ഭൂസമരങ്ങളുടെ ദശകം

ആദിവാസി ദളിത്‌ പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യവും ആദിവാസി ഗോത്ര മഹാസഭാ നേതാവുമാണ് എം ഗീതാനന്ദന്‍.  2002 ലെ ആദിവാസി കരാറും  മുത്തങ്ങ സമരവും  കേരളത്തിലെ ആദിവാസികള്‍ക്കിടയിലും   പൊതു സമൂഹത്തിലും കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി  അദ്ദേഹം  പറയുന്നു. ആദിവാസി ഭൂമി പ്രശ്നം, വനാവകാശ നിയമം, ദളിതര്‍ക്കിടയിലെ ഹിന്ദുത്വവല്‍ക്കരണം,  ശക്തിപ്പെടുന്ന ഭൂമി മാഫിയ, ദളിത്‌ ക്രിസ്ത്യന്‍ പ്രശ്നം, മിശ്ര കമ്മിഷന്‍ റിപോര്‍ട്ട്, ന്യൂനപക്ഷ അവകാശം,  മത്സ്യ തൊഴിലാളികളുടെ അവകാശങ്ങള്‍, തുടങ്ങി വിവിധ വിഷയങ്ങളെ  കുറിച്ച് അദ്ദേഹം ഉത്തരകാലത്തോട്‌ സംസാരിക്കുന്നു. എം. ഗീതാനന്ദനുമായി ശ്രീജിത്ത് പൈതലേന്‍ നടത്തിയ അഭിമുഖം.

ചോദ്യം : 2002-ഒക്ടോബര്‍ 16-നാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍ കെട്ടല്‍ സമരം നടന്നത്. 2003-ഫെബ്രുവരി 19-ന് മുത്തങ്ങ സംഭവം. ഈ രാഷ്ട്രീയ സംഭവങ്ങളുടെ ദശവാര്‍ഷിക സമയമാണിത്. അതുകൊണ്ട് എന്തൊക്കെ നേട്ടങ്ങളും ഗുണങ്ങളും ഉണ്ടായി? അതൊക്കെ ഇപ്പോഴും നിലവിലുണ്ടോ ? അതുവഴി ആദിവാസികളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്?

ഉത്തരം: 2002-ലെ ആന്റണി സര്‍ക്കാരിനെ ആദിവാസി കരാറില്‍ എത്തിച്ചതിന്റെ പിന്നില്‍ ആദിവാസികള്‍ ഉയര്‍ത്തെഴുന്നേറ്റ ഒരു പ്രസ്ഥാനം ഉണ്ടായിരുന്നു. അന്നുണ്ടായിരുന്ന ഒരന്തരീക്ഷമല്ല പത്ത് വര്‍ഷത്തിന് ശേഷം ഇന്ന് നിലനില്‍ക്കുന്നത്. ആ കരാര്‍ നടപ്പിലാക്കിയതിന്റെ ഫലമായി ഏതാണ്ട് 8000 കുടുംബങ്ങള്‍ക്ക് 10,000 ഏക്കര്‍ ഭൂമി കിട്ടിയിട്ടുണ്ടെന്നത് വസ്തുതയാണ്. കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് അതിന്റെ ഗുണഫലം കിട്ടിയത്. ഇടുക്കിയില്‍ മറയൂര് 346 കുടുംബങ്ങള്‍ക്ക് രണ്ടര (2 1/2) ഏക്കര്‍ വീതം ഭൂമി കിട്ടിയിട്ടുണ്ട്. കുണ്ടളയിലും പൂപ്പാറയിലും 66 കുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍ വീതവും ലഭിച്ചു. ഈ ജില്ലയില്‍ ആയിരം കുടുംബങ്ങള്‍ ഒഴികെയുള്ളവരെ കൃഷിഭൂമി നല്‍കി പുനരധിവസിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും സജീവമായിരുന്നത് ആറളം പദ്ധതി പ്രദേശത്തെ സമരമായിരുന്നു. അവിടെ ആദിവാസികള്‍ക്ക് വേണ്ടി ഏറ്റെടുത്ത 7500 ഏക്കര്‍ വനഭൂമിയില്‍ പകുതി ഒരു കമ്പനിക്ക് കൈമാറിയെങ്കിലും 2500 കുടുംബങ്ങള്‍ക്ക് ഭൂമി കിട്ടിയിട്ടുണ്ട്. ഇവിടെ 4000 കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കാതെ ശേഷിക്കുന്നുണ്ട്. എങ്കിലും അത്ര നീറുന്ന പ്രശ്നം നിലവിലില്ല. ബാക്കിയുള്ളവര്‍ക്ക് കൂടി ഭൂമി ലഭിക്കാനുള്ള മൂവ്മെന്റ് ഇവിടെ നടക്കും. കഴിഞ്ഞ ഒരു ദശകം വിലയിരുത്തുമ്പോള്‍ ഇത്രയും പേര്‍ക്ക് ഭൂമി

_____________________________________

ഇടുക്കിയില്‍ മറയൂര് 346 കുടുംബങ്ങള്‍ക്ക് രണ്ടര (2 1/2) ഏക്കര്‍ വീതം ഭൂമി കിട്ടിയിട്ടുണ്ട്. കുണ്ടളയിലും പൂപ്പാറയിലും 66 കുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍ വീതവും ലഭിച്ചു. ഈ ജില്ലയില്‍ ആയിരം കുടുംബങ്ങള്‍ ഒഴികെയുള്ളവരെ കൃഷിഭൂമി നല്‍കി പുനരധിവസിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും സജീവമായിരുന്നത് ആറളം പദ്ധതി പ്രദേശത്തെ സമരമായിരുന്നു. അവിടെ ആദിവാസികള്‍ക്ക് വേണ്ടി ഏറ്റെടുത്ത 7500 ഏക്കര്‍ വനഭൂമിയില്‍ പകുതി ഒരു കമ്പനിക്ക് കൈമാറിയെങ്കിലും 2500 കുടുംബങ്ങള്‍ക്ക് ഭൂമി കിട്ടിയിട്ടുണ്ട്. ഇവിടെ 4000 കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കാതെ ശേഷിക്കുന്നുണ്ട്. എങ്കിലും അത്ര നീറുന്ന പ്രശ്നം നിലവിലില്ല. ബാക്കിയുള്ളവര്‍ക്ക് കൂടി ഭൂമി ലഭിക്കാനുള്ള മൂവ്മെന്റ് ഇവിടെ നടക്കും. കഴിഞ്ഞ ഒരു ദശകം വിലയിരുത്തുമ്പോള്‍ ഇത്രയും പേര്‍ക്ക് ഭൂമി ലഭിച്ചിട്ടുണ്ട്. അവരുടെ മൊത്തത്തിലുള്ള ഒരവബോധം വലിയ മാറ്റത്തിന് വിധേയമായിട്ടുണ്ട്.

_____________________________________

ലഭിച്ചിട്ടുണ്ട്. അവരുടെ മൊത്തത്തിലുള്ള ഒരവബോധം വലിയ മാറ്റത്തിന് വിധേയമായിട്ടുണ്ട്. ജീവിതവീക്ഷണത്തിലും അവര്‍ ലോകത്തെ നോക്കി കാണുന്ന രീതിയിലും മാധ്യമങ്ങള്‍ അവരെ വീക്ഷിക്കുന്ന രീതിയിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ അവരെ ആത്മബോധമുള്ളവരാക്കുകയും സിവില്‍ സൊസൈറ്റിയുടെ കൂടെ സഞ്ചരിക്കേണ്ടവരാണ് എന്ന തിരിച്ചറിവിലെത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയായിരിക്കുമെന്ന് തോന്നുന്നു പഴയതുപോലുള്ള പട്ടിണി മരണങ്ങള്‍ കേരളത്തില്‍ കുറഞ്ഞിട്ടുണ്ട്. കുറെക്കൂടി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരുടെ ഇടയില്‍ എത്തിയിട്ടുണ്ട്. 1999-ല്‍ തുടങ്ങി 2003 മുത്തങ്ങ സംഭവത്തിന് തൊട്ടുമുമ്പുള്ള ദശകം വരെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി നിയമപരമായി തിരിച്ച് പിടിക്കുക എന്ന പ്രശ്നമാണ് ഉന്നയിക്ക പ്പെട്ടുകൊണ്ടിരുന്നത്. 1975-ലെ നിയമം അന്നുനിലവിലുണ്ടായിരുന്നു. ഇടതുവലതുകക്ഷികള്‍ അതിനെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് 1999-ല്‍ പുതിയ നിയമം കൊണ്ടുവന്നു. നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമി കൊടുക്കാനുള്ള തീരുമാനമായിരുന്നു അതിന്റെ അന്തസത്ത. അതിനെ ആദിവാസികള്‍ ചോദ്യം ചെയ്തെങ്കിലും 2009-ല്‍ സുപ്രീംകോടതി 1999 ലെ നിയമത്തിന് സാധുത നല്‍കി. ആ അജണ്ടപോലും കേരളത്തില്‍ ഇതുവരെ നടപ്പിലാക്കി കഴിഞ്ഞിട്ടില്ല. 4500 -ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് 10,000-ഏക്കറിലധികം ഭൂമി നഷ്ടമായിട്ടുണ്ട്. 5 ഏക്കര്‍ വരെ ഭൂമി നഷ്ടമായവര്‍ക്ക് പകരം ഭൂമി നല്‍കാനും അഞ്ചേക്കറിന് മുകളില്‍ നഷ്ടമായവര്‍ക്ക് നിയമപരമായി അത് തിരിച്ച് പിടിച്ച് നല്‍കാനുമുള്ള തീരുമാനത്തിലും ഇതുവരെ യാതൊരു നിയമനടപടിയും ഉണ്ടായിട്ടില്ല. 2002-ലെ ആന്റണി പാക്കേജില്‍ ഉന്നയിക്കപ്പെട്ടത് നഷ്ടപ്പെട്ട ഭൂമി തിരിച്ച് പിടിക്കണം എന്നതായിരുന്നില്ല. ബ്രിട്ടീഷ് തോട്ടമുടമകളുടെ കടന്നുകയറ്റം, വനംവകുപ്പിന്റെ വനഭൂമി ഏറ്റെടുക്കല്‍, കുടിയേറ്റം പോലുള്ള ചരിത്രപരമായ കാരണങ്ങളാല്‍ ഭൂമി നഷ്ടമായവര്‍ക്ക് ഭൂമി കൊടുത്ത് പുനരധിവസിപ്പിക്കാനുള്ള ബാധ്യത സ്റേറ്റിന് ഉണ്ട് എന്ന രാഷ്ട്രീയചോദ്യമാണ് ഞങ്ങള്‍ ഉയര്‍ത്തിയത്. അത് വ്യവഹാരക്രമ ത്തിനുള്ളിലെ ഭൂമിയുടെ പ്രശ്നം മാത്രമായിരുന്നില്ല. കേരളത്തിലെ 80,000-ത്തിലധികം വരുന്ന ആദിവാസികള്‍ക്ക് (80%) ഇങ്ങനെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കില ഈയിടെ നടത്തിയ പഠനം തന്നെ വ്യക്തമാക്കുന്നുണ്ട്. അതില്‍ ഒരു സെന്റ് ഭൂമി പോലും ഇല്ലാത്തവരും അഞ്ച് സെന്റ് ഭൂമിയുള്ളവരും ഉണ്ടായിരിക്കാം. അവരുടെ ഇടയിലാണ് പട്ടിണി മരണങ്ങള്‍ അധികവും നടന്നുകൊണ്ടിരുന്നത്. അവര്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കണം എന്നതാണ് 2001 മുതല്‍ ഉന്നയിച്ചുകൊണ്ടിരുന്നത്. അതുവഴി ആദിവാസി പ്രശ്നത്തിന് കുറച്ചുകൂടി വ്യാപ്തി കിട്ടിയിട്ടുണ്ട്. .

ചോദ്യം : വനത്തില്‍ അധിവസിക്കുന്ന ആദിവാസികളുടെ വനാവകാശത്തില്‍ കഴിഞ്ഞ ഒരു ദശകത്തിലുണ്ടായ മറ്റൊരു പ്രധാന നടപടി വനാവകാശ നിയമമാണ് (The Shedulde tribe and other forest dwellers (Recognition of forest rights) Act – 2006). ഇത് കേരളത്തില്‍ എത്രമാത്രം നടപ്പിലാക്കിയിട്ടുണ്ട്?

ഉത്തരം: 2006-ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് ഈ നിയമം അംഗീകരിക്കുന്നതിന് മുമ്പുതന്നെ ഇങ്ങനെ ഒരു നിയമനിര്‍മ്മാണത്തിന് വേണ്ടിയുള്ള ശക്തമായ മൂവ്മെന്റ് രൂപപ്പെട്ടിട്ടുണ്ടായിരുന്നു. ആദിവാസി പ്രസ്ഥാനങ്ങളും എന്‍.ജി.ഒ കളും ഈ വിഷയത്തില്‍ താല്പര്യമുള്ളവരും ചേര്‍ന്ന് ഇങ്ങനെയൊരു സംഘടിതപ്രസ്ഥാനം ശക്തിപ്പെടുത്താനുണ്ടായ പ്രധാനകാരണം 1980-ലെ വനനയത്തോടൊപ്പം ഗോദവര്‍മ്മ തിരുമുല്‍പ്പാടും യൂനിയന്‍ ഓഫ് ഇന്ത്യയും തമ്മില്‍ നടന്ന കേസിന്റെ ഭാഗമായി ‘വനം വനേതര ആവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ല’ എന്ന സുപ്രീം കോടതിയുടെ റൂളിംഗ് ആയിരുന്നു. അതിന്റെ ഫലമായി വൃക്ഷങ്ങളെയെല്ലാം വനമായി പരിഗണിക്കുകയും വനത്തില്‍ താമസിച്ച് കൃഷിചെയ്യുന്നതടക്കം വനംകൈയ്യേറ്റമായി വിലയിരുത്തപ്പെടുകയും ചെയ്തു. അവര്‍ പാരമ്പര്യമായി അവിടെ താമസിക്കുന്നവരാണോ, അല്ലയോ എന്ന് പരിഗണിക്കാതിരുന്നതിനാല്‍ ആ വിധി വന്നതോടെ വനത്തില്‍ താമസിക്കുന്ന മുഴുവന്‍പേരേയും കുടിയൊഴിപ്പിക്കാനുള്ള നടപടി ഇന്ത്യന്‍ഗവണ്‍മെന്റിന് കൈക്കൊള്ളേണ്ടിവന്നു. 1988 മുതല്‍ ദശലക്ഷകണക്കിന് ആളുകളാണ് ഇന്ത്യയില്‍ ഇങ്ങനെ ഒഴിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടായിരുന്നത്. ഇതിനെതിരെയുള്ള പ്രക്ഷോഭങ്ങളും 2004 മുതല്‍ 2006 വരെ ശക്തമായി. ഇതില്‍ എടുത്തുപറയേണ്ട പ്രസ്ഥാനം ‘അതിജീവനത്തിനും ആത്മാഭിമാനത്തിനുംവേണ്ടിയുള്ളപ്രചരണ-പ്രക്ഷോഭസമിതി’ (The campaign  committee for survivial and dighity)ആയിരുന്നു. അവസാനഘട്ടത്തില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളും ഇതില്‍ അണിനിരന്നു. 2006-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വനാവകാശ നിയമം പാസാക്കി. പാരമ്പര്യമായി വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് വനത്തിനുമുകളില്‍ വനാവകാശം അനുവദിച്ചുകിട്ടി. പിന്നീടിത് വനത്തില്‍ 75 വര്‍ഷങ്ങളായി താമസിക്കുന്ന അനാദിവാസികള്‍ക്കും ബാധകമാക്കി. വനാവകാശത്തില്‍ (forest righ) വനോല്‍പ്പന്നങ്ങള്‍ ഭാഗികമായി അനുഭവി ക്കാനും വനത്തില്‍ കൃഷിഭൂമി കൈവശംവച്ച് കൃഷിചെയ്യാനുമുള്ള ഉടമസ്ഥാവകാശവും വനംകാത്ത് പരിപാലിക്കാനുള്ള (preserve and conserv) അവരുടെ ബാധ്യതകൂടി നിയമം നിര്‍വ്വചിക്കുന്നുണ്ട്. ഈ നിയമത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം വനത്തില്‍ ആദിവാസികള്‍ താമസിക്കുന്ന മേഖലകളെ ഗ്രാമങ്ങളായി കണക്കിലെടുക്കുന്നു എന്നതാണ്. ആ മേഖലകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗ്രാമസഭയുടെ

_______________________________________

2006-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വനാവകാശ നിയമം പാസാക്കി. പാരമ്പര്യമായി വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് വനത്തിനുമുകളില്‍ വനാവകാശം അനുവദിച്ചുകിട്ടി. പിന്നീടിത് വനത്തില്‍ 75 വര്‍ഷങ്ങളായി താമസിക്കുന്ന അനാദിവാസികള്‍ക്കും ബാധകമാക്കി. വനാവകാശത്തില്‍ (forest righ) വനോല്‍പ്പന്നങ്ങള്‍ ഭാഗികമായി അനുഭവി ക്കാനും വനത്തില്‍ കൃഷിഭൂമി കൈവശംവച്ച് കൃഷിചെയ്യാനുമുള്ള ഉടമസ്ഥാവകാശവും വനംകാത്ത് പരിപാലിക്കാനുള്ള (preserve and conserve) അവരുടെ ബാധ്യതകൂടി നിയമം നിര്‍വ്വചിക്കുന്നുണ്ട്. ഈ നിയമത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം വനത്തില്‍ ആദിവാസികള്‍ താമസിക്കുന്ന മേഖലകളെ ഗ്രാമങ്ങളായി കണക്കിലെടുക്കുന്നു എന്നതാണ്. ആ മേഖലകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗ്രാമസഭയുടെ അധീനതയില്‍ വരും എന്നതാണ് നിയമത്തിന്റെ അന്തസത്ത. 2006-ല്‍ പാസാക്കിയ ഈ ചട്ടങ്ങള്‍ 2008 -ല്‍ ദേശീയതലത്തില്‍ നടപ്പിലാക്കിതുടങ്ങിയെങ്കിലും കേരളത്തില്‍ ഇത് ഭാഗികമായി മാത്രമാണ് നടപ്പിലാക്കിയത്.

_______________________________________

അധീനതയില്‍ വരും എന്നതാണ് നിയമത്തിന്റെ അന്തസത്ത. 2006-ല്‍ പാസാക്കിയ ഈ ചട്ടങ്ങള്‍ 2008 -ല്‍ ദേശീയതലത്തില്‍ നടപ്പിലാക്കിതുടങ്ങിയെങ്കിലും കേരളത്തില്‍ ഇത് ഭാഗികമായി മാത്രമാണ് നടപ്പിലാക്കിയത്. ഇങ്ങനെ നോക്കുകയാണെങ്കില്‍ കഴിഞ്ഞ ഒരു ദശകം മുമ്പുണ്ടായിരുന്ന ആദിവാസി സിനാരിയോ (Advasi scenario) യില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. വനാവകാശം അംഗീകരിക്കപ്പെട്ടെങ്കിലും കേരളത്തില്‍ ആദിവാസികളുടെ മുന്‍കൈയ്യില്‍ കൃഷിനടക്കുന്ന ചില ഏരിയകളില്‍ കുടികിടപ്പ് കൊടുക്കുന്ന രീതിയിലാണ് സ്റേറ്റ് ഇവര്‍ക്ക് ഈ അവകാശം കൊടുത്തിരിക്കുന്നത്. കുറച്ചുകൂടിവ്യക്തമാക്കിയാല്‍ കോളനിപോലെകുറച്ച് ആദിവാസികുടുംബങ്ങള്‍ വനത്തിലൊരിടത്ത് താമസിച്ച് അതിന്റെ ചുറ്റുവട്ടത്ത് കൃഷിചെയ്യുന്നുണ്ടെങ്കില്‍ അത് അവര്‍ക്ക് പതിച്ച് കൊടുക്കുകയല്ല മറിച്ച് കൃഷിഭൂമി കൈവശംവയ്ക്കാനുള്ള അവകാശംകാണിക്കുന്ന ഒരു പേപ്പര്‍ കൊടുക്കുകയാണ് ചെയ്യുന്നത്. അതില്‍ വലിയ ചുറ്റളവില്‍ കൃഷിചെയ്യരുതെന്നുകൂടി കാണിച്ചിരിക്കും. ഇത് കൈവശാവകാശരേഖയല്ല. ചുറ്റുവട്ടത്തിലുള്ള വനത്തിനുമുകളില്‍ അവര്‍ക്ക് എന്ത് അവകാശങ്ങളാണ് (rights) ഉള്ളതെന്നതിനെക്കുറിച്ച് ഒരു വിജ്ഞാപനവും ഇല്ല. ഇതാണ് കേരളത്തിലെ വനംവകുപ്പ് ഈ നിയമത്തോടും ആദിവാസികളോടും ചെയ്തിരിക്കുന്ന അട്ടിമറി. വനാവകാശനിയമത്തിന്റെ അന്തസത്തയെതന്നെ അത് ചോര്‍ത്തിക്കളഞ്ഞു. വനാവകാശനിയമപ്രകാരം വനപരിപാലനം ആദിവാസികളുടെ ജനകീയ സഭയുടെ കീഴില്‍ നടക്കേണ്ട വനഭൂമി വിനിയോഗത്തിന്റെ (Land forestry management) സങ്കല്പംകൂടിയാണ് മുന്നോട്ടുവെക്കുന്നത്. വനത്തില്‍ നിന്ന് ഉപജീവനത്തിനാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നതുള്‍പ്പെടെ പന്ത്രണ്ടോളം അവകാശങ്ങള്‍ ഈ നിയമത്തില്‍ പറയുന്നുണ്ട്. മൃഗങ്ങളെ വേട്ടയാടുന്നതൊഴികെയുള്ള അവകാശങ്ങള്‍ എന്ന് ചുരുക്കി പറയാം. അതില്‍ മര്‍മ്മപ്രധാനമായ ഭാഗം ജൈവവൈവിധ്യസംരക്ഷണത്തില്‍ വനവാസികളുടെ സ്ഥാനം ഉറപ്പിച്ച് പറയുന്നതാണ്. അതവരുടെ അവകാശവും ബാധ്യതയുമായാണ് നിയമം വിശദീകരിക്കന്നത്. ഈ ഭാഗം ആസൂത്രിതമായി ഒഴിവാക്കിക്കൊണ്ട് ഇവര്‍ക്ക് ‘കുടികിടപ്പ്’ കൊടുക്കുന്നതിലേക്ക് കേരള സര്‍ക്കാര്‍ വനാവകാശനിയമത്തെ ചുരുക്കി കളഞ്ഞു. അതുപോലും ചിലയിടങ്ങളില്‍ മാത്രമാണ് ഭാഗികമായി കൊടുത്തിട്ടുള്ളത്.

ചോദ്യം : വയനാട്ടിലെ ആദിവാസികള്‍ക്കുള്ള ഭൂമിവിതരണത്തിന്റെ കാര്യത്തില്‍ റവന്യൂഭൂമി ലഭ്യമല്ല എന്ന തടസവാദമാണല്ലോ സര്‍ക്കാര്‍ നേരത്തെതന്നെ ഉന്നയിച്ചിരുന്നത്. അതേ സമയം ഭൂമി കൈയ്യേറ്റത്തിന് നിയമസാധുത നല്‍കുന്ന നടപടികളുമായി ഈ സര്‍ക്കാര്‍ ആന്റണി പാക്കേജില്‍ നിന്ന് പിറകോട്ട് പോകുകയുമാണല്ലോ?

ഉത്തരം : വയനാട്ടില്‍ ഭൂമി വിതരണം ചെയ്യണമെങ്കില്‍ സാധാരണ ഗതിയില്‍ റവന്യൂഭൂമി കിട്ടുന്നില്ല എന്നൊരു പ്രശ്നം ഉന്നയിക്കപ്പെട്ടിരുന്നു. അത് നൂറുശതമാനം ശരിയല്ല. ഹാരിസണ്‍, ടാറ്റ പോലുള്ള വന്‍കിടക്കാരുടെ കൈകളിലാണ് ഭൂമിയുള്ളത്. അത് പിടിച്ചെടുക്കാനുള്ള ആര്‍ജ്ജവം കാണിക്കാതെ ‘റവന്യൂലാന്റില്ല’ എന്ന ഒറ്റമൂലിയാണ് ഇവരിതിന് ഉത്തരമായി പറയുന്നത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് നിയമപരമായി ലഭ്യമാകേണ്ട വനഭൂമി നല്‍കണം എന്നതായിരുന്നു ആദിവാസികരാറിന്റെ ഏഴാമത്തെ നിബന്ധന. വയനാട്ടിലെ ഭൂരഹിതരായ ആദിവാസികളുടെ എണ്ണത്തിലെ ആധിക്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാറുമായി കൂടിയാലോചിച്ചശേഷം നിക്ഷിപ്തവനഭൂമി നിയമത്തിലെ വകുപ്പ് ഉപയോഗിച്ച് ഭൂമി കണ്ടെത്തിക്കൊടുക്കാം എന്നതായിരുന്നു തീരുമാനം. വയനാട്ടില്‍ ഇപ്പോഴും 25,000 കുടുംബങ്ങള്‍ ഭൂരഹിതരായുണ്ട്. ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും 2011 ഒക്ടോബറില്‍ സുപ്രീംകോടതിയിലെ ജസ്റീസ് കെ.ജി. ബാലകൃഷ്ണന്റെ ബെഞ്ച് ഇവര്‍ക്ക് 19,000 ഏക്കര്‍ വനഭൂമി വിട്ട് നല്‍കാന്‍ അന്തിമതീരുമാനം എടുക്കുകയുണ്ടായി. കൈയ്യേറ്റത്തിന്റെ ഫലമായി അന്യാധീനപ്പെട്ട ആദിവാസി ഭൂമിക്ക് 1999 -ലെ നിയമപ്രകാരം സര്‍ക്കാര്‍ പകരം കണ്ടെത്തി കൊടുക്കേണ്ട ഭൂമിയായി ഇത് മറിച്ച് നല്‍കുകയാണ് ഇപ്പോള്‍ ഈ സര്‍ക്കാര്‍ ചെയ്യുന്നത്. ആദിവാസികളുടെ ഭൂമി പിന്നെയും സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണെന്നര്‍ഥം. 19,000 ഏക്കര്‍ ഭൂമി അനുവദിച്ച് കിട്ടുന്നതിനുവേണ്ടി ആദിവാസികളുടെ വനപ്രദേശത്തുള്ള പാരമ്പര്യഭൂമിയും ആദിവാസിഫണ്ടില്‍ നിന്നും 540 കോടിരൂപയും കേന്ദ്രസര്‍ക്കാറിന് കൊടുക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടത്. ജസ്റീസ് കെ.ജി. ബാലകൃഷ്ണന്റെ ബെഞ്ച് ഇത് പൂര്‍ണ്ണമായും ഇളവ് നല്‍കുകയായിരുന്നു. കേരളത്തിലെ 80,000 ത്തിലധികം വരുന്ന ഭൂരഹിതരായിട്ടുള്ള ആദിവാസികളില്‍ വലിയൊരു വിഭാഗത്തിന് കിട്ടേണ്ട ഈ ഭൂമിയാണ് കേരളസര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുന്നത്. 28-06-12 ന് ഇതു സംബന്ധിച്ച് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് ഓര്‍ഡര്‍ ഇറക്കിക്കൊണ്ട് 2002-ലെ ആന്റണി സര്‍ക്കാര്‍

_____________________________________

ഭൂരഹിതരായ ആദിവാസികള്‍ക്ക് നിയമപരമായി ലഭ്യമാകേണ്ട വനഭൂമി നല്‍കണം എന്നതായിരുന്നു ആദിവാസികരാറിന്റെ ഏഴാമത്തെ നിബന്ധന. വയനാട്ടിലെ ഭൂരഹിതരായ ആദിവാസികളുടെ എണ്ണത്തിലെ ആധിക്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാറുമായി കൂടിയാലോചിച്ചശേഷം നിക്ഷിപ്തവനഭൂമി നിയമത്തിലെ വകുപ്പ് ഉപയോഗിച്ച് ഭൂമി കണ്ടെത്തിക്കൊടുക്കാം എന്നതായിരുന്നു തീരുമാനം. വയനാട്ടില്‍ ഇപ്പോഴും 25,000 കുടുംബങ്ങള്‍ ഭൂരഹിതരായുണ്ട്. ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും 2011 ഒക്ടോബറില്‍ സുപ്രീംകോടതിയിലെ ജസ്റീസ് കെ.ജി. ബാലകൃഷ്ണന്റെ ബെഞ്ച് ഇവര്‍ക്ക് 19,000 ഏക്കര്‍ വനഭൂമി വിട്ട് നല്‍കാന്‍ അന്തിമതീരുമാനം എടുക്കുകയുണ്ടായി. കൈയ്യേറ്റത്തിന്റെ ഫലമായി അന്യാധീനപ്പെട്ട ആദിവാസി ഭൂമിക്ക് 1999 -ലെ നിയമപ്രകാരം സര്‍ക്കാര്‍ പകരം കണ്ടെത്തി കൊടുക്കേണ്ട ഭൂമിയായി ഇത് മറിച്ച് നല്‍കുകയാണ് ഇപ്പോള്‍ ഈ സര്‍ക്കാര്‍ ചെയ്യുന്നത്.

_____________________________________

കൊണ്ടുവന്ന പുനരധിവാസപദ്ധതി അട്ടിമറിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നത്. പൂര്‍ണ്ണമായും ആദിവാസി വിരുദ്ധം എന്ന് കുറ്റപ്പെടുത്താന്‍ കഴിയില്ലെങ്കിലും ഗവണ്‍മെന്റിനകത്ത് ഈ വിഷയത്തില്‍ യാതൊരുവിധ ഏകോപനവും ഇല്ല. ജയലക്ഷ്മിയെ പോലൊരു മന്ത്രിക്ക് ഇതില്‍ ഒരു പങ്കും ഇല്ല. അവര്‍ വെറും പാവമാത്രമാണ്. മാണിയും മറ്റുള്ളവരുംകൂടി നിയമങ്ങളെ വ്യാഖ്യാനിച്ചും ദുര്‍വ്യാഖ്യാനിച്ചുമാണ് ഈ അട്ടിമറിനടത്തുന്നത്.

ചോദ്യം : ‘Zero landless kerala’ (ഭൂരഹിതരില്ലാത്ത കേരളം) പദ്ധതിയിലൂടെ ആദിവാസി-ദലിത് വിഭാഗങ്ങളെ വീണ്ടും മൂന്ന് സെന്റിലൊതുക്കാനുള്ള സര്‍ക്കാറിന്റെ നീക്കം ആത്മാഭിമാനത്തിലും അതിജീവനത്തിലും ഊന്നിക്കൊണ്ടുള്ള ഈ വിഭാഗങ്ങളുടെ മുന്നേറ്റങ്ങളെ എങ്ങനെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ?

ഉത്തരം :ഭൂമിയുണ്ടെങ്കിലും അതങ്ങനെ എല്ലാവര്‍ക്കും കൊടുക്കാന്‍ കഴിയില്ലെന്ന മനോഭാവമാണ് ഭരണവര്‍ഗ്ഗത്തിനുള്ളത്. അഞ്ച് ശതമാനം ഭൂമി വന്‍കിട എസ്റേറ്റ് ഉടമകള്‍ക്ക് ടൂറിസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് ഈ സര്‍ക്കാര്‍ പറയുന്നു, പഴയ സര്‍ക്കാറിന്റെ കാലത്ത് ഭൂമികൈയ്യേറിവര്‍ക്ക് സ്ഥിരാവകാശം നല്‍കാന്‍ കെ.എം.മാണി വേറൊരു നിയമം കൊണ്ടുവരുന്നു. ഇങ്ങനെ ഭൂമാഫിയകള്‍ക്ക് വന്‍തോതില്‍ മേധാവിത്വവും അത് തുറന്നു പറയാം എന്ന നിലയിലേക്കും ഗവണ്‍മെന്റ് വന്നുകൊണ്ടിരിക്കുകയാണ്. ‘എല്ലാവര്‍ക്കും മൂന്ന് സെന്റ് ഭൂമിയും ഭവനവും’ എന്നതാണ് ഇവരുടെ പുതിയ തിയറി. ‘zero landless kerala’ പദ്ധതിയിലൂടെ ഈ പ്രശ്നങ്ങളെ മുഴുവന്‍ പൊതിഞ്ഞുകെട്ടാനുള്ള നീക്കമാണെന്ന് തോന്നുന്നു ഇപ്പോള്‍ നടക്കുന്നത്. ഇതാണ് ആദിവാസി മൂവ്മെന്റ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്ത്. ആദിവാസികളെ മുഴുവന്‍ ഈ പദ്ധതിയിലേക്ക് വലിച്ചുകൊണ്ടുവന്ന് ‘ഭൂവുടമ’കളാക്കി മാറ്റി അവരുടെ പരമ്പരാഗതമായ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണിത്. ആദിവാസികള്‍ക്ക് മാത്രമല്ല ദലിതര്‍ക്കും അത്തരം അവകാശങ്ങള്‍ ഉണ്ട്. അത് ഉന്നയിച്ചുകൊണ്ടുള്ള പ്രസ്ഥാനങ്ങളെ മുളയില്‍തന്നെ നുള്ളികളയുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചുചേര്‍ന്ന് കൈകാര്യം ചെയ്ത് തകര്‍ത്ത ചെങ്ങറ സമരംപോലെ തന്നെയാണ് മൂവ്മെന്റുകളെയും ഇവര്‍ നശിപ്പിക്കുന്നത്. ‘പരിഷ്കാരം’ എന്ന പേരില്‍ വളരെ മോശപ്പെട്ട രീതിയിലാണ് ഇത്തരം കാര്യങ്ങളെയൊക്കെ രാഷ്ട്രീയപാര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്നത്. അതേ സമയം ചെറിയ പ്രവണതകള്‍ കാണുന്നുണ്ടെങ്കിലും ശക്തമായ ഭൂസമരങ്ങളൊന്നും നടക്കുന്നുമില്ല. ഇതാണ് കഴിഞ്ഞ ദശകത്തിലെ ആദിവാസി ചിത്രം.

ചോദ്യം:- ഈ പുതിയ സാഹചര്യങ്ങളെ എങ്ങനെയാണ് നേരിടാന്‍ പോകുന്നത്?

ഉത്തരം: 1. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ച് നല്‍കുക

2. ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കുക

3. വനാവകാശം പൂര്‍ണ്ണമായി നടപ്പിലാക്കുക

എന്നീ മൂന്ന് കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഒരു വിശാലമായ മൂവ്മെന്റിന്റെ തലത്തിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷം ഇന്ന് ആദിവാസി ആക്ടിവിസ്റുകള്‍ക്കും ആദിവാസികള്‍ക്കും ഈ വിഷയത്തില്‍ കുറച്ചുകൂടി വ്യക്തത ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതത്ര എളുപ്പമല്ല. ആദിവാസികളുടെ അവബോധത്തിലുണ്ടായ മാറ്റവും വനാവകാശം അംഗീകരിക്കപ്പെട്ടതും ചെറിയ കാര്യമല്ല. വനത്തില്‍ വെറും കൈയ്യേറ്റക്കാരായി പരിഗണിക്കപ്പെട്ട ഒരു ജനവിഭാഗം, അങ്ങനെയല്ലെന്ന് പൊതുസമൂഹത്തിനും നിയമത്തിന്റെ മുമ്പിലും അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നത് കഴിഞ്ഞ ദശകത്തിലുണ്ടായ വലിയ മാറ്റമാണ്. പ്രത്യേകിച്ചും അതിന്റെ ഉള്ളടക്കം ഗ്രാമസഭയാണ്. നിയമപരമായി ഇത് അംഗീകരിക്കപ്പെട്ടെങ്കിലും താഴെത്തട്ടില്‍ നിന്നും ഇത് പങ്കാളിത്തതോടെ രൂപപ്പെട്ടുവരണം. മുത്തങ്ങയിലേതുപോലുള്ള ഊരുസഭകളും ഗ്രാമസഭകളും അവരുടെ ഉള്ളില്‍ നിന്നുതന്നെ ഉണ്ടാക്കിയെടുക്കുക എന്നതാണ് വൈതരണി. അവരുടെ ജീവിതപരിസരത്ത് നിന്നുതന്നെ രൂപപ്പെടുത്തുന്ന ഗ്രാമസഭകളും അതിന്റെ വലിയൊരു ഫെഡറല്‍ രൂപവുമായി ആദിവാസി സമൂഹം മാറുമെങ്കില്‍ അവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയും. അല്ലെങ്കില്‍ അവര്‍ ചിതറിക്കപ്പെടും. അവരെ മൊത്തമായി ചിതറിക്കാനുള്ള വളരെ ഗൂഢമായ ഒരു അന്യശക്തി പുറത്തുള്ളതുകൊണ്ടുതന്നെ

______________________________________

പത്ത് വര്‍ഷത്തിന് ശേഷം ഇന്ന് ആദിവാസി ആക്ടിവിസ്റുകള്‍ക്കും ആദിവാസികള്‍ക്കും ഈ വിഷയത്തില്‍ കുറച്ചുകൂടി വ്യക്തത ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതത്ര എളുപ്പമല്ല. ആദിവാസികളുടെ അവബോധത്തിലുണ്ടായ മാറ്റവും വനാവകാശം അംഗീകരിക്കപ്പെട്ടതും ചെറിയ കാര്യമല്ല. വനത്തില്‍ വെറും കൈയ്യേറ്റക്കാരായി പരിഗണിക്കപ്പെട്ട ഒരു ജനവിഭാഗം, അങ്ങനെയല്ലെന്ന് പൊതുസമൂഹത്തിനും നിയമത്തിന്റെ മുമ്പിലും അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നത് കഴിഞ്ഞ ദശകത്തിലുണ്ടായ വലിയ മാറ്റമാണ്

______________________________________

അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം കൂടി അവര്‍ കണ്ടെത്തണം. അതിന് ഏറ്റവും ശക്തമായ ഒരു മാര്‍ഗ്ഗമായിട്ട് എനിക്ക് തോന്നുന്നത് അവരുടെ വംശീയസ്വത്വത്തില്‍ നിന്നുകൊണ്ടുള്ള ഒരു ഗ്രാമസഭാരൂപമായിരിക്കും. അത് എല്ലാ രീതിയിലും അവരുടെ കൊടുക്കല്‍ വാങ്ങലും വ്യക്തിബന്ധങ്ങള്‍ ക്രമീകരിക്കാനും ഭൂമികിട്ടിയാല്‍ പുനരധിവാസ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാനും കഴിയുന്ന ബദല്‍ വികസനമാതൃക ഉള്‍ക്കൊള്ളുന്നതുമായിരിക്കണം. ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികേന്ദ്രീകരണ ആസൂത്രണങ്ങളെല്ലാം തന്നെ വളരെ കേന്ദ്രീകൃതമായിട്ട് തന്നെയാണ് നടക്കുന്നത്. അതിലെ ഫണ്ട് വെട്ടിപ്പുപോലുള്ള കാര്യങ്ങളുടെ ഇരകള്‍ കൂടിയാണവര്‍. ഇതിനെ യഥാര്‍ത്ഥത്തില്‍ മറികടക്കാന്‍ കഴിയണമെങ്കില്‍ അവരുടെ ഗ്രാമസഭാജീവിതത്തെ ശക്തിപ്പെടുത്തണമെന്നാണ് എനിക്ക് തോന്നുന്നത്. അതാണ് മുന്നോട്ടുള്ള മാര്‍ഗ്ഗമായി എനിക്ക് സൂചിപ്പിക്കാനുള്ളത്.

ചോദ്യം:- എന്താണ് 28-06-2012 ലെ ഗവണ്‍മെന്റ് ഓര്‍ഡറിന്റെ ‘നിയമവിരുദ്ധത’? അത് ചോദ്യം ചെയ്യപ്പെടുമോ?

ഉത്തരം: സുപ്രീം കോടതിയുടെ അനുമതി പ്രകാരം ഭൂരഹിതരായ ആദിവാസികള്‍ക്ക് ലഭിച്ചിരിക്കുന്ന 19,000 ഏക്കര്‍ ഭൂമി എടുത്ത് കള്ള കച്ചവടം നടത്താനാണ് സര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 400 പേര്‍ക്ക് അവര്‍ പട്ടയം കൊടുത്തെങ്കിലും അവരാരും തന്നെ അവിടെ ഇതുവരെ പ്രവേശിച്ചിട്ടില്ല. വനംവകുപ്പ് സര്‍ക്കാറിന്റെ ഈ നടപടിയെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതിന്റെ അപകടം അറിയാം. പൂര്‍ണ്ണമായും ഭൂരഹിതരായിട്ടുള്ള ആദിവാസികള്‍ക്ക് പതിച്ചുകൊടുക്കാനുള്ളതാണ് ആ ഭൂമി. കര്‍ഷകനായ ആദിവാസിക്ക് ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് അതല്ലാതെ വേറെ ഭൂമി ഉണ്ടാകാമല്ലോ. അയാള്‍ പൂര്‍ണ്ണമായും ഭൂരഹിതനാണെന്ന് പറയാന്‍ കഴിയില്ല. ചരിത്രപരമായ കാരണത്താല്‍ പൂര്‍ണ്ണമായും ഭൂരഹിതനായ ആദിവാസിക്ക് കൊടുക്കാനുള്ളതാണ് ഈ കിട്ടിയിരിക്കുന്ന ഭൂമി. കൈയ്യേറ്റക്കാര്‍ ഭൂമി കൈവശമാക്കിയതിന് പാപ പരിഹാരം നടത്താനുള്ള ബാധ്യത സുപ്രിംകോടതിക്കും കേന്ദ്രസര്‍ക്കാരിനും ഇല്ലല്ലോ. ഇതിനായിരുന്നെങ്കില്‍ സുപ്രീം കോടതി ഭൂമി കൈമാറാന്‍ അനുമതി നല്‍കുമായിരുന്നില്ല. അതാണ് ഈ ഓര്‍ഡറിന്റെ നിയമവിരുദ്ധത. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. നിയമപരമായി ഈ ഓര്‍ഡര്‍ നിലനില്‍ക്കില്ല. ഇത്തരം വിഷയങ്ങളോടൊന്നും തന്നെ നിയമാനുസൃതവും ജനാധിപത്യപരവുമായ നിലപാടും സമീപനവും ഗവണ്‍മെന്റിനില്ല. ആദിവാസി പ്രശ്നത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ നിയമം ലംഘിക്കുന്നത് സര്‍ക്കാരാണ്. അതുകൊണ്ടാണ് ആദിവാസി പ്രശ്നം ഇപ്പോഴും അപരിഹാര്യമായി തുടരുന്നത്.

ചോദ്യം :- പാവപ്പെട്ടവര്‍ക്ക് പതിച്ചുകൊടുക്കാന്‍ നീക്കിവെച്ചിരിക്കുന്ന വടക്കേക്കളം പോലുള്ള മിച്ചഭൂമിയിലേക്കും വ്യാപകമായ കൈയ്യേറ്റം നടക്കുകയാണല്ലോ. വടക്കേക്കളത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?

ഉത്തരം: ഭൂമിയുടെ മേഖലയിലെല്ലാം തന്നെ ഇവിടെ നിയമരാഹിത്യമാണ്. ഭൂമിക്ക് ഇപ്പോഴും ഇവിടെ നിയമം ബാധകമല്ല. ‘കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍’ എന്നതാണ് നയം. സംഘടിതമായി കൈയ്യേറുക, വ്യാജരേഖയുണ്ടാക്കുക, ജനായത്ത സഭകളിലൂടെ അതിന് അംഗീകാരം നേടിയെടുക്കുക ഇതാണ് സംഭവിക്കുന്നത്. കെ.എം. മാണി കൊണ്ടുവരാന്‍ പോകുന്ന നിയമവും മറ്റൊന്നല്ല. വളരെ മാന്യമായ ഒരു സമൂഹമാണ് കേരളം എന്ന് പൊതുവേ വിവക്ഷിക്കപ്പെടുന്നുണ്ടെങ്കിലും പണ്ടുമുതല്‍ക്കേ ലാന്റ് മാഫിയാ പ്രവര്‍ത്തനം ഏറ്റവും കൂടുതലുള്ള സ്ഥലമാണ് കേരളം. പാനൂരിനടുത്തുള്ള വടക്കേക്കളത്തില്‍ മുന്നൂറ്റി അന്‍പത് ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് പതിച്ചുനല്കാന്‍ വിജ്ഞാപനം ഇറക്കിയത്. ആളുകള്‍ വില്ലേജ് ആഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുമ്പോള്‍ ഈ ഭൂമിയുടെ പഴയ ജന്മി പള്ളിക്കാരുടെ സഹായത്താല്‍ പാലായിലുള്ള ആളുകളെ രാത്രിയില്‍ എട്ടോളം ബസുകളില്‍ എത്തിച്ച് മൂന്നും അഞ്ചും ഏക്കര്‍ വീതം കൈയ്യേറുകയായിരുന്നു. പള്ളിക്ക് ഒരു ഇടവകയാണ് വേണ്ടത്. അപേക്ഷ നല്‍കി കാത്തിരുന്നവരൊക്കെ വിഢികളായി. ഇടതുകാരും വലതുകാരും ആദ്യം അവരെ കുടിയിറക്കണം എന്ന് പറഞ്ഞെങ്കിലും അവസാനം വടക്കേക്കളത്തില്‍ നിന്ന് കുടിയിറക്കരുതെന്ന മുദ്രാവാക്യവുമായി അവരുടെ സംരക്ഷകരായി മാറുകയായിരുന്നു. കൈയ്യേറ്റക്കാര്‍ പറയുന്ന കഥ ‘ഞങ്ങള്‍ വഞ്ചിക്കപ്പെട്ട കര്‍ഷകരാണ്’ എന്നാണ്. ഇതിന്റെ പിന്നിലെ ക്രിസ്ത്യന്‍ ജന്മി ഇവരില്‍ നിന്ന് കാശ് വാങ്ങി ഇവിടേക്ക് കൊണ്ടുവന്ന് കബളിപ്പിക്കുകയായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. പച്ചയായിട്ടുള്ള കൈയ്യേറ്റമാണെന്ന് അവര്‍ക്കറിയാം. കുറച്ച് കാശ് കൊടുത്തു കാണും.

______________________________________

വളെര മാന്യമായ ഒരു സമൂഹമാണ് കേരളം എന്ന് പൊതുവേ വിവക്ഷിക്കപ്പെടുന്നുണ്ടെങ്കിലും പണ്ടുമുതല്‍ക്കേ ലാന്റ് മാഫിയാ പ്രവര്‍ത്തനം ഏറ്റവും കൂടുതലുള്ള സ്ഥലമാണ് കേരളം. പാനൂരിനടുത്തുള്ള വടക്കേക്കളത്തില്‍ മുന്നൂറ്റി അന്‍പത് ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് പതിച്ചുനല്കാന്‍ വിജ്ഞാപനം ഇറക്കിയത്. ആളുകള്‍ വില്ലേജ് ആഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുമ്പോള്‍ ഈ ഭൂമിയുടെ പഴയ ജന്മി പള്ളിക്കാരുടെ സഹായത്താല്‍ പാലായിലുള്ള ആളുകളെ രാത്രിയില്‍ എട്ടോളം ബസുകളില്‍ എത്തിച്ച് മൂന്നും അഞ്ചും ഏക്കര്‍ വീതം കൈയ്യേറുകയായിരുന്നു. പള്ളിക്ക് ഒരു ഇടവകയാണ് വേണ്ടത്. അപേക്ഷ നല്‍കി കാത്തിരുന്നവരൊക്കെ വിഢികളായി. ഇടതുകാരും വലതുകാരും ആദ്യം അവരെ കുടിയിറക്കണം എന്ന് പറഞ്ഞെങ്കിലും അവസാനം വടക്കേക്കളത്തില്‍ നിന്ന് കുടിയിറക്കരുതെന്ന മുദ്രാവാക്യവുമായി അവരുടെ സംരക്ഷകരായി മാറുകയായിരുന്നു.

______________________________________

പതിച്ചുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഭൂമി കൈയ്യേറുന്നത് കൈയ്യേറ്റം തന്നെയാണ്. നിയമദൃഷ്ട്യാ അതൊന്നും ശരിയല്ലല്ലോ. കണ്ണൂരിലെ ഏറ്റവും വലിയ റവന്യൂ ലാന്റായിരുന്നു അത്. ഇങ്ങനെ ഏതാണ്ട് പന്ത്രണ്ട് പ്രദേശങ്ങളില്‍ നടന്ന വന്‍കൈയ്യേറ്റങ്ങള്‍ക്ക് സംരക്ഷണം കൊടുക്കാനാണ് കെ.എം. മാണി പുതിയ ഭൂപരിഷ്കരണ നിയമം കൊണ്ടുവരുന്നത്. കൈയ്യേറ്റം എന്നത് ഇവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതാണെന്ന് പറയേണ്ടിവരും. കേരളത്തിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുക എന്നതാണ് കേരളത്തിലെ പുതിയ ഭൂനിയമങ്ങളുടെ ലക്ഷ്യം അതേ സമയം പാവപ്പെട്ടവര്‍ക്ക് അനുകൂലമായ നിയമങ്ങളൊന്നും മാനിക്കപ്പെടുകയോ അവരോടുള്ള വാക്കുപാലിക്കുകയോ ചെയ്യുന്നില്ലെന്നതാണ് കേരളത്തിന്റെ ദുര്യോഗം.

ചോദ്യം:- ജൂഡീഷ്യറിയില്‍ നിന്ന് ഈ അടുത്തകാലത്തുണ്ടാകുന്ന നിലപാടുകള്‍ ലാന്റ്മാഫിയകള്‍ക്കും വിദ്യാഭ്യാസമാഫിയകള്‍ക്കും അനുകൂലമാണല്ലോ. ഇത്തരം ശക്തികള്‍ സാധാരണ പൌരന്റെ അവസാന ആശ്രയമായ നിയമ വ്യവസ്ഥയിലും പിടിമുറുക്കി തുടങ്ങിയതിന്റെ ലക്ഷണമായി ഇതിനെ മനസിലാക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.താങ്കളുടെ വ്യക്തിപരമായ അനുഭവം എന്താണ്?

ഉത്തരം: ഭൂമിയുടേയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ കോടതിയുടെ നിലപാട് നിഷ്പക്ഷമാണെന്ന് പറയാന്‍ കഴിയില്ല. വളരെ തെറ്റായിട്ട് നിയമങ്ങളെ വ്യാഖ്യാനിക്കുകയും ഭാഗികമായി അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വിശദീകരിക്കുകയും ചെയ്യുകയാണെന്നാണ് അനുഭവത്തില്‍ നിന്നും മനസ്സിലാകുന്നത്. വയല്‍ നികത്തല്‍ നിയമത്തില്‍ വന്‍കിടക്കാര്‍ക്കും ഭൂമാഫിയകള്‍ക്കും അനുകൂലമായാണല്ലോ കോടതി വിധി പറയുന്നത്. നിയമം വ്യാഖ്യാനിക്കുന്നതിന് പകരം കോടതി ഇപ്പോള്‍ ഉത്തരവ് ഇറക്കുകയാണ് ചെയ്യുന്നത്. 2008- വരെയുള്ള നികത്തലുകള്‍ക്ക് സാധൂകരണം കൊടുക്കണം എന്ന് കോടതിയാണ് പറഞ്ഞിരിക്കുന്നത്. അത് കോടതിയല്ല പറയേണ്ടത്. ലാന്റ്മാഫിയകള്‍ക്ക് കൃത്യമായി സ്വാധീനം ചെലുത്താന്‍ കഴിയുന്ന കോടതികളും ബെഞ്ചുകളുമുണ്ടെന്നത് വ്യക്തമാണ്. കോടതി എന്ത് തീരുമാനമാണ് എടുക്കുന്നതെന്നും അതിന്റെ പ്രാഥമിക ബാധ്യതയാണോ നിറവേറ്റുന്നതെന്നും നോക്കിയിട്ട് പറയുന്ന അഭിപ്രായമാ ണിത്. അല്ലാതെ വ്യക്തികളെ കണ്ടിട്ട് പറയുന്നതല്ല. കോടതിയുടെ പ്രാഥമിക ഉത്തരവാദിത്വം നിയമം വ്യാഖ്യാനിക്കുക എന്നുള്ളതാണ്. ഭരണഘടന, ഉത്തരവുകള്‍, നിയമങ്ങള്‍, ചട്ടങ്ങള്‍ തുടങ്ങിയവ വ്യാഖ്യാനിക്കുകയും അത് തഥനുസൃതമായും നിയമാനുസൃതമായും നീതിയുടെ മണ്ഡലത്തില്‍ നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കലാണ് കോടതിയുടെ ഉത്തരവാദിത്വം. പക്ഷെ കോടതിയിപ്പോള്‍ വമ്പന്മാര്‍ക്ക് വേണ്ടി പല കാര്യങ്ങളിലും ഉത്തരവ് ഇറക്കുകയാണ്. എന്റെ അറിവില്‍പെട്ടിടത്തോളം 2008-വരെയുള്ള വയല്‍ നികത്തലിന് നിയമസാധുത കൊടുക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. ഇതിനെതിരെ കാര്യമായ എതിര്‍ശബ്ദമൊന്നും ഒരു പരിസ്ഥിതി പ്രവര്‍ത്തകനും ഉണ്ടാക്കിയിട്ടില്ല. സ്വാശ്രയപ്രശ്നത്തിലും കോടതി ഇതുപോലുള്ള നിലപാടാണ് എടുത്തത്. ക്വാട്ട തീരുമാനിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമല്ല. വിദേശ ഇന്ത്യക്കാരന്‍ അവിടെ ചിലപ്പോള്‍ കഠിനമായി അധ്വാനിക്കുന്നവനായിരിക്കാം. പക്ഷെ ഇവിടെയുള്ള മറ്റ് പൌരന്മാര്‍ക്കുള്ള ബാധ്യത അവനും ഉണ്ടല്ലോ. അവന്‍ പണക്കാരനായതുകൊണ്ടും വിദേശത്തായതുകൊണ്ടും ഇളവ് കൊടുക്കേണ്ട കാര്യമൊന്നുമില്ല. പാവപ്പെട്ട ഒരു ആദിവാസിക്ക് എന്‍ട്രന്‍സില്‍ 40% ഉണ്ടെങ്കില്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. ഇത്തവണ മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഈ വിഭാഗത്തില്‍ നിന്ന് ഒരാളുപോലുമില്ല. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവന്റെ / അവളുടെ അച്ഛന്‍ മിശ്രവിവാഹിതനാണോ എന്ന് നോക്കി ഒഴിവാക്കി കളയുകയാണ്. ഇങ്ങനെ ഒഴിവുവരുന്ന സീറ്റുകള്‍ ഓരോ വര്‍ഷവും ലിസ്റില്‍ താഴെ വരുന്നവരെ സമീപിച്ച് മറിച്ച് കൊടുക്കുന്ന ഒരു വലിയ റാക്കറ്റ് തന്നെ നമ്മുടെ എന്‍ട്രന്‍സ് സിസ്റത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചോദ്യം: ‘ദലിത്-പിന്നോക്ക-മതന്യൂനപക്ഷ ഐക്യം’ എന്ന രാഷ്ട്രീയ/ സാമൂഹ്യസമവാക്യത്തേക്കാള്‍ താങ്കള്‍ ഇന്ന് ഊന്നല്‍ കൊടുക്കുന്നത് ദലിത്- ആദിവാസി ഐക്യത്തിനാണല്ലോ അതേസമയം മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ടിനോട് താങ്കള്‍ എടുത്ത നിലപാടുകളും കെ. പി. എം. എസ് പോലുള്ള സംഘടനകള്‍ക്കകത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഹൈന്ദവവല്‍ക്കരണവും മതപരിവര്‍ത്തനം ചെയ്ത ദലിതരെ താങ്കളടക്കമുള്ളവരുടെ സാമുദായിക ഐക്യശ്രമങ്ങളില്‍ നിന്നും അകറ്റുന്നുണ്ടോ? ക്രിസ്തുമത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിതരുടെ സംവരണപ്രശ്നവും ‘ആദിവാസികള്‍ ജാതിവ്യവസ്ഥയുടെ ഇരകളല്ല മറിച്ച് വംശീയമായ വിവേചനമാണ് അവരനുഭവിക്കുന്നത്’ എന്ന ഡോ. ബി. ആര്‍ അംബേദ്ക്കറുടെ വിലയിരുത്തലുകളെ പിന്തുണക്കുന്ന കേരളത്തിലെ ദലിത് ബുദ്ധിജീവികളുടെ നിലപാടുകളും ഈ ഐക്യശ്രമത്തിന് പ്രതിസന്ധി സൃഷ്ടിക്കുമോ?

ഉത്തരം: ആദിവാസികളുടേത് അവരുടെ മാത്രം പ്രശ്നമല്ല. അവര്‍ക്ക് ഒറ്റയ്ക്ക് മുന്നോട്ടുപോകാന്‍ കഴിയുകയില്ല. അതുകൊണ്ട് ഒരു വശത്ത് ആദിവാസി പ്രശ്നങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ തന്നെ ദലിത് ഗ്രൂപ്പുകളെയെല്ലാം ‘വിദ്യാഭ്യാസത്തിനും വികസനത്തിനും വേണ്ടിയുള്ള സമിതി’ എന്ന പേരില്‍ ഐക്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. സംസ്ഥാനവ്യാപകമായി ഇരുപതോളം സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്ളാറ്റ്ഫോം ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. ഇടക്കാലത്ത് അതൊരു വിശാലമായ പ്രസ്ഥാനമായി വന്നതാണെങ്കിലും കേരള പുലയര്‍ മഹാസഭപോലുള്ള പ്രധാനഘടകകക്ഷികള്‍ക്കിടയില്‍ രാഷ്ട്രീയകക്ഷികള്‍ ഇടപെട്ട് അതിനെ ഛിന്നഭിന്നമാക്കികളഞ്ഞു. അതുകൊണ്ട് താല്‍ക്കാലികമായി ഒരു തിരിച്ചടി സംഭവിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ളവര്‍ ഒറ്റക്കെട്ടായി ഇപ്പോഴുമുണ്ട്. ജനങ്ങളുടെ ദൈനംദിനപ്രശ്നങ്ങളിലും സര്‍ക്കാറിന്റെ SC/STഫണ്ടിന്റെ വിനിയോഗത്തിലും സമിതി ജാഗ്രതയോടെ ഇടപെടുന്നുണ്ട്. പൊതുവിഷയങ്ങളില്‍ ഈ സമൂഹം രാഷ്ട്രീയമായി ഇടപെടാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെ പോലെ വോട്ട് പിടിക്കണം എന്നല്ല ഞാന്‍ പറയുന്നത്. SC/STഫണ്ടിന്റെ വിനിയോഗത്തിന്റെ പ്രശ്നം രാഷ്ട്രീയസമ്പത്ഘടനയില്‍ ഇടപെടുന്ന പ്രശ്നമാണ്.

______________________________________

ദലിതര്‍ക്കിടയില്‍ ഹൈന്ദവവല്‍ക്കരണം ശക്തിപെടുന്നു എന്ന വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവര്‍ക്കിതിലൊന്നും വലിയവിശ്വാസമില്ല. ഇപ്പോഴുള്ള ഒരു പ്രവണതയുടെ നേട്ടം കൊയ്യാനുള്ള ശ്രമം ഹിന്ദുത്വശക്തികള്‍ നടത്തുന്നുണ്ടെന്നുമാത്രം. അതിനുള്ള പ്രധാനകാരണം ന്യൂനപക്ഷ സംരക്ഷണ പദ്ധതികളോടുള്ള പ്രതികരണമാണെന്ന് തോന്നുന്നു. ഒരുപാട് സംരക്ഷിക്കപ്പെടേണ്ട വിഭാഗമാണോ ന്യൂനപക്ഷങ്ങള്‍ എന്നത് മറ്റൊരു കാര്യം. അത് ദേശീയരാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമാണ്. കുറെക്കാലം മുസ്ളീങ്ങളെ അടിച്ചൊതുക്കുകയും കൂട്ടകൊലചെയ്തതിനും ശേഷം അവര്‍ വേറൊരു രീതിയില്‍ പോകുന്നു എന്ന് കണ്ടപ്പോള്‍ അവരെ തിരിച്ച് പിടിക്കാനുള്ള തന്ത്രമായിരുന്നു ‘ന്യൂനപക്ഷ പാക്കേജ്’പോലുള്ള പുതിയ നടപടികള്‍ എന്റെ വ്യക്തിപരമായ അഭിപ്രായം അവരെ ബ്രാഹ്മണവല്‍ക്കരിക്കാനുള്ള ശ്രമംക്കൂടി നടക്കുന്നുണ്ടെന്നാണ്.

______________________________________

 

അതുപോലെ വയല്‍ നികത്തല്‍ നിയമത്തിനെതിരെ ധൈര്യപൂര്‍വ്വം സംസാരിക്കാനും പരസ്യമായി രംഗത്തുവരാനും ആദിവാസി /ദലിത് വിഭാഗങ്ങളും മറ്റ് പാര്‍ശ്വവല്‍കൃതരും തയ്യാറാകണം. അവര്‍ക്കുമാത്രമേ അതിന് കഴിയൂ. അതാണ് രാഷ്ട്രീയം. അതിന്റെ ഒരു സമാഹൃതരൂപമാണല്ലോ രാഷ്ട്രീയമോ, സാമുദായികമോ ആയ സംഘടന എന്ന് പറയുന്നത്. അതിന് പകരം ഇവര്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് ഒതുങ്ങി പോകുന്നതാണ് സമൂഹം ജീര്‍ണ്ണിക്കുന്നതിന് കാരണം. പ്രബലസമുദായസംഘടനകള്‍ അവരുടേതായ സ്വകാര്യവൃത്തത്തില്‍ ഒതുങ്ങി പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെടാതെ കൂടെയുള്ളവരെ മുഴുവന്‍ അരാഷ്ട്രീയവല്‍ക്കരിച്ച്, തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബലിയാടുകളായി വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ഇതിന് ഒരു മാറ്റം വരണമെങ്കില്‍ സാധാരണ പൌരനെ അവന്റെ അടിസ്ഥാന അവകാശങ്ങളെകുറിച്ച് ബോധവാനാക്കി അതിലേക്ക് തിരിച്ച് വിടണം. അവന് ഭരണഘടനാപ രമായി കിട്ടേണ്ട ഫണ്ട്, ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട വിഭവം, ഭൂമിയിലുള്ള അവന്റെ അവകാശം,സംവരണം പോലുള്ള സേവന-വിദ്യാഭ്യാസമേഖലയിലെ അവകാശങ്ങളും തൊഴില്‍, വികസനം തുടങ്ങിയ മേഖലയിലെ മറ്റവകാശങ്ങളും ഉറക്കെ സ്വയം പ്രഖ്യാപിക്കണം. ഇങ്ങനെ സമഗ്രമായി ഇടപെടുന്ന കാഴ്ചപ്പാട് ഉണ്ടാക്കിയെടുത്താല്‍ ഒരു മുന്നേറ്റം സാധ്യമാണ്. ദലിതര്‍ക്കിടയില്‍ ഹൈന്ദവവല്‍ക്കരണം ശക്തിപെടുന്നു എന്ന വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവര്‍ക്കിതിലൊന്നും വലിയവിശ്വാസമില്ല. ഇപ്പോഴുള്ള ഒരു പ്രവണതയുടെ നേട്ടം കൊയ്യാനുള്ള ശ്രമം ഹിന്ദുത്വശക്തികള്‍ നടത്തുന്നുണ്ടെന്നുമാത്രം. അതിനുള്ള പ്രധാനകാരണം ന്യൂനപക്ഷ സംരക്ഷണ പദ്ധതികളോടുള്ള പ്രതികരണമാണെന്ന് തോന്നുന്നു. ഒരുപാട് സംരക്ഷിക്കപ്പെടേണ്ട വിഭാഗമാണോ ന്യൂനപക്ഷങ്ങള്‍ എന്നത് മറ്റൊരു കാര്യം. അത് ദേശീയരാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമാണ്. കുറെക്കാലം മുസ്ളീങ്ങളെ അടിച്ചൊതുക്കുകയും കൂട്ടകൊലചെയ്തതിനും ശേഷം അവര്‍ വേറൊരു രീതിയില്‍ പോകുന്നു എന്ന് കണ്ടപ്പോള്‍ അവരെ തിരിച്ച് പിടിക്കാനുള്ള തന്ത്രമായിരുന്നു ‘ന്യൂനപക്ഷ പാക്കേജ്’പോലുള്ള പുതിയ നടപടികള്‍ എന്റെ വ്യക്തിപരമായ അഭിപ്രായം അവരെ ബ്രാഹ്മണവല്‍ക്കരിക്കാനുള്ള ശ്രമംക്കൂടി നടക്കുന്നുണ്ടെന്നാണ്. മുസ്ളീം ബുദ്ധിജീവികളെ ഭരണവര്‍ഗ്ഗത്തിന്റെ ഭാഗമായി ആഗിരണം ചെയ്യുകയും അവരതിനെ ഉപയുക്തമാക്കുകയും ചെയ്തുകൊണ്ടാണ് ഇത് നടക്കുന്നത്. മുസ്ളീങ്ങളുടെ ഇടയിലെ പാവപ്പെട്ടവരുടെയും ദലിത് പശ്ചാത്തലമുള്ളവരുടെയും പേരില്‍ ഉന്നതഭരണവര്‍ഗ്ഗങ്ങളുമായി പങ്കാളിയാകാനുള്ള ഇവരുടെ നീക്കം എന്ന നിലക്കാണ് മിശ്രകമ്മീഷനെ ഞാന്‍ നോക്കി കാണുന്നത്. മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട് യഥാര്‍ത്ഥത്തില്‍ മുസ്ളീം ന്യൂനപക്ഷസമുദായത്തിലെ ദലിതര്‍ക്ക് എതിരാണ്. അത് നടപ്പിലാക്കിയാല്‍ മുസ്ളീങ്ങളിലെ ഉന്നതര്‍ക്കാണ് ഗുണം കിട്ടുക. അതിലെ ദലിതരുടെ അവകാശങ്ങളെ തകര്‍ക്കലും മുസ്ളീങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കലുമാണ് അതിന്റെ ലക്ഷ്യം. ന്യൂനപക്ഷങ്ങളെ ഉയര്‍ത്തികൊണ്ടുവരുമ്പോള്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് താഴേക്കിടയിലുള്ളവര്‍ക്കാണ് എന്ന സങ്കല്പം അതിനകത്തുണ്ട്. അതിന്റെ ഒറ്റവായനയ്ക്ക് തന്നെ മനസിലാകുന്ന കാര്യം ന്യൂനപക്ഷത്തെക്കുറിച്ച് കണ്ണീരൊഴുക്കുകയും അതിന്റെ പരിഹാരമായി അതിലെ കീഴാളവിഭാഗങ്ങളെ പട്ടികജാതിയിലേക്ക് പറഞ്ഞുവിടുകയും ചെയ്തുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഉന്നതര്‍ക്ക് അനുഭവിക്കാനുള്ള അവസരമാണ് ഉണ്ടാക്കുന്നതെന്നാണ്. നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യം ദലിത് ക്രൈസ്തവര്‍ക്ക് ഇവിടെ ന്യൂനപക്ഷ അവകാശമോ പട്ടികജാതി അവകാശമോ ഇല്ല. അതാണ് യഥാര്‍ത്ഥദുരന്തം. ദലിത് മുസ്ലിങ്ങള്‍ക്ക് ഇന്ന് ന്യൂനപക്ഷ അവകാശങ്ങളെങ്കിലും ഉണ്ടല്ലോ. ഇവരെ ദലിത് ക്രൈസ്തവരുടെ അവസ്ഥയിലേക്ക് എത്തിക്കാനുള്ള നീക്കമാണ് ഇത്. കേരളത്തില്‍ ഇത് പ്രശ്നമല്ലെങ്കിലും ഉത്തരേന്ത്യയില്‍ ഇത്തരം തരംതിരിവ് വ്യക്തമാണ്. ഞാന്‍ പറയുന്നത് മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട് ഇവിടത്തെ വരേണ്യമുസ്ളീംങ്ങളുടെയും ഉന്നതബ്രാഹ്മണരുടെയും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ്. ബാബറിമസ്ജിദ് സംഭവത്തിനുശേഷമുണ്ടായ മൊത്തത്തിലുള്ള ദേശീയരാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമാണത്. പല സംഘടനകള്‍ വഴി ശക്തിപെടുന്ന മുസ്ളീം തീവ്രവാദപ്രസ്ഥാനങ്ങള്‍ മുസ്ളീംവരേണ്യര്‍ക്ക് പണമുണ്ടാക്കാനുള്ള വിപണനതന്ത്രമാണ്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടമോ ഇന്ത്യന്‍ ഭരണകൂടത്തെ ആകെപ്പാടെ പുനര്‍നിര്‍മ്മിച്ച്കൊണ്ട് കൂടുതല്‍ വിശാലമായ ജനാധിപത്യ ഫെഡറല്‍ വ്യവസ്ഥയായി വികസിപ്പിക്കണം എന്നതൊന്നും മുസ്ളീം തീവ്രവാദത്തിന്റെ ലക്ഷ്യമല്ല. അത് കൃത്യമായി ആഗോള സാമ്പത്തിക ക്രയവിക്രയത്തിന്റെയും ഹവാലാപണത്തിന്റെയും രീതിശാസ്ത്രത്തിന്റെ ഒരു ഉപകരണം മാത്രമാണ്. അതിനെ പിളര്‍ക്കുക എന്നതാണ് ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ ലക്ഷ്യം. അത് മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ ദലിതന്റെ ചെലവില്‍ ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ അടുത്തകാലത്തായി ദലിതര്‍ക്കിടയില്‍ ഒരു മുസ്ളീം വിരുദ്ധമനോഭാവം ഉണ്ടായിട്ടുണ്ടുതാനും. അതില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ന്യൂനപക്ഷസംരക്ഷണത്തിന്റെ വക്താവായിരുന്നു. ഇപ്പോഴും ആ നിലപാട് ഉണ്ട്. പക്ഷെ, നേരത്തേതിനേക്കാള്‍ ബോധപൂര്‍വ്വമാണ് ഇന്ന് ഇത്തരം കാര്യത്തില്‍ നിലപാടെടുക്കുന്നത്. അവര്‍ ഉണ്ടാക്കുന്ന മാധ്യമങ്ങളും മണ്ഡലങ്ങളും മാധ്യമങ്ങളേയും ബുദ്ധിജീവികളെയും വ്യക്തികളേയും പരിസ്ഥിതിഗ്രൂപ്പുകളേയും നക്സെലൈറ്റുകളേപോലും വിലക്കെടുത്തിട്ടുണ്ട്. കേരളത്തിലെ സെക്കുലര്‍ എന്ന് പറയാവുന്ന പ്രതലത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ മതേതരപ്രസ്ഥാനങ്ങളും സ്ഥലങ്ങളും ഇവര്‍ക്ക് ഇടപെടാന്‍ കഴിയുന്നതായി മാറിയിട്ടുണ്ട്. ഇവര്‍ക്കും മതേതരബുദ്ധിജീവികള്‍ക്കും ആദിവാസികളുടെ അവകാശങ്ങളിലൊന്നും താല്‍പര്യമില്ല. ഈ അകലം വല്ലാതെ കൂടിവരുന്നുണ്ട്. എന്റെ അഭിപ്രായത്തില്‍ അതിനെയാണ് ഹൈന്ദവശക്തികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. മിശ്രകമ്മീഷനെതിരെ ഹൈന്ദവശക്തികള്‍ രംഗത്ത് വരുന്നത് ‘ന്യൂനപക്ഷങ്ങളാണ് അപകടകാരികള്‍’ എന്ന് പ്രചരിപ്പിച്ചുകൊണ്ടാണ്. ന്യൂനപക്ഷങ്ങളല്ല ബ്രാഹ്മണരടങ്ങുന്ന ജാതികളും ഭരണവര്‍ഗ്ഗങ്ങളുമാണ് യഥാര്‍ത്ഥ അപകടകാരികള്‍. അവര്‍ ദലിത്- ന്യൂനപക്ഷ -പിന്നോക്കവിഭാഗങ്ങള്‍ക്കിടയില്‍ ഭംഗിയായി വിള്ളലുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പഴയതുപോലെ മുസ്ളീം സംഘടനകളോ പിന്നോക്ക സംഘടനകളോ ദലിതരെ ഒരു രാഷ്ട്രീയ സാമൂഹ്യസഖ്യമായി ഇന്ന് കാണുന്നില്ല. പത്ത് വര്‍ഷം മുമ്പ് ഒരുപാട് ഉദ്ഘോഷിക്കപ്പെട്ട ഈ സഖ്യം ഇപ്പോള്‍ ആരും കൊണ്ടുനടക്കുന്ന രാഷ്ട്രീയമല്ലാതായി കഴിഞ്ഞു. ഇതൊരു അപകടമായ അവസ്ഥയാണ്. വി. പി.

_________________________________________

കേരളത്തിലെ സെക്കുലര്‍ എന്ന് പറയാവുന്ന പ്രതലത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ മതേതരപ്രസ്ഥാനങ്ങളും സ്ഥലങ്ങളും ഇവര്‍ക്ക് ഇടപെടാന്‍ കഴിയുന്നതായി മാറിയിട്ടുണ്ട്. ഇവര്‍ക്കും മതേതരബുദ്ധിജീവികള്‍ക്കും ആദിവാസികളുടെ അവകാശങ്ങളിലൊന്നും താല്‍പര്യമില്ല. ഈ അകലം വല്ലാതെ കൂടിവരുന്നുണ്ട്. എന്റെ അഭിപ്രായത്തില്‍ അതിനെയാണ് ഹൈന്ദവശക്തികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. മിശ്രകമ്മീഷനെതിരെ ഹൈന്ദവശക്തികള്‍ രംഗത്ത് വരുന്നത് ‘ന്യൂനപക്ഷങ്ങളാണ് അപകടകാരികള്‍’ എന്ന് പ്രചരിപ്പിച്ചുകൊണ്ടാണ്. ന്യൂനപക്ഷങ്ങളല്ല ബ്രാഹ്മണരടങ്ങുന്ന ജാതികളും ഭരണവര്‍ഗ്ഗങ്ങളുമാണ് യഥാര്‍ത്ഥ അപകടകാരികള്‍. അവര്‍ ദലിത്- ന്യൂനപക്ഷ -പിന്നോക്കവിഭാഗങ്ങള്‍ക്കിടയില്‍ ഭംഗിയായി വിള്ളലുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പഴയതുപോലെ മുസ്ളീം സംഘടനകളോ പിന്നോക്ക സംഘടനകളോ ദലിതരെ ഒരു രാഷ്ട്രീയ സാമൂഹ്യസഖ്യമായി ഇന്ന് കാണുന്നില്ല.

_________________________________________

സിംങിന്റെ കാലത്തുണ്ടായ ദലിത്- ന്യൂനപക്ഷ- പിന്നോക്ക വിഭാഗങ്ങളുടെ വിശാലമായ ബഹുജന്‍ സങ്കല്പം ചിതറിക്കപ്പെട്ടിരിക്കുന്നു. ആ സ്ഥലത്തേക്കാണ് വിശ്വഹിന്ദുപരിഷത്ത് പോലുള്ളവര്‍ അവരുടെ കളികളുമായി വന്നത്. അന്യവല്‍ക്കരണം തോന്നുന്ന വിഭാഗങ്ങളെ അവരുടെ പാളയത്തില്‍ എത്തിക്കാനുള്ള തീവ്രശ്രമം അവര്‍ നടത്തുന്നുണ്ട്. അതിലേക്ക് പോകരുതെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഞങ്ങളോടൊപ്പം നില്‍ക്കുന്ന സംഘടനകളുടെ നിലപാടും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ ഹിന്ദുത്വസംഘടനകള്‍ മിശ്രകമ്മീഷനെതിരെ നടത്തിയ അത്രയും പ്രചരണങ്ങളൊന്നും ഞങ്ങള്‍ നടത്തിയിട്ടില്ല. ഒരിക്കലും ഞങ്ങളവരെ അടുപ്പിച്ചിട്ടുമില്ല. യഥാര്‍ത്ഥത്തില്‍ അവരാണ് മിശ്രകമ്മീഷന്റെ ആസൂത്രകര്‍. ദലിതര്‍ക്കിടയില്‍ അങ്ങനെ വന്‍തോതിലുള്ള ഹൈന്ദവവല്‍ക്കരണമൊന്നും സാധ്യവുമല്ല. പക്ഷെ, ശക്തമായ ഒരു ആശങ്ക അവര്‍ക്കുനുഭവപ്പെടുന്നുണ്ടെന്നത് വസ്തുതയാണ്. ഒരേ ക്ളാസില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥി 150 രൂപ സ്റെപെന്റ് വാങ്ങുമ്പോള്‍ മുസ്ളീം കുട്ടിക്ക് 1000 രൂപ ഗ്രാന്റ് ലഭിക്കുന്നു. ഇങ്ങനെയാണല്ലോ അവര്‍ അതിനെ കാണുന്നത്. അവര്‍ അതിന് ഉത്തരവാദിയല്ല.

ചോദ്യം: ദലിതര്‍ക്കിടയില്‍ ഹിന്ദുദലിതരെന്നും ദലിത് കൈസ്ത്രവരെന്നുമുള്ള വിഭജനവും അകലവും ഈയിടയായി വര്‍ദ്ധിച്ചുവരികയാണല്ലോ. ക്രൈസ്തവവിശ്വാസികളായ ദലിതരുടെ എല്ലാ വിധ ഭരണഘടനാപരമായ അവകാശങ്ങളും ഇപ്പോഴും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്താണ് ഈ പ്രശ്നത്തിന്റെ അടിസ്ഥാനകാരണം?

ഉത്തരം: ദലിത് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ക്ക് വ്യക്തമായ അജണ്ടയില്ലാതായതാണ് ഇതിന്റെ അടിസ്ഥാനപ്രശ്നം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. തത്വാധിഷ്ഠിതമായ ഒരു അടിത്തറയില്‍ നിന്നുകൊണ്ടല്ല അവര്‍ പലപ്പോഴും സംസാരിക്കുന്നത്. അതങ്ങനെ ചാടിക്കൊണ്ടേയിരിക്കും. സ്വത്വപരമായി നമ്മള്‍ എവിടെയെങ്കിലും സ്വയം സ്ഥാനപെടുത്തിയേ പറ്റൂ. അതവര്‍ക്കില്ല എന്നതാണ് പ്രശ്നം. അവര്‍ എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് അവരുടെ ഇടയില്‍ നിന്നും വിദ്യാഭ്യാസപരമായി ഉയര്‍ന്നുവന്ന യുവതലമുറയെ സംബന്ധിച്ചാണ്. അവര്‍ക്കിടയില്‍നിന്ന് ബുദ്ധിജീവികള്‍ രൂപപ്പെടുന്നില്ല. അവരെപ്പോഴും സംഭവങ്ങള്‍ക്ക് പിറക്കേ പോകുകയാണ് . ചര്‍ച്ചിന് ഇക്കാര്യത്തില്‍ വളരെ തത്വരഹിതമായ നിലപാടാണ് എക്കാലത്തും ഉണ്ടായിരുന്നത്. ഏറ്റവും ഒടുവില്‍ മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കുകയാണവര്‍ ചെയ്തത്. സൈദ്ധാന്തികമായോ, ഭരണഘടനാപരമായോ, നിയമപരമായോ, ആദര്‍ശപരമായോ ഇത്തരം

________________________________________

ആരാണ് പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരെന്നും ദലിത് ക്രിസ്ത്യനെയും നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. ആ നിര്‍വ്വചനങ്ങള്‍ മാറ്റാത്തെടുത്തോളം ഈ വിഷയം ഈ നിലയില്‍ തുടരും. ഡോ. അംബേദ്ക്കറുടെ കാലത്തെ ഭരണഘടനാമാനദണ്ഡങ്ങള്‍ ആണ് ഇപ്പോഴും നിലവിലുള്ളത്. അതനുസരിച്ച് ഹിന്ദുമതത്തിനകത്ത് അയിത്തം അനുഭവിക്കുന്ന ജനവിഭാഗം എന്ന പദവിയിലുള്ളവരും അയിത്തത്തെ ഹിന്ദുത്വത്തിന്റെ ഒരു ദുരാചാരമായിട്ടുമാണ് നിര്‍വ്വചിച്ചിരിക്കുന്നത്. സാമൂഹ്യമായും വംശീയമായും പുറന്തള്ളപ്പെട്ടവര്‍ എന്നുതുടങ്ങി ഒന്‍പത് മാനദണ്ഡങ്ങളാണ് ഭരണഘടന ആദിവാസികളെ നിര്‍വ്വചിക്കാന്‍ ഉപയോഗിക്കുന്നത്. ‘ദലിത് ക്രിസ്ത്യന്‍’ എന്നു പറയുന്നത് എങ്ങനെ നിര്‍വ്വചിക്കപ്പെടണം എന്നതുസംബന്ധിച്ച് അവരുടെ ഇടയില്‍ നിന്നും ഒരിക്കലും ഒരു നിര്‍ദ്ദേശം ഉണ്ടായിട്ടില്ല. ഹിന്ദുത്വത്തിന്റെ ദുരാചാരരം മാത്രമാണ് അയിത്തമെന്നുപറയുമ്പോള്‍ ക്രിസ്തുമത്തിലുള്ളവര്‍ക്കിടയിലും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടെന്നത് തള്ളിക്കളയാനാകില്ല.

________________________________________

വിഷയങ്ങളിലൊന്നും തന്നെ തത്വാധിഷ്ഠിതമായ ഒരു നിലപാട് യുവവിഭാഗം എടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ജനാധിപത്യപരമായ ഒരു സഖ്യം മറ്റുള്ളവരുമായി ഇവര്‍ക്ക് പലപ്പോഴും സാധ്യമാകുന്നില്ല. ഈ സമൂഹത്തെ ശക്തിപ്പെടുത്താനുള്ള ആശയങ്ങള്‍, പരിപാടികള്‍, പ്രക്ഷോഭങ്ങള്‍ എല്ലാം അതില്‍ നിന്നുതന്നെ ഉണ്ടാകേണ്ടതാണ്. ജനാധിപത്യപ്രതിനിധികളോ മന്ത്രിമാരോ ഇല്ലാത്ത സ്ഥിതിക്ക് പ്രക്ഷോഭമാണ് ജനാധിപത്യത്തില്‍ ഇടപെടാനുള്ള ഒരു രീതിശാസ്ത്രം. അതും അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി ഞാന്‍ ഇതിന് ഒരു പ്രയോഗികപരിഹാരത്തിനുവേണ്ടിയുള്ള ആലോചനകള്‍ നടത്തിയിരുന്നു. അതിന്റെ പേരില്‍ SC/ST ഏകോപനസമിതി പോലുള്ള സംഘടനയില്‍ നിന്ന് ഞാന്‍ ആരോപണങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. ഞാനതില്‍ നിയമാനുസൃതമായ നിലപാടാണ് എടുക്കാറുള്ളത്. പ്രത്യേകിച്ചും 15 വര്‍ഷമായി അങ്ങനെയാണ് ചെയ്തുവരുന്നത്. ആദ്യമൊക്കെ ആശയകുഴപ്പങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മിശ്രാകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തോടെ എനിക്ക് കൂടുതല്‍ വ്യക്തത വരികയാണ് ചെയ്തത്. ഹിന്ദുമതത്തിനകത്തുള്ള ദലിതരേയും ക്രിസ്തുമതത്തിലുള്ള ദലിതരേയും ഒരേ രീതിയില്‍ ബോധവല്‍ക്കരിക്കേണ്ടവരല്ല. ഈ പ്രശ്നവുമായി ഞാന്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ എന്റെ പഴയ ഇടതുപക്ഷസുഹൃത്തുകള്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. അവരിതിനെ ഒരു മാനുഷികപ്രശ്നമായിട്ടാണ് കാണുന്നത്. ദലിതനും ദലിത് ക്രിസ്ത്യനും ആദിവാസിക്കും പാവപ്പെട്ട നായര്‍ക്കും എല്ലാവര്‍ക്കും അവസരവും അവകാശവും വേണം എന്ന ഒരു പൊതുബോധത്തിലാണ് അവര്‍ നില്‍ക്കുന്നത്. പക്ഷെ നമ്മുടെ ഭരണഘടന കുറച്ചുകൂടി സൂക്ഷ്മതലത്തിലാണ് ഇതിനെ നിര്‍വ്വചിച്ചിരിക്കുന്നത്. സൂക്ഷ്മതലത്തില്‍ നിര്‍വ്വചിക്കുമ്പോള്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ കഴിയണം. ആരാണ് പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരെന്നും ദലിത് ക്രിസ്ത്യനെയും നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. ആ നിര്‍വ്വചനങ്ങള്‍ മാറ്റാത്തെടുത്തോളം ഈ വിഷയം ഈ നിലയില്‍ തുടരും. ഡോ. അംബേദ്ക്കറുടെ കാലത്തെ ഭരണഘടനാമാനദണ്ഡങ്ങള്‍ ആണ് ഇപ്പോഴും നിലവിലുള്ളത്. അതനുസരിച്ച് ഹിന്ദുമതത്തിനകത്ത് അയിത്തം അനുഭവിക്കുന്ന ജനവിഭാഗം എന്ന പദവിയിലുള്ളവരും അയിത്തത്തെ ഹിന്ദുത്വത്തിന്റെ ഒരു ദുരാചാരമായിട്ടുമാണ് നിര്‍വ്വചിച്ചിരിക്കുന്നത്. സാമൂഹ്യമായും വംശീയമായും പുറന്തള്ളപ്പെട്ടവര്‍ എന്നുതുടങ്ങി ഒന്‍പത് മാനദണ്ഡങ്ങളാണ് ഭരണഘടന ആദിവാസികളെ നിര്‍വ്വചിക്കാന്‍ ഉപയോഗിക്കുന്നത്. ‘ദലിത് ക്രിസ്ത്യന്‍’ എന്നു പറയുന്നത് എങ്ങനെ നിര്‍വ്വചിക്കപ്പെടണം എന്നതുസംബന്ധിച്ച് അവരുടെ ഇടയില്‍ നിന്നും ഒരിക്കലും ഒരു നിര്‍ദ്ദേശം ഉണ്ടായിട്ടില്ല. ഹിന്ദുത്വത്തിന്റെ ദുരാചാരരം മാത്രമാണ് അയിത്തമെന്നുപറയുമ്പോള്‍ ക്രിസ്തുമത്തിലുള്ളവര്‍ക്കിടയിലും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടെന്നത് തള്ളിക്കളയാനാകില്ല. അതേസമയം ഒരു ലോകമതമെന്നനിലയില്‍ ക്രിസ്തുമതത്തിന്റെ ചലനാത്മകയോടൊപ്പം നീങ്ങാന്‍ സാധ്യതയും വഴക്കവും ആര്‍ജ്ജിച്ച സമുദായമാണ് ദലിത് ക്രൈസ്തവര്‍ ഇതുപോലുള്ള

____________________________________

മതപരമായി ഏറ്റവും പിന്നോക്കമായ ന്യൂനപക്ഷം എന്ന പദവികിട്ടിയാല്‍ മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കേണ്ടിവരും. മിശ്രകമ്മീഷന്‍ ദലിത് മുസ്ളീംങ്ങളെ അയിത്ത ജാതിക്കാരന്‍ എന്ന ലിസ്റില്‍ ഉള്‍പ്പെടുത്തുകമാത്രമാണ് ചെയ്തത്. നിങ്ങള്‍ പട്ടികജാതിക്കാരുമായി അവകാശങ്ങള്‍ പങ്കിട്ടെടുത്തുകൊള്ളാനാണ് റിപ്പോട്ടില്‍ പറഞ്ഞിരിക്കുന്നത്. അതാണിതിന്റെ അപകടം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുസ്ളീം ബുദ്ധീജീവികളുടെ സൂത്രമായിരുന്നു അത്. അലിഗഡ്, ജാമിയ മുതലായ യൂണിവേഴ്സിറ്റികളിലെ ചിലര്‍മാത്രമാണ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് ന്യൂനപക്ഷതാല്‍പര്യത്തിന് എതിരാണെന്ന് വിലയിരുത്തിയത്. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ഇടയില്‍ നിന്നും അങ്ങനെ ഒരു ശക്തമായ നിലപാട് ഉണ്ടായിട്ടില്ല.

____________________________________

സൂക്ഷ്മമായ കാര്യങ്ങള്‍ അവഗണിച്ചുകൊണ്ട് പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കുടക്കീഴില്‍ വരണം എന്നു പറയുന്നതില്‍ പ്രശ്നമുണ്ട്.നിയമങ്ങള്‍ അങ്ങനെയല്ല. ഇതിന് ഒരു പ്രായോഗിക പരിഹാരം എന്നത് പട്ടികജാതി വിഭാഗത്തിന് എന്തെല്ലാം ആനുകൂല്യങ്ങള്‍ പട്ടികതിരിച്ച് കിട്ടുന്നുണ്ടോ തത്തുല്യമായ അവകാശങ്ങള്‍ ഉള്ള ഒരു പട്ടിക ഇവര്‍ക്കുവേണ്ടി ഉണ്ടാക്കണം. പക്ഷെ, അത്തരമൊരു പട്ടിക തയ്യാറാക്കാന്‍ ഇവിടത്തെ സിറിയന്‍ /കത്തോലിക്ക വിഭാഗക്കാര്‍ സമ്മതിക്കില്ല. ക്രിസ്തുമതത്തിലെ ദലിതര്‍ക്ക് ന്യൂനപക്ഷ പദവി ലഭിച്ചാല്‍ തന്നെ അവര്‍ മുന്നേറുമെന്നാണ് എനിക്ക് തോന്നുന്നത്. മതപരമായി ഏറ്റവും പിന്നോക്കമായ ന്യൂനപക്ഷം എന്ന പദവികിട്ടിയാല്‍ മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കേണ്ടിവരും. മിശ്രകമ്മീഷന്‍ ദലിത് മുസ്ളീംങ്ങളെ അയിത്ത ജാതിക്കാരന്‍ എന്ന ലിസ്റില്‍ ഉള്‍പ്പെടുത്തുകമാത്രമാണ് ചെയ്തത്. നിങ്ങള്‍ പട്ടികജാതിക്കാരുമായി അവകാശങ്ങള്‍ പങ്കിട്ടെടുത്തുകൊള്ളാനാണ് റിപ്പോട്ടില്‍ പറഞ്ഞിരിക്കുന്നത്. അതാണിതിന്റെ അപകടം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുസ്ളീം ബുദ്ധീജീവികളുടെ സൂത്രമായിരുന്നു അത്. അലിഗഡ്, ജാമിയ മുതലായ യൂണിവേഴ്സിറ്റികളിലെ ചിലര്‍മാത്രമാണ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് ന്യൂനപക്ഷതാല്‍പര്യത്തിന് എതിരാണെന്ന് വിലയിരുത്തിയത്. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ഇടയില്‍ നിന്നും അങ്ങനെ ഒരു ശക്തമായ നിലപാട് ഉണ്ടായിട്ടില്ല. കേരളത്തിലെ അപൂര്‍വ്വം ചിലര്‍ മാത്രമാണ് അത്രയും ചൂഴ്ന്ന് ചിന്തിച്ചത്. ഇരുപത് കൊല്ലം മുമ്പ് ദലിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കകത്ത് ഇളകിമറിയുന്ന മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നു. ഞാനടക്കമുള്ളവര്‍ ദലിത് പ്രസ്ഥാനത്തിലേക്ക് വരുമ്പോള്‍ ഈ മേഖലയില്‍ നിന്നുള്ളവരായിരുന്നു കൂടുതല്‍ പേരും. അവര്‍ പലപ്പോഴും ചര്‍ച്ചുമായി കലഹിക്കുന്നവരും തീവ്രഇടതുപക്ഷത്ത് നിന്ന് വന്നവരുമായിരുന്നു. ചര്‍ച്ചിനകത്ത് അക്കാലഘട്ടത്തില്‍ വലിയ മുന്നേറ്റങ്ങള്‍ നടന്നിരുന്നു. അതൊന്നും ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. എനിക്ക് തോന്നുന്നത് ഇപ്പോള്‍ അതിന്റെ വഴിമാറിപോയിരിക്കുന്നു. അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ പോരാടുന്നില്ല. അത് അടിസ്ഥാനപരമായി ഭരണകൂടത്തിന് എതിരും പള്ളിയില്‍ നിന്നുള്ള പങ്ക് ആവശ്യപ്പെടുന്നതുമായിരിക്കണം. ഭരണകൂടം അനുവദിച്ചു നല്‍കേണ്ട കുറേയധികം അവകാശങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് പഞ്ചായത്തീരാജ് നിയമത്തിലെ വകുപ്പനുസരിച്ച് മത്സ്യതൊഴിലാളികള്‍ക്കും ദലിത് ക്രിസ്ത്യന്‍സമുദായത്തിനും ജനപ്രതിനിധികളുടെ കാര്യത്തില്‍ സംവരണമുണ്ട്. മധ്യപ്രദേശിലടക്കം ദേശീയതലത്തില്‍ ഇത് നടപ്പിലുള്ളതുമാണ്. 1994-ല്‍ തന്നെ ഞാന്‍ ഈ കാര്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ദലിത് ക്രിസ്ത്യന്‍ സംഘടനകളോ മത്സ്യതൊഴിലാളി ഫെഡറേഷനോ അത് ഏറ്റെടുത്തില്ല. അതിനിപ്പോഴും സാധ്യതയുണ്ട്. അങ്ങേയറ്റം അവഗണിക്കപ്പെടുന്നതുകൊണ്ടുതന്നെ ഇവര്‍ക്കിടയില്‍ നിന്ന് താമസിയാതെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാവുന്നതാണ്.

cheap nfl jerseys

and a Chrysler Jeep store in Sanford.
jerseys cheap who describes the film as a story of self identification and interdependence. deemed to be of relevant interest to the food industry. Happens is ready; Quarters blended, there is a need for better security to follow into these products.Iowa State engineers develop hybrid technology to create biorenewable nylon AMES000 in cash and walk into a dealership and buy an electric car unless it’s an NEV (Neighborhood Electric Vehicle) the same way they can buy a gasoline car, He told Radio 4 that those without fathers believe that “anything is possible” while possessing an “underlying anxiety that does not go away”. there are other ownership costs to take into account. Working out for 90 minutes a day helps on both fronts and melts additional pounds. Love is developed over a long period of time. etc.
Initially, Promote had identified. we hope, Stats of the Week No.an employee training and advocacy group am being driven fast around the bend by the relentless repetition and banality of basketball cliches from coaches, but voice commands via a button on the steering wheel were hopeless. a glass pipe used for smoking crack, Some store court claim didn needfully have a business varied bearing, The cheap mlb jerseys Oakville.

Discount NFL Jerseys From China

“We believe that the reason [the rate of tooth decay] got worse in Calgary than in Edmonton was because fluoridation was stopped, However taken.
Why do car lovers love such clips? while also addressing short term problems. No more having to pay attention while driving! heterosexual relationships when they found lifeless in their own home or dredged from a nearby body of water. your doctor is the one to document the medical reason you can not continue, I think this is a bill that really damages our civil liberties, and daughter Shai. Meanwhile Lachlan Maranta scores in Brisbane. he’d cheap nhl jerseys put his gloves on and throw hay up on the loft. instead taking him straight to the OR.
expansiveness and style (like the Tegra Lite extended trip packing case). Like the dark fabric cycling cycling tops created especially for thursday evening of sports application your Penguins. He had scoring runs of 80 and 39 yards.

Discount football Jerseys Free Shipping

though.
according to LAPD Officer Jane Kim. This will be a key element in keeping entertained in the car. Or was I watching the wrong channel. And it holds up fairly well. So it always wasn’t about the forthcoming at mid-air the us middle. The dual pilot injection helps drivability of this Keep in mind this initiated firmer Frazzled with a unprofitable press in the direction of a Terriers professionals that simply installed exceedingly strenuous. 2 jerseys everywhere. he said. It also appears that the type of game will impact the result and if there are even any differences at all. John McLean and Jeret Unger.
an economics professor at Virginia Commonwealth University whose cheap mlb jerseys research focuses on the automotive industry.” said Mr Gow. For example, Park accurately no wheel should ever be touching a white line. You don’t even have to fall asleep to cause damage on the road . pp.” Lindner made a name for himself by becoming one of Michael Milken’s earliest and most prominent junk bond players. the outcome of the race was not altered because of the passing of the pace car) For the record, Ready for making mechanical toys? Car crashes.
Being assertive doesn mean being pushy or demanding; it means being respectful of yourself and others and how to get them met, 4.

Top