ബോധി പ്രദര്‍ശനത്തിനെത്തി


ബുദ്ധചരിതത്തെ ആസ്പദമാക്കി ജി അജയന്‍ സംവിധാനം ചെയ്ത ബോധി തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. കേരളത്തിലെ പ്രമുഖ സാമൂഹ്യ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം കൈരളി തീയറ്ററില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടത്തി.

ഗോഡ് ഓഫ് സ്മാള്‍ ഓഫ് തിങ്ങ്സ്, സിദ്ധാര്‍ത്ഥ, ആല്‍ക്കെമിസ്റ് തുടങ്ങിയ കതികളെ രംഗവേദിയിലെത്തിച്ച് നാടക രംഗത്ത് ശ്രദ്ധേയനായ അജയന്റെ ആദ്യസിനിമയാണ് ബോധി. ഡോ ബി ആര്‍ അംബേദ്ക്കറുടെ ബുദ്ധ ആന്റ് ഹിസ് ധര്‍മ്മ, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി ലക്ഷ്മി നരസുവിന്റെ എസന്‍സ് ഓഫ് ബുദ്ധിസം എന്നീ കൃതികളെ അടിസ്ഥാനമാക്കിയാണ് അജയന്‍ ബുദ്ധശിഷ്യരില്‍ പ്രമുഖനും ബുദ്ധന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ ആനന്ദനെ മുഖ്യകഥാപാത്രമാക്കി സിനിമ ഒരുക്കിയിരിക്കുന്നത്. നാടക സിനിമ രംഗത്ത് ശ്രദ്ധേയനായ ബാബു അന്നൂര്‍ അടക്കമുള്ള നിരവധി നാടകപ്രവര്‍ത്തകര്‍ ബോധിയില്‍ അണിനിരക്കുന്നുണ്ട്.

ഭാസി ഇരുമ്പനമാണ് ബോധിയുടെ നിര്‍മ്മാതാവ്.

Top