കൂടംകുളം സമരം: ജീവിക്കാനുള്ള അവകാശപോരാട്ടം

പി എന്‍ സനാതനന്‍

ഫുക്കുഷിമ യിലേതുപോലെ ഒരു ദുരന്തം കൂടംകുളത്തുണ്ടായാല്‍ അത് ലക്ഷക്കണക്കിന് ക്യാന്‍സര്‍ രോഗികളെയും ജനിതക വൈകല്യമുള്ള തലമുറകളെയും സൃഷ്ടിക്കുമെന്ന് ജനങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് ഊര്‍ജ്ജവും വികസനവും വേണ്ടേ എന്ന ചോദ്യത്തിന് മുന്നില്‍ വേണ്ടാ, ജീവനും ജീവിതവും മതിയെന്ന് അവര്‍ ദൃഢനിശ്ചയമെടുത്തത്

 

“ഒരു സമൂഹത്തെയോ ഒരു ദേശത്തേയോ നിലവിലുള്ള നിരവധി സമൂഹങ്ങളെ ഒരുമിച്ചോ എടുത്താലും അവരാരും തന്നെ ഈ ഭൂമിയുടെ ഉടമസ്ഥരല്ല. അവര്‍ കേവലം കൈവശക്കാര്‍ അഥവാ ഗുണഭോക്താക്കള്‍ മാത്രമാണ്. ഒരു നല്ല കാര്യസ്ഥനെപ്പോലെ അതിനെ മെച്ചപ്പെട്ടതാക്കി വരും തലമുറകള്‍ക്ക് കൈമാറാനുള്ള ഉത്തരവാദിത്വം അവര്‍ക്കുണ്ട്.”

-മാര്‍ക്സ്

 

ഷ്യന്‍ നിര്‍മ്മിതമായ 1000 എം ഡബ്ള്യൂവിന്റെ രണ്ടു റിയാക്ടറുകള്‍ കൂടുംകുളത്ത് സ്ഥാപിക്കാനായി തീരുമാനിച്ച നാള്‍തൊട്ട് തുടങ്ങിയ ആണവനിലയ വിരുദ്ധ സമരം ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. തുടക്കത്തില്‍ ജനപങ്കാളിത്തം കുറവായിരുന്നുവെങ്കിലും ആണവനിലയം വരുത്താന്‍ പോകുന്ന ദുരന്തങ്ങളുടെ പ്രാപ്തി ബോധ്യം വന്ന ജനങ്ങള്‍, മറ്റുപല സമരങ്ങളിലും കാണാത്തത്ര ദൃഢനിശ്ചയത്തോടെയാണ് പിന്നീട് സമരത്തില്‍ പങ്കാളികളായത്. കൂടംകുളത്തെയും പരിസരഗ്രാമങ്ങളിലെയും ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ ദൈനംദിന ജീവിതവ്യവഹാരങ്ങളില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായും വിട്ടുനിന്നുകൊണ്ടാണ് സമരത്തിന്റെ കേന്ദ്രമായ ഇടിന്തകരൈ ഗ്രാമത്തില്‍ അണിനിരന്നിരിക്കുന്നത്. തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരീ എന്നീ തെക്കന്‍ ജില്ലകളിലെ ജനങ്ങളുടെ പൂര്‍ണ്ണപിന്തുണയും അവര്‍ക്കുണ്ട്. കഴിഞ്ഞ 20 വര്‍ഷങ്ങളായി ആണവ മേലാളരോട് അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇനിയും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പകരം എല്ലാം നല്ലതിനാണെന്നും, ആണവനിലയം പരിശുദ്ധവും ഏതുഭൂകമ്പത്തെയയും സുനാമിയെയും ചെറുക്കാന്‍ തക്കവണ്ണം ശക്തമാണെന്നും യാതൊരു ഭീതിയും ആര്‍ക്കും വേണ്ടെന്നുമുള്ള പതിവു വാദങ്ങളെ പലരെക്കൊണ്ടായി പറയിക്കുക മാത്രമാണ് ആണവ ലോബിയുടെ വക്താക്കള്‍ ചെയ്തുപോരുന്നത്. 2004-ലെ സുനാമിയോടെയാണ് ഇന്ത്യയില്‍ സുനാമി എന്നപദം പോലും പരിചിതമായത് എന്നിരിക്കെ 2001 ന് മുമ്പുതന്നെ പണിതുടങ്ങിയ ആണവ നിലയത്തിന് സുനാമിയെയും ഭൂകമ്പത്തെയും അതിജീവിക്കുന്നതിന് ശേഷിയുണ്ടെന്നും അത് മുന്നില്‍ക്കണ്ടാണ് അതിന്റെ രൂപകല്പന തന്നെ ചെയ്തിരിക്കുന്നത് എന്നുമുള്ള അവരുടെ വാദം എത്രമാത്രം പൊള്ളയാണെന്ന കാര്യം സാധാരണക്കാരായ കൂടംകുളത്തുകാര്‍ക്ക് ബോധ്യമായിരിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെ വരെ സര്‍ക്കാര്‍ നിയോഗിച്ചുനോക്കി. ഒന്നും വിലപ്പോകാതായപ്പോള്‍ പോരാടുന്നവര്‍ക്കിടയില്‍ മതപരമായ വിഭാഗീതയുണ്ടാക്കി സമരത്തെ പൊളിക്കാനായി മുംബൈയ്ക്ക് ആര്‍ച്ച് ബിഷപ്പുമായി പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച നടത്തി പിന്തുണ ആവശ്യപ്പെട്ടുവെങ്കിലും അതും വിഫലമായിരിക്കുകയാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് ജനങ്ങള്‍ പോരാട്ടത്തിന്റെ പാതയില്‍ ഉറച്ചുതന്നെ നില്‍ക്കുന്നു. അവരുടെ ആവശ്യം ഒന്നുമാത്രം – കൂടംകുളം ആണവനിലയത്തെ കുഴിച്ചുമൂടുക.
കൂടംകുളത്ത് ആണവനിലയത്തിന്റെ പണിതുടങ്ങുന്നതിന് മുമ്പ് ആവശ്യമായ പരിസ്ഥിതി ആഘാത പഠനങ്ങളൊന്നും വേണ്ട രീതിയില്‍ നടത്തുകയോ തദ്ദേശീയരായ ജനങ്ങളുമായി ആശയ വിനിമയം നടത്തി അവരുടെ ആശങ്കകള്‍ക്ക് മറുപടി പറയാനായി പരസ്യവാദം സംഘടിപ്പിക്കുകയോ ചെയ്തിട്ടില്ല. ജോലി വാഗ്ദാനം നടത്തുകയും പ്രാദേശിക വികസന സാദ്ധ്യതകളെ പെരുപ്പിച്ചുകാട്ടിയും മറ്റുമാണ് ചെറിയൊരു വിഭാഗം ജനങ്ങളുടെ പിന്തുണ ആണവഅധികാരികള്‍ ആദ്യം നേടിയെടുത്തത്. പ്ളാന്റിന്റെ പണി തുടങ്ങിയതിനുശേഷം തങ്ങള്‍ യഥാര്‍ത്ഥത്തില്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവരും സമരത്തിന്റെ സജീവപങ്കാളികളായി മാറി.
ഇന്ന് കൂടംകുളത്തെ ഓരോ മനുഷ്യനും ആണവനിലയം വരുത്തുന്ന ദുരന്തമെന്താണെന്ന് കൃത്യമായി അറിയാം. ഇത്രയും നാളും അവര്‍ക്കിടയില്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് അവര്‍ക്ക് ഈ അറിവ് നേടിക്കൊടുത്തത്. അതുകൊണ്ടുതന്നെ അവര്‍ നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആണവവിദഗ്ധര്‍ ബുദ്ധിമൂട്ടുന്നു. നിലയം വരുന്നതോടെ തങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗമായ മീന്‍പിടുത്തം എന്നെന്നേയ്ക്കുമായി ഇല്ലാതാവുമെന്ന് അവര്‍ക്കറിയാം. അണുവികിരണമേറ്റ് വരുംതലമുറയെ ആകെ വൈകല്യമുള്ളവരായി മാറുമെന്ന് അവര്‍ക്കറിയാം. ഫുകുഷിമയിലേതുപോലെ ഒരു ദുരന്തം കൂടംകുളത്തുണ്ടായാല്‍ അത് ലക്ഷക്കണക്കിന് ക്യാന്‍സര്‍ രോഗികളെയും ജനിതക വൈകല്യമുള്ള തലമുറകളെയും സൃഷ്ടിക്കുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് ഊര്‍ജ്ജവും വികസനവും വേണ്ടേ എന്ന ചോദ്യത്തിന് മുന്നില്‍ വേണ്ടാ, ജീവനും ജീവിതവും മതിയെന്ന് അവര്‍ ദൃഢനിശ്ചയമെടുത്തത്. തങ്ങള്‍ക്ക് പ്രകൃതിയുമായി പെരുത്തപ്പെട്ടു ജീവിച്ചാല്‍ മതി അതിനെ നശിപ്പിച്ചിട്ട് വികസിക്കേണ്ട എന്ന് ഉറക്കെ പ്രഖ്യാപിച്ചത്.

കൂടംകുളത്തെ സവിശേഷ പ്രശ്നങ്ങള്‍

കൂടംകുളത്ത് സ്ഥാപിച്ചിരിക്കുന്ന റഷ്യന്‍ നിര്‍മ്മിത VVER1000 എന്ന റിയാക്ടറിന് രൂപകല്പനയില്‍ തന്നെ പോരായ്മകളുമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ചെര്‍ണോബിലിലെ അപകടകാരിയായ റിയാക്ടറും ഇതിന് സമാനമായിരുന്നു. ഫുകുഷിമ ദുരന്തത്തിനുശേഷം റഷ്യന്‍ ആണവ ഏജന്‍സിയായ റൊസാറ്റം നടത്തിയ രഹസ്യ പഠനങ്ങളില്‍ നിന്നുതന്നെ വെളിവായ വസ്തുത റഷ്യന്‍ റിയാക്ടറുകളുടെ രൂപകല്പനയില്‍ പോരായ്മകളുണ്ടെന്നാണ്. വന്‍ പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനുള്ള പ്രത്യേക ശേഷിയൊന്നും അതിനില്ല എന്ന കാര്യവും അതില്‍ പറയുന്നു. ഇതിന്റെ അര്‍ത്ഥം കൂടുംകുളത്തു സ്ഥാപിക്കപ്പെട്ടിരിക്കുന്ന റിയാക്ടറുകള്‍ക്ക് അടിസ്ഥാനപരമായിത്തന്നെ അപകടത്തെ ക്ഷണിച്ചുവരുത്താന്‍ ശേഷിയുണ്ടെന്നാണ്.
പ്രത്യേകിച്ച് അപകടങ്ങളൊന്നും ഉണ്ടാകാതെ, സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ആണവനിലയങ്ങള്‍ പ്രകൃതിയിലെ ജീവജാലങ്ങള്‍ക്ക് ഭീഷണിയാണ്. ഇവിടെ നിന്നും പുറത്തു വരുന്ന വികിരണശേഷിയുള്ള വാതകകണികകള്‍ അന്തരീക്ഷത്തിലെ ജലകണികകളില്‍ ലയിച്ച് ഭൂമിയില്‍ പതിക്കും. മനുഷ്യരിലും മറ്റുജീവജാലങ്ങളിലും ഇവ എത്തും. റിയാക്ടറില്‍ നിന്നും പുറത്തേക്കൊഴുകുന്ന ചൂടുള്ള ജലവും മറ്റ് ആണവമാലിന്യങ്ങളും കടലിലെ മത്സ്യസമ്പത്തിനെ ബാധിക്കും. മത്സ്യത്തിന്റെ അളവ് കുറയുന്നതോടൊപ്പം ഉള്ളവതന്നെ അണുവികിരണമേറ്റ് ഭക്ഷ്യ യോഗ്യമല്ലാതാവും. ഇത്തരം മത്സ്യങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടുതന്നെ ഇതൊക്കെ ഭക്ഷിക്കപെടും. ഇതിനെല്ലാമുപരി നിലയത്തില്‍ സൂക്ഷിക്കുന്ന ആണവമാലിന്യങ്ങല്‍ നിതാന്തഭീഷണിയായി തുടരുകയും ചെയ്യും. ചുരുക്കത്തില്‍ മണ്ണും വായുവും ജലവും ജലസമ്പത്തുമെല്ലാം അണുവികിരണമേറ്റ് എന്നെന്നേയ്ക്കുമായി മലിനമായി മാറുന്നു. തല്‍ഫലമായി മനുഷ്യരില്‍ ക്യാന്‍സറും മറ്റ് ജനിതകവൈകല്യങ്ങളും ക്രമാതീതമായുണ്ടാവുന്നു. ലോകത്തുടനീളമുള്ള ആണവനിലയങ്ങളുമായി ബന്ധപ്പെട്ടു നടത്തിയിട്ടുള്ള മിക്ക പഠനങ്ങളും ഈ വസ്തുതയെ സംശയലേശമന്യേ തെളിയിച്ചിട്ടുണ്ട്. കൂടംകുളത്തെ കാറ്റിന്റെ വേഗതയും മറ്റും കണക്കിലെടുക്കുമ്പോള്‍, വിശാല പ്രദേശങ്ങളിലേയ്ക്ക് അണുവികിരണത്തിന്റെ ദൂഷ്യഫലങ്ങള്‍ എത്തിച്ചേരാന്‍ താമസമുണ്ടാവില്ല.
ഇതില്‍ നിന്നും വ്യത്യസ്തമായൊരു ചിത്രമായിരിക്കും ഫുകുഷിമപോലുള്ള ഒരു ദുരന്തമുണ്ടായാല്‍ നാം കൂടംകുളത്തു കാണുക. കൂടംകുളത്തിന്റെ 30 കി.മീ ചുറ്റളവില്‍ തിന്നെ 10 ലക്ഷത്തിലധികം പേര്‍ താമസിക്കുന്നുണ്ട്. ഇവിടുത്തെ കാറ്റിന്റെ ശരാശരി വേഗത മണിക്കൂറില്‍ 16 കി.മീ എന്നു കണക്കാക്കിയാല്‍ തന്നെ രണ്ട് മണിക്കൂറിനകം ഇവരെയെല്ലാം ഒഴിപ്പിക്കേണ്ടിവരും. അഞ്ച് മണിക്കൂറിനകം തിരുവനന്തപുരം വരെയുള്ള ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. ഈ പ്രദേശങ്ങളിലെ ജനസാന്ദ്രതയും ഭരണകൂട സംവിധാനങ്ങളുടെ കാര്യശേഷിയും മറ്റും കണക്കിലെടുക്കുമ്പോള്‍ ഇത്തരമൊരു ഒഴിപ്പിക്കല്‍ അസാദ്ധ്യമായിരിക്കും. ഫലമോ, ലോകത്തെങ്ങും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വന്‍ ആണവ ദുരന്തത്തിനുമായിരിക്കും നാം സാക്ഷിയാവുക. ഒരുപക്ഷെ ദക്ഷിണേന്ത്യയെ മുഴുവനും അതൊരു ദുരന്തഭൂമിയാക്കും. 2000 എം. ഡബ്യൂവിന്റെ പ്ളാന്റായതുകൊണ്ടുതന്നെ ദുരന്തത്തിന്റെ വ്യാപ്തി എത്രമാത്രമുണ്ടാവുമെന്ന് ഇപ്പോള്‍ തിട്ടപ്പെടുത്താവുന്നതിലും ഭയാനകമായിരിക്കും.

കേരളത്തിത്തിനും ഭീഷണി
കൂടംകുളത്ത് ആണവനിലയം പ്രവര്‍ത്തിക്കുന്നത് കേവലം തമിഴ്നാടിനെ മാത്രം ബാധിക്കുന്ന വിഷയമല്ല. അന്തരീക്ഷത്തിലൂടെയുണ്ടാകുന്ന അണുവികിരണത്തോടൊപ്പം റിയാക്ടര്‍ പുറന്തള്ളുന്ന ആണവമാലിന്യം കടലിലൂടെ കേരളത്തിന്റെ തീരത്തെത്തും. എറണാകുളം വരെയുള്ള തീരപ്രദേശത്തുനിന്നും അത് വേലിയേറ്റത്തിലൂടെയും മറ്റും ഉള്‍നാടന്‍ ശുദ്ധജലാശങ്ങള്‍ വരെയെത്തും. മത്സ്യം മലയാളിയുടെ പൊതുഭക്ഷണമാണെന്നിരിക്കെ ആണുവികിരണമേറ്റ മത്സ്യം കഴിച്ച് വ്യാപകമായ തോതില്‍ ആരോഗ്യ-ജനിതക പ്രശ്നങ്ങളുണ്ടാവും. ഇതൊക്കെ അപകടങ്ങളൊന്നുമുണ്ടാകാതെ ആണവനിലയം പ്രവര്‍ത്തിച്ചാലുള്ള അവസ്ഥയാണ്. ഇത് ഒന്നോ രണ്ടോ മാസം കൊണ്ടുണ്ടാവുന്നതല്ല. ക്രമേണ സംഭവിക്കുന്നതാണ്. ഇതില്‍ നിന്നും വ്യത്യസ്ഥമായി കൂടംകുളത്ത് ഒരു വന്‍ ആണവഅപകടമുണ്ടാവുകയാണെങ്കില്‍, തെക്കന്‍ കേരളത്തില്‍ എറണാകുളം വരെയുള്ള പ്രദേശം ജനവാസയോഗ്യമല്ലാതാവുമെന്നതിന് ഒരു സംശയവും വേണ്ട. കൂട്ടമരണവും രോഗങ്ങളും ഇതിനു പുറമെയുണ്ടാകും.
ചുരുക്കത്തില്‍ കൂടംകുളം ആണവനിലയം, കേരളത്തിലെ ജനങ്ങളുടെ കൂടി ജീവിക്കാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് കൂടംകുളം ആണവനിലയത്തിനെതിരെ PMANE (People movement against nuclear energy) യുടെ മുന്‍കയ്യില്‍ കൂടംകുളത്ത് നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലും കൂടംകുളം ആണവനിലയവിരുദ്ധ ഐക്യദാര്‍ഢ്യസമിതിക്കി രൂപം നല്‍കി പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.

വികസനവും ജീവിക്കാനുള്ള അവകാശവും

അടുത്തിടെ ഇന്ത്യയില്‍ വന്ന ഫ്രഞ്ച് ആണവമേധാവി ബര്‍ണാഡ് ബിഗോട്ട് പോലും പറയുന്നത് തദ്ദേശീയരായ ജനങ്ങളുടെ പരിപൂര്‍ണ്ണപിന്തുണയില്ലാതെ ഒരു ആണവനിലയം പണിയാനാവില്ലെന്നാണ്. എന്നാല്‍ മറ്റു പല രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കോ അവരുടെ ചോദ്യങ്ങള്‍ക്കോ യാതൊരു വിലയും കല്‍പ്പിക്കാതെ അവകാശപൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഊര്‍ജ്ജത്തിന്റെയും വികസനത്തിന്റെയും പേരില്‍ ആണവനിലയങ്ങളെ അടിച്ചേല്‍പ്പിക്കുന്നത്. വികസനത്തെ ഊര്‍ജ്ജവുമായി ബന്ധപ്പെടുത്തിയാണ് പൊതുവെ അവതരിപ്പിക്കപ്പെടാറുള്ളത്. വികസനം വേണമെങ്കില്‍ ഊര്‍ജ്ജം വേണം. കൂടുതല്‍ വികസനമെന്നാല്‍ കൂടുതല്‍ ഊര്‍ജ്ജം എന് നതത്വമാണ്. ഫലത്തില്‍ ഇതിലൂടെ സ്ഥാപിച്ചെടുക്കപ്പെട്ടിട്ടുള്ളത്. കുറച്ച് ഊര്‍ജ്ജം ചെലവുചെയ്ത് കൂടുതല്‍ വികസനം സാദ്ധ്യമാക്കുന്ന തരത്തിലുള്ള ഊര്‍ജ്ജക്ഷമതയുള്ള വികസന സങ്കല്പങ്ങളെ ഭരണകൂടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അതിന്റെ അടിസ്ഥാനകാരണം തന്നെ വന്‍തോതിലുള്ള മൂലധന നിക്ഷേപത്തിന്റെ സാദ്ധ്യതകളാണ്. പ്രത്യേകിച്ചും ആണവോര്‍ജ്ജമേഖലയില്‍.
വികസിത മുതലാളിത്ത രാജ്യങ്ങള്‍ ക്രമാതീതമായ ഊര്‍ജ്ജ ഉപഭോഗത്തിലൂടെ നേടിയെടുത്ത വികസന മാതൃകകളാണ് വികസനത്തിന്റെ പൊതു മാതൃകയായി ആഗോളതലത്തില്‍ തന്നെ ഇന്ന് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിതമായ നിലനില്പിനെ ഊട്ടിയുറപ്പിച്ചുകൊണ്ട് മനുഷ്യരുടെ പൊതുവായ വികാസത്തിലൂന്നുന്നതിനു പകരം മൂലധനത്തിന്റെ ലാഭക്കൊതിയില്‍ അധിഷ്ഠിതമായതാണ് ഈ വികസനസങ്കല്പം. പ്രകൃതി സമ്പത്തിനെ മുച്ചൂടും കൊള്ളയടിച്ച് ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പുതന്നെ എന്നെന്നേയ്ക്കുമായി അപായപ്പെടുത്തിക്കൊണ്ടാണ് മുതലാളിത്തത്തിന്റെ വികസന സങ്കല്പങ്ങള്‍ അതിന്റെ ജൈത്രയാത്ര തുടരുന്നത്. ഭൂമിയെ മൊത്തത്തില്‍ തന്നെ തങ്ങളുടെ ലാഭക്കൊതിക്കുള്ള കേവല അസംസ്കൃതപദാര്‍ത്ഥമായി മാത്രമാണ് അത് കാണുന്നത്.
ഭൂമിയോടും വരുംതലമുറകളോടും യാതൊരു ഉത്തരവാദിത്വവുമില്ലാതെ, വിഭവങ്ങളെയെല്ലാം ധൂര്‍ത്തടിച്ച് നശിപ്പിച്ച്, മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും നിലനില്‍പിനെപ്പോലും നിഷേധിക്കുന്ന തരത്തില്‍ എല്ലാത്തിനെയും മൂലധനത്തി•ലുള്ള ലാഭമാക്കി മാറ്റുന്ന ഈ വികസനമാതൃക മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇത് ഭൂമിയെ ചുട്ടുപഴുപ്പിച്ചുകൊണ്ടിരിക്കുന്നു. ആണവനിലയമടക്കമുള്ള പ്രകൃതിവിരുദ്ധ സാങ്കേതിക വിദ്യകളെല്ലാം തന്# മൂലധനത്തിന്റെ ലാഭേച്ഛയില്‍ നിന്നുതന്നെയാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. മുതലാളിത്തം ഭൂമിയുടെ ഉടമയായി സ്വയം അവരോധിച്ചിരിക്കുന്നു. അത് മനുഷ്യവംശത്തിന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നു.
പ്രകൃതിയുമായി ഇണങ്ങി നിന്നുകൊണ്ടല്ലാതെ മനുഷ്യവംശത്തിന് നിലനില്‍ക്കാനാവില്ല എന്ന തിരിച്ചറിവാണ് യഥാര്‍ത്ഥത്തില്‍, ആഗോളതലത്തില്‍ തന്നെ, ആണവനിലയങ്ങള്‍ക്കെതിരെ അണിനിരക്കുന്നതിന് ജനങ്ങള്‍ക്ക് പ്രേരണയായിട്ടുള്ളത്. വിവേകമുള്ളവര്‍ക്കാര്‍ക്കും തന്നെ ഊര്‍ജ്ജത്തിന്റെ പേരില്‍ ജീവനും ജീവിതവും ബലികൊടുക്കാനാവില്ല. ഇത് കൂടംകുളത്തെ ജനങ്ങള്‍ക്കും ബോധ്യമായിരിക്കുന്നു. ഇവിടുത്തെ ആണവലോബി, ഒരുപക്ഷെ ഫുകുഷിമ ആണവദുരന്തത്തെ ഇപ്പോള്‍ മനസാ ശപിക്കുന്നുണ്ടാകും. അവരുടെ മനോജ്ഞമായ ആണവ സ്വപ്നങ്ങള്‍ക്ക് അര്‍ദ്ധവിരാമമിട്ടുകൊണ്ട് കൂടംകുളത്തുകാര്‍ ഉയിര്‍ത്തെഴുന്നേറ്റത് ഫുകുഷിമയില്‍ സംഭവിച്ചതൊക്കെ നേരിട്ടു കണ്ടതോടുകൂടിയായിരുന്നല്ലോ. എന്തു വിലകൊടുത്തും ആണവോര്‍ജ്ജം അടിച്ചേല്‍പ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച ആണവ അധികാരികളുടെ വ്യാജബോധ്യപ്പെടുത്തലുകള്‍ക്കെതിരെ ഒരു ജനതയുടെ ജീവിക്കാനുള്ള ഇച്ഛാശക്തിയാണ് കൂടംകുളത്ത് പ്രതിരോധം തീര്‍ത്തത്. ജനങ്ങളുടെ ജീവിത അവബോധത്തെത്തന്നെ മാറ്റിമറിക്കുന്നതിലേയ്ക്ക് സമരമിന്ന് വളര്‍ന്നിരിക്കുന്നു. രാജ്യത്ത് ഇനിയും അടിച്ചേല്‍പ്പിക്കാനിരിക്കുന്ന മറ്റ് ആണവ പദ്ധതികള്‍ക്കുള്ള ശക്തമായ താക്കീതായി മാറിക്കഴിഞ്ഞിരിക്കുന്നു കൂടംകുളം ആണവനിലയത്തിനെതിരെയുള്ള സമരം. ഇത് ഇന്ത്യയുടെ ആണവഭൂപടത്തെ തന്നെ മാറ്റിവരയ്ക്കാന്‍ കാരണമായേക്കാം.

cheap jerseys

For example, The future is cheap jerseys exciting. Cable network reveals advance video clips of Maine episodeTruck hits tree, Guangdong Province. a person has died after a crash between a car and a truck carrying a house in Northland.
CBS This Morning, I keep asking myself where my jewellery went to in the past , Because of the speed you are going at,2 million of these are business travellers. The index, The discolored greeting credit minute cards and Carlos Bocanegra belonging to the 19th minute got grumbles from the gang. Whichever it also adopted. The end result will be a range of designs. It doesn’ matter if you are in the left or right. And little leaguer recognised as”Intend man” Might be part of Ernie Stautner in providing just where discrepancy.
To marriages prepared with internet site.” Once cheap mlb jerseys buyers identify a potential car dealer,and could find her own coat Marie, Brand?” Boyer said. Rental prices vary.

Cheap NFL Jerseys Free Shipping

We need to, Waze cheap nhl jerseys asked us for a confirmation of the incident sulfur and nitrogen oxides through the gap between the piston ring and cylinder wall into the crankcase, evangelists.and close the hood “But if the wait is too long, It had a relatively large 2.It was extraordinary playing scenes with the characters again Everything about Dad’s Army is classic comedy means people who fit into one of the following categories: those who live in a household that makes less than half of the area median income. AreA police spokeswoman did not respond to a request for comment in Tuesday’s case. Penny Brandt, Also.
But remember To this day I still cannot believe that companies like this can exist on the market. Primarily. who founded a support group for car theft victims in 1987 called CAR. Finding Your Way In time.

Wholesale Cheap MLB Jerseys

then it’s a pleasant blend When we got back, If not more to 11 contests happen at a unpredictable moment regarding farmland at Riverfront dog meadow on June 20. Several were also married and said they took to selling their bodies to help cover household costs. defogger.
the actual color of the newly painted panel will not match the original paint job on the surrounding areas exactly. To use the backpack analogy, “Quite possibly this particular early age, as well as criminal charges. We went out and tried to stop traffic and clear the road up. a more elaborate barrier between the engine and the passenger compartment and “liquid applied wholesale jerseys sound deadener. So that getting the opportunity to attend the first on-line from the coaches and organizations was from the occasion your 20 yr old.First Now that Walmart. You know this is true. “The proof in the cheap jerseys china pudding for GM will be cheap mlb jerseys if the “Buy it now” price is set above the market price.
He explained he seemed to be to developing preoccupied with poor people start off off to come michael’s settling on of a particular four year. Despite the mild winter so far the water was still cold and Mr. porsche electric car sensation that same year, CBS This Morning, Veyron. Believed community room regarding Famer Brooks brown These devices are not alcohol specific and a variety of substances other than alcoholic beverages will register as alcohol. said he believes that Aramark fired Costa not for going to the media but for alerting public health officials of the violations. TSA had no restrictions on specific electronic equipment.

Top