ഈ ‘ലെഫ്റ്റ് ലിബറൽ’ ജാതിക്കാരടെ ഒരു കാര്യം!

 ജെ. എസ്. നാരായണൻ

ലെഫ്റ്റ്  ജാതി എന്നത് ഒരു പ്രേത ജ്വരം ബാധിച്ച പ്രത്യേകതരം ഉയർന്ന(കീഴാളരെക്കാൾ) ജാതി മാത്രമാകുന്നു. കേരളത്തിലെ “ചാതുർവർണ്ണ്യം” എന്ന വ്യവഹാര മണ്ഡലത്തെ ലെഫ്ടുകൂടി ഉൾപ്പെടുത്തി “പഞ്ചവർണ്ണ്യം” എന്നുതിരുതിവായിക്കെണ്ടകാലം എത്രയോ കടന്നു പോയിരിക്കുന്നു. ” ലോകം മുഴുവനും ഭൂതം “വരുമെന്നും” എന്നാൽ വന്നു നിന്ന ഭൂതങ്ങളെ ലെഫ്ടു ഇടതു ബോധത്തിന് മേൽ ” വന്നുമരിച്ചവശേഷിച്ച” ഭൂതത്തിന്റെ ബോധത്തിലേക്കെതിയിട്ടും അതിനെ പാടെ “ഗൃഹാതുര” ചെപ്പടിയിൽ കുരുക്കി ഒരുക്കുവാനുള്ള ഒരു ശ്രമം എന്നത് ബലഹീനതയുടെ പിന്മടക്കപങ്കുവയ്ക്കലാകുന്നു. അവശേഷിച്ച “ചെഗുവേരെ ചുരുട്ടുകളും” മറ്റും അനേകം ചെഗുവരെ ടുബാക്കോ പാക്കറ്റുകളിലൂടെയും തിരിച്ചു പിടിക്കാൻ ലോകം മുഴുക്കെയുള്ള “മുതലാളിത്ത വിപണിയെ ഉപയോഗിക്കുകയും ചെയുന്നു. അത് ലെഹരിയായും, സിനിമയായും മറ്റും ” വന്നുമരിച്ചവശേഷിച്ച” ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു എന്നതിന്റെ വർത്തമാന അനുഭവം പങ്കുവയ്ക്കുകയാണ് “ഇടുക്കി ഗോൾഡ്‌” !

ടുക്കി ഗോൽഡിനെ വിമർശിചവർ “ഗേ” കളാണത്രെ,  (Berly Thomas-ൻറെ കണ്ടെത്തൽ) ഇനി സിനിമ കണ്ടു വിമർശിക്കുന്നവർ “ഗേ” കൾ ആയിതീരുമോ, മുദ്രയടിക്കുമോ എന്ന ആശങ്കയാൽ പലരും വിമർശനം ഉള്ളിലൊതിക്കി കഴിയുന്നു. അങ്ങിനെ അടക്കിപ്പിടിചിരിക്കുന്ന വിമർശകർക്ക് വേണ്ടി ഞാൻ സ്വയം ആ കർമ്മം സന്തോഷത്തോടെ ഏറ്റെടുക്കുകയാണ്.

*തമ്പുരാക്കന്മാരുടെ ‘സൌഹൃദ’നൊസ്റ്റാൽജിയ അവരുടെ സൌഹൃദത്തിൽ ഒരിക്കലും ഇടം കിട്ടാതിരുന്ന, അവരുടെ അവഹേളനങ്ങൾക്കും അപഹാസങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയായ ബഹനാന്റേതു കൂടിയാണെന്നും അവരെയൊക്കെ അങ്ങേർക്കു ‘വലിയ കാര്യമാണെ’ന്നും കരുതുന്ന, അങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ആഷിക് അബുവും സുഹൃത്തുക്കളും ‘ജാതി ചോദിക്കാതെ’യും മനസ്സിലാവാതെയും മനസ്സിലായാലും പറയാതെയും നമ്മളെ ഇങ്ങനെ കളിയാക്കിക്കൊണ്ടേയിരിക്കും (സുദീപ് കെ. എസ്. എഫ്. ബിയിൽ വിലയിരുത്തുന്നു / Sudeep Ben Aadil-Aman Almitra).

ബഹനാൻ എന്തുകൊണ്ട് ഐവർ സംഘത്തിലേക്ക് അടുപ്പിക്കാതെ/അടുക്കാതെ – ഒതുക്കപ്പെടുട്ന്നു/ഒതുങ്ങുന്നു എന്നത് പോയകാലം (ഗൃഹാതുര യുവത്വകാലം) എങ്ങിനെയായിര്ക്കും “ബഹ്നാൻ’മ്മാർ ഓരങ്ങളിലേക്ക്‌ തള്ളിനീക്കാപ്പെട്ടതെന്നു, എക്കാലവും അവർ സേവകരുടെ വേഷങ്ങളിൽ തന്നെയാകും ആട്ടിക്കൊക്കൊണ്ടെയിരിക്കുക എന്ന നിയത നിയമം അതൊരു ബ്രുഹദ് ആഖ്യാന നിയമസംഹിതയുമാകുന്നു. അതുകൊണ്ട് “കഞ്ചാവ് വില്പനക്കാരന്‍ ” ബഹനാനിൽ നിന്നും തങ്ങൾ ലെഫ്ടു ജാതിയില്നിന്നും ഭിന്നനായി പ്രതിഷ്ട്ടിക്കുകയും ചെയുന്നതിലെ യുക്തി എത്രമാത്രം നിയതമായ സർവലൗകീകവും സൌഹൃദ വഴികളായാണു അവതരിപ്പിക്കപ്പെടുന്നത്. അത് സ്താനികളുടെ അധികാര ശ്രേണിയിലേക്ക് എത്തിനോക്കുന്ന അല്ലങ്കിൽ അടുക്കുവാൻ ശ്രമിക്കുന്ന അരുകു ജീവിതങ്ങളെ അകറ്റി ആട്ടിപ്പായിക്കുക എന്ന ശ്രമകരമായ “ലെഫ്ടുജാതി” ഇടപാടുകൾ താന്നെയകുന്നു. ഈ ഇടപാടുകൾ ഇപ്പോഴും തുറന്നും, ബന്ധിച്ചും “ലെഫ്റ്റുജാതി” പാർട്ടിക്കാരുടെ വിദ്യാർഥി “മനോഭാവങ്ങളിൽ” കാണുവാൻ കഴിയും. എ അരുണ്‍ തന്റെ (എസ്. എഫ്. ഐ.യുടെ ജാതി)1 ലേഖനത്തിൽ ഇത് തുറന്നു കാട്ടുന്നുണ്ട്. ഈ ലെഫ്ടു ജാതിയുടെ മഹത്വവുമായി അടുത്തിടെ റിലീസ് ചെയ്ത ” നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി”എന്ന സമീർ താഹിർ സിനിമ ഇതേ പല്ലവിയുടെ മറുവായന അതിലും വ്യെക്ത്മാകുന്നുണ്ട്ന്ന് ‘മുഹ്സിന അഷ്‌റഫ്‌ കെ കെ യുടെ (വിശാലതകളുടെ മതമില്ലായ്മ; ചുവപ്പ് രാഷ്ട്രീയത്തിന്റെ ആകാശവും കടലും ഭൂമിയും പറയുന്നത്) 2 നിരീക്ഷണങ്ങളിൽ കാണം. തുടർച്ചയായ “ലെഫ്ടുജാതി” വ്യെവഹാരങ്ങൽ തികച്ചും സാങ്കേതിക മികവോടെ അവതരിപ്പിക്കുവാൻ കഴിയുമ്പോൾ തീർച്ചയായും സാധാരണ പ്രേക്ഷകർ അന്ധം വിട്ടു തീയറ്ററിൽ ഖരഘോഷം മുഴക്കുമെന്നതിൽ തർക്കമില്ല എന്നാൽ അതിന്റെ പിന്നിൽ “ലെഫ്ടു ലിബറൽ ജാതി”യുടെ അദൃശ്യ ഭാവങ്ങൾ മിന്നിമറയുന്നത് കാണുവാൻ കഴിയാതെയും വരുന്നു എന്നത് ‘ന്യു ജെൻ” സിനിമകളുടെ അരാഷ്ട്രീയ- രാഷ്ട്രീയ നീക്കത്തിന്റെ മോഡേണ്‍ കാഴ്യ്ച്ചയാകുന്നു.

സിനിമയുടെ പുതിയ കച്ചവട തന്ത്രം ബഹളത്തിൽ ചീറ്റിപ്പൊയ കുതന്ത്രം മാത്രമായിരുന്നു. ശിവനെയും ചെഗുവേരയെയും കഞ്ചാവ് വലിപ്പിച്ചിട്ടും വിവാദ പോസ്റ്റര്‍ നിര്‍മ്മിച്ചത് തങ്ങളല്ലെന്ന് അണിയറക്കാര്‍ പറഞ്ഞു കഴിഞ്ഞു. അതുതന്നെ ഒരു തന്ത്രപരമായ പ്രചരണ വിദ്യയുടെ പിൻബലവും നിര്മ്മിചെടുക്കുവാൻ ഒരു ശ്രമം നടത്തിയെങ്കിലും വേണ്ടത്ര വേരുപിടിച്ചില്ല. ലെഫ്ടുജാതി സെക്കുലർ പരിവേഷങ്ങളുടെ ഭാവനകൾ അതിബുദ്ധികാണിചും ചില നീക്കങ്ങൾ അത് ബോധപൂർവ്വം അല്ലാന്നു പ്രതികരിക്കുംപ്പൊഴും പ്രചരണ സാധ്യതയുടെ ത്രിക്കണ്ണു തുറപ്പിക്കുകയ്ല്ലേ ചെയ്തതെന്ന് “ചിത്രത്തിലെ” ഒരു സംഭാഷണം വ്യെക്തമാക്കുന്നു. “ശിവനും ചെഗുവരെയും ഉപയോഗിച്ചിരുന്നതാണിത്” എന്തായാലും ഒരു കാര്യം ഉറപ്പാണ് ചിത്രം റിലീസ് ആകുന്നതിന് മുമ്പ് ഈ വിവാദ പോസ്റ്റർ ” അത്ഭുതങ്ങൾക്ക് വകനല്കുന്ന എന്തോ ഒന്ന് വരുന്നു എന്ന് ധ്വനിപ്പിക്കതക്കതരത്തിൽ” ഒരു മുസ്ലീം സംവിധായകന്റെ സിനിമയ്ക്കെതിരെ “ഹിന്ദു വിരോധം എന്ന തുറുപ്പുചീട്ട് ഒരു നാടകീയ ഭാവാന നമ്മുടെ മനസ്സിൽ വിരിയുന്നു. ഇതും ഈ ‘ലെഫ്ടു ലിബറൽ” പരികൽപ്പനകളുടെ അദൃശ്യ നീക്കങ്ങളായെ കാണുവാൻ കഴിയു.

__________________________________
ലെഫ്ടുജാതി സെക്കുലർ പരിവേഷങ്ങളുടെ ഭാവനകൾ അതിബുദ്ധികാണിചും ചില നീക്കങ്ങൾ അത് ബോധപൂർവ്വം അല്ലാന്നു പ്രതികരിക്കുംപ്പൊഴും പ്രചരണ സാധ്യതയുടെ ത്രിക്കണ്ണു തുറപ്പിക്കുകയ്ല്ലേ ചെയ്തതെന്ന് “ചിത്രത്തിലെ” ഒരു സംഭാഷണം വ്യെക്തമാക്കുന്നു. “ശിവനും ചെഗുവരെയും ഉപയോഗിച്ചിരുന്നതാണിത്” എന്തായാലും ഒരു കാര്യം ഉറപ്പാണ് ചിത്രം റിലീസ് ആകുന്നതിന് മുമ്പ് ഈ വിവാദ പോസ്റ്റർ ” അത്ഭുതങ്ങൾക്ക് വകനല്കുന്ന എന്തോ ഒന്ന് വരുന്നു എന്ന് ധ്വനിപ്പിക്കതക്കതരത്തിൽ” ഒരു മുസ്ലീം സംവിധായകന്റെ സിനിമയ്ക്കെതിരെ “ഹിന്ദു വിരോധം എന്ന തുറുപ്പുചീട്ട് ഒരു നാടകീയ ഭാവാന നമ്മുടെ മനസ്സിൽ വിരിയുന്നു. ഇതും ഈ ‘ലെഫ്ടു ലിബറൽ” പരികൽപ്പനകളുടെ അദൃശ്യ നീക്കങ്ങളായെ കാണുവാൻ കഴിയു.
__________________________________

നാനാവിധത്തിലുള്ള നിരീക്ഷണങ്ങൾ വായിക്കുകയുണ്ടായി അതിലെല്ലാം ഏകപക്ഷീയമായി പറയാൻ ശ്രേമിക്കുന്നത് “ഇടുക്കി ഗോൾഡ്‌” എന്ന സിനിമ നിലനില്ക്കുന്ന സിനിമാ ധാരണകളെ “പൊളിച്ചടക്കി” എന്ന പ്രയോഗമാണ് കാണുവാൻ കഴിന്നത്. ഇന്നു ജീവിച്ചിരിക്കുന്ന പ്രേക്ഷകരുടെ ഭാവുകത്വബോധത്തെ ഉദ്ധരിക്കുന്ന, പ്രേക്ഷകരുടെ ബൗദ്ധികതയുടെ അതിര്‍വരമ്പുകളെ ഉയര്‍ന്ന തലങ്ങളിലേക്ക് കൊണ്ടുപോകുന്ന അത്യപൂര്‍വമായ ചലച്ചിത്രാനുഭവം ആണ് ഇടുക്കി ഗോള്‍ഡ്. ഇടുക്കി ഗോള്‍ഡിനെപ്പറ്റി എടുത്തു പറയാവുന്ന സവിശേഷത അത് വിമര്‍ശനാതീതമാണ് എന്നതാണ്. ബോധപൂര്‍വം സിനിമയെ കരിവാരി തേക്കാനും ആക്ഷേപിക്കാനും കരുതിക്കൂട്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന “ഗേ” ആയിട്ടുള്ള ആളുകളാണ് സിനിമക്കെതിരേ വിമര്‍ശനവും ആക്ഷേപവുമുന്നയിക്കുന്നത് എന്നാണ് സൂചന. ഇടുക്കി ഗോള്‍ഡ് നല്ല സിനിമയാണോ ചീത്ത സിനിമയാണോ എന്ന് തീരുമാനിക്കേണ്ടത് അലവലാതി പ്രേക്ഷകരും റിവ്യൂ എഴുത്തുകാരുമൊന്നുമല്ല. അത് ഉണ്ടാക്കിയവര്‍ തന്നെയാണ്. (ബെർളിത്തരങ്ങൾ) 3. ബെർളിതൊമാസിനെ പോലുള്ള ലഫ്ടു ലിബറൽ ജാതിക്കാർ അവരുടെ ജാതിയെക്കുരിച്ചല്ലാതെ എന്ത് പറയാൻ. ഗേ എന്നാൽ അശ്ലീലവും, അബദ്ധവും, അസ്മ്പന്ധവും ഒക്കെയാണെന്ന് പറയത്തക്ക വാടിയുണങ്ങിയ മനസുള്ള ഈ ലെഫ്ടു ലിബറൽ ജാതിക്കാർ പിൻപറ്റുന്ന പാഠങ്ങൾ ലെഫ്ടു ഗൃഹാതുര പാടങ്ങലല്ലതെ പിന്നെന്താണ്. അതുതന്നെയായിരുന്നു സിനിമ നിർമ്മിചിരിക്കുന്നവരുടെ ലക്ഷ്യമെന്നതു വളരെ സ്പഷ്ട്ടമാണ്. സിനിമയിലെ സാങ്കേതിക മികവു ക്യാമറ, എഡിറ്റിംഗ്, സൌണ്ട് എന്നിവ മനോഹരം. മറ്റൊന്ന് അഭിനവ പാടങ്ങളുടെ, പ്രത്യേകിച്ചു സ്ഥിരം കാഴ്ചകൾക്കുമെൽ അലോസരം സൃഷ്ട്ടിച്ചു. പക്ഷെ ഇത് മുന്നോട്ടു വയ്ക്കുന്ന ലെഫ്ടു ജാതി രാഷ്ട്രീയ മണ്ഡലത്തെ അദൃശ്യമായി വയ്ക്കുകയും ചെയുന്നു. ഇടുക്കിയുടെ സൌന്ദര്യം തന്നെയാണ് സിനിമയുടെ പ്രഥാനപ്ലസ് പോയിന്റ്. ഇടുക്കി ഡാമും കാടും മലകളും ആകര്ഷിയക്കുന്നരീതിയില്‍ തന്നെ പകര്ത്തി. ഇതിലും എത്രയോ മനോഹരമായി പല സിനിമകളിലും കാണുവാൻ കഴിഞ്ഞിട്ടുണ്ട്
‘സിഗരറ്റ് ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമാണ്’എന്ന് ഇതിലും കാണിക്കുന്നുണ്ട്. പക്ഷെ സിനിമ തുടങ്ങിയാല്‍ പിന്നെ കഞ്ചാവും വെള്ളമടിയും മാത്രമേ ഉള്ളൂ. സിഗരറ്റ് വലിക്കാത്തവന്‍ കൂടി ഒന്ന് വലിച്ചാലോ എന്ന തോന്നിപ്പോകും ഒരു പക്ഷെ ആഷിക് അബു ഉദ്ദേശിച്ചത് നെഗറ്റീവ് സിനിമ എടുക്കാനായിരിക്കും, പക്ഷെ ആയി തീര്ന്നതോ നല്ല ഒരു വെള്ളമടി, പുകവലി സിനിമയിലേക്ക് കാര്യങ്ങൾ ഒഴുകുപ്പോയി. എന്തുകൊണ്ടാണ് അങ്ങിനെയൊരു ഗ്രുഹാതുര ഭാവാന വളർന്നു വന്നത് എന്ന ചില ചോദ്യങ്ങൾ പലപ്പോഴും എത്തിച്ചേരുന്നത് ഒരിടത്തേക്ക് തന്നെയാണ്. ഗൃഹതുരത്വ ആണ്‍ കാഴ്ചകൾ. എന്നാൽ വെള്ളമടി, പുകവലി, പെണ്ണുപിടി എന്ന പൊതു ഭാവന സ്പഷ്ട്ടമാക്കുന്നതിൽ സിനിമ വിജയം തന്നെ എന്ന് വിലയിരുത്താതെ വയ്യ.

ഈ ലഫ്ടു ജാതി ഗൃഹാതുര ഭാവന വിരിയുന്നത് എങ്ങിനെയെന്ന് ചില മലയാള കഥാവായനനുഭവങ്ങളിലൂടെ നോക്കെണ്ടാതുണ്ടന്നു തോന്നുന്നു. എം മുകുന്ദന്റെ ഹരിദ്വാറിൽ മണിമുഴങ്ങുന്നു (1972) വായിച്ചിട്ടുള്ള മുഴുവൻപേരും ഒരേ സ്വരത്തിൽ പറയുന്നത് “ലഹരിയും, ഹരിദ്വാരും” പുല്കുവാനുള്ള ഒരു മോഹം അതിൽ അവശേഷിക്കുന്നുയെന്നു വല്ലാതോരനുഭൂതിയായിരുന്നു ആ വയന ഹരിദ്വാരിലേക്ക് വച്ച് പിടിച്ചാലോ എന്നുവരെ ചിന്തിച്ചവരും, പോയവരും ധാരാളം ചെറുപ്പക്കാർ നമുക്ക് ചുറ്റിനും ഉണ്ടന്നതാണ് വാസ്തവം. പക്ഷെ പുതിയ ചില വായനാനുഭവങ്ങളുമായി ജീവിക്കുന്ന പുതിയ തലമുറയിലുള്ള ചില വിദ്യാർഥികളുമായി ഇതേ ചോദ്യം ആരായുമ്പോൾ “തികച്ചും ഭിന്നമായ ചില അഭിപ്രായങ്ങളാണ്. അവരിൽ ചിലർ പറയുന്നത് വെറുതെ സമയം മെനക്കെടുത്തി:!
ക്കീർകെഗാർദ്, ദോസ്തോവ്സ്കി, നീഷേ, സാർത്രെ തുടങ്ങ്ങിയ അസ്തിത്വ് വാദികളുടെ ആശയങ്ങളെ അതേപടി മനസ്സിൽ ചുമക്കുന്നതോടൊപ്പം. മാർസിസം, ലെനിനിസം, സ്റ്റാലിനിസം,  മോവോയിസവും. കൂട്ടത്തിൽ “മനുസ്മൃതിയുടെ സ്വാഭാവിക ഹൈന്ദവ ഭൂരിപക്ഷ “സെക്യുലർ” ഭാരവും, ദേശരാഷ്ട്രതിനു വേണ്ടിയുള്ള ദാഹവും ഒത്തുപോകുന്ന ഒരു സൈദ്ധാന്ധിക ധാരയുടെ ബാധ്യത മനോഭാവതിൽനിന്നുമാണ് ഈ ലെഫുറ്റ് ലിബറൽ പരിവേഷങ്ങൾ ജന്മ്മം കൊള്ളുന്നത്‌. സ്വന്തം മനസിനുള്ളിൽ വേണ്ടുന്നതും, വേണ്ടാത്തതും പേറി അകുലതകളിലും അസ്തിത്വ ഭാരങ്ങളും ചുമന്നു ബാധ്യതഭാരമാകുന്നവർ ലെഫ്റ്റെന്ന പാതയിൽ നിന്നും വ്യതിചലിച് “ലിബറൽ സ്വഭാവം കൈവരിക്കുന്നു എന്നതാണ് അതൊരു ജാതി മനോഭാവം അർജ്ജിതമാകുന്നത്. ഇതുതന്നെ ബെർളിയിലും, ആഷിക്കിലുമെല്ലം രൂഢമൂലമായി ഊറിയോഴികി പരിപ്രെക്ഷ്യമെന്നു തോന്നിപ്പിക്കും വിധം പുറത്തുവരുന്നതും. അവരത്  ഇപ്പോഴും ഭൂമിയിലോ ആകാശത്തോ തൊടാതെയുള്ള ഭാഷണങ്ങൾക്കും, ആവിഷ്ക്കാരങ്ങൾക്കും മുതിരുകയും ചെയ്തുകൊണ്ടിരിക്കും.

ഈ കഥ’യുടെ പിറവിയുടെക്കുന്നകാലം പശ്ചാത്തലം “മലയാളി മനസിനെ ആവാഹിചുപോയ “ലെഫ്റ്റ് ജാതി ” ബോധം അതിന്റെ പരിമിതികളെ “ഗൃഹാതുര ചിട്ടവട്ടങ്ങൾ എങ്ങിനെയെല്ലാം കുഴമറിഞ്ഞു ഒരു ഉൻമ്മാദ രൂപത്തിൽ മനസ്സിൽ ആകുലതകൾ നിറയ്ക്കുന്നു എന്ന് ഓർമ്മപ്പെടുത്തും വിധം പ്രശംസനീയമായിരുന്നു മുകന്ദന്റെ ഈ നോവൽ. ഇതേ “നൊസ്റ്റാൾജിയ” ‘മയ്യഴിയിലെ’ ദാസനിലും കാണാം. ഇത് പോലെ ‘ലിബറൽ ലെഫ്റ്റ് ‘(ഇടതു) എന്നത്‌ ഒരു ഗൃഹാതുര ഭാവന മാത്രമാകുന്നു എന്നതും ഇവിടെ വായിചെടുക്കാവുന്നതാകുന്നു. ലോകം മുഴുവനായുള്ളു ലെഫ്റ്റ് ഗൃഹാതുര, അതിന്റെ കീഴിലുള്ള മുഴുവൻ എഴുത്തുകളും പുരുഷ കേന്ദ്രിത ഭാവനകൾ എന്നത് തന്നെയായിരിക്കും എന്നതിന്റെ മലയാളി ബോധം തന്നെയായിരുന്നു മുകുന്ദനിൽ നിന്നും ഇടുക്കി ഗോൾഡിലേക്കെതുന്ന “സന്തോഷ് എചിക്കാനവും- ആഷിക് അബുവരെയും പിന്തുടരുന്നതും.
ഇടുക്കിഗോൾഡ്‌ കഥ വിവരിക്കപ്പെട്ടിട്ടുള്ളത് ഇങ്ങിനെയാണ്. റിട്ട. ഐ ജി വിജയന്‍ നമ്പ്യാരും ബെഹനാന്‍ എന്ന കളളനും ചെട്ടിച്ചിറ എലിമെന്ററി സ്‌കൂളും അവരെ തമ്മില്‍ ബന്ധിക്കുന്ന നിഗൂഡമായ ഇടുക്കി ഗോള്‍ഡും ഒക്കെയും കോർതിണങ്ങുന്നതാണീ സിനിമയെങ്കിലും. പക്ഷെ തിരക്കഥയിലെ പാളിച്ചകളാണൊ അതോ കഥയിലെ തന്നെ “ലെഫ്റ്റ് ജാതി” നൊസ്റ്റാൾജിയ തന്നെയാണോ ബെഹനാന്‍ എന്ന കഥാപാത്രം തമ്പ്രാക്കൻമ്മാരുടെ വിധേയ ബോധത്തിൽ നിന്നും പുറത്തു കടക്കുവാൻ കഴിയാതെ വർഷങ്ങളോളമയി താൻ തമ്പ്രാക്കളുടെ വരവും കാത്തു കാത്തങ്ങിനെ സങ്കടപ്പെട്ടിരിക്കുകയായിരുന്നു വത്രേ. ഒടുവിൽ ബെഹനാന്‍ തെന്റെ മകന്റെ വായിൽ നിന്നും ഒഴികിവീഴുന്ന വിധേയ ഭാഷ്യം “ലെഫ്ടുജാതി വിധേയത്വത്തിന്റെ കപട ഭാവങ്ങളും പ്രതീക്ഷകളുമാണ് പ്രകടിപ്പിക്കുന്നത്. ഇത് ബോധപൂർവ്വം കഥയുടെ കീഴ്ബോധതെ അട്ടിമാറിക്കാമെന്നും എല്ലാത്തിന്റെയും ഉത്തരം ഉൾചേർന്ന കിത്താബിന്റെ പിൻബലം പിൻപറ്റുന്നില്ലെ! അതുതന്നെയാണീ സിനിമയുടെ ഉള്ളടക്കത്തിലെ ഉധ്യേശ്യവും. ഇതേ തരത്തിൽ തന്നെ “സോൾട്ട് ആൻഡ്‌ പേപ്പറിലെ ആദിവാസി മൂപ്പനെ ഒരു കെട്ടുകാഴ്ച്ചയായി അവതരിപ്പിച്ചതും. മൂപ്പനെ തിരക്കിവരുന്നവര് “മുൻകൂട്ടി നിശ്ചയിക്കും വിധം” അവഹേളിക്കപ്പെടുകയും കൂടി ചെയുമ്പോൾ കാഴ്ചക്കാർ നായക പക്ഷം പിടിക്കുന്നുവെങ്കിൽ സിനിമയിൽ ആദിവാസി ഉപോയോഗപ്പെട്ടത്‌ എങ്ങിനെയായിരുന്നു. നാഗരീക മനുഷ്യ ജീവിതത്തിൽനിന്നും വെർതിരിഞ്ഞ/ഭിന്നമായി ‘കാടത്വവും’ ‘അപരിഷ്ക്രുതത്വവും’ എന്ന വിഭജന സ്വഭാതെ മനപൂർവ്വം സൃഷ്ട്ടിച്ചത് പോലുണ്ടായിരുന്നു.

__________________________________
ലോകം മുഴുവനായുള്ളു ലെഫ്റ്റ് ഗൃഹാതുര, അതിന്റെ കീഴിലുള്ള മുഴുവൻ എഴുത്തുകളും പുരുഷ കേന്ദ്രിത ഭാവനകൾ എന്നത് തന്നെയായിരിക്കും എന്നതിന്റെ മലയാളി ബോധം തന്നെയായിരുന്നു മുകുന്ദനിൽ നിന്നും ഇടുക്കി ഗോൾഡിലേക്കെതുന്ന “സന്തോഷ് എചിക്കാനവും- ആഷിക് അബുവരെയും പിന്തുടരുന്നതും. ഇടുക്കിഗോൾഡ്‌ കഥ വിവരിക്കപ്പെട്ടിട്ടുള്ളത് ഇങ്ങിനെയാണ്. റിട്ട. ഐ ജി വിജയന്‍ നമ്പ്യാരും ബെഹനാന്‍ എന്ന കളളനും ചെട്ടിച്ചിറ എലിമെന്ററി സ്‌കൂളും അവരെ തമ്മില്‍ ബന്ധിക്കുന്ന നിഗൂഡമായ ഇടുക്കി ഗോള്‍ഡും ഒക്കെയും കോർതിണങ്ങുന്നതാണീ സിനിമയെങ്കിലും. പക്ഷെ തിരക്കഥയിലെ പാളിച്ചകളാണൊ അതോ കഥയിലെ തന്നെ “ലെഫ്റ്റ് ജാതി” നൊസ്റ്റാൾജിയ തന്നെയാണോ ബെഹനാന്‍ എന്ന കഥാപാത്രം തമ്പ്രാക്കൻമ്മാരുടെ വിധേയ ബോധത്തിൽ നിന്നും പുറത്തു കടക്കുവാൻ കഴിയാതെ വർഷങ്ങളോളമയി താൻ തമ്പ്രാക്കളുടെ വരവും കാത്തു കാത്തങ്ങിനെ സങ്കടപ്പെട്ടിരിക്കുകയായിരുന്നു വത്രേ. ഒടുവിൽ ബെഹനാന്‍ തെന്റെ മകന്റെ വായിൽ നിന്നും ഒഴികിവീഴുന്ന വിധേയ ഭാഷ്യം “ലെഫ്ടുജാതി വിധേയത്വത്തിന്റെ കപട ഭാവങ്ങളും പ്രതീക്ഷകളുമാണ് പ്രകടിപ്പിക്കുന്നത്. 

__________________________________

ഇടുക്കി ഗോൾഡ്‌ എന്നത് സൗഹൃദം, പ്രണയം കൗമാരത്തിന്റെ, രുചികള്‍ അരുചികള്‍ , ചെറിയ വലിയ അരുതായ്മകള്‍ . വാര്‍ധക്യത്തില്‍ നിന്ന് നൊസ്റ്റൾജിയയുടെ തിരിഞ്ഞുനോട്ടം ഒക്കെയാണ് സിനിമ. 35 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പഴയ സ്‌കൂള്‍ മേറ്റ്‌സിനെ കാണാന്‍ ചെക്‌റിപബ്ലിക്കില്‍ മൈക്കില്‍ (പ്രതാപ് പോത്തന്‍) നാട്ടിലേക്ക് വരുന്നു. പിന്നീട് തന്റെ പഴയ ചങ്ങാതിമാരെ കണ്ടെത്താന്‍ പത്രത്തില്‍ പരസ്യം കൊടുക്കുന്നു. അതിലൂടെ 2 ചങ്ങാതിമാരായ രവിയെയും (രവീന്ദ്രന്‍ ) മാടനെയും (മണിയന്‍ പിള്ള രാജു) കണ്ടെത്തുന്നു. അതിനു ശേഷം മൂവരും കൂടി മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കുന്നു, അത് വിജയിക്കുന്നു. അങ്ങനെ 5 പേരും കൂടി ചെറുപ്പത്തിലെ അവരുടെ ദൌര്‍ബല്യമായ ഇടുക്കി ഗോള്‍ഡ്‌ എന്ന ലഹരി ഉപയോഗിക്കാന്‍ വീണ്ടും ഇടുക്കിയിലേക്ക് പോകുന്നതും അവിടെ വെച്ച നടക്കുന്ന ചില സംഭവങ്ങളുമാണ് ഈ സിനിമപ്രമേയം. ആഷിക് അബുവിൻറെ ഗിമ്മിക്ക് എത്രമാത്രം വയ്കൃത മാകുന്നു എന്നത് “22” വിൽ കണ്ടതുപോലെ തന്നെയാണ് ഇടുക്കി ഗൊൾദും പങ്കുവയ്ക്കുന്നത്. “22” വിലെ വാധവും ഒരർത്ഥത്തിൽ മവോസേതുങ്ങിന്റെ സൂക്തമോഴിയുടെ ബാക്കിപത്രങ്ങൾ “ലെഫ്ടു ജാതി”ഭാവനയിൽ വിരിയിചെടുതതായിരുന്നു എന്നതാണ് വാസ്തവം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോഞ്ഞിക്കര റാഫി ‘കടുംകൈ’ എന്ന ചെറുകഥയിലൂടെ പോലീസുകാരന്റെ ജനനേന്ദ്രിയം ഛേദിച്ചു കളഞ്ഞ യുവതിയുടെ കഥ മലയാളികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിരുന്നു. ഈ കഥയും ഉയര്‍ത്തിപ്പിടിച്ചതു തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റേയും അതിന്റെ സാധ്യതതെയുമാണ് വിവരണാതീതമാക്കുന്നത്. ബാലല്സങ്കത്തിന്നിരയാകുന്ന സ്ത്രീകളുടെ ശേഷമുള്ള ചില തീർപ്പുകൽപ്പനകൾ എന്തോക്കയെന്നു നോക്കാം. അതിനു ചില വായന പരിസരങ്ങളെ സ്പര്ശിച്ചു നോക്കാം. എ:- സിതാര എസ്ന്റെ “അഗ്നി” എന്ന ചെറുകഥയും. അതിനെ എസ് .സഞ്ജീവിന്റെ തിരക്കഥയിൽ. “കെ ആർ മനോജ്‌ അവിഷ്ക്കരിഷ്ക്കരിച്ച ചെറു സിനിമയും കാണാവുന്നതാണ്. അതിലെ സ്ത്രീ കഥാപാത്രത്തിന്റെ പ്രതികരണം. ബി;- മറ്റൊന്ന് ഓഷോയുടെ വരികളാണ് : ബാലാൽസങ്കം ചെയ്യപ്പെടുന്ന സ്ത്രീകളെ നിങ്ങൾക്ക് അക്രമിയെ ചെറുത്ത് തോല്പ്പിക്കുവാൻ കഴിഞ്ഞില്ലങ്കിൽ “പരമാവതി സുഖം കണ്ടെത്തുക. സി ;- ബാലാല്സങ്കം ചെയപ്പെടുന്ന സ്ത്രീകളോട് ‘മാധവിക്കുട്ടി” ഡെറ്റോൾ കൊണ്ട് എല്ലാം ശേരിയാകുമെന്നും വാദിച്ചു. ഡി;- ബാലാല്സങ്കം ചെയുന്നവർ കൊന്നു തിന്നുവാൻ ശ്രമിക്കുന്ന മൃഗതുല്യരാണ് അതുകൊണ്ടവരെ “കൊന്നു കളയണം എന്ന് “മാവോ സെതുങ്ങ്”. ഈ നാല് തരത്തിലുള്ള പ്രയോഗ മണ്ഡലത്തിൽ നിന്നും “ആഷിക് അബു ” തിരഞ്ഞെടുത്തത് എന്തായിരുന്നു എന്ന് “22 ഫീമെയിൽ കോട്ടയം” എന്ന സിനിമ കണ്ടവർ തീരുമാനിക്കട്ടെ. ഒരു “ലെഫ്ടു ജാതി” പരിമളം ആഷിക്കിന്റെ സിനിമയിൽ നിറഞ്ഞൊഴുകി എങ്കിൽ അത് “മാവോ സൂപ്തതിന്റെ” പിന്ബലതോടെയല്ലാതെ പിന്നെന്താണ്. ആഷിക്കിന്റെ മനസ്സിൽ ഊറിയ “ലെഫ്ടു ലിബറൽ ജാതി” മഹത്വത്തെ ഉറപ്പിക്കും വിധം ആയിരുന്നു എന്ന് വ്യക്തം. എന്നാൽ ഇടുക്കി ഗോൾഡിലെക്കെതുമ്പോൽ “സ്ത്രീപക്ഷ” വാദങ്ങളുടെ നേരെ വിപരീതമായി ഈ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു എന്നതും സംവിധായകന്റെ കപട സ്ത്രീ പക്ഷ വാദം പൊളിയുന്നു.
വിവാഹിതനല്ലാത്ത രവിയുടെ സംഭാഷണങ്ങളിൽ പ്രകടമായിത്തന്നെ “സ്ത്രീയൊരു” അശ്ലീല പദം മാത്രമാകുന്നു എന്ന് മനസിലാകവുന്നതാണ്. * പോരാത്തതിന് ഈ തമ്പുരാന്മാരുടെ ‘നൊസ്റ്റാൽജിയ’ മുഴുവനായും ഒരു ‘ആണ്‍ ‘നൊസ്റ്റാൽജിയ ആണ് — ‘നിങ്ങൾക്ക് കള്ളും കഞ്ചാവും കൂട്ടുകാരും ഒക്കെയായി കുറേ കാര്യങ്ങളുണ്ട്, എനിക്ക് ഇതൊക്കെയേ ഉള്ളൂ’ എന്ന് സജിതയുടെ കഥാപാത്രം. അച്ഛന് ചായവയ്ക്കാൻ അറിയില്ല, അതുകൊണ്ട് ഒരു കല്യാണം കഴിക്കേണ്ടത്‌ അത്യാവശ്യമാണെന്ന് വിജയരാഘവന്റെ മകൻ കഥാപാത്രം. അങ്ങനെയൊക്കെയാണ് കേരളത്തിലെ (ഗോൾഡ്‌ ജനറേഷൻ) സ്ത്രീ പുരുഷബന്ധങ്ങളുടെ കിടപ്പ് എന്നൊരു ന്യായീകരണം പറയാം എന്നുമാത്രം (സുദീപ് കെ. എസ് വിലയിരുത്തുന്നു). മാടന്റെ “ഭാര്യയുമായുള്ള” വിവാഹ ബന്ധം വേർപെടുതലും അതിനെ തുടർന്നുള്ള സംഭാഷണങ്ങളും “സ്ത്രീ” ഒരു സാധ്യതയല്ല – ബാധ്യതയാണ് എന്ന് മുഴച്ചു നില്ക്കുന്നു. ഭാര്യുടെ തിരിച്ചുവരവും “അവരുടെ ലോകം” അതാണത്രേ !. സജിതയുടെ കഥാപാത്രം. ആന്റണിയുടെ ഭാര്യ അയാളെ ജീവിപ്പിക്കുമ്പോഴും അയാൾ സ്വയം പ്രകടമാക്കാൻ ശ്രമിക്കുന്നത് “ബാധ്യത”യും അവൾക്കു വേണ്ടി താൻ എന്തോ പുണ്ണ്യകർമ്മം ചെയുന്നു എന്നാണയാൾ പറഞ്ഞു വയ്ക്കുന്നതും. പലയിടത്തും ഉപയോഗിക്കുന്ന സംഭാഷണ ശകലങ്ങളിൽ ലെഹരിമരുന്നുകളെക്കാൾ അല്ലങ്കിൽ അതിൽ അനുഭവിക്കുന്ന ആനന്ദം പോലും സ്ത്രീകളെക്കാൾ മുകളിലാണെന്ന എകമാന “ലെഫ്റ്റ് ലിബറൽ ജാതിയുടെ” ജീവിതചര്യയാകുന്നു. 22′ കണ്ട gimmickന്റെ (പ്രസിദ്ധിയാര്‍ജിക്കുവാന്‍ ചിലരെടുക്കുന്ന അടവ്‌) യഥാർത്ഥ ഭാവം എന്തായിരുന്നു എന്നത് വ്യെക്തമാകും വിധത്തിൽ തകർന്നടിയുകയാണീ ‘ഇടുക്കി ഗൊൽഡിൽ’.

________________________________
തമസ്കൃത പ്രദേശത്തുനിന്നുള്ള രാഷ്ട്രീയ ശബ്ദസാഹചര്യങ്ങളും, ആസ്വാദനരീതികളും, കഴ്ചശീലങ്ങളിലും വന്നിട്ടുള്ള പുത്തൻ മനോഭാവതിനുമുന്നിൽ താര കേന്ദ്രിത പുനസ്ഥാപിത കെട്ട്കാഴ്ചകൾ തകർന്നടിയാൻ അതികമില്ല എന്ന സൂചനകളാണ് കാണുന്നത് . കാലം അത് എറ്റുവാങ്ങിക്കഴിഞ്ഞു എറ്റവും എളുപ്പത്തിൽ ജനമനസുകളിലേക്ക് ഇടിച്ചു കയറുന്ന വർത്തമാന മാധ്യമം എന്ന നിലയിൽ സിനിമയെ ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിൽ “അരുകുജീവിതങ്ങളിൽനിന്നും” സംഘർഷപൂരിതമായ ഇടപെടൽ ഉണ്ടാകുമ്പോൾ അവര്ക്ക് നേരിടേണ്ടിവരുന്നത് ഈ “ലെഫ്ടു ലിബറൽ ജാതിക്കാരുടെ ” സിനിമകളെ മറികടക്കത്തക്ക ദുർഘടമായിരിക്കും എന്ന സൂചനകളാണ് “ന്യൂ ജെൻ” സിനിമകളിൽ മുഴച്ചു നില്ക്കുന്നത്.  മുകൾത്തട്ടിൽ നിന്നുള്ള രക്ഷ കര്തൃത്വ മനോഭാവങ്ങൾ സിനിമയുടെ തുടർച്ചയിൽ “ന്യൂ ജെൻ’ ആയി പ്രത്യക്ഷപ്പെടുന്നതിനെ അന്ധമായി സ്വീകരിക്കുന്ന പ്രേക്ഷകർ പഴയ ഭാവനകളെ സാങ്കേത വിദ്യയുടെ മാസ്മരികതയിൽ വിസ്മ്രുതിയടയുകയാണ് ചെയുന്നത് ഈ കൌശലം വളരെ കൃത്യമായി പ്രയോഗിക്കുവാൻ കഴിയുന്നു എന്നതാണ് ആഷിക്കടക്കമുള്ള “ന്യൂ ജൻ” സംവിധായകരുടെ വിജയം.
________________________________

ലെഫ്ടു ലിബറൽ പൂർത്തീകരണതിന്റെ ഭാവരൂപങ്ങൾ മിന്നിമറയും വിധം “ഭഗത്സിംഗ് ” തിരഞ്ഞടുപ്പും ഇതിനു ബലമാകുന്നു. നക്സൽ സംഭവം നടക്കുന്ന കാലത്തെ ഓർമ്മപ്പെടുത്തും വിധം രാജൻ തിരോധാനത്തിന്റെ കാരണക്കാരനായ ഭരണാധികാരിയെ അവഹേളിക്കുന്നത് “ഭാഗത്ത്സിങ്ങിനെ” വീണ്ടെടുക്കലായി പ്രഖ്യാപിക്കുമ്പോൾ ഇൻഖുലാബുകൽ മുഴങ്ങുന്നു. തുടർന്നുള്ളപ്രയോഗം സംഘർഷത്തിൽ എത്തുന്നു. അതെതുടര്ന്നുള്ള ഐവർ സംഘത്തിന്റെ ഇങ്കുലാബും, സംഘർഷവും പിൻപറ്റുന്ന “ഗൃഹാതുര വഴികളുടെ തുറന്ന വതിലുകളാകുന്നു. ഈ ലെഫ്റ്റ് ജാതിക്കാർ പ്രത്യേക ജനുസാണെന്നു കാണിക്കുവാൻ വെഗ്രതപ്പെടുന്നതിവിടെയാണ്. വാര്‍ധക്യത്തില്‍ ഇതേ നൊസ്റ്റൾജിയയുടെ ഓർമ്മപ്പെടുത്തൽ പങ്കുവയ്ക്കുന്നത് മകൻ അച്ചുനു കൂട്ടായ് വിവാഹത്തലേന്നു അച്ഛന്റെ കാമുകിയെ തട്ടിക്കൊണ്ടു വരുന്നത്തിനും മറ്റുമുള്ള “ന്യൂ ജെൻ” ടിസ്റ്റും. ഈ അതിഭാവുകത്വം പുതിയ കാലത്തെ ഇടതു വിദ്യാർഥികൾ പോലും ലജ്ജയോടെയാണ് വീക്ഷിച്ചതെന്നു ചില എഫ്. ബി കമന്റുകളും കാണുകയുണ്ടായി.

ലെഫ്റ്റ്  ജാതി എന്നത് ഒരു പ്രേത ജ്വരം ബാധിച്ച പ്രത്യേകതരം ഉയർന്ന(കീഴാളരെക്കാൾ) ജാതി മാത്രമാകുന്നു. കേരളത്തിലെ “ചാതുർവർണ്ണ്യം” എന്ന വ്യവഹാര മണ്ഡലത്തെ ലെഫ്ടുകൂടി ഉൾപ്പെടുത്തി “പഞ്ചവർണ്ണ്യം” എന്നുതിരുതിവായിക്കെണ്ടകാലം എത്രയോ കടന്നു പോയിരിക്കുന്നു. ” ലോകം മുഴുവനും ഭൂതം “വരുമെന്നും” എന്നാൽ വന്നു നിന്ന ഭൂതങ്ങളെ ലെഫ്ടു ഇടതു ബോധത്തിന് മേൽ ” വന്നുമരിച്ചവശേഷിച്ച” ഭൂതത്തിന്റെ ബോധത്തിലേക്കെതിയിട്ടും അതിനെ പാടെ “ഗൃഹാതുര” ചെപ്പടിയിൽ കുരുക്കി ഒരുക്കുവാനുള്ള ഒരു ശ്രമം എന്നത് ബലഹീനതയുടെ പിന്മടക്കപങ്കുവയ്ക്കലാകുന്നു. മതേതരത്വം, ജനാധിപത്യം മുതലായ കാര്യങ്ങളെ ഗവണ്‍മെന്റാലിറ്റിയുടെ ഭാഗമായി മാത്രം കണ്ടതാണ് ഈ യുവജനപ്രസ്ഥാനങ്ങള്‍ക്ക് പറ്റിയ അബദ്ധം. കീഴാളര്‍ രാഷ്ട്രീയകര്‍ത്തൃത്വം നേടുകയും ദേശത്തിനുമേല്‍ തങ്ങള്‍ക്കുള്ള അവകാശവാദമുന്നയിക്കുകയും ചെയ്യുന്നതിനെ അധ:പതനമായും ജാതിവാദമായും മെറിറ്റിന്റെ അഭാവമായും ചിത്രീകരിക്കുകയാണ് അവര്‍ ചെയ്തത്. ഇതിലൂടെ സമൂഹത്തിലെ അരികുവല്‍കൃതസമുദായങ്ങളുടെ കടന്നുവരവിലൂടെ പുതുക്കപ്പെടുന്ന ജീവിത രീതിയായി മതേതരത്വത്തെയും ജനാധിപത്യത്തെയും തിരിച്ചറിയാന്‍ ഇവര്‍ വൈകി. 4 അവശേഷിച്ച “ചെഗുവേരെ ചുരുട്ടുകളും” മറ്റും അനേകം ചെഗുവരെ ടുബാക്കോ പാക്കറ്റുകളിലൂടെയും തിരിച്ചു പിടിക്കാൻ ലോകം മുഴുക്കെയുള്ള “മുതലാളിത്ത വിപണിയെ ഉപയോഗിക്കുകയും ചെയുന്നു. അത് ലെഹരിയായും, സിനിമയായും മറ്റും ” വന്നുമരിച്ചവശേഷിച്ച” ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു എന്നതിന്റെ വർത്തമാന അനുഭവം പങ്കുവയ്ക്കുകയാണ് “ഇടുക്കി ഗോൾഡ്‌” !

സാങ്കേതിക വിദ്യയുടെ വികാസം ഇന്ന് സിനിമയെ കൂടുതൽ സുതാര്യമാകുവാൻ കഴിയത്തക്ക തുറന്നജനകീയ സ്വഭാവം വന്നിട്ടുണ്ടങ്കിലും, താരജാടകളുടെ, ഫാൻസ് കസർത്തുകൾ ഈ സുതാര്യതയെ പിന്തിരിപ്പിക്കും വിധം ചില നീക്കങ്ങൾ ഉണ്ടങ്കിലും, മാറിവരുന്ന സാഹച്ര്യങ്ങളയ തമസ്ക്രിത പ്രദേശത്തുനിന്നുള്ള രാഷ്ട്രീയ ശബ്ദസാഹചര്യങ്ങളും, ആസ്വാദനരീതികളും, കഴ്ചശീലങ്ങളിലും വന്നിട്ടുള്ള പുത്തൻ മനോഭാവതിനുമുന്നിൽ താര കേന്ദ്രിത പുനസ്ഥാപിത കെട്ട്കാഴ്ചകൾ തകർന്നടിയാൻ അതികമില്ല എന്ന സൂചനകളാണ് കാണുന്നത് . കാലം അത് എറ്റുവാങ്ങിക്കഴിഞ്ഞു എറ്റവും എളുപ്പത്തിൽ ജനമനസുകളിലേക്ക് ഇടിച്ചു കയറുന്ന വർത്തമാന മാധ്യമം എന്ന നിലയിൽ സിനിമയെ ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിൽ “അരുകുജീവിതങ്ങളിൽനിന്നും” സംഘർഷപൂരിതമായ ഇടപെടൽ ഉണ്ടാകുമ്പോൾ അവര്ക്ക് നേരിടേണ്ടിവരുന്നത് ഈ “ലെഫ്ടു ലിബറൽ ജാതിക്കാരുടെ ” സിനിമകളെ മറികടക്കത്തക്ക ദുർഘടമായിരിക്കും എന്ന സൂചനകളാണ് “ന്യൂ ജെൻ” സിനിമകളിൽ മുഴച്ചു നില്ക്കുന്നത്. മുകൾത്തട്ടിൽ നിന്നുള്ള രക്ഷ കര്തൃത്വ മനോഭാവങ്ങൾ സിനിമയുടെ തുടർച്ചയിൽ “ന്യൂ ജെൻ’ ആയി പ്രത്യക്ഷപ്പെടുന്നതിനെ അന്ധമായി സ്വീകരിക്കുന്ന പ്രേക്ഷകർ പഴയ ഭാവനകളെ സാങ്കേതിക  വിദ്യയുടെ മാസ്മരികതയിൽ വിസ്മ്രുതിയടയുകയാണ് ചെയുന്നത് ഈ കൌശലം വളരെ കൃത്യമായി പ്രയോഗിക്കുവാൻ കഴിയുന്നു എന്നതാണ് ആഷിക്കടക്കമുള്ള “ന്യൂ ജൻ” സംവിധായകരുടെ വിജയം.

റഫറൻസ് :-
* Sudeep Ben Aadil-Aman Almitra എഫ്. ബി. സ്റ്റാറ്റസ് അപ്ഡേറ്റ്:-
1 : അരുണ്‍ എ. “എസ്. എഫ്. ഐ.യുടെ ജാതി”
2: വിശാലതകളുടെ മതമില്ലായ്മ; ചുവപ്പ് രാഷ്ട്രീയത്തിന്റെ ആകാശവും കടലും ഭൂമിയും പറയുന്നത്
3: ഇടുക്കി ഗോള്‍ഡ് (പോസിറ്റീവ് റിവ്യൂ) Berly Thomas
4: കെ. കെ. ബാബുരാജ് “കൂള്‍ സ്‌പേയ്‌സ് : സമകാലീന യുവജനങ്ങളുടെ പ്രശ്‌ന അജണ്ടകള്‍

Top