഗങ്ങളിലേക്കും, വിദേശത്തേക്കുമുള്ള മലയാളിയുടെ പറിച്ചുനടീലിന്റെ ഒരു പ്രധാനകാലഘട്ടമാണ് 1920-കളും മുപ്പതുകളും. ആഗോളമുതലാളിത്തത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി വിശേഷിപ്പിക്കുന്ന മുപ്പതുകളിലെ ഗ്രേറ്റ് ഡിപ്രഷന്റെ കാലത്താണ് സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക (പഴയകാലത്തെ സിലോണ്‍) എന്നിവടങ്ങളിലേക്കുള്ള മലയാളി കൂടിയേറ്റത്തിന്റെ പ്രഭവകാലം. കയറ്റുമതിലധിഷ്ഠതമായ നാണ്യവിളകളെ ആശ്രയിച്ചുടലെടുത്ത കാര്‍ഷിക സമ്പദ് വ്യവസ്ഥ തകര്‍ന്നതോടെ ഉപജീവനത്തിനുപോലും ബുദ്ധിമുട്ടായ സ്ഥിതിയിലാണ് വിദേശത്തേക്കും, സ്വദേശത്തേക്കും (ഇന്‍ഡ്യയുടെ മറ്റു ഭാഗങ്ങളിലേക്കും) കുടിയേറുവാന്‍ മലയാളികള്‍ അക്കാലം നിര്‍ബന്ധിതരാവുന്നത്. ഒരു ഭാഗത്തു ആഴിയും (അറബ്യേന്‍ കടലും) മറുഭാഗത്ത് മലകളും (പശ്ചിമഘട്ടനിരകളും) ചേര്‍ന്ന ഭൂപ്രദേശത്തു ജനിച്ചവരുടെ ജ•വാസനയാണ് – കടലിനും, മലകള്‍ക്കുമപ്പുറം എന്തെന്നു കണ്ടെത്താനുള്ള ത്വര – മലയാളിയുടെ കുടിയേറ്റത്തിന്റെ പിന്നിലെന്ന വിശദീകരണങ്ങള്‍ കേള്‍ക്കുവാന്‍ സുഖമുള്ളതാണെങ്കിലും ചരിത്രവുമായി നിരക്കുന്നതല്ലെന്നു ഈയനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.  .
.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തുടങ്ങുന്ന മലയാളിയുടെ വിദേശങ്ങളിലേക്കുള്ള കുടിയേറ്റം അതിന്റെ മൂര്‍ദ്ധ്യനത്തിലേത്തുന്നത് 1970-കളില്‍ തുടങ്ങിയ ഗള്‍ഫ് കുടിയേറ്റത്തോടെയാണ്. 1960-കളുടെ അവസാനത്തോടെ ഒറ്റപ്പെട്ട നിലയില്‍ തുടങ്ങിയ ഗള്‍ഫിലേക്കുളള കുടിയേറ്റം 1970-80 കളില്‍ മലയാളിയുടെ സാമൂഹികജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുന്ന വന്‍പ്രവാഹമായി മാറി. ഗള്‍ഫ് കോഓപറേഷന്‍ കൌണ്‍സില്‍ അഥവാ ജിസിസി രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന ഈ മേഖലയിലെ തൊഴില്‍വിപണി കേരളത്തിലെയും, ഫിലിപ്പൈന്‍സ് പോലുള്ള തെക്കു-കിഴക്കനേഷ്യന്‍ രാജ്യത്തെ അദ്ധ്വാനശക്തിയിലേക്കു ശ്രദ്ധതിരിക്കുന്നതിന്റെ കാരണമെന്താണ്? 1960-കളുടെ അവസാനംവരെ ജിസിസി രാജ്യങ്ങളിലെ തൊഴില്‍ വിപണിയിലെ മനുഷ്യശേഷിയുടെ നല്ലൊരുപങ്കും ഈജിപ്ത്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. 1950-60-കള്‍ അറബിലോകത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും റാഡിക്കലായ കാലമായിരുന്നു. ഈജിപ്തിലെ നാസ്സര്‍ വിപ്ളവം അറബിലോകത്ത് പുതിയൊരു രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ തുറന്നിടുകയായിരുന്നു. ഈയൊരു മാറ്റത്തെ ഏറ്റവുമധികം ഭയന്നത് ജിസിസി രാജ്യങ്ങളിലെ രാജകൂടുംബഭരണങ്ങളായിരുന്നു. നാസ്സര്‍ വിപ്ളവത്തിന്റെ അലയൊലികള്‍ ഈ രാജ്യങ്ങളില്‍ പണിയെടുത്തിരുന്ന ഈജിപ്തിലും, മറ്റു അറബിരാജ്യങ്ങളില്‍ നിന്നുമുള്ള തൊഴിലാളികളില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു.
ജിസിസി രാജ്യങ്ങളിലെ ജനങ്ങളെക്കാള്‍ രാഷ്ട്രീയമായി മുന്നേറിയിട്ടുള്ള ഈ തൊഴിലാളികളുടെ സാന്നിദ്ധ്യം തങ്ങളുടെ ആധിപത്യത്തിന് ഭീഷണിയാവുമെന്ന തിരിച്ചറിവ് അവിടങ്ങളിലെ രാജഭരണകൂടങ്ങള്‍ക്ക് വ്യക്തമായിരുന്നു. നാസ്സറിന്റെ മരണത്തോടെ അറബി ഉയര്‍ത്തെഴുന്നേല്‍പ്പ് തിരിച്ചടി നേരിടുകയുണ്ടായി. ഈ കാലഘട്ടത്തില്‍ ജിസിസി രാജ്യങ്ങളില്‍ നിന്നും അന്യദേശക്കാരായ ലക്ഷക്കണക്കിന് അറബി തൊഴിലാളികളെ കുടിയിറക്കുകയുണ്ടായി. ഈ കുടിയിറക്കലിന്റെ ഫലമായി നേരിട്ട തൊഴിലാളി ക്ഷാമത്തെ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കേരളം പോലുള്ള പ്രദേശങ്ങള്‍ ഗള്‍ഫിലേക്കുള്ള അദ്ധ്വാനശക്തിയുടെ പ്രധാനസ്രോതസ്സുകളിലൊന്നായി രൂപാന്തരപ്പെടുന്നത്.

 

__________________________________________

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ തുറന്നുകിട്ടിയ ഈ തൊഴില്‍ വിപണി 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ മുരടപ്പിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുവാന്‍ തുടങ്ങി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയുടെ ഏറ്റിറക്കത്തിലും, അതിലും തീവ്രമായ രാഷ്ട്രീയ സംഘര്‍ഷങ്ങളാലും മുഖരിതമായ പശ്ചിമേഷ്യ മലയാളികള്‍ക്ക് അനന്തകാലം നിലനില്‍ക്കുന്ന തൊഴില്‍ വിപണിയല്ലെന്നുള്ള കാര്യം ഇപ്പോള്‍ ഏറെക്കുറെ വ്യക്തമാണ്. പുതുതായി ഗള്‍ഫിലേക്കു പോകുന്നവരെക്കാള്‍ മടങ്ങുന്നവരുടെയെണ്ണം കുടുതലാവുന്ന കാലഘട്ടത്തിലുടെയാണ് നാം കടന്നുപോകുന്നത്
___________________________________________

 

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ തുറന്നുകിട്ടിയ ഈ തൊഴില്‍ വിപണി 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ മുരടപ്പിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുവാന്‍ തുടങ്ങി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയുടെ ഏറ്റിറക്കത്തിലും, അതിലും തീവ്രമായ രാഷ്ട്രീയ സംഘര്‍ഷങ്ങളാലും മുഖരിതമായ പശ്ചിമേഷ്യ മലയാളികള്‍ക്ക് അനന്തകാലം നിലനില്‍ക്കുന്ന തൊഴില്‍ വിപണിയല്ലെന്നുള്ള കാര്യം ഇപ്പോള്‍ ഏറെക്കുറെ വ്യക്തമാണ്. പുതുതായി ഗള്‍ഫിലേക്കു പോകുന്നവരെക്കാള്‍ മടങ്ങുന്നവരുടെയെണ്ണം കുടുതലാവുന്ന കാലഘട്ടത്തിലുടെയാണ് നാം കടന്നുപോകുന്നത്. എന്നു മാത്രമല്ല, കെട്ടിടനിര്‍മാണം പോലുള്ള അടിസ്ഥാനമേഖലകളില്‍ മലയാളികളെക്കാള്‍ കുറഞ്ഞ വേതനത്തില്‍ ലഭ്യമായ അദ്ധ്വാനശക്തിയുടെ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിന് ഗള്‍ഫ് മുതലാളിത്തം പ്രാപ്തമാണ്.
.ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തില്‍ നിന്നുളള ഗള്‍ഫ് കുടിയേറ്റത്തിന്റെ സവിശേഷതകള്‍ ഗൌരവമായ പഠനം ആവശ്യപ്പെടുന്ന വിഷയമാവുന്നത്. കേരളത്തില്‍ നിന്നും അന്യ സംസ്ഥാനങ്ങളിലേക്കും, വിദേശത്തും നടന്ന കുടിയേറ്റത്തിന്റെ ചരിത്രത്തില്‍ ഗള്‍ഫ് കുടിയേറ്റം പല ഭാവത്തിലും വ്യതിരിക്തമാണ്. തൊഴില്‍തേടി കേരളത്തില്‍നിന്നും അതുവരെയുള്ള കുടിയേറ്റം ചില സവിശേഷസ്ഥലങ്ങളില്‍ ഒതുങ്ങിയിരുന്നുവെങ്കില്‍ ഗള്‍ഫ് കുടിയേറ്റം കേരളത്തിലങ്ങോളമിങ്ങോളം ഒരുപോലെ ബാധിച്ച ഒന്നായിരുന്നു. ആദിവാസി-ദളിത് വിഭാഗങ്ങളിലെ ജനങ്ങളെ ഒഴിവാക്കിയാല്‍ കേരളത്തിലെ പ്രബല സമുദായങ്ങളെല്ലാം ഗള്‍ഫ് കുടിയേറ്റത്തിന്റെ ഗുണഭോ ക്താക്കളാണ്. എന്തുകൊണ്ടാണ് ആദിവാസി-ദളിത് ജനവിഭാഗങ്ങള്‍ കൂടിയേറ്റത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്ന വിഷയം കേരളത്തിന്റെ സാമൂഹിക ചരിത്രം പഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇനിയും മാറ്റിവെക്കാനാവാത്ത വിഷയമാണ്. കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ചരിത്രത്തില്‍ ഭൂരിഭാഗവും കായികശേഷി ആവശ്യമായിരുന്ന മേഖലയിലാണ് നടന്നതെന്ന യാഥാര്‍ത്ഥ്യം പരിഗണിക്കുമ്പോഴാണ് ആദിവാസി-ദളിത് വിഭാഗങ്ങള്‍ കൂടിയേറ്റത്തില്‍ നിന്നും അസ്പ്രശ്യരായതിന്റെ കാരണം പ്രസക്തമാകുന്നത്. കായികാദ്ധ്വാനത്തിന്റെ കാര്യത്തില്‍ ഏതൊരു സവര്‍ണ്ണനെയും പിന്നിലാക്കുന്നതിന്റെ ചരിത്രമുള്ള ഒരു ജനത എങ്ങനെയാണ് പിന്തള്ളപ്പെട്ടത്? കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ അവഗണിക്കപ്പെടുന്ന നിരവധി വിഷയങ്ങള്‍ കണ്ടെത്താനാകും. കേരളത്തില്‍ നിന്നും വിദേശത്തേക്കുള്ള കുടിയേറ്റത്തിന്റെ ചരിത്രത്തിലെ സ്ത്രീകളുടെ പദവിയെന്താണ്? അന്യനാടുകളില്‍ തൊഴില്‍ തേടുവാന്‍ നിര്‍ബന്ധിതമായ സാമൂഹിക സാഹചര്യത്തിന്റെ ചരിത്രം മറുനാട്ടിലെ കച്ചവടങ്ങളില്‍ വിജയിച്ചവരുടെ അപദാനങ്ങള്‍ മാത്രമാവുന്ന വര്‍ത്തമാനകാലത്ത് ‘ചരിത്രപുസ്തകങ്ങള്‍ തലകീഴായി പിടിച്ചു വായിക്കേണ്ടി വരുമെന്ന’ കവിദര്‍ശനം അസ്ഥാനത്താവില്ല.
___________________________________________ 

Top