Smiley face>
മുലപ്പൂരവും തൊട്ടുകൂടാത്ത മിശിഹയും: ജലഛായയുടെ ശൂന്യവാദവും പരിയമ്പുറങ്ങളും

മുലപ്പൂരവും തൊട്ടുകൂടാത്ത മിശിഹയും: ജലഛായയുടെ ശൂന്യവാദവും പരിയമ്പുറങ്ങളും

കാഫ്ക മുതല്‍ തകഴി വരേയും ആശാന്‍ മുതല്‍ ഐസന്‍സ്റ്റീന്‍ വരേയും നീണ്ടുപരക്കുന്ന പാഠാന്തര സൂചനകളും ആദരപരാമര്‍ശങ്ങളും വിരുദ്ധോക്തികളും അപനിര്‍മിതികളും നിറയുന്ന സജീവവും സങ്കലിതവും വിമര്‍ശ പാഠ്യതയും പാഠബലവുമേറിയ ഒരു നോവല്‍ ശരീരവും മനസ്സുമാണ് തികച്ചും ജൈവമെന്നും മാനവികമെന്നും പറയാവുന്ന ജലഛായക്കുള്ളത്. കേവലം മാനവികവും മനുഷ്യകേന്ദ്രിതവുമായ ലോകബോധത്തെ കവിഞ്ഞ് ഹരികുമാറിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഉത്തര-ഉത്തരാധുനികമായ ഒരു മിശ്രഭാവുകത്വവും പാരിസ്ഥിതിക പ്രാപഞ്ചികാവബോധവും ആഖ്യാനത്തിലുടനീളം ദൃശ്യവും അനുഭവവേദ്യവുമാണ്. വിജയനിലും മറ്റും മുകുളനം ചെയ്യുന്ന...
അരുന്ധതിറോയിയും പ്രച്ഛന്ന മാവോവാദവും

അരുന്ധതിറോയിയും പ്രച്ഛന്ന മാവോവാദവും

സംവാദം ഡോ. അംബേദ്ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ യഥാര്‍ത്ഥത്തില്‍ വിഛേദിച്ച പ്രധാനപ്പെട്ട emergence ആയിരുന്നു ബി..എസ്.പി.യുടേത്. അതിന്റെ നേതാവായിരുന്ന കാന്‍ഷിറാം, അനിഹിലേഷന്‍ ഓഫ് കാസ്റ്റിനെക്കുറിച്ച് പറഞ്ഞത് ആ പുസ്തകം വായിച്ചിട്ട് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ്. ആ ഉറക്കമില്ലായ്മയില്‍നിന്നാണ് ബി.എസ്.പി. എന്നുപറയുന്ന വലിയ ബഹുജനപ്രസ്ഥാനം രൂപംകൊള്ളുന്നത്. ആ പുസ്തകത്തിന്റെ ആഴത്തെ ബോധ്യപ്പെടുത്താന്‍ ഇതിനപ്പുറം എന്തുവേണം? ഇങ്ങനെ ഒരു ജനതയുടെ രാഷ്ട്രീയഭാവിയെമാറ്റിമറിച്ച; വ്യക്തികളെ സ്വാധീനിച്ച പുസ്തകത്തെക്കുറിച്ചാണ് അരുന്ധതി എഴുതുന്നത്. അത് വലിയൊരു ഉത്തരവാദിത്വമാണ്. അതു...
ആമുഖങ്ങളുടെ രാഷ്ട്രീയവും, ജാതി നിര്‍മ്മൂലനവും

ആമുഖങ്ങളുടെ രാഷ്ട്രീയവും, ജാതി നിര്‍മ്മൂലനവും

ഇവിടെ പ്രസക്തമായ ചോദ്യം, ജാതിനിര്‍മ്മൂലനം എന്ന കൃതിക്ക് അരുന്ധതി റോയിയെപ്പോലുള്ള ഒരാളുടെമുഖവുര ആവശ്യമുണ്ടോഎന്നതാണ് കാരണം. ഇന്ത്യയിലെ ദളിത് രാഷ്ട്രീയം സവിശേഷ രീതിയില്‍ വികസിച്ചുവരുന്ന ഈ ഘട്ടത്തിലും അംബേദ്ക്കറിനും, ദളിത് ജനവിഭാഗങ്ങളുടെ അനുഭവവാദപരമായ ജ്ഞാനത്തിനും (experiential knowledge) ”ബ്രാഹ്മനിക്”മുഖവുര ആവശ്യമാണെന്നുള്ള ഇന്ത്യന്‍ പൊതുമനസ്സിന്റെ ജാതിബോധം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ജാതിനിര്‍മ്മൂലനം എന്നത് ഒരു സിദ്ധാന്തം അഥവാ പ്രയോഗം എന്ന നിലയില്‍ വ്യാഖ്യാനിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ വിലയിരുത്തുന്നതോടൊപ്പം തങ്ങളുടെ ജാതീയമൂലധനത്തെ (caste capital) തിരിച്ചറിയുകയും സാമൂഹിക...
ദലിത് ക്യാമറ ഗ്രൂപ്പില്‍നിന്നുണ്ടായ ചോദ്യങ്ങള്‍ക്ക് അരുന്ധതി റോയിയുടെ മറുപടി

ദലിത് ക്യാമറ ഗ്രൂപ്പില്‍നിന്നുണ്ടായ ചോദ്യങ്ങള്‍ക്ക് അരുന്ധതി റോയിയുടെ മറുപടി

എനിക്ക് വ്യക്തമാക്കാനുള്ള ഒരുകാര്യം, ഇഫ്‌ലുവില്‍ എന്റെ പ്രഭാഷണം റദ്ദാക്കിയതും ഹൈദരാബാദിലെ പുസ്തകപ്രകാശനച്ചടങ്ങ് മാറ്റിയതും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണ്. തീര്‍ച്ചയായും പുസ്തകപ്രകാശനച്ചടങ്ങ് ‘നവയാന’ റദ്ദാക്കിയതില്‍ അനേകം കാരണങ്ങളുണ്ട്. വ്യാപകമായി പ്രചരിപ്പിച്ച ഒരു എസ്.എം.എസ്സും അതിലൊരു ഘടകമാണ്. അതിപ്രകാരമാണ്,. ”അംബേദ്കര്‍ എഴുത്തുകള്‍ സംരക്ഷിക്കുക, നവയാന പബ്ലിക്കേഷനെ എതിര്‍ക്കുക. അനിഹിലേഷന്‍ ഓഫ് കാസ്റ്റ് നമ്മുടെ വിശുദ്ധരചനയാണ്. അരുന്ധതിയും ആനന്ദും അതിനെ അവഹേളിക്കുകയാണ്. സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തില്‍ മാര്‍ച്ച് 9 ന് നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുക.” ആരാണ്...
അരുന്ധതിറോയിക്ക് ഒരു തുറന്ന കത്ത്.

അരുന്ധതിറോയിക്ക് ഒരു തുറന്ന കത്ത്.

ഡോ.ബി.ആര്‍ അംബേദ്കറുടെ ജാതി നിര്‍മ്മൂലനം (Annihilation of caste) എന്ന കൃതി അരുന്ധതിറോയി എഴുതിയ ആമുഖത്തോടെ നവയാന പബ്ലികകേഷന്‍സ് പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത ആമുഖം ദലിത് ബുഹജന്‍ ബുദ്ധിജീവികള്‍ക്കിടയില്‍ വലിയ പ്രതികരണമുളവാക്കിയിരിക്കുകയാണ്. ‘ഉത്തരകാലം’ ഈ വിവാദങ്ങളില്‍ ഇടപെട്ടുകൊണ്ട് ദലിത് ക്യാമറ ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. തുടര്‍ന്ന് അരുന്ധതിറോയി നല്‍കിയ മറുപടിയും അതിനുശേഷം പ്രവീണ താളി, സണ്ണി എം.കപിക്കാട് എന്നിവര്‍ ഈ വിഷയത്തില്‍ നടത്തിയ ഇടപെടലുകളും പ്രസിദ്ധീകരിക്കുന്നതാണ്. ______________________________________ അരുന്ധതിറോയിക്ക് ഒരു തുറന്ന...
തെളിഞ്ഞ ഇടങ്ങളും തെളിയാത്ത ഇടങ്ങളും

തെളിഞ്ഞ ഇടങ്ങളും തെളിയാത്ത ഇടങ്ങളും

കവി എസ്. ജോസഫുമായി നടത്തിയ അഭിമുഖം __________________________________ പെങ്ങളുടെ ബൈബിളിന്റെ കേന്ദ്രപ്രമേയം ക്രിസ്റ്റ്യാനിറ്റി എന്ന വിശാല ഭൂപടത്തിനുള്ളിലെ ദലിത ക്രൈസ്തവരുടെ അനുഭവലോകമാണ്. പരിസ്ഥിതിയോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന ഒരു ജനസമൂഹത്തിന്റെ തിരോധാനം ‘പെങ്ങള്‍’ എന്ന കവിതയിലുണ്ട്. കുന്നുകളുടെ ഇല്ലാതാവല്‍, പക്ഷികളും മരങ്ങളും ഉള്‍പ്പെടെ ഒരു വലിയ ജൈവലോകത്തിന്റെ വേര്‍പെടല്‍ കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. മലയാളരുടെ സാംസ്‌ക്കാരിക ഗര്‍വ്വിന്റെ മേലുള്ള പ്രവാചകത്വം ‘ബന്ധങ്ങള്‍’ എന്ന കവിതയില്‍ മുഴങ്ങുന്നുണ്ടെന്നു തോന്നുന്നു. മറുവശത്ത് കന്നുകളിലും പുറമ്പോക്കുകളിലും...
ആത്മീയത, ഫാഷിസം മുതലാളിത്തം

ആത്മീയത, ഫാഷിസം മുതലാളിത്തം

അമൃതാനന്ദമയി ദേവിയുടെ സമ്മേളനങ്ങളില്‍ നരേന്ദ്രമോഡി പങ്കെടുക്കുന്നതും അവരുടെ കാല്‍തൊട്ടുവണങ്ങുന്നതിലും അദ്ഭുതപ്പെടുന്നവര്‍ അത്തരം ആത്മീയതയും ഫാഷിസവും തമ്മിലുള്ള ബന്ധം തിരിച്ചറിയാത്തവരാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഫാഷിസവും യൂറോപ്യന്‍ അര്‍ഥമുള്ള വലതുപക്ഷവും തമ്മില്‍ ഐക്യത്തിലായിരുന്നു. ഹിന്ദുമതത്തിന്റെ പിന്തുണയുണ്ടെന്നു വരുത്തിയതോടെ ഇന്ത്യയിലതിന് പതിവില്‍ കവിഞ്ഞ വീര്യമുണ്ടായി. ജീവനകലയിലൂടെ കോടിക്കണക്കിന് രൂപ വിലയുള്ള ആസ്തികള്‍ സമ്പാദിച്ച ശ്രീ ശ്രീ രവിശങ്കര്‍ തന്റെ അത്രയൊന്നും ആകര്‍ഷകമല്ലാത്ത ഓലയില്‍ രചിച്ച ലഘുകൃതികളില്‍ അന്യമതസ്ഥരോടുള്ള വിരോധം ആത്മയീതയുടെ നേരിയ ആവരണത്തില്‍...
ഒരു രാഷ്ട്രീയ ആള്‍ദൈവത്തിന്‍െറ പതനം

ഒരു രാഷ്ട്രീയ ആള്‍ദൈവത്തിന്‍െറ പതനം

വി.എസ് എന്ന വ്യക്തിവിഗ്രഹത്തോടൊപ്പം തന്നെ ഒരു പ്രത്യയശാസ്ത്ര വിഗ്രഹവും സൃഷ്ടിക്കപ്പെട്ടിരുന്നു. സാമൂഹിക നീതി, പരിസ്ഥിതി, സ്ത്രീ അവകാശങ്ങള്‍ എന്നിവക്കുവേണ്ടിയും അഴിമതിക്കെതിരെയും മുതലാളിത്തവത്കരണത്തിനെതിരെയും പോര് നയിക്കുന്ന മഹാനായി വി.എസ് എളുപ്പം പ്രതിഷ്ഠിക്കപ്പെട്ടു. പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ് വരട്ടുവാദിയായിരിക്കത്തെന്നെയാണ് നവസാമൂഹിക, സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിചയപ്പെടുത്തിയ ആശയങ്ങളുടെ പ്രവാചകനായി വി.എസ് ബിംബവത്കരിക്കപ്പെട്ടത് എന്നൊരു വൈരുധ്യവും ഇവിടെയുണ്ട്. പാര്‍ട്ടിയിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടരുത് എന്ന് കല്‍പിച്ച്, അതിനെ സൈദ്ധാന്തികവത്കരിച്ച എം.എന്‍. വിജയനായിരുന്നു അദ്ദേഹത്തിന്‍െറ പ്രധാന ആശയസ്രോതസ്സ്. കണ്ണൂര്‍...
എങ്ങനെ ആയിരിക്കും അലോഷ്യസച്ചന്‍ ഭാവിയിലറിയപ്പെടുക ?

എങ്ങനെ ആയിരിക്കും അലോഷ്യസച്ചന്‍ ഭാവിയിലറിയപ്പെടുക ?

യുക്തിവിചാരംകൊണ്ട് ആട്ടിയോടിക്കാവുന്നതാണോ ദൈവവിചാരം? അല്ല എന്ന് സ്വന്തം അനുഭവത്തില്‍ നിന്നെനിക്കു പറയാനാവും. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കുറ്റിപ്പുഴയുടെ വിചാരവിപ്ലവം വായിച്ചിട്ട്, അന്നുവരെ മനസ്സില്‍ കൊണ്ടുനടന്ന ക്രൈസ്തവദൈവത്തെ കുടിയിറക്കി എന്നു വിശ്വസിച്ചവനാണു ഞാന്‍. അരനൂറ്റാണ്ടിനു ശേഷം ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഏതു സത്യവിശ്വാസിയുടെയും മനസ്സിലെന്നതിനെക്കാള്‍ ശക്തമായി ആ ദൈവം എന്നും എന്റെ മനസ്സിലുണ്ടായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു. ബോധതലത്തിലേക്കു കടന്നുവരാന്‍ ശ്രമിക്കുമ്പോഴെല്ലാം, യുക്തിബലത്താല്‍ ചവുട്ടിത്താഴ്‌ത്തേണ്ട ഒരു മാവേലിയായി അബോധത്തിലെവിടെയോ അയാള്‍ പതുങ്ങിക്കിടന്നിരുന്നു. _______________ സെബാസ്റ്റ്യന്‍ വട്ടമറ്റം...
അടിത്തട്ടില്‍ നിന്നൊരു കേരള ചരിത്രം.

അടിത്തട്ടില്‍ നിന്നൊരു കേരള ചരിത്രം.

സ്ഥിരം ചരിത്രകാരനല്ലാത്തതിന്റെ വ്യത്യാസങ്ങളും രീതിശാസ്ത്രഭദ്രതക്കുറവും കൊച്ചിന്റെ വിധ്വംസകമായ ചരിത്രരചനയില്‍ അക്കാദമിക വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്. ചരിത്രത്തെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ സമഗ്രജീവനത്തിന്റേയും ജീവിത സമരത്തിന്റേയും അവിഭാജ്യ ഭാഗമായി മനസ്സിലാക്കുന്നവര്‍ക്ക് ഇത്തരം വിശേഷാവഗാഹ വരേണ്യവാദങ്ങളെ തൊടുത്തുവിടുന്ന വാമനാദര്‍ശസംഹിതയെ എളുപ്പത്തില്‍ തിരിച്ചറിയാനാവും. ഭുതത്തിലും വര്‍ത്തമാനത്തിലും ഭാവിയിലുമുള്ള ബഹുജനങ്ങളുടെ താല്‍പ്പര്യമാണ് പുതിയ ചരിത്രവിഷയികളേയും കീഴാള ചരിത്രരചയിതാക്കളേയും നിര്‍മിക്കുന്നതും നിലനിര്‍ത്തുന്നതും. ചരിത്രകര്‍തൃത്വങ്ങളുടെ സവിശേഷമായ ഒരു വിമോചനയാനമാണ് ഇവിടെ അടിത്തട്ടില്‍ നിന്നും ഉടലെടുക്കുന്നത്. ചരിത്രം ഗവേഷണബിരുദങ്ങളുള്ള പ്രഫസര്‍മാര്‍ക്കുമാത്രം വിരാജിക്കാനും...
പിന്നില്‍ കിടന്ന ചൂല് ദലിതന്റെ മുന്നിലെത്തുമ്പോള്‍

പിന്നില്‍ കിടന്ന ചൂല് ദലിതന്റെ മുന്നിലെത്തുമ്പോള്‍

ആംആദ്മി പാര്‍ട്ടിയുടെ സ്വരാജില്‍ ദലിതരുടെ താല്‍പര്യങ്ങള്‍ എങ്ങനെയാണ് സംരക്ഷിക്കപ്പെടുക എന്നതിന്റെ വ്യക്തമായ ഉത്തരം യഥാര്‍ത്ഥ ആംആദ്മികളായ ദലിതര്‍ക്ക് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അവ തൊട്ടാല്‍പൊള്ളുന്ന വിഷയങ്ങളായതിനാല്‍ അവയോട് കെജ്‌രിവാള്‍ പുലര്‍ത്തുന്ന മൗനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയുടെ ലക്ഷണമായി വ്യാഖ്യാനിക്കുന്നവരുണ്ടാകാം. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ മൂടിവച്ച് കേവലം വോട്ടിനായി ആംആദ്മികളെ പറഞ്ഞുപറ്റിക്കുന്നത് രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയാണോ അങ്ങേയറ്റത്തെ അഴിമതിയാണോ? ആ അര്‍ത്ഥത്തില്‍ ആംആദ്മിപാര്‍ട്ടിയുടേയും കെജ്‌രിവാളിന്റെയും സ്വരാജ് സ്വജനരാജാണ്. അതില്‍ ദലിതര്‍ക്ക് പങ്കില്ല. അതുകൊണ്ടുതന്നെ ചൂലുംകൊണ്ടുവരുന്നവരുടെ ചൂലുവാങ്ങി...
മതം, സമുദായം, സാമൂഹികമായ ചലനാത്മകത: സമകാലീന ദലിത് പ്രമേയങ്ങള്‍

മതം, സമുദായം, സാമൂഹികമായ ചലനാത്മകത: സമകാലീന ദലിത് പ്രമേയങ്ങള്‍

സോഷ്യല്‍ മീഡിയായിലൂടെ ചിലര്‍ ഉന്നയിക്കുന്നതും ഇതേ ഭീതിയാണ്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും കേരളത്തില്‍ പണ്ടുമുതലേ “ഉള്ളവരും” സാര്‍വ്വദേശീയ ബന്ധങ്ങള്‍ നിലനിറുത്തുന്നവരുമാണ്. ദലിതരാകട്ടെ “ഒന്നുമില്ലാത്തവര്‍”. അതിനാല്‍ ന്യൂനപക്ഷ വിഷയങ്ങളില്‍ ഇടപെട്ടാല്‍ ദലിതര്‍ക്ക് ദോഷമേ സംഭവിക്കു എന്നാണ് തര്‍ക്കം. ദലിത് സമുദായത്തെ ഇല്ലായ്മകളിലൂടെയും വല്ലായ്മകളിലൂടെയും (lacks) കാണുന്നത് ഏറ്റവും അധീശത്വപരമായ, പിന്തിരിപ്പനായ സാമൂഹിക വിശകലനമാണ്. ആനുപാതികമായ കുറവുകളും ഇല്ലായ്മകളും ദലിതര്‍ക്ക് ഉണ്ടെന്നത് വാസ്തവമാണ്. അത് പരിഹരിക്കാനുള്ള വഴി എല്ലായിടങ്ങളിലുമുള്ള സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയാണ്. അതിനുള്ള സാധ്യതകളെ...
കോട്ടയം ഭാഷയുടെ താളം

കോട്ടയം ഭാഷയുടെ താളം

മിഷണറികാലത്ത് കോട്ടയം കേന്ദ്രമായി നടത്തപ്പെട്ട ഭാഷാശുദ്ധീകരണത്തിലൂടെയും, അച്ചടിയിലൂടെയും രൂപംകൊണ്ട ആധുനികഭാഷയുടെ അവകാശികളെന്നു നടിക്കുന്ന ജനതയാണ് കോട്ടയത്തെ അച്ചായന്മാര്‍. ക്രിസ്ത്യന്‍ മിഷണറിമാരുടെ മുന്‍കൈയാല്‍ കൃത്യമായി സംസ്‌ക്കരണം നടത്തപ്പെട്ട മലയാളഭാഷയുടെ പ്രചാരകര്‍ മാത്രമായിരുന്ന കോട്ടയത്തെ നസ്രാണിപത്രങ്ങള്‍, അച്ചടി ഭാഷയായ ആധുനികഭാഷയെ കോട്ടയത്തെ നസ്രാണി ജനതയുടെമേല്‍ വെച്ചുകെട്ടുകയായിരുന്നു. ജാതീയത ഉണ്ടാക്കിയ ഭാഷാശൈലികളുടെ തകര്‍ച്ചയും, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചരണവും, ക്രിസ്തുമതവും, സായിപ്പിന്റെ പഠിപ്പിക്കലുകളും, അച്ചടിഭാഷാരീതിയും എല്ലാം നേരിട്ട് സംഭവിച്ച പ്രദേശമാണ് കോട്ടയം. കേരളസമൂഹത്തിന്‍ മുകളിലുണ്ടായിരുന്ന സംസ്‌കൃതത്തിന്റെയും,...
യാത്രയുടെ പാഠങ്ങള്‍

യാത്രയുടെ പാഠങ്ങള്‍

സഹജീവികള്‍ക്കു ന്യായവും നീതിയും പരിഗണനകളുമൊക്കെ നിഷേധിക്കാന്‍ നാം മുന്‍കൂട്ടി നിശ്ചയിച്ച ചില ഭാവനകളും പരികല്‍പ്പനകളുമൊക്കെ പലപ്പോഴും കാരണമാവാറുണ്ട്. ‘ക്രിമിനല്‍’, ‘കറുത്തവന്‍’, ‘വൃത്തിയില്ലാത്തവന്‍’ തുടങ്ങിയ വിശേഷണങ്ങളിലൂടെ വലിയൊരു വിഭാഗവുമായുള്ള ചര്‍ച്ചകളെ തടഞ്ഞുനിര്‍ത്തുകയാണ് നമ്മുടെ പൊതുബോധം. അന്യന്റെ കൈയില്‍നിന്നു ‘ഭക്ഷണം വാങ്ങി കഴിക്കുന്നതും അവനുമായി സഹവസിക്കുന്നതും മഹാപാതകമായി കാണുകയും അരുതെന്നു കുട്ടികളോടു വിലക്കുകയും ചെയ്യുന്ന കപടബോധത്തെ തോല്‍പ്പിക്കുന്നിടത്താണ് ‘ഹൈവേ’വിജയിക്കുന്നത്. വിവാഹത്തിനു നാലു ദിവസം മുമ്പ് കാമുകനോടൊത്ത് ഹൈവേയുടെ രാത്രികാല സൗന്ദര്യം ആസ്വദിക്കാന്‍ പുറപ്പെടുന്നു...
ഗാനഗന്ധര്‍വന്റെ യാഗസംസ്‌കാരപ്രചാരണം

ഗാനഗന്ധര്‍വന്റെ യാഗസംസ്‌കാരപ്രചാരണം

പുനഃപ്രസാധനം ____________  രാജാക്കന്മാരേക്കാള്‍ മഹാന്മാരാണ് ബ്രാഹ്മണപുരോഹിതര്‍ എന്ന് സ്ഥാപിക്കലാണ് യാഗത്തിന്റെ ഒരു ലക്ഷ്യം. രാജസൂയയാഗത്തില്‍ രാജാവിനെ അഭിഷേകം ചെയ്തശേഷം പുരോഹിതര്‍ പറയുന്ന മന്ത്രമിതാണ്:” അല്ലയോ ജനങ്ങളേ, ഇദ്ദേഹമാണ് നിങ്ങളുടെ രാജാവ്, ഞങ്ങളുടെ രാജാവാകട്ടെ സോമമാണ്” (ശതപഥബ്രാഹ്മണം 5-3-3-12) ”രാജാപ്രത്യക്ഷ ദൈവം” എന്ന ക്ഷത്രിയരുടെ തിരിച്ചടി വന്നത് ഈ മേധാവിത്തസമീപനം കൊണ്ടായിരിക്കാം. ഇക്കഥകള്‍ അറിയാതെയാണ് യേശുദാസന്മാര്‍ യാഗഭൂമിയിലെ ബലിയാടായിത്തീരുന്നത്. അതുകൊണ്ടാണ് ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും യാഗത്തിന് പോകണമെന്ന് പന്നിയൂരില്‍ യേശുദാസ് പറഞ്ഞത്....
തിരഞ്ഞെടുപ്പ് : സങ്കീര്‍ണ്ണതകളും സാധ്യതകളും

തിരഞ്ഞെടുപ്പ് : സങ്കീര്‍ണ്ണതകളും സാധ്യതകളും

ആറുപതിറ്റാണ്ടുകള്‍ പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ രാഷ്ട്രീയധാര്‍മ്മികതയെക്കുറിച്ചുള്ള സംവാദങ്ങളാണ് ഇപ്പോള്‍ സജീവമാകുന്നത്. നേതാക്കന്‍മാരുടെ ജീവിതമാതൃകകള്‍, വിശേഷിച്ചും ലാളിത്യം ചര്‍ച്ച ചെയ്യപ്പെടുന്നു. ആഗോളീകരണം സമ്പദ്ഘടനയിലുണ്ടാക്കിയ അസമത്വം, സാമൂഹികമായ വിവേചനങ്ങള്‍, വികസനസങ്കല്‍പങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രതിരോധങ്ങള്‍, എല്ലാ മേഖലകളെയും കീഴടക്കുന്ന കോര്‍പ്പറേറ്റ്‌വല്‍ക്കരണം, സ്വകാര്യമേഖലയുടെ വളര്‍ച്ചയിലൂടെ നഷ്ടപ്പെടുന്ന സാമൂഹികനീതി, കുടുംബവാഴ്ചയോടു കാണിക്കുന്ന അമിതവിധേയത്വം, ഉദ്യോഗസ്ഥമേഖലയില്‍ ശക്തമായി തുടരുന്ന വരേണ്യാധീശത്വം, ന്യൂനപക്ഷങ്ങളും കീഴാളരും നേരിടുന്ന പൗരത്വസംഘര്‍ഷങ്ങള്‍, സ്ത്രീകളോട് ഇന്ത്യന്‍ സമൂഹം പുലര്‍ത്തുന്ന വിവേചനങ്ങള്‍ എന്നിങ്ങനെയുള്ള...
ഫത്‌വകളെ എങ്ങിനെ വായിക്കാതിരിക്കാം ?

ഫത്‌വകളെ എങ്ങിനെ വായിക്കാതിരിക്കാം ?

ഫത്‌വയുടെ പാഠം , ഫത്‌വയെ ചുറ്റി പറ്റി നില്‍കുന്ന മത അധികാരം ഇവയുമായി ബന്ധപെട്ട അത്ര സൂക്ഷ്മമല്ലാത്ത വായനകള്‍ മതവിമര്‍ശനത്തിന്റെ വിശകലനപരമായ ബലഹീനതയാണ് കാണിക്കുന്നത്. അരുണ്‍ ഷൂരിയെ പോലുള്ളവര്‍ മുസ്ലിംകളെ കുറിച്ച് വാര്‍പ്മാത്രകകള്‍ പ്രചരിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എഴുതുന്നത്‌. പക്ഷെ അങ്ങിനെയുള്ള രാഷ്ട്രീയത്തിനപ്പുറം ഇസ്ലാമില്‍ തന്റെ ഇടം നിരന്തരം അന്വേഷിക്കുന്ന ജനാധിപത്യവാദിയായ ഖദീജ മുംതാസിനെ പോലുള്ളവര്‍ കുറെകൂടി ഗൌരവ വായനകള്‍ അവലംബിക്കുന്നത് ഇനിയും വികസിക്കേണ്ട മതവിമര്‍ശനത്തിനു കരുത്തു പകരാനെ...
വിശുദ്ധ നരകത്തിലെ സേവനം

വിശുദ്ധ നരകത്തിലെ സേവനം

അനുഭവം:- മാതാ അമൃതാനന്ദമയിയുടെ അമൃതാ ആശുപത്രിയിലെ സൗജന്യ ചികിത്സ വലിയൊരു തട്ടിപ്പാണെന്നാണ് എനിക്ക് മനസിലായിട്ടുള്ളത്‌. ആന്റിയോപ്ലാസ്റ്റിനുള്ള പണം സര്‍ക്കാരില്‍ നിന്നും ലഭിക്കില്ലാത്തതിനാല്‍ ആയത് രോഗിയില്‍ നിന്നും ഈടാക്കുന്നു. മറ്റ് സഹായധനങ്ങള്‍ ആശുപത്രി അധികൃതര്‍ മേടിച്ചെടുക്കുന്നു. ഇതിലൂടെ യഥാര്‍ത്ഥ ചെലവിലേക്കാള്‍ അധികം പണമാണ് ആശുപത്രിക്ക് ലഭിക്കുന്നത്. ഇതാണ് അമൃതാ ആശുപത്രിയിലെ സൗജന്യ ചികിത്സയുടെ കഥ. ____________ കെ.കെ. കൊച്ച് മാതാ അമൃതാനന്ദമയി വാഴ്ത്തപ്പെടുന്നത് വിറ്റഴിക്കപ്പെടുന്ന ആത്മീയതയോടൊപ്പം സേവനത്തിന്റേയും പേരിലാണല്ലോ. മുമ്പ് ശ്രീനി പട്ടത്താനം,...
ആംആദ്മി പാര്‍ട്ടിയും ആദര്‍ശാത്മക രാഷ്ട്രീയത്തിന്റെ പരിമിതിയും

ആംആദ്മി പാര്‍ട്ടിയും ആദര്‍ശാത്മക രാഷ്ട്രീയത്തിന്റെ പരിമിതിയും

ആസന്നമായ ഫാസിസത്തെ പ്രതിരോധിക്കുകയെന്നതിനുപകരം സാമ്പത്തികാഴിമതിയ്‌ക്കെതിരായ ധാര്‍മികരോഷത്തെ അടിസ്ഥാനമാക്കുന്ന ഒരു രാഷ്ട്രീയം ഫലത്തില്‍ ജനാധിപത്യത്തെയാണ് ദുര്‍ബലമാക്കുന്നത്. ലോകപ്രശസ്ത സംസ്‌കൃത പണ്ഡിതയും ഇന്‍ഡോളജിസ്റ്റുമായ വെന്‍ഡി ഡോണിഗറുടെ വിഖ്യാതമായ ‘ദ് ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി’ എന്ന കൃതി ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പ്രസാധകരായ പെന്‍ഗ്വിനെ നിര്‍ബന്ധിതമാക്കിയത് ചില സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ധൈഷണിക പ്രവര്‍ത്തനത്തിനും നേരെ ആസന്ന ഫാസിസം ഉയര്‍ത്തുന്ന ഭീഷണി എത്രത്തോളം വലുതാണെന്ന് ഇതു തെളിയിക്കുന്നു. എന്നാല്‍,...
ഇന്ത്യ എന്ന ആശയവും പ്രത്യയശാസ്ത്രവും

ഇന്ത്യ എന്ന ആശയവും പ്രത്യയശാസ്ത്രവും

വിമോചന സമരമെന്ന’ പ്രതിലോമാത്മകതയെ മതത്തിന്റെ അഴകില്‍ പൊതിഞ്ഞ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ജനാധിപത്യത്തിന്റെ അള്‍ത്താരയില്‍ ബലിയര്‍പ്പിച്ചതും. അതായത് ഒരു സോഷ്യലിസ്റ്റിനാല്‍ മറിച്ചിട്ട കമ്മ്യൂണിസ്റ്റു മന്ത്രിസഭ. ഇത് തന്നെയാണ് പിന്നീട് ഇന്ദിരയും ചെയ്തത്. ഏകാധിപതിയായിരുന്ന ഇന്ദിര ഒരു ലക്ഷത്തോളം പൗരന്മാരെ കുറ്റംചാര്‍ത്താതെ ജയിലിലടച്ച് ബ്രിട്ടീഷ് രാജിന്റെ കിരാത നിയമങ്ങള്‍ ഒരു മാറ്റവും ഇല്ലാതെ ഒരു ജനതയുടെ മേല്‍ പ്രയോഗിക്കുന്നത് നാം കണ്ടു. 1977 വരെ 40 പ്രാവശ്യം അടിയന്തരാവസ്ഥ എന്ന ‘മര്‍ദ്ദക...
അരിപ്പ ഭൂസമരം ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങി

അരിപ്പ ഭൂസമരം ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങി

ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജെ.എന്‍.യു വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതോടെ സംസ്ഥാനസര്‍ക്കാരിന്റെ ഭൂരഹിതരല്ലാത്ത കേരളം പദ്ധതി (Zero landless Kerala) യുടെ വഞ്ചന തുറന്നുകാണിക്കപ്പെട്ടു. ഭൂപരിഷ്‌കരണനിയമം നടപ്പിലാക്കിയതിലൂടെ കേരളം ലോകത്തിനുമുഴുവന്‍ മാതൃകയായെന്ന് മേനി നടിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളും കോണ്‍ഗ്രസ് പിന്തുണയോടെ ഭരിച്ച സി.പി.ഐ.നേതാവ് അച്ചുതമേനോന്റെ കാലത്താണ് ഭൂപരിഷ്‌കരണം നടപ്പാക്കിയതെന്ന് പ്രചരിപ്പിക്കുന്ന വലതുപക്ഷ പ്രസ്ഥാനങ്ങളും ഫലത്തില്‍ കേരളത്തിന്റെ ദരിദ്രജനവിഭാഗങ്ങളെ വഞ്ചിക്കുകയായിരുന്നു. ഭൂപരിഷ്‌കരണനിയമത്തിന്റെ ഫലം ലഭിക്കാതെപോയ ആദിവാസികളും,...
ഒരു ചൂലിന്റെ രാഷ്ട്രീയ സ്വരൂപങ്ങള്‍

ഒരു ചൂലിന്റെ രാഷ്ട്രീയ സ്വരൂപങ്ങള്‍

നിലനില്ക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മകള്‍ മാത്രമല്ല, അനിയന്ത്രിതമായ നഗരവല്‍ക്കരണത്തിന്റെ ഫലമായ തനിമാനഷ്ടം, വൈദേശിക സംസ്‌കാരങ്ങളുടെ പകര്‍ച്ചവ്യാധിപോലുള്ള കടന്നുകയറ്റം, ഒരു ഉത്തമസമുദായത്തില്‍ ഒരിക്കലും കണ്ടുകൂടാത്ത പിന്നോട്ടടിയുടെ ചിഹ്നങ്ങളായ ”ജാതി-മത-വര്‍ഗ്ഗീയ” ശക്തികളുടെ അപരസാന്നിധ്യം എന്നിവയും ദേശത്തെ ജീവശാസ്ത്രപരമായി ദ്രവിപ്പിക്കുന്നതായി പലരും മുറവിളിയുയര്‍ത്താന്‍ തുടങ്ങി. പുറത്തെ ശത്രുക്കളുടെ കടന്നുകയറ്റവും അകത്തുള്ളവരുടെ കുത്തിത്തിരിപ്പുകള്‍ മൂലവും നമ്മുടെ മഹത്തായ ദേശം ആകെ തകരാറിലായിരിക്കുന്നു. അതിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ കടുത്ത നടപടികള്‍ തന്നെ ആവിശ്യമാണ്. ഇത്തരം പൊതുധാരണകള്‍ പെരുത്തുകയറിയപ്പോഴാണ് ചില...
ലിംഗസ്വത്വത്തിന്റെ ദ്വന്ദ്വഭാവനകള്‍

ലിംഗസ്വത്വത്തിന്റെ ദ്വന്ദ്വഭാവനകള്‍

ലൈംഗികതയെയും ലിംഗസ്വത്വത്തെയും കുറിച്ചുള്ള ചര്‍ച്ചകളിലും ചിന്തകളിലും നിരന്തരം കടന്നു കയറുന്ന ഇത്തരമൊരു ദ്വന്ദ്വഭാവന ഏറെ പ്രതിലോമകരമായൊരു ദൗത്യമാണ് പാലിക്കുന്നത്. എന്തിനെയും കറുപ്പും വെളുപ്പുമായോ ഹോമോയും ഹെറ്റ്‌റോയുമായോ ആണും പെണ്ണുമായോ തരംതിരിക്കാനുള്ള വ്യഗ്രത സൃഷ്ടിച്ചെടുക്കുന്നത് വിരുദ്ധ ദ്വന്ദ്വങ്ങളായി വര്‍ത്തിക്കുന്ന വാര്‍പ്പുമാതൃകകളെയാണ്. അവ പിന്നെ മോചനമില്ലാത്ത കാരാഗൃഹങ്ങളായി മാറി സ്വത്വ സങ്കല്പങ്ങളെയും മോഹഭാവനകളെയും തടവിലാക്കുന്നു. അതുകൊണ്ട് വിവേചനപരമായ നിയമങ്ങള്‍ക്കും സാമൂഹ്യനീതികള്‍ക്കുമെതിരായ സമരങ്ങളോടൊപ്പംതന്നെ പോകേണ്ടവയാണ് ദ്വന്ദ്വ ധ്രുവീകരണങ്ങളെ ചെറുക്കുന്ന ബൗദ്ധികാന്വേഷണങ്ങളും പരീക്ഷണങ്ങളും. ഒരു പക്ഷേ,...
ഭാവനയിലെ കാമനകള്‍

ഭാവനയിലെ കാമനകള്‍

മിശ്രഭോജന്‍, കഥയിലെപ്പോലെ മിശ്രഭക്ഷണങ്ങളുടെ ഭോജനമായിരുന്നില്ല. സസ്യഭക്ഷണമായിരുന്നു അവയില്‍ വിളമ്പിയിരുന്നത്. വി.ടിയുടെ നേതൃത്വത്തില്‍ 1933 ല്‍ നടന്നതും അതിനുമുമ്പ് 1917 മെയ് 29 ന് ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്നതും അത്തരം സദ്യകളാണ്. കഥയില്‍ പരാമര്‍ശമുള്ള ചെറായിയിലെ പന്തിഭോജനത്തില്‍ രണ്ട പുലയക്കുട്ടികളടക്കം ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്. പാകപ്പെടുത്തിയ ഭക്ഷണം (പായസം) നറുക്കിലയില്‍ പള്ളിപ്പുറത്തുകാരന്‍ അയ്യപ്പന്‍ എന്നു പേരായ പുലയക്കുട്ടിയെക്കൊണ്ട വിളമ്പിച്ച് മറ്റുള്ളവര്‍ക്ക് കൊടുക്കുകയാണുണ്ടായത്. വാസ്തവത്തില്‍ വിളമ്പല്‍ക്കാരോ തീറ്റക്കാരോ ആയി മാത്രം...
പ്ലേറ്റോയ്ക്കുള്ള മറുപടിയാണ് ഇ-റീഡര്‍

പ്ലേറ്റോയ്ക്കുള്ള മറുപടിയാണ് ഇ-റീഡര്‍

പ്ലേറ്റോയുടെ കാലത്ത് ഉന്നയിക്കപ്പെട്ട പുസ്തകത്തെക്കുറിച്ചുള്ള ആശങ്കകള്‍ പിന്നീടുള്ള മനുഷ്യപരിണാമത്തില്‍ സുരക്ഷിതമായി അതിജീവിച്ചതായാണ് ചരിത്രം പറയുന്നത്. 70 മില്യണ്‍ ടൈറ്റിലുകളെങ്കിലും ഇതിനകം ഭൂമിയില്‍ ഇറങ്ങിക്കഴിഞ്ഞതായാണ് ഏകദേശകണക്ക്. സിനിമയും ഇലക്‌ട്രോണിക് ടെക്‌സ്ച്വാലിറ്റിക്ക് പ്രാമുഖ്യം കൊടുക്കുന്ന ഇതര സങ്കേതങ്ങളും അഭിനവവും വിചിത്രവും ഉജ്ജ്വലവുമായ ഭാഷാവിനിമയങ്ങള്‍ സൃഷ്ടിച്ചിട്ടും ‘വായന’ കുതിക്കുകതന്നെയാണ്. ചട്ടയും അലേകകളും ഉള്ള പുസ്തകത്തിനുവേണ്ടി ചങ്കുപൊട്ടി വാദിക്കുമ്പോഴും ”The internet has returned us to the alphabet.”’ എന്ന് ഉംബെര്‍ത്തോ എക്കോ പോലും...
വികസനം, ദാരിദ്ര്യം: പുനര്‍നിര്‍വചനം ആവശ്യമാണ്

വികസനം, ദാരിദ്ര്യം: പുനര്‍നിര്‍വചനം ആവശ്യമാണ്

പല സാമൂഹ്യ വെല്ലുവിളികള്‍ക്കും ഒരേയൊരു ശരിയായ പരിഹാരം എന്ന ഒന്നില്ല. സൂക്ഷ്മ ആസൂത്രണം ഒരു പ്രക്രിയ എന്ന നിലയില്‍ അടിസ്ഥാനപരമായി വികസിച്ചത് റോബര്‍ട്ട് ചേംമ്പേഴ്‌സ് പല നരവംശശാസ്ത്രജ്ഞരോടൊപ്പം നിര്‍മ്മിച്ച ‘ഡവലപ്പ്‌മെന്റ് സ്റ്റഡീസ്’ എന്ന കൂട്ടായ്മയിലൂടെയാണ്. ഇവിടെ നമുക്ക് പക്വമായ ഒരു മേല്‍ക്കൈ നേടാനാവുന്നത് നരവംശശാസ്ത്ര രീതിശാസ്ത്രങ്ങളെ സമന്വയിപ്പിക്കാനാവുന്നത് കൊണ്ടാണ്. വികേന്ദ്രീകൃത ആസൂത്രണവും സൂക്ഷ്മതല ആസൂത്രണവും നിശ്ചയമായും വികസന നരവംശശാസ്ത്രത്തിന്റെ മറ്റൊരു പരിപ്രേക്ഷ്യം തെയാണെ് പറയാം. വംശീയ പഠനം (ethnography) ജനങ്ങളോടൊത്ത്...
‘മോടി’ പിടിക്കുന്ന കായല്‍ സമ്മേളനം.

‘മോടി’ പിടിക്കുന്ന കായല്‍ സമ്മേളനം.

ഗുജറാത്തില്‍ പല പ്രമുഖ ദളിത് ആക്ടിവിസ്റ്റുകളും മറ്റ് സിവില്‍ സൊസൈറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരും ഭരണകൂട അടിച്ചമര്‍ത്തലിന്റെ ഇരകള്‍ മാത്രമല്ല, അവര്‍ക്ക് നിരന്തരം മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും വധഭീഷണികളും നേരിടേണ്ടിവരുന്നുണ്ട്. ആയിരത്തി തൊള്ളായിരിത്തി എണ്‍പത്തൊന്നു ജനുവരിയില്‍ ഗോലാന എന്ന സ്ഥലത്ത് ദളിതരെ സംഘടിപ്പിച്ചതിനാണ് മൂന്നു ദളിത് ആക്ടിവിസ്റ്റുകളെ സവര്‍ണ്ണഹിന്ദുക്കള്‍ വെടിവെച്ചു കൊന്നത്. മോഡിയോടൊപ്പം നിന്ന് ജാതിരഹിത ഹിന്ദുത്വത്തിന്റെ ഫലം പങ്കിടാം എന്നു അങ്ങു കേരളത്തിലിരുന്ന് സ്വപ്നം കാണുന്നവരോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ. കേരളത്തിലെ സംഘപരിവാറിന്റെ...
മാധ്യമവിമര്‍ശനത്തിലെ നൈതിക സംഘര്‍ഷങ്ങള്‍

മാധ്യമവിമര്‍ശനത്തിലെ നൈതിക സംഘര്‍ഷങ്ങള്‍

‘ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും’ എന്ന ആദ്യലേഖനം തന്നെ സമീപകാല കേരള മാധ്യമ പ്രവര്‍ത്തനത്തിലെ ചില പ്രവണതകളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതാണ്. മാധ്യമങ്ങളിലെ ഇടതുപക്ഷ പ്രതിനിധാനത്തെ സി.പി.ഐ.എം. നോക്കിക്കാണുന്നതില്‍ നിന്ന് വ്യത്യസ്തമായും നിശിതമായ വിവേചനബുദ്ധിയോടെയും സമീപിക്കുന്ന ലേഖനമാണിത്. സി.പി.ഐ. എമ്മിന്റെ പക്ഷത്തുനിന്ന് നോക്കുമ്പോഴുള്ള മാധ്യമഭീതിയെയല്ല കമല്‍റാം പിന്താങ്ങുന്നത്. എന്നാല്‍ സി.പി.ഐ.എം വിമര്‍ശനത്തെ ഒരുതരം വയറ്റുപ്പിഴപ്പ് പോലെ കൊണ്ടുനടക്കുന്ന വലതുപക്ഷ മാധ്യമശീലത്തെ, അതിന്റെ പ്രത്യാഘാതങ്ങളെ വിലയിരുത്തുകയാണ് ചെയ്യുന്നത്. ഒരു സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തനം എങ്ങനെ...
പ്രണയായനങ്ങളുടെ ഇരണ്ടാം ഉലകം

പ്രണയായനങ്ങളുടെ ഇരണ്ടാം ഉലകം

ജനിമൃതികളിലൂടെ പ്രണയാനുഗാമിയാവു മനുഷ്യനെയും അതിഭാവനാത്മകമായൊരു നിര്‍മ്മിത ലോകത്തെയും തഥ്യാമിഥ്യകളുടെ പ്രതീതിപരതയില്‍ ആവിഷ്‌കരിച്ച ഇരണ്ടാം ഉലകം സാങ്കേതിക ഫാന്റസിയില്‍ ഒരു പുത്തന്‍ ഇന്ത്യന്‍ സിനിമാനുഭവം തെയാണ്. ദുര്‍ഗ്രാഹ്യമായ കഥാഖ്യാനം ഈ സിനിമയുടെ രസാനുഭവത്തെ സാരമായി ബാധിക്കുന്നുണ്ടെ സംശയം ഇവിടെ പ്രകടിപ്പിക്കാതിരിക്കുന്നില്ല. എിന്നിരിക്കിലും ദ്വിലോകസഞ്ചാരം, ആ പെണ്‍ ലിംഗപദവി, മാതൃദൈവം തുടങ്ങിയ സൗന്ദര്യാതമകവും സാമൂഹികവുമായ വിവക്ഷകള്‍ ഇരണ്ടാം ഉലകത്തിലെ ഭാവനാതീതയാഥാര്‍ത്ഥ്യങ്ങളാണ്. ___________ രതീഷ്‌ ശങ്കരൻ ___________ ജീവിതബാഹ്യമായ പ്രത്യയശാസ്ത്രാനുഭവങ്ങളിലും, വരേണ്യാനുഭാവങ്ങളിലും സിനിമയുടെ ലാവണ്യ വ്യാവസായികത നൈരന്തര്യം...
അഗമ്യഗമനമെന്ന 'ചീത്ത വ്യാകരണ'വും ഹിംസയുടെ പൊരുളും

അഗമ്യഗമനമെന്ന ‘ചീത്ത വ്യാകരണ’വും ഹിംസയുടെ പൊരുളും

ഹിംസയുടെ ചിത്രീകരണത്തില്‍ കാണിച്ച വ്യത്യസ്തത മൂലം വളരെയധികം ശ്രദ്ധിക്കപ്പെട്ട പടമാണ് ‘ചിന്താമണി കൊലക്കേസ്’. 2006-ല്‍ റിലീസ് ചെയ്ത ഈ പടം ബോക്‌സോഫീസില്‍ വലിയ ഹിറ്റായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സ്റ്റിയുടെ കീഴിലുള്ള ‘സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനി’ല്‍ ദരിദ്രയായ ഒരു പിന്നാക്കസമുദായ പെണ്‍കുട്ടി റാഗിംങ്ങിന്റെ ഭാഗമായി ബലാത്സംഗത്തിന് വിധേയയായി. ഈ സംഭവത്തില്‍നിന്നും പിന്നാക്കക്കാരിയെ മാറ്റുകയും തല്‍സ്ഥാലത്ത് ചിന്താമണി വാര്യര്‍ എന്ന സവര്‍ണ പെണ്‍കുട്ടിയെ പകരംവെച്ചുമാണ് എ.കെ.സാജന്‍ തിരക്കഥയെഴുതിയിട്ടുള്ളത്. ഡോണ്‍ മാക്‌സ് എഡിറ്റിംഗും ഷാജി...
ഹിന്ദുത്വത്തിലേയ്‌ക്കൊഴുകുന്ന കായല്‍ നവോത്ഥാനം

ഹിന്ദുത്വത്തിലേയ്‌ക്കൊഴുകുന്ന കായല്‍ നവോത്ഥാനം

1909 രൂപീകരിക്കപ്പെട്ട കൊച്ചി പുലയ മഹാസഭയും ആ സംഘടനയുടെ തുടര്‍ച്ച നിലനിര്‍ത്തിയിരിക്കുന്ന ദലിത് പ്രസ്ഥാനങ്ങളുമാണ്. കേരളത്തിലെ ദലിതരുടെ ആത്മാഭിമാനപോരാട്ടത്തിന്റെ ഉജ്ജ്വലാദ്ധ്യായമായ, കൊച്ചിപുലയമഹാസഭ 1914 ഫെബ്രുവരി 14 ന് കൊച്ചിക്കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ പ്ലാറ്റുഫോമില്‍ നടത്തിയ സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം, കേരളാപുലയര്‍ മഹാസഭ (റ്റി.വി. ബാബുവിഭാഗം) ഉദ്ഘാടകനായ നരേന്ദ്രമോഡിയുടെ സൗകര്യാര്‍ത്ഥം ഫെബ്രുവരി 9 ന് എറണാകുളം മറൈന്‍ഡ്രൈവില്‍ നടത്തുകയാണ്. കേരളത്തിലെ ദലിതരുടെ അവിസ്മരണീയ ഭൂതകാലമായ കായല്‍ സമ്മേളന ശതാബ്ദിയാഘോഷത്തിലെ മോഡിയുടെ സാന്നിദ്ധ്യം സൃഷ്ടിക്കുന്നത്...
ഇസ്ലാമിസ്റ്റ്-ഇടതുപക്ഷ സംവാദങ്ങളില്‍ നഷ്ടപ്പെടുന്നത്

ഇസ്ലാമിസ്റ്റ്-ഇടതുപക്ഷ സംവാദങ്ങളില്‍ നഷ്ടപ്പെടുന്നത്

മോദിയുടെ മഹത്തായ ഗുജറാത്ത് വിപ്ലവം നടന്നു  വര്‍ഷങ്ങള്‍ പലതും കഴിഞ്ഞിട്ടും, കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ മുഖം തന്നെ വ്യത്യസ്തമായിക്കഴിഞ്ഞിട്ടും ഖുതുബുദ്ദീന്‍ അന്‌സാരിയെ കേരളത്തില്‍ കൊണ്ടുവന്നുകൊണ്ട് മുസ്ലിം മൊബിലൈസേഷന് ശ്രമിക്കുന്നതിലൂടെ സി.പി.എം. എന്താണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമായിരുന്നു. ഗുജറാത്ത് മുസ്ലിം ഹത്യയുടെ സമയത്ത് തന്നെ ഇടതുപക്ഷകാമ്പയിനുകള്‍ ഒരേ സമയം സംഘപരിവാറിനെയെന്ന പോലെ ഉണ്ടാവാന്‍ സാധ്യതയുള്ള മുസ്ലിം പ്രതികരണത്തെയും ലക്ഷ്യമിട്ടിരുന്നു എന്നത്  യാഥാര്‍ത്ഥ്യമായിരുന്നു. മുസ്ലിം രാഷ്ട്രീയ കര്‍തൃത്വത്തെ സംഘപരിവാരിനൊപ്പം കൊണ്ടുപോയി കെട്ടിയ ഈ കാമ്പയിനിംഗിലൂടെ...
ബറാക്കയും കറുത്ത കലാ പ്രസ്ഥാനവും.

ബറാക്കയും കറുത്ത കലാ പ്രസ്ഥാനവും.

അമേരിക്കന്‍ അധീശ ദേശീയതയുടെ വരേണ്യ ആണത്ത മൂലധന കാമനകളുടെ അടിത്തറയിലാഞ്ഞടിച്ച അതിധീരനായ സംസ്‌കാര പോരാളിയെയാണ് നമുക്കു നഷ്ടമായിരിക്കുന്നത്. ബെല്‍ ഹുക്‌സും ആലീസ് വാക്കറും ഇതര വുമണിസ്‌ററുകളും മറ്റും വിമര്‍ശാത്മകമായി അടയാളപ്പെടുത്തുന്ന വെളുത്ത വംശീയ മുതലാളിത്ത ആണ്‍കോയ്മയെ തന്റെ ഓരോ രചനയിലും അട്ടിമറികളോടെ അപനിര്‍മിക്കുകയും ആക്രാമകമായി വിമര്‍ശിച്ചു തരിപ്പണമാക്കുകയും ചെയ്യുകയായിരുന്നു ലിറോയി ജോണ്‍സെന്ന അമിരി ബറാക്ക (1934-2014). കവിയും നാടകക്കാരനും വിമര്‍ശകനും മാത്രമല്ല അധ്യാപകനും നടനും സംസ്‌കാര പ്രവര്‍ത്തകനും പ്രക്ഷോഭകാരിയും കൂടിയായിരുന്നു...
ഇന്ത്യയിലെ ദലിത് ബഹുജനങ്ങളുടെ അവസ്ഥയും മാധ്യമ ധര്‍മ്മവും

ഇന്ത്യയിലെ ദലിത് ബഹുജനങ്ങളുടെ അവസ്ഥയും മാധ്യമ ധര്‍മ്മവും

ഇന്ത്യയിലെ മാര്‍ക്‌സിസത്തിനുപോലും തൊഴിലിന്റെ യഥാര്‍ത്ഥ മഹത്വമെന്താണെന്നറിയാന്‍ കഴിഞ്ഞിട്ടില്ല. ആദിവാസിക്കും ചണ്ഡാളനും ശൂദ്രനും അവരവരുടേതായ ജാതിപ്പേരുകളുണ്ട്. എന്നെ ശൂദ്രനെന്ന് വിളിക്കുമ്പോള്‍ ഞാന്‍ ലജ്ജിക്കുന്നില്ല. എന്നാല്‍, ശൂദ്രര്‍ ബ്രഹ്മാവിന്റെ കാല്‍പാദങ്ങളില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവരല്ലെന്നും ഞാന്‍ ബ്രഹ്മാവിനെ അംഗീകരിക്കുന്നില്ലെന്നും ഉറക്കെ പ്രഖ്യാപിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞങ്ങള്‍ക്ക് സ്വയംഭരണാവകാശം കിട്ടുന്നതുവരെ ഞങ്ങള്‍ യുദ്ധം ചെയ്യും. എന്നാല്‍ മൊത്തം ഇന്ത്യയിലെ കാര്‍ഷികോല്‍പന്നങ്ങള്‍, വളനിര്‍മ്മാണം, വസ്ത്രനിര്‍മ്മാണശാസ്ത്രം, സഞ്ചാരശാസ്ത്രം ഇവയെല്ലാംതന്നെ വളര്‍ത്തിക്കൊണ്ടുവന്നത് ബ്രാഹ്മണസമുദായത്തിന്റെ യാതൊരുവിധ സഹായസഹകരണങ്ങളുമില്ലാതെ ശൂദ്ര-ചണ്ഡാള സമുദായങ്ങള്‍ മാത്രമാണ് എന്നതാണ്...
ആണത്തങ്ങളെക്കുറിച്ച്

ആണത്തങ്ങളെക്കുറിച്ച്

ആണെന്നും പെണ്ണെന്നുമുള്ള വ്യത്യാസങ്ങള്‍, ‘ഉത്തമ’ സ്ഥാനത്തുനില്ക്കുന്ന ചില വര്‍ഗ്ഗങ്ങള്‍, ജാതികള്‍, മതങ്ങള്‍, ലൈംഗികതകള്‍ എന്നിവയുണ്ടാക്കുന്ന ഉച്ചനീചത്വങ്ങള്‍ എന്നിങ്ങനെ പലതരം മേല്‍ക്കോയ്മകളുടേതാണ് ഈ ലോകം. എന്നാല്‍ ‘മെന്‍സ് സ്റ്റഡീസ്’ എന്ന പേരില്‍ ആദ്യമായി ആണത്തങ്ങളെ പഠിപ്പിച്ചുതുടങ്ങിയ വെള്ളക്കാരായ ആണുങ്ങള്‍ ആണ്‍കോയ്മയ്ക്കപ്പുറം മറ്റൊരു അധികാരസ്ഥാനത്തെയും അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.1 ലിംഗബോധത്തിന്റെ ഘടനകള്‍മാത്രം കാണാന്‍ തയ്യാറായ ഈ പഠനങ്ങള്‍ വെളുത്ത ആണുങ്ങളുടെ ആണത്തത്തെ വിവരിച്ചുകൊണ്ട് എല്ലാ ആണുങ്ങള്‍ക്കും വേണ്ടിയെന്നോണം സംസാരിച്ചു-വെളുത്ത/സവര്‍ണ്ണ പെണ്‍വാദങ്ങള്‍ ചെയ്തിരുന്നത്/ ചെയ്യുന്നത് പോലെതന്നെ....
ദൃശ്യവും എണ്‍പതുകളിലെ മോഹന്‍ലാലിന്റെ വരവും

ദൃശ്യവും എണ്‍പതുകളിലെ മോഹന്‍ലാലിന്റെ വരവും

കറുത്തവരെയും ദളിതരെയും അപരപക്ഷത്തുവെച്ചു അവരെ കുറ്റവാളികള്‍ ആക്കി; ഇത്തരം ഒരു കണ്‍സ്ട്രക്ഷന്‍ ജിത്തു ജോസഫ് എന്ന സംവിധായകന്‍ ചെയ്യുന്നത് ആദ്യമായിട്ടല്ല. മെമ്മറീസ് എന്ന അദ്ദേഹത്തിന്റെ മറ്റൊരു സിനിമയില്‍ ഇത് അദ്ദേഹം ചെയ്തുതെളിയിച്ചതുമാണ്. ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രം ഇതുപോലെ നായര്‍ , സിറിയന്‍ ക്രിസ്ത്യന്‍ സ്വത്വങ്ങളില്‍ നിന്ന് വേറിട്ട ഒരു കറുത്ത അല്ലെങ്കില്‍ ദളിത് ശരീരവും വ്യക്തിത്വവുമാണ്. അയാളെ അപരവത്കരിച്ചു കുറ്റവാളിയാക്കി ഭ്രമാത്മാകമായ ഒരു അന്തരീക്ഷത്തിലൂടെ ആണ് ആ സിനിമ...
പെയ്തുതീരാത്ത ഫെസ്റ്റിവല്‍ മരം

പെയ്തുതീരാത്ത ഫെസ്റ്റിവല്‍ മരം

അറുപതു രാജ്യങ്ങളില്‍ നിന്നായി ഇരുനൂറു സിനിമകളാണ് കേരളത്തിന്‍റെ പതിനെട്ടാമത് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലി,ല്‍ എട്ട് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കപ്പെട്ടത്‌. ഇതില്‍ ഒരാള്‍ക്ക്‌ കാണാ,ന്‍ കഴിയുന്ന പരമാവധി സിനിമകളുടെ എണ്ണം മുപ്പത്തിയാറാണ്. ഏഴു ദിവസംകൊണ്ട് ഞാന്‍ മുപ്പതോളം സിനിമകള്‍കണ്ടു. ഫിലിം ഫെസ്റ്റിവലില്‍ പത്തിലധികം വര്‍ഷങ്ങളായി തുടര്‍ച്ചയായി പങ്കെടുക്കുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയധികം സിനിമകള്‍ കാണുന്നത് അപൂര്‍വമാണ്. മനസും ചിന്തയും ഭാവനയുമെല്ലാം വിവിധ രാജ്യങ്ങളിലുടെയും അവിടുത്തെ ദൃശ്യങ്ങളിലുടെയും അഭിനേതാക്കളുടെ മുഖഭാവങ്ങളിലുടെയും സംസാരരീതികളിലൂടെയും ഇതുവരെ സഞ്ചരിച്ചു തീര്‍ന്നിട്ടില്ല....
കറുത്ത ശീലയിലെ മേളത്തിളക്കങ്ങള്‍

കറുത്ത ശീലയിലെ മേളത്തിളക്കങ്ങള്‍

ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്നവയാണോ തങ്ങളുടെ സൃഷ്ടികളെന്ന ജിജ്ഞാസയോടെ സ്വന്തം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രവേദിയില്‍ കാത്തുനിന്ന വിദേശ സംവിധായകരെ കണ്ടപ്പോള്‍ ഈ കഥയാണു മനസ്സിലേക്കു വന്നത്. ചലച്ചിത്രമേളയോട് അയിത്തം കല്‍പ്പിച്ചു മാറിനില്‍ക്കുന്ന ന്യൂജനറേഷന്‍ സിനിമാപ്രവര്‍ത്തകരെയും സൂപ്പര്‍താരങ്ങളെയും ഇത് ഓര്‍മിപ്പിച്ചു. ലോകം വിരല്‍ത്തുമ്പിലെത്തുന്ന ഇക്കാലത്ത് ചലച്ചിത്രമേളകള്‍ക്ക് എന്തു പ്രസക്തിയെന്ന ചോദ്യവുമായാണ് ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തുടക്കമായത്. 1995ല്‍ കേരളത്തിലേക്കു വന്ന ഈ സാംസ്‌കാരികോല്‍സവം എല്ലാ വര്‍ഷത്തെയും പോലെ ഇപ്രവാശ്യവും ഏറെ...
'കമ്യൂണിസ്റ്റുകാരുടെ ദലിതര്‍'

‘കമ്യൂണിസ്റ്റുകാരുടെ ദലിതര്‍’

ജാതിയെന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തെ സമൂര്‍ത്തമായി മനസ്സിലാക്കാന്‍  മാര്‍ക്‌സിസത്തിനുള്ള പരിമിതി തന്നെയാണ് വങ്കത്തം നിറഞ്ഞ ഈ ഒളിച്ചുകളിക്ക്  മാര്‍ക്‌സിസ്റ്റ് പ്രമാണിമാരെ പ്രേരിപ്പിക്കുന്നത്. ജാതിയെ ദളിതരുടെ പിന്നാക്കാവസ്ഥയുമായി സമീകരിക്കുകയും അത് പരിഹരിക്കാനുള്ള സാങ്കേതികവഴികള്‍ തേടുകയുമാണ്  മാര്‍ക്‌സിസ്റ്റുകള്‍. തമിഴ്‌നാട്ടിലെ ഉത്തംപുരയില്‍ ദളിതര്‍ക്കെതിരെ സവര്‍ണര്‍ തീര്‍ത്ത മതിലുകള്‍ പൊളിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ നേതൃത്വം കൊടുത്തത് കഴിഞ്ഞമാസം വാര്‍ത്തയായിരുന്നു. ദളിതരുടെ പ്രശ്‌നങ്ങളില്‍ പ്രായോഗികമായി ഇടപെടാനുള്ള കമ്യൂണിസ്റ്റുകളുടെ സന്നദ്ധത ചരിത്രത്തിലെമ്പാടും കാണാന്‍ കഴിയും. പ്രശ്‌നമതമല്ല. എന്ത് ധാരണയുടെ അടിസ്ഥാനത്തിലാണ്, ഏത്...
ആം ആദ്മി പാര്‍ട്ടിയും ശുദ്ധീകരണത്തിന്റെ രാഷ്ട്രീയവും

ആം ആദ്മി പാര്‍ട്ടിയും ശുദ്ധീകരണത്തിന്റെ രാഷ്ട്രീയവും

പൊതുജീവിതത്തിലെ അഴിമതി തുടച്ചുനീക്കുന്നതിനായി ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയരംഗത്തേക്ക് ഒരു ചൂലുമായി ഇറങ്ങിയ ഈ പാര്‍ട്ടി എന്തുകൊണ്ട് സാമൂഹിക ജീവിതത്തില്‍ നിലനില്‍ക്കുന്ന ജാതിയെയും ജാതിജന്യമായ സാമൂഹിക അനീതികളെയും പ്രശ്‌നവല്‍ക്കരിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്തില്ല അഥവാ ജാതിയുടെ പേരില്‍ നടക്കുന്ന അനീതിയും ഹിംസയും കൊലപാതകവും സ്വാഭാവികമായി കരുതുന്നു.   ജെ. രഘു ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം യഥാര്‍ത്ഥത്തില്‍ ഹിന്ദുയിസത്തിന്റെ അവസാനത്തെ അഭയകേന്ദ്രമായ പൗരസമൂഹത്തിന്റെ പ്രത്യാഘാതമായിട്ടാണ് ഞാന്‍ കാണുന്നത്. ഈ...
സിനിമയുടെ അട്ടിമറികളും ചതുപ്പുകളും 2013ലെ കേരള രാജ്യാന്തര മേളയില്‍

സിനിമയുടെ അട്ടിമറികളും ചതുപ്പുകളും 2013ലെ കേരള രാജ്യാന്തര മേളയില്‍

പന്നിവേട്ടയും ലിംഗവേട്ടയും കുരങ്ങുപട്ടടകളും: സിനിമയുടെ അട്ടിമറികളും ചതുപ്പുകളും 2013ലെ കേരള രാജ്യാന്തര മേളയില്‍ ________________________________________________ 2013ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയെക്കുറിച് അജയ് ശേഖര്‍ വിലയിരുത്തുന്നു _______________________________________ അജയ് ശേഖര്‍ മനുഷ്യരെ പന്നികളാക്കുകയും ആ പന്നിയെ തല്ലിക്കൊല്ലുകയും ചെയ്യുന്ന കാടത്തമാണ് ഇന്ത്യയിലെ വര്‍ണധര്‍മം എന്ന സനാതന ഹിന്ദുത്വം. തെന്നിന്ത്യന്‍ ജനതയെ ആകെ കുരങ്ങുകളും രാക്ഷസരുമാക്കിയ ബ്രാഹ്മണിക ഹിന്ദുവ്യവഹാരത്തിന് രാമായണാദി സംസ്‌കൃത ഇതിഹാസങ്ങള്‍ തന്നെയാണ് മുഖ്യതെളിവെന്ന് ഭാഷയില്‍ നിന്നും ചരിത്രത്തിലേക്കു കടന്നുകയറിയ ഇളങ്കുളം കുഞ്ഞന്‍...
മണ്ടേല അനാഥമാക്കുന്ന നൈതിക ജനാധിപത്യത്തിന്റെ ജീവിത സന്ദര്‍ഭങ്ങള്‍

മണ്ടേല അനാഥമാക്കുന്ന നൈതിക ജനാധിപത്യത്തിന്റെ ജീവിത സന്ദര്‍ഭങ്ങള്‍

കെ അഷ്‌റഫ്‌ പീഡനത്തില്‍ നിന്ന് മോചിതമായ സമൂഹത്തിനു തങ്ങളുടെ ഭൂതകാലം പല രീതിയില്‍ നിരന്തരം വേട്ടയാടുന്ന അസ്തിത്വ പ്രശ്നമായി തന്നെ അവശേഷിക്കുന്നു. അതിലൂടെ തങ്ങള്‍ അനുഭവിച്ചതിലും വലിയ ക്രൂരതകള്‍ മറ്റുള്ളവരോട് കാണിക്കാന്‍ അവര്‍ തയ്യാറാവ്വുന്നതിനു ഇസ്രായേല്‍ അടക്കമുള്ള നിരവധി സമീപകാല ഉദാഹരണങ്ങളുണ്ട്. അപ്പാർതീഡ് എന്ന വംശീയ വിഭജനം മനസ്സുകളെയും ശരീരങ്ങളെയും വിഭജിച്ചു നിറുത്തുന്ന അതിക്രൂരത തന്നെയായിരുന്നെങ്കിലും അതിനെ മണ്ടേലയുടെ നേത്രത്വത്തില്‍ കറുത്ത ജീവിതത്തിന്റെ അനുഭവത്തില്‍ നിന്നുയര്‍ന്നവന്ന ജനാധിപത്യബോധ്യങ്ങള്‍ കൊണ്ട് ചെറുത്തു തോല്‍പ്പിചു എന്നതാണ് ദ്കഷിനാഫ്രിക്ക...
സ്വവര്‍ഗ്ഗലൈംഗികത: രഹസ്യസമുദായങ്ങളില്‍ നിന്നും നവജനാധിപത്യഭാവനകളിലേക്ക്

സ്വവര്‍ഗ്ഗലൈംഗികത: രഹസ്യസമുദായങ്ങളില്‍ നിന്നും നവജനാധിപത്യഭാവനകളിലേക്ക്

കെ.കെ.ബാബുരാജ് 1950കളോടെ രൂപപ്പെട്ട നവജനാധിപത്യചിന്തകള്‍ക്കൊപ്പം ലൈംഗികന്യൂനപക്ഷങ്ങളും മറകളില്‍നിന്നും പുറത്തുവരാനും സ്വന്തം മാനിഫെസ്റ്റോകളും പ്രസ്ഥാനങ്ങളും രൂപപ്പെടുത്തിക്കൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ആരംഭിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും ഫലമായിട്ടാണ് പല രാഷ്ട്രങ്ങളിലും സ്വവര്‍ഗ്ഗലൈംഗികത നിയമവിധേയമായി മാറിയത്, ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യം വരുമ്പോള്‍ കോടതികള്‍ക്ക് ലിംഗം മുളക്കുന്നത് പുതിയ അറിവല്ല. പല രാജ്യങ്ങളിലും ഈ വിഭാഗം ജനങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിക്കപ്പെടാന്‍ കോടതികളോടും മാധ്യമങ്ങളോടും പൊതുബോധത്തോടും മല്ലടിയ്‌ക്കേണ്ടി വന്നിട്ടുണ്ട്. വിരലിലെണ്ണാവുന്ന ചില വ്യക്തികള്‍ ഒഴിച്ചാല്‍ ഇന്ത്യയുടെ നീതിന്യായവ്യവഹാര മണ്ഡലമൊന്നാകെ...
കേരളം രണ്ടായാല്‍

കേരളം രണ്ടായാല്‍

ബി.ആര്‍ .പി. ഭാസ്‌കര്‍ ______________________________ വിസ്തൃതിയിലും ജനസംഖ്യയിലും വലിയ അന്തരമുള്ള സംസ്ഥാനങ്ങളാണ് ഇപ്പോഴുള്ളത്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നു. വലിയ സംസ്ഥാനങ്ങളേക്കാള്‍ വേഗം പുരോഗമിക്കാന്‍ ചെറിയ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്ന അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ യു.പി.യില്‍ നിന്നും ബീഹാറില്‍ നിന്നും മദ്ധ്യപ്രദേശത്തില്‍ നിന്നും കുറെ ജില്ലകള്‍ അടര്‍ത്തി മാറ്റി ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ രൂപീകരിച്ചു. എന്നാല്‍...
നമുക്ക് രക്ഷപെടേണ്ട നരകഭാവനകള്‍

നമുക്ക് രക്ഷപെടേണ്ട നരകഭാവനകള്‍

മുഹമ്മദ് ഷാ. എസ് സ്ഥലത്തിന് മലയാളിയുടെ സിനിമാഭാവനയില്‍ കൃത്യമായ ചിലനിര്‍ണ്ണയനങ്ങളുണ്ട്.  അത് നിഷ്കളങ്കമായി രൂപപ്പെട്ടതുമല്ല. മലപ്പുറത്തെക്കുറിച്ച് നിലവിലുള്ള ധാരണകള്‍ ഉദാഹരണമാണ്. പോത്തിറച്ചിയില്‍ ഉണ്ടുറങ്ങുന്ന അപകടകാരികളായ സംസ്കാര വിരുദ്ധര്‍ എന്നത് മലപ്പുറത്തെക്കുറിച്ചുള്ള കേരളത്തിന്റെ സ്ഥായീഭാവമാണ്. തിരുവനന്തപുരത്തെ ബീമാപള്ളി എന്ന പ്രദേശത്തെ പൊതു സമൂഹം കാണുന്നതും സമാനമായി തന്നെ ചില അധികാര പരിപ്രേക്ഷ്യങ്ങളിലൂടെയാണ്. ‘പ്രാകൃതരായ കുറേ മനുഷ്യര്‍ ജീവിക്കുന്ന സ്ഥലം’ ആണ് ബീമാപള്ളി. കേരളത്തിലെ പൊതുസാമൂഹിക സംസ്കാര വിശുദ്ധിയെ അപകടപ്പെടുത്തുന്ന സ്ഥലം. കിഴക്കിനെക്കുറിച്ചുള്ള...
അധഃസ്ഥിത ജനതയുടെ രാഷ്‌ട്രീയാധികാരത്തെക്കുറിച്ച്‌

അധഃസ്ഥിത ജനതയുടെ രാഷ്‌ട്രീയാധികാരത്തെക്കുറിച്ച്‌

ഡോ.ബി.ആര്‍.അംബേദ്‌കര്‍ ഇന്ത്യയിലെ അധഃസ്ഥിതര്‍ ഒരു പ്രത്യേക ജനതതിയാണ്‌. അവര്‍ മുസ്ലീംങ്ങളില്‍നിന്നും വ്യത്യസ്‌തരാണ്‌. ഈ ജനത ഹിന്ദുസമുദായത്തില്‍ ഉള്‍പ്പെടുന്നവരായിട്ടാണ്‌ പരിഗണിക്കപ്പെടുന്നത്‌. എനാല്‍ അവര്‍ ഒരിക്കലും ഹിന്ദുസമുദായത്തിന്റെ അനിഷേധ്യഭാഗമായി നിലനിന്നിട്ടില്ല. അധഃസ്ഥിതര്‍ക്ക്‌ സ്വതന്ത്രമായൊരു അസ്‌തിത്വമുണ്ടെന്നുമാത്രമല്ല, മറ്റേതൊരു ഇന്ത്യന്‍ സാമുദായിക വിഭാഗത്തില്‍ നിന്നും വേറിട്ടതായ സാമൂഹികനില അവര്‍ നേടിയെടുത്തിട്ടുമുണ്ട്‌. അവരുടെ സാമൂഹികനിലയെ കുടിയായ്‌മയ്‌ക്കും അടിമത്വത്തിനും ഇടയിലുള്ളതായി രേഖപ്പെടുത്താനാവും. സൗകര്യത്തിനുവേണ്ടി ഈ നിലയെ അടിയായ്‌മ എന്നുവിളിക്കുന്നതാവും ഉത്തമം. എന്നാല്‍ ഒരു കുടിയാനോ അടിമയോ അയിത്തത്തിനു വിധേയമാക്കപ്പെട്ടിരുന്നില്ല....
ഐ.എം.വിജയന്‍ കറുത്തമുത്ത് : സ്വരൂപവും പ്രദേശവും

ഐ.എം.വിജയന്‍ കറുത്തമുത്ത് : സ്വരൂപവും പ്രദേശവും

അരുണ്‍ എ. കേരളീയ കളി-കായിക ആഖ്യാനത്തിന്റെ വിസ്തൃതപ്രദേശങ്ങളില്‍ ദലിതരും പുറമ്പോക്കുകളും അടയാളപ്പെടുന്നത് കറുപ്പിന്റെ ചിഹ്നവ്യവസ്ഥയിലാണ്. ഫുട്ബാളിന്റെ പ്രാരംഭഘട്ടത്തില്‍തന്നെ കളിയെഴുത്തുകല്‍, റേഡിയോ-ടി. വി കമന്ററികള്‍ , ദൃശ്യസംപ്രേഷണങ്ങള്‍ എന്നിവയിലൂടെ ‘കരിമാടിക്കുട്ടന്‍ മുന്നേറുന്നു’, ‘കറുത്ത മുത്തിന്റെ തകര്‍പ്പന്‍ ഗോള്‍’, കറുപ്പിന്റെ കരുത്ത് തെളിയിച്ചവന്‍’ തുടങ്ങിയ വാങ്മയങ്ങളിലൂടെയാണ് ദലിത് താരങ്ങളുടെ മുന്നേറ്റങ്ങള്‍ പ്രത്യക്ഷീകരിക്കപ്പെട്ടിട്ടുള്ളത്. നേര്‍ക്കാഴ്ചയില്‍ ഇവ സ്വഭാവിക പ്രതികരണങ്ങളാണെന്ന് തോന്നാമെങ്കിലും സൂക്ഷ്മനിരീക്ഷണങ്ങള്‍ അവയുടെ വംശീയ അടിവേരുകള്‍ വെളിപ്പെടുത്തും. കരുമാടിക്കുട്ടന്‍/കറുത്തമുത്ത് എന്നീ പ്രയോഗങ്ങളുടെ ജ്ഞാനശാസ്ത്രപരമായ പ്രഭവം അന്വേഷിക്കുന്നവര്‍...
ഏദന്‍ തോട്ടത്തിലെ ഒരു കനി ദൈവം വിലക്കിയതെന്തിന്?

ഏദന്‍ തോട്ടത്തിലെ ഒരു കനി ദൈവം വിലക്കിയതെന്തിന്?

ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. ഏക്കര്‍ കണക്കിന് കൃഷി ഭൂമിയും തോട്ടങ്ങളും കൈവശപ്പെടുത്തിയവര്‍ എന്നുമുതലാണ് കേരളത്തില്‍ ‘പാവപ്പെട്ട കര്‍ഷകര്‍’ എന്ന് അറിയപ്പെട്ടു തുടങ്ങിയത് എന്ന ചോദ്യം പ്രസക്തമാണ്. അവരെയെല്ലാം കര്‍ഷകരാക്കി അവരുടെ പേരിലാണ് സമരങ്ങള്‍ നടക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടനുസരിച്ച് ഇനിയും അധിനിവേശങ്ങള്‍ സാധിക്കില്ളെന്നത് യാഥാര്‍ഥ്യമാണ്. അതങ്ങനെ തന്നെ വേണം. കുടിയേറ്റങ്ങള്‍ ഇനിയും സാധിക്കില്ല, വനവും കൃഷിഭൂമിയും ഒന്നും കൈയേറുവാനുള്ള അവസരം ഇനിയും ലഭിക്കില്ല. ഇതാണ് ഭൂക്വാറി മാഫിയ ശക്തികളെ ബുദ്ധിമുട്ടിക്കുന്നത്....
പള്ളിയുടെയും പാര്‍ട്ടിയുടെയും സാദ്ധ്യതകള്‍

പള്ളിയുടെയും പാര്‍ട്ടിയുടെയും സാദ്ധ്യതകള്‍

കെ.കെ.കൊച്ച് ഇടയലേഖനങ്ങളിലൂടെയും അതിക്രമങ്ങളിലൂടെയും ക്രൈസ്തവ സമുദായത്തെ പാറപോലെ ഉറച്ച വോട്ടുബാങ്കാക്കിയ മതമേലദ്ധ്യക്ഷന്മാര്‍ രാഷ്ട്രീയനേട്ടം കൊയ്‌തെടുത്തത് കേരളാകോണ്‍ഗ്രസിന്റെ ഭരണപങ്കാളിത്തത്തിലൂടെയാണ്. യു.ഡി.എഫിലും എല്‍.ഡി.എഫിലും ഘടകകക്ഷികളായ കേരളാ കോണ്‍ഗ്രസിന്റെ കഷണങ്ങള്‍, സഭാപിതാക്കന്മാര്‍ക്ക് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അവസ്ഥ സൃഷ്ടിച്ചു. മറിച്ച് സംഭവിക്കുമ്പോള്‍ ഇടയലേഖനങ്ങളുടെ പെരുവഴിയിലൂടെ വിമോചനസമരത്തിന്റെ ഭീഷണി മുഴക്കി സര്‍ക്കാരുകളെ വരുതിയിലാക്കാന്‍ കഴിഞ്ഞിരുന്നു. ക്രൈസ്തവ സഭകള്‍ അരനൂറ്റാണ്ടിലേറെക്കാലമായി പുലര്‍ത്തുന്ന ഇതേ സമീപനം തന്നെയാണ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ ആവാസവ്യവസ്ഥയേയും ജീവജാലങ്ങളേയും സസ്യവൈവിധ്യങ്ങളേയും ഒരളവോളം സംരക്ഷിക്കാനുതകുന്ന ഗാഡ്ഗില്‍...
പ്രാദേശികചരിത്ര ഇടപെടീലും മഞ്ചാടിക്കരിയും

പ്രാദേശികചരിത്ര ഇടപെടീലും മഞ്ചാടിക്കരിയും

വിനില്‍ പോള്‍ ഇതില്‍ പറയാന്‍ ശ്രമിക്കുന്നതായ ഇടപെടീല്‍ എന്നത് ഏതെങ്കിലും പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടുകൂടി തദ്ദേശീയരുടെ അനുവാദത്തോടെയോ അല്ലാതെയോ അവരുടെ സമസ്തജീവിത മേഖലയിലേക്കുള്ള കടന്നുകയറ്റമാണ്-ഇവിടെ കടന്നുകയറ്റമെന്നത് പ്രത്യക്ഷവും, പരോക്ഷവുമായി പ്രവര്‍ത്തിക്കുന്നതുമാണ്. ഇത്തരത്തിലുള്ള ഇടപെടീലുകള്‍ക്ക് രണ്ട് നൂറ്റാണ്ടുകളോളം വിധേയമായ മഞ്ചാടിക്കരി എന്ന ദലിത് പ്രദേശത്തെ മുന്‍നിര്‍ത്തി, പ്രാദേശികതലത്തില്‍ നടന്നിട്ടുള്ളതായ ജാതീയ സംഘടനാപ്രവര്‍ത്തനങ്ങളും, മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടാതെപോയ ദലിത് വികസന ഇടപെടീലുകളെയും നക്‌സല്‍ പാര്‍ട്ടിയുടെ ദലിത്ബന്ധത്തെയും കുറിച്ചുള്ള അന്വേഷണമാണിത്. ഇതില്‍ മഞ്ചാടിക്കരി എന്ന പ്രദേശത്ത് നടന്ന...
ഹിന്ദു ദേശീയചരിത്രാഖ്യായിക

ഹിന്ദു ദേശീയചരിത്രാഖ്യായിക

ജെ. രഘു __________________________________ കൊളോണിയലിസത്തിനെതിരെ സമരം ചെയ്തപ്പോള്‍ കീഴാള പ്രക്ഷോഭങ്ങള്‍ മുഖ്യമായും ഹിന്ദു കൊളോണിയലിസത്തെയാണ് നേരിട്ടത്. ആധുനിക ഇന്ത്യയുടെ ചരിത്രം അതിനാല്‍ രണ്ടു വ്യത്യസ്ത രാഷ്ട്രീയ സന്ദര്‍ഭങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഒന്ന്: ദേശീയവത്കരിക്കപ്പെട്ട ന്യൂനപക്ഷ സവര്‍ണ മൂല്യങ്ങള്‍ ദേശീയ പ്രതിനിധാനാവകാശത്തിനുവേണ്ടി നടത്തിയ രാഷ്ട്രീയ പ്രക്ഷോഭം. രണ്ട്: ജാതിമേധാവിത്വത്തിനും ഹിന്ദു കൊളോണിയലിസത്തിനുമെതിരായി ദലിത്-പിന്നാക്ക ജനതകള്‍ നടത്തിയ പ്രക്ഷോഭം. സവര്‍ണ ജാതിമൂല്യ മണ്ഡലത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിര്‍വചിക്കപ്പെട്ട ആധുനിക ഇന്ത്യന്‍ ദേശീയതയെയും ഹിന്ദു സംസ്‌കാരത്തെയും...
ഇടുക്കി ഗോള്‍ഡ് - കഞ്ചാവ് പുകയും ഇടതുപക്ഷ ജാതിയും

ഇടുക്കി ഗോള്‍ഡ് – കഞ്ചാവ് പുകയും ഇടതുപക്ഷ ജാതിയും

രൂപേഷ് കുമാര്‍ ബെഹെന്നാന്‍ അനുഭവിച്ച അക്രമത്തിലും വലിയ ജീവിതാനുഭവങ്ങള്‍ ഉള്ള ദലിതര്‍ തങ്ങളുടെ സമുദായത്തിന്റെ സഹായത്തോടെ കഞ്ചാവ് കൃഷിയില്‍ അവസാനിക്കാതെ മുഖ്യധാരയില്‍ എത്തിയിട്ടുണ്ട്. ബെഹെന്നാന്റെ സമുദായം, കുടുംബം എന്നിവയൊക്കെ ഒഴിവാക്കി 2013 ലെ വിധേയനായി അദ്ദേഹത്തിന്റെ മകനെ കാണിക്കാനാണ് സിനിമ താല്പര്യപ്പെടുന്നത്. കഞ്ചാവ് കൃഷിയുടെ അടുത്തുതന്നെയാവണം ദലിതരിലെ പുതുതലമുറയെന്നും ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ദലിത് പിള്ളേര്‍ ഇംഗ്ലീഷ് മീഡയത്തില്‍ പഠിച്ചും വിദേശത്ത് ജോലി ചെയ്തും പൊതുജീവിതത്തില്‍ ഇടപെട്ടും ആശയ...
കാഴ്ചയുടെ 'അപര' സ്ത്രീ രേഖകള്‍

കാഴ്ചയുടെ ‘അപര’ സ്ത്രീ രേഖകള്‍

ജെനി റൊവീന   പുതിയ ഫെമിനിസ്റ്റ് വായനകള്‍ നീലിയെ (നീലക്കുയിൽ ) പുരുഷമേല്‍ക്കോയ്മയില്‍ അനുവദിക്കപ്പെടാത്ത സ്ത്രീ ലൈംഗികതയുടെ ‘അപര’സ്ഥാനമായും, നളിനിയെ പാത്രിവ്രത്യത്തിന്റെ ‘ഉത്തമ’ സ്ഥാനമായും തീര്‍ച്ചയായും വായിച്ചെടുക്കും. എന്നാല്‍ നാഗവല്ലിയുടെ കാര്യത്തില്‍ പറഞ്ഞപോലെ അമിത ലൈംഗികത അടയാളപ്പെടുത്തുന്ന സ്ത്രീരൂപം എന്തുകൊണ്ടാണ് നീലി എന്ന പുലയ സ്ത്രീയുടേതായത്? നായര്‍ സ്ത്രീ എങ്ങനെയാണിവിടെ ദേവതയായത്? ഇത്തരം ചോദ്യങ്ങള്‍ നിലവിലുള്ള ഫെമിനിസ്റ്റ് വായനകളില്‍ ഒരിക്കലും കടന്നുവരാറില്ല. എന്നാല്‍ കാഴ്ചയുടെ ലോകത്ത് ഇത്തരം പ്രതിനിധാനങ്ങള്‍ തന്നെയാണ് നമ്മള്‍ വീണ്ടും...
മാഫിയ സഖ്യം

മാഫിയ സഖ്യം

ഡോ. പി.ജെ. ജയിംസ് ’60കള്‍ മുതല്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയിലൂടെ ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസത്തിന്റെയും ’90 കളിലുണ്ടായ നവ ഉദാരീകരണ നയങ്ങളിലൂടെ പ്രഫഷനല്‍ വിദ്യാഭ്യാസത്തിന്റെയും രംഗത്ത് പിടിമുറുക്കാന്‍ ഭൂമിയിന്മേലുള്ള ആധിപത്യം വളരെ സഹായകരമായിട്ടുണ്ട്. 1975ല്‍ കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ആദിവാസി ഭൂസംരക്ഷണ നിയമം 1998ല്‍ അട്ടിമറിച്ച് കൈയേറ്റ മാഫിയക്ക് വിടുപണി ചെയ്തതില്‍ സി.പി.എം നേതൃത്വം നിര്‍ണായക പങ്കുവഹിക്കുകയുണ്ടായി. കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന കേരള കോണ്‍ഗ്രസും കത്തോലിക്കാ...
ഈ ഭരണകൂടത്തില്‍നിന്ന് എങ്ങനെ നാടിനെ രക്ഷിക്കും

ഈ ഭരണകൂടത്തില്‍നിന്ന് എങ്ങനെ നാടിനെ രക്ഷിക്കും

ഡോ. ഗോവര്‍ധന്‍ പശ്ചിമഘട്ട മലനിരകളിലെ ജനജീവിതം സുസ്ഥിരമാക്കാനുദ്ദേശിച്ചുള്ള മാധവ് ഗാഡ്കില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചപ്പോള്‍തന്നെ കേരളത്തില്‍ വ്യാജപ്രചരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇതിനുള്ള കാരണം, ഗാഡ്കില്‍ റിപ്പോര്‍ട്ടിന്റെ താഴെപ്പറയുന്ന മൂന്ന് പ്രത്യേകതകളായിരുന്നു. ഒന്നാമതായി, ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തിക ഭരണരീതിയില്‍നിന്നും പാരിസ്ഥിതിക ഭരണരീതിയിലേക്കുള്ള മാറ്റം. രണ്ടാമതായി, ഇന്ന് നിലനില്‍ക്കുന്ന അഞ്ചുവര്‍ഷത്തിലൊരിക്കല്‍മാത്രം ജനങ്ങള്‍ ഇടപെട്ടുള്ള ജനാധിപത്യത്തില്‍നിന്നും ഗ്രാമസഭകളെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള തുടര്‍ച്ചയായ ജനാധിപത്യത്തിലേക്കുള്ള മാറ്റം. മൂന്നാമതായി, ഇന്ന് സ്വയം ഓരോ രാവണന്‍കോട്ടകളായി മാറിയിരിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും...
ഹര്‍ത്താല്‍ ജനവിരുദ്ധം : ദലിത് - ആദിവാസി സംഘടനകള്‍

ഹര്‍ത്താല്‍ ജനവിരുദ്ധം : ദലിത് – ആദിവാസി സംഘടനകള്‍

നുണകളുടെ ഏറ്റവും വലിയ പ്രചാരകരായാണ് ഇടതുപക്ഷം രംഗത്തുള്ളത്. താല്കാലികമായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കുവേണ്ടി പശ്ചിമഘട്ടത്തെ മാഫിയാസംഘങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. തികച്ചും ജനവിരുദ്ധമായ കാര്യത്തിനുവേണ്ടി തിങ്കളാഴ്ച നടത്താന്‍പോകുന്ന സംസ്ഥാനഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ ജനാധിപത്യത്തിലും സാമൂഹികനീതിയിലും വിശ്വസിക്കുന്നവര്‍ മുന്നോട്ട്‌വരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിന്റെ സുസ്ഥിരവികസനത്തിനും നിലനില്പിനും അനിവാര്യമായ ശാസ്ത്രീയവും, ജനാധിപത്യപരവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങളാണ് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഗാഡ്ഗ്ഗിൽ റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചത്. ഇതിനെ അട്ടിമറിക്കുന്നതിന് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഇന്ന്...
വൈക്കം സത്യാഗ്രഹം : ഇ. വി. ആറും ഗാന്ധിയും കോണ്‍ഗ്രസും

വൈക്കം സത്യാഗ്രഹം : ഇ. വി. ആറും ഗാന്ധിയും കോണ്‍ഗ്രസും

സണ്ണി. എം. കപിക്കാട്  രാജ്യം മുഴുവന്‍ പ്രശ്‌സതരും പ്രഗല്‍ഭരുമായിരുന്ന ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നിട്ടും, അത്രയൊന്നും പ്രസിദ്ധനല്ലാതിരുന്ന ഇ. വി. ആര്‍ ക്ഷണിക്കപ്പെട്ടത് യാദൃശ്ചികമായിരുന്നോ? വിശേഷിച്ചും രാജാജിയെപ്പോലെ ഒരു നേതാവ് തമിഴ്‌നാട്ടില്‍തന്നെ ഉണ്ടായിരുന്നപ്പോള്‍. കാരണം മറ്റൊന്നല്ല. മറ്റുനേതാക്കളില്‍നിന്ന് വ്യത്യസ്തനായി ബ്രാഹ്ണമേധാവിത്വത്തിനും അയിത്തത്തിനുമെതിരെ സന്ധിയില്ലാസമരത്തിലേര്‍പ്പെട്ട നേതാവായിരുന്ന പെരിയോര്‍. അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടുന്നതിലും അദ്ദേഹം മുന്നിലായിരുന്നു. ഗാന്ധിയും കോണ്‍ഗ്രസും അയിത്തോച്ചാടനത്തെക്കുറിച്ച് ചിന്തിക്കുന്നതിന് എത്രയോ മുമ്പ് തമിഴ്‌നാട്ടില്‍ ഇ.വി.ആര്‍ അയിത്തത്തിനെതിരെ സമരം നടത്തി. 1920 ന് മുമ്പ് പൊതുവഴികളും...
ബാല വിവാഹം :- ശ്രീനാരായണ ഗുരുവും - ടാഗോറും

ബാല വിവാഹം :- ശ്രീനാരായണ ഗുരുവും – ടാഗോറും

പ്രദീപ് കുളങ്ങര ഇന്ത്യയിലെ രാഷ്ട്രീയ സാംസ്‌കാരിക-സാഹിത്യ മണ്ഡലത്തില്‍ അതി ശക്തമായി പുനസ്ഥാപിക്കപ്പെട്ട ബ്രാഹ്മണിക്കല്‍ ബാലവിവാഹ മനോഘടന കൊണ്ടാവാം ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ബാലവിവാഹ നിരോധന പ്രമേയത്തില്‍ നിന്നും വിട്ടു നിന്നത്. ബ്രാഹ്മണിസത്തിനെതിരായി ഉയര്‍ന്നുവന്ന സിക്കുമതത്തിന്റെ പ്രതിനിധി കൂടിയായിരുന്നിട്ടും മന്‍മോഹന്‍ സിംഗിന് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതും അതുകൊണ്ട്തന്നെയാവാം. ചുരുക്കത്തില്‍ ‘ബാലവിവാഹനിരോധനം’ പുരുഷമേധാവിത്വത്തിന്റെ ‘മത’ മതിലില്‍ ഞെരുങ്ങിപ്പോവുകയാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നത് ഗാന്ധി-ടാഗോര്‍-ഗുരു സമാഗമ കാലത്ത് തന്നെ അട്ടിമറിക്കപ്പെട്ടു എന്നു സാരം....
ഞാനൊരു കാക്കക്കറുമ്പി

ഞാനൊരു കാക്കക്കറുമ്പി

ധന്യ എം.ഡി - താരതമ്യേന ഇരുണ്ടതും വിഷാദഭരിതവും ആത്മവിശ്വാസം ഇല്ലാത്തതുമായ ഒരു ശരീരം (മുഖം) ജോലിക്കായുള്ള അഭിമുഖത്തില്‍ പരാജയമടയുകയും പിന്നീട് ഒരു സോപ്പ് ഉപയോഗിച്ച് കൂടുതല്‍ വെളുത്തതും പ്രസന്നവും ആത്മവിശ്വാസം നിറഞ്ഞതുമായ ഒരു ശരീരം (മുഖം) ആയിത്തീരുകയും അഭിമുഖത്തില്‍ വിജയിച്ച് ജീവിത വിജയം നേടുന്നതുമായ പരസ്യം കറുത്ത ശരീരങ്ങള്‍ക്ക് സ്വീകാര്യത കുറവാണെന്ന ഒരു തുറന്നു പറച്ചിലല്ലേ? ഓരോ ദിവസവും ഇരുണ്ടതില്‍ നിന്നുകൂടുതല്‍ വെളുത്തതിലേക്കു എത്തുന്നത് നിരീക്ഷിച്ചറിയാനുള്ള സംവിധാനമുണ്ടെന്നുമാണ് വെളിപ്പിക്കല്‍ ക്രീമുകള്‍...
മാര്‍ട്ടിന്‍ ലൂഥറിന്റെ പ്രഭാഷണം: ചരിത്രവും സമകാലീന പ്രസക്തിയും

മാര്‍ട്ടിന്‍ ലൂഥറിന്റെ പ്രഭാഷണം: ചരിത്രവും സമകാലീന പ്രസക്തിയും

സുനില്‍ പി. ഇളയിടം പൊരുത്തക്കേടുകള്‍ക്കിടയിലും പരിഹരിക്കപ്പെടാത്ത അനീതിയുടേയും അസമത്വത്തിന്റെയും സാമൂഹികസന്ദര്‍ഭം ഒരു ജനാധിപത്യസമൂഹം എന്ന നിലയില്‍ , നൈതികമായ ഉത്കണ്ഠയെ വെച്ചുപുലര്‍ത്തുന്ന സമൂഹമെന്ന നിലയിലും കേരളീയസമൂഹത്തെ, എത്രയോ താണനിലയിലാക്കിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അധഃസ്ഥിതജനതയുടെ സാമൂഹികനീതിയെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളും വിശേഷിച്ചും ഭൂമിയെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളും ഇപ്പോഴും നിലനില്‍ക്കുകയാണ്. കേരളം ആധുനികവത്കരിക്കപ്പെട്ടപ്പോള്‍ അതിന്റെ അടിസ്ഥാനയുക്തികളെ നിര്‍ണയിച്ച ആശയങ്ങള്‍ പില്‍ക്കാലത്ത് താരതമ്യേന ദുര്‍ബലമായിത്തീരുകയാണുണ്ടായത്. നീതിയുടെയും സമത്വത്തിന്റെയും പ്രശ്‌നം ഇപ്പോഴും വളരെ പ്രധാനപ്പെട്ടതായി ബാക്കിനില്‍ക്കുന്നു....
ഡി.എച്ച്.ആര്‍.എമ്മും പൗരസമുദായ ബുദ്ധിജീവികളുടെ ആന്ധ്യങ്ങളും

ഡി.എച്ച്.ആര്‍.എമ്മും പൗരസമുദായ ബുദ്ധിജീവികളുടെ ആന്ധ്യങ്ങളും

സണ്ണി.എം. കപിക്കാട് കേരളത്തില്‍ ഒരു നവോത്ഥാനം നടന്നിട്ടുണ്ടെന്നും ആ നവോത്ഥാനത്തിന് പരിമിതികളുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നത് മറ്റൊരു കാര്യമാണ്. എന്നാല്‍ നടന്നിട്ടില്ല എന്നു പറയുമ്പോള്‍ അത് ഗുരുതരമായ ചരിത്രനിഷേധമായിട്ടാണ് കാണാവുന്നത്. രണ്ടാമത്തെ കാര്യം. ഈ നവോത്ഥാനകാലത്തിന്റെ പ്രധാനപ്പെട്ട നീക്കിയിരിപ്പ് എന്നു പറയുന്നത് അത് നടത്തിയ കേവലമായ സമരങ്ങളോ സാമൂഹിക ഇടപെടലുകളോ മാത്രമല്ല. സാമൂഹിക ഇടപെടലുകള്‍ വഴി സമൂഹത്തിന് അതു നല്‍കിയ അവബോധപരമായ മാറ്റമാണ് അതിന്റെ ഈടുവെപ്പെന്ന് പറയുന്നത്. അയ്യന്‍കാളി പ്രസ്ഥാനം കേരളസമൂഹത്തില്‍ നടത്തിയ...
ശാഹിദ് ആസ്മിയെ ഓർക്കുമ്പോൾ

ശാഹിദ് ആസ്മിയെ ഓർക്കുമ്പോൾ

അജ്മൽ അഞ്ചച്ചവടി   ശാഹിദ് ആസ്മിയുടെ, അല്ലെങ്കിൽ ആസ്മിയെ പോലുള്ളവരുടെ പ്രസക്തിയറിയാൻ ചില യാഥാർത്ഥ്യങ്ങൾ മനസ്സിലാകുന്നത്‌ നന്നായിരിക്കും, മൊത്തം ജനസംഖ്യയുടെ 10.6 % ശതമാനം വരുന്ന മുസ്ലിംങ്ങൾ താമസിക്കുന്ന മഹാരാഷ്ട്രയിൽ വിവിധ ജയിലുകളിലായി മൊത്തം ജയിൽ ജനസംഖ്യയുടെ 32.4 ശതമാനം മുസ്ലിം തടവുകാരുണ്ട്, മുംബൈ, താനെ സെൻട്രൽ ജയിലുകളിൽ മാത്രം 52 ശതമാനം വരുന്ന മുസ്ലിം യുവാക്കൾ തടവുകാരായുണ്ട്. ഏറ്റവും കൂടുതൽ മുസ്ലിം തടവുകാർ ഉള്ളത് നാസിക് സെൻട്രൽ ജയിലിലുമാണ്...
കെ.കെ. കൊച്ചിന്റെ പുസ്തകം വായിക്കുമ്പോൾ

കെ.കെ. കൊച്ചിന്റെ പുസ്തകം വായിക്കുമ്പോൾ

സാബു ഷണ്മുഖം കെ.കെ.കൊച്ചിന്റെ ‘കേരളചരിത്രവും സാമൂഹികരൂപീകരണവും’എന്ന പുസ്തകം പൊതു ചരിത്രത്തെ, അഥവാ അംഗീകൃത ചരിത്രത്തെ പുനര്‍വായിക്കുന്നതിനുള്ള പ്രസക്തമായ  ശ്രമമാണ്. ദലിത് കാഴ്ചപ്പാടില്‍ ചരിത്രത്തിലെ ദലിതത്വത്തെയും ദലിതത്വത്തിന്റെ ചരിത്രത്തെയും വിശകലവിധേയമാക്കുന്നതിനാല്‍ വര്‍ത്തമാനകാല സാമൂഹിക പരിസരങ്ങളില്‍ ഈ പുസ്തകം സവിശേഷമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ പൊതു ചരിത്രത്തെ പുനര്‍വായിക്കുന്ന ഏത് ചരിത്രരചനയിലും സംഭവിക്കാനിടയുള്ള ഒരു കുഴപ്പം ഈ പുസ്തകത്തിന്നുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു. കെ. കെ. കൊച്ചിന്റെ ‘കേരളചരിത്രവും സാമൂഹിക...
അക്ഷരങ്ങൾ അറസ്റ്റ് വരിക്കുന്ന കാലം

അക്ഷരങ്ങൾ അറസ്റ്റ് വരിക്കുന്ന കാലം

സുദീപ് കെ എസ് മലയാളിമെമ്മോറിയല്‍ നല്‍കിയ നായന്മാര്‍ ഈഴവരെ വഞ്ചിച്ചു. അതിന്റെ ഫലമായി ഡോ. പല്‍പു ഈഴവ മൊമ്മോറിയലിന് രൂപം നല്‍കി. വൈക്കം ഗുരുവായൂര്‍ സത്യാഗ്രഹങ്ങളെ സവര്‍ണശക്തികള്‍ പരാജയപ്പെടുത്തി. നിവര്‍ത്തന പ്രക്ഷോഭത്തെ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് പരാജയപെടുത്തി. നിവര്‍ത്തന പ്രക്ഷോഭം നല്‍കിയത് ഈഴവ, ക്രിസ്ത്യന്‍ , മുസ്ലീം സമുദായങ്ങളുടെ ഐക്യമുന്നണിയായിരുന്നു. സി കേശവനായിരുന്നു പ്രധാന നായകന്‍ . കേശവനെ രാജ്യദ്രോഹിയാക്കി ജയിലടച്ചു. എസ്.എന്‍ .ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. കേശവന്‍...
വരരുചി: പുരാവൃത്തത്തിലെ ഒരു ഭീകരമുഖം

വരരുചി: പുരാവൃത്തത്തിലെ ഒരു ഭീകരമുഖം

ഡോ. വല്‍സലന്‍ വാതുശ്ശേരി   ‘പറയിപെറ്റ പന്തിരുകുലം’ എന്നാണ് ഐതിഹ്യത്തിന്റെ തലക്കെട്ടെങ്കിലും ഈ പറയസ്ത്രീക്ക് ആദ്യഘട്ടത്തിലല്ലാതെ കഥയിലെന്താണ് പങ്ക് എന്ന് ഐതിഹ്യമാലയില്‍ പരാമര്‍ശമില്ല. പന്ത്രണ്ട് മക്കളെ പ്രസവിച്ചു കൂട്ടി എന്നതിനപ്പുറം എന്താണ് ആ സ്ത്രീയുടെ ജീവിതത്തിന്റെ ബാക്കിപത്രം? അതികേമനായ ഒരു ഭര്‍ത്താവുണ്ടായിട്ടും കേമന്മാരായ പന്ത്രണ്ട് മക്കളെ പ്രസവിച്ചുട്ടും ആ പറയിയുടെ ജീവിതം ദുരിതമയമായ ഒരു അലച്ചിലില്‍ ഒതുങ്ങി എന്നത് ഐതിഹ്യത്തിന്റെ കൗതുകത്തില്‍ അഭിരമിക്കുന്ന പലരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്നുവരാം. എന്തുകൊണ്ടാണ് ആ...
പാട്ടിന്റെ തലയാഴി: കെ. രാഘവനും കേരള സംഗീതവും

പാട്ടിന്റെ തലയാഴി: കെ. രാഘവനും കേരള സംഗീതവും

അജയ് ശേഖര്‍ ഒരേ സമയം നാടോടിയും നവീനവും നവ്യവുമാകുന്ന കീഴാളമായ കലര്‍പ്പാണ് കെ. രാഘവന്റെ കടലാഴം. അടിത്തട്ടിന്റെ ജീവതാളങ്ങളേയും മണ്ണിന്റെ ഈണങ്ങളേയും കേരള സംഗീതത്തില്‍ സര്‍ഗാത്മകമായി കുടിയിരുത്തിയ അനശ്വരനായ കീഴാള സംഗീത പ്രതിഭയായിട്ടായിരിക്കും ഭാവിയില്‍ രാഘവന്‍ മാസ്റ്റര്‍ ജീവിക്കുക, നമ്മെ കൂടുതല്‍ ജീവോന്മുഖരാക്കുക. തലായി കടപ്പുറം മൂകമാകുന്നില്ല… തലയെടുപ്പും തലമൂപ്പും കൂടിയ തലയാഴിതന്നെയാണ് തലായി… തലമൂത്ത കടലാണത്… ആദ്യത്തെ ആഴി… അതു പാട്ടിന്റെ തലയാഴിയാണ്… തലയാഴിയെന്ന തലായി പാടിക്കൊണ്ടേയിരിക്കുന്നു… മന്ദ്രമധുരമായും…...
ഈ 'ലെഫ്റ്റ് ലിബറൽ' ജാതിക്കാരടെ ഒരു കാര്യം!

ഈ ‘ലെഫ്റ്റ് ലിബറൽ’ ജാതിക്കാരടെ ഒരു കാര്യം!

 ജെ. എസ്. നാരായണൻ ലെഫ്റ്റ്  ജാതി എന്നത് ഒരു പ്രേത ജ്വരം ബാധിച്ച പ്രത്യേകതരം ഉയർന്ന(കീഴാളരെക്കാൾ) ജാതി മാത്രമാകുന്നു. കേരളത്തിലെ “ചാതുർവർണ്ണ്യം” എന്ന വ്യവഹാര മണ്ഡലത്തെ ലെഫ്ടുകൂടി ഉൾപ്പെടുത്തി “പഞ്ചവർണ്ണ്യം” എന്നുതിരുതിവായിക്കെണ്ടകാലം എത്രയോ കടന്നു പോയിരിക്കുന്നു. ” ലോകം മുഴുവനും ഭൂതം “വരുമെന്നും” എന്നാൽ വന്നു നിന്ന ഭൂതങ്ങളെ ലെഫ്ടു ഇടതു ബോധത്തിന് മേൽ ” വന്നുമരിച്ചവശേഷിച്ച” ഭൂതത്തിന്റെ ബോധത്തിലേക്കെതിയിട്ടും അതിനെ പാടെ “ഗൃഹാതുര” ചെപ്പടിയിൽ കുരുക്കി ഒരുക്കുവാനുള്ള ഒരു...
ബദലുകളും റെബലുകളും-ചില പുനഃരാലോചനകള്‍

ബദലുകളും റെബലുകളും-ചില പുനഃരാലോചനകള്‍

കെ.കെ.ബാബുരാജ് ദേശരാഷ്ട്രം ഓരോ കുഴപ്പത്തില്‍ ചെന്നുചാടുമ്പോഴും രണ്ടുതരത്തിലുള്ള ഒറ്റമൂലികള്‍ പ്രയോഗിക്കപ്പെട്ടാല്‍ സര്‍വ്വരോഗപരിഹാരം കിട്ടുമെന്ന വിധത്തിലുള്ള മുറവിളികള്‍ ഉയരാറുണ്ട്. ”ഗാന്ധിയന്‍ ബദല്‍ ” അല്ലെങ്കില്‍ ”നക്‌സല്‍ റെബല്‍ ” എന്നിവയാണ് ഈ ഒറ്റമൂലികള്‍. രണ്ടിന്റേയും ഉറവിടം ഇന്ത്യയിലെ യാഥാസ്ഥിതിക സവര്‍ണ്ണ മൂല്യമണ്ഡലമാണെന്നത് യാദൃശ്ചികമല്ല. കീഴാളരും സ്ത്രീകളും ന്യൂനപക്ഷങ്ങളും വിഷയീസ്ഥാനത്തേയ്ക്ക് ഉയരുന്ന ഘട്ടങ്ങളിലെല്ലാം മേല്പറഞ്ഞവയെ പറ്റിയുള്ള ഗൃഹാതുരത്വഓര്‍മ്മകളും കാല്പനികവര്‍ണ്ണനകളും മുഖ്യാധാരയിലും ജനപ്രിയസാഹിത്യത്തിലും സിനിമകളിലും കുത്തിയൊഴുകാറുണ്ട്.  വൈരുദ്ധ്യചിന്തയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന കാലത്താണ് ‘ബദലുകള്‍ ‘ എന്ന...
മാതൃത്വത്തിന്റെ ബഹുലതകള്‍

മാതൃത്വത്തിന്റെ ബഹുലതകള്‍

എ. എം. നജീബ് വ്യത്യസ്ത സാഹചര്യങ്ങളില്‍നിന്നു ഗര്‍ഭം ധരിച്ച നാലു ഗര്‍ഭിണികള്‍, അവരെ പരിചരിക്കുന്ന സക്കറിയ എന്ന ഗൈനക്കോളജിസ്റ്റ്. ഇവരാണു ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍. മാതൃഭാവങ്ങളുടെ ഏറെ പറഞ്ഞുപഴകിയ ഏകതാനതയെ വൈവിധ്യങ്ങളുടെ ബഹുലതയിലൂടെയാണ് ഈ സിനിമ മറികടക്കുന്നത്. ആ അര്‍ഥത്തില്‍ മാതൃത്വത്തിനുള്ള ആദരം എന്ന തലവാചകത്തോടെ പുറത്തുവന്ന കളിമണ്ണിനെ സക്കറിയായുടെ ഗര്‍ഭിണികള്‍ ബഹുദൂരം പിന്നിലാക്കുന്നു. പെട്ടന്നൊച്ചയടങ്ങിപ്പോയി സ്തബ്ദമായി സഭാതലം വാതില്‍ക്കല്‍ വന്നു നില്‍ക്കുന്നു പ്രേതം പോലൊരു പെണ്‍കൊടി ഉണ്ടിരിക്കും മഹാന്‍മാരെ സാമാജികരെയൊക്കെയും...
മുസ്ലീങ്ങൾക്ക് നല്ലതല്ല  'ആവിഷ്ക്കാര സ്വാതന്ത്ര്യം' :പ്രസിദ്ധീകരണ സ്ഥാപനങ്ങളും മതേതരത്വവും

മുസ്ലീങ്ങൾക്ക് നല്ലതല്ല ‘ആവിഷ്ക്കാര സ്വാതന്ത്ര്യം’ :പ്രസിദ്ധീകരണ സ്ഥാപനങ്ങളും മതേതരത്വവും

എ.എസ്. അജിത്കുമാര്‍ കേരളത്തിലെ മുഖ്യധാരാപത്രങ്ങളും ചാനലുകളും പ്രകടിപ്പിക്കുന്ന സാമുദായിക, താല്‍പ്പര്യങ്ങള്‍ പൊതുവെ എല്ലാവര്‍ക്കും അറിവുള്ളതാണ്. ‘മലയാള മനോരമയും’ ‘മാതൃഭൂമി’യും അത് മറച്ചുവെക്കാറുമില്ല. പദ്മനാഭക്ഷേത്രത്തിലെ നിധിയുടെ വിവാദത്തിന്റെ സമയത്ത് ആരാണ് കൂടുതല്‍ ഹൈന്ദവം എന്ന മത്സരംപോലും പത്രങ്ങള്‍ പ്രകടിപ്പിച്ചതായും കണ്ടിട്ടുണ്ട്. ‘ജന്മഭൂമിയും’ ‘കേസരിയുമൊക്കെ പുറത്തുവിടുന്ന സാമുദായിക വിരോധത്തിന്റെ വിഷം ദേശീയവാദത്തിന്റെ യുക്തിക്കുള്ളിലാണ് രക്ഷപ്പെടുന്നത്. എല്ലാ പത്രങ്ങള്‍ക്കും വ്യത്യസ്തമായ മത/സമുദായ/പാര്‍ട്ടി ചായ്‌വുകള്‍ ഉണ്ടെന്ന് അറിയാമെങ്കിലും അവയൊക്കെ മറ്റുസമുദായ/പാര്‍ട്ടികേന്ദ്രങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ മാത്രം നേരിടുകയും, എന്നാല്‍...
എസ്. എഫ്. ഐ.യുടെ ജാതി

എസ്. എഫ്. ഐ.യുടെ ജാതി

അരുണ്‍ എ. അനുഭവങ്ങളുടെ തീക്ഷ്ണതയെ അറിവാക്കി മാറ്റിയ അവബോധമാണ് ഈ പാഠങ്ങളുടെ ഉള്ളടക്കം. (ദലിതരോടുള്ള) ”ഫാസിസത്തിന്റെ കാര്യത്തില്‍ ചുവപ്പും കാവിയും ഒരുപോലെയാണ്,” ”ദലിതരെക്കുറിച്ചുള്ള ജാതീയമായി അധിക്ഷേപങ്ങളും തമാശകളും എസ്. എഫ്.ഐ, കെ. എസ്.യു, എ.ബി.വി.പി ഭേദമില്ലാതെ കാമ്പസില്‍ സജീവമാണെന്നകാര്യം…” എന്നിവ യാഥാര്‍ഥ്യത്തിന്റെ പ്രതിഫലനങ്ങള്‍ എന്നതിലുപരി ഇന്ത്യന്‍ സമൂഹത്തിലെ സാമുദായിക കര്‍ത്തൃത്വാവസ്ഥകളുടെ സങ്കീര്‍ണതയാണ് ഉള്‍ക്കൊള്ളുന്നത്. ഇടതു-വലത് പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അതിവര്‍ത്തിച്ചുനില്‍ക്കുന്നത ദലിത് വിരുദ്ധ സവര്‍ണ കര്‍ത്തൃത്വത്തിന്റെ അധീശത്വമാണിവിടെ വെളിപ്പെടുന്നത്. ഗാന്ധിയന്‍...
ഫാഷിസത്തേയും ഹിംസയേയും ചെറുക്കുന്ന കലാകലാപം :

ഫാഷിസത്തേയും ഹിംസയേയും ചെറുക്കുന്ന കലാകലാപം :

പി. എസ്. ദേവരാജന്‍ അജയ് ശേഖറും ടി മുരളിയും ചേര്‍ന്നൊരുക്കുന്ന ഇമേജ്/കാര്‍നേജ് ചിത്രപ്രദര്‍ശനം സമകാലീന സമൂഹത്തിലേയും സംസ്‌കാര ചരിത്രത്തിലേയും ഹിംസയുടെ ബിംബാവലിയെ അനാവരണം ചെയ്യുകയും അപനിര്‍മിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് ഇമേജ്-കാര്‍നേജ് പ്രദര്‍ശനത്തിലുള്ളത്. കേരള ചരിത്രത്തിലേയും വര്‍ത്തമാനത്തിലേയും സവിശേഷ സവര്‍ണ ഹിംസാമൂഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്നതും അതിലെ അധീശ മതപൊതുബോധത്തെ അട്ടിമറിക്കുന്നതുമാണ് മുരളിയുടെ ചിത്രങ്ങള്‍ . അധികാരത്തിന്റേയും സംസ്‌കാര അധീശത്വത്തിന്റേയും സൂക്ഷ്മ പ്രോയോഗങ്ങളേയും ദമിത ഹിംസാവ്യവഹാരങ്ങളേയും ദൃശ്യമാക്കുന്നവയാണ് അജയ് ശേഖറുടെ ചിത്രങ്ങള്‍ . കേരള...
തേജസ്‌ പത്രവും കേരളത്തിലെ ‘ഡീപ് സ്റ്റേറ്റും’

തേജസ്‌ പത്രവും കേരളത്തിലെ ‘ഡീപ് സ്റ്റേറ്റും’

മുഹമ്മദ്‌ സാബിത്   കഴിഞ്ഞ ഏഴു വര്‍ഷമായി പ്രസിദ്ധീകരിച്ചു പോരുന്ന പത്രത്തിന്റെ ഏത് വാർത്തയും ലേഖനങ്ങളുമാണ് നിലവിലെ നോട്ടീസിനു കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മാത്രവുമല്ല, പത്രത്തിന്റെ നടത്തിപ്പില്‍ ‘അപാകത’ കണ്ട് കഴിഞ്ഞ മൂന്നു വര്‍ഷമായി പരസ്യം നിഷേധിച്ചു പോരുന്ന ഭരണകൂടം ഇത് വരെ എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യവുമുണ്ട്. ചുരുക്കത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മൌലികമായ ചര്‍ച്ചയുല്പാദിപ്പിക്കുന്നതിനു പുറമേ, ഒരു ജനാധിപത്യ സര്‍ക്കാരും അതിന്റെ മെഷിനറിയും പ്രവര്‍തിക്കേണ്ട രീതിയെ കുറിച്ചും...
തുമ്പി

തുമ്പി

എം ആർ രേണുകുമാർ ഇലഞ്ഞിക്കുന്നിലായിരുന്നു ചാച്ചന്റെ വീട്. ഒന്നിടവിട്ടുളള ഞായറാഴ്ചകളില്‍ ചാച്ചന്‍ അങ്ങോട്ട് പോകാറുണ്ട്. വല്ലപ്പോഴുമൊക്കെ എന്നെയം ഒപ്പം കൂട്ടും. എപ്പോഴുമെന്നെ കൊണ്ടുപോയാല്‍ ചാച്ചന് കഷ്ടപ്പാടാണ്. അതുകൊണ്ട് കഴിവതും എന്നെ ഒഴിവാക്കാറാണ് പതിവ്. പക്ഷേ തുടര്‍ച്ചയായി ഞാനില്ലാതെ ചെന്നാല്‍ അപ്പച്ചന്‍ ഒച്ചയെടുക്കും. ”എന്തിയേടാ ന്റെ പെങ്കൊച്ച്” കുത്തിനടക്കാന്‍ ഉപയോഗിക്കുന്ന കാശാവുകമ്പുകൊണ്ട് അപ്പച്ചന്‍ ചാച്ചനെ അടിക്കാനോങ്ങും. അപ്പച്ചനെ പേടിച്ചായിരുന്നു വല്ലപ്പോഴുമെങ്കിലും ചാച്ചനെന്നെ അങ്ങോട്ടുകൊണ്ടുപോയിരുന്നത്. അവിടെച്ചെന്നാല്‍ പിന്നെ നല്ല രസമാണ്. ചാച്ചന്റെ കൂടെപ്പിറപ്പുകള്‍...
മധ്യപൗരസ്ത്യം: സൈക്‌സ് -പികോ വ്യവസ്ഥയുടെ അന്ത്യം?

മധ്യപൗരസ്ത്യം: സൈക്‌സ് -പികോ വ്യവസ്ഥയുടെ അന്ത്യം?

കലിം  അറേബ്യന്‍ ഗള്‍ഫിലെ എല്ലാ ഏകാധിപത്യ രാജ്യങ്ങളും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ബാക്കിപത്രങ്ങളാണ്. സാംസ്‌കാരികമായും ‘ഭാഷാപരമായും മതപരമായും വലിയ ഐക്യമുള്ള അറബി നാടുകള്‍ പലതരം സാമ്രാജ്യത്വ ശക്തികളുടെ സാമന്തരാജ്യങ്ങളായി ഛിന്നഭിന്നമായി നില്‍നില്‍ക്കുന്നതിന്റെ കാരണവും അതുതന്നെ. കുവൈത്തും ബഹ്‌റയിനും ഖത്തറും അതുപോലെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളും വേറിട്ടു നില്‍ക്കുന്നതിന്റെ അടിസ്ഥാന കാരണം ബ്രിട്ടീഷ് കൊളോണിയല്‍ യജമാനന്‍മാര്‍ക്ക് ദാസ്യപ്പണിയെടുത്തവരെ ശെയ്ഖുമാരായി വാഴിച്ചതാണ്. പല പ്രദേശങ്ങളിലും എണ്ണ ശേഖരമുള്ളതുകൊണ്ടു മാത്രമാണ് അവര്‍ വേറിട്ടു നില്‍ക്കുന്നത്. കൊള്ളയടിക്കുന്നതിനു...
എന്‍ . എസ്. എസും, എസ്. എന്‍ . ഡി. പിയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ രണ്ടുകുറുക്കുവഴികള്‍

എന്‍ . എസ്. എസും, എസ്. എന്‍ . ഡി. പിയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ രണ്ടുകുറുക്കുവഴികള്‍

ടി.ടി.ശ്രീകുമാര്‍ കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം എന്‍ . എസ്. എസും, എസ്.എന്‍ .ഡി.പിയും ഉയര്‍ത്തുന്ന വെല്ലുവിളി യഥാര്‍ഥത്തില്‍ ന്യൂനപക്ഷങ്ങളുടെ പൗരത്വപരമായ നിലനില്‍പിനെതിരെയുള്ള ഹിന്ദുത്വശക്തികളുടെതന്നെ വെല്ലുവിളിയായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഇതു യു.ഡി.എഫിനോടുള്ള വെറും വിലപേശല്‍ രാഷ്ട്രീയമായി മാത്രം ചുരുക്കിക്കാണുന്നത് ഇതിനുപിന്നിലുള്ള വലിയ അജണ്ടകളെ കാണാതെ പോകുന്നതിനു തുല്യമാണ്. ഇപ്പോള്‍ എന്‍ . എസ്. എസും എസ്. എന്‍. ഡി. പിയും ന്യൂനപക്ഷ പ്രീണനത്തിന്റെ പേരുപറഞ്ഞ് യു. ഡി. എഫിനെ ആക്രമിക്കുന്നത് ആ സഖ്യത്തിന്റെ...
അസുര വാരാഘോഷം; ഇഫ്‍ലു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്

അസുര വാരാഘോഷം; ഇഫ്‍ലു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്

അസുര വാരാഘോഷം ഇഫ്‍ലു ഹൈദരാബാദ് യൂണീവേഴ്സിറ്റിയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ മത-വംശീയ വിദ്വേഷം വളര്‍ത്തുന്നു എന്നാരോപിച്ച് ഹൈദരാബാദ് ഇഫ്‌ലുവിലെ 6 വിദ്യാര്‍തഥികള്‍ക്ക് പൊലീസ് നോട്ടീസ്. അസുരന്മാരെ പൈശാചികവല്‍ക്കരിക്കുന്ന സവര്‍ണ ആചാരങ്ങളോട് പ്രതിഷേധിച്ചുകൊണ്ട് കാമ്പസില്‍ നടന്ന ‘അസുരവാരം’ ആഘോഷങ്ങളുടെ സംഘാടകസമിതിയംഗങ്ങള്‍ക്കെതിരെയാണ് കുറ്റംചുമത്തിയത്. ജാമ്യമില്ലാവകുപ്പായ ഐ.പി.സി 150 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം തടവും പിഴയുമടങ്ങുന്ന ശിക്ഷ അനുഭവിക്കേണ്ടി വരും. കേസ് ഫയല്‍ചെയ്യുതിന് മുമ്പ് യൂനിവേഴ്‌സിറ്റി അധികൃതര്‍...
സാംസ്‌കാരിക പ്രതിരോധങ്ങളെ പോലീസ് അച്ചടക്കവൽക്കരിക്കുന്നു

സാംസ്‌കാരിക പ്രതിരോധങ്ങളെ പോലീസ് അച്ചടക്കവൽക്കരിക്കുന്നു

മാനസി മോഹന്‍ എസ് ഔദ്യോകികമായി യാതൊരു നടപടിയും എടുക്കാതെ നേരിട്ട് പോലീസിന്റെ സഹായം തേടിയ അഡ്മിന്റെ ഇടപെടൽ വിദ്യാർത്ഥികൾകിടയിൽ വലിയൊരു നടുക്കം തന്നെയായാണ് സൃഷ്ടിച്ചത്. ഇത്തരം കർശനമായ നടപടിയിലേക്ക് നീങ്ങാൻ മാത്രമുള്ള എന്ത് ക്രമസമാധാന പ്രശ്നമാണ് കാമ്പസ്സിൽ നിലനില്ക്കുന്നതെന്നു ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കണമെന്നാണ് വിദ്യാർത്ഥികളുടെ അവശ്യം. പാർശ്വവൽക്കരിക്കപ്പെട്ട സാംസ്കാരിക ചിഹ്നങ്ങളെ ക്രിമിനൽവല്ക്കരിക്കുന്ന യൂണിവേഴ്സിറ്റി നയങ്ങള്‍ അക്കാദമിക മേഖലയിലെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പൊതുകാഴ്ചകളിൽനിന്നും വേറിട്ടു നില്ക്കുന്ന എല്ലാവിധ സാംസ്കാരിക പ്രതിരോധങ്ങളെയും അക്കാദമിക ഭീഷണിയായി...
ജനപ്രിയ തമിഴ്‌സിനിമകള്‍ , മലയാളിത്തത്തിനെതിരെ

ജനപ്രിയ തമിഴ്‌സിനിമകള്‍ , മലയാളിത്തത്തിനെതിരെ

വിനില്‍ പോള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ മലയാളസിനിമകള്‍ക്ക് ലഭ്യമാകുന്ന ശ്രദ്ധയ്ക്കും, സ്വീകാര്യതയ്ക്കും അപ്പുറത്തുള്ള സ്വീകരണം തമിഴ് സിനിമകള്‍ക്ക് ലഭിക്കുന്നത്? ഈ സ്വീകരണത്തിനു പിന്നില്‍ ഈ സിനിമകള്‍ക്ക് ലഭിക്കുന്ന ഒരുജനതയുടെ പരക്കെയുള്ള അംഗീകാരവും, അതിന്റെ ജനകീയതയും കാണാന്‍ സാധിക്കുന്നു. ഒരാഴ്ചകൊണ്ട് കോടിക്കണക്കിനു രൂപയ്ക്കടുത്ത ലാഭം നിര്‍മ്മിക്കുന്ന ആരാധകരെ/പ്രേക്ഷകരെ നിസാരമായി കാണാതെ, അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ് ഈ ലാഭനിര്‍മ്മിതിയുടെ ഒപ്പം ഉണ്ടാക്കപ്പെടുന്നത് എന്ന നിലയില്‍ കാണേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ ഇവരാണ് ജനപ്രിയസംസ്‌ക്കാരത്തിന്റെ നിര്‍മ്മാതാക്കള്‍...
കൂള്‍ സ്‌പേയ്‌സ് : സമകാലീന യുവജനങ്ങളുടെ പ്രശ്‌ന അജണ്ടകള്‍

കൂള്‍ സ്‌പേയ്‌സ് : സമകാലീന യുവജനങ്ങളുടെ പ്രശ്‌ന അജണ്ടകള്‍

കെ. കെ. ബാബുരാജ് ________________________________ ”ഇന്നത്തെ യുവജനങ്ങള്‍ ആകെ തകരാറാണ്” എന്നുപറയുന്ന അതേ യാഥാസ്ഥിതിക യുക്തി തന്നെയാണ് യുവത്വത്തെ കേവലമായി കാല്പനികവല്‍ക്കരിക്കുന്നതിലുമുള്ളത്. ഇങ്ങിനെ രണ്ട് അറ്റങ്ങളായി കാണാതെ; സമകാലീന സമൂഹത്തിലെ പല കര്‍ത്തൃത്വസ്ഥാനങ്ങളിലും യുവത്വം സന്നിഹിതമാണെന്ന് പറയുന്നതാവും നല്ലത്. ഈ കര്‍ത്തൃത്വസ്ഥാനങ്ങളില്‍ , സവര്‍ണ്ണരും ഉപരിമധ്യവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടവരുമായ യുവതി യുവാക്കള്‍ക്കാണ് ദൃശ്യതയും ശബ്ദിക്കാനുള്ള അവസരവും സ്ഥാപനങ്ങളുടെ പരിഗണനയും കൂടുതലായി കിട്ടുന്നത്. ഇവര്‍ക്ക് കിട്ടുന്ന കൂടിയ പ്രാതിനിധ്യത്തിന്റെ അതേ അനുപാതത്തില്‍ അപരരും അവര്‍ണ്ണരുമായ യുവതീയുവാക്കള്‍...
വിവേകാനന്ദന്‍ : നവഹൈന്ദവീയതയുടെ സൈദ്ധാന്തികന്‍

വിവേകാനന്ദന്‍ : നവഹൈന്ദവീയതയുടെ സൈദ്ധാന്തികന്‍

ജെ.രഘു ബ്രിട്ടീഷ് ഭരണവും ആധുനികതയുടെ വിന്യാസവും ബംഗാളില്‍ സവര്‍ണര്‍ക്കിടയില്‍ ഉണ്ടാക്കിയ സാമൂഹികവും സാംസ്‌കാരികവുമായ അപകര്‍ഷം ആഴമേറിയതായിരുന്നു. തന്മൂലം ഒരു ഹൈന്ദവ സുവര്‍ണ (സവര്‍ണ) ഭൂതകാലത്തെ ഭാവനചെയ്ത സവര്‍ണര്‍ ഭ്രാന്തമായ ആവേശത്തോടെയാണ് അതിനെ പുനരുജ്ജീവിപ്പിക്കുന്ന വ്യവഹാരങ്ങള്‍ നിര്‍മ്മിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ബംഗാളി സവര്‍ണരെ ഗ്രസിച്ച ഹൈന്ദവ പുനരുത്ഥാനക്രമത്തെ വിവേകാനന്ദന്‍ ദേശീയ ഹിന്ദുയിസമാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്ന സമകാലീന നവഹൈന്ദവ ഫാഷിസത്തിന് വിവേകാനന്ദന്‍ പിതൃതുല്യനാവുന്നത്. 19 -ാം...
ഹിജാബ്: അടിച്ചമര്‍ത്തലിനും വിമോചനത്തിനുമപ്പുറം

ഹിജാബ്: അടിച്ചമര്‍ത്തലിനും വിമോചനത്തിനുമപ്പുറം

ഉമ്മുല്‍ ഫായിസ    മുസ്ലീംങ്ങൾ ന്യുനപക്ഷമായ സാഹചര്യങ്ങളില്‍ ഹിജാബു തെരഞ്ഞെടുക്കുന്ന മുസ്ലിം സ്ത്രികള്‍ക്ക് തങ്ങളുടെ സാമൂഹികവും മതപരവും ലിംഗപാരവുമായ വ്യത്യാസം നില നിറുത്താന്‍ ഹിജാബ് സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയുടെ പൊതു മണ്ഡലത്തില്‍ ഹിജബു ധരിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുന്ന സ്ത്രികള്‍ . തങ്ങള്‍ക്കു “പൊതു മതേതര ” വസ്ത്രമായ സാരി വഹിക്കുന്ന “ഹിന്ദു” സാംസ്കാരിക പരിസരത്തില്‍ നിന്ന് വ്യത്യസ്തമായി നില്‍കാന്‍ സഹായിക്കുന്നു. സോണിയ ഗാന്ധി (കോണ്ഗ്രസ് ), സുഷമ സ്വരാജ് (ബീ ജെ...
മലയാളി ഹൗസും ജാതിചിന്തയും

മലയാളി ഹൗസും ജാതിചിന്തയും

ഡോ. പി കെ യാസിര്‍ അറഫാത്ത്  ഹിന്ദു(ത്വ)പൂജാരിയും (രാഹുല്‍ ഈശ്വര്‍) വടക്കന്‍ വേരുകളുള്ള രാജ്പുത്ത്/ക്ഷത്രിയശരീരവും (തിങ്കള്‍ബാല്‍ ) ഫ്യൂഡല്‍/തറവാട് പരിസരങ്ങളിലെ അക്ഷരസാന്നിധ്യമായ മേനോനും (സന്ദീപ് മേനോന്‍) പൊതു സാംസ്‌കാരികശരീരത്തിന് സംരക്ഷകരായുള്ള കുറുപ്പ്/നമ്പ്യാര്‍ പടയാളികളും (നീനാ കുറുപ്പ്, സ്‌നേഹ നമ്പ്യാര്‍ ) തൊഴിയും പഴിയും തെറിയും താങ്ങാനുള്ള അടിയാളശരീരങ്ങളും (സന്തോഷ് പണ്ഡിറ്റ്) ചിരിപ്പിക്കുന്ന ‘വിഡ്ഢിവേഷങ്ങളും’ (നാരായണന്‍ കുട്ടിയും) എഡ്ഗാര്‍ തെസ്ട്ടനും ലോഗനും വിശേഷിപ്പിച്ച ഒരു റിയല്‍ നായര്‍ തറവാടിന്റെ ഭാഗമാണ്. മലയാള...
'കറുപ്പ് സുന്ദരമാണ്' എന്ന പ്രചാരണത്തിന് ഒരു വിയോജനക്കുറിപ്പ്

‘കറുപ്പ് സുന്ദരമാണ്’ എന്ന പ്രചാരണത്തിന് ഒരു വിയോജനക്കുറിപ്പ്

ശ്രുതി ഹെര്‍ബെര്‍ട്ട് നന്ദിതാദാസിനെപ്പോലെ അംഗീകാരമുള്ള ഒരു നടി പിന്താങ്ങുമ്പോള്‍ അത് അവരുടെ സാമൂഹ്യസ്ഥാനത്തെ കുറച്ചുകൂടി ഉറപ്പിക്കുകയും അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്താനുള്ള ഒരു താങ്ങായി മാറുകയും ചെയ്യുകയാണ്. സൗന്ദര്യത്തെയും  വംശീയതയേയും കുറിച്ച് നിലനില്ക്കുന്ന പൊതുധാരണകളേയും അവ ഉള്‍ക്കൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണ സമസ്യകളെയും അഭിമുഖീകരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് മുമ്പ് ഉദയം ചെയ്ത ‘Black is Beautiful’ എന്ന പ്രചാരണത്തെ ഗൂഢമായി അനുകരിക്കുക മാത്രമാണിവിടെ ചെയ്യുന്നത്. വാക്കുകള്‍കൊണ്ടുള്ള ഒരു കളി  മാത്രമാണ്. തീര്‍ച്ചയായും ഇപ്പോള്‍ നടക്കുന്ന...
സെക്യുലർ മേളങ്ങളും അസുര താളങ്ങളും

സെക്യുലർ മേളങ്ങളും അസുര താളങ്ങളും

ആര്യ പി ദിനേശ് , അജയൻ ഇടുക്കി. മണ്ഡൽ കാലഘട്ടത്തിനു ശേഷം ദളിത്‌ ബഹുജൻ വിദ്യാർഥികൾ കലാലയ രാഷ്ട്രീയ ഭൂമികയിൽ ഇടം പിടിച്ചപ്പോഴാണ്, ഹൈന്ദവ താൽപര്യത്തിന് സംരഷണവലയം തീർത്ത ബിംബങ്ങളും, ആശയങ്ങളും ചോദ്യം ചെയ്തു തുടങ്ങിയത്. പ്രത്യകിച്ചും ഹൈന്ദവത അടിചേൽപ്പിച്ച രാഷ്ട്രീയ, സാമൂഹിക മുറിവുകളെ അക്കാദമിക് തലങ്ങളിൽ മാത്രം കേന്ദ്രീകരിക്കാതെ സാമൂഹിക തലത്തിലും ശ്രേദ്ധപെടുത്താൻ ഇത്തരം ആശയങ്ങൾക്ക് സാധിച്ചിട്ടുണ്ട്. നവ- ഹിന്ദു ലിബറലുകൾ ഉയർത്തുന്ന ഹൈന്ദവ ദേശീയതയുടെ മതേതരത്വ മനോഭാവത്തെയാണ്...
നരവംശശാസ്ത്രവും സാമൂഹിക സമസ്യകളും

നരവംശശാസ്ത്രവും സാമൂഹിക സമസ്യകളും

സംഭാഷണം പ്രൊഫ.ഖസന്‍ഹേഷ്/മധു നാരായണന്‍ കോളനിഭരണത്തിലമര്‍ന്നുകഴിഞ്ഞിരുന്ന പല ദരിദ്ര രാജ്യങ്ങളിലും അവരുടെ ഭാഗധേയം സ്വയം നിര്‍ണ്ണയിക്കുന്ന, വ്യാഖ്യാനിക്കുന്നസാമൂഹ്യ പരിവര്‍ത്തനപദ്ധതികള്‍ ആവശ്യപ്പെടുന്ന ഇടപെടലുകളായി സാമൂഹ്യനരവംശശാസ്ത്രം ഇന്ന് പ്രവര്‍ത്തനനിരതമാണ്. എന്നാല്‍ വര്‍ത്തമാന കേരളം അഭിമുഖീകരിക്കുന്ന പല സാമൂഹ്യ-നൈതിക വിഷയങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നതിനോ, സൈദ്ധാന്തികവിശകലനം ചെയ്യുന്നതിനോ ഈ ശാസ്ത്ര സങ്കേതത്തിന്റെ രീതിശാസ്ത്രത്തേയും, സിദ്ധാന്തത്തേയും, വേണ്ടത്രശക്തമായ തരത്തില്‍ വിനിയോഗിച്ചിട്ടില്ലെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. വെറും നാടോടി വിജ്ഞാനപഠനമായോ, ജാതിനിര്‍ണ്ണയാന്വേഷണത്തിനോ, ചില ജാത്യാചാരാനുഷ്ഠാനങ്ങളുടെ രേഖപ്പെടുത്തലായോ ഒക്കെ ഒതുങ്ങിനില്‍ക്കുകയാണ് ഇവിടെ ഈ വിഷയം....
വിദ്യാഭ്യാസ മേഖലയിലെ 'വിവേചന ഭീകരതകള്‍ '

വിദ്യാഭ്യാസ മേഖലയിലെ ‘വിവേചന ഭീകരതകള്‍ ‘

വാസു ഏ. കെ സര്‍ക്കാര്‍ മേഖലയിലെ 10% അധ്യാപക തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന SC/ST വിഭാഗങ്ങള്‍ പൊതുപരീകഷകളില്‍ (PSC), വിജയിച്ച് അക്കാദമിക് മികവ് തെളിയിച്ചവരാണ്. അതേ സമയം 3 ഇരട്ടിയിലേറെ വരുന്ന എയ്ഡഡ് മേഖലയിലെ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ യോഗ്യത ജാതി/മതം മാത്രമാണെന്ന സവര്‍ണ്ണ നാട്യങ്ങളുടെ പൂച്ച് പുറത്തുചാടിക്കുന്നുണ്ട്. എയ്ഡഡ് മേഖലയില്‍ സംവരണം പാലിക്കപ്പെടണമെന്നാവശ്യപ്പെടുന്ന ‘അനന്തമൂര്‍ത്തി കമ്മീഷന്‍’റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് NSS അടക്കമുള്ള സാമുദായിക നേതൃത്വങ്ങള്‍ സാമൂഹീക നീതിക്കെതിരെ പടവെട്ടുന്നവരായി അധ:പ്പതിക്കുന്നതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസ മേഖല സാമൂഹ്യാനീതി പ്രതിഫലിക്കുന്ന...
യന്ത്രമാധുര്യം

യന്ത്രമാധുര്യം

പ്രദീപന്‍ പാമ്പിരികുന്ന് എല്ലാതരം കലര്‍പ്പുകളെയും ചലച്ചിത്ര സംഗീതം സ്വീകരിച്ചു. എല്ലാതരം മനുഷ്യരുടെയും സമൂഹമായി കേരളത്തെ ചലച്ചിത്രലോകമാണ് ആദ്യം സങ്കല്പിച്ചത്. കാരണം ആധുനിക സാസ്‌കാരിക മുതലാളിത്തത്തിന്റെ വഴി സിനിമയാണ് കേരളത്തില്‍ ആദ്യം കൊണ്ടുവന്നത്. സിനിമാ ഇന്‍ഡസ്ട്രിയാണ് കേരളത്തിലെ ആദ്യ ആധുനിക വിനോദ വ്യാവസായിക സംരംഭം. അതിലെ വലിയ ഇന്‍വെസ്റ്റുകളിലൊന്ന് യേശുദാസിന്റെ ‘സൗണ്ട് ക്യാപിറ്റല്‍ ‘ ആയിരുന്നു. നവോത്ഥാനാനന്തര മാനവികതയുടെ ശബ്ദസ്വരൂപമമായിരുന്നു യേശുദാസ് എന്ന നിരീക്ഷണം പ്രധാനമാവുന്നതും ഇക്കാരണത്താലാണ്. ജാതിമത ലിംഗേതരമായ മാനകശബ്ദമായി യേശുദാസ്...
സൈബര്‍ ഗറില്ലാജീവിതവും ഒളിപ്പോരെന്ന ചലച്ചിത്രവും

സൈബര്‍ ഗറില്ലാജീവിതവും ഒളിപ്പോരെന്ന ചലച്ചിത്രവും

അജയ് ശേഖര്‍   ജീവിക്കാനായി കേരള മണ്ണില്‍ നിന്നും ബാങ്കളൂരുവിലേക്കു ചേക്കേറുന്ന സൈബര്‍ പോരാളികള്‍ ഒരു നിര്‍ണായക കലാപ്രകടനത്തിന്റെ പരിശീലനത്തിലാണ്. പാട്ടും ആട്ടവും കവിതയും പ്രകടനവും പോരാട്ടവും കലരുന്ന പ്രവാസി യുവാക്കളുടെ കലാപ്രകടനത്തിന്റെ അന്ത്യപരിശീലനരംഗത്തേക്കു കുതിക്കുന്ന ഒളിപ്പോരാളിയായ അജയന്‍ അവിടെയെത്തുന്നില്ല. റോഡപകടത്തില്‍ പെട്ട് ഒരാശുപത്രിക്കിടക്കയില്‍ അവസാനശ്വാസം വലിക്കുകയാണീ വിമതനായ കഥാനായകന്‍. കൂട്ടുകാരുടേയും സഹജീവികളുടേയും ഓര്‍മയിലൂടെയും വാചികാഖ്യാനങ്ങളിലൂടെയും അയാളുടെ ജീവിതമാകെ ഭുതവും വര്‍ത്തമാനവും വേറല്ലാതെ ഇതള്‍ വിരിയുകയാണ്. അജയന്‍ തന്നെ ഉയര്‍ത്തെഴുന്നേറ്റ്...
കാവിക്കുള്ളിലെ രക്തം : സാമൂഹിക നീതിക്കുവേണ്ടിയുള്ള അന്വേഷണം ഗുജറാത്തിലെ ദലിത്-മുസ്ലിം സംഘർഷം വെറും മിത്ത്

കാവിക്കുള്ളിലെ രക്തം : സാമൂഹിക നീതിക്കുവേണ്ടിയുള്ള അന്വേഷണം ഗുജറാത്തിലെ ദലിത്-മുസ്ലിം സംഘർഷം വെറും മിത്ത്

രാജു സോളങ്കി ഇന്ത്യയില്‍ പട്ടികളും പൂച്ചകളും ദലിതരും തമ്മിലുള്ള സാദൃശ്യം എന്താണ്? ഇവര്‍ക്കാര്‍ക്കും ശ്മശാനങ്ങളില്ല. പട്ടികള്‍ക്കും പൂച്ചകള്‍ക്കും വരെ ചിലസമയത്ത് സവിശേഷ ശ്മശാനങ്ങളുണ്ടാവാറുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ദലിതര്‍ക്ക് അവരുടെ മരിച്ചവരെ അടക്കാന്‍ അത്തരമൊരു സ്ഥലമില്ല. വിചിത്രമായി തോന്നാം. എന്നാല്‍ ഇതൊരു കയ്പേറിയ സത്യമാണ്. ഗുജറാത്തിലെ മിക്കവാറും ഗ്രാമങ്ങളെ സംബന്ധിച്ചും ലളിതമായ ജീവിതസത്യമാണിത്. 1911ലെ സെന്‍സെസ് കണക്കെടുത്തപ്പോള്‍ അസ്പൃശ്യരെ സ്പൃശ്യരില്‍നിന്നു വേര്‍തിരിക്കാനായി ഉപയോഗിച്ചിരുന്ന 10 ടെസ്റ്റുകളിലൊന്ന്, ദലിതര്‍ അവരുടെ...
ദാഭോല്‍ക്കര്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നല്‍കിയ ആത്മബലി

ദാഭോല്‍ക്കര്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നല്‍കിയ ആത്മബലി

എ.എം. നജീബ്  അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനുമെതിരെ ബില്‍ തയാറാക്കി, മഹാരാഷ്ട്ര നിയമസഭയിലൂടെ പാസാക്കിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഡോ. നരേന്ദ്ര അച്യുത ദഭോല്‍ക്കര്‍ 8 വര്‍ഷം മുമ്പ് സമര്‍പ്പിച്ച ബില്ല് മൂന്നുതവണ നിയമസഭയില്‍ അവതരിപ്പിച്ചു. 29 ഭേദഗതികളാണ് പലഘട്ടങ്ങളിലായി ബി.ജെ.പിയും ശിവസേനയും ചേര്‍് കൊണ്ടുവത്. എന്നിട്ടും ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഒരിക്കല്‍കൂടി നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമെ് കോഗ്രസ്-എന്‍.സി.പി. സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുങ്കെിലും പാലിക്കപ്പെട്ടില്ല. മഹാരാഷ്ട്ര നിയമസഭയിലെ ഹിന്ദുത്വവാദികളുടെ എതിര്‍പ്പ് അത്രത്തോളമുണ്ടായിരുന്നു. മഹാരാഷ്ട്ര...
രണ്ട് ദലിത് സിനിമകള്‍ : അര്‍ത്ഥവുംഅനര്‍ത്ഥവും

രണ്ട് ദലിത് സിനിമകള്‍ : അര്‍ത്ഥവുംഅനര്‍ത്ഥവും

ഏകലവ്യന്‍ ബോധി _________________________________ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കപ്പെട്ട ബോധി, പാപ്പിലിയോ ബുദ്ധ, മഹാത്മ അയ്യന്‍കാളി, ലൈറ്റ് എന്നി ദലിത ഭൂമികയുടെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ സിനിമകള്‍ പെട്ടിക്കുള്ളിലാണ്. പാപ്പിലിയോ ബുദ്ധയും, അയ്യന്‍കാളിയും ചില തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു എന്ന അപവാദമൊഴിച്ചാല്‍ തീര്‍ത്തും സിനിമ ”Industry’ തിരസ്‌ക്കരിച്ചവയാണു മുന്‍ ചൊന്ന സിനിമകള്‍ . കാരണം മറ്റൊന്നുമല്ല. കറുത്ത ഉടലുകളും അവയുടെ പരിതോവസ്ഥയുടെ ചിത്രീകരണങ്ങളും, കേരളത്തിലെ നവമദ്ധ്യവര്‍ഗ്ഗങ്ങള്‍ക്കും ന്യൂജനറേഷന്‍കാര്‍ക്കും തീരെ പിടിക്കാത്തവയാണ്. ഇതൊക്കെ കാണേണ്ടത്,...
''ഫ്രീ പ്രസ്സ് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും സ്വതന്ത്രമായ പരീക്ഷണം'' വിനോദ് കെ. ജോസ്

”ഫ്രീ പ്രസ്സ് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും സ്വതന്ത്രമായ പരീക്ഷണം” വിനോദ് കെ. ജോസ്

സംഭാഷണം:-മുഹമ്മദ് അഫ്‌സല്‍ പി. ജാവേദ്- വിനോദ് കെ. ജോസ്  കാരവന്‍മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ ഡോക്ടര്‍ വിനോദ് കെ. ജോസിനെ നരേറ്റീവ് ജേണലിസത്തിന്റെ ഇന്ത്യയിലെ pioneer എന്ന് വിളിക്കാവുന്നതാണ്. വയനാട്ടില്‍ ജനിച്ച വിനോദ്, 2001 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ക്രൈം റിപ്പോര്‍ട്ടറായാണ് ദേശീയ തലത്തിലുള്ള തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ‘പസിഫിക്ക ‘ റേഡിയോയുടെ ഇന്ത്യന്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തു. അതിനോടൊപ്പം തന്നെ ഏതാനും സുഹൃത്തുക്കളോടൊത്ത് ഡല്‍ഹിയില്‍ നിന്നു’ഫ്രീ പ്രസ്സ് എന്ന...
അഡ്വ. റ്റി.ഡി. എല്‍ദോ : സമുദായഏകീകരണത്തിന്റെ പ്രതീകം

അഡ്വ. റ്റി.ഡി. എല്‍ദോ : സമുദായഏകീകരണത്തിന്റെ പ്രതീകം

പി.ആര്‍ .സുരേഷ്‌കുമാര്‍ . സമൂഹത്തിന്റെ എല്ലാവിധ അഴുക്കുചാലുകളിലേക്കും തള്ളിമാറ്റപ്പെട്ട ദലിത് ജനതയെ വിമോചിപ്പിക്കുന്നതിന് ഒരുപക്ഷേ, നാം അഴുക്കുചാലിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ അവ തന്നെ ഗ്രസിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച വ്യക്തിത്വമായിരുന്നു എല്‍ദോയുടേത്.ഒരു സാമൂഹ്യ വിഭാഗമെന്ന നിലയില്‍ ഗണ്യമായി ഭൂരാഹിത്യം നേരിടുന്ന ദലിത് സമുദായത്തെ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉത്തമബോധ്യമുള്ള ആളായിരുന്നു അദ്ദേഹം. ചെങ്ങറയടക്കം നിരവധി ഭൂസമരങ്ങളുടെ സന്ദേശം സമൂഹത്തില്‍ എത്തിക്കുന്നതിനും സാമുദായിക പിന്‍ബലം ഉറപ്പുവരുത്തുന്നതിനും എല്‍ദോയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍...
കേരളവും ബംഗാളും നോര്‍ത്ത് ഈസ്റ്റും പിന്നെ ആസാമും

കേരളവും ബംഗാളും നോര്‍ത്ത് ഈസ്റ്റും പിന്നെ ആസാമും

മുഹമ്മദ്ഷാ. കെ ___________________________________ പിന്നോക്ക ജാതി-സമുദായങ്ങള്‍ വസിക്കുന്ന ആ ഗ്രാമത്തില്‍ മുഖ്യന്‍ ആയി വരുന്നത് സവര്‍ണ്ണ ബ്രാഹ്മണനായ ബിമല്‍ദാസ് എന്ന കഥാപാത്രമാണ്. ”വിവരമില്ലാത്ത,” പുറമേ നിന്നു വന്ന ആളോട് സംവദിക്കാനറിയാത്ത, പേരു പോലും ചോദിക്കാതെ തോക്കുചൂണ്ടുന്ന, ബിമല്‍ദാസിനോട് സമ്പൂര്‍ണ്ണ വിധേയത്വം പ്രഖ്യാപിച്ച ജനതയായാണ് ആ ഗ്രാമീണരെ ഒന്നടങ്കം ചിത്രീകരിച്ചത്. ആ ജാതി വംശീയതയുടെ നേതൃസ്ഥാനത്തിരുന്നുകൊണ്ട് ”ബലീകുടീരങ്ങളെ” പാടുന്ന ബിമല്‍ദാസും അതുകേട്ട് എസ്. എഫ്. ഐ കാലത്തെ ഗൃഹാതുരത്വം നിറഞ്ഞുതുളുമ്പുന്ന ഖാസിയും...
നര്‍ത്തകിമാരുടെ നഷ്ടജിവിതങ്ങള്‍

നര്‍ത്തകിമാരുടെ നഷ്ടജിവിതങ്ങള്‍

ജയശ്രീ ഏ കെ ____________________________________ നൃത്തത്തിന്റെ മേഖലയിലുള്ള ഉച്ചനീചത്വം സമൂഹത്തിലെ അധികാരബന്ധത്തെ അനുസരിക്കുന്നതാണ്. പുരുഷനെ വശീകരിക്കാന്‍ ചെയ്യുന്ന നൃത്തവും ശരീരം പ്രദര്‍ശിപ്പിക്കുന്ന നൃത്തവും നീചമാണെന്നാണ് പൊതുവേയുള്ള വാദം. മോഹിനിയാട്ടവും ഭരതനാട്യവുമൊക്കെ ഇന്ന് ‘മാന്യവനിത’കള്‍ ചെയ്യുന്നതു കൊണ്ട് അവയ്ക്ക് ഉയര്‍ന്ന സ്ഥാനംലഭിച്ചിട്ടുണ്ട് . നിശാക്ലബ്ബുകളില്‍ നടത്തിയിരുന്ന കാബറെയും മറ്റും നീചമായി കരുതിയതു കൊണ്ട് പലപ്പോഴും നിരോധിക്കപ്പെട്ടിട്ടുണ്ട്. റെക്കോഡ് ഡാന്‍സും ഇതേ തരത്തില്‍ നിരോധിക്കപ്പെട്ടിട്ടുണ്ടാവണം. റെക്കോഡ് ഡാന്‍സ് കാണാന്‍ പോകുന്നത് വരുമാനം കുറഞ്ഞവരാണ്. കാബറെ...
വിശാലതകളുടെ മതമില്ലായ്മ; ചുവപ്പ് രാഷ്ട്രീയത്തിന്റെ ആകാശവും കടലും ഭൂമിയും പറയുന്നത്

വിശാലതകളുടെ മതമില്ലായ്മ; ചുവപ്പ് രാഷ്ട്രീയത്തിന്റെ ആകാശവും കടലും ഭൂമിയും പറയുന്നത്

മുഹ്സിന അഷ്‌റഫ്‌ കെ കെ _____________________________________________ സംവിധായകൻ, തിരകഥാകൃത്ത്, നായകൻ തുടങ്ങി മൂന്നു പ്രധാന ഏജൻസികൾ പറയുന്ന “മുസ്ലിം ജീവിതാനുഭവങ്ങൾ” ഒരു തരത്തിൽ പാൻ-ഇന്ത്യനിസത്തിന്റെ വക്താക്കളായ ദേശീയ മുസ്ലിമിനെ സ്ഥാപ്പിചെടുക്കൽ തന്നെയാണ് ശ്രമിക്കുന്നത്. ഒപ്പം ഫസ്റ്റ് ഹാഫ് മുഴുവനായി നീണ്ടു നില്ക്കുന്ന നായകന്റെയും സുഹൃത്തിന്റെയും പ്ലെഷർ ഹണ്ടിനിടയിലെ യാദ്രിശ്ചികത മാത്രമാണ് അവരുടെ പൊതു ബോധവും രാഷ്ട്രീയ ദൗത്യവും. മതം,സംസ്കാരം, ഭാഷ, ഭൂമിശാസ്ത്രം എന്നീ മൗലിക സ്വത്വ പ്രതിനിധാനങ്ങളെ അട്ടിമറിച്ച്, കരയും കടലും...
നൃത്തത്തിലെ സ്ത്രീപക്ഷം എന്താണ് ? 'സംഘടിത'യുടെ നൃത്ത പതിപ്പിനെ കുറിച്ചുള്ള ചില സംശയങ്ങൾ

നൃത്തത്തിലെ സ്ത്രീപക്ഷം എന്താണ് ? ‘സംഘടിത’യുടെ നൃത്ത പതിപ്പിനെ കുറിച്ചുള്ള ചില സംശയങ്ങൾ

എ.എസ്. അജിത്കുമാര്‍  __________________________________ ‘ശാസ്ത്രീയം’ എന്ന് നിർവചിക്കപ്പെട്ടവയ്ക്ക് ഈ രീതിയിൽ ഒരേ സമയം ‘പാരമ്പര്യവും’ ‘ആധുനികതയും’ അവകാശപെടാൻ കഴിയുന്നു. ഒരു ഭാഗത്ത് നീണ്ട ഒരു ചരിത്രം ഇവ അവകാശപ്പെടുമ്പോൾ മറുഭാഗത്ത് ആധുനികത അവകാശപെടുകയും ചെയ്യുന്നു. ഈ നൃത്തങ്ങൾക്ക് ദേശീയം എന്ന പദവിയും അവകാശപ്പെടാൻ കഴിയുന്നു. മതപരവും ജാതീയവുമായ ചിഹ്നങ്ങള നിലനിര്ത്തി കൊണ്ട് തന്നെ ‘ശാസ്ത്രീയ’ നൃത്തങ്ങൾക്ക് ആധുനികവും മതേതരവുമായ പദവി അവകാശപ്പെടാൻ കഴിയുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട രാഷ്ട്രീയം. കഥകളി എന്ന...
ഇരുട്ടിലെ കണ്ണാടി: പുതു ദലിത്കവിതയും സമകാലീന ജ്ഞാന സിദ്ധാന്തത്തിലെ തകരാറുകളും

ഇരുട്ടിലെ കണ്ണാടി: പുതു ദലിത്കവിതയും സമകാലീന ജ്ഞാന സിദ്ധാന്തത്തിലെ തകരാറുകളും

കെ. കെ. ബാബുരാജ്. ________________________________________ ആധുനികമായ ജ്ഞാനാധികാരങ്ങളുടെ കേന്ദ്രവും അരികുകളും തമ്മില്‍ വലിയ പിളര്‍പ്പാണ് നിലനിന്നിരുന്നത്. ഈഘട്ടത്തില്‍, സംസ്‌ക്കാരത്തിന്റെ ഈടുവെപ്പുകളായി കരുതപ്പെട്ട സാഹിത്യകൃതികള്‍ മിക്കവയും ദേശീയപൗരത്വത്തെയും പ്രാദേശികമായ വരേണ്യതയെയും അവലംബമാക്കിയവയാണ്. ഇത്തരം പ്രതിപാദനങ്ങളുടെ താന്‍പോരിമയെ വെല്ലുവിളിച്ചത് ആധുനികതയുടെ അരികുകളില്‍ നിന്നുമുയര്‍ന്ന സ്വരങ്ങളാണ്. ഇവ യൂറോകേന്ദ്രീകൃത/ പൗരസ്ത്യവാദ നെടുംപാരമ്പര്യം അപരത്വവല്‍ക്കരിച്ച ജനങ്ങളെയും പ്രദേശങ്ങളെയും സമയങ്ങളെയും ഉള്‍ക്കൊളളുന്ന പുതിയൊരു പരിക്രമണ മണ്ഡലത്തെ (trajectory) നിര്‍മ്മിച്ചെടുത്തു. ‘ചെറുസാഹിത്യങ്ങള്‍’ എന്ന പേരില്‍ ലോകമെമ്പാടും തിരിച്ചറിയപ്പെടുന്ന ഈ...
സമകാലീന കേരള രാഷ്ട്രീയം: ചില മുന്നറിയിപ്പുകള്‍

സമകാലീന കേരള രാഷ്ട്രീയം: ചില മുന്നറിയിപ്പുകള്‍

സണ്ണി എം. കപിക്കാട് _______________________________ കേരളസമൂഹത്തില്‍ സര്‍ക്കാരിന്റെയും പൊതുമാധ്യമങ്ങളുടെയും കാഴ്ചകള്‍ക്ക് വെളിയില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ആയിരക്കണക്കിനു സമരങ്ങള്‍ കാണാവുന്നതാണ്. നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടിയുള്ള ഇത്തരം സമരങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെടുന്നു. മാത്രവുമല്ല, ഇവ മുന്നോട്ടുവയ്ക്കുന്ന പൗരാവകാശങ്ങള്‍ക്കുമേല്‍ സര്‍ക്കാരിന് യാതൊരു ബാധ്യതയുമില്ലെന്ന് പ്രഖ്യാപനമുണ്ടാകുന്നു. ഉദാ. ആദിവാസി കുട്ടികളുടെ മരണം. യഥാര്‍ത്ഥത്തില്‍ ഇത് ചെറുസമരങ്ങളെയും അതിജീവനപരിശ്രമങ്ങളെയും ജനാധിപത്യത്തെ സംബന്ധിക്കുന്ന നവഭാവനകളേയും അപ്രസക്തമാക്കുന്നുവെന്ന് കാണേണ്ടതുണ്ട്. കേരളത്തിലെ പൊതുരാഷ്ട്രീയമെന്നത് വന്‍കിട ഇടപാടുകളുടെ തര്‍ക്കങ്ങളായി പരിണമിക്കുന്നുണ്ട്.. ________________________________ കേരളരാഷ്ട്രീയം കുറേ...
ഈജിപ്ത്: ജനാധിപത്യപോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിഷേധ ചത്വരം

ഈജിപ്ത്: ജനാധിപത്യപോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിഷേധ ചത്വരം

ടി ശാക്കിർ വേളം എറണാകുളം:  ഈജിപ്തിലെ ജനാധിപത്യകശാപ്പിനെതിരെ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച പകലും രാവും പ്രതിഷേധ ചത്വരം ജനാധിപത്യ പോരാട്ടങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യ വേദിയായി. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ പശ്ചിമേഷ്യയില്‍ പടര്‍ന്ന മുല്ലപ്പൂ വിപ്ലവം പ്രക്ഷോഭത്തെ ഓര്‍മ്മപ്പെടുത്തും വിധമായിരുന്നു മറൈന്‍ ഡ്രൈവിലും പ്രതിഷേധ ചത്വരം തീര്‍ത്തത്. ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ പത്ത് മണിക്കാരംഭിച്ച് ഞായാറാഴ്ച പുലര്‍ച്ചെ വരെ നീണ്ട പ്രതിഷേധ ചത്വരം അത്യപൂര്‍വ പ്രതിഷേധരൂപമായിത്തീര്‍ന്നു....
അരിപ്പ ഭൂസമരം സംസാരിക്കുന്നത് ജാതിയുടെ ഭൂമിശാസ്ത്രം /വിശകലനം

അരിപ്പ ഭൂസമരം സംസാരിക്കുന്നത് ജാതിയുടെ ഭൂമിശാസ്ത്രം /വിശകലനം

എ.എസ്. അജിത്കുമാര്‍ ____________________________________________  അരിപ്പസമരം ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണു മുന്നോട്ടുപോവുന്നത്. സമരഭൂമിയില്‍നിന്നുമുള്ളവര്‍ പുറത്തുപോയി സാധനങ്ങളോ മരുന്നുകളോ ഒന്നും വാങ്ങിക്കാന്‍ കഴിയാത്ത ഉപരോധം രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുകയും കായികമായ ആക്രമണങ്ങള്‍ ഉണ്ടാക്കുകയുമൊക്കെ ചെയ്തിട്ടും സമരം അതിനെയെല്ലാം അതിജീവിച്ചു. ഇപ്പോള്‍ പുതിയ തന്ത്രങ്ങളുമായാണു സി.പി.എമ്മും കോണ്‍ഗ്രസ്സും എത്തിയിരിക്കുന്നത്. നൂറോളം കുടിലുകള്‍ അവരവിടെ കെട്ടി സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ജൂലൈ മൂന്നിനു മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ച പരാജയപ്പെടുകയും ചെയ്തു. സമരക്കാര്‍ക്കു മൂന്നു സെന്റില്‍ കൂടുതല്‍...
കവിതയുടെ വഴികള്‍

കവിതയുടെ വഴികള്‍

എസ്. ജോസഫ്/എ.കെ.വാസു. പത്തമ്പത് കുട്ടികളുള്ള ക്ളാസ്സിൽ ഒരധ്യാപകന്‍ ക്ളാസെടുക്കുന്നു. അയാള്‍ക്ക് ഒരു തെറ്റുപറ്റിയെന്നു വിചാരിച്ച് കുട്ടികള്‍ മരിച്ചൊന്നും പോകില്ല. എന്നാല്‍ ഒരു ഡ്രൈവര്‍ ബസ് ഓടിക്കുമ്പോള്‍ അയാള്‍ക്കൊരു തെറ്റുപറ്റിയാല്‍ വണ്ടിയിലുള്ളവര്‍ക്ക് മരണം വരെ സംഭവിക്കാം. ഒറ്റനോട്ട’ത്തില്‍ അത്തരം കാര്യങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പെടില്ല. വഞ്ചി തുഴയുന്നവര്‍ , മീന്‍ പിടിക്കുന്നവര്‍ , മടയില്‍ പാറയുടക്കുന്നവര്‍ , വലിയ കെട്ടിടങ്ങളില്‍ കയറി ജീവന്‍ പണയം വച്ച് പണിയെടുക്കുന്നവര്‍ , തെങ്ങില്‍ കയറി തേങ്ങയിടുന്നവര്‍ ,...
വിവരക്കേടിനുള്ള ജനപ്രിയതയും 'പ്രതിസംസ്കാര'സാദ്ധ്യതകളും

വിവരക്കേടിനുള്ള ജനപ്രിയതയും ‘പ്രതിസംസ്കാര’സാദ്ധ്യതകളും

സുദീപ് കെ എസ് . _______________________________ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ രീതികൾ പല തരത്തിലുള്ള വെറുപ്പുകളും വംശീയതകളും വമിയ്ക്കുന്ന വിഷകേന്ദ്രങ്ങളായി വർത്തിക്കുന്നു. പലപ്പോഴും മാദ്ധ്യമങ്ങൾ പ്രധാന പങ്കുവഹിക്കുക്കുന്ന വംശീയതയുടെ ചരിത്രം ഇന്ത്യയുടേത് മാത്രമല്ല. യൂറോപ്പിലെയും അമേരിക്കയിലെയും ആദ്യകാല സാഹിത്യത്തിലും പത്രങ്ങളിലും സിനിമയിലുമെല്ലാം അത് സാധാരണമായിരുന്നു. നിയമങ്ങൾ ഇന്ത്യയിലെക്കാൾ കൂടുതൽ കർക്കശമായത് കാരണം ഇപ്പോൾ അത് ഒരൽപ്പം മയപ്പെട്ട രൂപത്തിലാണ് പ്രകടമാവുന്നത് എന്നുമാത്രം. അതേസമയം, ഇത്തരം വംശീയ വിവേചനങ്ങളും മുൻവിധികളും സമൂഹത്തിൽ ഉണ്ടാക്കുന്നതിനെക്കാളേറെ...
അപനിര്‍മ്മിക്കപ്പെടുന്ന 'കാഴ്ചകള്‍ ', 'ശബ്ദങ്ങള്‍ '

അപനിര്‍മ്മിക്കപ്പെടുന്ന ‘കാഴ്ചകള്‍ ‘, ‘ശബ്ദങ്ങള്‍ ‘

ഏകലവ്യന്‍ ബോധി . കണ്ണൂര്‍ എന്ന ദേശത്തിന്റെ പ്രത്യേകതകള്‍ എന്തെന്ന് കൂടുതല്‍ പറയേണ്ടതില്ലല്ലോ. ജാതിയ പീഠനത്തിനു കണ്ണൂരിലും കുറവില്ലെന്നു വീണ്ടും ചിത്രലേഖ എന്ന പെണ്ണിന്റെ (ദലിത്), വീട്ടമ്മയുടെ ദാരുണാനുഭവം ഓര്‍മ്മപ്പെടുത്തുന്ന സന്ദര്‍ഭത്തിലാണ്  ’Don’t be our Father’s”ന്റ പ്രദർശനം. തെക്കന്‍ കേരളത്തിലെ നവോത്ഥാന – ജനാധിപത്യ – വിപ്ളവങ്ങൾ , ജനമുന്നേറ്റങ്ങള്‍ , മലബാറിന് അജ്ഞാതമാണ്. അതുകൊണ്ട് യഥാര്‍ത്ഥ സാമൂഹിക – രാഷ്ട്രീയ മുന്നേറ്റങ്ങളെക്കുറിച്ച് അജ്ഞരായ അവര്‍ക്ക് പരിചിതമായ മാര്‍ക്‌സിസ്റ്റ്...
തമ്പ്രാന്‍ സേവയും സി.പി.എമ്മും

തമ്പ്രാന്‍ സേവയും സി.പി.എമ്മും

സി. ദാവൂദ് ______________________________________ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെക്കാള്‍ പ്രാമുഖ്യം തിരുവിതാംകൂര്‍ രാജവംശത്തില്‍പെട്ടവര്‍ക്ക് നല്‍കുന്ന ഏര്‍പ്പാട് തിരുവനന്തപുരത്തെ ചില സര്‍ക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴുമുണ്ട്. രാജ്യം ജനാധിപത്യത്തിൻറെ ഘട്ടത്തിലേക്ക് പ്രവേശിച്ചതൊന്നും അവര്‍ അറിയില്ല. ഇപ്പോഴും പഴയ രാജഭക്തിയും അടിമത്ത മനസ്സുമായി നടക്കുന്നവരാണവര്‍. അതുകൊണ്ടാണ് കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ഔദ്യോഗിക പരിപാടികളില്‍പോലും യഥാക്രമം സാമൂതിരി രാജാക്കന്മാരും തിരുവിതാംകൂര്‍ രാജാക്കന്മാരും മുഖ്യാതിഥികളാവുന്നത്. ഈ പഴഞ്ചന്‍ ചിന്തയുടെ തികട്ടല്‍ ഭരണാധികാരികളെയും രാഷ്ട്രീയക്കാരെയും ഇടക്കിടെ ബാധിക്കാറുണ്ട്. ഉള്ളില്‍ ഫ്യൂഡല്‍...
മലയാളി ഹൌസിലേക്ക് ഒളിഞ്ഞു നോക്കുമ്പോൾ

മലയാളി ഹൌസിലേക്ക് ഒളിഞ്ഞു നോക്കുമ്പോൾ

അജിത്‌ കുമാര്‍ എ എസ് . ഈ റിയാലിറ്റി ഷോ സംപ്രേക്ഷേപണം ചെയ്യുന്ന സൂര്യാ ടീ വി തന്നെയാണ് പരിപാടിയെ എന്ന പോലെ അതിനെ കുറിച്ചുള്ള ഗോസിപ്പുകളും പ്രോത്സാഹിപ്പിക്കുന്നത് എന്നത് പരിപാടിയുടെ യൂറ്റ്യൂബ് വീഡിയോകൾ കണ്ടാല്‍ അറിയാം. ‘മലയാളി ഹൗസിന്റെ’ ഔദ്യോഗിക സൈറ്റിൽ ‘ഗോസ്സിപ്സ്’ എന്ന ഒരു സെക്ഷനും ഉണ്ട്. അപ്പോൾ പരിപാടിയോടെ വിവാദങ്ങളും സാംസ്കാരിക ആശങ്കകളുമാണു സൂര്യാ ടീവി വില്ക്കുന്നത്. റിയാലിറ്റി ഷോകളിലെ “യാഥാർത്ഥ്യം” mediated ആയ യാഥാർത്ഥ്യമാണ്...
സ്വത്വവാദവും ഇസ്ലാമിക രാഷ്ട്രീയവും

സ്വത്വവാദവും ഇസ്ലാമിക രാഷ്ട്രീയവും

മുഹമ്മദ് ഷാ. എസ്.   _____________________________ ഇസ്ലാമിക പ്രസ്ഥാനത്തിന് ഒരിക്കലും മനുഷ്യന്റെ സാമൂഹികാനുഭവത്തെ അന്യവല്‍ക്കരിച്ചുകൊണ്ട് നിലനില്‍ക്കാനാവില്ല. ഉത്തരാധുനികതയെന്നും സ്വത്വവാദമെന്നുമൊക്കെ പേരിട്ട് ദൂരദര്‍ശിനിയുലൂടെ നോക്കി തീര്‍പ്പാക്കേണ്ട കാര്യമൊന്നുമല്ല ഇതൊന്നും. മുഴത്തിനും മുഴം ഇടതു ജ്ഞാനവാദങ്ങളെ പിന്‍പറ്റി അധീശലോകത്ത് നിന്ന് കാര്യങ്ങളെ നോക്കി കാണുന്നതിനുപകരം നിരന്തരമായ സംവാദങ്ങളിലൂടെ സ്വയം നവീകരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ആധുനികതാ വിമര്‍ശനങ്ങളെയും പുതിയ തരത്തിലുള്ള രാഷ്ട്രീയ ആവിര്‍ഭാവങ്ങളെയും ‘ദേശാഭിമാനി’യിലൂടെയും മാതൃഭൂമിയിലൂടെയും വായിച്ചു മനസിലാക്കാനുള്ള പ്രവണതകള്‍ക്ക് പരിക്കേല്‍പിക്കുന്നതുകൊണ്ടു കൂടിയാവണം നവജനാധിപത്യ...
ചരിത്രത്തിലെ സാമൂതിരിമാര്‍

ചരിത്രത്തിലെ സാമൂതിരിമാര്‍

കെ. കെ. കൊച്ച് _______________________________ സാമൂതിരികുടുംബം ദാരിദ്ര്യവും നിരാശ്രയത്വവും അനുഭവിക്കുന്നുണ്ടോ? അവരുടെ സാമ്പത്തിക സ്ഥിതി എന്താണ്? ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് പെന്‍ഷന്‍ നല്‍കുന്നത്. കേരളത്തിലിപ്പോഴും നിരവധി രാജകുടുംബങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവരില്‍ നിന്നൊക്കെ അടര്‍ത്തിമാറ്റിയാണ് സാമൂതിരികുടുംബത്തിന് പെന്‍ഷന്‍ നല്‍കുന്നത്. പില്‍ക്കാല ഭരണാധികാരികള്‍ക്ക് മാതൃകയാക്കാവുന്ന രാഷ്ട്രസേവനത്തിന്റെയോ ഭരണപരിഷ്‌കാരങ്ങളുടെയോ ചരിത്രമുള്ളവരല്ല സാമൂതിരിമാര്‍. മറിച്ച് ബ്രിട്ടീഷുകാര്‍ വരെയുള്ള കൊളോണിയല്‍ ഭരണാധികാരികള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചവരും അവരുടെ ആശ്രിതരായി നിലനിന്ന് സമൂഹത്തിന്റെ സമ്പത്ത് വിദേശങ്ങളിലേക്ക് കടത്താനായി അധികാരം...
മലയാളികളോടാണോ സദാചാര പരീക്ഷണം?

മലയാളികളോടാണോ സദാചാര പരീക്ഷണം?

ശോഭന   ” മലയാളി ഹൌസ് എന്ന കൂതറ പ്രോഗ്രാമിലേക്ക് ഒരു എത്തിനോട്ടം” മലയാളികളുടെ സദാചാര ബോധത്തെ പരീക്ഷണത്തിന്റെ തീച്ചൂളയിലിട്ടു പൊരി ക്കുകയാണ് മലയാളി ഹൌസ് എന്ന റിയാലിറ്റി ഷോ.ഏറ്റവും അവസാനമായി നമ്മുടെ സാംസ്‌കാരിക മന്ത്രിയാണ് വളരെ ക്ഷോഭിച്ചു കൊണ്ട് ഈ പരിപടിക്കെതിരെ പ്രതികരിച്ചത്. ഈ പ്രോഗ്രാം അതിന്റെ അവസാനമെത്തി നില്ക്കുന്ന ഈ ഘട്ടത്തിലെങ്കിലും ഇതിനെ ഒന്ന് വിലയിരുതെണ്ടേ?   ആരുടെയൊക്കെ രക്തമാണ് ഇതിനു വേണ്ടി തിളക്കുന്നത്‌? പ്രധാനമായും നമ്മുടെ...
ഈജിപ്ത് / മുബാറക് ചിരിക്കുന്നു

ഈജിപ്ത് / മുബാറക് ചിരിക്കുന്നു

വി.എ കബീര്‍‌ _______________________ ഈജിപ്തില്‍ 2011 ‘ജനുവരി 25 വിപ്ളവം’ നടന്നപ്പോൾ ഈ ലേഖകന്‍ ഇങ്ങനെ കുറിച്ചിരുന്നു: ”ബഹുസ്വരതയെ നിരാകരിക്കുന്ന നിഷ്ഠുരമായ ഏകധ്രുവ അധികാര കേന്ദ്രം, ഭരണത്തിന്റെ മധുരത്തില്‍ പങ്കുപറ്റുന്ന സൈന്യവും പോലീസും, ഉഭയ വിഭാഗങ്ങളെയും… _____________________________  ഈജിപ്തില്‍ 2011 ‘ജനുവരി 25 വിപ്ലവം ’ നടന്നപ്പോള്‍ ഈ ലേഖകന്‍ ഇങ്ങനെ കുറിച്ചിരുന്നു: ”ബഹുസ്വരതയെ നിരാകരിക്കുന്ന നിഷ്ഠുരമായ ഏകധ്രുവ അധികാര കേന്ദ്രം, ഭരണത്തിന്റെ മധുരത്തില്‍ പങ്കുപറ്റുന്ന സൈന്യവും പോലീസും, ഉഭയ വിഭാഗങ്ങളെയും സുഖിപ്പിച്ചു...
പുതിയ ജ്ഞാനാധികാരങ്ങളും ദലിത് പ്രതിരോധവും

പുതിയ ജ്ഞാനാധികാരങ്ങളും ദലിത് പ്രതിരോധവും

എന്‍.എം.സിദ്ദിഖ് __________________ വരാനിരിക്കുന്ന കേരളത്തിന്റെ മുഖ്യധാര രാഷ്ട്രീയ കര്‍ത്തൃത്വം രൂപപ്പെടുക കീഴാളസ്ത്രീകള്‍ , ദലിതര്‍ , മുസ്ലീംങ്ങള്‍ , ക്രിസ്ത്യാനികള്‍ , അവര്‍ണ്ണരിലേയും സവര്‍ണ്ണരിലേയും ജാതിവിരുദ്ധരായ ഒരു ഉല്‍ബുദ്ധവിഭാഗം എന്നിവരുടെ ഇടയില്‍ നടക്കുന്ന സോഷ്യല്‍ എഞ്ചിനീയറിംഗിലൂടെയാവും. ഈാഷ്ട്രീയ കര്‍ത്തൃത്വം സംജാതമാകുമ്പോഴാവും യഥാര്‍ത്ഥമായ മാക്രോലെവല്‍ പരിവര്‍ത്തനങ്ങള്‍ നടക്കുക. ഇതിന്റെ സൂചനകളാണ് സാഹിത്യത്തിലും, വിജ്ഞാനത്തിലും, സിനിമയിലും, അക്കാദമിക് മേഖലയിലും സൈബര്‍സ്‌പെയ്‌സിലും ദൃശ്യമാകുന്ന പുതിയ ജ്ഞാനാധികാരം. ________________________________ സംഭാഷണം:- കെ.കെ.ബാബുരാജ് കുത്തിനിറച്ചമാറാപ്പിന്റെഅവസ്ഥയിലാണ് ദലിത് പ്രതിരോധം. കല്ലേല്‍...
വികസനം ആര്‍ക്കുവേണ്ടിയെന്ന് ജനങ്ങള്‍ ചോദിക്കുന്നു.

വികസനം ആര്‍ക്കുവേണ്ടിയെന്ന് ജനങ്ങള്‍ ചോദിക്കുന്നു.

ബിനോയ്‌ വിശ്വം ____________________________ വികസനമെന്ന നാലക്ഷരങ്ങളുടെ മറവില്‍ ജനങ്ങളെ ചവിട്ടിമെതിക്കുന്ന ലാഭക്കൊതിയന്മാരുടെ മുന്നില്‍ ഗവണ്‍മെന്റ് എങ്ങനെയാണ് പ്രതികരിക്കാന്‍ പോകുന്നത്? ആരോടൊപ്പമാണ് ഗവണ്‍മെന്റ് നിലകൊള്ളാന്‍ പോകുന്നത്? താങ്കളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യം ഈ ദിനങ്ങളില്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കാതിക്കുടത്തെ പാവപ്പെട്ട മനുഷ്യരും അതുതന്നെയാണ് ചോദിക്കുന്നത്. താങ്കള്‍ കമ്പനിയുടെ ലാഭക്കൊതിക്കൊപ്പം നില്ക്കുമോ അതോ ശുദ്ധജലത്തിനും ശുദ്ധവായുവിനും വേണ്ടി ഒരു ജനത നടത്തുന്ന ധര്‍മ്മസമരത്തിനൊപ്പം നില്‍ക്കുമോ? _____________________________  കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍...
അതിവാദം, വിദ്വേഷം, പ്രതിലോമം

അതിവാദം, വിദ്വേഷം, പ്രതിലോമം

ജി പി രാമചന്ദ്രന്‍ _______________________________ ഗീഥ എഴുതിയ “ഒളിഞ്ഞുനോട്ടക്കാരുടെ കുമ്പസാരങ്ങള്‍” എന്ന ലേഖന(ചന്ദ്രിക ആഴ്ചപ്പതിപ്പ് – 2013 ജൂണ്‍ 8-14)ത്തോടുള്ള നന്ദി ആദ്യം തന്നെ പ്രകടിപ്പിക്കട്ടെ. എന്റെ പരാമര്‍ശിത ലേഖനം, വാക്കുകളും വാചകങ്ങളും ഇഴ പിരിച്ച് പരിശോധിക്കുന്നതിനായി ഗീഥ നടത്തിയ സൂക്ഷ്മവും വിപുലവുമായ പഠനത്തിനായി ചിലവഴിച്ച സമയവും ഊര്‍ജ്ജവും പശ്ചാത്തലവും എല്ലാ അര്‍ത്ഥത്തിലും അഭിനന്ദനീയമാണ്. ഷട്ടര്‍ മാത്രം വിഗ്രഹഭഞ്ജനം നടത്തി എന്ന് ഞാനെഴുതിയിട്ടില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഞാന്‍ എഴുതിയ...
പാരിസ്ഥിതിക സമരങ്ങളില്‍ നിയമ നിര്‍മ്മാണം അനിവാര്യം.

പാരിസ്ഥിതിക സമരങ്ങളില്‍ നിയമ നിര്‍മ്മാണം അനിവാര്യം.

ടി ടി ശ്രീകുമാർ ____________________________________  സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട, സ്വന്തം ആരോഗ്യവും ഭാവിയും ആശങ്കാകുലമാക്കപ്പെട്ട ഒരു ജനതയുടെ ദീര്‍ഘനാളായി തുടര്‍ന്ന് വരുന്ന അതിജീവന സമരത്തിന്റെ തുടര്‍ച്ച മാത്രമായിരുന്നു. ഇതിന്റെ മറുതലക്കല്‍ ഉള്ളത് നിയമങ്ങള്‍ ലംഘിക്കുന്നു എന്ന് പൊതുജനങ്ങള്‍ പരാതിപ്പെട്ടിട്ടുള്ള ഒരു സ്ഥാപനമാണ്‌. അതിന്റെ മൂലധന താല്‍പ്പര്യമാണ്. ചുറ്റുപാടുമുള്ള ജനങ്ങള്‍ക്ക്‌ എന്ത് വന്നാലും സാരമില്ല, തങ്ങളുടെ സൌകര്യത്തിനു മാത്രമേ പ്രാധാന്യം നല്‍കുകയുള് എന്ന ദുശ്ശാഠ്യം വച്ച് പുലര്‍ത്തുന്ന ഒരു മാനെജ്മെന്റാണ്....
മഞ്ചൂപ്രവേശം ആട്ടക്കഥ: മാധ്യമങ്ങളുടെ ഉള്‍പ്പുളകവും വരേണ്യ നിര്‍വൃതിയും

മഞ്ചൂപ്രവേശം ആട്ടക്കഥ: മാധ്യമങ്ങളുടെ ഉള്‍പ്പുളകവും വരേണ്യ നിര്‍വൃതിയും

അജയ് ശേഖര്‍ _______________________________ സിനിമ തന്നെ പുരുഷ സംവിധാകന്റെ കലയാണെന്ന പഴകിയ സ്ഥാപിത പ്രമാണങ്ങളുമായി വരുന്ന കരനാഥന്‍മാരും പ്രമാണികളുമായ കുലീനനായകന്മാരും ഇപ്പോഴും ബഹുജനങ്ങളുടെ ചിലവില്‍ തിന്നു കൊഴുക്കുകയാണ്, വര്‍ണവെറിയും ദമിത സവര്‍ണതയും മുറ്റിയ കുലീനാഖ്യാനങ്ങളുമായി സമൂഹമനസ്സിനേയും ശരീരത്തേയും മലീമസമാക്കുകയാണ്. സവര്‍ണ നായികാനായകന്മാരോടുള്ള അതിരറ്റ അഭിനിവേശങ്ങളും വാഴ്ത്തുപാട്ടുകളും സവര്‍ണേതരരായ കലാപ്രവര്‍ത്തകരോടുള്ള പകയും അവര്‍ണര്‍ക്കെതിരായ ദുരാരോപണ വ്യവഹാരങ്ങളും വെളിപ്പെടുത്തുന്നത് രാഷ്ട്രീയാധികാരവും പൊതുസേവനരംഗവും അക്കാദമികളും മാധ്യമങ്ങളും സ്വകാര്യമേഖലയും പോലെ സംസ്‌കാര വ്യവസായത്തിലും വര്‍ണവെറിയും ബ്രാഹ്മണിക...
പൊന്തന്‍മാട-ശരീരഭാഷയുടെ രാഷ്ട്രീയം

പൊന്തന്‍മാട-ശരീരഭാഷയുടെ രാഷ്ട്രീയം

രാജുക്കുട്ടന്‍ പി.ജി. ____________________________________  ’പൊന്തന്‍മാട’ എന്ന ചലച്ചിത്രത്തിലെ പൊന്തന്‍മാടയുടെ ചലനങ്ങള്‍ എല്ലാം ഒരുവിധേയന്റെ എന്നതിലുപരി ഒരു അടിമയുടേതാണ്. ചില അവസരങ്ങളില്‍ ഒരു കുരങ്ങിന്റേതാണോ ആ ചലനങ്ങള്‍ എന്നുപോലും സംശയിച്ചു പോകും. അതിനുകാരണം ജന്തുക്കളുടെ തലത്തിലുള്ള മാനസിക വളര്‍ച്ചയാണ് സംവിധായകന്‍ മാടയ്ക്ക് നല്‍കുന്നത്. അതിനു തെളിവായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന പോത്തുകളോടൊപ്പം (സീന്‍ 14, 61) മാട പ്രത്യക്ഷപ്പെടുന്നുണ്ട്. അടികൊണ്ട് എല്ലാ അടിമപ്പണിയും ചെയ്യുക എന്നതാണല്ലോ പോത്തുകളുടെ സവിശേഷത. ആ പ്രത്യേകത തന്നെയാണ്...
ഇളവരശൻ

ഇളവരശൻ

സജിൻ പി ജെ ________________________________________ മരണപ്പെടാൻ മാത്രം അത്ര വലുതൊന്നുമല്ല ഇളവരശാ പ്രണയം! അത് സമാന്തരങ്ങളായ റയിൽപ്പാതയോരം ചതഞ്ഞുമുറിഞ്ഞവസാനിക്കുന്നുവെന്നു നീ ഇതിനകം തിരിച്ചറിഞ്ഞുകാണുമല്ലോ? എത്രപേരയിരുന്നു അവർ? എന്തെങ്കിലും ചോദിചിരുന്നോ അവര്‍ അവളെക്കുറിചോ മറ്റൊ? മറുപടിയായി നീ പരഞ്ഞിട്ടുണ്ടാവുക ഭൂമിയിലെ എല്ലാ കാമുകന്മ്മാരും പറയുന്ന വാക്കുകൾ തന്നെയാവും അല്ലെ? അവളെ മറക്കാനാവില്ല എന്ന്! മണ്ടന്മാരാണു നമ്മൾ, ഇടയിൽ വളരുന്ന മതിലുകൾ ചാടിക്കടക്കാമെന്നു കരുതുന്ന മണ്ടന്മാർ! ഒരുപാട് ഉയരമുണ്ട് ഇളവരശാ, മറുവശം ആഴവും!...
ക്ലാരയുടെ കൃപയാൽ (കുരുവിളയുടെയും)

ക്ലാരയുടെ കൃപയാൽ (കുരുവിളയുടെയും)

സുദീപ് കെ എസ് ______________________________________ ‘കുടുംബജീവിതം നിലനിർത്തേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തമാണ്’ എന്ന് (സ്ത്രീയ്ക്കുള്ള ഉപദേശമായി)നിലനില്ക്കുന്ന കുടുംബ വ്യവസ്ഥിതിയുടെ വക്താക്കളും (ആ വ്യവസ്ഥിതി സ്ത്രീവിരുദ്ധമാണെന്ന വാദത്തിന് ഉപോദ്ബലകമായി) അതിനെ കുറ്റം പറയുന്നവരും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ അതൊരുപടികൂടി കടന്നാണ് പോവുന്നത്. ഭാര്യയുടെമാത്രമല്ല, കുടുംബത്തിനു ‘പുറത്തു’നില്ക്കുന്ന സ്ത്രീയുടെ കൂടി ഉത്തരവാദിത്തമാണ് ജയകൃഷ്ണനും രാധയും – അല്ലെങ്കിൽ ഏതൊരു ഭർത്താവും ഭാര്യയും – സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു എന്നുറപ്പുവരുത്തേണ്ടത് എന്ന്. ഭാര്യ മാത്രം വിചാരിച്ചാലും...
അരിപ്പ ഭൂസമരം: പ്രശ്‌നങ്ങളും പ്രതിസന്ധികളും

അരിപ്പ ഭൂസമരം: പ്രശ്‌നങ്ങളും പ്രതിസന്ധികളും

കെ. കെ. കൊച്ച് _________________________________________   ദളിത്/ ആദിവാസി ജനതകള്‍ സമ്പന്നരോ സംഘടിത വോട്ട് ബാങ്കോ അല്ലാത്തതിനാല്‍, അവര്‍ നയിക്കുന്ന പ്രക്ഷോഭങ്ങള്‍ക്കഭിമുഖീകരിക്കേണ്ടിവരുന്നത് സര്‍ക്കാറിന്റെ അവഗണനയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലായ്മയുമാണ്. ഇതേ സമയം മുഖ്യധാരയ്ക്ക് പുറത്തുള്ള ദളിത് സംഘടനകള്‍, പൗരാവകാശപ്രസ്ഥാനങ്ങള്‍, മനുഷ്യാവകാശ സംഘടനകള്‍, സ്ത്രീ പ്രസ്ഥാനങ്ങള്‍, മാധ്യമങ്ങള്‍, ജനാധിപത്യവാദികള്‍ എന്നിവരുടെ പിന്തുണയാര്‍ജിക്കുന്നുണ്ട്. രാഷ്ട്രീയമെന്നതിലുപരി സാമൂഹികവും മനുഷ്യത്വപരവുമായ ജനപിന്തുണയാണ് സമരങ്ങളെ കരുത്തുറ്റതും വിപുലവുമാക്കുന്നത്. 2000-ത്തില്‍ തിരുവനന്തപുരത്ത് നടന്ന ആദിവാസികളുടെ കുടില്‍ കെട്ടല്‍ സമരം,...
ഒളിഞ്ഞുനോട്ടക്കാരുടെ കുമ്പസാരങ്ങള്‍

ഒളിഞ്ഞുനോട്ടക്കാരുടെ കുമ്പസാരങ്ങള്‍

ഗീഥ _________________________________________________________ മലയാളിപുരുഷന്റെ ഒളിഞ്ഞുനോട്ട, താക്കോല്‍ദ്വാര വാസനയെ താലോലിക്കുകയും ഉപയോഗപ്പെടുത്തുകയുമാണ് ‘ഷട്ടര്‍’. അടച്ചിട്ട ഒരു മുറിയില്‍ ഒരു മലയാളിപുരുഷനും ‘വേശ്യ’യും ഒറ്റയ്ക്കായാല്‍ എന്തുസംഭവിയ്ക്കും എന്ന ആകാംക്ഷയിലെ ഒളിഞ്ഞുനോട്ടമാണ് സിനിമയുടെ വിജയരഹസ്യം. സിനിമയിലെ കാഴ്ചയും ഈ ഒളിഞ്ഞുനോട്ടമാണ്. അടഞ്ഞമുറിയിലെ ഒരു സദാചാരപുരുഷനേയുംതെരുവ് വേശ്യയേയും നോക്കുന്ന ക്യാമറ. വെന്റിലേറ്റര്‍ ‘സേഫ്റ്റി വാല്‍വാ’യി സിനിമയിലെ സദാചാരപുരുഷനെ സംരക്ഷിക്കുന്നതായി ജി.പി. രാമചന്ദ്രന്‍. മലയാളിപുരുഷന്റെ ഈ ഒളിഞ്ഞുനോട്ടസംസ്‌കാരം അവന്റെ രക്ഷനായി സിനിമയില്‍ മാറുന്നു. നായകന്റെ ഒളിഞ്ഞുനോട്ടങ്ങളിലൂടെ അയാള്‍...
പോലീസും കള്ളന്മാരും

പോലീസും കള്ളന്മാരും

പോള്‍ ഗില്‍റോയ്- കറുത്തവരുടെ മേലുള്ള കുറ്റകൃത്യങ്ങളെ തമസ്‌കരിച്ചും കുറ്റകൃത്യങ്ങളുടെ ഇരകളായ കറുത്തവരെ തന്നെ കുറ്റവാളികളായി കണ്ടും എങ്ങനെയാണ് ഈ അധീശ വ്യവഹാരം ഈ പാറ്റേണുകളുമായി കൈകോര്‍ക്കുതെും മനസ്സിലാകും. വംശീയ ഹിംസയെ കുറിച്ച് ധാര്‍മിക ഹാലിളക്കവും മുറവിളിയും ഒന്നും ഇല്ല എതും ശ്രദ്ധിക്കേണ്ടതാണ്. പൊതുബോധം പറഞ്ഞുകൊടുക്കുത് കുടിയേറ്റക്കാര്‍ ഇതെല്ലാം സ്വയം ക്ഷണിച്ചു വരുത്തുന്നു എന്നണ്. അവരുടെ വ്യതിരിക്തതയുടെ ഫലമാണിതെല്ലാം. അവരുടെ കറുപ്പും നിയമവിരുദ്ധതയും. നാടുകടത്തലും തിരിച്ചുവിടലും വ്യവഹാരത്തിലേക്കു കടന്നു വരുന്നു. ജനപ്രിയമായ...
ആമയും മുയലും-റീലോഡഡ്

ആമയും മുയലും-റീലോഡഡ്

ബിനോയ്‌ പി ജെ - _________________________ ആ സ്ഥലം പരിശോധിച്ചാല്‍ നീന്താനുള്ള എന്റെ കഴിവ് എങ്ങിനെയാണു എന്നെ സഹായിച്ചതെന്നു കാണാം. മത്സരത്തിന്റെ അധികഭാഗവും നല്ല ആഴമുള്ള വീതികുറഞ്ഞ ഒരു തടാകത്തിനു ചുറ്റിലുമായാണു നടന്നത് എന്നോര്‍ക്കുമല്ലോ. മുയലിന് ആ വഴിയത്രയും ഓടി തടാകം ചുറ്റി വരേണ്ടതുണ്ടായിരുന്നു. എനിക്കാവട്ടെ, വീതികുറഞ്ഞ തടാകം എളുപ്പം നീന്തിക്കടന്ന് ഫിനിഷിങ് പോയിന്റിലെത്താന്‍ കഴിഞ്ഞു. ഈ മത്സരം അതേ ട്രാക്കില്‍ വെച്ച് വീണ്ടും നടത്തിയാലും ഞാനാണു ജയിക്കാന്‍ സാധ്യത...
ഈജിപ്തിലെ മാറ്റം

ഈജിപ്തിലെ മാറ്റം

ഡോ. എ.കെ. രാമകൃഷ്ണന്‍ __________________________________ ഈജിപ്തിലെ ശക്തമായ രാഷ്ട്രീയ ധ്രുവീകരണം കൂടുതല്‍ സംഘര്‍ഷങ്ങളിലൂടെയാണോ, കുറച്ചുകൂടി സമാധാനപരമായ മാര്‍ഗങ്ങളിലൂടെയാണോ പ്രകടമാക്കപ്പെടുക എന്നത് വരുംനാളുകളില്‍ ഏറെ നിര്‍ണായകമാണ്. ജനാധിപത്യ പ്രക്രിയയില്‍നിന്നുള്ള പിറകോട്ടുപോക്ക് ഈജിപ്ഷ്യന്‍ ജനത സഹിക്കുമെന്ന് തോന്നുന്നില്ല. അതിന് നേരിട്ട ഒരു തിരിച്ചടിയാണ് ജൂലൈ മൂന്നിന് നാം കണ്ടത്. കുറച്ചുകൂടി രാഷ്ട്രീയ ദീര്‍ഘവീക്ഷണത്തോടുകൂടി മുര്‍സി ഭരണകൂടവും പ്രതിപക്ഷവും ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്തിരുന്നെങ്കില്‍, ജൂലൈ മൂന്നിലെ സാഹചര്യം ഒരുപക്ഷേ, ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. ഈജിപ്ഷ്യന്‍ ജനത...
ഫെമന്‍ : "നഗ്നതാ ബാധയും'' വംശീയ  കൊളോണിയല്‍ ഫെമിനിസവും

ഫെമന്‍ : “നഗ്നതാ ബാധയും” വംശീയ കൊളോണിയല്‍ ഫെമിനിസവും

ചിത്രനാഗരാജ് _______________________________ ഇതര രാജ്യങ്ങള്‍ക്ക്‌മേല്‍ സാംസ്‌കാരിക സാമ്രാജ്യത്വം അടിച്ചേല്പിക്കാനുള്ള പടിഞ്ഞാറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് സ്ത്രീ അവകാശങ്ങളെക്കുറിച്ച സംവാദങ്ങള്‍ എന്ന വാദം പുരുഷ വരേണ്യത നന്നായി ഫ്രെയിം ചെയ്‌തെടുത്തത്, പ്രചാരം നല്കി പ്രതിഷ്ഠിച്ചതിന്റെ തിരിച്ചടികള്‍ അന്താരാഷ്ട്ര സ്ത്രീപ്രസ്ഥാനം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഫെമന്റെ പ്രക്ഷോഭം ആരംഭിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ”ബുര്‍ഖ ധരിക്കുന്നതിനേക്കാള്‍ നല്ലത് നഗ്നരായിരിക്കുന്നതാണ്” എന്നത്‌പോലുള്ളവെള്ളക്കാരായ ഫ്രഞ്ച് ഫെമിനിസ്റ്റുകളുടെ വാക്കുകള്‍, അവര്‍ സ്വന്തം സഹോദരികളായി വിശേഷിപ്പിക്കുന്ന സ്ത്രീ വിഭാഗത്തിന്റെ  പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനേക്കാള്‍ കൂടുതലായി അവയെ തകര്‍ക്കുകയും...
സുകുമാരികള്‍ ഉണ്ടാകുന്നതെങ്ങനെ?

സുകുമാരികള്‍ ഉണ്ടാകുന്നതെങ്ങനെ?

ജെനി റൊവീന ______________________________________ സുകുമാരി എന്ന വാക്കിന് രണ്ടര്‍ത്ഥമുണ്ട്. ഒന്ന് സുന്ദരിയായ സ്ത്രീ എന്നര്‍ത്ഥം. മറ്റൊന്ന് നമുക്കെല്ലാവര്‍ക്കും സുപരിചിതയായ സുകുമാരിച്ചേച്ചി- ഈ രണ്ടര്‍ത്ഥങ്ങളും തമ്മിലുള്ള ചില ബന്ധങ്ങളെക്കുറിച്ചാണ് ഈ ലേഖനം. അതായത് ‘സുകുമാരി’കളായ നായികമാരും അവരില്‍നിന്ന് വ്യത്യസ്തമായ സുകുമാരിയുടെ ഹാസ്യകഥാപാത്രങ്ങളും എങ്ങനെയാണ് അന്യോന്യം തീര്‍ത്തെടുക്കുന്നത് എന്നതിനെക്കുറിച്ച്. ഇതിന്റെ സംസ്‌കാരികമായ ചില അനന്തരഫലങ്ങളെ/ അര്‍ത്ഥങ്ങളെക്കുറിച്ച്. അത്രയധികം സിനിമകള്‍ ചെയ്തുകൊണ്ട് താനെത്ര സിനിമകളില്‍ അഭിനയിച്ചുവെന്ന് സുകുമാരി ഓര്‍മ്മിക്കുന്നില്ലപോലും. എന്നിട്ടും സുകുമാരി എന്നു പറയുമ്പോള്‍ , അവര്‍ കൂടുതല്‍ ചെയ്തിട്ടുള്ള,...
ഞാനൊരു ഗേ

ഞാനൊരു ഗേ

പ്രൊഫ. പുലാപ്ര ബാലകൃഷ്ണന്‍ വെളിപ്പെടുത്തുന്നു.   ഗേ എന്ന പ്രയോഗത്തെച്ചൊല്ലി വളരെയധികം ആശയക്കുഴപ്പമുണ്ട്. ഞാന്‍ ഈ പ്രയോഗം ഇങ്ങനെയാണ് മസ്സിലാക്കിയിട്ടുള്ളത്: സ്വവര്‍ഗ്ഗരതിക്കാരന്‍ /കാരി എന്ന പദം വിരല്‍ ചൂണ്ടുന്നത് ആ വ്യക്തിയുടെ ലൈംഗികാഭിമുഖ്യത്തിലേക്കാണ്. എന്നാല്‍ ഗേ ആയിരിക്കുക എന്നത് ഒരാളുടെ ജീവിതത്തെ ഈ ആഭിമുഖ്യത്തിനനുസൃതമായി രൂപപ്പെടുത്തുക മാത്രമല്ല. മറിച്ച് തന്റെ വ്യക്തിത്വത്തെ ഉറപ്പിച്ചു പറയുകയും ലൈംഗിക ജീവിതത്തെപ്പറ്റിയുള്ള സാമൂഹ്യ നിര്‍മ്മിതമായ സമകാലിക മാദണ്ഡങ്ങളെക്കുറിച്ച് സ്വന്തം കാഴ്ചപ്പാടുകള്‍ നിലിര്‍ത്തുകയുമാണ്. ഏറ്റവും ചുരുങ്ങിയത്...
അതിരുകള്‍ക്കതീതമായ പ്രണയം "ക്വിയർ പ്രൈഡ് കേരളം-2013"

അതിരുകള്‍ക്കതീതമായ പ്രണയം “ക്വിയർ പ്രൈഡ് കേരളം-2013″

“സ്വകാര്യത വ്യക്തിയുമായാണ്, സ്ഥലവുമായല്ല ബന്ധപ്പെട്ടിരിക്കുന്നത്. താനാഗ്രഹിക്കുന്നത് സ്വകാര്യമായൊരിടത്തില്‍ ഒളിച്ചു ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല സ്വകാര്യതക്കുള്ള അവകാശം. എങ്ങനെ ജീവിക്കണം, സ്വന്തം ജീവിതം എങ്ങനെ നിര്‍ണയിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമാണ്, വ്യക്തിപരമായ സ്വാശ്രയത്വമാണ് സ്വകാര്യതക്കുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കേണ്ടത്- നാസ് ഫൗണ്ടേഷനും ഇന്ത്യന്‍ യൂണിയനുമായുള്ള കേസില്‍ സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലാതാക്കിക്കൊണ്ട് സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയില്‍ നിന്ന്. ഈ വിധി പ്രഖ്യാപിച്ചത് ജസ്റ്റിസ് എ.പി.ഷായും ജസ്റ്റിസ് ഡോ.എസ്.മുരളിധറും ചേര്‍ന്ന്.   “ചരിത്രത്തിൽ നിങ്ങളെന്നെ എഴുതിത്തള്ളിയേയ്ക്കാം,”...
ഉരുത്തിരിഞ്ഞുവരുന്നവയുടെ രാഷ്ട്രീയം.

ഉരുത്തിരിഞ്ഞുവരുന്നവയുടെ രാഷ്ട്രീയം.

എം എസ് എസ് പാണ്ഡ്യൻ  ഈ പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത് ആറു അദ്ധ്യായങ്ങളിലായും ഒരു ഉത്തരാഖ്യാനത്തിലുമായാണ്. രണ്ടാമദ്ധ്യായം ആരംഭിക്കുന്നത് അധിനിവേശിത തമിഴ്നാട്ടിൽ ക്രിസ്ത്യൻ മിഷനറിമാരും തദ്ദേശവാസികളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെ വെളിപ്പെടുത്തിക്കൊണ്ടും ആ ഏറ്റുമുട്ടലുകൾ എങ്ങിനെയാണ് തദ്ദേശ മതങ്ങളേയും, ജാതികളേയും, ബ്രാഹ്മണരേയും പൊതുചർച്ചകൾക്കുള്ള വിഷയങ്ങളായി ആവിഷ്കരിച്ചതെന്നും അന്വേഷിച്ചുകൊണ്ടാണ്. തദ്ദേശീയരുമായുണ്ടായ മിഷനറി ഏറ്റുമുട്ടലുകളെ കൊളോണിയൽ നിമിഷങ്ങളുടെ ഉദാഹരണമായി ഉപയോഗപ്പെടുത്തിക്കൊണ്ട്, അവനവനേയും സമൂഹത്തേയും ചോദ്യം ചെയ്യുന്നതിനും പുനർവ്യാഖ്യാനിക്കുന്നതിനും വിധേയമാകുന്നതിൽനിന്ന് സത്താവിജ്ഞാനീയത്തിൽനിന്ന് ജ്ഞാനവിജ്ഞാനീയത്തിലേയ്ക്കുള്ള മാറ്റത്തെ ലേഖപ്പെടുത്തുകയാണ് ഞാൻ. കുറച്ചുകൂടി...
അരസൈക്കിള്‍

അരസൈക്കിള്‍

എം.ആര്‍ . രേണുകുമാര്‍ എങ്ങനെയെങ്കിലും സൈക്കിളുകേറ്റം പഠിക്കണം. കുറച്ചു ദിവസമായി അതുമാത്രമായിരുന്നു പാച്ചുവിന്റെ ചിന്ത. ഊണിലും ഉറക്കത്തിലുമൊന്നും ആ ചിന്ത പാച്ചുവിനെ വിട്ടുപോയില്ല. കൂട്ടുകാരായ മനുവിനും ഗോപുവിനും തോമസ്‌കുട്ടിക്കും മുനീറിനുമൊക്കെ സൈക്കിളുചവിട്ടാനറിയാം. എന്തിനധികം പറയുന്നു എല്ലാവരേയും സൈക്കിളുചവിട്ട് പഠിപ്പിക്കുന്ന ആനന്ദ് ചേട്ടായിയുടെ അനിയത്തിക്കൊച്ച് നീലിമക്കുവരെ അറിയാം സൈക്കിളുകേറ്റം എല്ലാവരും കഴിഞ്ഞ വല്യവധിക്കാണ് സൈക്കിളുചവിട്ടാന്‍ പഠിച്ചത്. ഈയവധിക്ക് എനിക്കും പഠിക്കണം. പാച്ചു മനസ്സിലുറച്ചു. ഏതായാലും കൂട്ടുകാരില്‍ ചിലര്‍ക്ക് ഇപ്പോഴും സൈക്കിളുചവിട്ട് അറിയാത്തത്...
ഡോ. എം എസ് ജയപ്രകാശിനെ ഓര്‍ക്കുന്നതും മറക്കുന്നതും

ഡോ. എം എസ് ജയപ്രകാശിനെ ഓര്‍ക്കുന്നതും മറക്കുന്നതും

എന്‍ എം സിദ്ദിഖ് 2013 മെയ് 10ന് അന്തരിച്ച പ്രമുഖ ചരിത്രകാരന്‍ ഡോ. എം എസ് ജയപ്രകാശിനെ സ്മരിക്കുന്നതും വിസ്മരിക്കുന്നതും ചരിത്രത്തോട് അദ്ദേഹം പുലര്‍ത്തിയ സമീപനത്തെ മുന്‍നിറുത്തിയാണ്. ഒരുമാസം മുമ്പ് ഡോ. എം എസ് ജയപ്രകാശിനെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പത്മകുമാരിയാണ് ഫോണെടുത്തത്. ഇങ്ങേത്തലക്കല്‍ ഈയുള്ളവനാണ് എന്നുപറഞ്ഞതും സെല്‍ഫോണ്‍ എം എസിനു കൈമാറി. കൊച്ചിയില്‍ ഒരു പരിപാടിയ്ക്ക് ക്ഷണിയ്ക്കാനായിരുന്നു വിളി. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള കാഴ്ചമങ്ങലിന് തിരുനെല്‍വേലിയില്‍ ചികില്‍സ കഴിഞ്ഞ വിശ്രമവേളയിലായിരുന്നു...
കറുത്തമ്മ എന്ന അരയത്തിയും  "മലയാളി സ്ത്രീ "ആശങ്കകളും

കറുത്തമ്മ എന്ന അരയത്തിയും “മലയാളി സ്ത്രീ “ആശങ്കകളും

അജിത്കുമാര്‍ എ എസ് ശ്രീലേഖയുടെ ലേഖനത്തിലും കാണുന്നത് സവർണ്ണ മലയാളി സ്ത്രീയിൽ നിന്നും പുറന്തള്ളേണ്ട കീഴാള സ്ത്രീയാണ്. ഈ അങ്കലാപ്പ് എന്ത് കൊണ്ട് ഇപ്പോൾ ഉയര്‍ന്നു വന്നു? സരിത നായരെ പോലെയുള്ള നായര്‍ സ്ത്രീകളള്‍ കുറ്റവാളികൾ ആയി പൊതു വ്യവഹാരത്തിൽ പൊന്തി വന്നു എന്നത് കൊണ്ടാണ്. സവർണ്ണ സ്ത്രീക്ക് കുറ്റവാളിയാകണമെങ്കിൽ താഴ്ന്നജാതി സ്ത്രീയാകെണ്ടതുണ്ട് എന്നതാണ് ശ്രീലേഖയുടെ ലേഖനത്തിന്റെ ന്യായം. ഈ ലേഖനത്തിലെ ജാതീയതയെ കാണാതെ ഒരു പുരുഷമേധാവിത്വ/പിതൃമേധാവിത്വ  പ്രശ്നമോ അല്ലെങ്കിൽ...
ഭൂരിപക്ഷ സമുദായ നീതിയുടെ സാമൂഹ്യവിവക്ഷകള്‍

ഭൂരിപക്ഷ സമുദായ നീതിയുടെ സാമൂഹ്യവിവക്ഷകള്‍

സണ്ണി. എം.കപിക്കാട് _________________________________ ഭൂരിപക്ഷ-ന്യൂനപക്ഷദ്വന്ദ്വവാദത്തെ അവലംബിക്കുന്ന സാമുദായിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ മര്‍മ്മപ്രധാനമായ വസ്തുതകളെയാണ് അരിച്ചു മാറ്റുന്നത്. സമാന്തരമായി ഇടതുപക്ഷവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ജാതി-മത -വര്‍ഗീയശക്തികള്‍ കേരളം പിടിച്ചടക്കുന്നു എന്ന വാദവുമായാണ് രംഗത്തെത്തുന്നത്. ജാതി-മത -വര്‍ഗീയശക്തികള്‍  ആരാണെന്ന് നിര്‍വചിക്കേണ്ടതുണ്ട്. പൊതു സമൂഹത്തെ കബളിപ്പിക്കും വിധം വ്യക്തമായ രാഷ്ട്രീയ യുക്തി പ്രവര്‍ത്തിക്കുന്ന  പ്രയോഗമാണിത്. ജാതിവാദികള്‍ കേരളത്തിലെദലിത് ബഹുജനങ്ങളും ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്ലീംങ്ങള്‍ മത വര്‍ഗീയ ശക്തികളുമാകുന്ന സാമൂഹികവ്യാഖ്യാനമാണത്. _________________________________  കേരളത്തില്‍ സമുദായരാഷ്ട്രീയ...
സംഗീതത്തിന്റെ ജാതീയമാനങ്ങള്‍

സംഗീതത്തിന്റെ ജാതീയമാനങ്ങള്‍

അജിത്‌ കുമാര്‍ എ എസ് സംവിധാനം ചെയ്ത ‘ത്രീഡി സ്റ്റീരിയോ കാസ്റ്റ് ‘ എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്കില്‍ തുടങ്ങിയതും ഇ-മെയിലില്‍ തുടര്‍ന്നതുമായ ഒരു ചര്‍ച്ചയില്‍ നിന്ന് പ്രസക്തം എന്നുതോന്നിയ ഭാഗങ്ങള്‍ കൂട്ടിത്തുന്നിയത്. ഇത് പൂര്‍ണ്ണമാവാത്ത ഒരു ചര്‍ച്ചയാണ്, മുഖ്യമായും എനിക്ക് സംഗീതത്തെക്കുറിച്ച് വലിയ അറിവില്ലാത്തതുകൊണ്ട്. ഈ വിഷയങ്ങളില്‍ കൂടുതല്‍ അറിവുള്ളവര്‍ക്ക് ഇതില്‍ ഇടപെടുകയും കമന്റ് ചെയ്യുകയും ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഈ ചര്‍ച്ച ഒരു public space-ല്‍ തുറന്നുവയ്ക്കുന്നത്...
അളവുതൂക്കം

അളവുതൂക്കം

സി എസ് രാജേഷ്‌                 …………………………………………….     ചിലപ്പോളകത്തൊരു സിംഹമലറീടും നഖം പോലും ബാക്കിവെക്കാതെ കൊന്നുതിന്നീടുവാനപ്പോള്‍ തലച്ചോറുകല്‍പിച്ചുനില്‍ക്കും, മുന്നില്‍ വന്നു നിന്നാകെപ്പരുങ്ങുവോന്‍ താണവനെന്നറിയുമ്പോള്‍     ചിലപ്പൊഴുള്ളില്‍ കാട്ടുപന്നി മുരണ്ടിടും പള്ള കുത്തിക്കീറി വീഴ്ത്താന്‍,തേറ്റയില്‌ തൂക്കി ചതുപ്പിലെറിഞ്ഞിടാന്‍ തലച്ചോറുറഞ്ഞുതുള്ളീടും, മുന്നില്‍ കുശലം പറഞ്ഞിരിക്കുന്നോന്‍, ഒപ്പത്തി നൊപ്പമുള്ളോനെന്നൊരറിവില്‍     ചിലപ്പൊഴാത്മാവിലൊ രാമ  ഞരങ്ങും, കുനിഞ്ഞുവഴിവിട്ടിറങ്ങാന്‍ ചാകാതെ പാത്തിരുന്നീടാന്‍ തലച്ചോറു ശാസിച്ചുനില്‍ക്കും,...
സെല്ലുലോയ്ഡ്: ചരിത്രത്തിന്റെ വര്‍ത്തമാനം

സെല്ലുലോയ്ഡ്: ചരിത്രത്തിന്റെ വര്‍ത്തമാനം

സെല്ലുലോയ്ഡില്‍ കീഴാളസാമുദായികതയുടെ ദൃശ്യവത്കരണവും, സവര്‍ണമേധാവിത്വത്തിനെതിരായ വിമര്‍ശനരംഗങ്ങളും സന്നിവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതേ പരികല്‍പ്പനകളെ സവര്‍ണ്ണസാംസ്കാരികതയ്ക്ക് വിരുദ്ധമായ ആശയമണ്ഡലത്തിലേയ്ക്ക് നയിക്കാതെ വ്യാവസായിക മൂലധനത്തിന്റെ മുതല്‍ക്കൂട്ടാകുന്ന ദൌത്യമാണ് കമല്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. എന്നാല്‍, സാമുദായിക വിമര്‍ശനങ്ങളുള്‍ക്കൊള്ളുന്ന വാണിജ്യസിനിമകള്‍ക്ക് കീഴാളരുടെ സ്വത്വപരമായ പ്രാതിനിധ്യത്തെ ഉള്‍ക്കൊള്ളാന്‍ അസാധ്യമായതിനാല്‍, ന്യൂജനറേഷന്‍ സിനിമയുടെ പക്ഷം ചേരുകയല്ല, സവര്‍ണ്ണാധീശ്വത്തെ തിരസ്ക്കരിക്കുന്നതും, കീഴാളഭാവുകത്വത്തെ ഉള്‍ക്കൊള്ളുന്ന വിധം സിനിമയുടെ ജനാധിപത്യവല്‍ക്കരണത്തിന് വേണ്ടി നിലകൊള്ളുകയാണ് വേണ്ടത്.
ഉമ്പ്രികള്‍

ഉമ്പ്രികള്‍

സി എസ് രാജേഷ്‌           ________________________ 1.പത്തി ……………………………… ഉപഗ്രഹ ചിത്രങ്ങളില്‍ ജാഥ വരുന്നത് കണ്ടിട്ടുണ്ടോ, നല്ല രസമാണ്, അനക്കോണ്ട പോലിരിക്കും ഉടലെല്ലാം കറുത്തും പത്തി മാത്രം വെളുത്തും മൈതാനമെത്തിയാല്‍ ഇരുട്ടില്‍ ഉടലുചുരുട്ടി മായ്ച്ച് ലൈറ്റുംവെട്ടത്ത് പത്തിമാത്രം  നീട്ടിപ്പിടിച്ച്, ആട്ടിയാട്ടി   ഇങ്ങനെയൊരുകളിയുണ്ട്, ഹയ്യടാ, ഒന്ന് കാണേണ്ടതാണത്   2 . സംവരണം ………………………………….. ദാണ്ടാ വെയിലത്തിട്ടേക്കുന്ന അമ്പതു കസേര കണ്ടോ നിങ്ങളീ എണ്‍പത്തഞ്ച് ...
എസ് എഫ് ഐ-യുടെ 'മതനിരപേക്ഷ' സവര്‍ണ്ണ ഇടപെടലുകള്‍

എസ് എഫ് ഐ-യുടെ ‘മതനിരപേക്ഷ’ സവര്‍ണ്ണ ഇടപെടലുകള്‍

അനുനാദ് വിനോദിനി _______________________________________ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിള്‍ പഠിക്കുന്ന കീഴാള വിദ്യാര്‍ഥികളുടെ തുടര്‍ച്ചയായുള്ള ആത്മഹത്യകളെപ്പറ്റി ഗൗരവകരമായ നിരവധി പഠനങ്ങളും ചര്‍ച്ചകളും പ്രക്ഷോഭങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. എന്നിട്ടും ഇത്തരം ആത്മഹത്യകളെ ഒരു സാമൂഹ്യ പ്രശ്നമായി കാണാനോ അതിന്റെ രാഷ്ട്രീയവും സ്വത്വപരവുമായ ഘടകങ്ങളെ സൂക്ഷ്മതയില്‍ മനസിലാക്കി ഇടപെടാനോ ഇതുവരെ എസ് എഫ് ഐക്ക് കഴിഞ്ഞിട്ടില്ല. വ്യവസ്ഥിതിയില്‍ ഇടം നഷ്ട്ടപ്പെടുന്ന അരികുവല്കൃത വിഭാഗങ്ങളുടെ രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാന്‍ പ്രത്യയശാസ്ത്രപരമായി സാധിക്കുന്നില്ലെന്ന് മാത്രമല്ല, ഈ രാഷ്ട്രീയവുമായി മുന്നോട്ടുവരുന്ന കീഴാള...
ഇന്ത്യന്‍ ദളിത് കവിതകള്‍ ഹിന്ദി, മറാത്തി, തമിഴ്, കന്നട, തെലുഗു, ഒറിയ

ഇന്ത്യന്‍ ദളിത് കവിതകള്‍ ഹിന്ദി, മറാത്തി, തമിഴ്, കന്നട, തെലുഗു, ഒറിയ

ഇന്ത്യയിലെ സ്റാന്‍ഡേര്‍ഡ് ജേണലുകള്‍ക്കു പുറത്താണ് പലപ്പോഴും ദളിത് കവിതകള്‍ സംഭവിയ്ക്കുന്നത്. അതേസമയം ഈ കവിതകളുടെ അലയടികള്‍ ലോകത്തെ പൊതിയുന്നുമുണ്ട്. സഹതാപങ്ങളുടെയും ഉദാരതയുടെയും കാലഘട്ടങ്ങള്‍ക്കു ശേഷം, പൌരന്റെ പ്രതിനിധാന, അവബോധകാലഘട്ടത്തിലാണ് ദളിത്കവിതകള്‍ പൊതുബോധത്തിലേയ്ക്ക്/പൊതുസമൂഹത്തിലേയ്ക്ക് പ്രവേശിച്ചു തുടങ്ങുന്നത്. പൌരപ്രതിനിധാനം, ധാര്‍മ്മികത, രാഷ്ട്രീയശക്തി തുടങ്ങിയ പല അംശങ്ങളും ഈ കവിതകളിലുണ്ട്. പുരുഷന്മാരാല്‍ നിരന്തരം മര്‍ദ്ദനമേല്‍ക്കുന്ന സ്ത്രീകള്‍, അമ്മമാരുടെ കഷ്ടതകള്‍ , വരേണ്യരാല്‍ കൊലക്കത്തിയ്ക്കും ബലാത്സംഗത്തിനും ഇരകളാവുന്ന ദളിതുപെണ്ണുങ്ങള്‍ , അങ്ങനെ യാഥാര്‍ത്ഥ്യങ്ങളുടെ ഇതുവരെ കാണാത്ത...
മ'അദനി: യഥാര്‍ത്ഥകുറ്റക്കാര്‍ അര്‍ ?

മ’അദനി: യഥാര്‍ത്ഥകുറ്റക്കാര്‍ അര്‍ ?

വലിയ വലിയ അഴിമതിക്കാരും കൊള്ളക്കാരും വരെ മലയാളിയുടെ സാമാന്യബോധത്തെ കൊഞ്ഞനം കുത്തി നിഷ്പ്രയാസം ജയില്‍ മോചിതരാവുമ്പോഴും ചെറുപ്പം മുതല്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ അനീതിക്കെതിരെ ശബ്ദിച്ച ഈ മനുഷ്യന്‍ അഴികള്ക്കുള്ളില്‍ തീരാവ്യാധികളുമായി മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുമ്പോള്‍ നമുക്കു ലജ്ജിക്കാം . ഇതേസമയം സമാനമായ കേസിലെ കര്‍ണാടകയിലെ അവസ്ഥ ഒന്നെടുത്തുനോക്കിയാല്‍ മനസ്സിലാവും നമ്മള്‍ എത്രത്തോളം നിഷ്ക്രിയരാണെന്ന്. ബാംഗ്ളൂരിലെ മുതിറ്ന്ന പത്രപ്രവറ്ത്തകരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റ്ചെയ്യപ്പെട്ട യുവാക്കള്‍ക്കു വേണ്ടി ശബ്ദിക്കാനും യോജിച്ച പ്രക്ഷോഭപരിപാടികള്‍...
കടലിലെ നെയ്ത്തുകളും പായിലെ തുഴച്ചിലുകളും

കടലിലെ നെയ്ത്തുകളും പായിലെ തുഴച്ചിലുകളും

ശരീരത്തിന്റെയും പ്രണയത്തിന്റെയും സാമൂഹിക വിവക്ഷകള്‍ കലര്‍ന്ന വ്യതിരിക്ത സര്‍ഗ്ഗാത്മക പ്രകാശനങ്ങളായി മാറുന്നുണ്ട് ധന്യയുടെ പല കവിതകളും. പെണ്ണിന്റെ ഉളളിനെയും ഉടലിനെയും കുറിച്ച് പുതുകവിതകളില്‍ കണ്ടുവരാറുളള സാമാന്യ ആവിഷ്കാരങ്ങളുടെ അകങ്ങളിലൂടെ അതിനെ പാടെ ഇളക്കിയടുക്കുന്ന വിധത്തില്‍ പുതിയ ഊര്‍ജ്ജ പ്രവാഹങ്ങളെ കടത്തിവിടാന്‍ ഈ കവിതകള്‍ക്കാകുന്നുണ്ട്. സ്ഥിരതയാര്‍ന്നുപോയ പെണ്ണനുഭവങ്ങളുടെയും കിനാവുകളുടെയും അഭിലാഷങ്ങളുടെയും ചതുരവടിവുകള്‍ക്ക് അപ്പുറത്തേക്ക്, ആരും തീണ്ടാത്ത ഇടങ്ങളിലേക്ക് കയറിച്ചെല്ലാന്‍ ഈ കവിതകള്‍ നമുക്ക് ചൂണ്ടുപലകകള്‍ ആകുന്നുണ്ട്.

അരിപ്പ ഭൂസമരം; അതിജീവിനത്തിന് വേണ്ടിയുള്ള സ്വയം സമര്‍പ്പണം

ആദിവാസികളും, ദലിതരും ആര്‍ക്കും കയറി കൊട്ടാനുള്ള തെരുവിലെ ചെണ്ടയാകുമ്പോള്‍ ; ഇങ്ങിനെയൊക്കെ ആകാമെന്ന് കരുതുന്ന ഭരണകൂടങ്ങളെ നിലക്കു നിര്‍ത്താന്‍; ആദിവാസി ദലിത് വിഭാഗങ്ങള്‍ സമുദായ രാഷ്ട്രീയ ശക്തിയായി മാറേണ്ടതുണ്ട് നായരോടൊപ്പവും , ഈഴവരോടൊപ്പവും ഒരുമിച്ചിരുന്നുണ്ടാല്‍ - സാമൂഹ്യ നീതി നടപ്പിലാകുമെന്ന് കരുതുന്ന ദലിത് സമുദായനേത്യത്വങ്ങള്‍ ; അരിപ്പയില്‍ ആദിവാസികളും, ദലിതരും; ഭൂരഹിതരും ‘കോളനി വിട്ട് ക്യഷി ഭൂമിയിലേക്ക് ’ എന്ന ആശയം മുന്നോട്ട് വെച്ച് നടത്തുന്ന ഭൂസമരത്തെ കണ്ടഭാവം നടിക്കന്നില്ല. ഇവിടെത്തെ ഭരണാധികാരിളാകട്ടെ ആദിവാസികളെയും, ദലിതരേയും ഭിന്നിപ്പിച്ച് നിര്‍ത്താന്‍ നടത്തുന്ന നടപടികളാണ് തുടരുന്നത്.
Latest entries
മുലപ്പൂരവും തൊട്ടുകൂടാത്ത മിശിഹയും: ജലഛായയുടെ ശൂന്യവാദവും പരിയമ്പുറങ്ങളും

മുലപ്പൂരവും തൊട്ടുകൂടാത്ത മിശിഹയും: ജലഛായയുടെ ശൂന്യവാദവും പരിയമ്പുറങ്ങളും

കാഫ്ക മുതല്‍ തകഴി വരേയും ആശാന്‍ മുതല്‍ ഐസന്‍സ്റ്റീന്‍ വരേയും നീണ്ടുപരക്കുന്ന പാഠാന്തര സൂചനകളും ആദരപരാമര്‍ശങ്ങളും വിരുദ്ധോക്തികളും അപനിര്‍മിതികളും നിറയുന്ന സജീവവും സങ്കലിതവും വിമര്‍ശ പാഠ്യതയും പാഠബലവുമേറിയ ഒരു നോവല്‍ ശരീരവും മനസ്സുമാണ് തികച്ചും ജൈവമെന്നും മാനവികമെന്നും പറയാവുന്ന ജലഛായക്കുള്ളത്. കേവലം മാനവികവും മനുഷ്യകേന്ദ്രിതവുമായ ലോകബോധത്തെ കവിഞ്ഞ് ഹരികുമാറിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഉത്തര-ഉത്തരാധുനികമായ ഒരു മിശ്രഭാവുകത്വവും പാരിസ്ഥിതിക പ്രാപഞ്ചികാവബോധവും ആഖ്യാനത്തിലുടനീളം ദൃശ്യവും അനുഭവവേദ്യവുമാണ്. വിജയനിലും മറ്റും മുകുളനം ചെയ്യുന്ന ജൈവാധികാരപരമായ ഈ പുതിയ പ്രപഞ്ച വീക്ഷണത്തെ...
അരുന്ധതിറോയിയും പ്രച്ഛന്ന മാവോവാദവും

അരുന്ധതിറോയിയും പ്രച്ഛന്ന മാവോവാദവും

സംവാദം ഡോ. അംബേദ്ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ യഥാര്‍ത്ഥത്തില്‍ വിഛേദിച്ച പ്രധാനപ്പെട്ട emergence ആയിരുന്നു ബി..എസ്.പി.യുടേത്. അതിന്റെ നേതാവായിരുന്ന കാന്‍ഷിറാം, അനിഹിലേഷന്‍ ഓഫ് കാസ്റ്റിനെക്കുറിച്ച് പറഞ്ഞത് ആ പുസ്തകം വായിച്ചിട്ട് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ്. ആ ഉറക്കമില്ലായ്മയില്‍നിന്നാണ് ബി.എസ്.പി. എന്നുപറയുന്ന വലിയ ബഹുജനപ്രസ്ഥാനം രൂപംകൊള്ളുന്നത്. ആ പുസ്തകത്തിന്റെ ആഴത്തെ ബോധ്യപ്പെടുത്താന്‍ ഇതിനപ്പുറം എന്തുവേണം? ഇങ്ങനെ ഒരു ജനതയുടെ രാഷ്ട്രീയഭാവിയെമാറ്റിമറിച്ച; വ്യക്തികളെ സ്വാധീനിച്ച പുസ്തകത്തെക്കുറിച്ചാണ് അരുന്ധതി എഴുതുന്നത്. അത് വലിയൊരു ഉത്തരവാദിത്വമാണ്. അതു നിറവേറ്റുന്നതില്‍ അവര്‍ പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുു എന്നാണെനിക്ക്...
ആമുഖങ്ങളുടെ രാഷ്ട്രീയവും, ജാതി നിര്‍മ്മൂലനവും

ആമുഖങ്ങളുടെ രാഷ്ട്രീയവും, ജാതി നിര്‍മ്മൂലനവും

ഇവിടെ പ്രസക്തമായ ചോദ്യം, ജാതിനിര്‍മ്മൂലനം എന്ന കൃതിക്ക് അരുന്ധതി റോയിയെപ്പോലുള്ള ഒരാളുടെമുഖവുര ആവശ്യമുണ്ടോഎന്നതാണ് കാരണം. ഇന്ത്യയിലെ ദളിത് രാഷ്ട്രീയം സവിശേഷ രീതിയില്‍ വികസിച്ചുവരുന്ന ഈ ഘട്ടത്തിലും അംബേദ്ക്കറിനും, ദളിത് ജനവിഭാഗങ്ങളുടെ അനുഭവവാദപരമായ ജ്ഞാനത്തിനും (experiential knowledge) ”ബ്രാഹ്മനിക്”മുഖവുര ആവശ്യമാണെന്നുള്ള ഇന്ത്യന്‍ പൊതുമനസ്സിന്റെ ജാതിബോധം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ജാതിനിര്‍മ്മൂലനം എന്നത് ഒരു സിദ്ധാന്തം അഥവാ പ്രയോഗം എന്ന നിലയില്‍ വ്യാഖ്യാനിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ വിലയിരുത്തുന്നതോടൊപ്പം തങ്ങളുടെ ജാതീയമൂലധനത്തെ (caste capital) തിരിച്ചറിയുകയും സാമൂഹിക വിപ്ലവത്തിനു പ്രതിബന്ധമായി അംബേദ്കര്‍ നിരീക്ഷിച്ച ഈ...
ദലിത് ക്യാമറ ഗ്രൂപ്പില്‍നിന്നുണ്ടായ ചോദ്യങ്ങള്‍ക്ക് അരുന്ധതി റോയിയുടെ മറുപടി

ദലിത് ക്യാമറ ഗ്രൂപ്പില്‍നിന്നുണ്ടായ ചോദ്യങ്ങള്‍ക്ക് അരുന്ധതി റോയിയുടെ മറുപടി

എനിക്ക് വ്യക്തമാക്കാനുള്ള ഒരുകാര്യം, ഇഫ്‌ലുവില്‍ എന്റെ പ്രഭാഷണം റദ്ദാക്കിയതും ഹൈദരാബാദിലെ പുസ്തകപ്രകാശനച്ചടങ്ങ് മാറ്റിയതും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണ്. തീര്‍ച്ചയായും പുസ്തകപ്രകാശനച്ചടങ്ങ് ‘നവയാന’ റദ്ദാക്കിയതില്‍ അനേകം കാരണങ്ങളുണ്ട്. വ്യാപകമായി പ്രചരിപ്പിച്ച ഒരു എസ്.എം.എസ്സും അതിലൊരു ഘടകമാണ്. അതിപ്രകാരമാണ്,. ”അംബേദ്കര്‍ എഴുത്തുകള്‍ സംരക്ഷിക്കുക, നവയാന പബ്ലിക്കേഷനെ എതിര്‍ക്കുക. അനിഹിലേഷന്‍ ഓഫ് കാസ്റ്റ് നമ്മുടെ വിശുദ്ധരചനയാണ്. അരുന്ധതിയും ആനന്ദും അതിനെ അവഹേളിക്കുകയാണ്. സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തില്‍ മാര്‍ച്ച് 9 ന് നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുക.” ആരാണ് ഈ സന്ദേശം അയച്ചതെന്ന് എനിക്കറിയില്ല. ആരുമാകാം....
അരുന്ധതിറോയിക്ക് ഒരു തുറന്ന കത്ത്.

അരുന്ധതിറോയിക്ക് ഒരു തുറന്ന കത്ത്.

ഡോ.ബി.ആര്‍ അംബേദ്കറുടെ ജാതി നിര്‍മ്മൂലനം (Annihilation of caste) എന്ന കൃതി അരുന്ധതിറോയി എഴുതിയ ആമുഖത്തോടെ നവയാന പബ്ലികകേഷന്‍സ് പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത ആമുഖം ദലിത് ബുഹജന്‍ ബുദ്ധിജീവികള്‍ക്കിടയില്‍ വലിയ പ്രതികരണമുളവാക്കിയിരിക്കുകയാണ്. ‘ഉത്തരകാലം’ ഈ വിവാദങ്ങളില്‍ ഇടപെട്ടുകൊണ്ട് ദലിത് ക്യാമറ ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. തുടര്‍ന്ന് അരുന്ധതിറോയി നല്‍കിയ മറുപടിയും അതിനുശേഷം പ്രവീണ താളി, സണ്ണി എം.കപിക്കാട് എന്നിവര്‍ ഈ വിഷയത്തില്‍ നടത്തിയ ഇടപെടലുകളും പ്രസിദ്ധീകരിക്കുന്നതാണ്. ______________________________________ അരുന്ധതിറോയിക്ക് ഒരു തുറന്ന കത്ത്.- ദലിത് ക്യാമറ:- ___________________________________ പ്രിയപ്പെട്ട...
സംസ്‌കാര രാഷ്ട്രീയവും അധീശ വിരുദ്ധ പോരാട്ടവും:  സ്റ്റുവര്‍ട് ഹോളിന്റ വിമര്‍ശ സിദ്ധാന്തം

സംസ്‌കാര രാഷ്ട്രീയവും അധീശ വിരുദ്ധ പോരാട്ടവും: സ്റ്റുവര്‍ട് ഹോളിന്റ വിമര്‍ശ സിദ്ധാന്തം

സ്റ്റുവര്‍ട് ഹോളെന്ന ജമൈക്കന്‍ ബുദ്ധിജീവിയുടേയും ജീവിതവും മരണവും മരണാനന്തര ബൗദ്ധിക ജീവിതങ്ങളും പരാപര ലോകങ്ങളും ഈ സാമാന്യ യാഥാര്‍ഥ്യത്തെ വിശദീകരിക്കുന്നതാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി മാനവിക ശാസ്ത്രങ്ങളെ സംബന്ധിച്ച് ലോകത്തെ അക്കാദമിക-പ്രയോഗ പദ്ധതികളെ സമൂലം മാറ്റിമറിച്ച സംസ്‌കാര വിമര്‍ശകനും എഴുത്തുകാരനും പ്രഭാഷകനും പത്രാധിപരും അധ്യാപകനുമായ സ്റ്റുവര്‍ട് ഹോള്‍ അനശ്വരനായിരിക്കുന്നു.  ലോകത്തെ ഏറ്റവും പഠിക്കപ്പെടുന്ന സംസ്‌കാര സൈദ്ധാന്തികനും കീഴാള സംസ്‌കാര രാഷ്ട്രീയ പോരാളിയും ന്യൂ ലഫ്‌ററ് റിവ്യൂ എന്ന ലോകോത്തര ജേണലിന്റെ ഫൗണ്ടര്‍ എഡിറ്ററുമായ ഹോള്‍ തന്റെ 82ാം വയസ്സില്‍...
തെളിഞ്ഞ ഇടങ്ങളും തെളിയാത്ത ഇടങ്ങളും

തെളിഞ്ഞ ഇടങ്ങളും തെളിയാത്ത ഇടങ്ങളും

കവി എസ്. ജോസഫുമായി നടത്തിയ അഭിമുഖം __________________________________ പെങ്ങളുടെ ബൈബിളിന്റെ കേന്ദ്രപ്രമേയം ക്രിസ്റ്റ്യാനിറ്റി എന്ന വിശാല ഭൂപടത്തിനുള്ളിലെ ദലിത ക്രൈസ്തവരുടെ അനുഭവലോകമാണ്. പരിസ്ഥിതിയോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന ഒരു ജനസമൂഹത്തിന്റെ തിരോധാനം ‘പെങ്ങള്‍’ എന്ന കവിതയിലുണ്ട്. കുന്നുകളുടെ ഇല്ലാതാവല്‍, പക്ഷികളും മരങ്ങളും ഉള്‍പ്പെടെ ഒരു വലിയ ജൈവലോകത്തിന്റെ വേര്‍പെടല്‍ കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. മലയാളരുടെ സാംസ്‌ക്കാരിക ഗര്‍വ്വിന്റെ മേലുള്ള പ്രവാചകത്വം ‘ബന്ധങ്ങള്‍’ എന്ന കവിതയില്‍ മുഴങ്ങുന്നുണ്ടെന്നു തോന്നുന്നു. മറുവശത്ത് കന്നുകളിലും പുറമ്പോക്കുകളിലും പാറമടക്കുകളിലും പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ മേല്‍ നടത്തപ്പെടുന്ന...
ആത്മീയത, ഫാഷിസം മുതലാളിത്തം

ആത്മീയത, ഫാഷിസം മുതലാളിത്തം

അമൃതാനന്ദമയി ദേവിയുടെ സമ്മേളനങ്ങളില്‍ നരേന്ദ്രമോഡി പങ്കെടുക്കുന്നതും അവരുടെ കാല്‍തൊട്ടുവണങ്ങുന്നതിലും അദ്ഭുതപ്പെടുന്നവര്‍ അത്തരം ആത്മീയതയും ഫാഷിസവും തമ്മിലുള്ള ബന്ധം തിരിച്ചറിയാത്തവരാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഫാഷിസവും യൂറോപ്യന്‍ അര്‍ഥമുള്ള വലതുപക്ഷവും തമ്മില്‍ ഐക്യത്തിലായിരുന്നു. ഹിന്ദുമതത്തിന്റെ പിന്തുണയുണ്ടെന്നു വരുത്തിയതോടെ ഇന്ത്യയിലതിന് പതിവില്‍ കവിഞ്ഞ വീര്യമുണ്ടായി. ജീവനകലയിലൂടെ കോടിക്കണക്കിന് രൂപ വിലയുള്ള ആസ്തികള്‍ സമ്പാദിച്ച ശ്രീ ശ്രീ രവിശങ്കര്‍ തന്റെ അത്രയൊന്നും ആകര്‍ഷകമല്ലാത്ത ഓലയില്‍ രചിച്ച ലഘുകൃതികളില്‍ അന്യമതസ്ഥരോടുള്ള വിരോധം ആത്മയീതയുടെ നേരിയ ആവരണത്തില്‍ മൂടിവയ്ക്കുന്നതു കാണാം. സ്‌നേഹം, കാരുണ്യം, പാരസ്പര്യം,...
ഒരു രാഷ്ട്രീയ ആള്‍ദൈവത്തിന്‍െറ പതനം

ഒരു രാഷ്ട്രീയ ആള്‍ദൈവത്തിന്‍െറ പതനം

വി.എസ് എന്ന വ്യക്തിവിഗ്രഹത്തോടൊപ്പം തന്നെ ഒരു പ്രത്യയശാസ്ത്ര വിഗ്രഹവും സൃഷ്ടിക്കപ്പെട്ടിരുന്നു. സാമൂഹിക നീതി, പരിസ്ഥിതി, സ്ത്രീ അവകാശങ്ങള്‍ എന്നിവക്കുവേണ്ടിയും അഴിമതിക്കെതിരെയും മുതലാളിത്തവത്കരണത്തിനെതിരെയും പോര് നയിക്കുന്ന മഹാനായി വി.എസ് എളുപ്പം പ്രതിഷ്ഠിക്കപ്പെട്ടു. പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ് വരട്ടുവാദിയായിരിക്കത്തെന്നെയാണ് നവസാമൂഹിക, സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിചയപ്പെടുത്തിയ ആശയങ്ങളുടെ പ്രവാചകനായി വി.എസ് ബിംബവത്കരിക്കപ്പെട്ടത് എന്നൊരു വൈരുധ്യവും ഇവിടെയുണ്ട്. പാര്‍ട്ടിയിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടരുത് എന്ന് കല്‍പിച്ച്, അതിനെ സൈദ്ധാന്തികവത്കരിച്ച എം.എന്‍. വിജയനായിരുന്നു അദ്ദേഹത്തിന്‍െറ പ്രധാന ആശയസ്രോതസ്സ്. കണ്ണൂര്‍ ജില്ലയില്‍ സി.പി.എം വാളുകൊണ്ട് നടപ്പാക്കിയ ക്രൂരമായ...
എങ്ങനെ ആയിരിക്കും അലോഷ്യസച്ചന്‍ ഭാവിയിലറിയപ്പെടുക ?

എങ്ങനെ ആയിരിക്കും അലോഷ്യസച്ചന്‍ ഭാവിയിലറിയപ്പെടുക ?

യുക്തിവിചാരംകൊണ്ട് ആട്ടിയോടിക്കാവുന്നതാണോ ദൈവവിചാരം? അല്ല എന്ന് സ്വന്തം അനുഭവത്തില്‍ നിന്നെനിക്കു പറയാനാവും. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കുറ്റിപ്പുഴയുടെ വിചാരവിപ്ലവം വായിച്ചിട്ട്, അന്നുവരെ മനസ്സില്‍ കൊണ്ടുനടന്ന ക്രൈസ്തവദൈവത്തെ കുടിയിറക്കി എന്നു വിശ്വസിച്ചവനാണു ഞാന്‍. അരനൂറ്റാണ്ടിനു ശേഷം ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഏതു സത്യവിശ്വാസിയുടെയും മനസ്സിലെന്നതിനെക്കാള്‍ ശക്തമായി ആ ദൈവം എന്നും എന്റെ മനസ്സിലുണ്ടായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു. ബോധതലത്തിലേക്കു കടന്നുവരാന്‍ ശ്രമിക്കുമ്പോഴെല്ലാം, യുക്തിബലത്താല്‍ ചവുട്ടിത്താഴ്‌ത്തേണ്ട ഒരു മാവേലിയായി അബോധത്തിലെവിടെയോ അയാള്‍ പതുങ്ങിക്കിടന്നിരുന്നു. _______________ സെബാസ്റ്റ്യന്‍ വട്ടമറ്റം _________________ ഏതൊരു മനുഷ്യനും പിറന്നുവീഴുന്നതും വളരുന്നതും...
അടിത്തട്ടില്‍ നിന്നൊരു കേരള ചരിത്രം.

അടിത്തട്ടില്‍ നിന്നൊരു കേരള ചരിത്രം.

സ്ഥിരം ചരിത്രകാരനല്ലാത്തതിന്റെ വ്യത്യാസങ്ങളും രീതിശാസ്ത്രഭദ്രതക്കുറവും കൊച്ചിന്റെ വിധ്വംസകമായ ചരിത്രരചനയില്‍ അക്കാദമിക വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്. ചരിത്രത്തെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ സമഗ്രജീവനത്തിന്റേയും ജീവിത സമരത്തിന്റേയും അവിഭാജ്യ ഭാഗമായി മനസ്സിലാക്കുന്നവര്‍ക്ക് ഇത്തരം വിശേഷാവഗാഹ വരേണ്യവാദങ്ങളെ തൊടുത്തുവിടുന്ന വാമനാദര്‍ശസംഹിതയെ എളുപ്പത്തില്‍ തിരിച്ചറിയാനാവും. ഭുതത്തിലും വര്‍ത്തമാനത്തിലും ഭാവിയിലുമുള്ള ബഹുജനങ്ങളുടെ താല്‍പ്പര്യമാണ് പുതിയ ചരിത്രവിഷയികളേയും കീഴാള ചരിത്രരചയിതാക്കളേയും നിര്‍മിക്കുന്നതും നിലനിര്‍ത്തുന്നതും. ചരിത്രകര്‍തൃത്വങ്ങളുടെ സവിശേഷമായ ഒരു വിമോചനയാനമാണ് ഇവിടെ അടിത്തട്ടില്‍ നിന്നും ഉടലെടുക്കുന്നത്. ചരിത്രം ഗവേഷണബിരുദങ്ങളുള്ള പ്രഫസര്‍മാര്‍ക്കുമാത്രം വിരാജിക്കാനും ആത്യന്തിക വിധി കല്‍പ്പിക്കാനുമുള്ളതാണെന്ന സങ്കുചിതവാദത്തെ ജനായത്തപരമായി...
പിന്നില്‍ കിടന്ന ചൂല് ദലിതന്റെ മുന്നിലെത്തുമ്പോള്‍

പിന്നില്‍ കിടന്ന ചൂല് ദലിതന്റെ മുന്നിലെത്തുമ്പോള്‍

ആംആദ്മി പാര്‍ട്ടിയുടെ സ്വരാജില്‍ ദലിതരുടെ താല്‍പര്യങ്ങള്‍ എങ്ങനെയാണ് സംരക്ഷിക്കപ്പെടുക എന്നതിന്റെ വ്യക്തമായ ഉത്തരം യഥാര്‍ത്ഥ ആംആദ്മികളായ ദലിതര്‍ക്ക് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അവ തൊട്ടാല്‍പൊള്ളുന്ന വിഷയങ്ങളായതിനാല്‍ അവയോട് കെജ്‌രിവാള്‍ പുലര്‍ത്തുന്ന മൗനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയുടെ ലക്ഷണമായി വ്യാഖ്യാനിക്കുന്നവരുണ്ടാകാം. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ മൂടിവച്ച് കേവലം വോട്ടിനായി ആംആദ്മികളെ പറഞ്ഞുപറ്റിക്കുന്നത് രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയാണോ അങ്ങേയറ്റത്തെ അഴിമതിയാണോ? ആ അര്‍ത്ഥത്തില്‍ ആംആദ്മിപാര്‍ട്ടിയുടേയും കെജ്‌രിവാളിന്റെയും സ്വരാജ് സ്വജനരാജാണ്. അതില്‍ ദലിതര്‍ക്ക് പങ്കില്ല. അതുകൊണ്ടുതന്നെ ചൂലുംകൊണ്ടുവരുന്നവരുടെ ചൂലുവാങ്ങി അവരുടെ പിന്നില്‍ത്തന്നെ ഒരടി കൊടുക്കാന്‍ ദലിതര്‍...